Monday, March 30, 2015

എന്‍റെ വാക്കുകളും ഇവിടെ കത്തിയെരിയുന്നു






നീയെറിഞ്ഞിട്ടു പോയ തീകനലുകൾ വന്നു വീണത് ; 
എന്‍റെ നെഞ്ചിലായിരുന്നെന്ന് നീയറിയുന്നുവോ....!
എന്‍റെ ചുടുനിശ്വാസമേറ്റ് അവയ്ക്ക് പുനർജന്മം ലഭിച്ചു ;
ആളിപടരുന്ന അഗ്നിയായി മാറിയവ......!!

എന്‍റെ ദേഹമാസകലം പൊള്ളികൊണ്ടിരിക്കുകയാണ്....!!!

വറ്റി വരണ്ട കണ്ണുകളിൽ ഒരുതുള്ളി കണ്ണുനീരില്ല ;
ചൂടേറ്റതുകൊണ്ടാവാം....
ഇനിയെങ്ങനെ ഞാൻ അണയ്ക്കും ഈ അഗ്നിയെ ; 
ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് ഞാൻ അന്ന് ;
അങ്ങനെ പറഞ്ഞതെന്ന്നീ ഇന്ന് മനസ്സിലാക്കുന്നുണ്ടോ......!!

അതെങ്ങിനെ നീ തീകനലുകൾ എറിഞ്ഞിട്ടു നടന്നു പോയി ;
കാഴ്ച്ചകൾ നിന്നെയും കാത്ത് നിന്ന് ;
ഒടുവിൽ ഒരു വെള്ളത്തുണിയിൽ നിന്‍റെ കാഴ്ച്ചകളെ മൂടിയപ്പോൾ......
കത്തിയെരിഞ്ഞത് എന്‍റെ കണ്ണും , മനസ്സുമായിരുന്നു.....

എന്‍റെ വാക്കുകളും ഇവിടെ കത്തിയെരിയുന്നു....!!!

Friday, March 27, 2015

ഒരിത്തിരി സ്നേഹം കൂടി നിനക്കായി ചുരത്താം

തല കുനിക്കാതെ നീ വളരുക മകനെ ;
ഏറെ കണ്ടോരെൻ കണ്ണുകൾക്ക് ഇനി നിന്നെ കണ്ടു കൂടാ ; 
ഇനിയുമെൻ പേര്‍ ചൊല്ലി വിളിക്കാതിരിക്കുക......!! 
കേൾക്കാൻ കൊതിച്ച വിളി കേൾക്കുവാൻ ഇനിയമ്മയില്ല ; 
അമ്മതൻ രക്തത്തിൻ ചൂടാറും മുൻപ് ;
ഒരിത്തിരി സ്നേഹം കൂടി നിനക്കായി ചുരത്താം....!!!
ഇനിയും നീ ഈ സ്നേഹം തേടി വരാതിരിക്കുക......!!!


Friday, March 20, 2015

ഉള്ളിലൊരു വിളി

അടക്കിപിടിച്ചിട്ടും ;
മനസ്സിനെ നിയന്ത്രിച്ചിട്ടും ;
ശ്രദ്ധകൾ വഴിമാറ്റിയും ശ്രമിക്കുന്നുണ്ട് ;
എന്നിട്ടും ഉള്ളിലൊരു വിളി ;
തേങ്ങലായി എന്നിലൂടെ ബഹിർഗമിക്കുന്നു ;
കരയാൻ ഇഷ്ട്ടമില്ലാഞ്ഞിട്ടും.....!!!


മെഴുകുതിരികള്‍

സ്വന്തം ഭാവിയെ കുറിച്ചോര്‍ക്കാറില്ല മെഴുകുതിരികള്‍ ഒരിക്കലും.... കാരണം ,
മെഴുതിരികളെ സൃഷ്ട്ടിച്ചത് വെളിച്ചമേകി വിട പറയുവാന്‍ മാത്രമാണ്........!!


Wednesday, March 11, 2015

വേർപാട്

മൂർച്ചയുള്ള ഒരു ആയുധമാണ് വേർപാട് അല്ലേ ?
മുറിവുണ്ടായാൽ ഒരിക്കലും ഉണങ്ങുകയുമില്ല ;
മുറിവേറ്റയാൾ ഒരിക്കലും മരിക്കുകയുമില്ല ;
രകതമങ്ങനെ വാർന്നൊല്ലിച്ചു കൊണ്ടേയിരിക്കും ;
നീറിയ മുറിവുമായി , തുടിക്കാതെ തുടിക്കുന്ന ഹൃദയവുമായി ;
ജീവനങ്ങനെ തുടിച്ചോണ്ടിരിക്കും ;
ആത്മാവ് വേർപിരിഞ്ഞു യാത്രയായിടും ;
മരിച്ചു ജീവിക്കുന്ന അവസ്ഥ......!!!
heart emoticon
വിനയൻ.

പ്രതിഷേധമല്ലിതെൻ പ്രണയമാണ്

















പ്രതിഷേധമല്ലിതെൻ പ്രണയമാണ്
----------------------------------------------
ലോകത്തിലെ ഒരു ശക്തിക്കും നമ്മളെ വേർപിരിക്കാനാവില്ല എന്ന് ;
ആവർത്തിച്ചു വീമ്പു പറഞ്ഞ നീ -
ഓർക്കാൻ ഒരുപിടി സുഖമുള്ള വേദനകൾ നല്കി ;
അകലുകയായിരുന്നു എന്നിൽ നിന്നും ;
എന്നന്നേക്കുമായി......

പ്രണയം നമ്മുക്ക് സമ്മാനിച്ചത് നഷ്ട്ടങ്ങൾ മാത്രമായിരുന്നു ;
നാമ്മിരുവരുടെയും ഹ്രിദയങ്ങളുടെ തേങ്ങലുകളായി മാത്രം അവശേഷിക്കുന്നു എന്നും......
മറവിയുടെ ജലപ്രളയത്തിൽ നമ്മുടെ നല്ല നാളുകൾ മുങ്ങി പോയാലും ;
ഓർമ്മകൾ പൂർവാധികം ശക്തിയോടെ -
ഒരു തിരതള്ളലായി പൊങ്ങിവരും നമ്മുടെ ആ നല്ല നിമിഷങ്ങൾ.........

നീ ഇനി എന്റെ ജീവിതത്തിലേക്ക് ഇല്ല എന്ന് പറഞ്ഞ ആ നാൾ ???
നിനക്കോർക്കാൻ കഴിയുന്നുവോ ??
എന്റെ കാഴ്ച്ചകളെ മറച്ച നാൾ ?
പിന്നീട് ഞാൻ ഈ ലോകത്തെ സൗന്ദര്യപൂർവം നോക്കികണ്ടട്ടില്ല......!!

ഞാൻ സ്നേഹിച്ച നിലാവിൻ നീലിമയ്ക്ക് പോലും ,
പിന്നീട് വിഷത്തിന്റെ നീലപ്പ് ആയിരുന്നു.....
ഞാൻ അനുഭവിച്ച ഏകാന്തതയ്ക്ക് ഏതൊക്കെയോ ചിലങ്കകളുടെ അസ്വസ്ഥതയായിരുന്നു.....
പൊഴിഞ്ഞു തീർത്ത കണ്ണുനീരുകൾക്ക് പ്രളയത്തിൻ ഭാവവും....

അതുകൊണ്ടാവും മരണത്തെ ഞാൻ അത്രെയും സ്നേഹിച്ച്ചുരുന്നത് ,
നഷ്ട്ട സ്വപ്നങ്ങളുടെ വിഴുപ്പുമേന്തി -
ഞാനലയാത്ത സ്ഥലങ്ങൾ ഇല്ല.....
സ്വസ്ഥമായി ഉറങ്ങിയ നേരവുമില്ല....
ഹൃദയനൊമ്പരമില്ലാതെ ഉണരാത്ത പ്രഭാതവുമില്ല......

" മരണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്‌ "

പക്ഷേ 'ഭയം' അതിനനുവദിച്ചില്ലാ !
പിന്നെ എങ്ങിനെയോ അപ്രതീക്ഷിതമായി ഞാൻ തനിയെ ജീവിതത്തിലേക്ക് നീയില്ലാതെ തനിച്ചു മടങ്ങി എങ്കിലും.......
നിന്റെ ഒര്മാകളിലായിരുന്നു ശേഷിച്ചതെൻ എൻ ജീവൻ !

നീ എനിലുണ്ടാക്കിയ മുറിവിൽ നിന്നും -
ചോര ഇന്നും പൊടിയുന്നുണ്ട്.....
ഈ ജന്മം ഉണങ്ങാത്ത മുറിവിൻ വേദന ;
ഇന്നെൻ ജീവിതത്തിനെ പ്രചോദനമാണെന്നു പറയാം ;
നഷ്ട്ട സ്വപ്നങ്ങൾക്ക് മേലെ കാവലിരിക്കുന്ന ഒരു ദുർഭൂതമാണിന്നു ഞാൻ ;
എന്ന ചേതോവികാരങ്ങളുടെ ഉയിർത്തെഴുന്നേൽപ്പാവാം ചിലപ്പോൾ.....
ഇനിയുമെത്ര നാൾ എന്നറിയില്ല...!!!

ഈ ജന്മത്തിൽ അരങ്ങിൽ തകർത്തഭിനയിച്ച രണ്ടു അഭിനയേതാക്കൾ ആയിരുന്നു നാം.....
നമ്മളിൽ ആരാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതെന്നും അറിയില്ല ??
നമ്മുടെ പ്രണയവും അഭിനയമായിരുന്നോ ??
എന്തായാലും കഥയുടെ പാതിവഴിയിൽ നീ ഉപേക്ഷിച്ച -
കഥാപാത്രം ക്ലൈമാക്സ് ഒഴിവാക്കുകയാണ്....

ഞാൻ എഴുതിയ പുതിയ ക്ലൈമാക്സിതാ.....

ഇനിവരും ജന്മത്തിലെങ്കിലും എൻ പ്രിയേ ,
നാമ്മൊരുമിച്ച് കണ്ടിരുന്ന സ്വപ്നങ്ങളുടെ ;
ആ പഴയ നാളുകളുടെ മനോഹര കാവ്യം വീണ്ടുമെഴുതാം.....
ജീവിതത്തിൽ ആടിതീർത്ത ഈ വേഷം ;
നിറഞ്ഞ മനമോടെ ഞാനിതാ പ്രിയേ
നിനക്കായി അഴിക്കുന്നു....!

heart emoticon
വിനയൻ.

Monday, March 2, 2015

ജീവിതം ഒരു കോമാളി ഞാനും

" മരിക്കാൻ വേണ്ടിയണിഞ്ഞ വസ്ത്രമായിരുന്നു ജീവിതം , അതിലെ ഒരു കോമാളി ഞാനും "

ഒടുവിലത്തെ നിമിഷം

























പണ്ടൊരിക്കൽ ആരോ എഴുതി തീർത്ത ഒരു പുസ്തകമായിരുന്നു ഞാൻ.......

നിന്നെ കണ്ടമാത്രയിൽ നീയെന്റെ പേനയുടെ മഷിയായി മാറി.......

കഴിക്കാനിരിക്കുമ്പോൾ നിന്റെ കൈ തട്ടി താഴെ വീഴുന്ന;

അപ്പകഷ്ണങ്ങൾക്കായി കൊതിയോടെ കാത്തിരുന്ന കാലം.....

അവിസ്മരണീയമായ ഒടുവിലത്തെ അദ്ധ്യായവും ;
എഴുതി ചേർത്തു ഞാനെന്റെ പുസ്തകത്തിൽ.....

അതിനൊരു പേരുമിട്ടു 'ജീവൻ'
ചുട്ടു പഴുത്ത ചൂടിൽ തളർന്നു അവശനായ ഞാൻ ;
വരണ്ടുണങ്ങിയ ചുണ്ടുകളോടെ നോക്കി നിന്നു കൊതിയോടെ........

ഒരുത്തുള്ളി ദാഹജലം നീ തരുമെന്റെ ചുണ്ടുകളെ നനയ്ക്കുവാൻ ;
നീ സൂക്ഷിച്ച പാനപാത്രത്തിൽ നിന്നും ;
ആർത്തിയോടെ കാത്തിരുന്ന നിമിഷങ്ങൾ......

ഒടുവിലത്തെ അദ്ധ്യായമായ ജീവന്റെ പുസ്തകത്തിനു അക്ഷരങ്ങളായി മാറിയത്......

കുഴഞ്ഞു വീഴാനൊരു നിമിഷം മാത്രം ബാക്കി നിൽക്കവേ -
ഇനിയെന്ത് വിശപ്പും , ദാഹവും......

ഇനി നിൻ കൈയാൽ വീഴുമൊരു പിടി മണ്ണിനായി ;
കാത്തിരിക്കുന്ന ഒടുവിലത്തെ നിമിഷങ്ങൾ കൊണ്ട് -
പൊതിയട്ടെ എന്റെ പുസ്തകത്തിനൊരു പുറം ചട്ട കൂടി.....

"ഒടുവിലത്തെ നിമിഷം"

ബ്ലൂ റോസ്

ആദ്യമായി നാം കൈമാറിയത് ;
ചുവപ്പ് റോസാ പൂക്കളായിരുന്നു ;
നമ്മുടെ സ്വപ്നങ്ങളുടെ നിറമായിരുന്നു......

പിന്നീടൊരിക്കൽ നീ എനിക്ക് നല്കിയത് ;
കുറച്ച് മഞ്ഞ റോസുകൾ ആയിരുന്നു ;
വിരഹവേദനയുടെ നാളുകളിൽ നിലാവിനു പോലും മഞ്ഞ നിറമായിരുന്നു.....

ഞാൻ ഏകനായി നടന്നകന്ന പാതയോരങ്ങളിൽ ;
നിറയെ വെള്ള റോസുകൾ നിറഞ്ഞിരുന്നു ;
വേർപാടിന്റെ ശൂന്യതയ്ക്കും സമാധാനമുറങ്ങുന്ന വെള്ള റോസിനും തമ്മിൽ സാമ്യമുണ്ടെന്ന്.....

കോരിച്ചൊരിയുന്ന മഴയത്ത് ;
പേരുമാഞ്ഞ കല്ലറയിൽ നീ ;
ഉപേക്ഷിക്കപ്പെട്ട കുറച്ചു ഓറഞ്ച് റോസുകൾ നോക്കി നിന്നു ഞാൻ.....

പണ്ടൊരിക്കൽ നീ പറഞ്ഞതോർക്കുന്നു ഞാൻ ;
മഴവില്ലിൻ തേരിലേറി അവയുടെ വർണ്ണങ്ങളിൽ ;
ചേക്കേറി വർഷാന്തരത്തിലെവിടെയോ എനിക്കിഷ്ട്ടപ്പെട്ട ബ്ലൂ റോസുകൾ മൊട്ടിട്ടു വിടരുമെന്നു......