രാത്രികളിൽ, ചിലർ.....
ഓടിയും ചാടിയും ഒളിച്ചുകളിക്കുന്നു......
മഴപെയ്തു ചോരുന്നതുപോലെ
കൈവെള്ളയിൽ നിന്നും......
ജീവിതവും ചോർന്നുപോകുന്നു...
മരിക്കാത്ത ഓർമകളെ
എത്രനാൾ നിങ്ങളെന്നെ.....
വേട്ടയാടുന്നു ചെന്നായ്ക്കളെ പോലെ.....
സർവ്വേശ്വരാ,
വചനങ്ങൾ മറന്നവർക്ക്.....
സ്വപ്നങ്ങൾ കൊണ്ടൊരു കൊട്ടാരം കെട്ടിക്കൊടുക്കണമേ......
അതിലെ ചില്ലുജാലകത്തിൽ
അവർക്ക് മാത്രം......
കാണാനാവുന്ന ചിരികളിൽ
അവർക്ക് മാത്രം അവരുടെ
ഇഷ്ടപ്പെട്ടവരെയും ചേർത്ത്.....
അതിനേക്കാളും ഇഷ്ടത്തോടെ സംരക്ഷിച്ചോളളണേ.....
No comments:
Post a Comment