Sunday, August 30, 2015

" അച്ചിയുടെ സൂത്രം "

































നുമ്മടെ അച്ചിക്ക്‌ ഒരു സുപ്രഭാതത്തിൽ എന്തെന്നില്ലാത്ത "സ്നേഹം" അങ്ങ് കൊറിയായിൽ ഇരുന്ന് എനിക്ക് വേണ്ടി അവളെഴുതി ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്തു ആഹാ വളരെ മനോഹരമായ ഒരു സ്റ്റാറ്റസ് ആയിരുന്നു അത് -->> ( വായിക്കാത്തവർ ഒന്നുകൂടി വായിച്ചോളൂട്ടോ നുമ്മടെ അച്ചീടെ പോസ്റ്റ്‌ )

" നീ പലപ്പോഴും എന്നെ 
വിസ്മയിപ്പിക്കുന്ന സ്നേഹമാകുന്നു....
എന്‍ നെഞ്ചിലെ 
ചൂട് നുകര്‍ന്ന്.....
എന്‍ ഹൃദയ തന്ത്രികളില്‍ 
ശ്രുതി മീട്ടി...
എന്റെ സ്വപ്നങ്ങളില്‍ 
അലിഞ്ഞു ചേരാന്‍ 
എനിക്ക് നിന്നെ വേണം....
നിന്നെ മാത്രം "...

ഫേസ് ബുക്കിൽ അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റസ് അല്ലേ ? 
ഗ്രഹണി പിടിച്ച തെണ്ടി പിള്ളേര് ചക്ക കൂട്ടാൻ കണ്ടത് പോലെ ചറ പറ ലൈക്കുകളും കമ്മന്റുകളുടെയും  ബഹളം അത് നുമ്മടെ അച്ചിയെ വളക്കാനുള്ള നമ്പർ ആണെന്ന് അച്ചിക്കറിയില്ലെങ്കിലും നുമ്മക്ക് അറിയാം കാരണം നുമ്മയും ആ വഴിയൊക്കെ നടന്നു തന്നെയാ ഇവിടെ വരെ എത്തിയത്. പിന്നെ കുറച്ചു ജ്ഞാനമുള്ളവരുടെയും , ഉറ്റവരുടെയും സ്നേഹത്തിൽ പൊതിഞ്ഞ നല്ല അഭിപ്രായങ്ങളും കൂടി ആയപ്പോൾ അച്ചി വെരി മച്ച് ഹാപ്പി. 

നുമ്മ പതിവു പോലെ ഞായറാഴ്ച്ച പള്ളിയിലൊന്നും പോകാതെ രാവിലെ 10 മണിക്ക് പല്ല് പോലും തേക്കാതെ ഇന്നലത്തെ പോസ്റ്റിനു എത്ര ലൈക്ക് & കമ്മന്റ്സ് കിട്ടിയെന്നു നോക്കാൻ  ഫേസ്ബുക്കിൽ വന്നപ്പോൾ കണ്ടത് നുമ്മടെ ഇളിചോണ്ടിരിക്കുന്ന ഫോട്ടം ഇല്ലേ ഏത് കുറച്ചു ദിവസം മുൻപ് നുമ്മടെ ടൈം ലൈനിൽ അപ്പ്ഡേറ്റ് ചെയ്തിരുന്നു കുറേ ലൈക്കും തന്നിരുന്നു നുമ്മടെ എഴുത്തുപ്പുര കൂട്ടുകാർ ഫോട്ടം ക്യാപ്ഷൻ ഇതായിരുന്നു "പെണ്‍പിള്ളേർക്ക് ഇങ്ങനെ സിമ്പിൾ ആയി ഡ്രസ്സ്‌ ധരിക്കുന്ന പുരുഷൻമാരെ ഇഷ്ടമല്ലേ".....  :p

ഈ ഫോട്ടം എടുത്ത് നുമ്മയെ ഹൃദയത്തിൽ പൊതിഞ്ഞ സ്നേഹത്തിൽ കാച്ചി കുറുക്കിയ ഒരു "നീല കാർവർണ്ണൻ " പരുവമാക്കി പോസ്റ്റ്‌ ചെയ്തിരിക്കുന്നതാണ് ആദ്യം കണ്ടത് കാരണം ഫീലിംഗ് ലവ്വ് വിനയൻ ഫിലിപ്പ് എന്നുണ്ടായിരുന്നേ അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ആ പോസ്റ്റിൽ കൃത്യമായെത്തി അച്ചിയുടെ സൂത്രങ്ങൾ നന്നായി അറിയാവുന്ന കൊച്ചിക്കാരൻ ആയതുകൊണ്ട് ഹൃദയ സ്തംബനം ഒന്നുമുണ്ടായില്ല....
ഗ്രഹണി പിടിച്ച ചെക്കന്മാരായിരുന്നെങ്കിൽ എന്‍റെ അമ്മച്ചിയാണേ അവിടം കൊണ്ട് തീർന്നേനെ അമ്മാതിരി എഴുത്തല്ലേ പൊളിച്ചു കളഞ്ഞൂ.....

അച്ചിയുടെ സൂത്രം അറിയാവുന്നത് കൊണ്ടും ഫേസ്ബുക്കിനു പിന്നാമ്പുറത്ത് എന്ത് നടന്നൂനും നുമ്മക്ക് അറിയാവുന്നത് കൊണ്ട് മാത്രമാണ് ഹൃദയ സ്തംബനം ഉണ്ടാകാതിരുന്നത്. കൊറിയായിലുള്ള നുമ്മടെ അച്ചി ഈ പോസ്റ്റ്‌ ഇടുന്നതിനു മുൻപ് രണ്ട് ദിവസം മുൻപ് ഒടുക്കത്തെ വഴക്കായിരുന്നു. അത് കൊണ്ട് നുമ്മയും സ്റ്റൈൽ മാറ്റി പിടിച്ചു " കൊച്ചി കണ്ടവന് അച്ചി വേണ്ടാ സ്റ്റൈൽ " 
നുമ്മ സ്റ്റാറ്റസ് മാറ്റി "സിംഗിൾ" ആക്കി അച്ചിയെ മൈൻഡ് ചെയ്തില്ല മാത്രവുമല്ല സിംഗിൾ ആകിയപ്പോൾ നുമ്മടെ പഴയ കിളികളൊക്കെ പറന്നു വരാൻ തുടങ്ങി. ഇതൊക്കെ കണ്ടാൽ അച്ചിക്ക്‌ സഹിക്കുമോ അച്ചി കൊറിയായിൽ നിന്നും ഫോണ്‍ വിളിച്ചു പറഞ്ഞു " ദേ മനുഷ്യ ഇത്യാനിതെന്തു ഭാവിച്ചാ ഞാനങ്ങനെ വഴിക്കിട്ടുന്നൂ വെച്ചു റിലേഷൻഷിപ്പ് സ്റ്റാറ്റസ് സിംഗിൾ ആകാനും വേണ്ടി മാത്രം നിങ്ങളുടെ റിലേ പോയി കിടക്കുകയാണോ ?

നുമ്മ ഇതെത്ര കണ്ടതാണെന്ന ഭാവത്തിൽ പറഞ്ഞു " വെച്ചിട്ടും പോടീ " 

അച്ചിയന്നു രാത്രിയിൽ ഉറങ്ങാതെ ഇതിനെന്താ പ്രതിവിധി , പറന്നു വന്ന കിളികളെ എങ്ങനെ ഏറുപടക്കം പൊട്ടിച്ചോടിക്കണം , എന്‍റെ കെട്ട്യോനെ എങ്ങനെയും തളച്ചിടണം  എന്ന ചിന്തയ്ക്കുള്ള ഉത്തരമായിരുന്നു അച്ചിയുടെ സ്നേഹത്തിൽ പൊതിഞ്ഞ മനോഹരമായ ആ പോസ്റ്റിനു പിന്നിലുള്ള കഥ. നുമ്മ ഈ പോസ്റ്റ്‌ വായിച്ചു ഞെട്ടിയപ്പോൾ അച്ചിയുടെ ഫോണ്‍ :- 

" ഇനി താൻ  കിടന്നു ആാർമാദിക്കു ഇങ്ങേരും ഇങ്ങേരുടെ ഒരു പരട്ട ഗ്രൂപ്പും കുറേ കിളികളും , ഫാൻസും , എഴുത്തും എല്ലാം ഞാൻ ശരിയാകും , സ്റ്റാറ്റസ് മാറ്റിയിലെങ്കിലും എനിക്ക് പ്രശ്നമില്ലടോ തനിക്കിട്ടുള്ള പണി തന്‍റെ സ്റ്റൈലിൽ തന്നെ എഴുതി തന്‍റെ ഫോട്ടോ വെച്ചു തന്നെ തനിക്കിട്ടു തന്നെ പണിഞിട്ടുണ്ടെന്നു " സത്യം പറയാലോ അന്ന് രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ തോന്നിയില്ല......

അതുകൊണ്ട് സ്റ്റാറ്റസ് ഞാൻ മാറ്റി -->> പെണ്ണൊരുമ്പെട്ടാൽ എന്തും നടക്കുമെന്ന് ഇപ്പം നുമ്മക്ക് മ്യനസില്യായി. എന്‍റെ അച്ചിയുടെ സൂത്രം നിങ്ങൾക്കും മനസ്സിലായെന്നു വിശ്വസിക്കുന്നു.

നിങ്ങളുടെ സ്വന്തം,
വിനയൻ.

No comments: