Saturday, August 8, 2015

ഞാൻ ഗന്ധർവനല്ല


ഈ പെണ്‍കുട്ടികൾക്കെല്ലാം ഒരു വിചാരാമുണ്ട് അവർ ആഗ്രഹിക്കുമ്പോഴെല്ലാം അവരുടെ കാമുകന്മാർ എവിടെയായാലും പറന്നവരുടെ മുന്നിലെത്തിപ്പെടണം .....

അതുപോലെ 
എന്‍റെ കാമുകിക്കും ഈ പറഞ്ഞ കുഴപ്പമുണ്ട്.....

അവളങ്ങ് കൊറിയായിലും  ഞാനിങ്ങ് കൊച്ചിയിലുമാ , 
അവള്ക്കെന്നെ കാണണമെന്ന് പറയുമ്പോൾ , 
എന്നെ തൊടണമെന്നു പറയുമ്പോൾ ,
ഞാനവളുടെ അടുത്തെത്തണം പോലും....

വീഡിയോ കോളിംഗോ , വോയിസ്‌ കോളിംഗോ ഒന്നും പോരാ 
ശ്ശെടാ എന്ത് കഷ്ട്ടമാന്നു നോക്കണേ...!!

മുൻപിൽ തന്നെ പ്രത്യക്ഷപ്പെടണമെന്ന്.....

മുത്തിലു മുത്തുമ്പോൾ പ്രത്യക്ഷപ്പെടാൻ "ഞാൻ ഗന്ധർവല്ല" മോളെ എന്ന് പറഞ്ഞു സമാധാനിപ്പിച്ച് ഞാനെന്‍റെ പാട്ടിന് പോകും.....

അല്ലാ പിന്നേ....!! 
കൊച്ചി കണ്ടവനോടാ അച്ചി ഇങ്ങനെ പറയുന്നതെന്നു ഓർക്കേണം......!!

No comments: