Tuesday, January 31, 2017

മഴയെ പ്രണയിച്ചവൾ

കോരിച്ചൊരിയുന്ന മഴയത്ത് ബൈക്കിൽ യാത്ര ചെയ്യുന്ന ഒരു സുഖമുണ്ട് അതെത്ര പറഞ്ഞാലും തീരാത്ത ഒരനുഭൂതിയാണ്. നല്ല തണുത്ത കാറ്റിന്‍റെയും മഴയുടെയും കുളിരും നെഞ്ചിലേറ്റി വാങ്ങിയാണ് ഞാൻ വീട്ടിലെത്തിയത്. നേരെ ബാത്ത്റൂമിൽ കയറി നനഞ്ഞ വസ്ത്രങ്ങൾ മാറ്റി നല്ലൊരു കുളിയും പാസാക്കി ബർമൂഡയും ധരിച്ച്, തോർത്തും മേലിലിട്ട് പുറത്തേക്കിറങ്ങിയപ്പോൾ നല്ല തണുത്ത കാറ്റ് ജനലുകൾ വഴി നിയന്ത്രണമില്ലാതെ കടന്നുവന്നതും വീണ്ടും ദേഹമാസകലം കുളിരുകയായിരുന്നു. പിന്നെ ഒരു ബനിയനെടുത്തിട്ട് കൈയിൽ ഒരു പുസ്തകവുമായി കട്ടിലിൽ കയറി കിടന്നു, വായിക്കുവാൻ വേണ്ടി...

കവർ ഫോട്ടോയിൽ മനോഹരമായ ഒരുവൾ മഴയത്ത് മഴത്തുള്ളികളോട് കിന്നാരം പറയുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. ഞാനാ സുന്ദരിയുടെ മുഖത്തേക്ക് സൂക്ഷ്മതയോടെ നോക്കി. എന്‍റെ സങ്കൽപ്പത്തിലെ ക്ലാരയെ പോലൊരുവളെ അതേപോലെ പറിച്ചെടുത്ത് വെച്ചത് പോലുണ്ട്. മനസ്സിൽ ക്ലാര ഒരു കുളിരുപോലെയുള്ളത് കൊണ്ടാണോ അതോ ഇപ്പോൾ നോക്കിയപ്പോൾ കണ്ട കൗതുകമാണോ എന്നൊന്നുമറിയില്ല, എന്തായാലും മനസ്സ് എന്നിൽ നിന്നും കൈവിട്ട് പോയിരുന്നു മറ്റെവിടെയോ കറങ്ങി തിരിഞ്ഞ മനസ്സിനെ എനിക്ക് തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് പറയുന്നതാവും സത്യം. ഒടുവിൽ എന്‍റെ മനസ്സ് അവളെയും കൊണ്ട് മടങ്ങിവരുകയായിരുന്നു........

കുറച്ച് വർഷങ്ങൾക്ക് മുൻപ് ബസിൽ ചാടി കയറാൻ ശ്രമിക്കുമ്പോൾ തലയടിച്ചു നിലത്ത് വീണു ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നപ്പോൾ, തൊട്ടരികിലെ ബെഡിലുണ്ടായിരുന്ന കാർന്നോരെ കാണാൻ വന്നവരുടെ ഇടയിൽ നിന്നുമെന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും അതിന്‍റെ തനിയാവർത്തനം പോലെ മിഴികൾ തമ്മിലൊരു സൗഹൃദബന്ധം ഉടലെടുക്കുകയായിരുന്നു.......

കരിയെഴുതിയ മിഴികൾ....
അധരങ്ങളിലെ നനവുമുള്ള വിസ്താരമുള്ള നെറ്റിത്തടമുള്ള ഒരു സുന്ദരിപെണ്ണ് എന്‍റെ പ്രിയപ്പെട്ടവളെ പോലുള്ള ഒരുവൾ. അവളെന്‍റെ മനസ്സിലെ സങ്കൽപ്പങ്ങൾക്ക് മാറ്റ് കൂട്ടുകയാണല്ലോ കർത്താവേ. ആ സുന്ദരി അന്നവിടെ നിന്നിരുന്നെങ്കിലെന്ന് ഞാനും നന്നേ ആശിച്ചു.

കാർന്നോരെ കാണാൻ വന്നവർ കൊടുത്തതിൽ നിന്നും ഒരു ഓറഞ്ച് എനിക്ക് നല്കിയപ്പോളായിരുന്നു വന്നുപോയവരെ കുറിച്ച് ഞാൻ ചോദിച്ചത് ? സംസാര പ്രിയനയാ കാർന്നോരിൽ നിന്നും വന്നവരെ കുറിച്ചെല്ലാം അറിയാൻ കഴിഞ്ഞു അവളൊഴിക്കെ എല്ലാരെയും പറ്റി കാർന്നോര് വ്യകതമായി പറഞ്ഞു മനസിലാക്കിയെന്നെ. അടയാളങ്ങളോടെ ഞാൻ കാർന്നോരോട് ഭവ്യമായി അവളെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങേര് തെല്ല് വിഷമത്തോടെ പറയാൻ തുടങ്ങി.....

മഴയോട് പ്രണയമായിരുന്നവൾക്ക്....
മഴക്കാലത്ത് ആയിരുന്നു അവളുടെ വിവാഹവും.....
വിവാഹം കഴിഞ്ഞു ഹണിമൂണിന് യാത്ര പോകുമ്പോൾ മഴ പെയ്യുകയും ചെയ്തിരുന്നു...
അന്നേ ഞാൻ പറഞ്ഞതാ പോകേണ്ട ഇപ്പോൾ മഴയാണെന്ന്.....
മഴയോടുള്ള പ്രണയം ആയിരുന്നില്ലേ അവൾക്ക്.....
ആ മഴയത്ത് അവർ എവിടെയെങ്കിലും കേറി നിന്നാലെങ്കിലും മതിയായിരുന്നു....
വഴിമദ്ധ്യേ ഉണ്ടായ ബൈക്ക് ആക്സിഡന്റിൽ നടന്ന വിധിയുടെ വിളയാട്ടത്തെ കുറിച്ച്.....

മരണമടഞ്ഞവനോടുള്ള ദുഃഖത്തേക്കാൾ ജീവിച്ചിരിക്കുന്ന വിധവയായ അവളോട് എനിക്ക് മാത്രമല്ല തൊട്ടപ്പറമുള്ള രോഗിയും ദുഃഖം അറിയിച്ചു. എപ്പോഴും വായനയിൽ മുഴുകിയും സംസാരപ്രിയനുമായാ ആ കാർന്നോര് പറഞ്ഞ കഥ കേട്ട് ഒരു നിമിഷം ഞാനും മൗനത്തിലായിരുന്നു. ആ മൗനം വെടിഞ്ഞപ്പോൾ ഞാൻ വർഷങ്ങൾക്കപ്പുറത്ത് നിന്നും എന്‍റെ മുറിയിലെത്തിയിരുന്നു...
അതെ അവളെ പോലെ തന്നെയാണ് ഇവളും.....
എന്‍റെ ഭാവനയിൽ അവളൊരു തിരമാല ഇരമ്പും പോലെ...
ഗദ്ഗദത്തിന്‍റെ ചായം തേച്ച ആ സുന്ദരിയുടെ കഥയിലെ രക്തത്തിന്‍റെ നിറം പകര്‍ന്നതാരെന്നുള്ള ഒരായിരം ചോദ്യങ്ങൾ സ്വയം ഞാൻ ഉന്നയിച്ച്, സ്വയം ഒരുത്തരത്തിൽ എത്തുകയായിരുന്നു ഒരാശ്വാസത്തിനു വേണ്ടി.....

"മഴയെ പ്രണയിച്ചവൾ"
അവളുടെ കഥ ഞാൻ എഴുതുകയായിരുന്നു.....
മഴയെ പ്രണയിച്ചവളുടെ കഥയിൽ ആരും അറിയാതെ മാറി നിൽക്കുന്ന കാമുകന് എന്‍റെ മുഖച്ഛായയുണ്ടായിരുന്നു......

പ്രണയാതുരമായ ഒരു നോട്ടം പോലും നിന്നിൽ നിന്നും ലഭിച്ചില്ലെങ്കിലും...
എന്‍റെ പ്രണയത്തിന്‍റെ തീവ്രത അല്പം പോലും കുറയുകയില്ല.....


നിങ്ങൾക്ക് പ്രണയം ഒരു വികാരമെങ്കിൽ...

നിങ്ങൾക്ക് പ്രണയം ഒരു വികാരമെങ്കിൽ...

എനിക്ക് പ്രണയം ലഹരിപോലെയാണ്. അത് കള്ളിനോടായാലും കഞ്ചാവിനോടായാലും ഒരിക്കലൊന്നനുഭവിച്ചാല്‍ വിട്ടു പിരിയാൻ കഴിയാതെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മബന്ധത്തിൻ മൂർദ്ധന്യമേറിയ സുഖമുള്ള ലഹരിയായിരിക്കുമത്. അതായിരിക്കാം എന്‍റെ പ്രണയ പരാജയത്തിന് ശേഷവും ഞാൻ കള്ളിലേക്കും കഞ്ചാവിലേക്കും തിരിഞ്ഞത്.
പ്രണയിക്കുന്നവർക്കിടയിലേക്ക് മാത്രം അവരുടെ ലോകം ചുരുങ്ങി പോകുന്നു. അവരിരുവരെയും ഒഴിച്ച് മറ്റാരെയും കാണാൻ കഴിയാത്ത ഒരു ലോകം മാത്രമാണത്.

ലഹരി എന്നെയും ഞാൻ ലഹരിയേയും പരസ്പരം കാർന്നു തിന്നതിന് ശേഷം ഒരു പുകച്ചുരുളിൽ ഒടുങ്ങാതിരിക്കുവാനും പ്രണയത്തിന്‍റെ ചെറുലോകത്ത് നിന്നും പാർട്ണറുടെ കൈയും പിടിച്ച് ഈ വിശാലമായ ലോകത്തിന്‍റെ ഇടനാഴികയിലേക്കൊന്നിറങ്ങുക. നാം മാത്രമുള്ള ഈ ലോകത്തിൽ നിന്നും നുരഞ്ഞു പൊന്തുന്ന ലഹരിയുടെ ഉൾക്കണ്ണുകൾ കൊണ്ടാരും കാണാത്ത നമ്മുക്ക് ചുറ്റുമുള്ളവരുടെ വിശാല ലോകത്തേക്ക്....

പോളിയോ...


സ്നേഹ സ്പർശം - 5 / ഒരു പൊതിച്ചോറ്

"സ്നേഹം എന്നതൊരു വെറും വാക്കല്ല....
പ്രവൃത്തിയാണ് എന്നത് നിങ്ങൾ മറക്കാതിരിക്കുക"....!!

എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ 'സ്നേഹ സ്പർശം - 5 'ഒരു പൊതിച്ചോറ്' എന്ന സംരംഭത്തിൽ സ്നേഹം കൊണ്ട് സ്പർശിച്ച് തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ച എല്ലാ അക്ഷരസുഹൃത്തുക്കളോടും ആദ്യമായി അഡ്മിൻ പാനലിന്‍റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.

'ഒരു പൊതിച്ചോറ്' എന്ന ആശയം എഴുത്തുപ്പുരയ്ക്ക് പകരുകയും മറ്റെല്ലാ അഡ്മിൻസിനെയും ഊർജ്ജസ്വലരാക്കുകയും ചെയ്ത എന്‍റെ എഴുത്തുപ്പുര അഡ്മിൻ Viswan Kottayi​ ക്കും അതുപോലെ തന്നെ പൊതിച്ചോറിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും തുടക്കം മുതൽ ഒടുക്കം വരെ മുന്നിൽ നിന്നും പ്രവർത്തിച്ച എഴുത്തുപുര അഡ്മിൻസുമാരായ Reshma Anil​ , Jabir Malayil​ , Viswan Kottayi , Aswathy KG​ , Vanaja Vanu​ , രാധാകൃഷ്ണൻ ഐക്കത്തറ , #Mukundan Kunnaril , എബിൻ മാത്യു , Nisha Balan​ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ അക്ഷരസുഹൃത്തുക്കളായ സലാം ടി. ഒളവട്ടൂർ ,ശരീഫു ഒളവട്ടൂർ , Afseer Calicut​ , Ubaid Manzil​ , വിനു രാമൻ , #ക്രിസ്റ്റിന , കോട്ടായിയുടെ #സുഹൃത്തുക്കൾ , #Rajasree​ , Nibin Balan , Sibin M Krishna​ & Fly , #Uma Devi , #Nasarudheen എന്നിവരോടും എന്‍റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.

മലയാളമണ്ണില്‍ തെളിഞ്ഞ ഓണനിലാവും ആ ചിങ്ങ-വെയിലില്‍ ഓണത്തുമ്പികള്‍ നൃത്തംവെയ്ക്കുന്ന പ്രസന്നമായ ദിനങ്ങളിൽ ഓണപ്പുടവയും പൂക്കളവും സമൃദ്ധിയുടെ ഓണസദ്യയുമില്ലാതെ എവിടെയോ ഒരു നെടുവീര്‍പ്പുയരുന്നത് കേള്‍ക്കുന്നില്ലേ..?
നമ്മുടെ അയല്‍പക്കത്ത്, തെരുവോരത്ത്, ദാരിദ്ര്യം നിഴല്‍ച്ചിത്രങ്ങള്‍ വരക്കുന്ന ബസ് സ്റ്റാന്‍റുകളില്‍, എച്ചിലുകള്‍ കൂമ്പാരമായ ഏതോ ഹോട്ടലിന്‍റെ പിന്നാമ്പുറത്ത്..

സുഭിക്ഷമായ നമ്മുടെ ഓണദിനങ്ങള്‍ അത്തരം നിരാലംബരെ ഓര്‍ക്കാന്‍ കൂടിയാവണം എന്നതിനെ പ്രാവർത്തികമാക്കിയ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ മഹത്തായ ഒരു സംഭാവനയായിരുന്നു "ഒരു പൊതിച്ചോറ്" സ്നേഹവും കരുണയും അനുകമ്പയുമെല്ലാം അക്ഷരങ്ങളില്‍ മാത്രം ജ്വലിച്ചുനില്‍ക്കുന്ന കേവലം പദവിന്യാസങ്ങളല്ല എഴുത്തുപ്പുരയ്ക്ക്. അത് മനുഷ്യനെന്ന സത്യത്തിലേയ്ക്കും അവന്‍റെ മൗനനൊമ്പരങ്ങളിലേയ്ക്കും സാന്ത്വനമായി പെയ്തിറങ്ങുന്ന നേരിന്‍റെ വചനങ്ങൾകൂടിയാണ്....

ഓണനാളുകളില്‍ ഒരു നാക്കിലയിലെ അന്നം സ്വപ്നം കാണുന്നവരോടൊപ്പം നമുക്കും പങ്കു ചേരാമെന്ന ഒരേ മനസ്സോടുകൂടി കുറച്ചുപേർ അണിനിരന്നപ്പോൾ "ഒരു പൊതിച്ചോറ്" പല മനസ്സുകളെയും ഈറനണിയിപ്പിച്ചതും അനുഗ്രഹങ്ങളും ആശംസകളും നല്ല വാക്കുകളും കൊണ്ട് സ്വയം മനസ്സും വയറും നിറഞ്ഞവരായിരുന്നു എഴുത്തുപ്പുരയിലെ അഡ്മിൻസും അക്ഷരങ്ങളും.

15-09-2016 വ്യാഴാഴ്ച മൂന്നാം ഓണത്തിന് കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ചങ്ങനാശ്ശേരി എന്നീ ജില്ലകളിൽ സമൃദ്ധിയുടെ ഓണനാളിൽ ഒരു നാക്കിലയിലെ അന്നം സ്വപ്നം മാത്രമായ തെരുവിന്റെ മക്കളിലേക്ക് ആർദ്രതയുടെ കരങ്ങൾ നീട്ടി 'എന്‍റെ എഴുത്തുപ്പുര' സംഘടിപ്പിച്ച "ഒരു പൊതിച്ചോറ്" സംരംഭം സമൂഹത്തിലെ സുമനസ്സുകളുടെ പിന്തുണയും പ്രോത്സാഹനവും കൊണ്ട് വിജയമായി...

കേരളത്തിലെ അഞ്ച് ജില്ലകളിൽ വെച്ച് നടന്ന പരിപാടിയിൽ എഴുത്തുപ്പുര പ്രതിനിധികളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. എല്ലാ തിരക്കുകളും മാറ്റിവെച്ച് പൊതിച്ചോറെന്ന പുണ്യ പ്രവൃത്തിക്കായി സമയം നീക്കിവെച്ചു ഉദ്‌ഘാടന കർമ്മം നിർവഹിച്ച കോഴിക്കോട് കസബ സി.ഐ.പ്രമോദ് , പാലക്കാട് ജനമൈത്രി എസ്.ഐ.പ്രിൻസ് , തൃശൂർ കൺട്രോൾ റൂം എസ്.ഐ.രാജൻ എന്നിവരോടുള്ള സ്നേഹവും കടപ്പാടും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല അവരോടും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുകയാണ്.

ഓണമാഘോഷിക്കാന്‍ വിധിക്കപ്പെടാത്ത ഹതഭാഗ്യര്‍ക്ക് ഒരോ പൊതിച്ചോറുകള്‍ നല്‍കിക്കൊണ്ട് എന്‍റെ എഴുത്തുപ്പുരയുടെ 'സ്നേഹസ്പര്‍ശം-5' വിജയകരമായി പൂർത്തിയായ വിവരം എല്ലാ അക്ഷരസുഹൃത്തുക്കളുമായി പങ്കുവെക്കാൻ വൈകിയതിൽ ക്ഷമാപണവും.....

"സ്നേഹ സ്പർശം" എന്ന മഹത്തായ ഈ സംരംഭം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ മാത്രമല്ല മറ്റെല്ലാ ഗ്രൂപ്പിലും ചർച്ചാ വിഷയമാകുകയും ഈ സംരംഭം വൻ-വിജയമാക്കി തന്ന് എന്നോടൊപ്പം കൈകോർത്ത് നിന്ന എല്ലാ അഡ്മിൻസിനും അക്ഷരസുഹൃത്തുക്കൾക്കും ഹൃദയത്തിന്‍റെ ഭാഷയിൽ വീണ്ടുമൊരിക്കൽ കൂടി ഞാൻ നന്ദി രേഖപ്പെടുത്തുന്നു...

മിത്രങ്ങളേക്കാൾ എത്രയോ ഭേദമാണ് ശത്രുക്കൾ......
എന്തെന്നാൽ ശത്രുക്കളാണ് എന്നെ കരുത്തുനാക്കി മാറ്റുന്നത് , എന്നെ ഒരു ഹീറോയാക്കി മാറ്റുന്നതും അവരാണ്......
എന്‍റെ പ്രിയപ്പെട്ട ശത്രുക്കൾ എനിക്കില്ലായിരുന്നെങ്കിൽ പ്രശ്നങ്ങളെ തരണം ചെയ്ത്....
സ്വയം കരുത്തുള്ളവനായി എനിക്കൊരിക്കലും മാറാൻ കഴിയില്ലായിരുന്നൂ......
അതുകൊണ്ടു.....
ശത്രുക്കളേയും മിത്രങ്ങളായി കാണുക.....

സഖീ നിനക്കായി.....

ഒരു കവിതയല്ലേ വിനൂ നീ എഴുതിയിട്ടുളളൂ, അതും മകൾക്കായി എന്ന കവിത എത്ര പേരാ നിനക്ക് പ്രോത്സാഹനവും നല്ല അഭിപ്രായം പറഞ്ഞത്.....

എന്ന് നുമ്മടെ സ്വന്തം Reshma Anil​ എപ്പോഴും പറയും....

അപ്പോഴൊക്ക ഞാനും പറയും കവിത ജന്മസിദ്ധവും അനുഭവസമ്പത്തും ഉളളവർക്ക് മാത്രം വഴങ്ങുന്ന ഒരിത് ആണ്......

നുമ്മ അവിടെയും ഇവിടെയും ചിക്കിയും ചികഞ്ഞും ഹൈക്കും പിന്നെ എന്റേതായ ശൈലിയിൽ കഥകളും പ്രണയവും വിരഹവും കുറച്ചു ചളിയുമൊക്കെ എഴുതി അങ്ങട് പൊയ്ക്കോട്ടേ രേഷു.....
ഇജ്ജ് എന്നെ വിട്ടേക്ക് എന്നുപറഞ്ഞൊഴിയുമ്പോഴും.....

എന്നാലും പ്ലീസ്....
നീ എന്റെ ബെസ്റ്റി അല്ലെ എനിക്ക് വേണ്ടി ഒരെണ്ണം നീയെഴുതൂ.....
പിന്നീട് ഒരിക്കലും ഞാൻ പറയില്ല സത്യമൊക്കെ ചെയ്ത് പിടി വിടാതെ എന്നെ കൊണ്ട് വീണ്ടും ഒരു കവിത എഴുതിപ്പിക്കാൻ ചില്ലറ പാടൊന്നുമല്ല രേഷു എടുത്തത്ത്......

പറഞ്ഞു പറഞ്ഞെന്നെ കൊണ്ട് ഒരു കവിത എഴുതിപ്പിച്ചു.....

അങ്ങനെയാണ്....
'സഖീ നിനക്കായി' പിറവി കൊള്ളുന്നതു. ആ കറുത്ത കൈകൾ  രേഷ്മയുടെ മാത്രമായിരുന്നു. അതുകൊണ്ട് എല്ലാ അഭിപ്രായങ്ങളും രേഷിന് സ്വന്തം......

എഴുതി ഇൻബോക്സിൽ കൊടുത്തിട്ട് പിന്നീട് ഏകദേശം നാലോ ആറോ മാസങ്ങളായി അനക്കമൊന്നും ഇല്ലായിരുന്നു.....

ഒടുവിൽ സഹിക്കെട്ടു ഞാൻ ഇൻബോക്സിൽ ചോദിച്ചു കവിത എഴുതാൻ പറഞ്ഞത് എന്തിനായിരുന്നു എന്ന്.....

ഇന്ന് എനിക്ക് അതൊരു സർപ്രൈസ് ആയി അയച്ചുതന്നപ്പോൾ സത്യത്തിൽ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി കണ്ണും മനസ്സും ഒരുപോലെ നിറയിച്ചു.....

Naren Pulappatta​ യുടെ മനോഹരമായ ആലാപന ശൈലി എടുത്ത് പറയേണ്ട പ്രധാന ഘടകം തന്നെയാണ്.....

ഞാനെഴുതിയ വരികളെ ശ്രോതാക്കളുടെ മനസ്സിലേക്ക് ആഴത്തിൽ പതിയാൻ സഹായിച്ചതും നരേൻ എന്ന എഴുത്തുപുരയുടെ സ്വന്തം കവിയുടെ മികവ് തന്നെയാണ്, അത് കോഴിക്കോട് എഴുത്തുപുരയുടെ 150-ൽ കൂടുതൽ നിറഞ്ഞ സദസിലെ അക്ഷരങ്ങളുടെ കണ്ണും മനസ്സും ഒരുപോലെ നിറയിച്ച പ്രധാന വ്യക്തിയും......

പിന്നെ രേഷ്മയുടെ വാശിപുറത്ത് തിരക്കുകൾ ഉണ്ടായിട്ടും രണ്ട് രാത്രികൾ വർക്ക് കഴിഞ്ഞിട്ടും വീട്ടിൽ പോകാതെ സ്റ്റുഡിയോയിൽ ഇരുന്ന് ഈ ശബ്ദമിശ്രണവും വരികളും ഡിസൈനും എഡിറ്റ് ചെയ്തു തന്ന ഞങ്ങളുടെ പ്രിയ അനുജനും എഴുത്തുപുരയുടെ 2015 ലെ ബെസ്റ്റ് ഡിസൈനറും കൂടിയായ Ranju Ranjith​ ഉം കൂടി ചേർന്നപ്പോൾ.....

സഖീ നിനക്കായി.....
പൂർണമായും എനിക്ക് ഒരത്‌ഭുത മഴവില്ലിൻ വർണ്ണമായി മാറി....

ഇഷ്ടമായവർ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ അല്ലേ ??
മറന്നാലും.....
എല്ലാവരോടും ഹൃദയത്തിൽ നിന്നുളള നന്ദി ഞാൻ രേഖപ്പെടുത്തുന്നു.....

'സഖീ നിനക്കായ്' എന്ന കവിതയുടെ എല്ലാ പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ഞാൻ ഇവർക്കായി സമർപ്പിക്കുന്നു.....

ഒരായിരം നന്ദി  Reshma Anil​.....


യേശുക്രിസ്തു ഇപ്രകാരം പഠിപ്പിക്കുന്നു: "മനുഷ്യർ നിങ്ങൾക്ക് എന്ത് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതു തന്നെ നിങ്ങൾ അവർക്കു ചെയ്യുക."
മുഹമ്മദ് നബിയാകട്ടെ, "നിങ്ങൾക്കായി നിങ്ങൾ ആഗ്രഹിക്കുന്ന കാലം വരെ നിങ്ങൾ യഥാർത്ഥ വിശ്വാസികളായിരിക്കില്ല." എന്നും...
സന്യാസിമാർ, ഇപ്രകാരം പറയുന്നു: "എല്ലാം തന്നിലും, തന്നെ എല്ലാറ്റിലും കാണാൻ കഴിയുന്ന ഒരുവന് ഒന്നിനെയും വെറുക്കാൻ ആവില്ല" എന്നും പഠിപ്പിക്കുന്നു.....
ഇതിൽ നിന്നും നിങ്ങൾക്കെന്ത് മനസിലായി എന്നുള്ളത് മുഴുവനായും വായിച്ച ഒരു വ്യക്തിക്ക് മാത്രമേ കമ്മൻറ് ചെയ്യാൻ കഴിയുകയുള്ളൂ.....
എന്‍റെ അമ്മയേയും സഹോദരിമാരെയും ഇനി ആരും കണ്ടില്ലാ എന്ന് ദയവായി പറയരുത്...........

പുഞ്ചിരി


പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞ മനസ്സിന്റെ അടയാളമാണ്. മനസ്സില്‍ തുളുമ്പുന്ന ആനന്ദവും സന്തോഷവും ചിരിയായി പുറത്തുവരുന്നു. നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയില്‍ നിന്നേ ഹൃദ്യമായ പുഞ്ചിരി വിടര്‍ന്നുവരൂ.....
Note : പല്ല് നന്നായി തേച്ച് വെളുപ്പിച്ചിട്ടുണ്ട് എന്ന് ആത്മവിശ്വാസമുളളവർ മാത്രം ദേ ഞങ്ങ ചിരിക്കുംപോലെ ഇങ്ങനെ ചിരിക്കുക.....

ആരാണ് ഭാഗ്യവാൻമാർ ?

1, മദ്യപിക്കാത്തവർ
2, ആത്മാവിൽ ദരിദ്രരായവർ
3, വിലപിക്കുന്നവർ
4, ശാന്തശീലർ
5, ലഹരി ഉപയോഗിക്കാത്തവർ
6, കരുണയുള്ളവർ
7, ഹൃദയവിശുദ്ധിയുള്ളവർ
8, നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ
9, ദൈവത്തിൽ ശരണം വയ്ക്കുന്നവർ
10, പിന്നെ ഞാനും

ഈ കടം എങ്ങനെ വീട്ടും ഞാൻ....

ഞാൻ വിധിയിൽ വിശ്വസിക്കുന്ന ഒരാളാണ് എന്തെന്നാൽ ദൈവം എല്ലാം മുൻകൂട്ടി രേഖപ്പെടുത്തിയിരിക്കുന്നു....... 
എന്‍റെ ഇന്നുവരെയുള്ള ജീവിതത്തിൽ  എനിക്കേറ്റവും സന്തോഷമായിട്ടുള്ളത് നീയെനിക്ക് തരുന്ന ഈ സ്നേഹം മാത്രമാണ്.....
എന്നെ ഇത്രയും സ്നേഹിക്കുമ്പോൾ, നിന്‍റെ മുന്പിൽ ഞാനൊരു കുഞ്ഞായി മാറുന്നു........
നിന്നെ കണ്ടതിൽ പിന്നെയാണ് ഞാൻ സ്നേഹത്തിന്‍റെ വിലയറിഞ്ഞത്... 
നിന്‍റെ സ്നേഹം ആദ്യമായി എന്‍റെ ഹൃദയത്തെ തലോടിയപ്പോൾ സത്യമായും  ഞാന്‍ അറിഞ്ഞില്ല.......
ഇന്ന് നീ എല്ലാം എന്നെ കാണാന്‍ പഠിപ്പിച്ചു , എല്ലാം മനസിലാക്കാന്‍ പഠിപ്പിച്ചു
ഒരു പുതിയ മുഖവും അതിലൂടെ പുതിയ ജീവിതത്തിലേക്ക് ഒരു ഉയിർത്തെഴുന്നേൽപ്പും നൽകി....
അത് ഇന്നെന്‍റെ ജീവിതത്തെ ഒരു പാടു സന്തോഷിപ്പിക്കുന്നു......
നിന്‍റെ സ്നേഹം കൂടുതൽ കിട്ടാനും നിന്നെ സ്നേഹിക്കാനും ഞാനും ആഗ്രഹിക്കുന്നു .......
ഇന്ന് നിന്നെ കാണാനും  കൊതിക്കുന്നു....
ചിലപ്പോൾ ആ കൊതി മുറിവുണങ്ങാതെ വ്രണമായി മനസ്സിൽ ഒരു വേദനയായി മാറുന്നു........
സത്യമായും ഞാൻ നിന്നെ സ്നേഹിക്കുന്നു...
നീ സ്നേഹിക്കുന്നതിനേക്കാൾ പതിന്മടങ്ങായി........