Tuesday, January 5, 2016

Mm

"മുല്ലയെ പ്രണയിച്ച ശവംനാറി പൂവിന്‍റെ കഥ"
ഭാഗം - 3 & 4

ചിന്നുവിന്‍റെ ഓർമ്മച്ചെപ്പ്
ഭാഗം - 21 & 22
രചന :- വിനയൻ.

[കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ , മരിച്ചവരുമായോ ഏതെങ്കിലും തരത്തിൽ സാമ്യമുണ്ടായാൽ അതെന്‍റെ മാത്രം കുറ്റമായിരിക്കും. ചിന്നുവിന്‍റെ ഓർമച്ചെപ്പ് തുറന്നാൽ അതിൽ നിന്നും പൊഴിയുന്നത് അവൾ ജീവിതത്തിൽ സ്വരുകൂട്ടി വെച്ച ഓർമകൾ മാത്രമായിരിക്കും ആ ഓർമകളെ അക്ഷരങ്ങളിലൂടെ കോർത്തിണക്കി ഞാനൊരു കഥ എഴുതുകയാണ് ചിന്നുവിലൂടെ കഥ പലരുടെയും ജീവിതത്തിലേക്ക് മാറി മറിയും കുളിരണിയിക്കുന്ന കാറ്റിനോട് കഥകള്‍ ചൊല്ലിയ അവള്‍ ഇതുവരെ കാണാത്ത കാഴ്ചകള്‍ കണ്ടും കേട്ടും ഒടുവിൽ ചിന്നുവിന്‍റെ ഓർമച്ചെപ്പിലേക്ക് മടങ്ങിയെത്തും അതുകൊണ്ട് എല്ലാവരുടെയും അനുഗ്രഹവും , പ്രോത്സാഹനവും എന്നും ചിന്നുവിന്‍റെ കൂടെയുണ്ടാകണമെന്ന വിശ്വാസത്തിൽ കഥ തുടരുന്നു.]

ഇരുപതാം ഭാഗം വായിക്കുന്നതിന് വേണ്ടി -->>  https://www.facebook.com/photo.php?fbid=439776036146434&set=gm.1657403601188722&type=3&theater

ഉറങ്ങാന് വിചാരിച്ചു മുറിയിലേക്ക് കയറിയപ്പോൾ , സ്കോട്ട് ലാന്റ്കാരുടെ വിളി....

ഗസ്റ്റ് : മിസ്റ്റർ ഫിലിപ്പ്

വിനയൻ : യെസ് , ഹൌ കാൻ ഐ ഹെൽപ്പ് യൂ മാഡം....

പിന്നെ അർനോൾടിന്‍റെയും , സിൽവസ്റ്റർ സ്റ്റാലിനെയും , ഓർമ്മപ്പെടുത്തും വിധം കടിച്ചു പൊട്ടിച്ചുള്ള അവരുടെ ഇംഗ്ലീഷ് കേട്ട് ഞാൻ ഒടുവിൽ.... കിലുക്കത്തിലെ ജഗതി ഹിന്ദി അറിയാതെ ഹിന്ദി പറയുംപോലെ.... ഞാനും കഷ്ട്ടപ്പെട്ടു 'യെസ്' മാഡം 'ഐ അണ്‍ണ്ടെർസ്റ്റുട് എന്ന് പറഞ്ഞു... ഒരുവിധം കാര്യങ്ങൾ മനസ്സിലാക്കിയെടുത്തു.......
അവർക്ക് പോകാനുള്ള ടാക്സി രാവിലത്തേക്ക് 6 മണിക്ക് അറെഞ്ച് ചെയ്യണമെന്നാ അവര് പറഞ്ഞത്.....
പഠിക്കേണ്ട സമയത്ത് നന്നായിട്ട് പഠിച്ചത് കൊണ്ട്.. എനിക്കൊരു ഒന്നര മണിക്കൂർ ഇംഗ്ലീഷ് പടം കണ്ടൊരനുഭൂതി ലഭിച്ചു 5 മിനുറ്റിനുള്ളിൽ..... അവർക്കുള്ള ടാക്സി റെഡിയാക്കി.... പിന്നെ ഞാൻ കിടന്നുറങ്ങി.....
എഴുന്നേറ്റപ്പോൾ ലേറ്റ് ആയി......
പിന്നൊരു വെപ്രാളം ആയിരുന്നു.........
ഉടുത്തൊരുങ്ങി , കൊണ്ടുപോകാനുള്ള എല്ലാം എടുത്ത് ഹോം സ്റ്റേ പൂട്ടി , മാനേജറിന് താക്കോൽ കൊടുത്തിട്ട്  ഫോർട്ട്‌കൊച്ചിയിൽ നിന്നും 14 രൂപ ടിക്കറ്റ് എടുത്തു സിറ്റി ബസ്സിൽ കയറി എറണാകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക്.....

നല്ല കോരിചൊരിയുന്ന മഴ....
മഴ നനഞ്ഞു ചെള്ളയൊക്കെ ചവിട്ടി തിക്കിയും തിരക്കിയും ഞാൻ ബസ്സിനുള്ളിൽ കടന്നു കൂടി...
ഇനിയൊരിക്കലും ഒരു ചെന്നൈ യാത്ര വേണ്ടെന്നു വെച്ചതാണ് , സാഹചര്യങ്ങളുടെ സമ്മര്‍ദം വീണ്ടും ചെന്നൈയിലേക്ക്. ഇനിയൊരു യാത്ര എന്തായാലും വേണ്ടാ , ഒരുമിച്ചു കൂടപിറപ്പുകളെ പോലെ കഴിഞ്ഞവന്‍റെ ക്ഷണം നിരസിക്കാൻ വയ്യാത്തത് കൊണ്ടൊരിക്കൽ കൂടി..... ഒരുപാട് സ്വപ്നങ്ങൾ മനസ്സിലിട്ടു നട്ട് വളർത്തിയിരുന്നു അതെല്ലാം തമിഴ് മണ്ണിലിട്ട് കുഴിച്ചു മൂടണം തിരിച്ചു വരുമ്പോൾ എന്‍റെ മനസ്സിലേക്കും ശരീരത്തിലേക്കും പടർന്നു കയറിയ മുല്ലയേയും വേരോടെ പിഴുതെറിയണം എന്നൊക്കെ വിചാരിച്ചു ബസ്സിന്‍റെ  വിൻഡോ സൈഡ് സീറ്റ് നോക്കി ഇരുന്നു.

യാത്രയിൽ ചർദി കൂടപിറപ്പായത് കൊണ്ട് ഒരു സൈക്ലോജിക്കൽ അപ്രോച്ച് ഞാൻ പരീക്ഷിക്കാറുണ്ട്. ഒരു ന്യൂസ് പേപ്പർ ഇരിപ്പിടത്തിൽ വിരിച്ചു അതിനു പുറത്തിരിക്കും. പിന്നെയൊരു പേപ്പർ നെഞ്ചത്ത് ഷർട്ടിൽ കൊളുത്തി വെക്കും.... ഇങ്ങനെ ചെയ്‌താൽ ചർദിക്കില്ല എന്നൊരു വിശ്വാസവും എനിക്കുണ്ട്... എന്നാലും ഒരു സേഫ്റ്റിക്ക് വേണ്ടി ഞാൻ ബസ്സെപ്പോൾ എടുക്കും എന്ന് ചോദിച്ചതിന് ശേഷം പുറത്തിറങ്ങി. നല്ല മഴ നേരെ കണ്ട കടയിലേക്ക് കയറി ഒരു 5 കവർ പ്ലാസ്റ്റിക് കിറ്റ് മേടിച്ചു , 2 ചെറുനാരങ്ങയും , പിന്നെ കൈയിലുണ്ടായിരുന്ന ചർദിക്കുള്ള മരുന്നും കഴിച്ചു. തൊട്ടടുത്ത കടയിൽ നിന്നും എന്തെങ്കിലും ലൈറ്റ് ആയിട്ട് കഴിക്കാന് വിചാരിച്ചു അങ്ങോട്ട്‌ കയറിയപ്പോൾ കറുത്തിരുണ്ട 5 അടി പൊക്കവും 4 അടി നീളവുമുള്ള ഒരു കാട്ടുമാക്കാൻ കൈയിലും നെഞ്ചിലുമായി മസാല ദോശയും , നെയ്യ്റോസ്റ്റുമെല്ലാം താങ്ങി പിടിച്ചു വരുന്നു ഇനിയവിടെ നിന്ന് കഴിച്ചാൽ അവന്‍റെ നെഞ്ചത്തെ പൂടയെല്ലാം എന്‍റെ വയറ്റതാകും. അതുകൊണ്ട് തൊട്ടടുത്ത പട്ടന്മാരുടെ വെജ് കടയിലേക്ക് കയറി പൂരി മസാല വാങ്ങിച്ചു. പൂരിക്ക് നല്ല മയം , നല്ല പരുവം ആഹാ നല്ല രുചി...

സ്വയം ഭല്ലേബേഷ് എന്നൊക്കെ പറഞ്ഞു കഴിച്ചു തുടങ്ങി രുചി കൂടി കൂടി വന്നു നല്ല ഉപ്പും. പ്ലേറ്റിലിരുന്നത് കഴിച്ചു തീർത്തിട്ടു ഒരു പൂരി കൂടി പറയാൻ തിരിഞ്ഞപ്പോളാണ് ഉപ്പിന്‍റെ കഥയറിയാൻ കഴിഞ്ഞത് :( കോഴിക്കോട്ടുകാര് ഹൽവാ ഉണ്ടാകുന്നത് പോലെ ഒരു അണ്ണാച്ചി അവന്‍റെ ശരീരത്തിലെ വിയർപ്പും കഴുത്തിലെയും , കക്ഷത്തിലെയും അഴുക്കെല്ലാം ഉരുട്ടിയെടുത്ത് പൂരിയ്ക്കുള്ള മാവ് കുഴച്ചെടുക്കുന്നു.... വായിലിരിക്കുന്ന പൂരി ഇറക്കണോ അതോ തുപ്പികളയണോ..... തുപ്പിയാൽ പാവം സപ്ലൈർ ചെക്കന്‍റെ കൈയ്ക്ക് പണിയാകുമല്ലോ എന്ന് കരുതിയിട്ടു മാത്രം മനസ്സിലാ മനസ്സോടെ വിഴുങ്ങിയിട്ട് ഗ്ലാസിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു അവിടെന്നു ചാടിയോടി ബസ്സിൽ വന്നിരുന്നു...

ബസ് പുറപ്പെട്ടു....
കൈയിലെ മൊബൈൽ എടുത്തു അതിൽ സ്റ്റെപ്പിനിയെ സ്വിച്ച് ഓഫ് ചെയ്തു വെച്ചു...
സ്റ്റെപ്പിനിയുടെ ടച്ചിനു കംപ്ലെയിന്റ്റ് ആണ്..... അതുകൊണ്ട് ആണ്ട്രോയിടിൽ ആണ് കളികൾ മുഴുവൻ...... :-)
മുല്ലയെ പ്രണയിച്ച ശവംനാറി പൂവിന്‍റെ കഥയുടെ ബാക്കി എഴുതണം ? എന്തൂട്ട് എഴുതും ? ഒരാവേശത്തിൽ ഒരു കഥ പറയാന്ന് വിചാരിച്ചു , പക്ഷെ ഒരന്തവും കുന്തവുമില്ലാതായി പോയി..... ഈശോയെ നീ  ഒരു വഴി  കാണിച്ചു തരണേ കഥയെ മുൻപോട്ടു കൊണ്ട് പോയെ പറ്റൂ....

അല്ലെങ്കിൽ ,
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ മെംബേർസ് എല്ലാം കൂടി നമ്മളെ പൊങ്കാലയിട്ട് കൊണ്ടിരിക്കുകയാ ? അല്ലങ്കിലേ എന്നോട് കലിപ്പില് നില്ക്കുകയാ ഗ്രൂപ്പിലെ സ്ത്രീ ജനങ്ങൾ മുഴുവൻ..... ഇടയ്ക്കിടയ്ക്ക് സ്ത്രീകൾക്ക് ഓരോ കൊട്ട് കൊടുക്കും വിധം നുമ്മ ഓരോ പോസ്റ്റ്‌ ഇടും.... അവരത് ഏറ്റ് പിടിക്കും.... അതൊരു ചർച്ചയാകും.... ആ പോസ്റ്റ്‌ ചൂട് പിടിച്ചു കത്തി തുടങ്ങും.... ചിലപ്പോൾ പാവം വീട്ടിലിരിക്കുന്ന എന്‍റെ അമ്മയും മമ്മിയും പെങ്ങൾമാരെ വരെ മെംബേർസ് ചീത്ത വിളിക്കും.....
പക്ഷെ നുമ്മ ' കല്ലിവല്ലി ' ആറ്റിറ്റ്യൂഡിൽ അങ്ങ് നില്ക്കും..
എന്തെങ്കിലും പറഞ്ഞു ഒപ്പോസ് ചെയ്യാൻ പോയാൽ തീർന്നു.... എല്ലാ പെണ്‍പടകളും കൂടി നുമ്മയെ കടിച്ചും മാന്തിയും വലിച്ചു കീറുമെന്ന് അറിയാവുന്നത് കൊണ്ട്....
വലിയ ബുദ്ധി ജീവി നാട്യത്തിൽ അങ്ങ് നില്ക്കും എങ്ങനെ "മൗനം വിദ്വാനു ഭൂഷണം" എന്ന സ്റ്റൈലിൽ സത്യം പറയാലോ പെണ്‍പടകളെ നിങ്ങളെ പേടിച്ചിട്ടാട്ടോ..... :P എന്നാലും ഇൻബോക്സിൽ വന്നു ചീത്ത വിളിക്കുന്ന പെണ്‍പുലികൾ  വരെയുണ്ട് നമ്മുടെയീ എഴുത്തുപ്പുര ഗ്രൂപ്പിൽ..... എന്നാലും സാരമില്ല ഇട്ടു കൊടുത്ത് ഒരു പഴയ പോസ്റ്റ്‌..... ഒരു തർക്കത്തിന് തിരി കൊളുത്തിയ സന്തോഷത്തിൽ....

കഥയെ ഇനിയെൻങ്ങനെ മുൻപോട്ടു കൊണ്ട് പോകുമെന്ന് വിചാരിച്ചു ആലോചിച്ചിരിക്കുംപോൾ ബസ് ഒരു സഡൻ ബ്രേക്കിട്ടു....
വഴിയിൽ നിന്നുമൊരുത്തൻ കൈ കാണിച്ചു നിറുത്തുന്നതിന് പകരം ബസിനു മുൻപിൽ വട്ടം ചാടിയാണ് നിറുത്തിച്ചത്. അതിനു തന്തയ്ക്കും തള്ളയ്ക്കും വിളി ഡ്രൈവർ മുതൽ യാത്രക്കാർ വരെ വിളിച്ചു.... അതൊന്നും കൂസാക്കാതെ കൈയിലൊരു ബാഗും തൂക്കി കാറ്റത്താടിയുലയും കിളിക്കൂടിനെ പോലെ ആ മാരണം  എന്‍റെ അടുക്കലേക്ക് വന്നു... ഞാനും വിചാരിച്ചു ദൈവമേ അടിച്ചു ഫിറ്റായിട്ടുള്ള ഒരുത്തന്‍റെ അടുത്തിരുന്നാൽ പണി പാളുമെന്നു അറിയാം ഞാനെഴുനേറ്റു ഒന്ന് നോക്കി എന്‍റെ സീറ്റ് ഒഴിച്ചു ബാക്കിയെല്ലാം ഫുൾ ആണ്.....

മനസ്സില് ഒരായിരം തെറി വിളിച്ചിട്ട് ഞാൻ പറഞ്ഞു "ജാഗ്ഗൊ നീ അറിഞ്ഞോ ഞാൻ പെട്ടൂട്ടാ".....!!

ഒരു ഗതിയും പരഗതിയുമില്ലാതെ ഞാൻ ഇരിപ്പിടത്തിലിരുന്നു പുറത്തെ കാഴ്ച്ചകൾ നോക്കി കൊണ്ടിരിന്നു...

എക്സ്ക്യൂസ്മി ബ്രദർ

വിനയൻ : യെസ്....

കാൻ ഐ സിറ്റ് ഹിയർ ?

വിനയൻ : ഇരുന്നോളൂ

പിന്നെന്തുവാടോ നോക്കി നിൽക്കുന്നത് തന്‍റെ ബാഗെടുത്ത് മാറ്റി വെച്ചൂടെ..
(കുറച്ചു ഉച്ചത്തിൽ പറഞ്ഞു)

വിനയൻ : സോറി , സോറി..... ഒച്ചയെടുക്കണ്ട , ഞാൻ ശ്രദ്ധിച്ചില്ല
(ബാഗെടുത്ത് മാറ്റി മുകളിലോട്ടു വെച്ചു,,,,വീണ്ടും സീറ്റിലിരുന്നു പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണോടിച്ചു)

പെട്ടെന്ന് എന്‍റെ ഷർട്ടിൽ കൊളുത്തിയിരുന്ന പേപ്പർ ആരോ വലിച്ചെടുത്ത പോലെ....
നോക്കിയപ്പോൾ....

വിനയൻ : ടോ.... താനെന്താ ഈ കാണിക്കുന്നത് ?

കണ്ടില്ലേ ? ബ്രോ ? ഞാനെന്താ കാണിക്കുന്നതെന്ന്.....

വിനയൻ : താൻ കാണിച്ചത് മനസിലായി ? താനെന്തിനാ എന്നോട് ചോദിക്കാതെ എന്‍റെ പേപ്പർ എടുത്ത് തന്‍റെ കൈയും മുഖവും തുടയ്ക്കുന്നത് ?

ബ്രോ , മഴ നനഞു വന്നതല്ലേ , അതുകൊണ്ടാ....ബാഗിലുണ്ട് പേപ്പർ ഞാൻ വേറെ തരാം.... കൈയിലെ വെള്ളം തുടച്ചു കളഞ്ഞു ബാഗിൽ കൈയിടാന്ന് വിചാരിച്ചു...
അതുമല്ല ഇത് പഴയ പത്രമല്ലേ ? പിന്നെ ചർദിക്കുമെന്ന് പേടിച്ചല്ലേ.... ബ്രോ ഇത് നെഞ്ചത്ത് വിരിച്ചു വെച്ചത്..... ഇതൊക്കെ അന്ധവിശ്വാസങ്ങൾ അല്ലേ....

ഇന്നാ ബ്രോ ഇന്നത്തെ പേപ്പർ വായിക്കുകയോ ? നെഞ്ചത്ത് വെക്കുകയോ ? കക്ഷത്തോ ഏത് കോ ?

വിനയൻ : ടോ....! താനെന്താ ചീത്ത പറയുന്നത്....

അയ്യോ അല്ല ബ്രോ
കക്ഷത്തോ അല്ലേൽ ഏതു കോർണറിലോട്ടെങ്കിലും വെച്ചോ ? എന്നാ പറഞ്ഞത്.....

കോർണറിന്‍റെ കാര്യം പറഞ്ഞപ്പോൾ ആണ്....
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ നാളത്തെ ചാറ്റ് കോർണറിലെ മെമ്പർ ആരെയാക്കിയെന്നു അറിയില്ലാ.....
മൊബൈൽ എടുത്ത് Mukundan Kunnaril​ ജീയെ ഒന്ന് കറക്കി.....
ഏതോ ഒരു പന്നാക്ക് ചാണപൊളി കോൾ മീ ട്യൂണ്‍....

മുകുന്ദൻ ജീ : എന്തേ മുതലാളി ?

വിനയൻ : മുകുന്ദേട്ടാ...... ഇന്നത്തെ ഗസ്റ്റ് റെഡിയല്ലേ ചാറ്റ് കോർണറിൽ.....

മുകുന്ദൻ ജീ : നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ഞാൻ എന്നെ മുകുന്ദേട്ടാന്ന് വിളിക്കരുതെന്നു......
കൊച്ചു മക്കളുടെ പ്രായമുള്ള പിള്ളേര് വരെ നിന്‍റെ ഒറ്റ ഒരുത്തന്‍റെ ആക്കിയുള്ള വിളി കാരണം......എല്ലാരും ഇപ്പോൾ " മുകുന്ദേട്ടാ " എന്നാണു വിളിക്കുന്നത്‌.....

വിനയൻ : അതിനെന്താ മുകുന്ദേട്ടാ , നിങ്ങൾ സുന്ദരനല്ലേ..... ചെറുപ്പമല്ലേ.....

മുകുന്ദൻ ജീ : അതൊക്കെ ആണ്.... ഈ മാസത്തെ ചിലവ് കൂടി പോയി.... എന്നാ വൈഫ് പറയുന്നത്.....

വിനയൻ : എന്തിന് ?

മുകുന്ദൻ ജീ : തലയിലടിക്കണ ഡൈ ഈ മാസം 3 ബോട്ടിൽ മേടിച്ചു , പിന്നെ ബോഡി സ്പ്രേ 4 എണ്ണം..... ഇന്റര്നെറ്റ്  600 രൂപയായി..... മൊബൈൽ കോൾ റീ-ചാർജിംഗ് 300 രൂപ , പിന്നെ 2 ജീൻസും  , 2 ടി-ഷർട്ടും ഒരു റേയ്ബാൻ കൂളിംഗ് ഗ്ലാസും വാങ്ങി 8000 പോയി മൊത്തം ചിലവ് 12,000 എനിക്ക് മാത്രമായി....

വിനയൻ : ഓഹ് മൈ ഗോഡ്..... നിങ്ങക്ക് ഇതെന്തു പറ്റി....

മുകുന്ദൻ ജീ : ഞാൻ ഇപ്പോൾ അഡ്മിൻ ആണല്ലോ.... അപ്പോൾ ഒരുപാട് അക്ഷരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോളിംഗ് ചെയ്യും.... പിന്നെ നമ്മുടെ പുരയിലെ പിള്ളേരെയൊക്കെ ഇടയ്ക്ക് റോഡിൽ വെച്ചൊക്കെ കാണും.....

വിനയൻ : അതിനു ?

മുകുന്ദൻ ജീ : അവർക്ക് ഒരു ഗ്ലാസ് വെള്ളമൊക്കെ മേടിച്ചു കൊടുക്കണ്ടേ ? അപ്പോൾ വൃത്തിക്കും മെനയ്ക്കും നടക്കാന്ന് വിചാരിച്ചു...

വിനയൻ : പിന്നെ , ആ സിട്ടൻ നിങ്ങളെ  വിളിച്ചിട്ട് , നിങ്ങൾ കണ്ടിട്ടും തിരക്കാണെന്ന് പറഞ്ഞു പോയെന്നൊക്കെ കേട്ടല്ലോ....

മുകുന്ദൻ ജീ : അത് പിന്നെ എനിക്ക് വേറൊരു ബിസിനസ് മീറ്റിംഗ് ഉണ്ടായിരുന്നു....

വിനയൻ : അപ്പോൾ സിട്ടൻ പറഞ്ഞല്ലോ , നിങ്ങൾ ബേക്കറിയിൽ ഇരുന്നു ഏതോ ഒരു കിളിയുമായി ജ്യൂസ് കുടിക്കുന്നുണ്ടായിരുന്നു എന്ന്...

മുകുന്ദൻ ജീ : സിട്ടൻ, ആ പൊട്ടന് വട്ടാ.... വെറുതെ ഓരോ കള്ള കഥകൾ അടിച്ചിറക്കുകയാ.....

വിനയൻ : പിന്നല്ലാതെ എനിക്കറിഞ്ഞൂടെ മുകുന്ദേട്ടനെ....

മുകുന്ദൻ ജീ : നീയിപ്പോൾ വിളിച്ചതെന്താ മുതലാളി ? അത് പറ ,  മനുഷ്യൻ ഇവിടെ ഭാര്യയുടെ വഴക്ക് കേട്ട് പൊറുതി മുട്ടിയിരിക്കുകയാ...

വിനയൻ : അല്ലാ....!! മുകുന്ദേട്ടാ നിങ്ങളീ 8000 രൂപയ്ക്ക് എന്തിനാണിപ്പാ ഡ്രസ്സ് മേടിച്ചത്....

മുകുന്ദൻ ജീ  അതിപ്പോൾ നീയല്ലേ പറഞ്ഞത്.... ജനുവരിയിൽ 15 , 16 , 17 നുമ്മക്ക് എല്ലാവർക്കും കൂടി കാലിക്കറ്റ് പോയി അടിച്ചു പൊളിക്കാന്ന്.....
മഗേഷ് ബോജി കാറെടുത്ത് നമ്മളെ കറക്കുമെന്നും , പിന്നെ രേഷ്മയേയും , ദിവ്യ പ്രഭയേയും , ഗീതാ റാണിയേയും , സുധ പ്രസന്നനേയും , ജാഫർ വണ്ടൂരിനെയും , രഘു കെ വണ്ടൂരിനെയും പിന്നെ വരുന്ന വഴിക്ക് പാലക്കാട് ഇറങ്ങി... സനി ഭാനുവിനെയും  , ശിവാനി ദിവ്യയെയും , ചിന്നുവിനേയും , കവിത മോഹൻ ദാസിനേയും എല്ലാം കാണാമെന്നു......

വിനയൻ : അതിനു....

മുകുന്ദൻ ജീ : അല്ല അവരോടൊപ്പം നിന്ന് ഓരോ സെല്ഫി എടുക്കണ്ടേ? എനിക്ക് (നാണത്തോടെ)....  നുമ്മടെ ഗ്ലാമർ കുറയ്ക്കാൻ പാടില്ലലോ....
ദിവ്യ പ്രഭയോടൊപ്പം എനിക്കൊരു മൂന്നാലു സെല്ഫി എടുക്കണം....

വിനയൻ : ഹഹഹഹ...! അപ്പോൾ അതാണ്‌ ഇളക്കം.....??
അന്നാലും എന്‍റെ മുകുന്ദേട്ടാ.... ഞാനൊരു തമാശ പറഞ്ഞപ്പോൾ നിങ്ങളിമാതിരി പണി കാണിക്കണ്ടായിരുന്നു.....

മുകുന്ദൻ ജീ : അയ്യോടാ മോനെ.... ചതിക്കല്ലേ.... വീട്ടില് മോനെ കാണിക്കാതെ ബാറ്റയിൽ നിന്നും പുത്തൻ ഒരു ലെതർ ഷൂസും മേടിച്ചു വെച്ചേക്കുകയാ അതിനു 3000 വേറെയായി..... അത് വീട്ടിൽ പറഞ്ഞട്ടില്ല... പറഞ്ഞാൽ.... എന്‍റെ കിടപ്പ് അപ്പുറത്തെ വീട്ടിലെ ഹൃത്തിക്ക് റോഷനോടൊപ്പം ആകും....

വിനയൻ : അതേതു ഹൃത്തിക്ക്?? ബംഗാളിയാണോ ?

മുകുന്ദൻ ജീ : അല്ലടാ കോപ്പേ.... അപ്പുറത്തെ വീട്ടിലെ പട്ടിയെ ഇവിടത്തെ പിള്ളേര് കളിയാക്കി വിളിക്കുന്നതാ....
താത്തയും , രേഷ്മയും ഗസ്റ്റിനെ റെഡിയാക്കി .....നുമ്മടെ ഗീതാറാണിയാ.... ഇന്നത്തെ ഗസ്റ്റ്

വിനയൻ : ഓഹോ.... നുമ്മടെ ഗീതാ റാണിയോ ?

മുകുന്ദൻ ജീ : ഹോ...! നിന്‍റെയൊരു കാര്യം ഞാനൊരു പഞ്ചിന് വേണ്ടി പറഞ്ഞതാ....

വിനയൻ : ഹും ഹും... നല്ല കട്ടിയുള്ള ചോദ്യം ചോദിക്കണേ അഡ്മിൻസിന്‍റെ വില കളയരുത് ?

മുകുന്ദൻ ജീ : ഞാൻ നല്ലൊരു ചോദ്യം റെഡിയാക്കിയിട്ടുണ്ട്....

വിനയൻ : എന്താണ് ചോദ്യം ?

മുകുന്ദൻ ജീ : ഗീതാറാണി ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ?

വിനയൻ : മുകുന്ദേട്ടാ എന്ന് വിളിച്ച നാവ് കൊണ്ട് നിങ്ങളെന്നെ മാറ്റി വിളിപ്പിക്കും.... എന്തേലും ചോദിക്ക് ? ഞാൻ വെക്കുകയാ.... ഞാൻ പോയിട്ട് വരട്ടെ കാണിച്ചു തരാം....

മുകുന്ദൻ ജീ : മോനെ...! നുമ്മടെ അഡ്മിൻ രമ്യ ബാബു അവിടെയാണെന്നറിയാലോ ?

വിനയൻ : അറിയാം...

മുകുന്ദൻ ജീ : നീയവളെ കാണാൻ പോകുമോ ?

വിനയൻ : പോകും.....

മുകുന്ദൻ ജീ : മുകുന്ദേട്ടന്‍റെ അന്വേഷണം പറയാൻ മടിക്കണ്ട.....

വിനയൻ : ഹലോ... കേൾക്കാൻ പറ്റുന്നില്ലാ.....റേഞ്ച് ഇല്ലാ.....
(എന്ന് പറഞ്ഞു ഫോണ്‍ കട്ടാക്കി)
ഹോ.... എന്‍റെ പോന്നോ........ കർത്താവേ.....

തൊട്ടടുത്ത് ഇരിക്കുന്നയാൾ സഞ്ചരിക്കുന്ന ബാറാണെന്ന് തോന്നുന്നു.....
ബാഗ് തുറന്നപ്പോൾ ആൽക്കഹോളിന്‍റെ രൂക്ഷ ഗന്ധം.....
പോക്കറ്റിൽ നിന്നും പാൻപരാഗിന്‍റെ പാക്കറ്റ് പൊട്ടിച്ചു വായിലിട്ടു ചവച്ചു കൊണ്ടിരുന്നു.....
എനിക്കാണെങ്കിൽ ചർദിക്കാനും വരുന്നുണ്ട്.... പെട്ടുപോയില്ലേ സഹിക്കാം......

എക്സ് ക്യൂസ് മീ.... ബ്രോ

വിനയൻ : യെസ്...

കുറച്ചു നേരം ഞാൻ ജനൽ സൈഡിൽ ഇരുന്നോട്ടെ.... ഇടയ്ക്ക് , ഇടയ്ക്ക് എനിയ്ക്ക് തുപ്പണം  അതുകൊണ്ടാ....

വിനയൻ : ഓകെ.... പക്ഷെ മാറി തരണം....
[വേലിയിലിരുന്ന പാമ്പിനെയെടുത്തു ജനാലക്കരികിൽ വെച്ചത് പോലെയായി]....

ഞാൻ ഇടയ്ക്കിടയ്ക്ക് അയാളുടെ ചേഷ്ഠകളൊക്കെ നോക്കി നിന്നു.....
എന്തൊക്കെയ്യോ ചിന്തകളിൽ മുഴങ്ങി അയാൾ ചെവിയിൽ ഹെഡ് ഫോണും കുത്തി പാട്ടോ റേഡിയോയൊ കേൾക്കുകയാണെന്ന് തോന്നുന്നു. ആകെ മെലിഞ്ഞു ക്ഷീണിച്ച രൂപം, അഞ്ചടി ആറിഞ്ച് നീളവും അൻപത്തഞ്ച് കിലോയോള്ളം ഭാരവും തോന്നിക്കുന്ന ശരീര പ്രകൃതം, പ്രായം 32 നോട് അടുത്തിരിക്കുന്നു, കണ്ണുകൾ നന്നേ കുഴിഞ്ഞിരിക്കുന്നു. തലമുടികളെല്ലാം നരച്ചു തുടങ്ങിയിരിക്കുന്നത് വാർദ്ധക്യത്തിലേക്ക് കടക്കുന്നു എന്നതിനുള്ള സൂചനയെന്ന പോലെ.. നിദ്ര കണ്ണുകളെ തഴുകിയിട്ട് ഒരുപാട് ദിവസങ്ങളായെന്ന് കണ്‍തടങ്ങളിലെ കറുപ്പ് വിളിച്ച് പറയുന്നുണ്ടായിരുന്നു. കവിളുകൾ കുഴിഞ്ഞ് താടിയെല്ലുകൾ തള്ളി നിൽക്കുന്നു. നിരാശയുടെ കാണാകയത്തിൽ മുങ്ങി കിടക്കുകയാണെന്ന് ആ മുഖം ഓർമപ്പെടുത്തുന്നുണ്ടായിരുന്നു.

എന്തായാലും പാമ്പിനെയെടുത്ത് ജനാലകരികിലിരുത്തി ഇനിയോപ്പോൾ എന്തായാലും ഒന്ന് പരിചയപ്പെട്ടേക്കാം പുള്ളിക്കാരനിൽ നിന്നും എഴുതാൻ എന്തെങ്കിലും ത്രെഡ് കിട്ടിയാലോ ? എന്ന് വിചാരിച്ചു , പാട്ട് കേട്ടിരുന്ന പാമ്പിനെ ഞാൻ പതുക്കെ ഒന്ന് തോണ്ടി വിളിച്ചു. അയാൾ ഹെഡ് ഫോണ്‍ ചെവിയിൽ നിന്നും മാറ്റി വെച്ചു.

എന്താണ് ബ്രോ ?

വിനയൻ : ചുമ്മാ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ... നുമ്മക്ക് ഓരോന്നും പറഞ്ഞിരിക്കാം ചെന്നൈ വരെ

എന്താണ് ചർദ്ദിക്കാതിരിക്കാൻ ആണോ ?

വിനയൻ : ഹേയ് അങ്ങനെയൊന്നുമില്ല.... ഭായിയുടെ പേരെന്താ ?

ഒരു പേരിലൊക്കെ എന്തിരിക്കുന്നു ബ്രോ ?

വിനയൻ : അറിഞ്ഞിരിക്കാൻ വേണ്ടിയാ പറയു ബ്രോ ?

എന്‍റെ പേര് 'മനുഷ്യൻ'

വിനയൻ : ശോ...!! നിങ്ങളെന്തു മനുഷ്യനാ ആളെ വടിയകാതെ പേര് പറ ഭായി....

ഞാൻ പറഞ്ഞല്ലോ ബ്രോ എന്‍റെ പേര് മനുഷ്യൻ എന്നാണു...
[അയാള് പറഞ്ഞതില് എനിക്കങ്ങട് അത്ര വിശ്വാസമൊന്നും തോന്നിയില്ലാ...ഇതൊരു മാതിരി പാമ്പിനെയെടുത്ത് വേറെങ്ങാണ്ടും വെച്ചത് പോലെയായി] നീരസത്തോടെ ഞാൻ മിണ്ടാതെ ടി.വിയിലെ തമിഴ് സിനിമ നോക്കി കൊണ്ടിരുന്നു വിക്രത്തിന്‍റെ ഐ ആണെന്ന് തോന്നുന്നു..... അതുക്കും മേലെയാണ് എന്‍റെ സൈഡിൽ ഇരിക്കുന്ന മാരണം എന്നും പറഞ്ഞു ഞാൻ മൊബൈൽ എടുത്തു. നെറ്റ് ഓണ്‍ ചെയ്തു....

(ശ്..ശ്ശ് വിളി.....)
മനുഷ്യൻ : ബ്രോ നിങ്ങളുടെ പേരെന്താ ?

[ദൈവം എനിക്കായിട്ട് ഗോൾ  അടിക്കാൻ ഇട്ടു തന്ന ഓഫർ ആണിത് ഒട്ടും പാഴാക്കാതെ തന്നെ വലതു വശം ചേർന്നൊരൊറ്റ കീറു}

വിനയൻ : എന്‍റെ പേര് 'മാനവൻ'

[ഹോ എന്തെന്നില്ലാത്ത അനുഭൂതിയോടെ ഞാനൊന്ന് ഞെളിഞിരുന്നപ്പൊൾ അടിച്ച ഗോൾ ഓഫ് സൈഡ് ആയിപ്പോയെന്നും പറഞ്ഞു റെഫറി വിസിൽ അടിച്ചത് പോലെ ആ മനുഷ്യൻ കിടന്നു പൊട്ടി പൊട്ടി ചിരിക്കുന്നു ഒരു ഭ്രാന്തനെ പോലെ....]

വിനയൻ : എന്താണ് മനുഷ്യാ നിങ്ങള് ഭ്രാന്തനെ പോലെ പൊട്ടി ചിരിക്കുന്നത്.....

മനുഷ്യൻ : മാനവകുലത്തെ അപമാനിക്കാൻ വേണ്ടി ഓരോ പേരിട്ടു വന്നോളും മോനെ മാനവനെന്ന "വിനയാ"

വിനയൻ : എന്താ പറഞ്ഞത് ?

മനുഷ്യൻ : മോനേ വിനയാ...

വിനയൻ : എന്തോ ?

മനുഷ്യൻ : അങ്ങനെ വഴിക്ക് വാ വിനയാ....

വിനയൻ : പറ എന്നെ എങ്ങനെ മനസിലായി ?

മനുഷ്യൻ : നീ ഫേസ്ബുക്കിലെ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പ് മുതലാളി അല്ലേ ?

വിനയൻ : അതെ നുമ്മടെ ഗ്രൂപ്പ് ആണ് അത്....

മനുഷ്യൻ : നിന്‍റെ ആ ഗ്രൂപ്പിലെ സാധാരണ ഒരു മെമ്പർ ആണ് ഈ ഞാൻ.

വിനയൻ : ച്ഛെ...!! നുമ്മക്ക്‌ സന്തോഷമായിട്ടോ നൈസ് റ്റു മീറ്റ്‌ യൂ എഗയിൻ....

മനുഷ്യൻ : വോ തന്നെ തന്നെ പക്ഷെ നിന്നെ എല്ലാവരും 'ഭൂർഷാ' എന്നാണോ വിളിക്കുന്നത്‌ ?

വിനയൻ : അതെന്താ മനുഷ്യാ അങ്ങനെ പറഞ്ഞത് ?

മനുഷ്യൻ : അല്ലാ ഒടുക്കത്തെ നിയമങ്ങങ്ങളും , പട്ടാള ചിട്ടയും ആണല്ലോ ?

വിനയൻ : ഗ്രൂപ്പിനെ നല്ല രീതിയിൽ നടത്താൻ അങ്ങനെയൊക്കെ വേണം ബ്രോ...

മനുഷ്യൻ : എന്തായാലും ഗ്രൂപ്പ് അടിപൊളിയാണ്...
പിന്നെ നിന്‍റെ വിരഹമെഴുത്ത് നുമ്മക്ക് അങ്ങട് പെരുത്തിഷ്ട്ടാ......

വിനയൻ : അതെന്താ നിങ്ങളും വിരഹ കാമുകൻ ആണോ ?

മനുഷ്യൻ : "വീടില്ലാത്തവനോട് വീടിന് ഒരു പേരിടാനും മക്കളില്ലാത്തവനോട് കുട്ടിക്ക് ഒരു പേരിടാനും കൂട്ടുകാരാ നീ പറയവെ രണ്ടുമില്ലാത്തൊരുവന്‍റെ നെഞ്ചിലെ തീ കണ്ടുവോ" എന്ന് കേട്ടിട്ടുണ്ടോ ?

വിനയൻ : ഇത് കവി അയപ്പന്‍റെ വരികൾ അല്ലേ ?

മനുഷ്യൻ : അപ്പോൾ നീ ആള് മിടുക്കൻ ആണ്...

വിനയൻ : പിന്നേ....

മനുഷ്യൻ : ഇതേ വരികൾ പോലെ തന്നെയാണ് കുടിയനായിട്ടുള്ള ഒരാളോട് നിങ്ങളെന്തിനാണ് കുടിക്കുന്നത് ? നിങ്ങള്ക്ക് ജീവിതത്തോടു നിരാശയുണ്ടോ ? വിരക്തിയുണ്ടോ ? നിരാശ കാമുകനാണോ എന്നൊന്നും ?

വിനയൻ : അതും ഇതുമായിട്ടു എന്ത് ബന്ധം....

മനുഷ്യൻ : ഞങൾ കവികൾക്ക് അങ്ങനെ പ്രത്യേകിച്ചു ബന്ധമൊന്നും ഇല്ല... ഞങ്ങളുടെതായ രീതിയിൽ എല്ലാത്തിനെയും ബന്ധിപ്പിക്കും....

വിനയൻ : ഹോ... അങ്ങനെ. കവിയാണല്ലേ ?

മനുഷ്യൻ : അതെല്ലോ....

വിനയൻ : എങ്കിൽ നിങ്ങൾ എഴുതിയ കവിതകൾ ഒന്ന് പറയാമോ ? അല്ലെങ്കിൽ നുമ്മടെ എഴുത്തുപ്പുരയിൽ ഇട്ട പോസ്റ്റ്‌ പറഞ്ഞാലും മതി....

മനുഷ്യൻ : മോനെ വിനയാ നിന്‍റെ ഐഡിയ മനസിലായി , എന്‍റെ ഐ.ഡി അറിയണം അത് വഴി എന്‍റെ പേരും ഊരും ? അല്ലേ ? വേണ്ടാ....

വിനയൻ : ഛെ...!! ഇങ്ങനെയൊരു വൃത്തിക്കെട്ട മനുഷ്യൻ ഞാനങ്ങനെ വിചാരിച്ചിട്ട് പോലുമില്ല....സത്യായിട്ടും...

മനുഷ്യൻ :  നിന്നെ നന്നായിട്ട് അറിഞ്ഞൂടെ.... 'You Are The King Of Cunning Fox'

വിനയൻ : ശോ...! എനിക്ക് വയ്യ....

മനുഷ്യൻ :  നിനക്കിപ്പോൾ ഞാനെഴുതിയ കവിതകളോ വരികളോ പോരെ ?

വിനയൻ : ധാരാളം....

മനുഷ്യൻ : നിനക്ക് വിശ്വാസം ഇല്ലല്ലേ ? ആരെയും....

വിനയൻ : സത്യം....

മനുഷ്യൻ : അമ്മയെ പോലും ?

വിനയൻ : ഇല്ല...!!

മനുഷ്യൻ : ഓകെ ഇഷ്ട്ടമായി ഈ ആറ്റിറ്റ്യൂട്....

വിനയൻ : താങ്ക്യൂ താങ്ക്യൂ..... നിന്ന് കത്തി വെക്കാതെ കാണിക്ക് മനുഷ്യാ....

മനുഷ്യൻ :  ഓകെ ഒരെണ്ണം മാത്രം..... പിന്നെയും ചോദിക്കരുത്......
"എന്നിൽ നിന്നും അകലുന്ന അന്ധകാരത്തിന്‍റെ....
 പ്രണയത്തെ ഞാൻ നോക്കിയിരിക്കുമ്പോൾ....
വാടിയ പൂക്കൾ പൊഴിയുന്ന പോലെ....
അവളിനി വരില്ലയെൻ ജീവിത വഴിത്താരയിലെങ്കിലും....
കാത്തിരിക്കാം ഞാനീ ജന്മം മുഴുവനായി......
നിഴലുകൾ ഇല്ലാതെ അലയുന്ന താളമായ്....
വന്നണയുമോ നീയെൻ....
പ്രണയത്തിന്‍റെ പൂമരച്ചോട്ടിൽ ....
ഞാനൊരു വർണ്ണമില്ലാ പൂവാണെങ്കിലും....
നിനക്കായി ഞാനേകുമല്ലോ എന്‍റെ സൗരഭ്യം."....

വിനയൻ : ആഹാാാ.... കൊള്ളാല്ലോ....ഭായി..... ഈ പോസ്റ്റ്‌ എഴുത്തുപ്പുരയിൽ ഇട്ടിട്ടുണ്ടോ?

മനുഷ്യൻ : ഇല്ല . എന്തിനാ ? എന്‍റെ ഐഡി കണ്ടുപിടിക്കാനല്ലേ...

വിനയൻ : ഈ മനുഷ്യന്‍റെ ഒരു കാര്യം... എന്നാലും കൊള്ളാട്ടോ മനുഷ്യാ....നിങ്ങള് പേര് പറയാത്തത് കുറച്ചു കഷ്ട്ടമാണ്....

മനുഷ്യൻ : അത് വിടൂ വിനയാ...... നിന്‍റെ ചിന്നുവിന്‍റെ ഓർമ്മചെപ്പിലെ കഥകൾ എല്ലാം ഞാൻ വായിക്കുന്നുണ്ട്.... അതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ , ചിന്നുവിനെയും , ചെറിയാനെയും പിന്നെ ഇപ്പോൾ പറയുന്ന ശവം നാറിയുടെയുമാണ്....

വിനയൻ : അയ്യോ അത് ശവം നാറിയല്ല..... അതൊരു നല്ല മനുഷ്യന്‍റെ ജീവിത കഥയാണ്....

മനുഷ്യൻ : അത് എന്‍റെ കഥയാടാ... പുല്ലേ നീ എഴുതുന്നത്‌ ?

വിനയൻ : അതെങ്ങനെ ? നമ്മൾ ആദ്യമായിട്ടല്ലേ കാണുന്നത് ?

മനുഷ്യൻ : ആദ്യമായിട്ടാണ് കാണുന്നതെങ്കിലും ? അതെന്‍റെ കഥയാണ്.....

വിനയൻ : അതെങ്ങനെ മുല്ലയെ പ്രണയിച്ച ശവം നാറി പൂവിന്‍റെ കഥ നുമ്മടെ സ്വന്തം കഥയാണ് എഴുതാൻ പോകുന്നത്........ അതിലെ കഥാപാത്രം 'ഞാൻ' ആണ്...

മനുഷ്യൻ : ആയിരിക്കാം നീ എഴുതുന്ന കഥകൾ എല്ലാം നിന്‍റെ അനുഭവം ആണെങ്കിലും നിനക്കുണ്ടായ അതേ പോലെ അതെ സിറ്റുവേഷൻ വേറെ ആർക്കും ഉണ്ടായി കൂടെയില്ലെ ?

വിനയൻ : ചിലപ്പോൾ , പൊട്ടകണ്ണൻ മാവിലെറിയുംപോൾ മാങ്ങ വീണെന്നിരിക്കും ?

മനുഷ്യൻ : അപ്പോൾ നീ പൊട്ടകണ്ണൻ ആണോ ?

വിനയൻ : അല്ലല്ലോ...!! നുമ്മ കണ്ണാടി വെച്ചിട്ടുണ്ടല്ലോ മനുഷ്യാ......

മനുഷ്യൻ : നീയാള് മോശമല്ലല്ലോ....

വിനയൻ : അതെങ്ങനെ മനുഷ്യാ നിങ്ങളുടെ കഥയാകും....

മനുഷ്യൻ : പറയണോ ?

വിനയൻ : അതെ പറയണം....

മനുഷ്യൻ : പറയാം...

(തുടരും....)

No comments: