Monday, March 2, 2015

ഒടുവിലത്തെ നിമിഷം

























പണ്ടൊരിക്കൽ ആരോ എഴുതി തീർത്ത ഒരു പുസ്തകമായിരുന്നു ഞാൻ.......

നിന്നെ കണ്ടമാത്രയിൽ നീയെന്റെ പേനയുടെ മഷിയായി മാറി.......

കഴിക്കാനിരിക്കുമ്പോൾ നിന്റെ കൈ തട്ടി താഴെ വീഴുന്ന;

അപ്പകഷ്ണങ്ങൾക്കായി കൊതിയോടെ കാത്തിരുന്ന കാലം.....

അവിസ്മരണീയമായ ഒടുവിലത്തെ അദ്ധ്യായവും ;
എഴുതി ചേർത്തു ഞാനെന്റെ പുസ്തകത്തിൽ.....

അതിനൊരു പേരുമിട്ടു 'ജീവൻ'
ചുട്ടു പഴുത്ത ചൂടിൽ തളർന്നു അവശനായ ഞാൻ ;
വരണ്ടുണങ്ങിയ ചുണ്ടുകളോടെ നോക്കി നിന്നു കൊതിയോടെ........

ഒരുത്തുള്ളി ദാഹജലം നീ തരുമെന്റെ ചുണ്ടുകളെ നനയ്ക്കുവാൻ ;
നീ സൂക്ഷിച്ച പാനപാത്രത്തിൽ നിന്നും ;
ആർത്തിയോടെ കാത്തിരുന്ന നിമിഷങ്ങൾ......

ഒടുവിലത്തെ അദ്ധ്യായമായ ജീവന്റെ പുസ്തകത്തിനു അക്ഷരങ്ങളായി മാറിയത്......

കുഴഞ്ഞു വീഴാനൊരു നിമിഷം മാത്രം ബാക്കി നിൽക്കവേ -
ഇനിയെന്ത് വിശപ്പും , ദാഹവും......

ഇനി നിൻ കൈയാൽ വീഴുമൊരു പിടി മണ്ണിനായി ;
കാത്തിരിക്കുന്ന ഒടുവിലത്തെ നിമിഷങ്ങൾ കൊണ്ട് -
പൊതിയട്ടെ എന്റെ പുസ്തകത്തിനൊരു പുറം ചട്ട കൂടി.....

"ഒടുവിലത്തെ നിമിഷം"

No comments: