അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്.. ഈ വഴി നടക്കുമ്പോള് ഹൃദയം മുറിയരുത്.. നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള് ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില് ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള് ഒരു വാക്ക് പറയുക !
Friday, February 19, 2016
Why I Am Single......
രണ്ട് പെഗ് അടിച്ചിട്ട് നാക്ക് കുഴയാതെ.....
കണ്ണുകൾ കൂമ്പാതെ......
മധുസൂദനൻ നായരുടെ 'നാറാണത്ത് ഭ്രാന്തൻ' കവിത.....
അക്ഷരത്തെറ്റില്ലാതെ സ്ഫുടതയോടെ ചൊല്ലാൻ കഴിയുന്ന......
ഒരു പെണ്ണിനെയാണ്.....ഭാര്യയായി വേണ്ടത്........!!
അങ്ങനെ ഒരുത്തിയേയും നുമ്മ ഇതുവരെ കണ്ടിട്ടില്ലാ.....
അതുകൊണ്ടാണ് നുമ്മ ഇങ്ങനെ 'ഒറ്റയാൻ' ആയി പുര നിറഞ്ഞ് നിൽക്കുന്നതും.....
വീണ്ടും ഒരു മാമ്പഴകാലം
ആത്മഗതം : "വീണ്ടും ഒരു മാമ്പഴകാലം"
രചന : വിനയൻ.
==============
'ഞാൻ'
എന്നും ആ വഴിയേ പോകാറുണ്ട്......
ഇടവഴികളിലൂടെ നടന്നു നടന്നു പൊതു നിരത്തിലെത്തും......
100 Feet റോഡ് നടപ്പാതയുടെ ഇരുവശങ്ങളിലായി ചുവന്ന വാകപ്പൂമരങ്ങൾ പൂത്തുലഞ്ഞു നില്ക്കുന്നു.....
'ഞാൻ'
എന്നോട് സ്വയം പറയും.....
എന്‍റെ ഹൃദയത്തിലെ പ്രണയവല്ലരികളിൽ പൂത്തുലഞ്ഞ വാകപ്പൂക്കൾക്ക്.....
ചുവന്ന നിറം സമ്മാനിച്ചത് എന്‍റെ ഹൃദയത്തിലെ രക്തമായിരുന്നുവെന്ന്....
വാകപ്പൂക്കൾ കൊഴിഞ്ഞു നിറഞ്ഞ് കിടന്ന നടപ്പാതയിലൂടെ കടന്നു പോകുമ്പോൾ....
ഒരു കുഞ്ഞിന്‍റെ കരച്ചിൽ കാതുകളിൽ ഒഴികിവരുന്നു....
'ഞാൻ'
വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്....
നല്ല ഓമനത്തമുള്ള വെളുത്ത് സുന്ദരനായ ഒരു ആൺകുട്ടി.....
കരഞ്ഞു കൊണ്ട് ഏങ്ങി ഓടി വരുന്നു. എന്തോ പ്രശ്നം ഉണ്ട് ഇനി ഏതേലും വീട്ടിൽ നിന്നും ഓടി പോന്നതാണോ ?
വലിയ വീട്ടിലെ കുട്ടിയാണെന്ന് തോന്നുന്നു ?
വഴി തെറ്റിപോയതാണോ ?
എന്തേലും അപകടം സംഭവിച്ചതാണോ ?
'ഞാൻ'
അവനെ പിടിച്ചു നിറുത്തി.......
അവന്‍റെ കണ്ണിൽ നിന്നും കണ്ണീർമഴ തോരുന്ന ലക്ഷണമില്ല....
അവന്‍റെ കവിളുകൾ തടിച്ചു ചുവന്നു കിടന്നിരുന്നു....
ഉച്ചന്‍റെ ചൂടേറ്റു ചുട്ടുപഴുത്ത റോഡിലൂടെ പാദരക്ഷകൾ ഇല്ലാതെ ഓടിയത് കൊണ്ടാവാം, അവന്‍റെ കുഞ്ഞിളം കാലുകൾ പൊള്ളി ചുവന്നിരുന്നു.....
'ഞാൻ'
അവനെ എടുത്തു എന്‍റെ നെഞ്ചോട് ചേർത്ത് വട്ടം പിടിച്ചു......
അവനെയൊന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു......
തൊട്ടടുത്ത കടയിൽ നിന്നും കുറച്ചു വെള്ളം മേടിച്ചു അവന്‍റെ കാലുകൾ കഴുകി......
അവന് ഒരു ഡയറി മിൽക്ക് ചോക്ലേറ്റ് വാങ്ങി കൊടുത്തു........
അവനതൊക്കെ വലിച്ചെറിഞ്ഞു......
കൈ വിദൂരതയിലേക്ക് ചൂണ്ടി കാണിച്ച് അപ്പൂപ്പ അമ്മൂമ്മ വീട്ടില് പോണം......
'ഞാൻ'
അവനെ വീണ്ടും സമാധാനിപ്പിച്ചു.....
അവന് വീണ്ടും ചോക്ലേറ്റ് വാങ്ങി കൊടുത്ത് അവനിൽ നിന്നും കാര്യം മനസിലാക്കാൻ ഒരു ശ്രമം.....
ഞാൻ : മോന് അപ്പൂപ്പയുടെ വീടറിയാമോ ?
[അവൻ കൈ ചൂണ്ടി കാണിക്കുന്നു......അവനറിയില്ല.....മൂന്നു വയസ്സുകാരന്....എന്തറിയാം........]
ഞാൻ : മോനിപ്പോൾ എവിടെന്നാ വന്നത്......
[അവൻ പിന്നെയും ചോക്ലേറ്റ് വലിച്ചെറിഞ്ഞു കരയാൻ തുടങ്ങി......അമ്മ...അമ്മ.....അമ്മ.......]
ഞാൻ : മോന് അമ്മയുടെ അടുത്ത് പോകണോ?
മോൻ : അച്ഛൻ അമ്മയെ കൊല്ലും....അപ്പൂപ്പ അമ്മൂമ്മ...പോണം.....
[അവൻ വീണ്ടും കരയാൻ തുടങ്ങി]
ഞാൻ : മോനിപ്പോൾ എവിടെന്നാ വന്നത് ??
[ഭാഗ്യം എന്തായാലും ഇത്തവണ അവൻ കൈ ചൂണ്ടിയത്....അവൻ ഓടി വന്ന വഴിയിലേക്കാണ് ....]
'ഞാൻ'
അവനെയും എടുത്ത് അവൻ വന്ന വഴിയെ പോയി.......
പാവം കുഞ്ഞ് ഏകദേശം 2 കിലോമീറ്ററോളം കരഞ്ഞു കൊണ്ട് ഓടി വന്നിരിക്കുന്നു.....
ഒന്ന് രണ്ടു സ്ത്രീകൾ അവിടെ കൂടി നിൽക്കുന്നുണ്ട്.......
'ഞാൻ'
അവനെയും കൊണ്ട് അവിടെ വരെ ഒന്നെത്തി നോക്കാന്ന് വിചാരിച്ചു അങ്ങോട്ട് ചെന്നു......
അവൻ കരയാൻ തുടങ്ങി അച്ഛൻ തല്ലും... അച്ഛൻ തല്ലും......അമ്മയെ കൊല്ലും.....
അവന്‍റെ ഹൃദയമിടിപ്പ് എന്‍റെ നെഞ്ചിലും തട്ടുന്നത് ഞാനറിയുന്നു......
അവിടെ നിന്നവരിൽ ഒരു സ്ത്രീ മോനെ നീ കുഞ്ഞിനേയും കൊണ്ട് പോയി.......
അവന്‍റെ അപ്പൂപ്പനെയും അമ്മാവനെയും വിളിച്ചോണ്ട് വാ.....
ഇല്ലെങ്കിൽ ആ മഹാപാപി അവളെ കൊല്ലും....
ഈ കുഞ്ഞിനേയും ആ ദുഷ്ട്ടൻ കാലു കൊണ്ട് തൊഴിച്ചു തൂക്കിയെറിഞ്ഞു.....
കുഞ്ഞിന് ഒന്നും പറ്റിയില്ലല്ലോ... ???
ഞാൻ ഓടി വരുന്നതിനു മുന്നേ, കുഞ്ഞു കരഞ്ഞു കൊണ്ട് ഓടിപ്പോയി.....
ഞാൻ : ഇവനെ വഴിയിൽ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി എടുത്തതാ.......
എന്താ പ്രശ്നം ഇവിടെ ?
സ്ത്രീ : ഒന്നും പറയണ്ടാ മോനേ..
ഇവന്‍റെ അമ്മ പാവം രാവിലെ വീട്ടുജോലി എല്ലാം ചെയ്തു വെച്ചു....
കുഞ്ഞിനെ അവരുടെ തറവാട്ടിൽ കൊണ്ട് പോയി ആക്കി.. അവള് യോഗ പഠിപ്പിക്കാൻ പോകും.......
അതിനു ശേഷം തയ്യലിനും പോകും.....വീട്ടിൽ വന്നാലും തൈച്ചു പണമുണ്ടാക്കും.....നല്ല തങ്കപ്പെട്ട സ്വഭാവം....
ഞാൻ : എന്നിട്ട് ? എന്താ പ്രശ്നം ?
സ്ത്രീ : ഇവന്‍റെ തന്ത ഒരു സംശയരോഗിയും മദ്യപാനിയും ആണ്......അവളെ എന്നും തല്ലി കൊല്ലും......ഒരു ദിവസം രാത്രി തല അടിച്ചു പൊളിച്ചു ചോരയും ഒലിച്ചു വന്ന അവൾക്ക് ഞാൻ അഭയം കൊടുത്തു അതിനു ശേഷം അവൾ പുറത്തേക്ക് ഓടി പോകാതിരിക്കാൻ... ആ ദുഷ്ട്ൻ അവളുടെ ഉടുതുണി വലിച്ചു കീറികളഞ്ഞാണ് തല്ലുന്നത്....ഇപ്പോൾ ഇത് കൂടുതലാണ്....... ഇന്ന് രാവിലെ മുതൽ തല്ലുകയാ....കുഞ്ഞിനേയും ഒരുപാട് തല്ലി..... ആ മനുഷ്യന് വട്ടാണ്.....
ഞാൻ : ഇവന്‍റെ തറവാട് എവിടെയാണ് ?
'ഞാൻ'
അവനെയും കൊണ്ട് പോയി.....
ആ സ്ത്രീ പറഞ്ഞു തന്ന വഴിയിലൂടെ അവന്‍റെ തറവാട്ടിലേക്ക്....
പുറകിൽ നിന്നും അമ്മയുടെ നിലവിളിയും അയാളുടെ പുലഭ്യവും കേൾക്കുന്നുണ്ടായിരുന്നു.....
അവൻ കരച്ചിൽ നിറുത്തുന്നുമില്ല.......
'ഞാൻ'
അവനെയും കൊണ്ട് തറവാട്ടിലെത്തി.....
അവനെ താഴെ നിറുത്തിയതും......
അവനോടി മുൻവശത്തെ മാവിന്‍റെ മുകളിലേക്ക് വലിഞ്ഞുകയറി........
അവനെ ഞാൻ കണ്ടില്ല........
മൂന്ന് വയസ്സുകാരൻ ഇത്രയും ഉയരത്തിൽ കേറുമോ ?
'ഞാൻ'
അവനെ താഴോട്ട് ഇറങ്ങാൻ കെഞ്ചി വിളിച്ചു.....
അവനെങ്ങാനും താഴെ വീഴുമോ ?
അവൻ ഓരോ കമ്പുകളിലൂടെ കേറി കേറി ഇലകൾക്കിടയിലെവിടെയോ ഒളിച്ചു......
അമ്മൂമ്മ : എടാ വിനൂ......
ഞാൻ : എന്തോ ?
അമ്മൂമ്മ : നീയവിടെ മാവിന്‍റെ ചോട്ടിൽ നിന്നും എന്താ മുകളിലോട്ടു നോക്കുന്നത് ?
ഞാൻ : അത്...അത്......
അമ്മൂമ്മ : എടാ വിനൂ...... അവള് നാളെ വരും...... എല്ലാ മാങ്ങയും പൊട്ടിച്ചോണ്ട് പോകാൻ......
ഞാൻ : ആര് റീനാന്റിയോ ?
അമ്മൂമ്മ : അതെ , അവള് മുഴുവനും കൊണ്ട് പോകും....
അമ്മയ്ക്ക് ഒന്നും തരില്ല......
മോൻ പൊട്ടിച്ചു തന്നാൽ.......
2 കുപ്പി മാങ്ങാച്ചാർ അമ്മയിട്ട് തരാം നീ മമ്മിക്കു കൊണ്ട് പോയി കൊടുക്ക്.....
ഞാൻ : അതിനു എനിക്ക് മരം കേറാൻ അറിയില്ലല്ലോ ?
അമ്മൂമ്മ : നിനക്കോ മരം കേറാൻ അറിയില്ലെന്നോ ? ഈ വീട്ടില് ഏറ്റവും നന്നായിട്ട് മരം കേറുന്നത് നിന്‍റെ അമ്മയും അമ്മാവനും ആയിരുന്നു.... അതിനു ശേഷം അവരെക്കാൾ നന്നായിട്ട് കേറിയത് നീയാ.......അപ്പൂപ്പൻ തല്ലാൻ ഓടിച്ചിടുമ്പോൾ നീ അടികൊള്ളാതിരിക്കാൻ ഓടികേറുന്നതിവിടെയാ..... നിന്‍റെ അപ്പൂപ്പനും മാങ്ങ ഇഷ്ട്ടമായിരുന്നു.....അതാ അങ്ങേരു മരിച്ചു 23 കൊല്ലമായിട്ടും ഞാനിതു വെട്ടാത്തത്.....ഇപ്പോൾ എല്ലാവർക്കും ഭാഗം കൊടുത്ത് പോയില്ലേ...എന്‍റെ കണ്ണടയും വരെ ഞാനീ മരം വെട്ടാൻ സമ്മതിക്കില്ല.....
.
'ഞാൻ'
പറിച്ചു തരാം......
അമ്മയ്ക്ക് ഇപ്പോൾ എത്ര മാങ്ങയാ വേണ്ടത്....
പഴുത്തതും പറിച്ചു തരാം.....
ഇലകൾക്കിടയിൽ മറഞ്ഞവനെയും 'ഞാൻ' ഒന്നു കണ്ടുപിടിക്കട്ടേ......
ശുഭം......
Sunday, February 7, 2016
നോവിൻ പെരുമഴ...
നിന്‍റെ പ്രണയമഴ
നനഞ്ഞതിൽ കുതിർന്നതെന്‍റെ ഹൃദയമാണ്
വേദനകളിലും ഞാൻ
ഓർത്തെടുത്തതും നിൻ മുഖം മാത്രം
ഓർമകളിലും ചോര
പൊടിയിക്കുന്നതും നീ മാത്രം......
നീയെൻ
ചാരത്തണയുമ്പോൾ നോവുന്നതും
എനിക്ക് മാത്രം
ഞാനെഴുതിയ വരികളിൽ
തഴുകുമ്പോൾ കുളിരുകൂടി ജ്വരമെന്നിൽ
പടർന്നു ഞാൻ വിറ കൊള്ളവേ......
ഇരുകരകളുടെ
വിളിപ്പാടകലെയിരുന്നു
നാം മുഖാമുഖം ഓർമകളെ കെട്ടിപ്പുണരുന്നു.....
കൈയെത്തും ദൂരത്തിൽ
ഇരു ഹൃദയത്തിനും
ഒരേ താളാത്മക രാഗത്തിൻ മിടിപ്പുകൾ......
നിന്‍റെ മിഴികൾ നനഞ്ഞു കാണുന്നു ഞാൻ
അതരുത്,
സ്വപ്ന മേഘങ്ങൾ
പെയ്യുന്നത് നിന്നിൽ മാത്രമാണ്......
ഒരു മായാരൂപിയായി
വന്നെൻ ,
ഓർമകളെ അടക്കം ചെയ്യാൻ
എന്നോട് നീ പറയുന്നപ്പോലെ.....
ഞാനാകുന്നു നൊമ്പരങ്ങൾ
ഞാനാകുന്നു ഓർമകൾ
നിന്നെ മാത്രമാണ് ഞാനാ-
ഓർമകളിൽ കൂട് കൂട്ടിയതും.....
ഒരിക്കൽ
എന്നെയോർത്ത്
എന്നിലേക്ക് നീ നടന്നു വരും
മുൻകൂട്ടി അറിയിക്കാതെ......
ഇന്നെനിക്കു
പുതച്ച് തന്ന വിരഹത്തിന്‍റെ
പുതപ്പുകൾ
സമ്മാനിച്ചതും ഉറങ്ങാത്ത രാത്രികൾ......
ഇനിയും നീ
നോവിൻ പെരുമഴയായി
പെയ്യുന്നത് കാണാൻ ഞാനില്ല.....
ഇനിയെന്നും നീ
വിരഹത്തിന്‍റെ വേലിക്കെട്ടിനപ്പുറം
മാത്രം നിൽക്കുക......
Subscribe to:
Posts (Atom)