"സ്നേഹം എന്നതൊരു വെറും വാക്കല്ല....
പ്രവൃത്തിയാണ് എന്നത് നിങ്ങൾ മറക്കാതിരിക്കുക"....!!
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ 'സ്നേഹ സ്പർശം - 5 'ഒരു പൊതിച്ചോറ്' എന്ന സംരംഭത്തിൽ സ്നേഹം കൊണ്ട് സ്പർശിച്ച് തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ച എല്ലാ അക്ഷരസുഹൃത്തുക്കളോടും ആദ്യമായി അഡ്മിൻ പാനലിന്‍റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.
'ഒരു പൊതിച്ചോറ്' എന്ന ആശയം എഴുത്തുപ്പുരയ്ക്ക് പകരുകയും മറ്റെല്ലാ അഡ്മിൻസിനെയും ഊർജ്ജസ്വലരാക്കുകയും ചെയ്ത എന്‍റെ എഴുത്തുപ്പുര അഡ്മിൻ Viswan Kottayi ക്കും അതുപോലെ തന്നെ പൊതിച്ചോറിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും തുടക്കം മുതൽ ഒടുക്കം വരെ മുന്നിൽ നിന്നും പ്രവർത്തിച്ച എഴുത്തുപുര അഡ്മിൻസുമാരായ Reshma Anil , Jabir Malayil , Viswan Kottayi , Aswathy KG , Vanaja Vanu , രാധാകൃഷ്ണൻ ഐക്കത്തറ , #Mukundan Kunnaril , എബിൻ മാത്യു , Nisha Balan എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ അക്ഷരസുഹൃത്തുക്കളായ സലാം ടി. ഒളവട്ടൂർ ,ശരീഫു ഒളവട്ടൂർ , Afseer Calicut , Ubaid Manzil , വിനു രാമൻ , #ക്രിസ്റ്റിന , കോട്ടായിയുടെ #സുഹൃത്തുക്കൾ , #Rajasree , Nibin Balan , Sibin M Krishna & Fly , #Uma Devi , #Nasarudheen എന്നിവരോടും എന്‍റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.
മലയാളമണ്ണില്‍ തെളിഞ്ഞ ഓണനിലാവും ആ ചിങ്ങ-വെയിലില്‍ ഓണത്തുമ്പികള്‍ നൃത്തംവെയ്ക്കുന്ന പ്രസന്നമായ ദിനങ്ങളിൽ ഓണപ്പുടവയും പൂക്കളവും സമൃദ്ധിയുടെ ഓണസദ്യയുമില്ലാതെ എവിടെയോ ഒരു നെടുവീര്‍പ്പുയരുന്നത് കേള്‍ക്കുന്നില്ലേ..?
നമ്മുടെ അയല്‍പക്കത്ത്, തെരുവോരത്ത്, ദാരിദ്ര്യം നിഴല്‍ച്ചിത്രങ്ങള്‍ വരക്കുന്ന ബസ് സ്റ്റാന്‍റുകളില്‍, എച്ചിലുകള്‍ കൂമ്പാരമായ ഏതോ ഹോട്ടലിന്‍റെ പിന്നാമ്പുറത്ത്..
സുഭിക്ഷമായ നമ്മുടെ ഓണദിനങ്ങള്‍ അത്തരം നിരാലംബരെ ഓര്‍ക്കാന്‍ കൂടിയാവണം എന്നതിനെ പ്രാവർത്തികമാക്കിയ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ മഹത്തായ ഒരു സംഭാവനയായിരുന്നു "ഒരു പൊതിച്ചോറ്" സ്നേഹവും കരുണയും അനുകമ്പയുമെല്ലാം അക്ഷരങ്ങളില്‍ മാത്രം ജ്വലിച്ചുനില്‍ക്കുന്ന കേവലം പദവിന്യാസങ്ങളല്ല എഴുത്തുപ്പുരയ്ക്ക്. അത് മനുഷ്യനെന്ന സത്യത്തിലേയ്ക്കും അവന്‍റെ മൗനനൊമ്പരങ്ങളിലേയ്ക്കും സാന്ത്വനമായി പെയ്തിറങ്ങുന്ന നേരിന്‍റെ വചനങ്ങൾകൂടിയാണ്....
ഓണനാളുകളില്‍ ഒരു നാക്കിലയിലെ അന്നം സ്വപ്നം കാണുന്നവരോടൊപ്പം നമുക്കും പങ്കു ചേരാമെന്ന ഒരേ മനസ്സോടുകൂടി കുറച്ചുപേർ അണിനിരന്നപ്പോൾ "ഒരു പൊതിച്ചോറ്" പല മനസ്സുകളെയും ഈറനണിയിപ്പിച്ചതും അനുഗ്രഹങ്ങളും ആശംസകളും നല്ല വാക്കുകളും കൊണ്ട് സ്വയം മനസ്സും വയറും നിറഞ്ഞവരായിരുന്നു എഴുത്തുപ്പുരയിലെ അഡ്മിൻസും അക്ഷരങ്ങളും.
15-09-2016 വ്യാഴാഴ്ച മൂന്നാം ഓണത്തിന് കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ചങ്ങനാശ്ശേരി എന്നീ ജില്ലകളിൽ സമൃദ്ധിയുടെ ഓണനാളിൽ ഒരു നാക്കിലയിലെ അന്നം സ്വപ്നം മാത്രമായ തെരുവിന്റെ മക്കളിലേക്ക് ആർദ്രതയുടെ കരങ്ങൾ നീട്ടി 'എന്‍റെ എഴുത്തുപ്പുര' സംഘടിപ്പിച്ച "ഒരു പൊതിച്ചോറ്" സംരംഭം സമൂഹത്തിലെ സുമനസ്സുകളുടെ പിന്തുണയും പ്രോത്സാഹനവും കൊണ്ട് വിജയമായി...
കേരളത്തിലെ അഞ്ച് ജില്ലകളിൽ വെച്ച് നടന്ന പരിപാടിയിൽ എഴുത്തുപ്പുര പ്രതിനിധികളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. എല്ലാ തിരക്കുകളും മാറ്റിവെച്ച് പൊതിച്ചോറെന്ന പുണ്യ പ്രവൃത്തിക്കായി സമയം നീക്കിവെച്ചു ഉദ്‌ഘാടന കർമ്മം നിർവഹിച്ച കോഴിക്കോട് കസബ സി.ഐ.പ്രമോദ് , പാലക്കാട് ജനമൈത്രി എസ്.ഐ.പ്രിൻസ് , തൃശൂർ കൺട്രോൾ റൂം എസ്.ഐ.രാജൻ എന്നിവരോടുള്ള സ്നേഹവും കടപ്പാടും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല അവരോടും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുകയാണ്.
ഓണമാഘോഷിക്കാന്‍ വിധിക്കപ്പെടാത്ത ഹതഭാഗ്യര്‍ക്ക് ഒരോ പൊതിച്ചോറുകള്‍ നല്‍കിക്കൊണ്ട് എന്‍റെ എഴുത്തുപ്പുരയുടെ 'സ്നേഹസ്പര്‍ശം-5' വിജയകരമായി പൂർത്തിയായ വിവരം എല്ലാ അക്ഷരസുഹൃത്തുക്കളുമായി പങ്കുവെക്കാൻ വൈകിയതിൽ ക്ഷമാപണവും.....
No comments:
Post a Comment