Monday, January 11, 2016

ശവത്തിൽ കുത്തരുത്

ആത്മഗതം : 'ശവത്തിൽ കുത്തരുത്' 
രചന : വിനയൻ ഫിലിപ്പ്.

12 വർഷങ്ങൾക്കു മുൻപ് 'ഞാൻ' ഡിഗ്രി 2nd Year ക്ലാസിൽ വെച്ചായിരുന്നു 'ദിവ്യ'യെ ആദ്യമായി കണ്ടത്. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറി വന്നപ്പോൾ കോളേജിൽ ഞങളുടെ ബാച്ചിനൊപ്പം ജോയിൻ ചേർന്നതാണ്. ക്ലാസിൽ എല്ലാവരും അവളെ പരിചയപ്പെടുന്ന തിരക്കിലാണ്. 

സുന്ദരിയായിരുന്നു 'ദിവ്യ'..... 
അവളുടെ തല മുടി അനുസരണയില്ലാതെ കാറ്റിൽ എപ്പോഴും പാറി പറന്നു നടക്കുമായിരുന്നു..
അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കളെ പോലെയായിരുന്നു...
അവളുടെ  പുഞ്ചിരി പൂനിലാവ് ഒഴുകിയാൽ പൗർണ്ണമി രാവിന്‍റെ കണ്ണുകൾ വരെ അടഞ്ഞു പോകും....
അവളുടെ കണ്ണുകൾ എന്നോട് എപ്പോഴും എന്തോ പറയുന്നു എന്നൊരു തോന്നലെനിക്കുണ്ടായി...
അതെ , എനിക്കും മോഹം തോന്നുന്നു....
അവളുടെ കണ്ണുകളില് നോക്കിയിരിക്കാന്‍ അതിന്‍റെ ആഴങ്ങളിൽ അവളോടുള്ള പ്രണയത്തിന്‍റെ പവിഴപ്പുറ്റുകള്‍ തേടാന്‍ മറ്റുള്ള ആണ്‍കുട്ടികളെ പോലെ എന്നിലും പ്രണയം മൊട്ടിട്ടു.....
അതെന്‍റെ മനസ്സിൽ മാത്രം മൊട്ടിട്ട പ്രണയമായിരുന്നു....

കുറച്ചു ദിവസങ്ങൾക്കു ശേഷം....

അന്നെന്‍റെ മുന്നിലേക്കവള്‍ വന്നപ്പോൾ പ്രണയാതുരമായ മനസുമായി നടന്നുവരുന്നതായി എനിക്ക് തോന്നി`. അവളുടെ വരവു കണ്ടില്ലെന്ന മട്ടില്‍ അവള്‍ക്കായി കാത്തുനിൽക്കുകയായിരുന്നു ഞാനും. കാത്തുനിൽപ്പിന്‍റെ കാല്‍പനിക ഭാവങ്ങൾ മനസ്സില്‍ ഓര്‍ത്തപ്പോൾ സുഖമുള്ള ഒരനുഭൂതിയായി അവളെന്നില്‍ അലിഞ്ഞു ചേര്‍ന്ന പോലെ തോന്നി.
അവൾ വന്നെന്നെ പരിചയപ്പെട്ടു. കൂട്ടുകാരികൾ പറഞ്ഞരിഞ്ഞതാണെന്ന് തോന്നുന്നു 'ഞാനും' കൊച്ചിക്കാരൻ ആണെന്ന്. ഞങൾ പരസ്പരം പരിചയപ്പെട്ടു സുഹൃത്തുക്കളായി.
അന്ന് കോളേജ് വിട്ടു വീട്ടിൽ പോകുമ്പോൾ അവളുടെ ഫോണ്‍ നമ്പർ മേടിക്കാനും മറന്നില്ല..... 
ബസ്സിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു യാത്ര അതും ഒരേ സ്ഥലത്തേക്ക്..
നാലാഞ്ചിറയിൽ നിന്നും ശാസ്തമംഗലത്തേക്ക് ഞാനും ശാസ്തമംഗലം കഴിഞ്ഞു രണ്ടാമത്തെ സ്റ്റോപ്പിൽ ദിവ്യയും ഇറങ്ങും....

പിന്നീട്.....
ഞങ്ങൾ വരുന്നതും പോകുന്നതും ഒരുമിച്ചായി......
ഫോണ്‍ കോളുകൾ , ചാറ്റിംഗ്സ് , തമാശകൾ , കൊച്ചു കൊച്ചു സൗന്ദര്യ പിണക്കങ്ങൾ അങ്ങനെ ഏല്ലാമെല്ലാമായി ഞാനും ദിവ്യയും തമ്മിൽ ഒരു പ്രത്യേക ആത്മ ബന്ധം ഉള്ളിൽ ഉടലെടുത്തു.. അവൾക്കെനെയും എനിക്കവളെയും ഒരു ദിവസം പോലും കാണാതിരിക്കാനോ , സംസാരിക്കാതിരിക്കാനോ കഴിയില്ലായിരുന്നു.... 
മൂന്നാം വർഷ പരീക്ഷാ കാലം.......
പഠനം...
തിരക്ക്....
അതിനിടയിലും എന്തെങ്കിലും സംശയം ചോദിച്ചു ഫോണ്‍ വിളിക്കും അവളുടെ ശബ്ദം കേൾക്കാൻ....
അവളുടെ വീട്ടിൽ ചെല്ലും എന്തെങ്കിലും നോട്ട് എഴുതിയെടുക്കാനോ ? പ്രധാനപ്പെട്ടത് അടയാളപ്പെടുത്തിയെടുക്കാനോ എന്ന വ്യാജേനെ...

പിന്നെ കോളേജിൽ....
അവസാനത്തെ പരീക്ഷ തീർന്നു ഞാനും ദിവ്യയും സംസാരിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നോണ്ടിരിക്കുമ്പോൾ....
ദിവ്യ എന്നോട് പറഞ്ഞു...

ദിവ്യ : വിനു , എനിക്കൊരാളെ ഇഷ്ട്ടമാണ്..... ഞങ്ങൾ ചാറ്റ് ചെയ്തു പരിചയപ്പെട്ടതാണ്..... നിന്‍റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ഒരാളാണ്.. ഞങ്ങൾ പരസ്പരം സംസാരിച്ചു ഒന്ന് രണ്ടു തവണ നേരിട്ട് കണ്ടു....

[തകർന്ന ഹൃദയവുമായി , ഉള്ളിൽ കരഞ്ഞുകൊണ്ട്‌ ഞാൻ പുറമേ ചിരിച്ചു കൊണ്ട് പറഞ്ഞു]

വിനു : ആഹാ.... ഞാൻ ഇത്രെയും നല്ല കമ്പനി ആയിട്ട് നീ എന്നിൽ നിന്നും മറച്ചു വെച്ചത് മോശമായി പോയി....

ദിവ്യ : അത് നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടിയായിരുന്നു......

വിനു : എന്തായാലും വേണ്ടിയിരുന്നില്ല...... 
[എന്‍റെ കണ്ണുകൾ ചുവന്നു കാഴ്ച്ചകൾ മറഞ്ഞു തുടങ്ങി]

ദിവ്യ : എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമായിരുന്നു വിനൂ പലപ്പോഴും ഞാൻ നിന്നോട് പറയണമെന്ന് വിചാരിച്ചതായിരുന്നു..... പക്ഷെ നിന്‍റെ ഇന്നസെന്റ്സ് , നിന്‍റെ സൗഹൃദം എനിക്ക് നഷ്ട്ടമായാലോ എന്നോർത്ത് പറഞ്ഞില്ല....!! നീ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു ?  നിനക്കെന്നെ ഇഷ്ട്ടമായിരുന്നില്ലേടാ ?? 

വിനു : മൗനം....

ദിവ്യ : ആ എന്തായാലും അത് നന്നായി..... ആ ഗ്യാപ്പിൽ അവൻ എന്‍റെ മനസ്സിലേക്ക് അതിക്രമിച്ചു കേറി....

വിനു : ആരാണവൻ ?

ദിവ്യ : പറയാം... കുറച്ചു നേരം കൂടി......

[മാരുതി 800 കാർ ബസ് സ്റ്റോപ്പിൽ നിറുത്തി...ദിവ്യ ആ കാറിൽ കയറി]

ദിവ്യ : വിനൂ , ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്.... മീറ്റ്‌ മിസ്റ്റർ 'രാഹുൽ'....

രാഹുൽ : ഹായ് വിനയ്....

[മനസിലൊരു കൊള്ളിയാൻ കൊണ്ടതുപോലെ]

വിനു : ഹായ്...

ദിവ്യ : ഓകെ വിനു , അപ്പോൾ ഞാൻ വൈകുന്നേരം വിളിക്കാം.... 
[ബൈ പറഞ്ഞു അവൾ കാറിൽ പോകുമ്പോഴും രാഹുലിനെ കണ്ടപ്പോൾ എനിക്കേറ്റ കൊള്ളിയാനിൽ നിന്നും ഞാൻ മുക്തനായിരുന്നില്ല]

രാഹുൽ , 
പണച്ചാക്ക് ആണ്....
പക്ഷെ ഭൂലോക പെണ്ണ്‍ പിടിയൻ....
വസ്ത്രങ്ങൾ മാറ്റുന്നത് പോലെയാണ് അവനു ഗേൾസ്‌.....
അവൻ കൊണ്ട് നടക്കുന്ന പെണ്ണുങ്ങൾക്ക് പ്രായ പരിധിയില്ല.....
അങ്ങനെയൊരുത്തന്റെയൊപ്പം അവൾ....
എങ്ങനെയും അവളെ രക്ഷപ്പെടുത്തണം....

'ഞാൻ' അവളുടെ വീട്ടിലെ ലാൻഡ് ഫോണിൽ ഫോണ്‍ വിളിച്ചു...
എന്‍റെ സുഹൃത്തിനെ കൊണ്ട് സംസാരിപ്പിച്ചു....
നിങ്ങളുടെ മകൾ ഇപ്പോൾ ഒരുത്തന്‍റെയൊപ്പം കാറിൽ കേറി പോകുന്നുണ്ട്....
കൂടെയുള്ളവൻ ആള് ശരിയല്ല.....

അന്ന് ഞാൻ വൈകുന്നേരം അവളുടെ വീട്ടിൽ ചെന്നപ്പോൾ അവള് പറഞ്ഞതാണ്....

ദിവ്യ : ഏതോ ഒരു സാമദ്രോഹി എനിക്കിട്ട് പണിഞ്ഞതാണ്..... ഞാൻ കാറിൽ ഇരുന്നു മ്യൂസിയത്തോട്ടു പോകും വഴി ആരോ ഫോണ്‍ ചെയ്തു പറഞ്ഞതനുസരിച്ച് 
അമ്മയും അച്ഛനും അവളെ വിളിച്ചു...
സീൻ വഷളായി....
ഞാൻ വീട്ടിലെത്തി....
എനിക്കിട്ട് പൊതിരെ തല്ലും കിട്ടി....
എന്നെ വീട്ട് തടങ്കലിലുമാക്കി....
എന്‍റെ ഫോണും പിടിച്ചു മേടിച്ചു....
വീട്ടിലെ ലാൻഡ് ഫോണും നമ്പർ ലോക്കുമിട്ടു.....
എന്നെ എല്ലാ വിധത്തിലും വീട്ടുകാർ ബ്ലോക്ക് ചെയ്തു......

വിനു : എന്നോട് ദേഷ്യം തോന്നണ്ടാ , ദിവ്യേ....നീ പറഞ്ഞ ആ സാമദ്രോഹി ഞാനാണ്.....
ഞാനാണ് നിന്‍റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചു പറഞ്ഞത്.....

ദിവ്യ: രാഹുൽ എന്നോട് പറഞ്ഞു.... നിനക്കസൂയ ആണ്....... നീ രാഹുലിനോട് ചാറ്റ് ചെയ്തതും..... എന്‍റെ ശരീര ശാസ്ത്രത്തെ വർണ്ണിച്ചതും..... ഞാനും നീയും കമ്പയിൻ സ്റ്റഡിയ്ക്ക് എന്‍റെ മുറിയിൽ വെച്ചു ശരീരം പങ്കിട്ടെന്നും... വേണേൽ നീ വളച്ചോ അവളെ , പെട്ടെന്ന് വീഴുമെന്നൊക്കെ പറഞ്ഞ ചാറ്റിംഗ് മെസ്സേജുകൾ എന്നെ കാണിച്ചു... 

വിനു : ദിവ്യേ , ഒരിക്കലുമില്ല ഞാനാ വൃത്തിക്കെട്ടവനുമായി സംസാരിക്കുക പോലുമില്ല...... "ഫ്രണ്ട്സ് ലിസ്റ്റിൽ ഒരുപാട് പേരുണ്ടാകും അറിയുന്നവരും അറിയാത്തവരും ആഡ് റിക്വസ്റ്റ് തരുമ്പോൾ ആക്സപ്പ്റ്റ് ചെയ്യുന്നു എന്നാല്ലാതെ അവരുമായി എനിക്ക് യാതൊരു വിധ ഫ്രണ്ട്ഷിപ്പും ഉണ്ടാകണമെന്നില്ല".......

ദിവ്യ : ഒന്ന് പോടാ.... ഇത്രെയും വൃത്തിക്കെട്ടവനെയാണല്ലോ ഞാൻ ഇത്രെയും നാളും കൂടെ കൊണ്ട് നടന്നതും കൂട്ട് കൂടിയതും....

വിനു : ദിവ്യേ, രാഹുൽ ആള് ശരിയല്ല...!
എനിക്കറിയാം അത് നന്നായിട്ട് , അവൻ പല പെണ്ണുങ്ങളായും ബന്ധമുള്ളവനാ..... അപ്പുറത്തെ വീട്ടിലെ ഒരു നേഴ്സ് ആന്റിയുണ്ട് (റീന) 45 വയ്യസ്സ് അടുത്തുണ്ട് അവരുമായി വരെ അവനു വൃത്തിക്കെട്ട ബന്ധമുണ്ട്... അവരുടെ ക്യാഷ് കൊണ്ടാണ് അവൻ ധൂർത്തടിക്കുന്നത്.... അവര് വിദേശത്താ വർഷത്തിൽ 2 മാസം ഇവിടെ വരും.... വന്നാൽ 2 മാസം അവര് പോകുന്നത് വരെ ഇവനെയും അവരെയും ഒരുമിച്ചു കാണാം.... അവരുടെ വീട്ടിലാണ് ഇവന്‍റെ താമസവും.... അതെല്ലാം അറിഞ്ഞ് കൊണ്ട് നിന്നെ ചതി കുഴിയിലാക്കാൻ ഞാൻ ഒരുക്കമല്ലാത്തത് കൊണ്ടും മാത്രമാണ് നിന്‍റെ വീട്ടുകാരെ വിളിച്ചറിയിച്ചത്.....

ദിവ്യ : ഞാൻ നിന്‍റെ ആരാടാ 'നായിന്‍റെ മോനെ' എന്‍റെ കാര്യത്തിൽ ഇടപ്പെടാൻ....

വിനു : ദിവ്യ എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമായിരുന്നു..... എന്‍റെ പ്രണയത്തെ ഞാൻ എന്‍റെ മൗനത്തിൽ ഒളിപ്പിക്കുകയായിരുന്നു....  ഞാൻ വാചാലമാക്കുംപോൾ എല്ലാം പ്രണയം പറയണമെന്നുണ്ടായിരുന്നു പക്ഷെ എന്നിലെ ഭയം അതിനനുവദിച്ചില്ല......

ദിവ്യ : ഇതെല്ലാം നീ പറയുമെന്ന് രാഹുൽ പറഞ്ഞിരുന്നു അതവന്‍റെ അമ്മയുടെ ഫ്രണ്ട് ആണ്.... അവന്‍റെ അമ്മയും നേഴ്സ് ആണ്... അവര് രണ്ടു പേരും കൂടി മേടിച്ചിട്ട വീടാണത്.....പിന്നെ കുറച്ചു  റിയൽ എസ്റ്റെറ്റ്  ബിസിനസും അവർ ചെയ്യുന്നുണ്ട് അതിന്‍റെ ആവശ്യങ്ങൾക്കായി അവന്‍റെ അമ്മയില്ലാത്തത് കൊണ്ട് രാഹുൽ അതെല്ലാം നോക്കി നടത്തുന്നു........ വിനു നീ ഇത്രയും ചീപ്പ് ആണെന്ന് ഞാനറിഞ്ഞില്ല.... എനിക്കിനി നിന്നെ കാണണ്ടാ..... ഗെറ്റ് ലോസ്റ്റ്‌ യൂ ബാസ്റ്റാർട്......

[ഒരു കാര്യമില്ലാതെ ഒരുത്തി തന്തയ്ക്ക് വിളിച്ചപ്പോൾ അവളുടെ കരണക്കുറ്റി അടിച്ചു പൊട്ടിക്കാൻ എന്‍റെ കൈ തരിച്ചതാണ് പക്ഷെ അവളെ തല്ലിയാലും വേദനിക്കുന്നത് എനിക്കായിരിക്കും അതുകൊണ്ട് അവളെന്നെ ചീത്ത വിളിക്കാൻ കാരണക്കാരനായ അവനെ തേടി ഞാനും എന്‍റെ 2 സുഹൃത്തുക്കളും കൂടി പോയി.....രാഹുലുമായി സംസാരമായി അതടിപിടിയിലായി അങ്ങിട്ടും ഇങ്ങിട്ടും നല്ല രീതിയിൽ കൊടുത്തു.... മൂന്നാള് ഉള്ളത് കൊണ്ട് അളന്നു നോക്കുമ്പോൾ കണക്കിന് കിട്ടിയത് രാഹുലിന് തന്നെയായിരുന്നു]

പിന്നെ ,
പരീക്ഷാ ഫലം വന്നു...
പതിവ് പോലെ നുമ്മ തോറ്റ്.... പിന്നെയും പേപ്പറുകൾ കൂമ്പാരമായി... എഴുതിയെടുക്കാൻ കഴിയുമോ ഇതൊക്കെ ഇനിയെത്ര വർഷം എഴുതിയാലാ കിട്ടുക.....

ദിവ്യയുമായുള്ള ചങ്ങാത്തം ഇല്ലാത്തത്  മനസ്സിലൊരു നോവായി നീറി നീറി കൊണ്ട് നടന്നു.....
പിന്നെയും മാസങ്ങൾ പോയി....
'ഞാൻ'  ടാൻസിംഗ് രംഗത്തോട്ട് കൂടുതൽ ശ്രദ്ധ ചെലുത്തി.....
ഒരു ദിവസം മൊബൈലിൽ എനിക്കൊരു പിക്ച്ചർ കിട്ടി.....
കൂട്ടുകാര് ബ്ലൂഫിലിംസും പിക്ച്ചറുകളും ബ്ലൂട്ടൂത്ത് വഴി അയച്ചു കളിക്കുന്ന സമയം.....
ഞാനും വെറുതെ അവരുടെ ഫോണിൽ ഇതൊക്കെ എടുത്തു നോക്കാറുണ്ട്.....

ഹൃദയം നുറുക്കുന്ന കാഴ്ച്ചയായിരുന്നു അത്....
ദിവ്യയുടെ മൂന്ന് നഗ്ന ചിത്രങ്ങൾ.....
ഞാൻ ആ ഫോണിൽ നിന്നും അത് എന്‍റെ ഫോണിലേക്ക് Send ചെയ്തെടുത്തു കൂട്ടുകാരുടെ ഫോണിൽ നിന്നും അത് ഡിലീറ്റ് ചെയ്തു കളഞ്ഞു.... നേരെ അവളുടെ വീട്ടിലേക്ക് പോയി......
ദേഷ്യം കൊണ്ട് എന്‍റെ രക്തം തിളച്ചു മറിഞ്ഞത് കൊണ്ടാകാം മുഖമൊക്കെ ചുവന്നിരുന്നു....
ദിവ്യയെ വിളിച്ചു വരുത്തി പുറത്തിരുന്നു....

മ്ലാനമായ മുഖത്തോടെ,
കുറ്റബോധത്തോടെ,
തല താഴ്ത്തി അവളെന്‍റെ അടുക്കൽ വന്നു.....

['ഞാൻ' സംസാരിക്കാൻ തുടങ്ങും മുൻപേ ദിവ്യ മൗനം വെടിഞ്ഞു]

ദിവ്യ : വിനൂ , ഐ ആം റിയലി സോറി.... എന്നെ നീ രക്ഷിക്കണം.... എനിക്ക് അബദ്ധം പറ്റി.... രാഹുൽ എന്നെ ചതിച്ചു.....

വിനു : എങ്ങനെ ?

ദിവ്യ : നീയും കൂട്ടുകാരും അടിച്ചു അവൻ അവശ നിലയിൽ ആണെന്ന് അവന്‍റെ കൂട്ടുക്കാരൻ വിളിച്ച് പറഞ്ഞതനുസരിച്ച് ഞാൻ അവന്‍റെ റീനാന്റിയുടെ വീട്ടിൽ പോയി അവിടെ വെച്ചു എനിക്കൊരു അബദ്ധം പറ്റി....
ഇപ്പോൾ ഞാൻ ക്യാരിയിംഗ് ആണ്.......

വിനു : എന്താണ് നീ പറഞ്ഞത് നീ ഗർഭിണി ആണെന്നോ ?

ദിവ്യ : അതെ വിനു , പതുക്കെ പറ.. വീട്ടുകാര് കേൾക്കും..... ഞാനവനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു അവന്‍റെ ആന്റിയെ കൊണ്ട് അബോർഷൻ ചെയ്യാം.... അവർക്ക് പരിചയമുള്ള ഒരുപാട് സ്ഥലമുണ്ട് ആരുമറിയില്ല... എന്നൊക്കെ അവനു വേറെ കല്യാണം ആയെന്നു... പണം വല്ലതും വേണോങ്കിൽ തരാമെന്നും.....

വിനു : ഹഹഹഹ..... 'ഞാൻ' അന്ന് പറഞ്ഞപ്പോൾ നീ എന്താ എന്നെ വിളിച്ചത് 'നായിന്‍റെ മോനെന്നു' അല്ലേ ? ഇപ്പോളെന്തായി... 

ദിവ്യ : വിനൂ , പ്ലീസ് നീ 'ശവത്തിൽ കുത്തരുത്'

വിനു : കുത്തുമെടീ 'ഞാൻ' ഇനിയും 'ശവത്തിൽ കുത്തും' അന്നെന്താ അവസാനമായി നീയെന്നോട്‌ പറഞ്ഞത് "ഗെറ്റ് ലോസ്റ്റ്‌ യൂ ബാസ്റ്റാർട്" എന്നല്ലേ.... നീ എന്നെ രണ്ടു തവണ ഒരു തെറ്റും ചെയ്യാതെ ചീത്ത വിളിച്ചതിന് നിന്നെ വാക്കുകൾ കൊണ്ട് കുത്തി കൊല്ലാൻ ദൈവമായിട്ടു എന്നിക്കിട്ടു തന്ന സുവർണ്ണാവസരം ആണിത്....
ഇന്ന് ,
ഇപ്പോൾ , 
നീ ശവമാകും.....
ജീവിച്ചിരിക്കുന്ന ശവം.....
ദേ നോക്കടി 'പുല്ലേ'....

ദിവ്യ : അവളുടെ നഗ്ന ചിത്രങ്ങൾ കണ്ടു കൈയും കാലും വിറച്ചു... അവളുടെ കൈകളിൽ നിന്നും....ഫോണ്‍ നിലത്തു വീണു.... അവളാ ഫോണ്‍ എടുത്തു എന്‍റെ കാലിൽ കെട്ടി പിടിച്ചു കരഞ്ഞു.... രക്ഷിക്കണം എന്ന് പറഞ്ഞു....

വിനു : അന്ന് 'ഞാൻ' പറഞ്ഞതനുസരിക്കാത്ത അവളോട്‌ എനിക്ക് ദേഷ്യവും വെറുപ്പും കാരണം 'ഞാൻ' അവളെ തട്ടി മാറ്റി..... നിനക്ക് രാഹുൽ ഉണ്ടല്ലോ..... ചെല്ല് ചെന്ന് നീ രക്ഷിക്കാൻ പറ...... അന്നേ ഞാൻ പറഞ്ഞതാണ് നീ കേട്ടില്ല.... ഈ ഫോറട്ടോയിൽ ഉള്ളത് നീ തന്നെയാണോ എന്നെനിക്കറിയണം ? അതിനാണ് 'ഞാൻ' വന്നത് ?

ദിവ്യ : 'ഞാൻ' തന്നെയാണ്....

വിനു : കൊള്ളാം.... ഇത് പ്രചരിക്കാൻ അധികം സമയം വേണ്ടാ.... നിനക്കൊരു സഹോദരി ഉണ്ട്.. അവളുടെ ജീവിതം ? നീ ഓര്ത്തോ ? നിന്‍റെ കുടുംബം ഇതറിയുംപോൾ അവരും ജീവിച്ചിരിക്കുമോ ? 'ഞാൻ' പോകുന്നു....
നീ സ്വയം അനുഭവിച്ചോളുക....
അന്ന് ഞാൻ നിന്നെ തടയാൻ ശ്രമിച്ചതാണ്....
പക്ഷെ നീ എന്‍റെ വാക്കുകൾ ചെവി കൊണ്ടില്ല....
"അറിയാത്ത പിള്ള ചൊറിയുംമ്പോൾ അറിയും" എന്നല്ലേ അനുഭവിക്കടീ....
ഇതിന്‍റെ പേരിൽ നീ ആത്മഹത്യ ചെയ്തിട്ടും കാര്യമില്ല...
പോസ്റ്റ്‌ മാർട്ടം ചെയ്യുമ്പോൾ നീ ഗർഭിണിയാണെന്നും അറിയും....
പിന്നെ , 
ഇവിടെ വന്നു നിന്നോട് സംസാരിച്ച എന്നിലേക്ക് സംശയമാകും.....
പോലീസ് കേസാകും...
ചോദ്യം ചെയ്യലാകും....
എനിക്ക് സത്യം പറയേണ്ടിയും വരും......

ദിവ്യ : പ്ലീസ് വിനൂ ഐ ബെഗ് യൂ പ്ലീസ് എന്നെ രക്ഷപ്പെടുത്തൂ നീ "ശവത്തിൽ കുത്തല്ലേ"

വിനു : നീ എന്താണെന്ന് വെച്ചാൽ ചെയ്യ്‌.... അനുഭവിക്കടീ..... സന്തോഷമായെടീ.....

[വിഷമം കൊണ്ടാണ് ഞാൻ ഇത്രെയും പറഞ്ഞിട്ട് പോയത്..... വീട്ടിലെത്തിയപ്പോഴും കൂടി പോയി എന്നൊരു കുറ്റബോധം മനസ്സിൽ എന്നെ അലട്ടി കൊണ്ടിരുന്നു..... സാരമില്ല നാളെ പോയി അവൾക്ക് ധൈര്യം കൊടുക്കാം..... അവളെ ഞാൻ ഏറ്റെടുക്കാം.... അവളുടെ വയറ്റിലെ കുഞ്ഞ് എന്‍റെ കുഞ്ഞാണെന്ന് വിളിച്ചു പറയാം.... പിന്നെ ചിത്രത്തെ കുറിച്ചു ആരേലും ചോദ്യം ചെയ്യുമ്പോൾ അതിനുള്ള ഉത്തരവും നൽകാം എന്നൊക്ക ചിന്തിച്ചു ഉറങ്ങാതെ രാത്രി മുഴുവൻ സിഗരറ്റ് പുകച്ചു നേരം വെളുപ്പിച്ചു]

നേരം പുലർന്നപ്പോൾ....
രാവിലെ നടക്കാൻ പോയി വന്ന മമ്മി പറഞ്ഞു......
ഡാ വിനയാ മോനെ..... നീ ആ മരുതംകുഴി ആറ്റിലേക്ക് ഇനി കുളിക്കാൻ പോകണ്ടാ.... ഒരുപാട് പ്രേതാത്മാക്കൾ ഉള്ള ആറാണ്..... ഇന്നും ഒരു പെണ്ണ്‍ ആത്മഹത്യ ചെയ്തു......

വിനു : അയ്യോ...! ദിവ്യ....!

മമ്മി : ദിവ്യയോ ?

വിനു : ഒന്നുമില്ല മമ്മി....
[വേഗം ബൈക്ക് എടുത്തു നേരെ മരുതംകുഴി ആറ്റിൽ പോയി.... ആൾക്കൂട്ടം നിറഞ്ഞു നില്ക്കുന്നു..... പോലീസും ആംബുലൻസും ഫയർ ഫോഴ്സും ഉണ്ട്....ജഡം കരയക്കടുപ്പിച്ചപ്പോൾ മനസിലായി അത് 'ദിവ്യ' അല്ലാ.... ഹാവൂ മനസമാധാനമായി, അവിടെന്നു നേരെ ദിവ്യയുടെ വീട്ടിലേക്ക് പോയി.... പതിവ് പോലെ കുറച്ചു സന്തോഷത്തോടെ ദിവ്യയെ വിളിച്ചു]

ഒരുപാട് കോളിംഗ് ബെൽ അടിച്ചപ്പോൾ , 
ദിവ്യയുടെ അച്ഛൻ കതക് തുറന്നു എന്നെ അകത്തേക്ക് വിളിച്ചു.....
കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയും സഹോദരിയും......
അച്ഛൻ എന്നോട് ചോദിച്ചു മോനിതിൽ വല്ല പങ്കുമുണ്ടോ ?
ഉണ്ടെങ്കിൽ ഞങ്ങളോട് തുറന്നു പറയൂ....
അവളെവിടെക്കാണ് പോയതെന്ന് ?
അവളുടെ കല്യാണം ഞങ്ങൾ നടത്തി കൊടുക്കാം......

വിനു : അയ്യോ,  സത്യമായിട്ടും എനിക്കൊന്നും അറിയില്ല അങ്കിളേ...!
എനിക്കൊന്നും മനസിലായില്ല ? ദിവ്യ എവിടെ പോയി....??

ദിവ്യയുടെ അച്ഛൻ എനിക്ക് ഒരു എഴുത്ത് തന്നു....
[എഴുത്തിന്‍റെ ഉള്ളടക്കം (കുറേയൊക്കെ മറന്നു പോയി)]

പ്രിയപ്പെട്ട ,
അച്ഛനും അമ്മയ്ക്കും എന്നെ അന്യേഷിക്കരുത് ,
ഞാൻ എനിക്കിഷ്ട്ടപ്പെട്ട ആളുമായി പോകുന്നു....
എന്നെ തേടി വരരുത്...
ഞാൻ ജീവനോടെ ഉണ്ടാകും....
നിങ്ങൾ എന്നെ തേടി കണ്ടെത്തിയാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാകില്ല....
ഞാൻ ഒളിച്ചോടിയതിന്‍റെ പേരിൽ എന്‍റെ സുഹൃത്ത് വിനുവിനെ നിങ്ങൾ സംശയിക്കരുത്‌.....
കാരണം അവൻ നിരപരാധിയാണ്...
ഞാൻ ഒരിക്കൽ തിരിച്ചു വരും...
സ്നേഹത്തോടെ ,
മകൾ ,
ദിവ്യ.

ഇങ്ങനെയൊരു ക്ലൈമാക്സ് ഞാനും പ്രതീക്ഷിച്ചില്ല......
അവരെ ആശ്വസിപ്പിച്ചു ഞാനും അവിടെന്നിറങ്ങി.....
നേരെ രാഹുലിന്‍റെ വീട്ടിലേക്ക് പോയി.....

വിനു : ദിവ്യ എവിടെ രാഹുൽ 

രാഹുൽ : ദിവ്യയുടെ വീട്ടിൽ പോയി ചോദിക്കടാ അവളെവിടെയെന്നു....

വിനു : രാഹുലെ ചുമ്മാ കളിക്കാതെ നീ ദിവ്യയെ എവിടേക്കാണ് മാറ്റിയത്....

രാഹുൽ : ഒന്ന് പോടാ മോനെ... പോയി വല്ല പോലീസിലും കേസ് കൊടുക്ക്‌ അവര് കണ്ടുപിടിച്ചു തരും 

[രാഹുലിന്‍റെ ഉപയോഗം കഴിഞ്ഞു അവളെ തള്ളി കളഞ്ഞു.... അവനറിയില്ല അവളെവിടെയെന്നുള്ളത് എനിക്കുറപ്പായി]

ഇടയ്ക്കിടയ്ക്ക് എനിക്ക് പല സ്ഥലങ്ങളിൽ നിന്നും S.T.D കോളുകൾ വരും....
ഹലോ പറഞ്ഞാൽ തിരിച്ചു ഒന്നും പറയില്ല.....
ഞാൻ തിരിച്ചു വിളിക്കുമ്പോൾ , തമിഴ് നാട് , വേളാങ്കണ്ണി , തിരുപ്പതി , ബംഗ്ലൂര് , അങ്ങനെയുള്ള ഒരുപാട് സ്ഥലങ്ങൾ.....
ആരാണ് വിളിച്ചതെന്ന് ചോദിക്കുമ്പോൾ ഒരു സ്ത്രീ വിളിച്ചതാണെന്നു.....

എനിക്കുറപ്പായിരുന്നു അത് ദിവ്യ ആയിരിക്കുമെന്ന്.....

ഒരു ദിവസം ഇതേ പോലെ ഫോണ്‍ വന്നപ്പോൾ....

വിനു : ദിവ്യ എടീ , ഞാൻ അന്നത്തെ ദേഷ്യത്തിൽ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞതാണ്.... നീ കടും കൈ ഒന്നും ചെയ്യാതിരിക്കാനാ ഞാൻ അങ്ങനെ പറഞ്ഞത് ചത്താലും പോസ്റ്റ്‌മോർട്ടം ചെയ്യും കാര്യങ്ങൾ അറിയും.... എന്നൊക്കെ സത്യത്തിൽ ഞാൻ രാവിലെ നിന്നോട് പറയാനിരുന്നത് ഇതായിരുന്നു " നിന്നെ  ഞാൻ ഏറ്റെടുക്കാം.... നിന്‍റെ വയറ്റിലെ കുഞ്ഞ് എന്‍റെ കുഞ്ഞാണെന്ന് വിളിച്ചു പറയാം.... പിന്നെ ചിത്രത്തെ കുറിച്ചു ആരേലും ചോദ്യം ചെയ്യുമ്പോൾ അതിനുള്ള ഉത്തരവും നൽകാം  " ഇത് പറയാൻ ഞാൻ വന്നപ്പോളാ നീ പോയി കളഞ്ഞത്..... നീയിപ്പോൾ എവിടെയാണ്....??

ഫോണ്‍ കട്ടായി.......

2 വർഷങ്ങൾക്ക് ശേഷം.....
എനിക്ക് വീണ്ടും ഒരു കോൾ വന്നു......

വിനു : ഹലോ 

ദിവ്യ : 'ഞാൻ' ദിവ്യ.... എനിക്ക് നിന്നെ കാണണം....

വിനു : എന്‍റെ ദിവ്യേ നീയിതെവിടെയാ ? ഞാൻ എത്ര നാളായി നിന്‍റെ വിളിക്ക് വേണ്ടി കാത്തിരിക്കുന്നത് ?

ദിവ്യ : ഞാൻ മുംബൈയിലാണ്. നീ വരണം.... 

വിനു : അഡ്രസ്സ് 

ദിവ്യ : സെയിന്റ് കാത്തറിൻ ഓർഫനേജ് ഹോം 
വീര ദേശായി റോഡ്‌ ,
അന്ധേരി (വെസ്റ്റ്)
മുംബൈ - 58 
ദയവായി നീ എന്‍റെ വീട്ടുകാരെ അറിയിക്കരുത്..

ജീവിതത്തിൽ ആദ്യമായി.....
മുംബൈയിലോട്ട്...... വീട്ടിൽ പറഞ്ഞു ഗോവായിലുള്ള കസിൻസിന്‍റെ വീട്ടിൽ പോകുന്നു എന്ന്.....
ട്രെയിനിൽ ദിവ്യയുടെ ഓർമകളെയും നൊമ്പരങ്ങളെയും നെഞ്ചിലേറ്റി 'ഞാൻ' യാത്രയായി....
ഒടുവിൽ അന്ധേരി വെസ്റ്റ് സെയിന്റ് കാത്തറിൻ ഓർഫനേജ് ഹോമിലെത്തി.....

ദിവ്യയെ കാണണമെന്ന് ആവശ്യപ്പെട്ടു......

ദിവ്യയെ ആദ്യം കണ്ട സൗന്ദര്യമിന്നില്ല.....
നന്നേ മെലിഞ്ഞിരിക്കുന്നു....
കാറ്റിൽ അനുസരണയില്ലാതെ പാറി പറന്നു നടന്ന അനുസരണയില്ലാത്ത മുടികൾ ഇന്ന് ചെമ്പിച്ച നിറത്തിൽ കെട്ടി വെച്ചിരിക്കുന്നു.... കണ്ണുകൾ കുഴിഞ്ഞു...... കണ്‍തടങ്ങളിലെ കറുപ്പുരാശിയും തെളിഞ്ഞു കാണാം.....
എന്നെ കണ്ട മാത്രയിൽ അവളെന്നെ കെട്ടി പിടിച്ചു കരഞ്ഞു.....
അവൾ പരിസര ബോധം മറന്നത് പോലെ.....
മാനം വിൽക്കാൻ തയ്യാറായിരുന്നില്ല അവൾ അതുകൊണ്ട് ഓർഫനെജിൽ പാചകക്കാരിയായി ജോലി ചെയ്യുന്നു.....
അവളുടെ അടുത്തേക്ക്‌ ഓടി വന്ന ഒരു കൊച്ചു കാ‍ന്താരി....
ദിവ്യയുടെ മകൾ "ശ്രേയ"
ഞാൻ കുഞ്ഞിനെയെടുത്തു.....

ദിവ്യ : വിനു , എനിക്ക് നിന്നെ ഒരുപാടിഷ്ട്ടം ആയിരുന്നു...... നിന്നെ ഓർക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല....

വിനു : സാരമില്ല... നീ വാ ദിവ്യേ.....
നിന്‍റെ വീട്ടിൽ ഞാനറിയിച്ചു.....
അവർക്ക് ഒരുപാട് സന്തോഷമായി.... നിന്നെയും കൂട്ടി കൊണ്ട് പോകാമെന്ന് ഞാൻ അവർക്ക് വാക്ക് കൊടുത്താണ് വന്നത്.....

ദിവ്യ : ഞാനില്ല , വിനൂ എനിക്ക് അവരെ അഭിമുഖീകരിക്കാൻ കഴിയില്ലാ.....

വിനു : നീ അന്നും ഞാൻ പറഞ്ഞത് കേട്ടില്ല ഇപ്പോൾ ഇന്നും ഞാൻ പറയുന്നത് കേൾക്കുന്നില്ല.....

ദിവ്യ : പിന്നെയും നീ "ശവത്തിൽ കുത്താൻ" തുടങ്ങി....

വിനു : പോടീ കോപ്പേ.... വാ നുമ്മക്ക് പോകാം....

ദിവ്യയെയും കൂട്ടി ഞാനവിടെന്നു ഇറങ്ങി....  ആ ഓര്ഫനെജിനോട് വിട പറഞ്ഞു ഇതുവരെ ജോലി ചെയ്ത ശമ്പളവുമായി..... ഞാനും ദിവ്യയും കുഞ്ഞു ശ്രേയയും കൂടി മുംബൈയിലെ ഷോപ്പിംഗ്‌ മാളിൽ പോയി കുഞ്ഞിനു നല്ല വസ്ത്രവും , ദിവ്യക്ക് നല്ല ചുരിദാറും വാങ്ങി..... നല്ലൊരു ഹോട്ടലിൽ 2 മുറികൾ എടുത്ത് 1 ദിവസം അവിടെ തങ്ങി.... അവളുടെ മനസിലെ വേദനയുടെ കടലിനെ ശമിപ്പിച്ച് അവളെയും കുഞ്ഞിനേയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുകയായിരുന്നു ഞാൻ.... 

ഞങ്ങൾ തിരിച്ചു നാട്ടിലെത്തി ദിവ്യയെ വീട്ടുകാരെ ഏൽപ്പിച്ചു..... 
എല്ലാവരും സന്തോഷത്തിൽ കഴിഞ്ഞു..... 
2 വർഷങ്ങൾ പോയതറിഞ്ഞില്ലാ....
ശ്രേയയെ ഞാൻ ഇടയ്ക്ക് വീട്ടിൽ പോയി കാണും , കഴിയുന്ന രീതിയിൽ കുഞ്ഞിനെ സന്തോഷിപ്പിക്കുമായിരുന്നു.... അച്ഛനില്ലാത്ത കുഞ്ഞല്ലേ.... 
കുഞ്ഞിനെ ഇടയ്ക്ക് ബൈക്കിൽ ഇരുത്തി കറങ്ങാൻ പോകാൻ മറക്കാറില്ല.......

ഒരു ദിവസം എനിക്ക് ഒരു ഫോണ്‍ വന്നു....
ദിവ്യയുടെ അച്ഛൻ ആണ് വിളിച്ചത്....

മോനെ വിനയാ നീ പെട്ടെന്ന് മെഡിക്കൽ കോളെജിലേക്ക് വാ......
ദിവ്യയ്ക്കും കുഞ്ഞിനും ആക്സിടന്റ് ആയി.....

'ഞാൻ' ആകെ ഐസായി പോയി....
ബൈക്ക് ഓടിക്കാൻ കഴിയില്ല എനിക്ക് അതിനുള്ള ശക്തിയില്ല.....
'ഞാൻ ' ഒരു ഓട്ടോ വിളിച്ചു നേരെ മെഡിക്കൽ കോളേജിലെത്തി.....

ദിവ്യ ശ്രേയയെ നേഴ്സറിയിൽ കൊണ്ട് പോകും വഴി.....
ലോറി മുട്ടി ബൈക്കിൽ നിന്നും തെറിച്ചു കുഞ്ഞു ലോറിക്കടിയിൽ ചതഞരഞ്ഞു പോയി....
ദിവ്യ എതിര്വശം തെറിച്ചു കല്ലിന്‍റെ മൈൽ കുറ്റിയിൽ തലയിടിച്ചു സീരിയസ് ആയി ബ്രയിനിൽ ഇന്റെണൽ ബ്ലഡ് സ്പ്രെടായി ചെവിയിലൂടെ ചോര വന്നു തീവ്രപരിചരണത്തിൽ.....

ഡോക്ടർ വന്നു പറഞ്ഞു....
രക്ഷയില്ല...
ഒന്നും ചെയ്യാനില്ല.....

ഡോക്ടർ : ആരാ വിനയൻ ?

വിനു : ഞാനാണ്....

ഡോക്ടർ : നിങ്ങളെ കാണണമെന്ന്..... ചിലപ്പോൾ ഒരു പത്തോ ഇരുപതോ മിനുറ്റ് കൂടിയേ ഉള്ളൂ.... കാണാൻ ഉള്ളവർക്കെല്ലാം കാണാം....

[ഞാൻ ദിവ്യയെ കിടത്തിയ മുറിയിലേക്ക് കേറിയപ്പോൾ തന്നെ എന്‍റെ മനം പിരട്ടുന്ന ചോരയുടെയും മരുന്നിന്‍റെയും ഗന്ധം...... ബോധരഹിതയായ ദിവ്യയുടെ അമ്മയെ അടുത്ത റൂമിൽ അഡ്മിറ്റ്‌ ചെയ്തു.....ദിവ്യയുടെ അച്ഛനും പെങ്ങളും വിതുമ്പി കൊണ്ട് എന്‍റെ കൂടെ നിന്നു]

വിനു : ദിവ്യേ.....
ഒന്നുമില്ല പേടിക്കണ്ടാ.....

ദിവ്യ : വിനൂ..... എന്‍റെ കുഞ്ഞ്.... 

വിനു: കുഞ്ഞിനു കുഴപ്പമില്ലാ ദിവ്യേ സുഗമായിരിക്കുന്നു....

[ പതിഞ്ഞ ശബ്ദം കേൾക്കാൻ കഴിയുന്നില്ല...
കാതുകൾ ഞാൻ ദിവ്യയുടെ ചുണ്ടിലേക്ക് അടുപ്പിച്ചു വെച്ചു ]

ദിവ്യ : വിനു , എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ്.... 'ഐ ലവ് യൂ' എനിക്കെന്തെങ്കിലും പറ്റുമോ എന്നറിയില്ല എന്‍റെ കുഞ്ഞിനെ നീ നോക്കണം.... എനിക്ക് ശ്വാസം കിട്ടുനില്ല...... വിനൂ... എന്‍റെ കണ്ണിലിരുട്ട് മൂടുന്നു.....

വിനു : പേടിക്കണ്ടാ ദിവ്യേ....

[ശ്വാസ തടസം ദിവ്യ കട്ടിലിൽ കിടന്നു പിടഞ്ഞു ശ്വാസത്തിനായി ഒടുവിൽ അവൾ നിശ്ചലയായി]

ഒരുപക്ഷെ അവളെന്നോട് ക്ഷമിക്കുമായിരിക്കും അവളുടെ കുഞ്ഞ് സുഖമായിട്ടിരിക്കുന്നു എന്ന് ഞാൻ കള്ളം പറഞ്ഞതിൽ...... 

No comments: