ജ്വരം ചുറ്റിവരിഞ്ഞ ചില്ലയിലിരുന്ന്
തലയിട്ടാട്ടി കണ്ണുകൊണ്ട്
നീയെവിടേക്കാണ്
ക്ഷണിക്കുന്നത്..... ?
രാത്രികളിനിയും വരും
പ്രഭാതങ്ങളും...
ഒട്ടും മടിയില്ലാതെ വഴി പിഴച്ചു പോകാൻ
നമ്മുക്കിടയിലൂടെ സഞ്ചരിക്കുന്ന
ദാനവ പുത്രനു മുന്നിൽ വിയർക്കുന്ന
നമ്മുക്കൊരേ സഞ്ചാര ദാഹം....
പ്രണയത്തിൻ തീചൂടിലൊഴിക്കാൻ
ഹൃദയത്തിലൊരു
നൈസാമിൻ അത്തറുണ്ട്.....
പൊള്ളുന്നുണ്ട്
നിന്‍റെ കൈഞരമ്പുകളിൽ
തീചൂടെന്നു ചൊല്ലി
കരയുന്നൊരമ്മ
തുണി നനച്ചു നെറ്റിയിലിടും
സ്നേഹത്തിൻ
അമ്മ മഴക്കാറുകൾ തിങ്ങിനിറഞ്ഞ
മാനത്ത് നിന്നുമോടിവരും
എന്നെ പുണരാൻ നിന്‍റെ ചുടുനിശ്വാസങ്ങൾ.....
ചുംബിച്ചുണർത്തിയ
സ്മൃതി തൻ നിലാപക്ഷികൾ
പറന്നുയരും ബോധത്തിലേക്ക്.
കത്തിക്കാനിരുന്ന ഓർമ്മതൻ
പുസ്തക താളുകൾ വായിച്ച്
കരഞ്ഞ് കലങ്ങിയ കണ്ണുകൾ.....
നോക്കു അവിടെ
കറുത്ത നിഴലുപോലെ
മണ്ണിനടിയിൽ കൊച്ചു മരത്തിന്‍റെ വീട്.....
നമ്മുക്കായി മാത്രം
പണിത നമ്മുടെ വീടാണത്.....
No comments:
Post a Comment