അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്.. ഈ വഴി നടക്കുമ്പോള് ഹൃദയം മുറിയരുത്.. നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള് ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില് ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള് ഒരു വാക്ക് പറയുക !
Monday, February 27, 2017
Saturday, February 18, 2017
പാതിരാപ്പെണ്ണ്
മഞ്ഞു പുതയ്ക്കുന്ന ഡിസംബര്‍ മാസത്തിലെ വേനൽ അടർത്തി മാറ്റിയൊരു വൈകുന്നേരം ഡാൻസ് പ്രാക്ടീസ് കഴിഞ്ഞു മാസ്റ്റർ എല്ലാവരോടുമായി പറഞ്ഞു, ഈ വരുന്ന മുപ്പതാം തീയതി ആണ് എറണാകുളത്തുള്ള അവാർഡ് ഷോയിലേക്ക് നിങ്ങൾ നാൽപ്പത് പേരടങ്ങുന്ന ആരും ആ ദിവസം വരാതിരിക്കുകയോ വേറെ പ്രോഗ്രാമിന് പെർഫോം ചെയ്യാൻ പോകുകയോ പാടില്ല. നിങ്ങളിൽ പത്ത് പേരെ ഞാൻ ഇരുപത്തിയേഴിന് എറണാകുളത്തേക്ക് കൊണ്ട് പോകും അവിടെ സ്റ്റാർസിനെ പരിശീലിപ്പിക്കാനും അവരോടൊപ്പം ഡാൻസ് പ്രാക്ടീസ് ചെയ്യാനുമായി. അവിടെ ചെല്ലുമ്പോൾ സിഗരറ്റ് വലിയോ വെള്ളമടിയോ പാടില്ല ഒരാളിൽ നിന്നും ബ്ളാക്ക് മാർക്ക് ഉണ്ടാകരുത്. എന്നൊക്കെയുള്ള സ്ഥിരം പല്ലവികൾ.
പത്ത് പേരുടെ കൂട്ടത്തിൽ നറുക്ക് എനിക്കും വീണിരുന്നു. കാവ്യമാധവനെയും , ഭാവനയെയും , നവ്യയേയുമൊക്കെ പരിശീലിപ്പിക്കാൻ കിട്ടിയ അവസരത്തിൽ ഞാനും വളരെ ത്രില്ലിൽ ആയിരുന്നു. മാസ്റ്റർ പിന്നെയും തുടർന്നൂ, ഇരുപത്തിയാറാം തീയതി ഫൈനൽ പ്രാക്ടീസ് കഴിഞ്ഞു എല്ലാവരും വീട്ടിൽ പോയിട്ട് എല്ലാം പായ്ക്ക് ചെയ്തിട്ട് രാത്രി ഒൻപത് മണിക്ക് തിരിച്ചെത്തണം. പതിനൊന്നു മണിയാകുമ്പോൾ എല്ലാ പ്രോപ്സുമെടുത്ത് നമ്മൾ മിനിബസിൽ പോകും... ബാക്കിയുള്ളവരെ മുപ്പതാം തീയതി രാവിലെയും കൊണ്ടുപോകുന്നതാണ് ഈ പറഞ്ഞതൊന്നും ആരും മറക്കണ്ട.....!
മാസ്റ്ററുടെ പ്രസംഗം കഴിഞ്ഞു പുറത്തേക്കിറങ്ങിയ ഞങ്ങളിൽ കുറച്ചുപേർ സിഗരറ്റ് വലിച്ചുകൊണ്ട് കിട്ടിയ അവസരത്തെ കുറിച്ച് വാതോരാതെ സംസാരിച്ചു. ഒടുവിലാണ് എനിക്ക് പറ്റിയ അമളി മനസിലായത്, അരമണിക്കൂറിൽ കൂടുതൽ ബസിൽ സഞ്ചരിച്ചാൽ ഉണ്ടാകുന്ന സ്ഥിരം ഛർദി കുട്ടിക്കാലം മുതലേ കൂടപ്പിറപ്പായുള്ളതാണ് വേഗം തന്നെ ഞാൻ മാസ്റ്ററിനടുത്തേക്ക് പോയി.
വിനയൻ : മാസ്റ്റർ എനിക്ക് ഒരു കാര്യം പറയാനുണ്ട്...
മാസ്റ്റർ : പറയൂ വിനയാ.... നീ സിഗരറ്റ് വലിച്ചിട്ടുണ്ടോ ? നിന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ വലിക്കരുതെന്ന്... വലിച്ചാൽ സ്റ്റാമിന കുറയും മാത്രവുമല്ല ക്യാൻസറും പിടിപ്പെടും എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട്.. ആഹ് നീ പറ എന്താണ് കാര്യമെന്ന്...
വിനയൻ : മാസ്റ്റർ എനിക്ക് ബസിലെ യാത്ര അലർജിയാണ്....
മാസ്റ്റർ : അലർജിയോ ?
വിനയൻ : അതെ, മാസ്റ്റർ അരമണിക്കൂറിൽ കൂടുതൽ പിടിച്ചിരിക്കാൻ പറ്റില്ല ഛർദി തുടങ്ങും പിന്നെ തളർച്ചയാകും....
മാസ്റ്റർ : അതിന് നീ ഛർദിക്കാതിരിക്കാൻ മരുന്ന് കഴിച്ചാൽ പോരെ ?
വിനയൻ : അതൊക്കെ ഒരുപാട് നോക്കിയിട്ടുള്ളതാണ് മാസ്റ്റർ ഫലമൊന്നുമില്ല.... ഞാൻ ബൈക്കിൽ വന്നോള്ളാം...
മാസ്റ്റർ : ബൈക്കിന് പെട്രോൾ അടിക്കാനുള്ള പണം ഞാൻ തരില്ല, സൂക്ഷിച്ച് വരണം... വേണമെങ്കിൽ റെജിയേയും കൂട്ടിക്കോ...
വിനയൻ : താങ്ക്യൂ മാസ്റ്റർ....
[മാസ്റ്ററിൽ നിന്നും അഡ്രസ്സ് എല്ലാം വാങ്ങി നേരെ റെജിയുടെ അടുത്തേക്ക് ഓടി....]
വിനയൻ : ഡാ റെജി നമ്മുക്ക് രണ്ടാൾക്കും എറണാകുളം വരെ ബൈക്കിൽ പോകാം....
റെജി : തന്നെ, നിനക്കെന്തടെ വട്ടുണ്ടോ ? ഈ തണുപ്പത്ത് രാത്രിയിൽ അതും ബൈക്കിൽ ഞാനൊന്നുമില്ല......
റെജിയെ കൂടാതെ ബാക്കിയെല്ലാവരോടും ഞാൻ ചോദിച്ചു ആർക്കും താല്പര്യമില്ല ബൈക്കിൽ വരാൻ. ഇരുപത്തിയൊന്നുകാരനായ എനിക്ക് വാശിയും സങ്കടവും കൂടി. രണ്ടും കല്പിച്ച് ഞാൻ ഇരുപത്തിയാറാം തീയതി രാത്രി പത്ത് മണിക്ക് ഡാൻസ് പ്രാക്ടീസ് നടക്കുന്ന ഹാളിനടുത്ത് പാർക്ക് ചെയ്തിരുന്ന മിനി ബസിനടുത്ത് എത്തി. ബാക്കിയെല്ലാവരും എത്തിച്ചേരുന്നതേയുള്ളു. വന്നവർ.... വന്നവർ എന്നെ കണ്ടുചിരിക്കാൻ തുടങ്ങി......
കൈയിൽ ഗ്ലൗസും ജാക്കറ്റും ജീൻസും മങ്കി ക്യാപ്പും ഷൂസുമൊക്കെ അണിഞ്ഞു ഹെൽമറ്റുമേന്തി പുറകിൽ ബാഗും തൂക്കി നിൽക്കുന്നത് കണ്ടാൽ ഒരു പർവ്വതാരോഹകനെ പോലെയുണ്ടെന്ന് പറഞ്ഞായിരുന്നു പലരുടെയും കളിയാക്കൽ. അതിലൊന്നും തളരാതെ ഞാനെന്‍റെ സ്‌പ്ലെണ്ടർ സ്റ്റാർട്ട് ചെയ്തു ബസിനു പിന്നാലെ പോയി കഴക്കൂട്ടം കഴിഞ്ഞപ്പോൾ ബസ് അപ്രത്യക്ഷമായി. ഞാനും പറപ്പിച്ചു പുറകിൽ പിടിക്കാൻ ബസിനൊപ്പം പക്ഷെ ബസ് സ്പീഡിൽ പോയിരുന്നു. തണുക്കാൻ തുടങ്ങി ബൈക്ക് നിറുത്തി പുറകിലെ ബാഗ് മുന്പോട്ട് എടുത്തിട്ട് വീണ്ടും യാത്ര തുടങ്ങി. കിടുകിടാ വിറയ്ക്കാൻ തുടങ്ങിയപ്പോൾ ബൈക്ക് നിറുത്തി കൈയിലുണ്ടായിരുന്ന ഒരു സിഗരറ്റ് പുകച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു. മഞ്ഞുമൂടിയ തണുത്ത രാത്രിക്ക് ഭീകരതയുടെ മുഖമായിരുന്നു കൂട്ടിനു കോച്ചുന്ന തണുപ്പും വഴികളിൽ പൈശ്ചാചികയുടെ കൂരിരുട്ടാണ്.
ബൈക്കിലെ വെളിച്ചത്തിലും റോഡിലെ വഴിവിളക്കുകളുടെയും അരണ്ടവെളിച്ചത്തിൽ കണ്ണുകൾ അടയ്ക്കാതെ ഞാൻ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വളവ് തിരിഞ്ഞ് എതിരെ വന്ന കാറിന് ബ്രൈറ്റ് ലൈറ്റ് മിന്നിയും അണച്ചും തെളിയിച്ചു കൊടുത്ത് കുറച്ച്കൂടി മുന്നോട്ടെത്തിയപ്പോഴാണ്, ഹെഡ് ലൈറ്റിന്‍റെ പ്രാകാശത്തിൽ ദൂരെ നില്‍ക്കുന്ന ഒരു സ്ത്രീരൂപം ശ്രദ്ധയിൽപ്പെട്ടത് .മുന്നിലതാ ഒരു സ്ത്രീ നില്കുന്നു ഉള്ളിൽ ഭയം കൂടി നേരം പാതിരാത്രിയിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് അതും ഈ വിജനമായ റോഡിൽ എന്തിന് നിൽക്കുന്നു. ഒന്നിനുപുറകെ ഒന്നൊന്നായി ഒരായിരം ചോദ്യങ്ങളും ചിന്തകളും കൊണ്ട് മനസ് അസ്വസ്ഥമായി. കൊച്ചായിരിക്കുമ്പോൾ കേട്ടിരുന്ന പ്രേതകഥകളും ഹൊറർ സിനിമകളുമെല്ലാം മനസിലേക്ക് ഓടിയെത്തി. അവരുടെ അടുത്തേക്ക് അടുക്കുന്തോറും അവർ റോഡിലേക്ക് ഇറങ്ങി വരുന്നു. കർത്താവേ ഇന്ന് എന്‍റെ കഥ കഴിഞ്ഞതു തന്നെ. ഇടിച്ചിട്ട് പോകണോ അതോ തിരിച്ച് പോകണോ എന്ന ആശയകുഴപ്പത്തിലായി ഞാൻ......
എവിടെന്നോ കൈവരിച്ച ശക്തിയിൽ ഞാൻ ബൈക്ക് സ്ലോ ആക്കി. ഈ പാതിരാത്രിയിൽ ഒരു സ്ത്രീയെ റോഡിൽ കണ്ടിട്ട് അവഗണിച്ചുപോകാൻ കഴിഞ്ഞില്ല. പ്രേതമോ യക്ഷിയോ എന്തുമാകട്ടെ ചാകുന്നെങ്കിൽ ചാകട്ടെ എന്ന് കരുതി ബ്രേക്കിട്ടു. ആ സ്ത്രീ ബൈക്കിനടുത്തേക്ക് വന്നു, കറുത്ത സാരിയിൽ സിൽവർ കളർ ഗ്ലിറ്ററിൻ പൂക്കളുമുള്ള ഡിസൈൻ പ്രായം ഏകദേശം മുപ്പതിനും നാല്പതിനും ഇടയിൽ വരും കൈയിൽ ഒരു പ്ലാസ്റ്റിക്ക് കവറും.
സ്ത്രീ : എന്നെയൊന്ന് ആലപ്പുഴയിൽ ഇറക്കാമോ ?
അവരുടെ ചോദ്യം എന്നെ ഭീതിയിൽ നിന്നുണർത്തി. എന്ത് പറയണമെന്നറിയാതെ ഞാൻ വിഷമിച്ചു, ഈ സ്ത്രീയുമായി ബൈക്കിൽ എന്ത് വിശ്വസിച്ചു ആലപ്പുഴ വരെ പോകും. പോകുന്ന വഴി ഇവരെന്നെ അപായപ്പെടുത്തുമോ ? അവരെ നല്ലതുപോലെ സൂക്ഷിച്ച് നോക്കിയിട്ട് ഞാൻ ചോദിച്ചു, ഈ സമയം നിങ്ങൾക്ക് അവിടെ ഈ രാത്രിയിൽ എന്താവശ്യത്തിന് ആണെത്തിപ്പെടേണ്ടത് ? നേരം വെളുത്തിട്ട് പോയാൽ പോരെ അല്ലെങ്കിൽ പാസ്സഞ്ചറോ , സൂപ്പർ ഫാസ്റ്റ് ബസോ വരും അതിന് കൈ കാണിച്ചൂടെ ?
സ്ത്രീ : ദയവായി എന്നെ ആലപ്പുഴയിൽ ഇറക്കിയാൽ മതി അവിടുന്ന് വീട്ടിലേക്ക് പോകാൻ ഓട്ടോ കിട്ടും. കയറിക്കോട്ടെ മറ്റൊന്നും ആ സ്ത്രീ പറഞ്ഞില്ല......
ഞാൻ പറയുന്നതിനു മുൻപേ അവർ പിന്നിൽ കയറിയിരുന്നു. ആ സ്ത്രീ ആരെയോ ഭയക്കുന്നത് പോലെ എനിക്ക് തോന്നി....മനസ്സില്ലാമനസോടെ ഞാൻ അവരെയും കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു മുൻപിൽ തൂക്കിയിട്ടിരുന്ന ബാഗ് പിന്നിലേക്കിട്ടു ഒരു സേഫ്റ്റിക്ക് വേണ്ടി, യാത്ര തുടങ്ങി......
വിനയൻ : നിങ്ങളെന്താ ഈ രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ?
പുറകിൽ നിന്നും ഉത്തരമൊന്നുമില്ല കുളിരുകോരുന്ന ഈ തണുത്ത രാത്രയിൽ പുലിവാലാണോ ഞാൻ പിടിച്ചത് ? ഇനി ശരിക്കും പ്രേതമാണോ ? എന്ന് ചിന്തിച്ച് വീണ്ടും ഭീതിയുടെ കയത്തിലേക്ക് ചിന്തകൾ വീഴാൻ തുടങ്ങി....
വിനയൻ : ചോദിച്ചതിന് ഉത്തരം പറയൂ, ഈ രാത്രിയിൽ നിങ്ങൾ എന്തിനാണ് യാത്ര ചെയ്യുന്നത് ?
വീണ്ടും പ്രതികരണമൊന്നുമില്ല പുറകിൽ നിന്നും, ഞാൻ സൈഡ് മിററിലൂടെ പിന്നിലേക്ക് നോക്കിയപ്പോൾ അവർ സാരിതലപ്പ് കൊണ്ട് മുഖം തലവഴി മറച്ചുപിടിച്ചു കരയുകാണ്.... എത്രയും പെട്ടെന്ന് ഇവരെ ഇറക്കി വിട്ടാൽ മതിയെന്നായി. എങ്കിലും ഉള്ളിലുള്ള ഭയം എന്നെ വീണ്ടും ചോദിക്കാൻ പ്രേരിപ്പിച്ചു...
വിനയൻ : ദയവായി പറയുക എന്താണ് നിങ്ങളുടെ പ്രശ്നം ?
മഞ്ഞുപെയ്യും പോലെ അവരുടെ മനസിലെ ഭാരം ഇറക്കി വെയ്ക്കാനെന്നവണ്ണം ആ സ്ത്രീ സംസാരിക്കാൻ തുടങ്ങി..
സ്ത്രീ : എന്‍റെ പേര് ശ്രീകല, ഞാൻ കൊല്ലത്ത് ഒരു പ്രിന്റിംഗ് പ്രസ്സിലാണ് ജോലി ചെയ്യുന്നത്. ഒരു ഓട്ടോക്കാരനുമായി പ്രണയത്തിലായിരുന്നു ആ ബന്ധം വീട്ടിൽ അറിയിച്ചപ്പോൾ വീട്ടുകാർ എതിർത്തു
വിനയൻ : അയാൾ ഓട്ടോക്കാരനായത് കൊണ്ടാണോ എതിർത്തത് ?
ശ്രീകല : അല്ല...
വിനയൻ : പിന്നെ ?
ശ്രീകല : ആൽബെർട് ഒരു അന്യമതസ്ഥനായത് കൊണ്ടായിരുന്നു...
വിനയൻ : എന്നിട്ട്.....
ശ്രീകല : വീട്ടുകാരെ എതിർത്തു ഞാൻ ആൽബേർട്ടിനൊപ്പം ഇറങ്ങി തിരിച്ചു. പ്രണയിച്ചിരുന്ന സമയത്തുള്ള സ്വഭാവമായിരുന്നില്ല അയാൾ എന്നോട് കാണിച്ചിരുന്നത്. അയാൾ കള്ളും കഞ്ചാവുമടിച്ച് വേറെ സ്ത്രീകളുമായി വീട്ടിൽ കയറിവരും, എന്നിട്ട് എന്‍റെ മുന്നിൽ കിടന്നു അവരുമായി രമിക്കും. ഇതെല്ലാം കണ്ടു അറപ്പോടെയും വെറുപ്പോടെയും ഞാൻ കരഞ്ഞു നേരം വെളുപ്പിക്കും. ഇന്നലെ നാലഞ്ച് ഓട്ടോ സുഹൃത്തുക്കളുമായി വീട്ടിൽ വന്ന് അവരുടെ കൂടെ എന്നോട് കിടന്നുകൊടുക്കാൻ ആവശ്യപ്പെട്ടു...
വിനയൻ : ഛെ....
ശ്രീകല : ഞാൻ എന്തുചെയ്യാൻ, എതിർത്ത് നോക്കിയെങ്കിലും കഴിഞ്ഞില്ല. അവരുടെയെല്ലാം ഇഷ്ടത്തിന് വഴങ്ങി കൊടുക്കേണ്ടി വന്നു. ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയതാണ് ഞാൻ, ഇന്നും അയാൾ കുറച്ചാളുകളുമായി വന്നു... ഞാൻ അവിടുന്ന് ഇറങ്ങി രക്ഷപ്പെട്ട് ഓടിവരികയായിരുന്നു... ഇനിയെനിക്ക് ജീവിക്കേണ്ട....
വീണ്ടും കരച്ചിൽ.....
ഞാൻ ആ സ്ത്രീയോട് എന്ത് പറയണെമെന്നറിയാതെ കുഴഞ്ഞു...പാപി ചെല്ലിന്നിടം പാതാളം എന്ന് പറഞ്ഞതുപോലായി....എങ്ങനെയും ഇവരെ അടുത്ത് കാണുന്ന ആളനക്കമുള്ള സ്ഥലത്ത് ഇറക്കി വിടണം നാലാള് കാണുകെ ഇറക്കിയിട്ട് കാര്യം പറഞ്ഞുബോധിപ്പിച്ചാൽ ഇവരെങ്ങാനും ആത്മഹത്യ ചെയ്‌താൽ എനിക്ക് ലീഗലി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. എന്നൊക്ക ചിന്തിച്ചെങ്കിലും ആ സ്ത്രീയുടെ നിസ്സഹായതയിൽ അവരോടെന്ത് പറഞ്ഞു ആശ്വസിപ്പിക്കും അങ്ങനെ എന്തെങ്കിലും ചെയ്‌താൽ അതെല്ലാം വെറും വാക്കിൽ ഒതുങ്ങുകയും ചെയ്യും...
ദൂരെ ഹൈവേയുടെ വഴിയരികിൽ ഒരു തട്ട് കടയുടെ വെളിച്ചം കാണുന്നു. നല്ല തണുപ്പും ഉള്ളിൽ ഭയവുമുണ്ട് ഞാനവരോട് പറഞ്ഞു...
വിനയൻ : നല്ല തണുപ്പ് ഞാൻ ആ കാണുന്ന കടയിൽ ബൈക്ക് നിറുത്തി ഒരു ചായയും സിഗരറ്റും വലിച്ചിട്ട് വരാം... ശ്രീകല ചേച്ചിക്ക് ചായ വേണോ ?
ശ്രീകല : വേണ്ടാ.....
ഞാൻ ബൈക്ക് ഹൈവേയിൽ നിന്നും സൈഡിലേക്ക് ഇറക്കി സ്റ്റാൻഡ് ഇട്ടു അവരോട് പറഞ്ഞു...
വിനയൻ : ചേച്ചി...ജീവിതം ഒന്നേയുള്ളൂ അത് സന്തോഷം നിറഞ്ഞതാകാം ദുഃഖം നിറഞ്ഞതാകാം... എന്ന് വെച്ച് ആത്മഹത്യ ചെയ്‌താൽ ആർക്ക് നഷ്ടം ? ആൽബെർട്ടിനോ ? നിങ്ങളെ വളർത്തി വലുതാക്കിയ വീട്ടുകാർക്കോ ? അതോ ഈശ്വരൻ ധാനമായി തന്ന ഈ മനുഷ്യ ജന്മമോ ?ചേച്ചിക്ക് വണ്ടിക്കൂലിക്ക് പണമുണ്ടോ കൈയിൽ ?
ശ്രീകല : ഇല്ല....
പേഴ്സിൽ നിന്നും ഞാൻ ശ്രീകല ചേച്ചിക്ക് ഇരുന്നൂറ് രൂപയെടുത്ത് കൊടുത്ത്. ഞാൻ ചായ കുടിച്ചിട്ട് ഇപ്പോൾ വരാം.. ചേച്ചി നന്നായി ഒന്ന് ആലോചിക്ക് എന്നും പറഞ്ഞു ചായക്കടയിലേക്ക് നടന്നു. അവിടെയെത്തി ഒരു സിഗരറ്റ് വാങ്ങി ചൂട് ചായയും വാങ്ങി ബൈക്കിനടുത്തേക്ക് നോക്കുമ്പോൾ ആ സ്ത്രീ അവിടെ മാറി നിൽക്കുന്നുണ്ട്... കടക്കാരൻ എന്നെ രൂക്ഷമായിട്ടാണ് നോക്കുന്നത്... ഞാനാണെങ്കിൽ എങ്ങനെ തുടങ്ങുമെന്ന് വിചാരിച്ചിരിക്കുമ്പോൾ മരണത്തിന്‍റെ കാവൽക്കാരൻ കാഹളം മുഴക്കി വന്നെത്തിയത് (ആംബുലൻസ്). അതിൽ നിന്നും ഡ്രൈവർ ഇറങ്ങി ഒപ്പം ഒരു അറ്റൻഡർ വേഷത്തിൽ ഒരാളും.. അവരും ചായ പറഞ്ഞു ഓരോ സിഗരറ്റും കത്തിച്ചു..
ഡ്രൈവർ : രാമേട്ടാ വേണേൽ പോയി കണ്ടോ.... കുറച്ചു മുൻപ് ഹൈവേയിൽ കിടന്ന ബോഡിയാ... ഒരു സ്ത്രീയുടെയാണ്.. വണ്ടി കേറിയരഞ്ഞു നിങ്ങൾക്ക് പരിചയമുള്ളവര് വല്ലതും ആണോന്ന് നോക്കിയേ.....
ഞാനും ഇന്ന് വരെ അങ്ങനെയൊരു കാഴ്ച്ച കണ്ടിട്ടില്ല. ആ ചായക്കടകാരനൊപ്പം ഞാനും കൂടെ ചെന്ന് ആംബുലസിലെ ബോഡി നോക്കി ഉള്ളിൽ ഭീതി പടർത്തി. ചോരയിൽ കുതിർന്നു കിടക്കുന്ന ആ ബോഡി കണ്ടപ്പോൾ തലയിലൂടെ വണ്ടി കേറിയിറങ്ങി തലച്ചോറെല്ലാം ചകിരി നാരുപോലെ ചിന്നി ചിതറി മുഖം തിരിച്ചറിയാൻ കഴിയാത്ത ഒരു ജഡം. പെട്ടെന്നാണ് ഞാൻ ആ സാരിയിലേക്ക് നോക്കിയത് കറുത്ത സാരി ചോരയിൽ കുതിര്ന്ന കിടക്കുന്നു. എനിക്ക് പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന പോലെ തോന്നി ഞാൻ ബൈക്കിനടുത്തേക്ക് നോക്കിയപ്പോൾ ആ സ്ത്രീയേയും കാണുന്നില്ല അപ്പോൾ അവർ, പ്രേതമായിരുന്നോ എന്നൊക്കെയോർത്ത് ഞാൻ തലചുറ്റി വീണു.......
ബോധം വന്നപ്പോൾ ഞാൻ പേടിച്ചു പിച്ചും പേയും പറയാൻ തുടങ്ങി......
രാമേട്ടൻ : പേടിക്കണ്ടാ ഒന്നുമില്ലാ.... ആദ്യമായി ആക്സിഡന്റ് ബോഡി കണ്ടത് കൊണ്ടാവാം ഇങ്ങനെ...
വിനയൻ : ഞാൻ വേഗം ബൈക്കിനടുത്തേക്ക് നോക്കി.. ആ സ്ത്രീ അവിടെയുണ്ടായിരുന്നില്ലാ..... എന്‍റെ കൂടെ ആ സ്ത്രീ യാത്ര ചെയ്തിരുന്നു... കറുത്ത സാരി... ആ സ്ത്രീ പ്രേതമായിരുന്നു....
രാമേട്ടൻ : ഏത് സ്ത്രീ...മോനോടൊപ്പം ബൈക്കിൽ വന്നതോ ?
വിനയൻ : ആഹ്...! അവർ തന്നെ.......
രാമേട്ടൻ : ഹഹഹഹഹ ....അത് പാതിരാപ്പെണ്ണ് അല്ലെങ്കിൽ പാതിരാക്കോഴി ശ്രീദേവി ആണ്. അല്ലാതെ പ്രേതമൊന്നുമല്ല.......
വിനയൻ : ശ്രീദേവിയോ ?
രാമേട്ടൻ : അതെ ,ശ്രീദേവി.... വയറ്റി പിഴപ്പിന് വേണ്ടി ശരീരം വിറ്റ് ജീവിക്കുന്നു..... മോൻ അവളെ കാര്യം സാധിച്ചു കൊണ്ടുവിട്ടതാണെന്നാ ഞാൻ കരുതിയത്.....
വിനയൻ : ഹേയ്....അല്ല.... ഒരിക്കലുമല്ല....
രാമേട്ടൻ : മോൻ തലചുറ്റി വീണു കിടന്നപ്പോൾ ലോറിക്കാര് വന്നവളുമായി വിലപേശി കൊണ്ട് പോയി...രാമേട്ടൻ ഇത് കാണാൻ തുടങ്ങിയിട്ട് എത്ര കാലമായി... ഇവളെ പോലെ ജാനു , സരസ്സൂ , ലത , ചിന്നു , റോസൂ അങ്ങനെ ഒരുപാടെണ്ണം വേറെയുമുണ്ട്.....
[ഞാൻ, ആ സ്ത്രീ പറഞ്ഞ കഥകൾ അയാളോട് പറഞ്ഞു. അത് കേട്ടതും അയാൾ ചിരിച്ചു....]
രാമേട്ടൻ : മോനെ.... അതൊക്ക അവരുടെ കോഡ് കഥകളാണ്.... എന്തായാലും മോൻ രക്ഷപ്പെട്ടു.... പേടിക്കാതെ പൊയ്‌ക്കോള്ളൂ... സ്പീഡിൽ പോകണ്ടാ....
വിനയൻ : ഓകെ രാമേട്ടാ......
ഉള്ളിൽ ഒരു ആത്മവിശ്വാസവും ധൈര്യവുമായി......
രാമേട്ടൻ : വഴിയിൽ ഇതുപോലുള്ള പാതിരാപെണ്ണുങ്ങളെ ഒരുപാട് കാണേണ്ടി വരും പല കഥകളും പറഞ്ഞു പല ഭാവങ്ങളിലുമായി..... അതൊന്നും പ്രേതങ്ങൾ ആണെന്ന് വിചാരിച്ചു പേടിക്കണ്ടാ.... വയറ്റിപ്പിഴപ്പിനു വേണ്ടിയാകും..... മനുഷ്യരെ മാത്രം പേടിച്ചാൽ മതി ഇക്കാലത്ത്.....
ആ നല്ല മനസ്സിനുടമയായ രാമേട്ടനെന്ന ചായക്കടക്കാരൻ നൽകിയ ധൈര്യത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞുകൊണ്ട് ഞാൻ എനിക്ക് പറ്റിയ അമളിയുമോർത്ത് ചിരിച്ചു ബൈക്കിൽ യാത്ര തുടർന്നൂ.......
Saturday, February 11, 2017
സ്നേഹം
ഞാൻ വിധിയിൽ വിശ്വസിക്കുന്ന ഒരാളാണ് എന്തെന്നാൽ ദൈവം എല്ലാം മുൻകൂട്ടി രേഖപ്പെടുത്തിയിരിക്കുന്നു.......
എന്‍റെ ഇന്നുവരെയുള്ള ജീവിതത്തിൽ എനിക്കേറ്റവും സന്തോഷമായിട്ടുള്ളത് നീയെനിക്ക് തരുന്ന ഈ സ്നേഹം മാത്രമാണ്.....
എന്നെ ഇത്രയും സ്നേഹിക്കുമ്പോൾ, നിന്‍റെ മുന്പിൽ ഞാനൊരു കുഞ്ഞായി മാറുന്നു........
നിന്നെ കണ്ടതിൽ പിന്നെയാണ് ഞാൻ സ്നേഹത്തിന്‍റെ വിലയറിഞ്ഞത്...
നിന്‍റെ സ്നേഹം ആദ്യമായി എന്‍റെ ഹൃദയത്തെ തലോടിയപ്പോൾ സത്യമായും ഞാന്‍ അറിഞ്ഞില്ല.......
ഇന്ന് നീ എല്ലാം എന്നെ കാണാന്‍ പഠിപ്പിച്ചു , എല്ലാം മനസിലാക്കാന്‍ പഠിപ്പിച്ചു
ഒരു പുതിയ മുഖവും അതിലൂടെ പുതിയ ജീവിതത്തിലേക്ക് ഒരു ഉയിർത്തെഴുന്നേൽപ്പും നൽകി....
അത് ഇന്നെന്‍റെ ജീവിതത്തെ ഒരു പാടു സന്തോഷിപ്പിക്കുന്നു......
നിന്‍റെ സ്നേഹം കൂടുതൽ കിട്ടാനും നിന്നെ സ്നേഹിക്കാനും ഞാനും ആഗ്രഹിക്കുന്നു .......
ഇന്ന് നിന്നെ കാണാനും കൊതിക്കുന്നു....
ചിലപ്പോൾ ആ കൊതി മുറിവുണങ്ങാതെ വ്രണമായി മനസ്സിൽ ഒരു വേദനയായി മാറുന്നു........
സത്യമായും ഞാൻ നിന്നെ സ്നേഹിക്കുന്നു...
നീ സ്നേഹിക്കുന്നതിനേക്കാൾ പതിന്മടങ്ങായി........
ഒരു കുടിയന്‍റെ കഥ.
നമ്മുകാർക്കും ഒരു മുഴുകുടിയന്‍റെ ദു:ഖത്തെക്കുറിച്ച് ഒന്നും അറിയില്ല. മുഴുക്കുടിയന്‍റെ പോയിട്ട് ഒരു സാദാ കുടിയന്‍റെ വിഷമങ്ങള്‍ പോലും നാം അറിയാൻ ശ്രമിക്കാറുമില്ല.അത്തരത്തിലൊരു കുടിയനെ ഞാൻ ട്രെയിനിൽ വെച്ച് പരിചയപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് സുഹൃത്തിന്‍റെ കല്യാണത്തിന് പോകുന്ന യാത്രയിൽ അയാളിൽ നിന്നും ഒപ്പിയെടുത്ത കഥയാണ് 'ഒരു കുടിയന്‍റെ കഥ'. ഇത് ഭാവനയിൽ മെനഞ്ഞെടുത്ത വെറും കഥയല്ല, പച്ചയായ ഇന്നിന്റെ നേർകാഴ്ച്ചയാണ്.
പ്രണയ നൈരാശ്യത്തിൽ മദ്യപാനത്തിന്‍റെയും പുകച്ചുരുളുകളുടെയും പടുകുഴിയിൽ വീണ 'ഞാൻ' മദ്യപാനം നിറുത്താൻ വേണ്ടി ഡീ-അഡിക്ഷൻ സെന്ററിൽ കിടന്നിട്ടും മദ്യപാനമോ പുകച്ചുരുളുകളോ ഒഴിവാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഓർക്കാപ്പുറത്ത് രക്തം ചർദിച്ചപ്പോൾ തനിക്ക് വീട്ടുകാരുടെ കരുതലും ഇല്ലാതിരുന്ന അവസ്ഥയിൽ യാദൃശ്ചികമായി മദ്യത്തിൽ നിന്നും പുകച്ചുരുളുകളിൽ നിന്നും മുക്തി സ്വയം നേടി ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. മദ്യപാനത്തിനും പുകവലിക്കും ചികിത്സയില്ല, ഒരു മരുന്നിനും മന്ത്രവാദത്തിനും പ്രാർത്ഥനയ്ക്കും അതിൽ നിന്നും മോചിപ്പിക്കാൻ കഴിയില്ല എന്നുള്ള സത്യം ആദ്യം നിങ്ങൾ തിരിച്ചറിയുക. "സെല്ഫ് കൺട്രോൾ & കോൺഫിഡൻസ്" ഇനി ഉപയോഗിക്കില്ല എന്ന് പറഞ്ഞു മനസിനെ സ്വയം അടക്കി ഭരിക്കണം. അപ്പോഴും തലച്ചോറിൽ നിന്നും മദ്യം വേണം പുകവലിക്കണം എന്ന് പറയുമ്പോൾ അതിലേക് തെന്നിപ്പോകാതെ മനഃസാന്നിധ്യം കൈവരിക്കുക. 'ഞാൻ' അങ്ങനെയാണ് നിറുത്തിയത്. എന്നാൽ മൂന്നര വർഷങ്ങൾക്ക് ശേഷം ചെറിയ മാനസിക സമ്മർദ്ദം വന്നപ്പോൾ മനസ് കൈവിട്ടുപ്പോയി, അയ്യോ....! പറഞ്ഞു പറഞ്ഞു കാട് കയറിയത് അറിഞ്ഞില്ല ഇത് എന്‍റെ കഥയല്ലല്ലോ ക്ഷമിക്കണം..... എന്‍റെ കഥ പിന്നീട് പറയാം ഇപ്പോൾ പറയുന്നത് മറ്റൊരു കുടിയന്‍റെ കഥയാണ്.
ആരെ കണ്ടാലും അയാളുടെ കാത് കടിച്ചു തിന്നുന്നതാ എന്‍റെ ഹോബി ( പേടിക്കണ്ടാ ആരും, നുമ്മ മൈക്ക് ടൈസനെപോലെയോ സുവാരസിനെ പോലെയൊന്നുമല്ലാട്ടോ. സംസാരിച്ച് സംസാരിച്ചു അടുത്തിരിക്കുന്നവർക്ക് സ്‌വൈര്യം കൊടുക്കില്ല എന്നാണ് 'ഞാൻ' ഉദേശിച്ചത് ). അങ്ങനെയിരിക്കെ തൊട്ടടുത്ത് ഇരുന്ന പ്രാകൃത കോലത്തിനോട് മലയാളത്തിൽ ചോദിച്ചു മുംബൈയ്ക്കാണോ ? അയാള് ക്യാ.... എന്ന് ചോദിച്ചപ്പോൾ തന്നെ വായിൽ നിന്നും കേരളത്തിൽ അടച്ചുപൂട്ടിയ എല്ലാ ബാറുകളുടെയും മണം ഒറ്റയടിക്കെന്‍റെ മൂക്കിലൂടെ തുളച്ചു കയറി. കുറച്ചു ദേഷ്യത്തിൽ തന്നെ അയാൾ പറഞ്ഞു അതെ എന്ന്. പിന്നെ ഓരോന്നും ചോദിച്ച് ചോദിച്ചു, ഞാൻ എന്നെ അയാൾക്ക് പരിചയപ്പെടുത്തി. 'ഞാൻ' ചെറിയ ഒരെഴുത്തുകാരൻ ഒക്കെയാണ്.... ചേട്ടൻ എന്ത് ചെയുന്നു ? അയാളിൽ നിന്നും അനക്കമൊന്നുമുണ്ടായില്ല.
നുമ്മ ആരാണ് മോൻ തുടങ്ങിയില്ലേ ഞാനും വലിയൊരു മുഴുകുടിയൻ ആയിരുന്നു. പിന്നെ നിറുത്തി പിന്നെയും തുടങ്ങി എന്നൊക്കെ പറഞ്ഞു അദ്ദേഹത്തിന്‍റെ കാതുകൾക്ക് വിശ്രമം കൊടുത്തില്ല, ഗതികെട്ടു പുള്ളിക്കാരൻ കുപ്പിയെടുത്തു എനിക്ക് തന്നിട്ട് കുറച്ചു കുടിക്കാൻ പറഞ്ഞു.... ഞാനും കുടിച്ചു..... ഹണി-ബീ ഫുൾ ബോട്ടിൽ ഡ്രൈ ആയിട്ട് തന്നെ ഗ്ലൂ.... ഗ്ലൂ..... ഗ്ലൂ..... കുടിച്ചിറക്കി വളരെ കഷ്ടപ്പെട്ട് അയാളെ സംസാരിപ്പിച്ചു ചുരണ്ടിയെടുത്ത അനുഭവ കഥയാണിത്. അപ്പോൾ നമ്മുക്ക് കഥയിലേക്ക് കടക്കാം......
NB : കഥയിൽ ചോദ്യമില്ല.....
1970-ൽ വയനാട്ടിൽ കൃഷിക്കാരായിരുന്ന അന്നമ്മയുടെയും തോമസിന്‍റെയും രണ്ടാമത്തെ മകൻ ആയിട്ടായിരുന്നു ജനനം. മാമോദീസ മുക്കി അവനൊരു പേരിട്ടു ഫ്രെഡി. അവൻ വളരുന്നതിനോടൊപ്പം രണ്ട് അനിയത്തിമാർ കൂടെ കൂടി. ഫ്രെഡി ഡിഗ്രിക്ക് (ബി-കോം) ബാംഗ്ലൂരിൽ ചേർന്നു. പഠിക്കാൻ മടിയനായിരുന്ന ഫ്രെഡി എങ്ങനെയൊക്കെയോ തട്ടിയും മുട്ടിയും പഠിച്ചു പരീക്ഷ എഴുതി നാല് വിഷയങ്ങൾക്ക് അന്തസ്സോടെ തോറ്റുകൊണ്ട് രണ്ടാം വർഷത്തിലേക്ക് കടന്നു അവിടന്നും തോറ്റു തൊപ്പിയിട്ട് മൂന്നാം വർഷത്തിൽ എത്തി . ആ സമയത്തായിരുന്നു പ്രീ-ഡിഗ്രിക്ക് കോളേജിലേക്ക് ആദ്യമായി വരുന്ന വെള്ളാരം കണ്ണുകളുള്ള വെളുത്ത് മെലിഞ്ഞ സുന്ദരിയെ ഫ്രെഡി കാണുന്നത്. അവൾ ഷിമോഗോയിൽ താമസിച്ചിരുന്ന മലയാളി പെൺകുട്ടിയായിരുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ കണ്ണുകൾ തമ്മിൽ കഥ പറഞ്ഞിരുന്നു എന്നാണ് പുള്ളിക്കാരൻ പറയുന്നത്.
പിന്നെ ക്യാമ്പസിലും പാർക്കിലും ബാംഗ്ലൂർ സിറ്റിയിലും , കുടകിലുമൊക്കെ കറങ്ങി തീർന്നപ്പോൾ ഫ്രെഡിയ്ക്ക് പിരിയേണ്ട നേരമെത്തി. ബി-കോം തോറ്റ ഫ്രെഡി താത്കാലിക ഗുമസ്തനായി അവിടെ തന്നെയുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തുകൊണ്ട് ഇരുവരും ഇണക്കുരുവികളെ പോലെ പറന്ന് നടന്നു. ടീന ഡിഗ്രിയ്ക്ക് ചേർന്ന് പതിനെട്ട് വയസ് പൂർത്തിയായപ്പോൾ ഫ്രെഡി ടീനയെയും കൊണ്ട് കേരളത്തിലേക്ക് ഒളിച്ചോടുകയും അവിടെ വെച്ച് രജിസ്റ്റർ മാര്യേജുമങ്ങു നടത്തി, ഫ്രെഡിയുടെ വീട്ടിൽ താമസിക്കാൻ കയറിയപ്പോഴേയ്ക്കും പോലീസ് എത്തി ഫ്രെഡിയേയും ടീനയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ ബാംഗ്ലൂർ പോലീസും ടീനയുടെ മാതാപിതാക്കളും വ്യാജരേഖകൾ കെട്ടിചമച്ച് ടീനയ്ക്ക് പ്രായപൂർത്തിയായില്ലെന്ന് പറഞ്ഞു ബാംഗ്ളൂരിലേക്ക് തിരിച്ചു കൊണ്ടുപോയി. ഫ്രെഡിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു, പിന്നീട് കോടതിയിൽ കേസും. ഫ്രെഡിയെ കൂടുതൽ തളർത്തിയത് ജഡ്ജി ടീനയോട് പ്രായപൂർത്തിയായോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും ഫ്രെഡിയെ തള്ളി പറഞ്ഞപ്പോഴും ആയിരുന്നു.
നാട്ടിലെത്തിയ ഫ്രെഡി വീട്ടിൽ തന്നെ ഇരിപ്പായി. പിന്നീട് ചാരായ ഷാപ്പിലെ അഗതിയായി ദേവദാസിനെപ്പോലെ താടിയും മുടിയും നീട്ടി വളർത്തി വയനാട്ടിലെ അറിയപ്പെടുന്ന കുടിയനായി തീർന്നു. ഒടുവിൽ സുഹൃത്തുക്കൾ ചേർന്ന് പിടിച്ചുകൊണ്ട് തലമുടിയും താടിയുമൊക്കെ വെട്ടിച്ച ശേഷം ഫ്രെഡിയെ ധ്യാനത്തിന് കൊണ്ടുപോയി. ഒരു ധ്യാനത്തിനും ഫ്രെഡിയുടെ കുടി നിറുത്താനായില്ല. ഒരു ദിവസം ബാഗ്ലൂരിൽ നിന്നും ടീന ഫ്രെഡിയെ അന്വേഷിച്ച് എത്തി. ഷാപ്പിൽ നിന്നും വീട്ടുകാർ ഫ്രെഡിയെ വിളിച്ചുവരുത്തി. കോടതി മുൻപാകെ ഫ്രെഡിയെ തള്ളിപ്പറഞ്ഞ അവളെ ഫ്രെഡിയും ആട്ടി. ജീവിതത്തിൽ പെണ്ണിനോട് വെറുപ്പു മാത്രമായി.
പിന്നീട് മോഹൻലാൽ പറയുന്നത് പോലെ ഒരു നീണ്ട യാത്രയായിരുന്നു ബാറുകളും ബ്രാൻഡുകളും തേടിയുള്ള യാത്ര. ഇതിനിടയിൽ മുംബൈയിൽ ഹെറോയിൻ വിൽപ്പനയും കഞ്ചാവും ബാംഗും സരസുമൊക്കെ ഉപയോഗിച്ച് യൗവ്വനം അവിടെ തകർത്താടി. സ്ത്രീകളെ വെറുത്തിരുന്ന ഫ്രെഡി പിന്നെ സ്ത്രീകളെ വശീകരിച്ച് കാമം തീർക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന കളിപ്പാവയാക്കി മാറ്റി. ഫ്രെഡിയുടെ അമ്മ മരിച്ചെന്ന വാർത്ത കേട്ട് നാട്ടിലെത്തിയ ഫ്രെഡി കണ്ടത് ടീനയെയാണ്. ദേഷ്യവും വിഷമവും പകയും അവന്‍റെ കണ്ണുകളിൽ കനൽച്ചൂട് നൽകി ചോരവാർന്ന നിറത്തിലായി, അവൻ അമ്മച്ചിയുടെ മൃതദേഹത്തിനരികിൽ നിശബ്ദനായി ഇരുന്നു.
പിന്നീട് മൃതദേഹം മറവ് ചെയ്തുകഴിഞ്ഞു ഫ്രെഡിയുടെ വീട്ടുകാർ നടന്ന കാര്യങ്ങളെല്ലാം ഫ്രഡിയെ അറിയിച്ചു. രണ്ടാമത് ടീന അന്വേഷിച്ച് വന്നതും വന്നപ്പോൾ അമ്മച്ചി ആ വീട്ടിൽ അഭയം കൊടുത്ത് മകന്‍റെ ഭാര്യയായി അംഗീകരിച്ചുവെന്നുമൊക്കെ. വീട്ടുകാരുടെ നിർബന്ധപ്രകാരം ഫ്രെഡി ടീനയെ വിവാഹം ചെയ്തു. പക്ഷെ കുടുംബ ജീവിതത്തിൽ ഇരുവരും ഒന്നിച്ചില്ലായിരുന്നു. അവളോടുള്ള പക എന്ന നിലയ്ക്ക് ഫ്രെഡി വീണ്ടും വീണ്ടും കുടിച്ചു മദോന്മത്തനായി. പതുക്കെ അത് ടീനയെ അടിയും ഇടിയുമൊക്കെയായി ദ്രോഹിക്കുന്നതിലേക്ക് മാറി.
കുടിച്ചു അബോധാവസ്ഥയിൽ എപ്പഴോ ടീനയുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയും ജനിച്ചു. നാട്ടുകാർക്ക് സ്ഥിരം കാഴ്ച്ചയായിരുന്നു വൈകുന്നേരങ്ങളിലെ ഫ്രെഡിയുടെ വീട്ടിലെ വഴക്ക്. ടീനയുടെ വയറ്റിൽ വളരുന്നത് തന്‍റെ കുഞ്ഞല്ല , വേറാരുടെയോ ആണ് എന്നൊക്കെ ചൊല്ലി എന്നും വഴക്ക്. ടീന ഓടി പോകാതിരിക്കാൻ ഉടുതുണി വലിച്ചൂരിയായിരുന്നു പീഡനം. പുഷ്പത്തിന്റെ ഇതളുകൾ കൊഴിഞ്ഞു പോകുന്നതുപോലെ വർഷങ്ങൾ പൊഴിഞ്ഞു മകൾക്ക് അഞ്ച് വയസായി. ടീനയെയും മകൾ റോസിനേയും ഉപദ്രവിക്കുന്നത് കണ്ടു നാട്ടുകാരിൽ കുറച്ചു പേർ ഇടപെട്ടു ഫ്രെഡിയുമായി കശപിശയായി..... ഉന്തും തള്ളലിലും ഒരാൾ തെറിച്ചുവീണത് പാറപ്പുറത്തായിരുന്നു. അയാളെയും പൊക്കി നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ആള് മരിച്ചിരുന്നു. പിന്നീട് കേസും വക്കീലുമായി ഫ്രെഡി പത്ത് വർഷത്തോളം ജയിലിൽ ആയി. ആ പത്ത് വർഷം ടീനയും റോസും സമാധാനമായി ജീവിച്ചു കിടന്നുറങ്ങി വേണം എന്ന് തന്നെ പറയാം.
പുറത്തിറങ്ങിയ ഫ്രെഡി വീണ്ടും കുടിച്ചു വന്നു ടീനയെയും കുഞ്ഞിനേയും ഉപദ്രവിച്ചത് അവർ കാരണമാണ് ജയിലിൽ ആയതെന്ന് പറഞ്ഞായിരുന്നു. അത്രയും പറഞ്ഞയാൾ വിറയാർന്ന കൈകളാൽ ബാഗിൽ നിന്നും ബ്രാണ്ടി കുപ്പിയെടുത്ത് കുടി തുടങ്ങി..
വിനയൻ : ഫ്രെഡി ചേട്ടാ ബാക്കി കഥ കൂടി പറയൂ....
ഫ്രെഡി : ബാക്കി ഞാൻ പറയുന്നില്ല, കുറച്ചുനേരം എനിക്ക് ഒറ്റയ്ക്കിരിക്കണം.....
ട്രെയിനിലെ ജനാലയിലൂടെ കണ്ണുകൾ പായിച്ചു അയാൾ ആലോചനയിൽ മുഴുകിയിരിക്കുകയായിരുന്നു. ബാക്കി കഥ എന്തെന്ന് അറിയാൻ ഞാനും ആകാംക്ഷയോടെ ഇരുന്നു. മണിക്കൂറുകൾ കഴിഞ്ഞു ഞാൻ വീണ്ടും ചോദിച്ചു
വിനയൻ : ഫ്രെഡി ചേട്ടാ...
ഒരു സ്വപ്നത്തിൽ നിന്നും ഉണർന്നത് പോലെ അയാൾ കൈയിലിരുന്ന മദ്യകുപ്പിയിൽ നിന്നും വീണ്ടും കുടിച്ചു. അടുത്തിരുന്ന യാത്രക്കാർക്ക് അലോഹ്യം ആയപ്പോൾ അയാൾ എഴുന്നേറ്റു ബാത്ത്റൂം വശങ്ങളിലേക്ക് പോയി. കൂടെ ഞാനും. ബാത്ത്റൂമിൽ കേറിയ അയാൾ കൈയിലിരുന്ന കഞ്ചാവ് ബീഡി കത്തിച്ചു പുകച്ച് വലിച്ചതിന് ശേഷം പുറത്തേക്ക് വന്നു. എന്നെ കണ്ടപാടെ ദേഷ്യത്തിൽ അയാൾ പറഞ്ഞു എന്നെ ഒന്ന് സ്വസ്ഥമായി വിടാമോ ഏതോ ഒരവസ്ഥയിൽ ഞാൻ ഉളിലുള്ള വിഷമം നിന്നോട് പറഞ്ഞതാണ് ഇനിയെനിക്ക് പറയാനും ഓർക്കാനും വയ്യ. എന്നെയൊന്ന് വെറുതെ വിടുമോ പ്ലീസ്..... വീണ്ടും ബാഗിൽ നിന്നും അയാൾ കുപ്പിയെടുത്ത് മോന്താൻ തുടങ്ങി.
തെല്ലൊരു സങ്കടത്തോടെയും കണ്ണുകൾ നിറഞ്ഞും ഞാൻ തിരിച്ച് എന്‍റെ ഇരിപ്പിടത്തിൽ ആസനസ്ഥനായി. മുംബൈ എക്സ്പ്രസ്സ് ചിന്നം വിളിച്ചു കൂകി പായുന്നു. രാത്രി ഭക്ഷണം കഴിച്ചു കൈ കഴുകാൻ പോകുമ്പോളും അയാൾ അവിടെ വാതിലിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു ഞാൻ ഒന്നും മിണ്ടാൻ പോയില്ല. തിരിച്ചു വന്നിരുന്നു, കൂടെ ഇരിക്കുന്നവരിൽ ഹിന്ദിക്കാരും മലയാളികളും ഉണ്ട്. മൂഡ് ഓഫ് ആയതിനാൽ ഫേസ്ബുക്ക് എടുത്തു എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ അക്ഷരങ്ങളുടെ പോസ്റ്റുകൾ വായിച്ചും ലൈക്ക് ചെയ്തും ഉറക്കത്തിലേക്കു വഴുതിപോയി. നേരം വെളുത്തപ്പോൾ ഞാൻ എഴുന്നേറ്റു ഫ്രെഡിയെ പോയി നോക്കി അയാളെ കാണുന്നില്ല, പല്ല് തേച്ച് ഞാൻ സീറ്റിൽ വന്നിരുന്നപ്പോൾ അടുത്തിരുന്ന ഹിന്ദിക്കാരൻ ഒരു പേപ്പർ തന്നിട്ട് പറഞ്ഞു..... "ജബ് ആപ് ഉഡെങ്കെ തബ് യഹ് കാഗസ് ആപ്കോ ധേനെ കെ ലിയേ വോഹ് ആദ്മി നെ കഹാ താ.... യേഹ് ലോ..." ഇന്നലെ തന്‍റെ അടുത്തിരുന്ന ആള് എഴുന്നേൽക്കുമ്പോൾ തരാൻ പറഞ്ഞിട്ട് പോയതാണ്. ഭാഷാ അറിയാൻ പാടില്ലാത്തത് കൊണ്ട് കൂടുതൽ ഒന്നും സംസാരിക്കാതെ താങ്ക്സ് പറഞ്ഞു ഞാൻ ആ പേപ്പർ തുറന്നു വായിച്ചു തുടങ്ങി.....
ഒരിക്കൽ ടീന വീട്ടുജോലിക്ക് പോയപ്പോൾ..... കുടിച്ചു മദോന്മത്തനായി വന്ന ഫ്രെഡി, ഉറങ്ങി കിടന്നിരുന്ന സ്വന്തം മകളെ തന്നെ തന്‍റെ കാമത്തിന് ഇരയാക്കുകയായിരുന്നു. എല്ലാം കഴിഞ്ഞതിന് ശേഷം.... തള്ളയോടൊ ആരോടെങ്കിലുമോ പുറത്ത് പറഞ്ഞാൽ ടീനയേയും റോസിനെയും വെട്ടി കൊല്ലുമെന്നായിരുന്നു ഭീഷണി. പിന്നീടും ഇതുപോലെ ഒരുപാട് തവണ സ്വന്തം മകളുമായി..... കുടിക്കാൻ ക്യാഷില്ലാതെ വന്നപ്പോൾ ടീന ജോലിക്ക് പോകുമ്പോൾ മകളെ നിർബന്ധിച്ച് ഭീഷണിപ്പെടുത്തി കൊണ്ടു പോയി ലോഡ്ജിൽ കൂട്ടികൊടുത്തു പണമുണ്ടാക്കി മദ്യപിക്കുമായിരുന്നു. ഒന്നും ചെയ്യാനാകാതെ മാനസികമായും ശാരീരികമായും തളർന്ന റോസ് ആരോടും മിണ്ടാതെയായി. ടീനയും വിചാരിച്ചു അങ്ങേരുടെ കുടി കാരണമാണെന്ന് വേറെ മാറി താമസിച്ചാൽ അമ്മച്ചി ടീനയുടെ പേരിൽ എഴുതി വെച്ച ഈ സ്ഥലവും വീടും വിറ്റും അയാൾ കുടിക്കുമെന്നു വിചാരിച്ചു മകളുടെ ചിന്തകളെ ചോദിക്കാതെ വിട്ടു.
കുറച്ചു നാളുകൾ കഴിഞ്ഞു റോസ് ഛർദിക്കുന്നത് കണ്ട് അസ്വാഭാവികത തോന്നി ഡോക്ടറെ കാണിച്ചപ്പോൾ ആണ് വിവരമറിയുന്നത് മകൾ ഗർഭിണിയെന്ന്. വീട്ടിൽ വന്ന് ഒരുപാട് തല്ലിയും ചീത്തയും എല്ലാമായിട്ടും റോസ് ഒന്നും പറഞ്ഞില്ല.
"എല്ലാം തീരട്ടെ, ഇനി നീ പറഞ്ഞില്ലാ എന്നുണ്ടെങ്കിൽ ഞാൻ ജീവനോടെ ഉണ്ടാകില്ല " എന്ന് പറഞ്ഞു ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ പോകുമ്പോൾ ഗത്യന്തരമില്ലാതെ റോസ് പറഞ്ഞു...... "അച്ഛൻ"...... തളർന്നുപോയ ടീന നിന്ന നിൽപ്പിൽ തറയിൽ ഇരുന്നു വാവിട്ട് നിലവിളിച്ചു കരഞ്ഞുകൊണ്ട് തല തറയിൽ തല്ലി കരഞ്ഞു പൊടുന്നനെ ഫ്രെഡിയും കുടിച്ചു ലക്കില്ലാതെ കേറി വന്നു. ടീന വേഗം ചാടി എണീറ്റു അടുക്കളയിൽ നിന്നും വെട്ടുകത്തിയുമായി അയാൾക്ക് നേരെ ചീറി....
."............ എടാ കണ്ണീചോരയില്ലാത്തവനെ നീ നമ്മുടെ സ്വന്തം മോളെ തന്നെ പിഴപ്പിച്ചല്ലോടാ ദ്രോഹീ...... കൊല്ലുമെടാ നിന്നെ ഞാൻ നാറി......."
പക്ഷെ ഒരു പുരുഷനെ എതിർക്കാനുള്ള ശക്തിയൊന്നും ടീനയ്ക്കുണ്ടായിരുന്നില്ല. ഫ്രെഡി അവളുടെ കൈ തിരിച്ച് വാക്കത്തി ദൂരെ വലിച്ചറിഞ്ഞു അയാൾ അവളുടെ തുണിയുരിഞ്ഞു കലി തീരും വരെ മർദിച്ചു അവശയാക്കി.
എന്നിട്ട് മകളുടെ നേരെ തിരിഞ്ഞു....... "മൂദേവി നിന്നോട് പറയരുതെന്ന് പറഞ്ഞിട്ട് നീ വീണ്ടും പറഞ്ഞല്ലേ" എന്ന് പറഞ്ഞു റോസിനെയും ഒരുപാട് മർദിച്ചു...... കണ്ടു നിന്ന ടീന പൂർവ്വാധികം ശക്തിയോടെ വീണ്ടും അയാളെ ഒരു സർപ്പത്തെ പോലെ കഴുത്തിൽ ചുറ്റി വരിഞ്ഞു, ടീനയ്ക്കു അതിന് സമ്മാനമായി കിട്ടിയത് അടിനാഭിക്ക് തൊഴിയും മുടിക്ക് കുത്തി പിടിച്ച് പൊക്കി എഴുന്നേൽപ്പിച്ച് കരണം അടിച്ച് പൊട്ടിച്ച് അവളുടെ വലത് മുലക്കണ്ണും കടിച്ചു പറിച്ചു ഫ്രെഡി ഇറങ്ങിപ്പോയി. പാലൂട്ടിയ മുലയിൽ നിന്നും ചോര ധാര ധാരയായി ഒഴുകുന്നത് കണ്ട് അന്താളിച്ച റോസ് ഉടനെ പുറത്തുപോയി അയൽക്കാരെ വിവരമറിയിച്ചു ആശുപത്രിയിലെത്തിച്ചു ടീനയെ. പുറം ലോകമറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേടും ഭയവും മകളുടെ ഭാവിയും പേരുദോഷവും ഓർത്ത് ടീന പോലീസ് കേസൊന്നും ആക്കിയില്ല. രണ്ടുമാസത്തെ വിശ്രമം വേണമെന്ന് പറഞ്ഞിട്ട് രണ്ടുദിവസം ആശുപത്രിയിൽ കിടക്കാതെ അവൾ വീട്ടിലേക്ക് പോയി. അന്ന് ആ രാത്രി തന്നെ അവൾ റോസിന്റെയും അവളുടെയും ശരീരമാകെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അവൾ എഴുതിവെച്ച 'മരണകുറിപ്പ്' പോലും കത്തി ചാമ്പലായി പോയി. ഇത്രയുമായിരുന്നു അയാൾ സ്വന്തം കൈപ്പടയിൽ എഴുതിയ ആ പേപ്പറിലെ ഉള്ളടക്കം.......
അത് വായിച്ചു കഴിഞ്ഞപ്പോൾ എന്‍റെയും ഉള്ളൊന്ന് ആന്തി.... മനസ്സിൽ അയാളോടുളള അമർഷം ആളിക്കത്തുകയായിരുന്നു.... ഇലക്ട്രിക്ക് കമ്പികളിൽ മുട്ടിയ വവ്വാൽ ഷോക്കടിച്ചു കരിഞ്ഞു പറ്റി പിടിച്ചിരിക്കുന്നത് പോലെ ഞാനും വിൻഡോയുടെ കമ്പിയിൽ മുറുകെ പിടിച്ചിരുന്നുപോയി അറിയാതെ കൈയിൽ നിന്നും ട്രെയിനിന്‍റെ വേഗതയിലും ശക്തമായ കാറ്റിൽ ആ പേപ്പറും പാറി പറന്നകന്നുപ്പോയി ......

Subscribe to:
Posts (Atom)