Saturday, January 30, 2016

എന്‍റെ ഹൃദയത്തിൽ വിരിഞ്ഞ വാകപ്പൂക്കൾ

എന്‍റെ ഹൃദയത്തിലെ പ്രണയവല്ലരികളിൽ പൂത്തുലഞ്ഞ 
വാകപ്പൂക്കൾക്ക് ചുവന്ന നിറം സമ്മാനിച്ചത്‌ 
എന്‍റെ ഹൃദയത്തിലെ രക്തമായിരുന്നുവെന്ന് 
തിരിച്ചറിഞ്ഞത് 'ഞാൻ' ഇപ്പോഴാണ്.....
വാകപ്പൂക്കൾ കൊഴിഞ്ഞു നിറഞ്ഞ് കിടന്ന 
നടപ്പാതയിലൂടെ കടന്നു പോയപ്പോൾ 
വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയ 'ഞാൻ' കണ്ടത് 
ചിറകൊടിഞ്ഞ എന്‍റെ കുറേ സ്വപ്‌നങ്ങൾ ആയിരുന്നു 
'എന്‍റെ പ്രണയം'
ഇനിയെന്‍റെ 'സ്നേഹം'....
ഇനിയെന്‍റെ 'പ്രണയം'....
മനസ്സിലാക്കാൻ എത്ര പേർക്ക് കഴിയും ?

Thursday, January 28, 2016

ബാർബിയും ഐസ്ക്രീമും പിന്നെ ഞാനും


കോഴിക്കോട് യാത്രയിൽ ആദ്യമായി എറണാകുളം സൗത്ത് റേയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടിയത്‌ ദി യംഗ് ആക്റ്റീവ് കപ്പിൾസിനെയായിരുന്നു.... അത് മറ്റാരുമല്ലായിരുന്നു  മുകുന്ദൻ & ലത മുകുന്ദൻ ആയിരുന്നു... 
നുമ്മടെ കൂട്ടത്തിലെ പ്രായമുള്ള എന്നാൽ ഒട്ടും കുട്ടിത്തം വിട്ടുമാറാത്ത ചെറുപ്പക്കാരെ വെല്ലുന്ന രണ്ടു അടിച്ചുപൊളി കൂട്ടുകാരായിരുന്നു അവർ രണ്ടാളും......
ഭാര്യ ഭർത്താവ് എന്നതിലുപരി വളരെ അടുത്ത സുഹൃത്തുക്കളെ പോലെയാണ് രണ്ടാളും പെരുമാറുന്നതും ജീവിക്കുന്നതും..... 

കണ്ടപ്പോൾ തന്നെ എഴുത്തുപ്പുരയിൽ തറവാട് പോസ്റ്റുകൾ ഇടുന്ന 'മുകുന്ദൻ' കാരണവർ നുമ്മളെ ഒന്ന് വാരി.....
സത്യത്തിൽ അത് നുമ്മക്ക് ഒരംഗീകാരമായിരുന്നു.....

"എന്തുവാടെ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പ് മുതലാളി എന്നാൽ ഏതാണ്ട് വലിയ ആരോ ആണെന്നാണല്ലോ വിചാരിച്ചത്, ഇതിപ്പോ ഒരു കൊച്ചു പയ്യൻസാണല്ലോ ഞങ്ങളെയൊക്കെ വഴക്ക് പറഞ്ഞു ഭരിക്കുന്നത്".....

പാവങ്ങൾക്കെന്തിനിത്ര ഗ്ലാമർ തന്നു ദൈവമേ എന്ന് 'ഞാൻ' പറഞ്ഞപ്പോൾ.....

വല്ലതുമൊക്കെ വാരി വലിച്ചു തിന്നണമെടാ ചെക്കാ എന്നാലെ വളർച്ചയുണ്ടാകൂ എന്നൊരു കൗണ്ടർ അടിച്ചു കൊണ്ട് ലത ചേച്ചിയും......

ഇരുപത്തെട്ടു ബോഗികളുള്ള നിസാമുദീൻ എക്സ്പ്രസിനെ നയിക്കുന്നതും വെറും ഇരുപത്തെട്ടു വയസ്സുള്ള ഒരു പയ്യൻ.... 
നൂറായിരം ജനത്തിൻറെ ജീവൻറെ സുരക്ഷ ആ കൈ കളിലാണ്... 
വിശ്വസിക്കണം നയിക്കുന്നവനെ... എന്നൊരു മറുപടി കൗണ്ടർ തിരിച്ചുമടിച്ച്..... നുമ്മ ആള് നിസാരക്കാരനല്ലാ എന്ന് തിരിച്ചും മനസിലാക്കി കൊടുത്തു....

14-01-2015 ഉച്ചയ്ക്ക് 1:15 ന്.....
അങ്ങനെ ഞങ്ങൾ (മൂവർ സംഘം) കാലിക്കറ്റിലേക്ക് ഒരു ദിവസം മുൻപേ പുറപ്പെട്ടു.....
പതിനഞ്ചാം തീയതി വൈകുന്നേരം എത്താമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തത്..... പിന്നെ ഒരു ദിവസം മുൻപേ യാത്ര തിരിച്ചത്...... നുമ്മടെ ഉഴുന്നുവടയും പരിപ്പുവടയും തിന്ന് കൊണ്ട് അവരെയൊക്കെ കഥാപാത്രങ്ങളാക്കി  കഥകളെഴുതുന്ന നുമ്മടെ ഉടായിപ്പ് രാജാവ് 'ഷിജോ രാജ്' 14ന് രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങും ഒറ്റയ്ക്കിരുന്നു മുഷിയണ്ട പാവം എന്ന് വിചാരിച്ച് കൊണ്ട് മാത്രമാണ് ഞങ്ങൾ നേരത്തെ പുറപ്പെട്ടത്.... 

[അല്ലാതെ നുമ്മടെ ഷിജോ കൊണ്ട് വരുന്ന പെട്ടി നേരത്തെ പോയി കുത്തി തുറന്നു അതിലുള്ള സാധനങ്ങളൊക്കെ അടിച്ചു മാറ്റാൻ ആണെന്ന് മാത്രം നിങ്ങൾ ആരും വിചാരിക്കരുത്.]

പക്ഷെ 13ന് രാത്രിയാണ് ആ ഞെട്ടിക്കുന്ന സത്യം ഷിജോ വെളിപ്പെടുത്തിയത്.....
ഷിജോയുടെ സ്പോൺസർ തിരിച്ചു ചെല്ലാനുള്ള വിസ (റീ-എൻട്രി) അടിച്ചു കൊടുത്തില്ലാത്രേ......
ശോ....!!
താടിക്ക് കൈയും വെച്ചു നുമ്മ ഇരിക്കുമ്പോൾ.... 

ഷിജോ പറഞ്ഞത് :- 
ഞാൻ ഒന്ന് രണ്ടു ദിവസം സ്പോൺസറുടെ കാലു പിടിച്ചു നോക്കി....
അറബി സമ്മതിക്കുന്നില്ല.....
എക്സിറ്റ് അടിച്ചു പോരട്ടേ എന്ന് പറഞ്ഞപ്പോൾ 'നുമ്മ' പറഞ്ഞു അത് വേണ്ടാ ഭായി.......
നിങ്ങ വരുമ്പോൾ നുമ്മക്ക് ഒന്ന് കൂടി കൂടാം......
എന്നാലും എല്ലാം പ്ലാനിംഗ് ചെയ്ത്.... എല്ലാത്തിനും കൂടെ നിന്നവൻ പെട്ടെന്ന് ഇല്ലാണ്ടാകുംപോൾ ഒരു ചിറകൊടിഞ്ഞതു പോലെയായി പോയി.....
എല്ലാവരും ലീവ് എടുത്തു... ഇനി പരിപാടി ക്യാൻസൽ ചെയ്‌താൽ ഈ അടുത്തൊന്നും നടക്കില്ല.....
എന്തായാലും മുൻപോട്ടു വെച്ച കാൽ മുൻപോട്ടു തന്നെ......
ഷിജോ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ കാലിക്കറ്റ്‌ യാത്രയ്ക്ക് ഒരുങ്ങി......

ട്രെയിയിനിൽ വെച്ച് ലതചേച്ചിയും മുകുന്ദേട്ടനും പറഞ്ഞു  "മൊയലാളി, ചിലപ്പോൾ ഷിജോ നമ്മുക്കിട്ട് ഒരു സർപ്രൈസ് തന്നത്താണെങ്കിലോ"

വിനയൻ : ഹേയ്... അങ്ങനെ സർപ്രൈസ് തരുമോ ? ( മനസ്സിൽ ലഡ്ഡു പൊട്ടി ) ഒരു മൊബൈൽ കൊണ്ട് വരാന്നു പറഞ്ഞിട്ടുണ്ടായിരുന്നു.....

മുകുന്ദൻ : എനിക്കും തോന്നുന്നത് ഇതവന്‍റെ കളിയാണ്.... നമ്മളെ പറ്റിക്കാൻ....

വിനയൻ : ങേ...!! 
ഇനിയിപ്പോൾ ശരിക്കും സർപ്രൈസ് തരാനാണോ ?
(ആകാംക്ഷ കൂടി ഫോണെടുത്തു വിളിച്ചു)

വിനയൻ : ഹലോ ബോജി 

ബോജി : യെസ് വിനയൻ ജീ പറയൂ ? 
എത്തിയോ നിങ്ങൾ ?

വിനയൻ : ഓൺ ദി വേ മാൻ.... 
ഷിജോ വന്നായിരുന്നോ രാവിലെ ? 

ബോജി : ഇല്ല.... ജീ.... നിങ്ങളെത്തിയിട്ടു വിളിക്ക് എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്.....

വിനയൻ : ഓകെ , ബോജി.....

ലത മുകുന്ദൻ : എടാ പൊട്ടാ സർപ്രൈസ് തരാനുള്ളതല്ലേ... ബോജിയും കൂടി അറിഞ്ഞിട്ടുള്ള കളിയായിരിക്കും.....

[ആഹാ.... എന്നലാറിഞ്ഞിട്ടു തന്നെ കാര്യം....... ഫോണെടുത്ത് അപ്പാർട്ട്മെന്റ് കെയർ ടേക്കറെ വിളിച്ചു]

വിനയൻ : ഹലോ..... മിസ്റ്റർ മധു.....

മധു : യെസ് വിനയൻ പറയു..... രാവിലെ ആരോ വരുമെന്ന് പറഞ്ഞിട്ട് വന്നിട്ടില്ലല്ലോ....?

വിനയൻ : അത് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്.... സൗദിയിൽ നിന്നും മോർണിംഗ് എത്തേണ്ട ആൾക്ക് വരാൻ കഴിഞ്ഞില്ല..... വിസ ക്ലിയറൻസ് Or റിന്യൂവൽ ഇഷ്യൂസ്.....

മധു : നിങ്ങൾ എപ്പോൾ വരും ?

വിനയൻ : ഞങ്ങൾ ഒരു 7 അല്ലെങ്കിൽ 8 മണിക്ക് അവിടെയെത്തും ഓൺ ദി വേ ആണ്.....

മധു : ഓകെ..... ഹാപ്പി & സേഫ് ജേർണി 

മനസ്സിൽ പൊട്ടിയ ലഡ്ഡു തവിടു പൊടിയായി.....
സങ്കടത്തിൽ 'ഞാൻ' പറഞ്ഞു.... ഷിജോ വരുന്നില്ല..... സന്തോഷമായല്ലോ......

ലത ചേച്ചി : അയ്യോ മൊയലാളി അപ്പോൾ നുമ്മടെ പരിപാടിയുടെ സ്പോൺസർ ചതിച്ചോ ?

വിനയൻ : ഹേയ്..... ഷിജോ എന്നെ വിളിച്ചു പറഞ്ഞിരിക്കുന്നത് ഒന്നിനും ഒരു കുറവുണ്ടാകരുത് ബോസ്സ്..... ക്യാഷ് എത്ര പൊട്ടിയാലും അത് അക്കൗണ്ടിൽ എത്തിക്കൊണ്ടെയിരിക്കും എന്നാണു......

കളിചിരിയും തമാശകളും ഗ്രൂപ്പ് വിശേഷങ്ങളുമായി....
ട്രെയിനിൽ നിന്നും ഞങ്ങ മൂന്ന് പേരും കൂടി ഒരു സെൽഫി ഫോട്ടോ എഫ്.ബിയിൽ പോസ്റ്റ്‌ ചെയ്തു.....
അടിച്ചു പൊളിച്ചൊരു യാത്ര......ട്രെയിനിലുള്ള സുന്ദരികളെയും സുന്ദരന്മാരെയും ഒക്കെ കമ്മന്റ് അടിച്ചു ആ യാത്ര പെട്ടെന്ന് കടലുണ്ടി പാലം കടന്നു..... 

കല്ലായിയിലൂടെ ട്രെയിൻ പോകുന്നു.......

"കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ
 മണിമാരൻ വരുമെന്ന് ചൊല്ലിയിലെ.... 
വരുമെന്ന് പറഞ്ഞിട്ടും, വരവൊന്നും കണ്ടില്ല.....
 ഖല്ബിലെ മൈന ഇന്നും ഉറങ്ങീല്ല".....

കല്ലായി കടവത്തെ കാഴ്ച്ച കണ്ടാൽ മൈനയെന്നല്ല ഒരൊറ്റ മനുഷ്യൻ പോലും ഉറങ്ങില്ല.....
അത്രയ്ക്കും വൃത്തിഹീനമായിരിക്കുന്നു "കല്ലായി"....
ആഴമൊന്നുമില്ലാതെ ചപ്പു ചവറുകൾ നിറഞ്ഞു.... കറുത്ത കരി ഓയിലിനേക്കാൾ കറുത്ത് വൃത്തിഹീനമായ വെള്ളം , പായലും പൂപ്പലും മലിനവസ്തുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു..... അതിൽ ചളിയിൽ പൂണ്ടു കിടക്കുന്ന കുറേ മരതടികളും...... "കാലിക്കറ്റിലേക്കുള്ള ഫസ്റ്റ് ഇംപ്രഷൻ പോയി കിട്ടി കല്ലായി കണ്ടപ്പോൾ".....

പിന്നെ ട്രെയിൻ മെല്ലെ മെല്ലെ ഇഴഞ്ഞിഴഞ്ഞു കോഴിക്കോട് റേയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ 'കല്ലായി' മനസ്സിലുണ്ടാക്കിയ വിഷമം മാറി കിട്ടി....... പ്ലാറ്റ്ഫോമും പരിസരവും ഇത്രെയും വൃത്തിയും വെടിപ്പുമായി പരിചരിക്കുന്ന കേരളത്തിലെ ഒരു സ്റ്റേഷൻ അത് നുമ്മ ആദ്യായിട്ട് കാണുന്നത് കോഴിക്കോട് തന്നെയാണ്..... പ്ലാറ്റ്ഫോമിൽ നിന്നും ഞങ്ങൾ മൂന്നാളും ഇറങ്ങി ,  പക്ഷെ ബൈ മിസ്റ്റേക്കലി വഴി തെറ്റി ഇറങ്ങിയത്‌ പുറകു വശത്തായിരുന്നു.... വീണ്ടും അവിടെന്ന് നടന്നു മുൻവശത്തെ പ്രധാന കവാടത്തിലെത്തി.....
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന മുകുന്ദേട്ടന്‍റെ കണ്ണുകൾ വിശപ്പും ഉറക്കവും കൊണ്ട് അടഞ്ഞു തുടങ്ങി.....

എന്തൊക്കെയായിരുന്നെടാ 'മൊയലാളി സാമദ്രോഹി' നീ പറഞ്ഞത്... ഷിജോ വരുമ്പോൾ സ്കോച്ച് കൊണ്ട് വരും ചക്കയാണ് മാങ്ങയാണ്‌.....
എനിക്കാണെങ്കിൽ ക്ഷീണവും , എനിക്കൊരു കുപ്പി നീ മേടിച്ചു തരണം.....
ഒരു ദിവസം മുൻപേ എത്തിയാൽ വെള്ളമടിച്ച് ആർമാദിക്കാം....
ബാക്കിയുള്ള ദിവസങ്ങളിൽ പെൺകുട്ടികൾ വരുന്നത് കൊണ്ട്.... വെള്ളമടിക്കാൻ പാടില്ലെന്ന കർശന തീരുമാനവും..... എനിക്കിന്ന് അടിച്ചെ മതിയാകൂ..... 
അതിനു മുൻപ് വല്ലതും കഴിക്കണം......

വിനയൻ : എല്ലാം റെഡിയാക്കാം....... 
[നേരെ ഹോട്ടൽ രാജധാനിയിലേക്ക് പോയി..... പഴയ ഒരു പേര് കേട്ട ഹോട്ടൽ ആയിരുന്നു രാജധാനി പക്ഷെ വിശപ്പ് കൊണ്ട് കണ്ണ് കാണാത്തതുകൊണ്ട് ആദ്യം കണ്ട ഹോട്ടലിൽ കയറി...]

ചപ്പാത്തിയും , പെപ്പർ ചിക്കനും , കാട ഫ്രൈയും , കടുക്കയും , ഓരോ ചായയും കഴിച്ചു 890 രൂപയും കൊടുത്ത്.... കുതിരവട്ടത്തേക്ക് യാത്രയായി.....
കുതിരവട്ടം എന്ന് കേൾക്കുമ്പോൾ......
മനസിലേക്ക് ഓടിയെത്തുന്ന ഒരാളുണ്ട്..... "കുതിരവട്ടം പപ്പു" 
പിന്നെ 
കുതിരവട്ടം മെന്റൽ ഹോസ്പിറ്റലും......

ബോജി : ഹലോ എത്തിയോ ? നിങ്ങള് ?

വിനയൻ : എത്തി ബോജി.... ഫുഡ് കഴിച്ചു കഴിഞ്ഞു..... മിഠായി തെരുവിലൂടെ നടക്കുന്നു...

ബോജി : എന്നാൽ നിങ്ങളവിടെ നിന്നോ ഞാൻ അങ്ങോട്ടേക്ക് കാറ് വിടാം....

വിനയൻ : വേണ്ടാ.... കാലിക്കറ്റിലെ ആട്ടോക്കാര് നന്മയുള്ളവരെന്നാ കേട്ടിട്ടുള്ളത്.... ഞങ്ങ ആട്ടോയിൽ വരാം..... അഡ്രസ്സ് പറഞ്ഞോളൂ....

ബോജി : കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിന് തൊട്ട് മുൻവശം തന്നെയാ ഭായി.....

വിനയൻ : ഓകെ......

ബോജി : 'ഞാൻ' ഇപ്പോൾ വയനാട്ടിലാണ് 16ന് നിങ്ങളോടൊപ്പം ജോയിൻ ചെയ്തോളാം....

വിനയൻ : ഓകെ , നോ പ്രോബ്ലം മാൻ..... ബൈ ഫോർ നൗ.....

ഞങ്ങൾ മൂന്ന് പേരും കൂടി ആട്ടോയിൽ കയറി......കണ്ണൂർകാരനായ ആട്ടോക്കാരൻ ആള് സരസൻ ആണ്....... കാലിക്കറ്റ് കഥകൾ ഒക്കെ പറഞ്ഞു കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് കുതിരവട്ടം അപ്പാർട്ട്മെന്റിൽ എത്തിച്ചു....
മുകുന്ദേട്ടനെയും ലതചേച്ചിയെയും ഇറക്കിയിട്ട്‌.....
'ഞാൻ' ആട്ടോക്കാരനും കൂടി R.P Mall വരെ പോയി...... അതിന്‍റെ മുൻപിൽ ആണ് ബിവറേജ് ഷോപ്പ്.... എന്‍റെ പൊന്നോ എന്തൊരു ക്യൂ ആണ് സിവിൽ സപ്ലൈസിൽ.... ആട്ടോക്കാരൻ പറഞ്ഞു ഇങ്ങനെ നിന്നാൽ നിൽക്കത്തേയുള്ളൂ....മുൻപിൽ നിൽക്കുന്ന ആരോടേലും പറഞ്ഞു സാധനം മേടിക്കാൻ നോക്ക്...... 
'ഞാൻ' ക്യൂവിന് മുൻപിലേക്ക് പോയി നോക്കി ഒരു രക്ഷയുമില്ലാ പുറകിൽ തന്നെ നിൽക്കാം എന്ന് വിചാരിച്ചു തിരിഞ്ഞു നടക്കുമ്പോൾ എന്‍റെ കൈയിൽ ആരോ പിടിച്ചു , തിരിഞ്ഞു നോക്കി , ആരാ എന്ത് വേണം ?
വിനയേട്ടാ 'ഞാൻ' രാജേഷ് ആണ്.... ബാല്യകാലസഖി ഗ്രൂപ്പിലെ ഒരംഗം എന്നെ തിരിച്ചറിഞ്ഞു ക്യാഷ് മേടിച്ചു..... അവൻ മേടിച്ചു തരാന്ന്..... ബ്രാണ്ടിയും വൈനും മേടിപ്പിച്ച് അവനോടു നന്ദി പറഞ്ഞു.... ആട്ടോയിൽ കേറി തിരിച്ചു അപ്പാർട്ട്മെന്റിൽ ചെന്നിറങ്ങി..... 

"മീറ്റർ ക്യാഷ് മാത്രം മേടിച്ച് ആട്ടോക്കാരനും പോയി".....!!
സത്യസന്ധരായ ആട്ടോക്കാരനെയും കണ്ടു മനസ്സ് നിറഞ്ഞു ഞാൻ അപ്പാർട്ട്മെന്റിൽ ചെന്നപ്പോൾ.....
എന്നെയും കാത്തു അപ്പാർട്ട്മെന്റ് കെയർ ടേക്കർ മധുവും മുകുന്ദേട്ടനും സംസാരിച്ചു നിൽക്കുകയായിരുന്നു.....
നല്ല രീതിയിൽ സെൽഫ് ഇന്ട്രഡക്ഷൻ ചെയ്തു കൊണ്ട് ഇരുവരും പരസപരം പരിച്ചയപ്പെട്ടു അഡ്വാൻസ്‌ തുകയും കൈമാറി......

മുകുന്ദൻ : മൊയലാളി തകർപ്പൻ അപ്പാർട്ട്മെന്റ് ആണല്ലോ.....

വിനയൻ : അതെയോ ? നന്ദി ബോജിയോട്‌ പറയുക.....
[മുകളിലത്തെ നിലയിലേക്ക് സ്റ്റെപ്പുകൾ കയറി പോകുമ്പോൾ ഇടത്തോട്ടും വലത്തോട്ടും രണ്ടു സ്റ്റെപ്പുകൾ... വലത്തേക്ക് ഞങ്ങളുടെ അപ്പാർട്ട്മെന്റും ഇടത്താണെങ്കിൽ ലേഡീസ് ഹോസ്റ്റലും......]

അപ്പാർട്ട്മെന്റിലേക്ക് കയറുമ്പോൾ ഒരു വലിയ ഹാൾ....
ഡൈനിംഗ് റൂം , കിച്ചൺ , കിച്ചണിൽ ഫ്രിഡ്ജ് അതിൽ കുറേ ചോക്ലേറ്റ്സ് , പിന്നെ വർക്കേരിയ....
ഹാളിനോടു ചേർന്ന് ഒരു വലിയ ബെഡ് റൂമും അതിനോട് ചേർന്നൊരു ബാത്ത്റൂമും......
പിന്നെ ,
ഗോവണി പടി കയറി മുകളിലേക്ക്......
മുകളിൽ ഒരു വലിയ ഹാൾ പിന്നെ ഒരു ചെറിയ സിറ്റ് ഔട്ട്‌ രണ്ടു വശങ്ങളിലും 2 ബെഡ്റൂമും അറ്റാച്ച്ട് ബാത്ത്റൂമോട് കൂടിയത്.... അടിപൊളി സേഫ് & സേകുവേർഡ് അപ്പാർട്ട്മെന്റ്.....

വന്ന ക്ഷീണം മാറ്റാനായി മുകുന്ദേട്ടൻ കുപ്പി പൊട്ടിച്ചു അടി തുടങ്ങി.....
ഞാനും ലത ചേച്ചിയും മുകുന്ദേട്ടന് ഒപ്പമിരുന്നു......
മുകുന്ദേട്ടന്‍റെ കത്തിയടിയും കവിതകളും കേട്ടിരുന്നു ഉറങ്ങാൻ പോയപ്പോൾ സമയം വെളുപ്പിന് 3 മണിയായി ഈ സമയം വരെയും വരാൻ കഴിയാത്ത അഡ്മിൻസിനു എല്ലാവർക്കും കൊണ്ഫിൽ ഫോട്ടോസും പാടുമൊക്കെ റെക്കോർഡ് ചെയ്തു അയച്ചു കൊണ്ടേയിരുന്നു...... അതിനിടയിൽ ഷിജോയും വിളിച്ചു.....
ഇനിയും ഇരുന്നാൽ ശരിയാകില്ലെന്ന് പറഞ്ഞ് ഞങൾ പിരിഞ്ഞു....... 15ന്  ഉച്ചയ്ക്ക് രേഷ്മയുടെ ചേട്ടന്‍റെ വീട്ടിൽ നിന്നുമാണ് ഉച്ചയൂണ്..... കുറച്ചു നേരമെങ്കിലും കിടക്കണം...... എന്ന് പറഞ്ഞു ഒരു കണക്കിന് മുകുന്ദേട്ടന്‍റെ കവിത ചൊല്ലലും ഓട്ടം തുള്ളലും നിറുത്തിച്ച് ഞാൻ താഴത്തെ മുറിയിൽ പോയി കിടന്നു സുഖമായി ഉറങ്ങി.... പുറത്തു നല്ല മഞ്ഞുണ്ട് അതുകൊണ്ട് ഫാൻ വളരെ കുറച്ചിട്ടു കിടന്നത് മാത്രം ഓർമയുണ്ട്.... രാവിലെ 8 മണിക്ക് മുകുന്ദേട്ടനും ലത ചേച്ചിയും വന്നു വിളിക്കുമ്പോൾ ആണ് ഞാൻ ഉറക്കമുണർന്നതു.... പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.......

9 മണി ആയപ്പോൾ ഒരു മണവാളൻ അണിഞ്ഞൊരുങ്ങി വരുന്ന ഗമയിൽ 'നുമ്മ' സ്റ്റൈൽ ആയിട്ട് നേരെ റോഡിലേക്ക് ഇറങ്ങി.....
കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിന് മുൻപിലത്തെ ചായക്കടയിൽ നിന്നും കടുപ്പത്തിൽ ഈരണ്ടു ചായ വീതം ഞങ്ങൾ മൂന്നാളും കുടിച്ചു..... ( കാരണം നല്ല ചായായിരുന്നു ) 
പിന്നെ മെന്റൽ ഹോസ്പിറ്റലിന്റെ മുന്പിലെ പ്രധാന കവാടത്തിനു മുൻപിൽ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു.... ഒരു സ്കൂൾ ബസ്സ്‌ നിറയെ കുട്ടികൾ സന്ദർശനത്തിനായി ഹോസ്പിറ്റലിലേക്ക് പോയി.....
ഞങ്ങളും പോയി.....
പക്ഷെ , 
പ്ലിംഗ് ആയിട്ടാണ്....
തിരിച്ചു വന്നത്.....
മുൻ‌കൂർ അനുവാദം മേടിക്കണം പോലുമത്രേ......
ചക്ക , മാങ്ങ , തേങ്ങാ പറഞ്ഞപ്പോൾ........
ആ തേങ്ങാ മേടിച്ചു കുതിരവട്ടത്ത് ഹോസ്പിറ്റലിലെ അട്മിനിസ്ട്രെറ്റ് ഓഫീസിനു മുൻപിൽ ഉടച്ചിട്ട്, ആട്ടോ പിടിച്ചു ഞങ്ങ ഫോക്കസ് മാളിലേക്ക് പോയി......
പാരഗണിന്റെ സഹോദര സ്ഥാപനമായ M-Grill അവിടെ നല്ല വെള്ളയപ്പവും കൂന്തൾ കറിയും കിട്ടുമെന്ന് കേട്ടാണ് അങ്ങോട്ട്‌ പോയത്......
സംഭവം അവിടെയും പ്ലിംഗ് ആയിപ്പോയി.....
അവരന്നു ഉച്ചയ്ക്ക്‌ മാത്രമേ ഓപ്പൺ ചെയ്യുകയുള്ളൂ...
എന്ന്....

എന്തായാലും മാളിൽ കേറി...
എന്നാൽ പിന്നെ ഷോപ്പിംഗ്‌ ചെയ്തേക്കാം......
ലച്ചുക്കുട്ടിക്ക് ബർത്തഡേയ്ക്ക് ഒരു 'ബാർബി' ഡോളിനെ മേടിച്ചു കൊടുക്കാന്ന് പറഞ്ഞിരുന്നതാ.....
ഞാനും ലത ചേച്ചിയും മുകുന്ദേട്ടനും കൂടി ബാർബിയെ തപ്പി.....
എനിക്കൊരു വലിയ നാലടി പൊക്കം വരുന്ന ഒരു ബാർബിയെ ഇഷ്ട്ടമായി 899 /- രൂപ മേടിക്കാന്ന് മുകുന്ദേട്ടനും ലത ചേച്ചിയും പറഞ്ഞപ്പോൾ 'ഞാൻ' പറഞ്ഞു ലച്ചു മോൾക്ക് ഇഷ്ട്ടമായില്ലെങ്കിലോ ? അവളുമായി വന്നു മേടിക്കാം.... 
ഞങ്ങൾ അവിടുന്നു ഇറങ്ങി.... 
നേരെ ആട്ടോ പിടിച്ച് ഹോട്ടൽ പാരഗണിലെത്തി.....
കാലിക്കറ്റ് ഫേമസ് ആണ്....
പാരഗണിലെ രുചി....
വെള്ളയപ്പവും , ബീഫ് റോസ്റ്റും , കടലക്കറിയും , ചായയും കഴിച്ചു......
മനസ്സും വയറും ഒരുപോലെ നിറഞ്ഞു.....
ബീഫ് റോസ്റ്റ് എന്ന് പറഞ്ഞാൽ അതാണ്‌ മക്കളേ ബീഫ് റോസ്റ്റ്......
നല്ല നെയ്യിൽ ഉണ്ടാക്കിയ കട്ടിയില്ലാത്ത വായിൽ വെച്ചാൽ അലിഞ്ഞു പോകുന്ന അലുവയെക്കാൾ സോഫ്റ്റ്.....
അങ്ങനെ അവിടെന്നു ഒരുപാട് കറങ്ങി മിഠായി തെരുവിൽ നിന്നും കുറച്ചു സ്വീറ്റ്സും  , ഓറഞ്ചും , മാതള നാരങ്ങയും , ആപ്പിളുമായി.... രേഷ്മയുടെ വീട്ടിലേക്ക് ബസ്സിൽ ആണ് പോയത്.....

ബസ്സിൽ കയറിയതും 'ഞാൻ' ക്ഷീണിതനായി....
ചർദിക്കാൻ തോന്നുന്നു.....
പിന്നെ ഒരു വിധം സംസാരിച്ച് ഇരുന്നു സ്റ്റോപ്പ് എത്തിയതും ബസ്സിൽ നിന്നും ചാടിയിറങ്ങി.....
രേഷിന്റെ വീട്ടിലെത്തി.....
വീട്ടിൽ രേഷ്മയുടെ ചേട്ടനും ചേട്ടത്തിയും രേഷും ചേർന്ന് ഞങളെ ആലവട്ട വെഞ്ചാമരമൊന്നുമില്ലെങ്കിലും സ്നേഹം നിറഞ്ഞ പുഞ്ചിരിയിലൂടെ സ്വീകരിച്ചിരുത്തി.....
ദാഹം തീർക്കാൻ ഓരോ ഗ്ലാസ് സ്കോഷും തന്നപ്പോൾ....
നുമ്മ പറഞ്ഞു ഒരു ഗ്ലാസ് സംഭാരം കിട്ടിയാൽ കൊള്ളാം.....

ഉടനെ രേഷ്മയുടെ ചേട്ടത്തി : സംഭാരമില്ലല്ലോ , വേണേൽ ഇപ്പോൾ ഉണ്ടാക്കാം...

രേഷ്മ : അവൻ ചുമ്മാ കളിക്കുകയാ......

വിനയൻ : അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ.... എനിക്കൊരു ഗ്ലാസ് പച്ചവെള്ളം മാത്രം മതി....
[കൈയിലുള്ള പലഹാരങ്ങളും , ആപ്പിളും , ഓറഞ്ചും , മാതളനാരങ്ങയുമെല്ലാം കൈമാറി...... രേഷ്മയുടെ ചേട്ടനുമായോക്കെ കത്തിവെച്ചിരുന്നപ്പോൾ ഒരു കോൾ]

ഹലോ വിനയേട്ടാ....

വിനയൻ : പറയെടാ ശരത്തേ

ശരത് : വിനയേട്ടാ നിങ്ങളിത് എവിടെയാ ? ഞാനും ലിജീഷ് മാഷും കൂടി ഇപ്പോൾ ഇറങ്ങും.....ഒരു മണിക്കൂർ കൊണ്ടവിടെയെത്തും......

[അടുപ്പത്ത് കിടന്ന് റെഡിയാകുന്ന ബിരിയാണി കുറച്ചു കൂടി സമയം വേണം.... ഞാൻ പറഞ്ഞു , നിങ്ങൾ പതുക്കെ ഇറങ്ങിയാൽ മതി വൈകുന്നേരം 4 മണിക്കെത്തിയാൽ മതി.... ഞങ്ങൾ രേഷ്മയുടെ വീട്ടിലാണ് കുറച്ചു ലേറ്റ് ആകും വരാൻ.......]

മുകുന്ദൻ : വെക്കല്ലേ വെക്കല്ലേ ഫോൺ........

[പുറത്തിറങ്ങി ശരത്തുമായി കാര്യമായി എന്തോ സംസാരിക്കുകയായിരുന്നു...]

നല്ല ധം ചിക്കൻ ബിരിയാണിയും , പുതീന ചമ്മന്തിയും , നല്ല കട്ടി തൈരിൽ ഉണ്ടാക്കിയ സലാഡും പിന്നെ നുമ്മ സ്പെഷ്യൽ ആയിട്ട് പറഞ്ഞു ഉണ്ടാക്കിച്ച നെയ്മീൻ വറുത്തതും മേശപ്പുറത്തു റെഡിയായി.... പിന്നെ ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ടതുപ്പോലെ എല്ലാം വെട്ടി വിഴുങ്ങി.... ക്ലീൻ ആക്കി വെച്ചു കൊടുത്തു.....
മറ്റൊന്നും കൊണ്ടല്ല വെട്ടി വിഴുങ്ങിയത്....
നല്ല രുചിയായിരുന്നു......
ഹോംലി ഫുഡ്‌.....
പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട്.....
രേഷ്മയ്ക്ക്  പിറന്നാൾ സമ്മാനമായി "പത്മരാജൻ സമ്പൂർണ്ണ കഥകൾ" കൈമാറി....
ബസ്സിൽ പോകാനുള്ള മടി കാരണം മറ്റൊരു നന്മ നിറഞ്ഞ മനസ്സുള്ള ആട്ടോക്കാരനെയും വിളിച്ച്.....
കുതിരവട്ടത്തേക്ക് യാത്രയായി.....
അവിടെയതാ തോളിൽ ഒരു ബാഗുമായി.....
ശരത്തും......
ഫുൾ കൈ ഷർട്ട്‌ ഇൻ ചെയ്തു താടിയൊക്കെ വളർത്തി , കൊച്ചു പിള്ളേരുടെ ക്യാൻവാസ് ഷൂസുമിട്ട് ഒരു അപ്പുക്കുട്ടൻ സ്റ്റൈലിൽ നിൽക്കുന്നു നമ്മുടെ ലിജീഷ് പള്ളിക്കര......

ചെന്നപ്പോൾ തന്നെ....
രണ്ടു കൈയിലും മൊബൈൽ പിടിച്ചു കൊണ്ട് നില്ക്കുന്ന...... 'ലിജീഷ് പള്ളിക്കര' പറഞ്ഞു.....

ലിജീഷ് : "ഒന്നും തോന്നരുത് ഞാനിങ്ങനെയാണ്‌......" ഒട്ടും സമയമില്ല , കിട്ടുന്ന സമയം അതിപ്പോൾ റോഡിൽ നിന്നോ ? അതോ മില്ലിൽ നിന്നുമോ ? ഒക്കെയാണ് ഞാൻ പോസ്റ്റ്‌ ഇടുന്നത് അറിയുമോ ?

'ഞാൻ' പ്ലിംഗ് 
മുകുന്ദേട്ടന്‍റെയും ലത ചേച്ചിയുടെയും മുഖത്തേക്ക് നോക്കി ഒരേ ഭാവം തന്നെ....
പ്ലിംഗ് , പ്ലിംഗ് പിന്നെയും പ്ലിംഗ് (ശരത്തും).....

ലിജീഷ് : ഇപ്പോൾ ഇവിടെ നിന്നപ്പോൾ ഞാനൊരു പോസ്റ്റ്‌ ഇട്ടു ഗ്രൂപ്പിൽ 

മുകുന്ദൻ : എന്ത് പോസ്റ്റ്‌ ?

ലിജീഷ് : " ലോ അറിയുന്നവൻ കൂടുതലായി വാങ്ങുന്ന കപ്പ് " 

[ഞാനും മുകുന്ദേട്ടനും ഒരുപാട് തലപുകഞ്ഞു] ഒടുവിൽ.....
ലിജീഷ് തന്നെ പറഞ്ഞു......

"ലോക്കപ്പ്"

കേട്ടപ്പോൾ ഞാനും ലത ചേച്ചിയും ഒരേ സ്വരത്തിൽ പറഞ്ഞു "ചളി"

ഇത് കേട്ട ലിജീഷ് പള്ളിക്കര "പ്ലിംഗ്"

പിന്നെ ശരത്തുമായും , ലിജീഷുമായും കുറച്ചു സൗഹൃദ സംഭാഷണം.....
കത്തി വെപ്പ്.....
മുകുന്ദേട്ടൻ ശരത്തിനെ കൊണ്ട് ഒരു ചെറുത്‌ മേടിപ്പിച്ചിരുന്നു പിന്നെ ബിയറും.....
അതൊക്കെയായി.... ഞങൾ നാലാളും ഇരുന്നു സംസാരവും.....
ലിജീഷ് മാഷിന്റെ കവിതകളും.....
അടിപൊളിയായിരുന്നു......
സമയം പോയതറിഞ്ഞില്ല....

വൈകുന്നേരമായപ്പോൾ....
മുകുന്ദേട്ടൻ കുളിച്ചു സുന്ദരനായി.......
ശരത്ത് സല്സ്വഭാവിയാണ് ദുശീലങ്ങൾ ഒന്നുമില്ല......
ലിജീഷ് ബിയർ അടിക്കും......
നുമ്മ ഇച്ചിരി വൈൻ മാത്രം.....
16-ന് മദ്യ സേവ പാടില്ല എന്നൊരു കർശന നിയമം 'ഞാൻ' ഏർപ്പെടുത്തിയിരുന്നു...... കാരണം പെൺകുട്ടികൾ ഉണ്ടാകും....

വൈകിട്ട് 7 മണിയായപ്പോൾ ജാബിർ  മലയിലും സുഹൃത്തും കൂടി വന്നു.....
അവരുമായി സംസാരിച്ചിരിക്കുമ്പോൾ.....
അടുത്ത കോൾ വന്നു ഗീതാ ശ്രീകുമാർ & ഫാമിലി......
ഗീത ടീച്ചറും ഹസ്സും മകളും മകനും കൂടി വന്നു കുറച്ചു പലഹാരങ്ങളും പിന്നെ കുറേ കോഴിക്കോടൻ അലുവയും കൊണ്ട് വന്നു...... ടീച്ചർ വിളിച്ചപ്പോൾ 'ഞാൻ'  തമാശയ്ക്ക് പറഞ്ഞത് ടീച്ചർ കാര്യമായിട്ടെടുത്തു.....
നുമ്മ പറഞ്ഞത് വരുമ്പോൾ വെറും കൈയോടെ വരരുത്..... പാവം ടീച്ചർ അത് പോലെ കൈ നിറയെ പലഹാരവുമായി വന്നു......
രേഷ്മയും ഷിജോയും പിന്നെ ഹരിതയെയും , ധനുവിനെയും , അശ്വതിയെയും കാണാൻ കഴിഞ്ഞില്ലെങ്കിലും....
രേഷ്മയും , ഷിജോയുമായി ഫോണിൽ സംസാരിച്ചു......
ഗീത ടീച്ചറുടെ ഭർത്താവ് ആളൊരു രസികനായ വ്യക്തിയാണെന്ന് എനിക്ക് പ്രഥമ ദ്രിഷ്ട്ടിയിൽ മനസിലായി....
എസ്.ഐ ആണെന്നുള്ള യാതൊരു അഹങ്കാരവും ആ വലിയ മനുഷ്യനും ടീച്ചർക്കും മക്കൾക്കും ഉണ്ടായിരുന്നില്ല.....
ഒരു മണിക്കൂർ ഞങ്ങളുമായി സംസാരിച്ചിരുന്നു ചെയ്തിരുന്നു ടീച്ചറും കുടുംബവും.....
പിന്നെ മിനി & ഫാമിലി വന്നപ്പോൾ ജാബിർ & ഗീത ടീച്ചറും കുടുംബവും ശുഭരാത്രി നേർന്നു കൊണ്ട് തിരിച്ചു പോയി.......
ഇതിനിടയിൽ വഴിയിൽ വെച്ചു എന്നെ കണ്ടു തിരിച്ചറിഞ്ഞ 'അഭിത്ത്' എനിക്ക് ഉണ്ടായ രണ്ടാമത്തെ ഷോക്കാണ് കാലിക്കറ്റിൽ.......
അഭിത്തും ഞങ്ങളോടൊപ്പം കൂടി.....
കുറച്ചു കൂടി കഴിഞ്ഞു അഭിത്തും , ലിജീഷ് പള്ളിക്കരയും മിനി & ഫാമിലിയുടെ ഒപ്പം യാത്രയായി....
പോകുന്നതിന് മുൻപേ രേഷ്മയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന ബിരിയാണിയും തിന്നാൻ മറന്നില്ല...

രാത്രിയിൽ ഞങ്ങൾ നാല് പേരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാതെ ഇരുന്നു.....
വില്ലൻ മൊബൈൽ....

ശരത് സോഫായിൽ ഇരുന്ന് ഒടുക്കത്തെ ഫേസ്ബുക്കിംഗ്.....
ലത ചേച്ചി അവരുടെ ഗ്രൂപ്പിലെ കാര്യങ്ങളുടെ ചർച്ചയിൽ....
മുകുന്ദേട്ടനും ഫോണിൽ.....
ഞാൻ മൂന്ന് പേരുടെയും മുഖത്തോട്ട് മുഖം നോക്കിയിരുന്നു..... ഭ്രാന്തു പിടിച്ചിട്ടു പറഞ്ഞു നിങ്ങളേക്കാൾ കൂടുതൽ സമയം ഫേസ്ബുക്കിൽ ആക്റ്റീവ് ആണ് ഞാൻ..... പക്ഷെ ഞാൻ എന്ത് കൊണ്ട് നോക്കുന്നില്ല....
നമ്മുക്കെന്ത്ന്കിലും സംസാരിച്ചിരിക്കാം....
എവിടുന്ന്....
ആര് കേൾക്കാൻ.....
ആരോട് പറയാൻ.....
ഒടുവിൽ ഞാനും ശരതും കിടക്കാൻ പോയപ്പോൾ.....
ശരതിന്റെ ഭാവി വധുവുമായി സംസാരിച്ചു ,  പരിചയപ്പെട്ടു ഫോൺ ശരത്തിന് കൈമാറി കിടന്നുറങ്ങുമ്പോൾ....
ഹരിത വിളിക്കുന്നു.....

ഹരിത : വിനയ് ബ്രോ ഞാൻ ഓൺ ദി വേ ആണ്.... തിരുവനന്തപ്പുരത്തു നിന്നും ഇപ്പോൾ കേറുന്നേയുള്ളൂ... രാവിലെ 5 മണിക്കെത്തും.......

വിനയൻ : ഓകെ , നീയെത്തിയിട്ട് വിളിക്ക്....

കിടന്ന് നല്ലയുറക്കം.......
16-ന് 4:30 ന് അലാറം കേട്ട് ശരത് ഞെട്ടിയുണർന്നു ഹരിതയെ പോയി ബസ് സ്റ്റാൻന്റിൽ നിന്നും കൂട്ടി കൊണ്ട് വരാനുള്ള ചുമതല ശരത്തിനാണ്.......
5:15 ആയപ്പോൾ ഹരിതയുടെ കോൾ വന്നു......
ശരത് എഴുന്നേറ്റു കാലിക്കറ്റ്‌ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോയി......

6 മണിയായപ്പോൾ ഹരിതയെ കണ്ടപ്പോൾ 'ഞാൻ' ഞെട്ടി.....
ഉറഞ്ഞു തുള്ളി കൊണ്ട് മുൻപിലേക്ക് വന്ന വെളിച്ചപ്പാടിനെ പോലെയായിരുന്നു ഹരിതയുടെ രൂപം......
തലമുടിയെല്ലാം ജടപിടിച്ചു കാറ്റിൽ പറന്നു കിടന്നിരുന്നു....
തലയിൽ ഇടേണ്ട ഹെയർ ക്ലിപ്പ് ഉടുപ്പിൽ നെഞ്ചിൽ കുത്തിവെച്ചിരിക്കുന്നു.....
അതിന്റെ പിന്നിലെ കഥ ഹരിത തന്നെ നിങ്ങളോട് പറഞ്ഞു തരും......
വന്നപ്പോൾ ഞങ്ങൾ എല്ലാവരും കൂടി പോയി ഓരോ ചായ കുടിച്ചു ഞാൻ രണ്ടു ചായ കുടിച്ചു.....
പിന്നെ അപ്പവും മുട്ടക്കറിയുമൊക്കെ കഴിച്ചു ഞങൾ തിരിച്ചെത്തി.....

എട്ട് മണിയായപ്പോൾ മഗേഷ് ബോജി ലാൻഡ്‌ ചെയ്തു.....
പരസ്പരം ആലിംഗനം ചെയ്തു കൊണ്ടായിരുന്നു ഞങ്ങൾ സൗഹൃദം പങ്കുവെച്ചതു......
ഫോട്ടോയിൽ കാണുന്നത് പോലെയേ അല്ല.... ബോജിയെ നേരിട്ട് കാണാൻ.....
ഞാൻ ഞെട്ടി പോയി..... എന്‍റെ പൊന്നോ എന്തൊരു പൊക്കം.....
പിന്നെയല്ലേ മനസിലായത്.....
വുഡ് ലാൻഡ്സിൽ പ്രത്യേകം പറഞ്ഞു ചെയിപ്പിച്ച മൂന്നിഞ്ച് പൊക്കം കൂട്ടുന്ന ഒരു  മാജിക്ക് ഷൂസ് ആയിരുന്നു അത്...

പിന്നെ അഭിത്ത് വന്നു......
പിന്നെ അശ്വതി വന്നൂ.....
പിന്നെ രേഷ്മയും മക്കളും വന്നു.....

വന്നപ്പോൾ മുതൽ രേഷ്മയുടെ മകൾ....
വിനു അങ്കിളേ......
പോകാം..... നമ്മുക്ക് ഹൈ ലൈറ്റ് മാളിൽ പോകാം.......
വാ..... വാ വിനു അങ്കിളേ..... പ്ലീസ്.....
വിനു അങ്കിളേ വാ പോകാം.....
രാവിലെ വന്നപ്പോൾ മുതൽ പറയുകയാ രേഷ്മയുടെ മകൾ ലച്ചുക്കുട്ടി.....
'ലച്ചു' എന്ന പേരിനോട് എനിക്ക് മറ്റൊരു ആത്മബന്ധം ഉള്ളത് കൊണ്ടെന്തോ എനിക്കീ ലച്ചുക്കുട്ടിയെന്ന കുട്ടി കുറുമ്പിയെ ഒത്തിരി ഇഷ്ട്ടമായി...... എനിക്ക് മാത്രമല്ല എല്ലാവർക്കും ഇഷ്ട്ടമായി ഈ കാന്താരിയെ... 

 'ഞാൻ' പറഞ്ഞു പോകാം മോളേ......

ലച്ചു : വിനു അങ്കിളേ എനിക്ക് ബാർബി ഡോൾ വാങ്ങി തരാന്ന് പറഞ്ഞില്ലേ ?

വിനയൻ : യെസ് വാങ്ങി തരാല്ലോ 

ലച്ചു : എനിക്കിഷ്ട്ടമുള്ളത് വാങ്ങി തരുമോ ?

വിനയൻ : പിന്നെന്താ 
ആ സന്തോഷത്തിൽ....
അഞ്ചാറുമ്മയും രണ്ടു മൂന്ന് കടിയും പിന്നെ ഒരുപാട് വയറ്റത്തിടിയും തന്നിട്ട് ബാക്കി ഹരിതയ്ക്കിട്ട് കൊടുക്കാൻ പോയി....

പിന്നെ ധനുവെത്തി......
പിന്നെ ഗീതാറാണി ജീ എത്തി.....
പിന്നെ ഒട്ടും പ്രതീക്ഷിക്കാതെ പാലക്കാട് നിന്നും വിശ്വൻ കോട്ടായിയും എത്തി.....
പിന്നെ ഒരു പൂരമായിരുന്നു......

ഞാനും ഹരിതയും രേഷ്മയും മോളും കൂടി ഡാൻസ് ക്ലാസിൽ മോളെ ആക്കാൻ പോയി.....
ബോജിയുടെ ബൈക്കിൽ ഞാനും ഹരിതയും..... രേഷ്മയും കുട്ടിയും ഹോണ്ടാ ആക്റ്റീവായിലും.....
ചെത്തില് ബൈക്ക് എടുത്തു പൊളിച്ചു ഒരു പോക്ക് അതൊടുക്കത്തെ പോക്ക് ആയിപ്പോയെന്നെ.....
ബാക്കിലെ ബ്രേക്ക് ഒട്ടുമില്ല.....
എന്‍റെ ഈശോയെ പിടിച്ചു ഫ്രണ്ട് ബ്രേക്ക് സഡൻ ആയിട്ട്......
ഹെൽമറ്റിൽ വന്നു തലയിടിച്ചു കൊണ്ട് ഹരിത ഒരു വിളിയും......
ബ്രോ.....

വിനയൻ : ഞാനെന്തു ചെയ്യാനാ ബ്രേക്ക്‌ ഇല്ല മോളെ...... പിന്നെ ബ്രേക്ക്‌ ഫുൾ ചവിട്ടി കാണിച്ചു കൊടുത്തപ്പോൾ ഹരിതയും ഓകെയായി.....

പിന്നെ ഡാൻസ് ക്ലാസിൽ പോയപ്പോൾ, സാർ എത്തിയിട്ടില്ല.....
ഒട്ടും സമയം കളയാൻ നിന്നില്ല കൊച്ചിന്‍റെ ഡാൻസ് ക്ലാസ് ബംങ്ക് ചെയിപ്പിച്ച് ഞങ്ങൾ തിരിച്ചെത്തി.....
കേക്കിന് മുൻകൂട്ടി ഓർഡർ കൊടുത്തിരുന്നു.....
നല്ല ജർമ്മൻ ചോക്ലേറ്റിൽ 2 കിലോ.....
രേഷിന്റെയും , ശരത്തിന്റെയും പിറന്നാൾ അല്ലേ.....
 പിന്നെ എല്ലാവരും ഒത്തുകൂടിയതല്ലെ.....
കേക്ക് മുറിച്ചതും പിന്നീട് ഒരങ്കം ആയിരുന്നു....
കേക്ക് തീറ്റയും.....
മുഖത്തു തേക്കലും.....
വന്നപ്പോൾ പേടിച്ചിരുന്ന ഗീതാജി.... കുറച്ചു കഴിഞ്ഞപ്പോൾ ആക്റ്റീവ് ആയി.....

ബോജി അറെഞ്ച് ചെയ്ത കാർ എത്തി....
ബൈക്കിലും കാറിലുമായി ഞങ്ങൾ യാത്രയായി......
ആദ്യം പോയത് ഒരു സ്ഥലത്തായിരുന്നു അത് "സസ്പ്പൻസ്" ആയിട്ടിരിക്കട്ടെ പിന്നീട് പറയാട്ടോ.....
ഉച്ചഭക്ഷണത്തിനെക്കായി നേരെ ഹോട്ടലിൽ പോയി.....
ആവശ്യാനുസരണം കഴിച്ചു..... പിന്നവിടെന്നു നേരെ..... ഹൈ ലൈറ്റ് മാളിൽ പോയി.......

ഹൈ ലൈറ്റ് മാളിൽ ലിജീഷ് പള്ളിക്കരയുമെത്തി.....പാർക്കിംഗ് പ്ലേസിൽ നിന്നും ഒന്നാം നിലയിലേക്ക് എസ്കലേറ്റർ വഴി കേറി ഞാനും ബോജിയും സംസാരിച്ചിരിക്കുമ്പോൾ ബാക്കി ബാച്ചുകൾ എല്ലാമെത്തി.......
വിനു അങ്കിളേ എന്ന് പറഞ്ഞു കൊണ്ട് ലച്ചു ചാടി കേറി എന്‍റെ കൈയിൽ.... പിന്നെ അവളെയും എടുത്ത് നടന്നു.....
പിന്നെ പല കൂട്ടങ്ങളായി പോയി.....
എന്നെയും ഹരിതയെയും വലിച്ചു കൊണ്ട് ലച്ചുവും റിതുവും പോകും.....
രേഷ്മയും കൂടെയുണ്ടാകും.....
ആദ്യം 6D ഫിലിമിനു കേറി രണ്ടു പടം കണ്ടു......
അത് കണ്ടു കഴിഞ്ഞപ്പോൾ ആണെന്ന് തോന്നുന്നു ലച്ചുവിന് ബാർബിയുടെ ഓർമ്മ വന്നത്......
പിന്നെ ഡോൾ ഷോപ്പിലേക്ക് പോയി.....

സെയിൽസ് ഗേൾ : How Can I Help You Sir ?

ലച്ചു : I Need A Barbie Doll

സെയിൽസ് ഗേൾ : ഈ സെക്ഷൻ സാർ.....

ബാർബി സെലക്ഷൻ ആയിരുന്നു പിന്നീട് ഉണ്ടായത്.....
ഹരിത ഒരു ബാർബിയെ എടുത്തു ഏകദേശം 500 രൂപ വരുന്നത്......
ഞാൻ വലിയ ഒരു ബാർബിയെ എടുത്തു 899 /- രൂപയുടേത്‌....
ലച്ചുവിനിതൊന്നും ഇഷ്ട്ടമായില്ല.....

ലച്ചു ഒട്ടി നടന്നു എല്ലാമെടുത്തു നോക്കി....
രേഷ്മ ലച്ചുവിനെ വഴക്കും കൂടി പറഞ്ഞപ്പോൾ 'നുമ്മ'ക്ക് സങ്കടമായി.....
ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ....
ലച്ചുക്കുട്ടി മോൾക്ക് ഇഷ്ട്ടമുള്ളത് എടുത്തോളൂ......

ലച്ചു : വിനു അങ്കിളേ എനിക്കിത് മതി.... 

നോക്കിയപ്പോൾ ബാർബി ഡോൾ വീട് , ഡ്രസ്സ്‌ , അലമാര , പൂച്ചക്കുട്ടി , പട്ടി കുട്ടി , കമ്പ്യൂട്ടർ , പൌഡർ , ചീപ്പ് , ചെരുപ്പ് എന്നിങ്ങനെ എല്ലമാടങ്ങുന്ന ഒരു സെറ്റ്.......

ഹരിത : ഇതിനെത്രെയാ വില 

സെയിൽസ് ഗേൾ : 1599 /- രൂപ 

വിനയൻ : പ്ലിംഗ്.... ലച്ചു ഇത് കൊള്ളില്ല ഇതിലെ ബാർബി സ്മാൾ ആണ് നമ്മുക്ക് ഈ വലുത് മേടിക്കാം....

ലച്ചു : വിനു അങ്കിളേ എനിക്ക് പ്രോമിസ് തന്നതാ... എനിക്കിത് മതി....

സെയിൽസ് ഗേൾ : കുഞ്ഞിനു ഇഷ്ട്ടമുള്ളത് എടുത്തോ എന്ന് പറഞ്ഞിട്ട്... ഇപ്പോൾ കുഞ്ഞു സെലക്റ്റ് ചെയ്തപ്പോൾ അത് വാങ്ങി കൊടുക്കുന്നില്ലേ ( എന്നൊരു കുത്തുവാക്കും പിന്നെ കച്ചവട തന്ത്രവും )

വിനയൻ : ഓകെ , ഓകെ പ്ലീസ് പാക്ക് ഇറ്റ്.....

ബില്ലിംഗ് സെക്ഷനിൽ വെച്ചു സെയിൽസ് ഗേൾ സോറി സാർ.....
ഇതിനു 1999/- രൂപയാണ്......

"പ്ലിംഗ്"
"ട്ടോയിംഗ്".....

വിനയൻ : എന്തായാലും സാരമില്ല.... എടുത്തോളു കുഞ്ഞു ആഗ്രഹിച്ചതല്ലേ......
[സെയിൽസ് ഗേളിന്‍റെ മുൻപിൽ മാനം കളഞ്ഞില്ല]

ആ ബാർബിയേയും പിടിച്ചു ലച്ചു നടക്കുമ്പോൾ എനിക്ക് നഷ്ട്ടപ്പെട്ട എന്തൊക്കെയോ എന്‍റെ കൺ മുൻപിലൂടെ കടന്നു പോകുന്നതായിട്ടു മാത്രമാണ് എനിക്ക് തോന്നിയത്....... എനിക്ക് നഷ്ട്ടമായ പലതും ഞാൻ ലച്ചുവിലൂടെ കണ്ടെടുക്കുകയായിരുന്നു......
പിന്നെ എല്ലാവരുടെയും കൂടെ ജോയിൻ ചെയ്തപ്പോൾ ധനുവിന്‍റെ പരാതിയും മൊയലാളിക്ക് ഇപ്പോൾ ഞങ്ങളെ ഒരു മൈൻഡ് ഇല്ല..... ഞങ്ങൾക്ക് ട്രീറ്റ് ചെയ്തില്ല....

ധനുവിന്‍റെ പരാതി മാറ്റാൻ ഇഷ്ട്ടമുള്ളത് വാങ്ങിച്ചോ എന്ന് പറഞ്ഞു....
അശ്വതിയെയും വിളിച്ചു.....
രണ്ടാളും പറഞ്ഞു ഞങ്ങൾക്ക് ഐസ്ക്രീം മതിയെന്ന്.......
നേരെ ഐസ്ക്രീം ഷോപ്പിൽ കേറി.....
മെനുകാർഡ് നോക്കി ഒരുപാട് വറൈറ്റി ഐസ്ക്രീമുകൾ........
എല്ലാത്തിനും നല്ല വിലയും.....
ധനുവും അശ്വതിയും ഏതെടുക്കുമെന്ന രീതിയിൽ കിടന്നു പരുങ്ങുന്നു.......

ധനു : വിനയേട്ടാ എല്ലാത്തിനും വില കൂടുതലാ...... കുറഞ്ഞത് വിനയേട്ടൻ തന്നെ ഓർഡർ ചെയ്തോള്ളൂ....

വിനയൻ : കളിക്കല്ലേ ധനു വില നോക്കണ്ടാ ഇഷ്ട്ടമുള്ളത് പറഞ്ഞോ.....

ബില്ലിംഗ് ബോയ്‌ : How Can I Help You Sir ?

വിനയൻ : Just a Moment , They Are Selecting.....

ധനു : Two 'Kamasuthra'

ബില്ലിംഗ് ബോയ്‌ : സോറി മാഡം , Thats Not Available Here....  That You Will Get It From The "Medical Shop"

വിനയൻ : What ??

ധനു : പ്ലിംഗ്....!!

'ഞാൻ' Menu Card മേടിച്ച് നോക്കിയപ്പോൾ 'Karamal Suthra' എന്നാണ് എഴുതിയിരിക്കുന്നത്......
അവിടെന്നു ചിരിച്ചു കൊണ്ട് എസ്ക്കേപ്പ് ആയ ധനുവും അശ്വതിയും ബാക്കിയുള്ളവരോട്‌ പോയി പറ്റിയ അക്കിടി പറഞ്ഞു ചിരിക്കുന്നതിനിടയിൽ അശ്വതിയുടെ കൈയിലെ ഐസ്ക്രീം താഴെ വീണ് അലിഞ്ഞു കിടക്കുന്നതാണ് ഞാൻ കണ്ടത്........ തകർന്നത് എന്‍റെ നെഞ്ചാണ്..... 180 /- രൂപയുടെ ഐസ്ക്രീം ആയിരുന്നത്......

മഗേഷ് ബോജി : വിനയൻ ഭായി അതൊന്നു കൂടി മേടിച്ചേക്ക്‌..... ആ പാവത്തിന്‍റെ ഐസ്ക്രീം താഴെ വീണു.....

വീണ്ടും....
പ്ലിംഗ്......

ലച്ചു : വിനു അങ്കിളേ എനിക്ക് ഒരു സ്ട്രോബെറി വേണം.......

റിതു : എനിക്കും വേണം അങ്കിളേ......

മൊത്തം മൂന്ന് ഐസ്ക്രീം കൂടി മേടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടത്....... മഗേഷ് ബോജി കൈ തുടയ്ക്കുന്നു.... ഷർട്ടിൽ വീണ ഐസ്ക്രീം തുടച്ചു കളയുന്നു...... തട്ടി കളഞ്ഞ ദുഷ്ട്ടൻ മറ്റാരുമല്ലായിരുന്നു ബോജി തന്നെയായിരുന്നു......

പിന്നെയും....
ഞാൻ...
പ്ലിംഗ്.......

ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങൾ........
ബാക്കി പിന്നീട് പറയാം.......

പുഞ്ചിരിയുടെ വഞ്ചന

പുഞ്ചിരിയിൽ വഞ്ചന ചേർത്ത്
മൊഴിയുന്ന വിഷത്തിൽ...
വൈവിദ്ധ്യമാം ചിന്തതൻ
സത്യത്തിലേക്ക് ഊളിയിട്ട്
ചായം പൂശുമ്പോൾ...
പുഞ്ചിരിയിൽ വഞ്ചന നിറച്ച്
അടുത്തെത്തുമ്പോൾ....
ചൂണ്ടിയ കൈവിരലിന് നേരെ
പുഞ്ചിരിയുടെ വഞ്ചനയില്‍
പുഞ്ചിരി ചിരമാകുന്നതെങ്ങനെ ..?‍

Monday, January 11, 2016

ശവത്തിൽ കുത്തരുത്

ആത്മഗതം : 'ശവത്തിൽ കുത്തരുത്' 
രചന : വിനയൻ ഫിലിപ്പ്.

12 വർഷങ്ങൾക്കു മുൻപ് 'ഞാൻ' ഡിഗ്രി 2nd Year ക്ലാസിൽ വെച്ചായിരുന്നു 'ദിവ്യ'യെ ആദ്യമായി കണ്ടത്. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറി വന്നപ്പോൾ കോളേജിൽ ഞങളുടെ ബാച്ചിനൊപ്പം ജോയിൻ ചേർന്നതാണ്. ക്ലാസിൽ എല്ലാവരും അവളെ പരിചയപ്പെടുന്ന തിരക്കിലാണ്. 

സുന്ദരിയായിരുന്നു 'ദിവ്യ'..... 
അവളുടെ തല മുടി അനുസരണയില്ലാതെ കാറ്റിൽ എപ്പോഴും പാറി പറന്നു നടക്കുമായിരുന്നു..
അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കളെ പോലെയായിരുന്നു...
അവളുടെ  പുഞ്ചിരി പൂനിലാവ് ഒഴുകിയാൽ പൗർണ്ണമി രാവിന്‍റെ കണ്ണുകൾ വരെ അടഞ്ഞു പോകും....
അവളുടെ കണ്ണുകൾ എന്നോട് എപ്പോഴും എന്തോ പറയുന്നു എന്നൊരു തോന്നലെനിക്കുണ്ടായി...
അതെ , എനിക്കും മോഹം തോന്നുന്നു....
അവളുടെ കണ്ണുകളില് നോക്കിയിരിക്കാന്‍ അതിന്‍റെ ആഴങ്ങളിൽ അവളോടുള്ള പ്രണയത്തിന്‍റെ പവിഴപ്പുറ്റുകള്‍ തേടാന്‍ മറ്റുള്ള ആണ്‍കുട്ടികളെ പോലെ എന്നിലും പ്രണയം മൊട്ടിട്ടു.....
അതെന്‍റെ മനസ്സിൽ മാത്രം മൊട്ടിട്ട പ്രണയമായിരുന്നു....

കുറച്ചു ദിവസങ്ങൾക്കു ശേഷം....

അന്നെന്‍റെ മുന്നിലേക്കവള്‍ വന്നപ്പോൾ പ്രണയാതുരമായ മനസുമായി നടന്നുവരുന്നതായി എനിക്ക് തോന്നി`. അവളുടെ വരവു കണ്ടില്ലെന്ന മട്ടില്‍ അവള്‍ക്കായി കാത്തുനിൽക്കുകയായിരുന്നു ഞാനും. കാത്തുനിൽപ്പിന്‍റെ കാല്‍പനിക ഭാവങ്ങൾ മനസ്സില്‍ ഓര്‍ത്തപ്പോൾ സുഖമുള്ള ഒരനുഭൂതിയായി അവളെന്നില്‍ അലിഞ്ഞു ചേര്‍ന്ന പോലെ തോന്നി.
അവൾ വന്നെന്നെ പരിചയപ്പെട്ടു. കൂട്ടുകാരികൾ പറഞ്ഞരിഞ്ഞതാണെന്ന് തോന്നുന്നു 'ഞാനും' കൊച്ചിക്കാരൻ ആണെന്ന്. ഞങൾ പരസ്പരം പരിചയപ്പെട്ടു സുഹൃത്തുക്കളായി.
അന്ന് കോളേജ് വിട്ടു വീട്ടിൽ പോകുമ്പോൾ അവളുടെ ഫോണ്‍ നമ്പർ മേടിക്കാനും മറന്നില്ല..... 
ബസ്സിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു യാത്ര അതും ഒരേ സ്ഥലത്തേക്ക്..
നാലാഞ്ചിറയിൽ നിന്നും ശാസ്തമംഗലത്തേക്ക് ഞാനും ശാസ്തമംഗലം കഴിഞ്ഞു രണ്ടാമത്തെ സ്റ്റോപ്പിൽ ദിവ്യയും ഇറങ്ങും....

പിന്നീട്.....
ഞങ്ങൾ വരുന്നതും പോകുന്നതും ഒരുമിച്ചായി......
ഫോണ്‍ കോളുകൾ , ചാറ്റിംഗ്സ് , തമാശകൾ , കൊച്ചു കൊച്ചു സൗന്ദര്യ പിണക്കങ്ങൾ അങ്ങനെ ഏല്ലാമെല്ലാമായി ഞാനും ദിവ്യയും തമ്മിൽ ഒരു പ്രത്യേക ആത്മ ബന്ധം ഉള്ളിൽ ഉടലെടുത്തു.. അവൾക്കെനെയും എനിക്കവളെയും ഒരു ദിവസം പോലും കാണാതിരിക്കാനോ , സംസാരിക്കാതിരിക്കാനോ കഴിയില്ലായിരുന്നു.... 
മൂന്നാം വർഷ പരീക്ഷാ കാലം.......
പഠനം...
തിരക്ക്....
അതിനിടയിലും എന്തെങ്കിലും സംശയം ചോദിച്ചു ഫോണ്‍ വിളിക്കും അവളുടെ ശബ്ദം കേൾക്കാൻ....
അവളുടെ വീട്ടിൽ ചെല്ലും എന്തെങ്കിലും നോട്ട് എഴുതിയെടുക്കാനോ ? പ്രധാനപ്പെട്ടത് അടയാളപ്പെടുത്തിയെടുക്കാനോ എന്ന വ്യാജേനെ...

പിന്നെ കോളേജിൽ....
അവസാനത്തെ പരീക്ഷ തീർന്നു ഞാനും ദിവ്യയും സംസാരിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നോണ്ടിരിക്കുമ്പോൾ....
ദിവ്യ എന്നോട് പറഞ്ഞു...

ദിവ്യ : വിനു , എനിക്കൊരാളെ ഇഷ്ട്ടമാണ്..... ഞങ്ങൾ ചാറ്റ് ചെയ്തു പരിചയപ്പെട്ടതാണ്..... നിന്‍റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ഒരാളാണ്.. ഞങ്ങൾ പരസ്പരം സംസാരിച്ചു ഒന്ന് രണ്ടു തവണ നേരിട്ട് കണ്ടു....

[തകർന്ന ഹൃദയവുമായി , ഉള്ളിൽ കരഞ്ഞുകൊണ്ട്‌ ഞാൻ പുറമേ ചിരിച്ചു കൊണ്ട് പറഞ്ഞു]

വിനു : ആഹാ.... ഞാൻ ഇത്രെയും നല്ല കമ്പനി ആയിട്ട് നീ എന്നിൽ നിന്നും മറച്ചു വെച്ചത് മോശമായി പോയി....

ദിവ്യ : അത് നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടിയായിരുന്നു......

വിനു : എന്തായാലും വേണ്ടിയിരുന്നില്ല...... 
[എന്‍റെ കണ്ണുകൾ ചുവന്നു കാഴ്ച്ചകൾ മറഞ്ഞു തുടങ്ങി]

ദിവ്യ : എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമായിരുന്നു വിനൂ പലപ്പോഴും ഞാൻ നിന്നോട് പറയണമെന്ന് വിചാരിച്ചതായിരുന്നു..... പക്ഷെ നിന്‍റെ ഇന്നസെന്റ്സ് , നിന്‍റെ സൗഹൃദം എനിക്ക് നഷ്ട്ടമായാലോ എന്നോർത്ത് പറഞ്ഞില്ല....!! നീ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു ?  നിനക്കെന്നെ ഇഷ്ട്ടമായിരുന്നില്ലേടാ ?? 

വിനു : മൗനം....

ദിവ്യ : ആ എന്തായാലും അത് നന്നായി..... ആ ഗ്യാപ്പിൽ അവൻ എന്‍റെ മനസ്സിലേക്ക് അതിക്രമിച്ചു കേറി....

വിനു : ആരാണവൻ ?

ദിവ്യ : പറയാം... കുറച്ചു നേരം കൂടി......

[മാരുതി 800 കാർ ബസ് സ്റ്റോപ്പിൽ നിറുത്തി...ദിവ്യ ആ കാറിൽ കയറി]

ദിവ്യ : വിനൂ , ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്.... മീറ്റ്‌ മിസ്റ്റർ 'രാഹുൽ'....

രാഹുൽ : ഹായ് വിനയ്....

[മനസിലൊരു കൊള്ളിയാൻ കൊണ്ടതുപോലെ]

വിനു : ഹായ്...

ദിവ്യ : ഓകെ വിനു , അപ്പോൾ ഞാൻ വൈകുന്നേരം വിളിക്കാം.... 
[ബൈ പറഞ്ഞു അവൾ കാറിൽ പോകുമ്പോഴും രാഹുലിനെ കണ്ടപ്പോൾ എനിക്കേറ്റ കൊള്ളിയാനിൽ നിന്നും ഞാൻ മുക്തനായിരുന്നില്ല]

രാഹുൽ , 
പണച്ചാക്ക് ആണ്....
പക്ഷെ ഭൂലോക പെണ്ണ്‍ പിടിയൻ....
വസ്ത്രങ്ങൾ മാറ്റുന്നത് പോലെയാണ് അവനു ഗേൾസ്‌.....
അവൻ കൊണ്ട് നടക്കുന്ന പെണ്ണുങ്ങൾക്ക് പ്രായ പരിധിയില്ല.....
അങ്ങനെയൊരുത്തന്റെയൊപ്പം അവൾ....
എങ്ങനെയും അവളെ രക്ഷപ്പെടുത്തണം....

'ഞാൻ' അവളുടെ വീട്ടിലെ ലാൻഡ് ഫോണിൽ ഫോണ്‍ വിളിച്ചു...
എന്‍റെ സുഹൃത്തിനെ കൊണ്ട് സംസാരിപ്പിച്ചു....
നിങ്ങളുടെ മകൾ ഇപ്പോൾ ഒരുത്തന്‍റെയൊപ്പം കാറിൽ കേറി പോകുന്നുണ്ട്....
കൂടെയുള്ളവൻ ആള് ശരിയല്ല.....

അന്ന് ഞാൻ വൈകുന്നേരം അവളുടെ വീട്ടിൽ ചെന്നപ്പോൾ അവള് പറഞ്ഞതാണ്....

ദിവ്യ : ഏതോ ഒരു സാമദ്രോഹി എനിക്കിട്ട് പണിഞ്ഞതാണ്..... ഞാൻ കാറിൽ ഇരുന്നു മ്യൂസിയത്തോട്ടു പോകും വഴി ആരോ ഫോണ്‍ ചെയ്തു പറഞ്ഞതനുസരിച്ച് 
അമ്മയും അച്ഛനും അവളെ വിളിച്ചു...
സീൻ വഷളായി....
ഞാൻ വീട്ടിലെത്തി....
എനിക്കിട്ട് പൊതിരെ തല്ലും കിട്ടി....
എന്നെ വീട്ട് തടങ്കലിലുമാക്കി....
എന്‍റെ ഫോണും പിടിച്ചു മേടിച്ചു....
വീട്ടിലെ ലാൻഡ് ഫോണും നമ്പർ ലോക്കുമിട്ടു.....
എന്നെ എല്ലാ വിധത്തിലും വീട്ടുകാർ ബ്ലോക്ക് ചെയ്തു......

വിനു : എന്നോട് ദേഷ്യം തോന്നണ്ടാ , ദിവ്യേ....നീ പറഞ്ഞ ആ സാമദ്രോഹി ഞാനാണ്.....
ഞാനാണ് നിന്‍റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചു പറഞ്ഞത്.....

ദിവ്യ: രാഹുൽ എന്നോട് പറഞ്ഞു.... നിനക്കസൂയ ആണ്....... നീ രാഹുലിനോട് ചാറ്റ് ചെയ്തതും..... എന്‍റെ ശരീര ശാസ്ത്രത്തെ വർണ്ണിച്ചതും..... ഞാനും നീയും കമ്പയിൻ സ്റ്റഡിയ്ക്ക് എന്‍റെ മുറിയിൽ വെച്ചു ശരീരം പങ്കിട്ടെന്നും... വേണേൽ നീ വളച്ചോ അവളെ , പെട്ടെന്ന് വീഴുമെന്നൊക്കെ പറഞ്ഞ ചാറ്റിംഗ് മെസ്സേജുകൾ എന്നെ കാണിച്ചു... 

വിനു : ദിവ്യേ , ഒരിക്കലുമില്ല ഞാനാ വൃത്തിക്കെട്ടവനുമായി സംസാരിക്കുക പോലുമില്ല...... "ഫ്രണ്ട്സ് ലിസ്റ്റിൽ ഒരുപാട് പേരുണ്ടാകും അറിയുന്നവരും അറിയാത്തവരും ആഡ് റിക്വസ്റ്റ് തരുമ്പോൾ ആക്സപ്പ്റ്റ് ചെയ്യുന്നു എന്നാല്ലാതെ അവരുമായി എനിക്ക് യാതൊരു വിധ ഫ്രണ്ട്ഷിപ്പും ഉണ്ടാകണമെന്നില്ല".......

ദിവ്യ : ഒന്ന് പോടാ.... ഇത്രെയും വൃത്തിക്കെട്ടവനെയാണല്ലോ ഞാൻ ഇത്രെയും നാളും കൂടെ കൊണ്ട് നടന്നതും കൂട്ട് കൂടിയതും....

വിനു : ദിവ്യേ, രാഹുൽ ആള് ശരിയല്ല...!
എനിക്കറിയാം അത് നന്നായിട്ട് , അവൻ പല പെണ്ണുങ്ങളായും ബന്ധമുള്ളവനാ..... അപ്പുറത്തെ വീട്ടിലെ ഒരു നേഴ്സ് ആന്റിയുണ്ട് (റീന) 45 വയ്യസ്സ് അടുത്തുണ്ട് അവരുമായി വരെ അവനു വൃത്തിക്കെട്ട ബന്ധമുണ്ട്... അവരുടെ ക്യാഷ് കൊണ്ടാണ് അവൻ ധൂർത്തടിക്കുന്നത്.... അവര് വിദേശത്താ വർഷത്തിൽ 2 മാസം ഇവിടെ വരും.... വന്നാൽ 2 മാസം അവര് പോകുന്നത് വരെ ഇവനെയും അവരെയും ഒരുമിച്ചു കാണാം.... അവരുടെ വീട്ടിലാണ് ഇവന്‍റെ താമസവും.... അതെല്ലാം അറിഞ്ഞ് കൊണ്ട് നിന്നെ ചതി കുഴിയിലാക്കാൻ ഞാൻ ഒരുക്കമല്ലാത്തത് കൊണ്ടും മാത്രമാണ് നിന്‍റെ വീട്ടുകാരെ വിളിച്ചറിയിച്ചത്.....

ദിവ്യ : ഞാൻ നിന്‍റെ ആരാടാ 'നായിന്‍റെ മോനെ' എന്‍റെ കാര്യത്തിൽ ഇടപ്പെടാൻ....

വിനു : ദിവ്യ എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമായിരുന്നു..... എന്‍റെ പ്രണയത്തെ ഞാൻ എന്‍റെ മൗനത്തിൽ ഒളിപ്പിക്കുകയായിരുന്നു....  ഞാൻ വാചാലമാക്കുംപോൾ എല്ലാം പ്രണയം പറയണമെന്നുണ്ടായിരുന്നു പക്ഷെ എന്നിലെ ഭയം അതിനനുവദിച്ചില്ല......

ദിവ്യ : ഇതെല്ലാം നീ പറയുമെന്ന് രാഹുൽ പറഞ്ഞിരുന്നു അതവന്‍റെ അമ്മയുടെ ഫ്രണ്ട് ആണ്.... അവന്‍റെ അമ്മയും നേഴ്സ് ആണ്... അവര് രണ്ടു പേരും കൂടി മേടിച്ചിട്ട വീടാണത്.....പിന്നെ കുറച്ചു  റിയൽ എസ്റ്റെറ്റ്  ബിസിനസും അവർ ചെയ്യുന്നുണ്ട് അതിന്‍റെ ആവശ്യങ്ങൾക്കായി അവന്‍റെ അമ്മയില്ലാത്തത് കൊണ്ട് രാഹുൽ അതെല്ലാം നോക്കി നടത്തുന്നു........ വിനു നീ ഇത്രയും ചീപ്പ് ആണെന്ന് ഞാനറിഞ്ഞില്ല.... എനിക്കിനി നിന്നെ കാണണ്ടാ..... ഗെറ്റ് ലോസ്റ്റ്‌ യൂ ബാസ്റ്റാർട്......

[ഒരു കാര്യമില്ലാതെ ഒരുത്തി തന്തയ്ക്ക് വിളിച്ചപ്പോൾ അവളുടെ കരണക്കുറ്റി അടിച്ചു പൊട്ടിക്കാൻ എന്‍റെ കൈ തരിച്ചതാണ് പക്ഷെ അവളെ തല്ലിയാലും വേദനിക്കുന്നത് എനിക്കായിരിക്കും അതുകൊണ്ട് അവളെന്നെ ചീത്ത വിളിക്കാൻ കാരണക്കാരനായ അവനെ തേടി ഞാനും എന്‍റെ 2 സുഹൃത്തുക്കളും കൂടി പോയി.....രാഹുലുമായി സംസാരമായി അതടിപിടിയിലായി അങ്ങിട്ടും ഇങ്ങിട്ടും നല്ല രീതിയിൽ കൊടുത്തു.... മൂന്നാള് ഉള്ളത് കൊണ്ട് അളന്നു നോക്കുമ്പോൾ കണക്കിന് കിട്ടിയത് രാഹുലിന് തന്നെയായിരുന്നു]

പിന്നെ ,
പരീക്ഷാ ഫലം വന്നു...
പതിവ് പോലെ നുമ്മ തോറ്റ്.... പിന്നെയും പേപ്പറുകൾ കൂമ്പാരമായി... എഴുതിയെടുക്കാൻ കഴിയുമോ ഇതൊക്കെ ഇനിയെത്ര വർഷം എഴുതിയാലാ കിട്ടുക.....

ദിവ്യയുമായുള്ള ചങ്ങാത്തം ഇല്ലാത്തത്  മനസ്സിലൊരു നോവായി നീറി നീറി കൊണ്ട് നടന്നു.....
പിന്നെയും മാസങ്ങൾ പോയി....
'ഞാൻ'  ടാൻസിംഗ് രംഗത്തോട്ട് കൂടുതൽ ശ്രദ്ധ ചെലുത്തി.....
ഒരു ദിവസം മൊബൈലിൽ എനിക്കൊരു പിക്ച്ചർ കിട്ടി.....
കൂട്ടുകാര് ബ്ലൂഫിലിംസും പിക്ച്ചറുകളും ബ്ലൂട്ടൂത്ത് വഴി അയച്ചു കളിക്കുന്ന സമയം.....
ഞാനും വെറുതെ അവരുടെ ഫോണിൽ ഇതൊക്കെ എടുത്തു നോക്കാറുണ്ട്.....

ഹൃദയം നുറുക്കുന്ന കാഴ്ച്ചയായിരുന്നു അത്....
ദിവ്യയുടെ മൂന്ന് നഗ്ന ചിത്രങ്ങൾ.....
ഞാൻ ആ ഫോണിൽ നിന്നും അത് എന്‍റെ ഫോണിലേക്ക് Send ചെയ്തെടുത്തു കൂട്ടുകാരുടെ ഫോണിൽ നിന്നും അത് ഡിലീറ്റ് ചെയ്തു കളഞ്ഞു.... നേരെ അവളുടെ വീട്ടിലേക്ക് പോയി......
ദേഷ്യം കൊണ്ട് എന്‍റെ രക്തം തിളച്ചു മറിഞ്ഞത് കൊണ്ടാകാം മുഖമൊക്കെ ചുവന്നിരുന്നു....
ദിവ്യയെ വിളിച്ചു വരുത്തി പുറത്തിരുന്നു....

മ്ലാനമായ മുഖത്തോടെ,
കുറ്റബോധത്തോടെ,
തല താഴ്ത്തി അവളെന്‍റെ അടുക്കൽ വന്നു.....

['ഞാൻ' സംസാരിക്കാൻ തുടങ്ങും മുൻപേ ദിവ്യ മൗനം വെടിഞ്ഞു]

ദിവ്യ : വിനൂ , ഐ ആം റിയലി സോറി.... എന്നെ നീ രക്ഷിക്കണം.... എനിക്ക് അബദ്ധം പറ്റി.... രാഹുൽ എന്നെ ചതിച്ചു.....

വിനു : എങ്ങനെ ?

ദിവ്യ : നീയും കൂട്ടുകാരും അടിച്ചു അവൻ അവശ നിലയിൽ ആണെന്ന് അവന്‍റെ കൂട്ടുക്കാരൻ വിളിച്ച് പറഞ്ഞതനുസരിച്ച് ഞാൻ അവന്‍റെ റീനാന്റിയുടെ വീട്ടിൽ പോയി അവിടെ വെച്ചു എനിക്കൊരു അബദ്ധം പറ്റി....
ഇപ്പോൾ ഞാൻ ക്യാരിയിംഗ് ആണ്.......

വിനു : എന്താണ് നീ പറഞ്ഞത് നീ ഗർഭിണി ആണെന്നോ ?

ദിവ്യ : അതെ വിനു , പതുക്കെ പറ.. വീട്ടുകാര് കേൾക്കും..... ഞാനവനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു അവന്‍റെ ആന്റിയെ കൊണ്ട് അബോർഷൻ ചെയ്യാം.... അവർക്ക് പരിചയമുള്ള ഒരുപാട് സ്ഥലമുണ്ട് ആരുമറിയില്ല... എന്നൊക്കെ അവനു വേറെ കല്യാണം ആയെന്നു... പണം വല്ലതും വേണോങ്കിൽ തരാമെന്നും.....

വിനു : ഹഹഹഹ..... 'ഞാൻ' അന്ന് പറഞ്ഞപ്പോൾ നീ എന്താ എന്നെ വിളിച്ചത് 'നായിന്‍റെ മോനെന്നു' അല്ലേ ? ഇപ്പോളെന്തായി... 

ദിവ്യ : വിനൂ , പ്ലീസ് നീ 'ശവത്തിൽ കുത്തരുത്'

വിനു : കുത്തുമെടീ 'ഞാൻ' ഇനിയും 'ശവത്തിൽ കുത്തും' അന്നെന്താ അവസാനമായി നീയെന്നോട്‌ പറഞ്ഞത് "ഗെറ്റ് ലോസ്റ്റ്‌ യൂ ബാസ്റ്റാർട്" എന്നല്ലേ.... നീ എന്നെ രണ്ടു തവണ ഒരു തെറ്റും ചെയ്യാതെ ചീത്ത വിളിച്ചതിന് നിന്നെ വാക്കുകൾ കൊണ്ട് കുത്തി കൊല്ലാൻ ദൈവമായിട്ടു എന്നിക്കിട്ടു തന്ന സുവർണ്ണാവസരം ആണിത്....
ഇന്ന് ,
ഇപ്പോൾ , 
നീ ശവമാകും.....
ജീവിച്ചിരിക്കുന്ന ശവം.....
ദേ നോക്കടി 'പുല്ലേ'....

ദിവ്യ : അവളുടെ നഗ്ന ചിത്രങ്ങൾ കണ്ടു കൈയും കാലും വിറച്ചു... അവളുടെ കൈകളിൽ നിന്നും....ഫോണ്‍ നിലത്തു വീണു.... അവളാ ഫോണ്‍ എടുത്തു എന്‍റെ കാലിൽ കെട്ടി പിടിച്ചു കരഞ്ഞു.... രക്ഷിക്കണം എന്ന് പറഞ്ഞു....

വിനു : അന്ന് 'ഞാൻ' പറഞ്ഞതനുസരിക്കാത്ത അവളോട്‌ എനിക്ക് ദേഷ്യവും വെറുപ്പും കാരണം 'ഞാൻ' അവളെ തട്ടി മാറ്റി..... നിനക്ക് രാഹുൽ ഉണ്ടല്ലോ..... ചെല്ല് ചെന്ന് നീ രക്ഷിക്കാൻ പറ...... അന്നേ ഞാൻ പറഞ്ഞതാണ് നീ കേട്ടില്ല.... ഈ ഫോറട്ടോയിൽ ഉള്ളത് നീ തന്നെയാണോ എന്നെനിക്കറിയണം ? അതിനാണ് 'ഞാൻ' വന്നത് ?

ദിവ്യ : 'ഞാൻ' തന്നെയാണ്....

വിനു : കൊള്ളാം.... ഇത് പ്രചരിക്കാൻ അധികം സമയം വേണ്ടാ.... നിനക്കൊരു സഹോദരി ഉണ്ട്.. അവളുടെ ജീവിതം ? നീ ഓര്ത്തോ ? നിന്‍റെ കുടുംബം ഇതറിയുംപോൾ അവരും ജീവിച്ചിരിക്കുമോ ? 'ഞാൻ' പോകുന്നു....
നീ സ്വയം അനുഭവിച്ചോളുക....
അന്ന് ഞാൻ നിന്നെ തടയാൻ ശ്രമിച്ചതാണ്....
പക്ഷെ നീ എന്‍റെ വാക്കുകൾ ചെവി കൊണ്ടില്ല....
"അറിയാത്ത പിള്ള ചൊറിയുംമ്പോൾ അറിയും" എന്നല്ലേ അനുഭവിക്കടീ....
ഇതിന്‍റെ പേരിൽ നീ ആത്മഹത്യ ചെയ്തിട്ടും കാര്യമില്ല...
പോസ്റ്റ്‌ മാർട്ടം ചെയ്യുമ്പോൾ നീ ഗർഭിണിയാണെന്നും അറിയും....
പിന്നെ , 
ഇവിടെ വന്നു നിന്നോട് സംസാരിച്ച എന്നിലേക്ക് സംശയമാകും.....
പോലീസ് കേസാകും...
ചോദ്യം ചെയ്യലാകും....
എനിക്ക് സത്യം പറയേണ്ടിയും വരും......

ദിവ്യ : പ്ലീസ് വിനൂ ഐ ബെഗ് യൂ പ്ലീസ് എന്നെ രക്ഷപ്പെടുത്തൂ നീ "ശവത്തിൽ കുത്തല്ലേ"

വിനു : നീ എന്താണെന്ന് വെച്ചാൽ ചെയ്യ്‌.... അനുഭവിക്കടീ..... സന്തോഷമായെടീ.....

[വിഷമം കൊണ്ടാണ് ഞാൻ ഇത്രെയും പറഞ്ഞിട്ട് പോയത്..... വീട്ടിലെത്തിയപ്പോഴും കൂടി പോയി എന്നൊരു കുറ്റബോധം മനസ്സിൽ എന്നെ അലട്ടി കൊണ്ടിരുന്നു..... സാരമില്ല നാളെ പോയി അവൾക്ക് ധൈര്യം കൊടുക്കാം..... അവളെ ഞാൻ ഏറ്റെടുക്കാം.... അവളുടെ വയറ്റിലെ കുഞ്ഞ് എന്‍റെ കുഞ്ഞാണെന്ന് വിളിച്ചു പറയാം.... പിന്നെ ചിത്രത്തെ കുറിച്ചു ആരേലും ചോദ്യം ചെയ്യുമ്പോൾ അതിനുള്ള ഉത്തരവും നൽകാം എന്നൊക്ക ചിന്തിച്ചു ഉറങ്ങാതെ രാത്രി മുഴുവൻ സിഗരറ്റ് പുകച്ചു നേരം വെളുപ്പിച്ചു]

നേരം പുലർന്നപ്പോൾ....
രാവിലെ നടക്കാൻ പോയി വന്ന മമ്മി പറഞ്ഞു......
ഡാ വിനയാ മോനെ..... നീ ആ മരുതംകുഴി ആറ്റിലേക്ക് ഇനി കുളിക്കാൻ പോകണ്ടാ.... ഒരുപാട് പ്രേതാത്മാക്കൾ ഉള്ള ആറാണ്..... ഇന്നും ഒരു പെണ്ണ്‍ ആത്മഹത്യ ചെയ്തു......

വിനു : അയ്യോ...! ദിവ്യ....!

മമ്മി : ദിവ്യയോ ?

വിനു : ഒന്നുമില്ല മമ്മി....
[വേഗം ബൈക്ക് എടുത്തു നേരെ മരുതംകുഴി ആറ്റിൽ പോയി.... ആൾക്കൂട്ടം നിറഞ്ഞു നില്ക്കുന്നു..... പോലീസും ആംബുലൻസും ഫയർ ഫോഴ്സും ഉണ്ട്....ജഡം കരയക്കടുപ്പിച്ചപ്പോൾ മനസിലായി അത് 'ദിവ്യ' അല്ലാ.... ഹാവൂ മനസമാധാനമായി, അവിടെന്നു നേരെ ദിവ്യയുടെ വീട്ടിലേക്ക് പോയി.... പതിവ് പോലെ കുറച്ചു സന്തോഷത്തോടെ ദിവ്യയെ വിളിച്ചു]

ഒരുപാട് കോളിംഗ് ബെൽ അടിച്ചപ്പോൾ , 
ദിവ്യയുടെ അച്ഛൻ കതക് തുറന്നു എന്നെ അകത്തേക്ക് വിളിച്ചു.....
കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയും സഹോദരിയും......
അച്ഛൻ എന്നോട് ചോദിച്ചു മോനിതിൽ വല്ല പങ്കുമുണ്ടോ ?
ഉണ്ടെങ്കിൽ ഞങ്ങളോട് തുറന്നു പറയൂ....
അവളെവിടെക്കാണ് പോയതെന്ന് ?
അവളുടെ കല്യാണം ഞങ്ങൾ നടത്തി കൊടുക്കാം......

വിനു : അയ്യോ,  സത്യമായിട്ടും എനിക്കൊന്നും അറിയില്ല അങ്കിളേ...!
എനിക്കൊന്നും മനസിലായില്ല ? ദിവ്യ എവിടെ പോയി....??

ദിവ്യയുടെ അച്ഛൻ എനിക്ക് ഒരു എഴുത്ത് തന്നു....
[എഴുത്തിന്‍റെ ഉള്ളടക്കം (കുറേയൊക്കെ മറന്നു പോയി)]

പ്രിയപ്പെട്ട ,
അച്ഛനും അമ്മയ്ക്കും എന്നെ അന്യേഷിക്കരുത് ,
ഞാൻ എനിക്കിഷ്ട്ടപ്പെട്ട ആളുമായി പോകുന്നു....
എന്നെ തേടി വരരുത്...
ഞാൻ ജീവനോടെ ഉണ്ടാകും....
നിങ്ങൾ എന്നെ തേടി കണ്ടെത്തിയാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാകില്ല....
ഞാൻ ഒളിച്ചോടിയതിന്‍റെ പേരിൽ എന്‍റെ സുഹൃത്ത് വിനുവിനെ നിങ്ങൾ സംശയിക്കരുത്‌.....
കാരണം അവൻ നിരപരാധിയാണ്...
ഞാൻ ഒരിക്കൽ തിരിച്ചു വരും...
സ്നേഹത്തോടെ ,
മകൾ ,
ദിവ്യ.

ഇങ്ങനെയൊരു ക്ലൈമാക്സ് ഞാനും പ്രതീക്ഷിച്ചില്ല......
അവരെ ആശ്വസിപ്പിച്ചു ഞാനും അവിടെന്നിറങ്ങി.....
നേരെ രാഹുലിന്‍റെ വീട്ടിലേക്ക് പോയി.....

വിനു : ദിവ്യ എവിടെ രാഹുൽ 

രാഹുൽ : ദിവ്യയുടെ വീട്ടിൽ പോയി ചോദിക്കടാ അവളെവിടെയെന്നു....

വിനു : രാഹുലെ ചുമ്മാ കളിക്കാതെ നീ ദിവ്യയെ എവിടേക്കാണ് മാറ്റിയത്....

രാഹുൽ : ഒന്ന് പോടാ മോനെ... പോയി വല്ല പോലീസിലും കേസ് കൊടുക്ക്‌ അവര് കണ്ടുപിടിച്ചു തരും 

[രാഹുലിന്‍റെ ഉപയോഗം കഴിഞ്ഞു അവളെ തള്ളി കളഞ്ഞു.... അവനറിയില്ല അവളെവിടെയെന്നുള്ളത് എനിക്കുറപ്പായി]

ഇടയ്ക്കിടയ്ക്ക് എനിക്ക് പല സ്ഥലങ്ങളിൽ നിന്നും S.T.D കോളുകൾ വരും....
ഹലോ പറഞ്ഞാൽ തിരിച്ചു ഒന്നും പറയില്ല.....
ഞാൻ തിരിച്ചു വിളിക്കുമ്പോൾ , തമിഴ് നാട് , വേളാങ്കണ്ണി , തിരുപ്പതി , ബംഗ്ലൂര് , അങ്ങനെയുള്ള ഒരുപാട് സ്ഥലങ്ങൾ.....
ആരാണ് വിളിച്ചതെന്ന് ചോദിക്കുമ്പോൾ ഒരു സ്ത്രീ വിളിച്ചതാണെന്നു.....

എനിക്കുറപ്പായിരുന്നു അത് ദിവ്യ ആയിരിക്കുമെന്ന്.....

ഒരു ദിവസം ഇതേ പോലെ ഫോണ്‍ വന്നപ്പോൾ....

വിനു : ദിവ്യ എടീ , ഞാൻ അന്നത്തെ ദേഷ്യത്തിൽ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞതാണ്.... നീ കടും കൈ ഒന്നും ചെയ്യാതിരിക്കാനാ ഞാൻ അങ്ങനെ പറഞ്ഞത് ചത്താലും പോസ്റ്റ്‌മോർട്ടം ചെയ്യും കാര്യങ്ങൾ അറിയും.... എന്നൊക്കെ സത്യത്തിൽ ഞാൻ രാവിലെ നിന്നോട് പറയാനിരുന്നത് ഇതായിരുന്നു " നിന്നെ  ഞാൻ ഏറ്റെടുക്കാം.... നിന്‍റെ വയറ്റിലെ കുഞ്ഞ് എന്‍റെ കുഞ്ഞാണെന്ന് വിളിച്ചു പറയാം.... പിന്നെ ചിത്രത്തെ കുറിച്ചു ആരേലും ചോദ്യം ചെയ്യുമ്പോൾ അതിനുള്ള ഉത്തരവും നൽകാം  " ഇത് പറയാൻ ഞാൻ വന്നപ്പോളാ നീ പോയി കളഞ്ഞത്..... നീയിപ്പോൾ എവിടെയാണ്....??

ഫോണ്‍ കട്ടായി.......

2 വർഷങ്ങൾക്ക് ശേഷം.....
എനിക്ക് വീണ്ടും ഒരു കോൾ വന്നു......

വിനു : ഹലോ 

ദിവ്യ : 'ഞാൻ' ദിവ്യ.... എനിക്ക് നിന്നെ കാണണം....

വിനു : എന്‍റെ ദിവ്യേ നീയിതെവിടെയാ ? ഞാൻ എത്ര നാളായി നിന്‍റെ വിളിക്ക് വേണ്ടി കാത്തിരിക്കുന്നത് ?

ദിവ്യ : ഞാൻ മുംബൈയിലാണ്. നീ വരണം.... 

വിനു : അഡ്രസ്സ് 

ദിവ്യ : സെയിന്റ് കാത്തറിൻ ഓർഫനേജ് ഹോം 
വീര ദേശായി റോഡ്‌ ,
അന്ധേരി (വെസ്റ്റ്)
മുംബൈ - 58 
ദയവായി നീ എന്‍റെ വീട്ടുകാരെ അറിയിക്കരുത്..

ജീവിതത്തിൽ ആദ്യമായി.....
മുംബൈയിലോട്ട്...... വീട്ടിൽ പറഞ്ഞു ഗോവായിലുള്ള കസിൻസിന്‍റെ വീട്ടിൽ പോകുന്നു എന്ന്.....
ട്രെയിനിൽ ദിവ്യയുടെ ഓർമകളെയും നൊമ്പരങ്ങളെയും നെഞ്ചിലേറ്റി 'ഞാൻ' യാത്രയായി....
ഒടുവിൽ അന്ധേരി വെസ്റ്റ് സെയിന്റ് കാത്തറിൻ ഓർഫനേജ് ഹോമിലെത്തി.....

ദിവ്യയെ കാണണമെന്ന് ആവശ്യപ്പെട്ടു......

ദിവ്യയെ ആദ്യം കണ്ട സൗന്ദര്യമിന്നില്ല.....
നന്നേ മെലിഞ്ഞിരിക്കുന്നു....
കാറ്റിൽ അനുസരണയില്ലാതെ പാറി പറന്നു നടന്ന അനുസരണയില്ലാത്ത മുടികൾ ഇന്ന് ചെമ്പിച്ച നിറത്തിൽ കെട്ടി വെച്ചിരിക്കുന്നു.... കണ്ണുകൾ കുഴിഞ്ഞു...... കണ്‍തടങ്ങളിലെ കറുപ്പുരാശിയും തെളിഞ്ഞു കാണാം.....
എന്നെ കണ്ട മാത്രയിൽ അവളെന്നെ കെട്ടി പിടിച്ചു കരഞ്ഞു.....
അവൾ പരിസര ബോധം മറന്നത് പോലെ.....
മാനം വിൽക്കാൻ തയ്യാറായിരുന്നില്ല അവൾ അതുകൊണ്ട് ഓർഫനെജിൽ പാചകക്കാരിയായി ജോലി ചെയ്യുന്നു.....
അവളുടെ അടുത്തേക്ക്‌ ഓടി വന്ന ഒരു കൊച്ചു കാ‍ന്താരി....
ദിവ്യയുടെ മകൾ "ശ്രേയ"
ഞാൻ കുഞ്ഞിനെയെടുത്തു.....

ദിവ്യ : വിനു , എനിക്ക് നിന്നെ ഒരുപാടിഷ്ട്ടം ആയിരുന്നു...... നിന്നെ ഓർക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല....

വിനു : സാരമില്ല... നീ വാ ദിവ്യേ.....
നിന്‍റെ വീട്ടിൽ ഞാനറിയിച്ചു.....
അവർക്ക് ഒരുപാട് സന്തോഷമായി.... നിന്നെയും കൂട്ടി കൊണ്ട് പോകാമെന്ന് ഞാൻ അവർക്ക് വാക്ക് കൊടുത്താണ് വന്നത്.....

ദിവ്യ : ഞാനില്ല , വിനൂ എനിക്ക് അവരെ അഭിമുഖീകരിക്കാൻ കഴിയില്ലാ.....

വിനു : നീ അന്നും ഞാൻ പറഞ്ഞത് കേട്ടില്ല ഇപ്പോൾ ഇന്നും ഞാൻ പറയുന്നത് കേൾക്കുന്നില്ല.....

ദിവ്യ : പിന്നെയും നീ "ശവത്തിൽ കുത്താൻ" തുടങ്ങി....

വിനു : പോടീ കോപ്പേ.... വാ നുമ്മക്ക് പോകാം....

ദിവ്യയെയും കൂട്ടി ഞാനവിടെന്നു ഇറങ്ങി....  ആ ഓര്ഫനെജിനോട് വിട പറഞ്ഞു ഇതുവരെ ജോലി ചെയ്ത ശമ്പളവുമായി..... ഞാനും ദിവ്യയും കുഞ്ഞു ശ്രേയയും കൂടി മുംബൈയിലെ ഷോപ്പിംഗ്‌ മാളിൽ പോയി കുഞ്ഞിനു നല്ല വസ്ത്രവും , ദിവ്യക്ക് നല്ല ചുരിദാറും വാങ്ങി..... നല്ലൊരു ഹോട്ടലിൽ 2 മുറികൾ എടുത്ത് 1 ദിവസം അവിടെ തങ്ങി.... അവളുടെ മനസിലെ വേദനയുടെ കടലിനെ ശമിപ്പിച്ച് അവളെയും കുഞ്ഞിനേയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുകയായിരുന്നു ഞാൻ.... 

ഞങ്ങൾ തിരിച്ചു നാട്ടിലെത്തി ദിവ്യയെ വീട്ടുകാരെ ഏൽപ്പിച്ചു..... 
എല്ലാവരും സന്തോഷത്തിൽ കഴിഞ്ഞു..... 
2 വർഷങ്ങൾ പോയതറിഞ്ഞില്ലാ....
ശ്രേയയെ ഞാൻ ഇടയ്ക്ക് വീട്ടിൽ പോയി കാണും , കഴിയുന്ന രീതിയിൽ കുഞ്ഞിനെ സന്തോഷിപ്പിക്കുമായിരുന്നു.... അച്ഛനില്ലാത്ത കുഞ്ഞല്ലേ.... 
കുഞ്ഞിനെ ഇടയ്ക്ക് ബൈക്കിൽ ഇരുത്തി കറങ്ങാൻ പോകാൻ മറക്കാറില്ല.......

ഒരു ദിവസം എനിക്ക് ഒരു ഫോണ്‍ വന്നു....
ദിവ്യയുടെ അച്ഛൻ ആണ് വിളിച്ചത്....

മോനെ വിനയാ നീ പെട്ടെന്ന് മെഡിക്കൽ കോളെജിലേക്ക് വാ......
ദിവ്യയ്ക്കും കുഞ്ഞിനും ആക്സിടന്റ് ആയി.....

'ഞാൻ' ആകെ ഐസായി പോയി....
ബൈക്ക് ഓടിക്കാൻ കഴിയില്ല എനിക്ക് അതിനുള്ള ശക്തിയില്ല.....
'ഞാൻ ' ഒരു ഓട്ടോ വിളിച്ചു നേരെ മെഡിക്കൽ കോളേജിലെത്തി.....

ദിവ്യ ശ്രേയയെ നേഴ്സറിയിൽ കൊണ്ട് പോകും വഴി.....
ലോറി മുട്ടി ബൈക്കിൽ നിന്നും തെറിച്ചു കുഞ്ഞു ലോറിക്കടിയിൽ ചതഞരഞ്ഞു പോയി....
ദിവ്യ എതിര്വശം തെറിച്ചു കല്ലിന്‍റെ മൈൽ കുറ്റിയിൽ തലയിടിച്ചു സീരിയസ് ആയി ബ്രയിനിൽ ഇന്റെണൽ ബ്ലഡ് സ്പ്രെടായി ചെവിയിലൂടെ ചോര വന്നു തീവ്രപരിചരണത്തിൽ.....

ഡോക്ടർ വന്നു പറഞ്ഞു....
രക്ഷയില്ല...
ഒന്നും ചെയ്യാനില്ല.....

ഡോക്ടർ : ആരാ വിനയൻ ?

വിനു : ഞാനാണ്....

ഡോക്ടർ : നിങ്ങളെ കാണണമെന്ന്..... ചിലപ്പോൾ ഒരു പത്തോ ഇരുപതോ മിനുറ്റ് കൂടിയേ ഉള്ളൂ.... കാണാൻ ഉള്ളവർക്കെല്ലാം കാണാം....

[ഞാൻ ദിവ്യയെ കിടത്തിയ മുറിയിലേക്ക് കേറിയപ്പോൾ തന്നെ എന്‍റെ മനം പിരട്ടുന്ന ചോരയുടെയും മരുന്നിന്‍റെയും ഗന്ധം...... ബോധരഹിതയായ ദിവ്യയുടെ അമ്മയെ അടുത്ത റൂമിൽ അഡ്മിറ്റ്‌ ചെയ്തു.....ദിവ്യയുടെ അച്ഛനും പെങ്ങളും വിതുമ്പി കൊണ്ട് എന്‍റെ കൂടെ നിന്നു]

വിനു : ദിവ്യേ.....
ഒന്നുമില്ല പേടിക്കണ്ടാ.....

ദിവ്യ : വിനൂ..... എന്‍റെ കുഞ്ഞ്.... 

വിനു: കുഞ്ഞിനു കുഴപ്പമില്ലാ ദിവ്യേ സുഗമായിരിക്കുന്നു....

[ പതിഞ്ഞ ശബ്ദം കേൾക്കാൻ കഴിയുന്നില്ല...
കാതുകൾ ഞാൻ ദിവ്യയുടെ ചുണ്ടിലേക്ക് അടുപ്പിച്ചു വെച്ചു ]

ദിവ്യ : വിനു , എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ്.... 'ഐ ലവ് യൂ' എനിക്കെന്തെങ്കിലും പറ്റുമോ എന്നറിയില്ല എന്‍റെ കുഞ്ഞിനെ നീ നോക്കണം.... എനിക്ക് ശ്വാസം കിട്ടുനില്ല...... വിനൂ... എന്‍റെ കണ്ണിലിരുട്ട് മൂടുന്നു.....

വിനു : പേടിക്കണ്ടാ ദിവ്യേ....

[ശ്വാസ തടസം ദിവ്യ കട്ടിലിൽ കിടന്നു പിടഞ്ഞു ശ്വാസത്തിനായി ഒടുവിൽ അവൾ നിശ്ചലയായി]

ഒരുപക്ഷെ അവളെന്നോട് ക്ഷമിക്കുമായിരിക്കും അവളുടെ കുഞ്ഞ് സുഖമായിട്ടിരിക്കുന്നു എന്ന് ഞാൻ കള്ളം പറഞ്ഞതിൽ......