ഞാനെന്‍റെ ലോകത്തിൽ നിന്നും അകന്നകന്നു പോയി.....
നിങ്ങളെന്നെ പറിച്ചു മാറ്റി എന്ന് പറയുന്നതാകും ശരി.....
യാഥാർഥ്യങ്ങളുടെ ലോകത്ത് ജീവിതത്തിനും മരണത്തിനും ഇടയിൽ അലയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.....
എന്‍റെ സ്വപ്നങ്ങളിൽ പൂത്തുലഞ്ഞ വാകമരങ്ങളും തണലുകളും കുളിർകാറ്റുകളും ഇന്നെനിക്ക് അന്യമാണ്.....
ദിക്കറിയാതെ സഞ്ചരിക്കുന്ന ഒരു സഞ്ചാരിയാണിന്ന് ഞാൻ ഈ ലോകത്തിൽ.....
ഒരു കൂട്ടം മനുഷ്യരെ ഞാൻ കാണുന്നുണ്ട് അങ്ങകലെയായി.....
അവരൊക്കെ എന്നെപോലെയേ അല്ല....
മാനവകുലത്തിൽ പിറന്നവരാണോ ഇവരൊക്കെ എന്ന് ഞാൻ സംശയിച്ചു പോയി.....
അല്ലെങ്കിൽ എനിക്ക് തെറ്റിയതാവാം ഒരുപക്ഷെ ഇതവരുടെ ലോകമായിരിക്കാം....
വഴി തെറ്റി വന്ന സഞ്ചാരി ഞാനാണല്ലോ......
ഇവിടം സ്വർഗ്ഗമല്ല.....
ജീവിതത്തിന് വേണ്ടി അങ്കം വെട്ടുന്ന പോരാളികളുടെ പോർക്കളമാണ്......
വടിവാളും ഗ്രനൈഡുകളും തോക്കുകളും കൊണ്ട് അവർ സംസാരിക്കുന്നു.....
ഇവിടെ ജഡങ്ങൾ നൃത്തം വെയ്ക്കുന്നു.....
ഇവരുടെ ലോകത്തിൽ ചോരകൊണ്ട് ഞാനുമെഴുതി ചേർത്തു 'രക്തസാക്ഷി'....