നിങ്ങൾക്ക് പ്രണയം ഒരു വികാരമെങ്കിൽ...
എനിക്ക് പ്രണയം ലഹരിപോലെയാണ്. അത് കള്ളിനോടായാലും കഞ്ചാവിനോടായാലും ഒരിക്കലൊന്നനുഭവിച്ചാല്‍ വിട്ടു പിരിയാൻ കഴിയാതെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മബന്ധത്തിൻ മൂർദ്ധന്യമേറിയ സുഖമുള്ള ലഹരിയായിരിക്കുമത്. അതായിരിക്കാം എന്‍റെ പ്രണയ പരാജയത്തിന് ശേഷവും ഞാൻ കള്ളിലേക്കും കഞ്ചാവിലേക്കും തിരിഞ്ഞത്.
പ്രണയിക്കുന്നവർക്കിടയിലേക്ക് മാത്രം അവരുടെ ലോകം ചുരുങ്ങി പോകുന്നു. അവരിരുവരെയും ഒഴിച്ച് മറ്റാരെയും കാണാൻ കഴിയാത്ത ഒരു ലോകം മാത്രമാണത്.
ലഹരി എന്നെയും ഞാൻ ലഹരിയേയും പരസ്പരം കാർന്നു തിന്നതിന് ശേഷം ഒരു പുകച്ചുരുളിൽ ഒടുങ്ങാതിരിക്കുവാനും പ്രണയത്തിന്‍റെ ചെറുലോകത്ത് നിന്നും പാർട്ണറുടെ കൈയും പിടിച്ച് ഈ വിശാലമായ ലോകത്തിന്‍റെ ഇടനാഴികയിലേക്കൊന്നിറങ്ങുക. നാം മാത്രമുള്ള ഈ ലോകത്തിൽ നിന്നും നുരഞ്ഞു പൊന്തുന്ന ലഹരിയുടെ ഉൾക്കണ്ണുകൾ കൊണ്ടാരും കാണാത്ത നമ്മുക്ക് ചുറ്റുമുള്ളവരുടെ വിശാല ലോകത്തേക്ക്....
No comments:
Post a Comment