Thursday, October 15, 2015

ഞാൻ ആരാച്ചാർ എന്ന അപരനാമധേയമുള്ള മഹാനായ അക്ബർ ചക്രവർത്തി

ആത്മഗതം : ഞാൻ അക്ബർ ചക്രവർത്തി
======================================











ഞാൻ അക്ബർ ചക്രവർത്തിയോ ?
അതോ ?
ആരാച്ചാരോ ?

ഇതെന്‍റെ രാജ്യമാണ്...
എന്‍റെയെന്നു പറഞ്ഞാൽ ഭരണാധികാരികളും പ്രജകളും ഞാനുമടങ്ങുന്ന എന്‍റെ (നമ്മുടെ) സാമ്രാജ്യം.
രാജ്യഭരണം എന്‍റെ കൈകളിൽ സുശക്തമാണ് ആയതിനാൽ ഞാൻ ഓരോ ഭരണാധികാരികൾക്കും ഓരോ ചുമതലകളും നൽകിയിരിക്കുന്നു. 

ശത്രുക്കളിൽ നിന്നും എന്‍റെ രാജ്യത്തെയും പ്രജകളെയും രക്ഷിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്.  എന്‍റെ പ്രജ അല്ലെങ്കിൽ ഭരണാധികാരി തെറ്റ് ചെയ്‌താൽ അവരെ ശിക്ഷിക്കേണ്ടതും എന്‍റെ കടമയാണ് എങ്കിലെ രാജ്യഭരണം നല്ല രീതിയിൽ മുൻപോട്ട് പോകു. എന്‍റെ രാജ്യത്തിൽ എഴുതപ്പെട്ട നിയമസംഹിതയുണ്ട് അതനനുസ്രിതമായി മാത്രമേ ഭരണം മുൻപോട്ട് കൊണ്ട് പോകുകയുള്ളൂ.  അതെന്‍റെയെന്ന നമ്മുടെ രാജ്യത്തെ സുഗമമായി മുൻപോട്ടു കൊണ്ട് പോകാൻ വേണ്ടിയാണ്. എന്‍റെ രാജ്യമാണ് എനിക്കെല്ലാം , ആ രാജ്യത്തെ ഒരു പോറൽ പോലും ഏല്പ്പിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല. ലിംഗ ഭേദമില്ലാതെ , ജാതി മത ഭേദമന്യേ മുഖം നോക്കാതെ ശിക്ഷകൾ നടപ്പാക്കുന്ന ഞാൻ ഒരു ആരാച്ചാർ കൂടിയാകുന്നു.  അതേത് കഴുകനായാലും പൈങ്കിളിയായാലും ഒരേ ശിക്ഷ തന്നെയാകും വിധിക്കുക.  എന്‍റെ രാജ്യത്തെ മുൻപോട്ടു നയിക്കുന്നത് എന്‍റെ സ്വന്തം ഭരണാധികാരികളാണ് - ഞാനവർക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കുന്നത് എന്‍റെ രാജ്യത്തെയും പ്രജകളെയും സംരക്ഷിക്കാൻ വേണ്ടിയാണ്. പക്ഷെ ഭരണാധികാരികളിൽ തന്നെ കുലം കുത്തികൾ ഉണ്ടാകുമ്പോൾ (തലയിൽ കുബുദ്ധി കാരണം തലമുടി നഷ്ട്ടമായവർ) രാജ്യം തകർച്ചയുടെ വക്കിലെത്തുമെന്നു നിസംശയം.  ആ സത്യം തിരിച്ചറിഞ്ഞ (ഞാൻ) അക്ബർ ചക്രവർത്തി അതനുവദിച്ചു കൊടുക്കയുമില്ല ഇനിയൊട്ടു കൊടുക്കത്തുമില്ല. തലയ്ക്കു സ്ഥിരതയില്ലാത്ത കുബുദ്ധി കൂടി പോയ കുലം കുത്തിയെ തല മുണ്ഡനം ചെയ്തു പൈങ്കിളിയെ കൊണ്ട് തലയിൽ ചുണ്ണാമ്പ്കൊണ്ട് പുള്ളി കുത്തി കഴുതപ്പുറത്തേറ്റി കഴുമരത്തിലെത്തിക്കുന്നു. അവിടെ ഞാൻ തന്നെ ആരാച്ചാരുമായി മാറുന്നു...

തലയ്ക്കു സ്ഥിരതയുള്ളവരുടെ ഇടയിലെ ഏക ഭരണാധികാരിയും ഭരണാധികാരികൾക്കിടയിലെ തലയ്ക്കു സ്ഥിരതയുമുള്ള ഏക ഭരണാധികാരിയുമായ എന്നെ  മഹത്തായ അക്ബർ ചക്രവർത്തിയെന്നു പ്രജകളും ഭരണാധികാരികളും വാഴ്ത്തി പുകഴുത്തുമ്പോഴും എന്നെ ആരാച്ചാർ എന്ന് വിളിക്കാനും മാത്രം ഒരു മൂഡനായിരുന്നോ നീ.... 

അക്ബർ ചക്രവർത്തിയായ ഞാൻ പറയുന്നു നീയൊരിക്കലും ഒരു മൂഡനല്ല...
നീ പറഞ്ഞത് സത്യമാണ്....
കുറ്റം ചെയ്തവരെ സ്വന്തം മകളായാലും , ഭാര്യായാലും , കാമുകിയായലും , ഭരണത്തിൻ ചുമതലകൾ നിർവഹിക്കുന്നവരായാലും , പ്രജകളായാലും അവരെയെല്ലാം തൂക്കിലേറ്റിയേ ശീലമുള്ള എന്നെ "ആരാച്ചാർ" എന്ന് വിളിക്കുന്നതാണ് ഉചിതം. ഞാൻ ആരാച്ചാർ എന്ന അപരനാമധേയമുള്ള മഹാനായ അക്ബർ ചക്രവർത്തി.

വിനയൻ.
https://www.facebook.com/groups/my.ezhuthupura/

No comments: