നിന്‍റെ പ്രണയമഴ
നനഞ്ഞതിൽ കുതിർന്നതെന്‍റെ ഹൃദയമാണ്
വേദനകളിലും ഞാൻ
ഓർത്തെടുത്തതും നിൻ മുഖം മാത്രം
ഓർമകളിലും ചോര
പൊടിയിക്കുന്നതും നീ മാത്രം......
നീയെൻ
ചാരത്തണയുമ്പോൾ നോവുന്നതും
എനിക്ക് മാത്രം
ഞാനെഴുതിയ വരികളിൽ
തഴുകുമ്പോൾ കുളിരുകൂടി ജ്വരമെന്നിൽ
പടർന്നു ഞാൻ വിറ കൊള്ളവേ......
ഇരുകരകളുടെ
വിളിപ്പാടകലെയിരുന്നു
നാം മുഖാമുഖം ഓർമകളെ കെട്ടിപ്പുണരുന്നു.....
കൈയെത്തും ദൂരത്തിൽ
ഇരു ഹൃദയത്തിനും
ഒരേ താളാത്മക രാഗത്തിൻ മിടിപ്പുകൾ......
നിന്‍റെ മിഴികൾ നനഞ്ഞു കാണുന്നു ഞാൻ
അതരുത്,
സ്വപ്ന മേഘങ്ങൾ
പെയ്യുന്നത് നിന്നിൽ മാത്രമാണ്......
ഒരു മായാരൂപിയായി
വന്നെൻ ,
ഓർമകളെ അടക്കം ചെയ്യാൻ
എന്നോട് നീ പറയുന്നപ്പോലെ.....
ഞാനാകുന്നു നൊമ്പരങ്ങൾ
ഞാനാകുന്നു ഓർമകൾ
നിന്നെ മാത്രമാണ് ഞാനാ-
ഓർമകളിൽ കൂട് കൂട്ടിയതും.....
ഒരിക്കൽ
എന്നെയോർത്ത്
എന്നിലേക്ക് നീ നടന്നു വരും
മുൻകൂട്ടി അറിയിക്കാതെ......
ഇന്നെനിക്കു
പുതച്ച് തന്ന വിരഹത്തിന്‍റെ
പുതപ്പുകൾ
സമ്മാനിച്ചതും ഉറങ്ങാത്ത രാത്രികൾ......
ഇനിയും നീ
നോവിൻ പെരുമഴയായി
പെയ്യുന്നത് കാണാൻ ഞാനില്ല.....
ഇനിയെന്നും നീ
വിരഹത്തിന്‍റെ വേലിക്കെട്ടിനപ്പുറം
മാത്രം നിൽക്കുക......
No comments:
Post a Comment