അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്.. ഈ വഴി നടക്കുമ്പോള് ഹൃദയം മുറിയരുത്.. നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള് ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില് ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള് ഒരു വാക്ക് പറയുക !
Tuesday, September 29, 2015
ഹൃദയ ദിനാശംസകൾ
എന്റെ ചിറകുകൾ
സ്വപ്നങ്ങളുടെ ലോകത്തേക്ക് എനിക്ക് പറന്നുയരണമെന്ന് ആഗ്രഹമുണ്ട് പക്ഷെ കണ്ണീർ മഴയിൽ നനഞ്ഞ എന്‍റെ ചിറകുകൾ ഒട്ടിപിടിച്ചിരിക്കുകയാണ് അതെനിക്ക് വിടർത്താൻ കഴിയുന്നില്ല അതിനുള്ള കാരണം കണ്ടെത്താൻ കഴിയുന്നില്ല....!
കെട്ടുറപ്പില്ലാത്ത ഒരു മനസ്സിനുടമയായത് കൊണ്ടാണോ ?
ചിന്തകൾ കൊണ്ട് ആരെങ്കിലും മനസ്സിനെ തളച്ചിടുകയാണോ ? എന്നൊന്നും അറിയില്ല......!
ഭാവനകൊണ്ടു അദ്രിശ്യമായ ഞാൻ രണ്ടു ചിറകുകൾ ഞാൻ സൃഷ്ട്ടിച്ചെടുക്കുകയായിരുന്നു. ദിക്കറിയാത്ത പല ഭാഗത്തേക്കും മനസ്സുകൊണ്ട് ഞാൻ പറന്നു പരിചിതമല്ലാത്ത വഴികൾ അല്ലായിരുന്നിട്ടും വിരസമായ ജീവിതത്തിലെ നടപ്പാതകളിൽ നിന്നുമെനിക്ക് മോചനം നൽകി. എന്‍റെ ഭാവനകളാൽ തീർത്ത ചിറകുകളെ ഈ യാത്രകളിലൂടെ ഞാൻ സ്നേഹിച്ചു തുടങ്ങി. ഏകാന്തതയുടെ വേദനയിൽ നിന്നും ഒട്ടും മടുപ്പില്ലാതെ ഞാൻ പറന്നുയർന്നു.
ഓർമയിൽ തെളിഞ്ഞ മുഖം മുതൽ ഇന്ന് ഈ നിമിഷം വരെ കണ്ട എല്ലാ മുഖങ്ങളെയും ചേർത്തു ഞാനൊരു കഥയുണ്ടാക്കി ഞാൻ ഒരു നാടകം സംവിധാനം ചെയ്തു എനിക്കിഷ്ട്ടമുള്ളത് പോലെ അവരെയെല്ലാം വേഷം കെട്ടിയാടിപ്പിച്ച് എന്‍റെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും അവിടെ സംഭവിക്കുകയായിരുന്നു തികച്ചും പുതിയ ഒരനുഭവമായിരുന്നു അത്. കൈയിൽ കോരിയെടുത്ത മഞ്ചാടിമണികളെ സ്നേഹത്തോടെ സൂക്ഷിച്ചു വെച്ചത് ഹൃദയത്തിലായിരുന്നു അധികനാളുകൾ സൂക്ഷിക്കാൻ കഴിയാതെ പെട്ടെന്നവ ചിതറി വീഴുംപോലെയായിരുന്നു ആഗ്രഹങ്ങളെ പിടിച്ചു നിറുത്താൻ കഴിയാതെ തോൽവികൾ മാത്രമേറ്റു വാങ്ങിയ മനസ്സിന് ജയിക്കാൻ കഴിയുക എന്നത് തികച്ചും പുതുമയുള്ള ഒരനുഭവം മാത്രമായിരുന്നു.
എന്നോട് പലപ്പോഴും എന്‍റെ ജീവിതം ഒരു ശത്രുവിനെ പോലെയാണ് പെരുമാറുന്നത് കാരണം എന്‍റെ കുഞ്ഞി കുഞ്ഞി ആഗ്രഹങ്ങളെ പോലും തല്ലി തകർത്തു എനിക്ക് മുന്നേ യാത്ര ചെയ്യുകയാണ് എന്‍റെ ജീവിതം. വിരിഞ്ഞു വരുന്ന ഒരു പൂവിനെ പോലും ആഗ്രഹിക്കാനെനിക്ക് ഭയമാണ്. പരാജയങ്ങൾ ഇപ്പോൾ സുപരിചിതമായ ഒരു തരം മരവിപ്പ് മാത്രമായി. തിരക്കുകൾ നിറഞ്ഞ ഈ ഭൂമിയിൽ ഒരു തിരക്കുമില്ലാത്തൊരുവനായി മാറിയിരിക്കുന്നു ഞാൻ സ്വാഭാവികമായും പകച്ചു പോകും.
അതെ ഞാനിന്നു ഏകനാണ്.....!!
ഞാൻ ഓർമയിൽ കണ്ട മുഖങ്ങളിലും യാത്രയിൽ കണ്ട മുഖങ്ങളിലും ഒരു മുഖം തിരയുകയായിരുന്നു എന്നെ മാത്രം നോക്കി പുഞ്ചിരിതൂകുന്ന മുഖം എവിടെയും കാണാൻ കഴിഞ്ഞില്ല. പിന്നെപ്പോഴോ ഒഴുകിനോപ്പം ഞാനും നീങ്ങി ഞാനും തിരക്കുകളുടെ ലോകത്തിൽ പ്രയാണം ആരംഭിച്ചു. രംഗ ബോധമില്ലാത്ത ഒരു കോമാളിയെ പോലെ ദിശ പോലും നോക്കാതെ ഞാൻ സഞ്ചരിച്ചു പരിചിതമായ മുഖങ്ങളെ പോലും ഞാൻ തിരക്ക് കാണിച്ചു അകറ്റി നിറുത്തി അത്തരം അഭിനയ പ്രകടനങ്ങളോട് പൊരുത്തപ്പെടാനാകാതെ തിരക്കുകളിൽ നിന്നുമൊളിച്ചോടിയ മനസ്സ് നാലുചുവരുക്കൾക്കുള്ളിൽ ഒളിച്ചപ്പോഴാണ് ഭാവനകൾ കൊണ്ട് സൃഷ്ട്ടിച്ച ചിറകുകൾക്ക് വീശി പറക്കാൻ ശക്തി ലഭിച്ചത്.
മറവിയുടെ കയങ്ങളിലേക്ക് എല്ലാമിട്ടെറിഞ്ഞു ഒരു യാത്രക്കൊരുകയാണ് ഞാൻ. ജീവിത യാതാർത്യങ്ങളിൽ നിന്നുമൊരു ഒളിച്ചോട്ടം. എന്നിലെ നന്മയുടെ നീരുറവകൾ വറ്റിയിരിക്കുന്നു എനിക്ക് വിലപറയുന്ന , ശകാരിക്കുന്ന പല നാവുകളിൽ നിന്നുമൊരു ഒളിച്ചോട്ടം ഞാനാഗ്രഹിക്കുന്നു. ഒരിക്കലും മടക്കമില്ലാത്ത ഈ യാത്ര എന്നെ ഒട്ടും തന്നെ അസ്വസ്ഥനാക്കുന്നില്ല. സ്നേഹത്തിന്‍റെ ലാഭാനഷ്ട്ട കണക്കിൽ എന്നും നഷ്ട്ടം മാത്രമേ എനിക്കുണ്ടായിരുന്നിട്ടുള്ളൂ ഒടുവിൽ നിന്നിൽ നിന്നും പറന്നകലുംപോൾ കൂടി....
എനിക്കാരെയും എന്നെയും സ്നേഹിക്കാൻ കഴിഞ്ഞട്ടില്ല , എന്‍റെ ജീവിതത്തിനും സ്വപ്നങ്ങൾക്കും ഒരേ വർണ്ണമായിരുന്നു. എനിക്ക് എന്‍റെത് എന്ന് പറഞ്ഞു ഹൃദയത്തോട് ചേർത്തു വെയ്ക്കാൻ ഒന്നും തന്നെയുണ്ടായിട്ടില്ല ചാറ്റൽ മഴയിൽ കുതിർന്ന ജാലക ചില്ലുകളിൽ കുറിച്ചിട്ട ഒരു പേര് പോലെ വ്യക്തവും , അവ്യക്തവുമായ കുറച്ചു ഓർമകൾ മാത്രം. ചിലപ്പോൾ അതുമെന്‍റെ മനസ്സിന്‍റെ സാങ്കൽപ്പിക സൃഷ്ട്ടി മാത്രമാകാം.
സൂര്യൻ ഉദിച്ചു കാർമേഘം നീങ്ങി മാനം തെളിഞ്ഞു , വേദനയോടെയാണെങ്കിലും ഭാവനയുടെ ചിറകുകൾ അരിഞ്ഞു കളഞ്ഞു. സൂര്യന്‍റെ ചൂടേറ്റു ഉണങ്ങിയ ചിറകുകൾ പൗരുഷത്തോടെയുള്ള മനസ്സുമായി ചിറകുകൾ വീശി ഞാൻ യാത്രയ്ക്കൊരുങ്ങുന്നു ഇനിയങ്ങോട്ടുള്ള യാത്രയിൽ ഞാൻ തനിച്ചായിരിക്കും ഈ ജന്മത്തിലെ യാതൊരു ബന്ധങ്ങളുമില്ലാതെ ഒട്ടും മടക്കമില്ലാത്ത ഒരു യാത്ര. സ്വപ്നലോകത്തേക്കുള്ള ഈ യാത്രയ്ക്ക് ഒടുവിൽ ഒരിക്കലും വാടിപോകാത്ത കുറച്ചു പൂക്കളുമായി നിങ്ങൾ വരുന്നതും കാത്തിരിക്കും ഞാൻ......
" എന്‍റെ ഹൃദയഭാഗത്തിൽ ഞാനൊളിപ്പിച്ച വെച്ച ഒരു പൂവുണ്ടാകും ആ പൂവ് മാത്രം നിങ്ങൾ പറിക്കരുത് കാരണം ആ പൂവിൽ അവളുടെ മുഖം ഉണ്ടാകും അതവൾക്ക് മാത്രമുള്ളതാണ് ".....
Wednesday, September 23, 2015
എന്റെ മനസ്സ്
എന്‍റെ മനസ്സ് നൊമ്പരം കൊണ്ടും , കുറ്റബോധം കൊണ്ടും അതിനോടൊപ്പം അപകര്‍ഷതാ ബോധം കൊണ്ടും നീറാൻ തുടങ്ങിയിട്ട് കാലം കുറേയായി മുറിവുണങ്ങാത്ത ഓർമകളുമായി നീറുന്ന മനസ്സ് ഇനിയെനിക്ക് വേണ്ട....!!
ആ ഒരു മുഖത്തെ ദൈന്യഭാവം എന്നെ വേദനിപ്പിക്കുന്നെങ്കിലും കണ്ണാടിയിൽ പ്രതിഫലിക്കുന്ന എന്‍റെ മുഖത്തും മനസ്സിലും ചെയ്യാൻ പോകുന്ന ഏതോ ദൃഡ നിശ്ചയത്തിന്‍റെ കനലുകള്‍ ആളി കത്തുകയാണ്....!!

Sunday, September 20, 2015
കുത്തുവാക്കുകൾ
ഗംഗയിൽ മുങ്ങി
ശുദ്ധി വരുത്തിയ
മനസ്സും ശരീരവുമായി തലയിൽ
മുല്ലപ്പൂ ചൂടിയും
സുഗന്ധ ദ്രവ്യങ്ങളും
മേനി നിറയെ പുരട്ടിയും ഞാൻ വരാം.....
അവൾക്കായൊരു
നാലുവരി എഴുതി.....
ഭൂതകാലത്തെ,
ഓർമിപ്പിക്കും വിധം
നാണം മറയ്ക്കാൻ ഒന്നുമില്ലാതെ
പിച്ചി ചീന്തിയ ആ പഴയ
തെരുവോര പെണ്ണിൻ
മനസ്സാണെനിക്കെന്നു മാത്രം
കുത്തുവാക്കുകൾ പറയരുതേ.......
Friday, September 18, 2015
സമാധാനം
അച്ചി :- ഹലോ
അച്ചായൻ :- ഹലോ......
അച്ചി :- അച്ചായോ സോറി ഇവിടെ മോഡത്തിനെന്തോ പ്രശ്നം ഇടയ്ക്കിടയ്ക്ക് ഇന്‍റെനെറ്റ് കണക്ഷൻ വന്നും പോയും കൊണ്ടിരിക്കുവാണെന്നേ അതുകൊണ്ട് നെറ്റും സ്ലോ ആണേ ചാറ്റ് ചെയ്യാനും , കോളിംഗ് ചെയ്യാനും (വീഡിയോ & വോയിസ്) പറ്റാത്തത് കൊണ്ടാ.....
അച്ചായൻ :- ഇവിടെ കേരളത്തിൽ കാലം തെറ്റി വീഴുന്ന മഴയാടി അതുകൊണ്ട് ബി.എസ്.എൻ.എൽ ഇന്‍റെനെറ്റ് പണി മുടക്കിയിട്ട് രണ്ട് ദിവസമായി നെറ്റുമില്ല , ലാൻഡ് ഫോണുമില്ല......
അച്ചി :- എന്തോന്നാ അവിടെ ഇന്‍റെനെറ്റും ലാൻഡ് ഫോണും തീരെ കിട്ടുന്നില്ലേ ??
ഹോ സമാധാനമായി ഇനി ഓണ്‍ലൈനിൽ ഇരുന്നു ലേഡീസുമായി സൊളില്ലല്ലോ എന്ന് പറഞ്ഞു കൊണ്ട് അച്ചിയുടെ ഭാഗത്ത് നിന്നും ഫോണ്‍ കട്ട് ചെയ്തു.
അച്ചായൻ :- ദൈവമേ നിനക്ക് സ്തോത്രം ലാൻഡ് ഫോണിൽ വിളിച്ചവളോട് കള്ളം പറഞ്ഞു പിടിക്കപെടാതിരുന്നപ്പോൾ എനിക്കും സമാധാനമായി...
Thursday, September 17, 2015
Wednesday, September 9, 2015
മറന്നേക്കുക എന്നന്നേക്കുമായി
'മറന്നേക്കുക എന്നന്നേക്കുമായി'
=============================
നിന്‍റെ വേട്ടയാടപ്പെടുന്ന സ്വപ്നങ്ങളിൽ നിന്നും....
ഓടി ഒളിക്കാൻ ശ്രമിച്ചു ക്ഷീണിതനാകുന്നത് ഞാൻ...!
ശാപമായിരിക്കുന്നു എനിക്കിന്നു നിന്‍റെ ഓർമ്മകൾ....
ഞാൻ നിന്‍റെ ഓർമകളിൽ നിന്നും മോചനം ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ?
മറക്കുക ഇനിയെങ്കിലും എനെ...!
ഒരു നിമിഷം കൊണ്ട് ഞാൻ നെയ്തുകൂട്ടിയ -
സ്വപ്നങ്ങളും , ജീവിതവും തകർത്തെറിഞ്ഞു നീ -
ഇരുട്ടിന്‍റെ മറ്റൊരു ലോകത്തേക്ക് പറന്നു അകന്നപ്പോഴും -
എന്‍റെ ഓർമകളും ഞാനും മാത്രമായിരുന്നു തനിച്ചായതു....!
എന്നന്നേക്കുമായി ഞാൻ മറന്നുകഴിഞ്ഞിരിക്കുന്നു നിന്നെ...
പ്രവേശനമില്ല നിനക്കിനി ഒരിക്കലും -
എന്‍റെ ജീവിതത്തിലും , സ്വപ്നങ്ങളിലും കാരണം
മറന്നിരിക്കുന്നു നിന്നെ ഞാൻ പൂർണമായും.....!
നീ തിരികെ വന്നാലും ഞാൻ സ്വീകരിക്കുകയില്ല....
കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കാനും , തള്ളിപറയാനും കഴിയില്ലെനിക്ക്....
നിമിഷ നേരം കൊണ്ടെല്ലാം അവസാനിപ്പിക്കാൻ കഴിഞ്ഞ...
നിനക്കെന്നെ മറക്കാനും കഴിയും എന്ന് പറയുന്നതിൽ ഔചിത്യമില്ല !
എങ്കിലും........
'മറന്നേക്കുക എന്നന്നേക്കുമായി'
Tuesday, September 8, 2015
ചിന്നുവിന്‍റെ ഓർമച്ചെപ്പ്
[കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ , മരിച്ചവരുമായോ ഏതെങ്കിലും തരത്തിൽ സാമ്യമുണ്ടായാൽ അതെന്‍റെ മാത്രം കുറ്റമായിരിക്കും. ചിന്നുവിന്‍റെ ഓർമച്ചെപ്പ് തുറന്നാൽ അതിൽ നിന്നും പൊഴിയുന്നത് അവൾ ജീവിതത്തിൽ സ്വരുകൂട്ടി വെച്ച ഓർമകൾ മാത്രമായിരിക്കും ആ ഓർമകളെ അക്ഷരങ്ങളിലൂടെ കോർത്തിണക്കി ഞാനൊരു കഥ എഴുതുകയാണ് ചിന്നുവിലൂടെ കഥ പലരുടെയും ജീവിതത്തിലേക്ക് മാറി മറിയും കുളിരണിയിക്കുന്ന കാറ്റിനോട് കഥകള്‍ ചൊല്ലിയ അവള്‍ ഇതുവരെ കാണാത്ത കാഴ്ചകള്‍ കണ്ടും കേട്ടും ഒടുവിൽ ചിന്നുവിന്‍റെ ഓർമച്ചെപ്പിലേക്ക് മടങ്ങിയെത്തും അതുകൊണ്ട് എല്ലാവരുടെയും അനുഗ്രഹവും , പ്രോത്സാഹനവും എന്നും ചിന്നുവിന്‍റെ കൂടെയുണ്ടാകണമെന്ന വിശ്വാസത്തിൽ കഥ തുടരുന്നു.]
ചിന്നുവിന്‍റെ ഓർമച്ചെപ്പ്
രചന :- വിനയൻ.
മുഖപുസ്തകത്തിലെ മലയാള സാഹിത്യ ഗ്രൂപ്പായ ' എന്‍റെ എഴുത്തുപ്പുര ' ഗ്രൂപ്പിൽ നിന്നുമായിരുന്നു "ചിന്നു ജോസഫ്" എന്ന ഐ.ഡി എന്‍റെ ശ്രദ്ധയിൽപ്പെടുന്നത്.
പേര് :- ചിന്നു ജോസഫ് ( മുഖപുസ്തകത്തിലെ പേര് സാങ്കൽപ്പികം ).
കണ്ടാൽ വ്യാജ പ്രൊഫൈൽ ആണെന്നെ പ്രഥമ ദ്രിഷ്ട്ടിയിൽ ആർക്കും തോന്നൂ. മനസ്സിൽ ഒരു കടലോളം വേദനകൾ ആരെയും കാണിക്കാതെ ഒളിപ്പിച്ചു പുറമേ ചിരിച്ചു കാണിച്ച് സ്വപ്നങ്ങളെല്ലാം ഉള്ളിലൊതുക്കി കഴിയുകയാണെന്ന് എനിക്ക് മനസിലായത് അവൾ കൊടുക്കുന്ന കമ്മന്റിലൂടെയായിരുന്നു. ചിന്നുവിന്‍റെ മനസ്സിനെ തേടിയുള്ള യാത്രയിലായിരുന്നു ഞാൻ അവളറിയാതെ അവൾ വായിക്കുന്ന പോസ്റ്റുകളിലൂടെ അവൾ കൊടുക്കുന്ന കമ്മന്റിലൂടെ ചിന്നുവിന്‍റെ പുറകിലെ പ്രയാണം ആരംഭിച്ചു.
ഞാൻ ചിന്നുവിനെ എന്‍റെ മുഖപുസ്തകത്തിലെ സൗഹൃദ വലയങ്ങളിലെ ഒരു കണിയാക്കി. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.
പേര് :- ചിന്നു ജോസഫ്
സ്ഥലം :- പാലക്കാട്
വയസ്സ് :- 24
വീട്ടിൽ അച്ഛനും , അമ്മയും , രണ്ടു സഹോദരനമാരും അത്രെയുമേ ചിന്നു പറഞ്ഞുള്ളൂ. കൂടുതലായി ആദ്യമേ ചോദിക്കുന്നത് മോശമല്ലേ നമ്മളെ പഞ്ചാര ലിസ്റ്റിൽ ഉൾപ്പെടുത്തുമോ എന്ന ഭയം അതുകൊണ്ട് ഞാനും അതേ രീതിയിൽ എന്നെയും പരിചയപ്പെടുത്തി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ നല്ല പെരുമാറ്റവും സംസാരശൈലിയും എന്നെ വല്ലാതെ ആകർഷിച്ചു. മാന്യമായ സംസാരത്തിലൂടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി രണ്ടു കൂട്ടർക്കും പരസ്പരം ബഹുമാനം തോന്നുന്ന ഒരടുപ്പമായി അത് വളരാൻ കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ. വേദനകളിൽ നിന്നുമൊരു ഒളിച്ചോട്ടമോ അതോ വേദനിപ്പിക്കുന്നവരിൽ നിന്നൊരു അകലം ആഗ്രഹിച്ചതോ ആണ് എന്നെ എന്‍റെ എഴുത്തുപ്പുരയിലെത്തിച്ചതെന്നു അവൾ എനിക്ക് മെസ്സേജ് ചെയ്തു.
കള്ളം പറഞ്ഞതാണോ ?
നമ്പർ അടിച്ചതായിരികും...!!
ഇനി പറഞ്ഞത് സത്യമാണോ ?
സത്യമാണെങ്കിൽ എന്തായിരുന്നു ആ ഒളിച്ചോട്ടത്തിന്‍റെ പിന്നിലെ വേദനകൾ അല്ലെങ്കിൽ വേദനിപ്പിക്കുന്നവർ ആരാണെന്ന് ചോദിക്കാമെന്നു വെച്ചു ടൈപ്പ് ചെയ്യുമ്പോൾ ആയിരുന്നു വീട്ടിലെ കറണ്ടും പോയത് യു.പി.എസ് ബാക്ക് അപ്പ് ഇല്ലാത്തതിനാൽ കമ്പ്യൂട്ടർ ഓഫായി പോയി.
എന്‍റെ ചിന്തയിൽ ചിന്നു നീറുകയാണ് കറണ്ടു വരാൻ കുറച്ചു സമയമെടുക്കുമെന്ന് തോന്നുന്നു ചെവിയിലാണെങ്കിൽ കൊതുകുകളുടെ സരിഗമ പധനിസയും ഫോർട്ട് കൊച്ചിയിലാണല്ലോ ഞാൻ താമസിക്കുന്നത്. കൊതുകുകളുടെ ആസ്ഥാന നഗരമെന്നു വേണമെങ്കിൽ പറയാം കറണ്ട് വരുന്നത് വരെ കൊതുകുമായി മല്ലിട്ട് ഒടുവിൽ 1-മണിക്കൂറിനു ശേഷം കറണ്ട് വന്നു. ഓടിപിടിച്ച് മുഖ പുസ്തകത്തിൽ വന്നപ്പോൾ ചിന്നു ഓണ്‍ലൈനിൽ ഇല്ല അവൾ പറഞ്ഞ ഒരു ഡയലോഗ് മനസ്സിൽ നീറി നീറി പുകയുകയാണ് "ഓർത്തു വെക്കാൻ ഒരുപിടി കുറേ ഓർമ്മകൾ മാത്രമുള്ള ജീവിതമാണ് ചിന്നുവിന്‍റെതെന്നു"
മധുരിക്കുന്ന ഓർമ്മകൾ ആണോ അതോ നോവിക്കുന്ന ഓർമ്മകൾ ആണോ എന്നറിയാൻ എന്‍റെ മനസ്സ് വെമ്പുകയാണ്.
ചിന്നുവിന്‍റെ പേരിനൊപ്പം പച്ച വെളിച്ചം തെളിയുന്നതും നോക്കി ഞാൻ കാത്തിരിക്കുകയാണ്. ആകാംഷ കൂടി കൂടി കൈകൾ വിറയ്ക്കാൻ തുടങ്ങി രണ്ടെണ്ണം രാവിലെ അടിച്ചില്ലെങ്കിൽ കൈകൾ വിറയ്ക്കുന്ന ഒരു ഭൂത കാലമുണ്ടായിരുന്നു എനിക്ക് പക്ഷേ ഇപ്പോൾ അതല്ല അവൾ പറഞ്ഞ വാചകത്തിലെ ഓർമ്മകൾ എന്താണെന്നറിയണം. ചിന്നുവിന്‍റെ പേരിൽ പച്ച വെളിച്ചം തെളിയുന്നുണ്ടോ എന്ന് നോക്കി കൊണ്ടിരിക്കുമ്പോൾ ഗ്രൂപ്പിലെ പോസ്റ്റുകളിലൂടെ കണ്ണോടിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു ഭ്രാന്തമായ ചിന്തയുള്ള ഒരു എഴുത്തുകാരനെ കാണുന്നത് പേരിനൊപ്പം അദേഹം "Mad" എന്നെഴുതി ചേർക്കും. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്ഥൻ അയാളുടെ പോസ്റ്റുകൾ നിരീക്ഷിക്കാൻ തുടങ്ങി വായിക്കുന്തോറും ആളൊരു ഭ്രാന്തൻ തന്നെയാണെന്ന് എനിക്ക് തോന്നി പോയി സത്യത്തിന്‍റെ മുഖം വികൃതമായിരിക്കുമല്ലോ എന്നും അതുപോലെ ആണ് അദേഹത്തിന്‍റെ എഴുത്തുകളും സമൂഹത്തിനു മുന്നിൽ സത്യം വിളിച്ചു പറയുന്നവനെ ഭ്രാന്തനെന്നല്ലേ മുദ്ര കുത്തൂ അങ്ങനെ ആരും തന്നെ ഭ്രാന്തൻ എന്ന് വിളിക്കുന്നതിനേക്കാൾ നന്ന് സ്വയം ആ പട്ടം ശിരസ്സാ വഹിക്കുകയാണ് നല്ലതെന്ന് തോന്നിയിട്ടാവണം രചനകളുടെ അവസാനം പേരിനോപ്പേം "Mad" എന്ന് ചേർക്കുന്നത്..
ഉറങ്ങാൻ സമയമായി ക്ലോക്കിൽ സമയം 11:30 p.m മുഖപുസ്തകം ലോഗ് ഔട്ട് ചെയ്യാനൊരുങ്ങിയപ്പോൾ ചിന്നുവിന്‍റെ പേരിൽ പച്ച വെളിച്ചം തെളിഞ്ഞൂ...
ഉറക്കമെല്ലാം ഓടിയൊളിച്ചു ചിന്നുവിന്‍റെ മെസ്സേജ് ബോക്സിലേക്ക് ഒരു മെസ്സേജ് അയച്ചു "സോറി ഞങ്ങടെ ഇവിടെ കറണ്ട് പോയി യൂ.പി,എസ് ഇല്ലാത്തത് കൊണ്ട് കമ്പ്യൂട്ടർ ഓഫായി പോയി"
ചിന്നു : അത് സാരമില്ല ഞാനും മരുന്നിന്‍റെ സെടെക്ഷൻ കാരണം മയങ്ങി പോയി പെട്ടെന്നാണ് ഓർത്തത് യാത്ര പറയാൻ മറന്നു പോയല്ലോ അതുകൊണ്ട് ഗുഡ് നൈറ്റ് പറയാൻ വന്നതാണ്. വിനയേട്ട ഗുഡ്നൈറ്റ് നാളേ ഞാൻ ഉണ്ടെങ്കിൽ കാണാം.
ചിന്നുവിനെന്താ അസുഖമെന്നു ചോദിച്ചു..
മൗനം മാത്രം.....
വീണ്ടും ഞാൻ ചോദിച്ചു ചിന്നുവിനു എന്താണ് അസുഖം എനിതിനാണ് ഇങ്ങനെ അറം പറ്റുന്ന രീതിയിലുള്ള സംസാരം...
ചിന്നു : ചിരിച്ചു കൊണ്ടൊരു സ്മൈലി അയച്ചിട്ട് പറഞ്ഞു അത് പിന്നെ നാളെ എഴുന്നേൽക്കുമെന്ന് നമ്മുക്കാർക്കും ഉറപ്പില്ലല്ലോ. ഓക്കേ വിനയേട്ട എനിക്ക് നിങ്ങളെ ഒരുപാടിഷ്ട്ടമായി നിങ്ങളോട് എന്നിക്കൊരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്.
അതിനെന്താ ചിന്നു പറഞ്ഞോളു രോഗി ഇച്ചിച്ഛതും പാല് വൈദ്യൻ കൽപ്പിച്ചതും പാല് എന്നൊരവസ്ഥയായി എനിക്ക് തോന്നി...
ചിന്നു : കോളിംഗ്....
ദൈവമേ..!!
ചിന്നു വിളിക്കുന്നു ആദ്യമായി ആ ശബ്ദം ഞാൻ കേൾക്കാൻ പോകുന്നു. വീണ്ടും ആകാംഷ ഞാൻ കോൾ സ്വീകരിച്ചു ഹലോ പറഞ്ഞു.
ചിന്നു : ഹലോ വിനയേട്ടൻ സുഖമാണോ ?
അതെ സുഖമാണ് പക്ഷെ , ചിന്നുവിന് എന്താണ് അസുഖമെന്നു പറഞ്ഞില്ല...
( പക്ഷേ എന്‍റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നില്ല ലഭിച്ചത് )
ചിന്നു :വിനയേട്ടന്‍റെ കഥകൾ എനിക്കിഷ്ട്ടമാണ് ഞാൻ എന്നെ കുറിച്ച് പറഞ്ഞാൽ വിനയേട്ടൻ എന്‍റെ കഥ വിനയേട്ടന്‍റെ ഗ്രൂപ്പിലുള്ളവരോട് പറയുമോ ?
പറയാം...!
പക്ഷേ ചിന്നുവിന് എന്താണ് അസുഖം ??
പെട്ടെന്ന് കോൾ ഡിസ്കണക്ട് ആയി...
ചിന്നുവിന്‍റെ പച്ചവെളിച്ചം അണഞ്ഞു.....
ഒരുപക്ഷേ കണക്ഷൻ പോയതായിരിക്കാം അല്ലെങ്കിൽ ആരെങ്കിലും ചിന്നുവിന്‍റെ അടുത്തു വന്നു കാണും....
അതുമല്ലെങ്കിൽ ഞാൻ ആവർത്തിച്ചു ചോദിച്ചത് ഇഷ്ട്ടമായി കാണില്ല.....
ഒളിഞ്ഞിരുന്ന ഉറക്കം കണ്ണുകളെ വീണ്ടും പിടികൂടി ഭയങ്കര ബാക്ക് പെയിൻ കുത്തിയിരുന്നിട്ടാവും എന്നൊന്നും നിങ്ങൾ വിചാരിക്കേണ്ട അതിനു പിന്നിൽ രസകരമായ ഒരു സംഭവം ഉണ്ട് അത് ഞാൻ പിന്നെ പറയാം തൽകാലം ഉറങ്ങട്ടെ.......
എന്നത്തെയും പോലെ രാവിലെ പൂമുഖത്ത് നിന്നും അമ്മയുടെ പതിവ് ചീത്ത വിളി (അലാറം) കേട്ടുണർന്നു. ചീത്തയെന്നു പറഞ്ഞാൽ മനുഷ്യരെ പറയുന്ന അസഭ്യം നിറഞ്ഞ വാക്കുകൾ അല്ലാ. ഇത് കാക്കയേയും , തൊരപ്പനേയും , പൂച്ചയേയും , പട്ടിയേയും മാത്രം പറയുന്ന സ്ഥിരം ദണം പറച്ചിലാണ്. ശരിക്കിനും പുള്ളിക്കാരി എന്‍റെ അമ്മൂമ്മയാണ് ചെറുപ്പം മുതലേ "ഫോർട്ട് കൊച്ചി അമ്മ" എന്ന് വിളിച്ചു വിളിച്ചു വലുതായപ്പോൾ പിന്നീടത് "അമ്മ" എന്ന് മാത്രമായി ചുരുങ്ങി.
അമ്മയ്ക്ക് ഇപ്പോൾ 75 വയസ്സായി പക്ഷേ പുള്ളിക്കാരി അത് സമ്മതിച്ചു തരില്ല പുള്ളിക്കാരിയുടെ കണക്കു പ്രകാരം ഈ വർഷം ഞങ്ങൾ എഴുപതാം പിറന്നാൾ കൊണ്ടാടി. ഷുഗറിന്റെ മുന്നിൽ മാത്രമേ തല്ക്കാലം മുട്ട്-കുത്തിയിട്ടുള്ളൂ പൂർണ ആരോഗ്യവതിയാണ് ഇപ്പഴത്തെ കാലഘത്തിലെ സ്ത്രീകൾ പോലും ചെയ്യില്ല അത്രെയ്ക്കും വീട്ടു ജോലികളും പറമ്പ് വൃത്തിയാക്കലും തുണി അലക്കലും എല്ലാം പയറു പോലെ ഓടി നടന്നു ചെയ്യുന്നത്കൊണ്ട് അതുപോലെ ആരോഗ്യവും ദൈവം കൊടുക്കുന്നു എന്നാണു പുള്ളിക്കാരിയുടെ വാദം. പുള്ളിക്കാരി ഒരു ദിവസം ചെയ്തു കൂട്ടുന്ന ജോലികൾ ഇപ്പഴത്തെ സ്ത്രീകൾ ചെയ്യില്ലാ എന്ന പൂർണ ബോധ്യമുള്ളതുകൊണ്ട് അമ്മ ചെയ്യുന്ന ജോലികളുടെ കണക്ക് എല്ലാവരോടും മുൻപിൽ നിരത്തും.
മിക്സി ഉണ്ടെങ്കിലും അരകല്ലിലേ അരയ്ക്കുകയുള്ളൂ...
വെള്ളമടിക്കാൻ മോട്ടോർ ഉണ്ടെങ്കിലും കിണറിൽ നിന്നുമേ മാത്രമേ കോരിയെടുക്കൂ....
വാഷിംഗ് മെഷീൻ ഉണ്ടെങ്കിലും അലക്കു കല്ലിലിട്ടു ശബ്ദം കേൾപ്പിച്ചു വസ്ത്രങ്ങളെ തല്ലി പരുവമാക്കും....
ഗ്യാസ് ഉണ്ടെങ്കിലും ചോറും , കുടിക്കാനും , കുള്ളിക്കാനും വെള്ളം ചൂടാക്കുന്നത് പുറത്ത് അടുപ്പത്താണ്....
ഇതൊക്കെ ആ പാവം ഓടി നടന്നു ചെയ്യുന്നത് കറണ്ടിന്‍റെയും , ഗ്യാസിന്‍റെയും പണം ലാഭിക്കാൻ വേണ്ടിയാണ്. എന്തായാലും അമ്മൂമ്മയെ കുറിച്ചു പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട് പറയാൻ പിന്നീടാകാമത്....
ചീത്ത വിളി (അലാറം) എന്താണെന്നുള്ളതെന്നു ഞാനൊന്ന് ചുരുക്കി പറയാം. അമ്മ രാവിലെ എഴുന്നേറ്റാൽ മുറ്റമടിക്കാൻ ഇറങ്ങും മുറ്റത്താണെങ്കിലോ തൊരപ്പൻ കുഴി കുത്തി മണ്ണ് കിളച്ചിടും. അമ്മ ഇത് കണ്ടപാടെ അതിരാവിലെ തൊരപ്പനെ തെറി പറഞ്ഞു തുടങ്ങും " പണ്ടാരക്കാലാൻ ഇവനൊരു മരണം പോലും ഇല്ലാണ്ട് കിടക്കുകയാണല്ലോ കർത്താവേ " എത്ര തവണ ഞാൻ കുഴി മൂടിയിടും വീണ്ടും അവനതു കിളച്ചു കുത്തി മറിക്കും ഒരു പേടിയുമില്ലത്ത അസത്ത് എലികളെ പിടിക്കാൻ വേണ്ടി പൂച്ചകളെ വളർത്തി ഇപ്പോൾ അതുങ്ങളുടെ കട്ട് തീറ്റയും പെറ്റു പ്രസവ വാർഡ് പോലെ മച്ചിന് മുകളിലും കുഞ്ഞുങ്ങളു മുറികളിൽ ഓടി നടന്നു മുള്ളിയും , തൂറിയുമിടുന്നല്ലാതെ ഒരെലിയെയും പോലും പിടിച്ചട്ടില്ല. കിടന്നു കുരക്കണ്ടെടാ പട്ടീ നിനക്ക് സമയാ സമയം കഴിക്കാൻ വേണ്ടി മാത്രം കുരയ്ക്കും പുറത്താരെങ്കിലും ഒരാള് വന്നാലോ കുരയുമില്ല പകരം വാലാട്ടി അവരുടെ മുന്നിൽ പോയി നിൽക്കും അത് അങ്ങനെയൊരു ജന്തു. ദേ പോ കാക്കേ... ഇവിടെ വിരുന്നുകാരോന്നും വരാനില്ല ക്രാ ക്രോ ക്രോ കിടന്നു കരയണ്ടാ ഇങ്ങനെയൊക്കെയുള്ള ചീത്ത വിളികളാണ് അതിരാവിലെ ഉറക്കമുണരാനുള്ള എന്‍റെ അലാറം.
രാവിലെ കിടക്കപ്പായയിൽ നിന്നെഴുന്നേറ്റയുടനെ കമ്പ്യൂട്ടറാണ് ഓണാക്കിയത് നേരെ മുഖപുസ്തകത്തിൽ വന്നു ചിന്നു ഉണ്ടോ എന്ന് നോക്കി ഉണ്ടെങ്കിൽ എന്താണ് ചിന്നുവിന്‍റെ അസുഖം എന്ന് ചോദിക്കണം പക്ഷേ ചിന്നുവിന്‍റെ പേരിനൊപ്പം പച്ച വെളിച്ചം തെളിഞ്ഞട്ടില്ല. അപ്പോഴുണ്ടല്ലോ ദേ കേറി വന്നെടാ ഇടിവണ്ടി " എന്‍റെ കർത്താവേ 24 മണിക്കൂറും ഈ ചെക്കൻ കമ്പ്യൂട്ടറിന്‍റെ മുന്നിലാണ് എന്‍റെ കറണ്ട് ബില്ല് കൂട്ടാൻ വേണ്ടി മാത്രമാണോ ഇവന്‍റെ മമ്മി ഇങ്ങോട്ട് അമ്മയ്ക്ക് കൂട്ടായിട്ട് ഇവനെ വിട്ടത് അതോ അവളുടെ വീട്ടിലെ കറണ്ട് ബില്ല് കുറക്കാനോ പോയി പല്ല് തേച്ച് കുളിച്ച് ജോലിക്ക് പോകാൻ നോക്കെടാ എന്ന് പറഞ്ഞതും ചിന്നു ഓണ്‍ലൈൻ വേഗം തന്നെ ചിന്നുവിന് ഒരു മെസ്സേജ് അയച്ചു " ചിന്നു ഞാൻ ജോലിക്ക് പോകാനുള്ള തിരക്കിലാണ് റെഡിയായി കൊണ്ടിരിക്കുകയാ 10 മണിയാകുമ്പോൾ ഞാൻ ഓണ്‍ലൈനിൽ വരാം ചിന്നു ഉണ്ടാകുമല്ലോ ?? അല്ലേ ???
ചിന്നു : അതെ വിനയേട്ടാ ഞാൻ ഉണ്ടാകും. .
ഞാൻ വേഗം പോയി പ്രഭാത കർമ്മങ്ങളൊക്കെ നിർവഹിച്ചു. കാപ്പി കുടിയും കഴിഞ്ഞു ജോലി സ്ഥലത്തേക്ക് പോയി. പത്ത് മണിക്ക് പറഞ്ഞത് പോലെ ഓണ്‍ലൈനിലെത്താൻ കഴിഞ്ഞിലെങ്കിലും , ഹോ ഭാഗ്യംചിന്നു ഓണ്‍ലൈനിൽ ഉണ്ട്. ചിന്നുവിനോട് അസുഖം എന്താണെന്ന് ചോദിക്കണ്ട എന്ന് മനസ്സിലുറപ്പിച്ചിരുന്നു ഞാൻ അതുകൊണ്ട് അസാധാരണമായ രീതിയിൽ ഒരു മെസ്സേജ് അയച്ചു "നമ്മൾ രണ്ടു പേരും ചത്തില്ല" അതുകൊണ്ട് ഇന്നത്തെ ഈ മനോഹരമായ ദിവസം കാണാൻ കഴിഞ്ഞു അല്ലേ ചിന്നു ?
അതുകൊണ്ട് ചിന്നുവിന് വളരെ മനോഹരമായ ഒരു സുദിനം ഞാൻ നേരുന്നു....
ചിന്നു : എന്‍റെ വിനയേട്ടാ നിങ്ങള് പറഞ്ഞത് സത്യമാണ് ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. മരുന്നിന്‍റെ മണവും , മരവിച്ച ശരീരവും , മനസ്സുമെല്ലാം ഇന്നെന്തോ എന്നെ തളർത്തുന്നില്ല വിനയേട്ടനും ശുഭ ദിനം നേരുന്നു.
ങേ..!!
സത്യത്തിൽ ഞാൻ ഞെട്ടി...!!
ചിന്നുവിന്‍റെ സന്തോഷം എന്താണെന്ന് പറഞ്ഞാൽ ഞാനും ആ സന്തോഷത്തിൽ പങ്കുചേരാമായിരുന്നു.....
ചിന്നു : ഒരുപാട് നാളായി സ്ക്കൂട്ടി ഓടിക്കണമെന്നു ആഗ്രഹിക്കുന്നു ഇന്ന് എനിക്ക് സ്കൂട്ടി ഇവിടെ കൊണ്ട് വന്ന് തരും.
ഹമ്പോ കോളടിച്ചല്ലോ ചിലവുണ്ടേ ?? എന്ന് ഞാൻ പറഞ്ഞു
ചിന്നു : എന്തോന്ന് ചിലവ് വിനയേട്ടാ ഹോസ്പിറ്റൽ ചിലവ് തന്നെ ഒരു കൂട്ടം നല്ലവരായ സുമനസ്സുകളും , ബന്ധുക്കളും പിന്നെ ഉള്ള വീടും പറമ്പും പണയം വെച്ചുമാണ് നടത്തുന്നത്.
ആഹാ എന്നിട്ടാണോ പുതിയ സ്ക്കൂട്ടി മേടിച്ചത്.
ചിന്നു : ഈ സ്ക്കൂട്ടി പഞ്ചായത്ത് വക കിട്ടിയതാണെനിക്ക്.
ഓഹോ നിങ്ങളുടെ നാട്ടില് പഞ്ചായത്ത് വണ്ടിയൊക്കെ മേടിച്ചു തരുമോ ഇവിടെ നഗരസഭയായിട്ടു പോലും ഒരു സൈക്കിളു പോലും തരുന്നില്ല. ഇതെന്തിന്‍റെ അടിസ്ഥാനത്തിലാ ചിന്നുവിന് സ്ക്കൂട്ടി ലഭിച്ചത്.
ചിന്നു : പഞ്ചായത്തില്‍ നിന്ന് വികലാംഗര്‍ക്കുള്ള മുച്ചക്ര വാഹന വിതരണ പദ്ധതി ”കൈത്താങ്ങ്” അതിലൂടെ കിട്ടിയതാണ് വിനയേട്ടാ
ങേ...!!
അതാരാണ് ചിന്നു നിങ്ങളുടെ വീട്ടിൽ വികലാംഗരായിട്ടുള്ളത്..!!
ചിന്നു : ഞാൻ തന്നെ വിനയേട്ടാ...
എനിക്ക് പെട്ടെന്നത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല..!!
എന്നിലെ രണ്ടാമൻ പുറത്തു വന്നു എന്നോട് ചോദിച്ചു വല്ല ആവശ്യമുണ്ടായിരുന്നോ നിനക്ക് ച്ചേ മോശമായി പോയി വിനയാ എന്നൊക്കെ ഒരു തോന്നൽ....
മൗനം മാത്രം....
ചിന്നു : വിനയേട്ടാ ഡോക്ട്ടർ റൗണ്ട്സിനു വരുന്നുണ്ട് ഞാൻ പിന്നെ വരാം ഓണ്‍ലൈനിൽ....
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല....!!
സത്യം പറഞ്ഞാൽ കറണ്ടടിച്ച് ലൈൻ കമ്പിയിൽ തൂങ്ങി കിടക്കുന്ന വവ്വാലിനും എനിക്കും ഒരേ അവസ്ഥയായിരുന്നു. പിന്നെയും ഞാൻ ചിന്തകളെ ചിന്തേരിട്ടു പല വിധത്തിൽ മനസ്സിനെ മാറ്റി നിറുത്തി പല രീതിയിൽ ചിന്തിച്ചു.
ഒരു പക്ഷേ ചിന്നു കള്ളം പറഞ്ഞതാകും..
അതല്ലെങ്കിൽ ശരിക്കും വികലാംഗയാണോ ? ദൈവമേ അങ്ങനെയാവരുതേ ആ കുട്ടി കള്ളം പറഞ്ഞതായിരിക്കണമേ എന്നോർത്തു വിഷമിച്ചിരിക്കുമ്പോൾ അതാ നമ്മുടെ MAD എഴുത്തുകാരൻ Hari Tk മെസേജ് അയച്ചിരിക്കുന്നു.
ഹരി : ഹലോ വിനയൻ ഗുഡ്മോർണിംഗ്
ഞാനും തിരിച്ചൊരു ഗുഡ്മോർണിംഗ് പറഞ്ഞു.
ഹരി : മിസ്റ്റർ വിനയൻ എഴുത്തുപ്പുര ഗ്രൂപ്പ് നല്ലൊരു ഗ്രൂപ്പാണ് എനിക്കിഷ്ട്ടമായി ഈ ഗ്രൂപ്പ്. ഇവിടെ പലരുടെയും നല്ല നല്ല പോസ്റ്റുകൾ കണ്ടു. പക്ഷേ ഈ ഭ്രാന്തന്‍റെ പോസ്റ്റുകൾ വായിക്കുന്നവർ ചുരുക്കമാണ് വിനയൻ എന്‍റെ ഒരുവിധ എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട് ലൈക്ക് & കമ്മന്റ്സ് തരുന്നുണ്ട്.
അതിന് ?
ഹരി : അല്ല വിനയൻ വായിച്ചു തന്നെയാണോ എന്‍റെ സൃഷ്ട്ടികളെ വിലയിരുത്തുന്നത്.
ഹരിക്ക് എന്‍റെ നമ്പർ കൊടുത്ത് വിളിക്കാൻ പറഞ്ഞു. തൽക്ഷണം ഹരിയുടെ വിളി മൊബൈലിൽ കേൾക്കുന്നു.
ഹരി : ഹലോ വിനയൻ പറയൂ
എന്താണ് ഹരിക്ക് അങ്ങനെയൊരു സംശയം..!!
ഹരി : അല്ല ദിവസവും ഒരുപാട് പോസ്റ്റുകൾ വായിക്കുന്നു ലൈക്ക് കൊടുക്കുന്നു ഒരു സംശയം ഇതെല്ലാം വെറുതെ വായിക്കാതെ കൊടുക്കുകയാണോ എന്ന് എന്നിട്ട് ഒരു ഭ്രാന്തൻ ചിരിയും.
എനിക്കെന്തെന്നില്ലാത്ത ദേഷ്യമാണ് വന്നത് ഞാൻ പറഞ്ഞു ഹരി എഴുത്തുപ്പുരയിൽ പോസ്റ്റ് ചെയ്ത രചനകളെ കുറിച്ചു പറഞ്ഞാൽ ഞാൻ അത് മുഴുവാനായും പറയാം എന്‍റെ ഓർമയിൽ നിന്നും.
ഹരി : പരീക്ഷിക്കാൻ ഹരിയുടെ പഴയ കുറച്ചു പോസ്റ്റുകളെ കുറിച്ചു ചോദിച്ചു പക്ഷെ ഹരിക്ക് തെറ്റ് പറ്റിപോയി എന്ന് മനസ്സിലാക്കാൻ സെക്കന്റുകൾ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ ഞാനും ഹരിയും കൂട്ടുകാരായി എന്‍റെ സൗഹൃദ വലയങ്ങളിൽ ഹരിയേയും ഒരു കണ്ണിയാക്കി. പെട്ടെന്ന് തന്നെ ചിന്നു ഓണ്‍ലൈൻ വന്നു.
ചിന്നു : വിനയേട്ടാ ഞാൻ പറഞ്ഞത് സത്യമാണ്. ഞാൻ ജന്മനാ ഒരു വികലാംഗയാണ്. വിനയേട്ടനു ഇപ്പോൾ എന്നായിട്ട് ചാറ്റ് ചെയ്യണമെന്നു തോന്നുന്നില്ലേ എന്നോട് വെറുപ്പാണോ ? എനിക്ക് വേണമെങ്കിൽ വിനയേട്ടനോട് കള്ളം പറയാം , പറ്റിക്കാം , പക്ഷേ അങ്ങനെ ചെയ്യുന്നവരൊക്കെ എന്താണ് നേടുന്നതെന്നെനിക്കറിയില്ല. എനിക്കൊന്നും നേടാനില്ല നാളെയെ ഞാൻ സ്വപ്നം കാണാറില്ല ഞാൻ ഇന്നലെകളിലും , ഇന്നുമായി ജീവിക്കുന്നു.
ചിന്നു : ഹലോ വിനയേട്ടാ അവിടെയുണ്ടോ ?
ചിന്നുവിന്‍റെ മനസ്സിലടക്കിവെച്ച ഇത്തിരി മോഹങ്ങളിൽ ചുരുക്കം ചിലത് സാധിക്കുമ്പോഴുണ്ടാകുന്ന ആ സന്തോഷത്തിൽ എനിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല കാരണമത് എന്‍റെ മനസ്സിലൊരു വിങ്ങലായിട്ടാണ് മാറിയത്. ഒന്നും ടൈപ്പ് ചെയ്യാനാകാതെ ഞാൻ പറഞ്ഞു. കുറച്ചു ജോലി തിരക്കുണ്ട് ഞാൻ പിന്നീട് മെസ്സേജ് ചെയ്യാം.
ചിന്നു : ഓക്കെ വിനയേട്ടാ അപ്പോഴേക്കും ഞാൻ സ്ക്കൂട്ടി ഒന്ന് ഓടിക്കട്ടെ ഒരു റൗണ്ട് എങ്കിലും അയ്യോ വിനയേട്ടാ ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി
എന്ത് കാര്യമെന്നു ഞാൻ ചോദിച്ചു.
ചിന്നു : പാലക്കാട് ഉള്ള വിദ്യയെ എനിക്കറിയാം ഞാൻ കണ്ടിട്ടുണ്ട് , വിദ്യയുമായി സംസാരിച്ചിട്ടുമുണ്ട് പക്ഷെ ചേച്ചിക്കെന്നെ അറിയണമെന്നില്ല ഫോട്ടോ കണ്ടപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്. ഓക്കെ വിനയേട്ടന്‍റെ ജോലി നടക്കട്ടേ... ബൈ , റ്റാറ്റ , ബിർളാ അംബാനിയുമായി പിന്നെ വരാം......
ചിന്നു വികലാംഗയാണ് എന്നറിഞ്ഞപ്പോൾ മുതൽ മനസ്സ് അസ്വസ്ഥമായിരുന്നു. ഉച്ചയ്ക്ക് ഊണ് കഴിച്ചതിനു ശേഷം ഞാന്‍ കുറച്ചു നേരം പത്രം വായനയിൽ മുഴുകി അവിടെയും കണ്ടത് എൻഡോസൾഫാൻ ദുരിത ബാധിതരുടെ ഫീച്ചർ. പിന്നെയും ചിന്നു മനസ്സിലേക്കോടിയെത്തി. ചിന്നുവിനോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്, പക്ഷെ മനസ്സനുവദിക്കുന്നില്ല. സാധാരണ മനുഷ്യരിൽ നിന്നും വൈകല്യങ്ങൾ ഉള്ളവരോട് എങ്ങനെയാ അവരുടെ വൈകല്യങ്ങളെ കുറിച്ചു ചോദിച്ചറിയുക. ചോദിച്ചാലും അതവരുടെ മനസ്സിനെ വേദനിപ്പിക്കുമോ ? ചിന്നു അതെങ്ങനെയെടുക്കും, ഒരു കഥയ്ക്കുള്ള ത്രെഡ് കിട്ടുക എന്നതിനപ്പുറം എന്നിലെ മനുഷ്യത്വം അതിനനുവദിക്കുന്നില്ല. അന്ന് ഓഫീസിൽ നിന്നും വീട്ടിലെത്തും വരെ ഇന്റർനെറ്റ് എന്ന മായാ ലോകത്തിൽ നിന്നും താൽകാലികമായി വിട പറഞ്ഞു.
വീട്ടിൽ വന്നു നല്ലൊരു കുളിയും പാസ്സാക്കി രാത്രി ഭക്ഷണവും കഴിച്ചു അമ്മയുടെ കൂടെ ഇരുന്നു ടി.വി കണ്ടപ്പോൾ അവിടെയും ഏഷ്യാനെറ്റിലെ അവാർഡ് ദാന ചടങ്ങിൽ " അമ്മ " സീരിയലിലെ ചിന്നു അവാർഡ് വാങ്ങുന്നു. പിന്നെ അവിടെ നിന്നുമെഴുന്നേറ്റു മുറിക്കകത്ത് കേറി കതകടച്ച് കമ്പ്യൂട്ടർ ഓണ്‍ ചെയ്തു മുഖപുസ്തകത്തിൽ വന്നപ്പോൾ ചിന്നു അവളുടെ മുച്ചക്ര വാഹനത്തിന്‍റെ ചിത്രം ഫോട്ടോ എടുത്തയച്ചിരിക്കുന്നു. 4 ചിത്രങ്ങൾ ഉണ്ട്. പക്ഷെ അതിൽ ചിന്നു മാത്രമില്ല. പുതിയ സ്ക്കൂട്ടി (കറുത്ത നിറം). ചിന്നു ഓണ്‍ലൈനിൽ ഉണ്ട് ഞാൻ ഒരു മെസ്സേജ് അയച്ചു ചിന്നുവിന്‍റെ ഒരു ഫോട്ടോ അയച്ചൂടായിരുന്നോ ?
ചിന്നു : അയ്യടാ..!! അങ്ങനെയിപ്പോൾ എന്നെ കാണണ്ട... സാധാരണ പെണ്‍കുട്ടികളെ പോലെയല്ല ഞാൻ വിനയേട്ട
പിന്നെയെങ്ങനെയാ ചിന്നുവിന് രണ്ട് കൊമ്പ് കൂടുതലുണ്ടോ ? (ഞാൻ ചോദിച്ചു)
ചിന്നു : രണ്ടു കൊമ്പുകൾ തന്നിരുന്നെങ്കിൽ ഇതിലും സന്തോഷത്തോടെ ഞാൻ സ്വീകരിച്ചേനെ വിനയേട്ടാ ഇത് അതിലുമെല്ലാം അപ്പുറമാണ്.
അതിനുമപ്പുറം എന്ന് വെച്ചാൽ ??
ചിന്നു : എന്‍റെ കാലുകൾക്ക് സ്വാധീന കുറവുണ്ട് വലത്തെ കാലിനു ചലനശേഷിയില്ല ഇടത്തെ കാലിനു നീളക്കുറവും ഉണ്ട് കൂടാതെ ദൈവത്തിനു മുന്നിൽ എപ്പോഴും കുനിഞ്ഞു നിൽക്കാൻ വേണ്ടിയും മറ്റുള്ളവരെ എപ്പോഴും വണങ്ങി നിൽക്കാനും വേണ്ടിയാണെന്നു തോന്നുന്നു ചെറിയൊരു കൂനും തന്നിട്ടുണ്ട്. ആ കൂനിൻ മേൽ കുരു എന്ന് പറയുന്നതു പോലെ ദേ ഇന്ന് പുതിയതായി മറ്റൊരു കണ്ടു പിടുത്തവും നടത്തിയിരിക്കുന്നു ഡോക്ടർ, എല്ല് തേയ്മാനം .
ഞാൻ മനസ്സ് കൊണ്ട് ദൈവത്തെ അന്നാദ്യമായി പഴിച്ചു. എന്ത് ടൈപ്പ് ചെയ്യണമെന്നറിയാതെ ഞാൻ കുഴഞ്ഞു രക്ഷപ്പെടാനായി ഞാൻ പറഞ്ഞു ചിന്നു ഇവിടെ നല്ല ഇടിയും മഴയുമാണ് പിന്നീട് വരാം. ഇത്രയും ടൈപ്പ് ചെയ്തപ്പോൾ എന്റെ കൈ വിരലുകൾ വിറക്കുന്നുണ്ടായിരുന്നു.
ചിന്നു : ഓക്കെ വിനയേട്ടാ റ്റാറ്റാ സീ യൂ ബൈ ബായ് , നാളെ കാണാം ഗുഡ്നൈറ്റ്..!!
യാതൊരു ഭാവഭേദവുമില്ലാത്ത അവളുടെ മറുപടിയും എന്നെ കൂടുതൽ സങ്കടപ്പെടുത്തി മനസ്സിൽ ചിന്നു ഒരു നീറ്റലായി മാറി. ചിന്നുവിനെ നേരിട്ട് പോയി ഒന്ന് കാണണമെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചു ഇനി ചിലപ്പോൾ കള്ളം പറയുകയാണെങ്കിലോ ??. കൂടുതൽ സമയം ഇന്റർനെറ്റിൽ ഇരിക്കാനും കഴിയില്ല അതുകൊണ്ട് അന്ന് രാത്രി ഞാൻ നേരത്തെ കിടന്നുറങ്ങി. 11:15 Pm ചിന്നു ഫോണിൽ വിളിച്ചു
ചിന്നു : വിനയേട്ടാ സോറി രാത്രി വിളിച്ചതിന് ഇന്നെന്തോ അസ്ഥികൾ നുറുങ്ങുന്ന വേദന ഉറക്കം വരുന്നില്ല. വിനയേട്ടനോട് സംസാരിക്കണമെന്നു തോന്നി. ഇന്ന് സ്ക്കൂട്ടി കൊണ്ട് വന്നു തന്നപ്പോൾ ഏട്ടന്മാര് എടുത്തു വീൽ ചെയറിൽ ഇരുത്തി കൊണ്ട് പുറത്തേക്ക് കൊണ്ട് പോയി അവർക്ക് സ്ക്കൂട്ടിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കണം അങ്ങനെയെന്തോ ഫോർമാലിട്ടീസ്. വല്ലാത്ത വേദന വിനയേട്ട എങ്ങനെയാ പറയുക എന്നെനിക്കറിയില്ല ശേഷിയില്ലാത്ത കാലിൽ വരെ എനിക്ക് വേദനിക്കുന്ന പോലെ...
വിഷയം മാറ്റാനായി ഞാനവളോടു ചോദിച്ചു
വിദ്യയെ എങ്ങിനെയാണ് അറിയുക..
ചിന്നു : അത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ വരുമ്പോൾ അമ്മയുടെ കാതിലുണ്ടായിരുന്നതും എന്‍റെ രണ്ടു മോതിരവും കൂടി പണയം വെക്കാൻ വേണ്ടി ഞങ്ങൾ നെന്മാറ ജങ്ക്ഷനിലുള്ള മുത്തൂറ്റ് മിനിയിൽ കേറിയിരുന്നു.
അതെ അതെ വിദ്യ ഗോൾഡ് ലോണ്‍ സെക്ക്ഷനിലാണ് ജോലി ചെയ്യുന്നത്
ചിന്നു : അപ്പോൾ അവിടെയുള്ള ഹരി ഗോവിന്ദ് എന്ന് പറഞ്ഞ ആളായിരുന്നു ഞങ്ങളുടെ സ്വർണ്ണം മേടിച്ചതും മാറ്റ് നോക്കിയതും വിലയിട്ടതും അയാൾ ആണെങ്കിൽ ഒരു മുരടൻ ആണെന്ന് തോന്നുന്നു..
അതെന്താ ?
ചിന്നു : സ്വർണ്ണത്തിനു മാറ്റ് കുറവാണെന്ന് പറഞ്ഞു ഞങ്ങൾക്ക് ഗ്രാമിന് പണം കുറച്ചു വിലയിട്ടു. അമ്മ അയാളോട് കെഞ്ചുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ ഈ വേദനയും സഹിച്ചു ജീവിക്കുന്നത് ഒരു ഭാരമായി തോന്നി. കുറച്ചു കൂടി പണം കൂട്ടി തരണം സാറേ മോളുടെ ആശുപത്രി ചിലവിനു വേണ്ടിയാണെന്നു പറഞ്ഞിട്ടൊന്നും അയാൾ കേട്ടില്ല. തിരുവാഴിയോട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി കൂടിയാണ് ഹരി ഗോവിന്ദ്. അയാൾ അമ്മയോട് പറഞ്ഞു എനിക്കിതിൽ ഒന്നും ചെയ്യാൻ കഴിയില്ല ഞങ്ങൾക്ക് ഇതിനിത്രെയുമേ തരാൻ കഴിയുള്ളൂ. അമ്മ കരയുന്നത് കണ്ടിട്ടാണ് വിദ്യ ചേച്ചി വന്നത്.
വിദ്യ ചേച്ചിയോ ?അവൾക്കു അതിനും മാത്രം പ്രായം ഇല്ലല്ലോ ചിന്നു
ചിന്നു : ആയിക്കോട്ടേ , എന്നാലും ചേച്ചിയെന്ന് ഞാൻ വിളിച്ചത് കൊണ്ട് ഇനിയെന്നും അങ്ങനെയേ വിളിക്കൂ
എന്നിട്ട് ?
ചിന്നു : വിദ്യ ചേച്ചി വന്നു ഹരിയുമായി സംസാരിച്ചു. എനിക്കും അമ്മയ്ക്കും കുടിക്കാൻ വെള്ളം തന്നിട്ട് ഒരു 5 മിനുട്ട് ഇരിക്കൂ ഞാനൊന്ന് മാനേജറുമായി സംസാരിച്ചു നോക്കട്ടെ എന്നു പറഞ്ഞു അകത്തേക്ക് പോയി. തിരിച്ചു വന്നിട്ട് വിദ്യ ചേച്ചി അമ്മയ്ക്ക് 5000 രൂപയും കൂടി കൂട്ടി തന്നു. അതുമാത്രമല്ല വിദ്യ ചേച്ചി എന്നെ കണ്ടിട്ടാണോ, അതോ അമ്മയുടെ വിഷമം കണ്ടിട്ടാണോ എന്നറിയില്ല. ചേച്ചിയുടെ പേഴ്സിൽ നിന്നും 2000 രൂപ കൂടി അമ്മയ്ക്ക് കൊടുത്തിട്ട് പറഞ്ഞു
വിദ്യ : അമ്മേ..!! വിഷമിക്കണ്ട എല്ലാം ശരിയാകും അമ്മ ഇത് കൂടി വെച്ചോളു കടമായിട്ട് മതി പലിശ അടയ്ക്കാൻ വരുമ്പോൾ എനിക്ക് കുറേശ്ശയായി തന്നു തീർത്തോളു
ചിന്നു : അമ്മയ്ക്ക് അത് വാങ്ങാൻ മടിച്ചു . വിദ്യ ചേച്ചി നിർബന്ധിച്ചു അമ്മയുടെ മോളെ പോലെ കണ്ടാൽ മതിയെന്നെയും പലിശ അടയ്ക്കാൻ വരുമ്പോൾ തന്നാൽ മതി വിഷമിക്കരുത് എന്നും പറഞ്ഞു അമ്മയുടെ കൈയ്യിൽ പിടിപ്പിച്ചു . നല്ലൊരു കരുണയുള്ള മനസ്സുണ്ട് ചേച്ചിക്ക് ആ ഒരു ബഹുമാനം കൊണ്ടാണ് ചേച്ചി എന്ന് വിളിച്ചത്.
ഓഹോ ? നീ പാവമായത് കൊണ്ടാണ് ചിന്നു.
ചിന്നു : പിന്നെ വിദ്യ ചേച്ചിയുടെ പ്രൊഫൈൽ പിക്ച്ചർ മാറ്റിയപ്പോൾ ആണ് എനിയ്ക്ക് മനസ്സിലായത്. ഞാൻ ഒരു റിക്വസ്റ്റ് അയച്ചിട്ടുണ്ട്.
അതെ നിനക്ക് രാത്രിയിൽ ചാറ്റിംഗ് ചെയ്യാതെ രാവിലെ സമയം വന്നൂടെ...
ചിന്നു : രാവിലെ ഡോക്ട്ടേര്സ് & ഹെഡ് നേഴ്സുമാർ ഉണ്ടാകും അതുകൊണ്ട് പറ്റില്ല. പിന്നെ വേറൊരു സംഭവം കൂടി ഉണ്ടായി.
അതെന്താ ??
ചിന്നു : 13 വർഷത്തിനു ശേഷം രണ്ടു ഹൃദയങ്ങൾ കണ്ടുമുട്ടി അതും ഇവിടെ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ വെച്ചു. വളരെ സന്തോഷത്തോടു കൂടി ഒരാൾ എന്നെ സൗദി (ജിദ്ദയിൽ)യിൽ നിന്നും വിളിച്ചു പറഞ്ഞതാ ഈ സന്തോഷ വാർത്ത..
ങേ..!!
അതാര് ?
ചിന്നു : ചിന്നു : മമ്പാട്ട് റഹ്മാനിക്ക...
ഏ.ആർ റഹ്മാൻ എന്നും....
ഗുരുവായൂർ കേശവൻ എന്നും.....
മാടമ്പ് കുഞ്ഞികണ്ണൻ എന്നും കേട്ടിടുണ്ട്....
ഇതാരാണ് മാടമ്പാട്ട് റഹ്മാൻ ??
ചിന്നു : മാടമ്പാട്ട് അല്ല വിനയേട്ടാ, മമ്പാട്ട് റഹ്മാൻ എന്നാണു ആ ഇക്കയുടെ പേര്..!!
അവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി വളരെ അടുപ്പമുള്ള ആരോ ആണ് അതാണ് പതിവില്ലാതെ ചുവന്ന മുഖമുള്ള സ്മൈലി അയച്ചത്. വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച് ഞാൻ ഗൗരവമായി ചോദിച്ചു പറയു ചിന്നു എങ്ങനെയാണ് മമ്പാട്ട് റഹ്മാനുമായുള്ള പരിചയം.
ചിന്നു : അതൊരു വലിയ കഥയാണ്.
വലിയ കഥ പറയണ്ട...!!
ആ വലിയ കഥ ചുരുക്കി ചെറു കഥയായി പറഞ്ഞാൽ മതി.....!!
ഹിഹിഹിഹി...!! ( ചിരിയുടെ സ്മൈലിയും )
ചിന്നു : പാലന ഹോസ്പിറ്റലില്‍ വെച്ചാണ് ഞാൻ രണ്ട് വർഷം മുൻപ് റഹ്മാനിക്കയെ ആദ്യമായി കാണുന്നത്. എന്റെ ചികിത്സ അവിടെ ആയിരുന്നത് കൊണ്ട് ഞാനവിടുത്തെ സ്ഥിരം സന്ദർശകയും. ചുവന്ന നിറത്തിലെ ഷെർട്ടും നീല ജീൻസുമിട്ടു കറുത്ത കാറിൽ നിന്നും ഒരു 10 വയസ്സ് പ്രായം വരുന്ന കുഞ്ഞിനെയും കൊണ്ട് ഒരാൾ ഓടി വരുന്നു. ആക്സിഡന്റ് ആയ സ്കൂൾ ഓട്ടോറിക്ഷയിലെ മൂന്ന് കുഞ്ഞുങ്ങളെയും ഓട്ടോ ഡ്രൈവറെയും നാട്ടുകാരും റഹ്മാനിക്കയും കൂടി അദേഹത്തിന്റെ കാറിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് വരുന്ന കാഴ്ചയായിരുന്നു അത് . ചുവപ്പ് നിറത്തിലുള്ള ഷർട്ട് യാഥാർത്ഥ്യത്തിൽ വെള്ളയായിരുന്നു. അങ്ങനെ ആകെ ഒരു ബഹളമയം. ഞാനും അമ്മയും ഏട്ടന്മാരും കൂടി താഴെ റൂം എടുക്കുന്നതിനു വേണ്ടി റിസെപ്ഷനിൽ കാത്തിരിക്കുമ്പോഴാണ് ഈ സംഭവം. പാലന ഹോസ്പിറ്റലിൽ ഇതൊക്കെ സാധാരണമാണ്.
എന്നിട്ട് ?
ചിന്നു : എനിക്കുള്ള മുറി ശരിയായി എനിക്കൊരു ചെറിയ സർജറി ഉണ്ടായിരുന്നു..
എന്ത് സർജറി ? പറയൂ ?
ചിന്നു : അതൊരു ചെറിയ സർജറിയാണ് വിനയേട്ടാ കാൽമുട്ടിന്.
ഓക്കെ എന്ന് മൂളിയിട്ട്....
എന്നിട്ട് എന്തായി എന്ന് ചോദിച്ചു ?
ചിന്നു : പിറ്റേ ദിവസം ഞാൻ ബെഡിലിരുന്നു മൊബൈൽ എടുത്തു മുഖ പുസ്തകത്തിൽ സമയം കളഞ്ഞിരിക്കുംപോൾ എന്‍റെ അച്ഛന്‍റെ അനിയത്തിയുടെ മകളും (ജീനയും) അവളുടെ കൂട്ടുകാരി അനിതയും , ഷൈലയും കൂടി എന്നെ കാണാൻ കേറി വന്നു. അവരുടെ പുറകിൽ കുറച്ചു പൊക്കമുള്ള നമ്മുടെ ഫഹദ് ഫാസിൽ ലുക്കിൽ കറുത്ത കണ്ണാടിയും വെച്ചു ഒരാൾ "മുംതാസ്" എന്നും വിളിച്ചുകൊണ്ട് എന്‍റെ മുറിയിലേക്ക് ഓടി വന്നു. അലക്ഷ്യമായി കിടന്നിരുന്ന എന്‍റെ അമ്മ ഒന്ന് പകച്ചു പോയി. പെട്ടെന്ന് തന്നെ അമ്മ ചാടി എഴുന്നേറ്റിരുന്നു . അയാൾ വീണ്ടും മുംതാസ് എന്നും പറഞ്ഞ് ഷൈലയുടെ തൊട്ടു മുൻപിൽ വന്നു നിന്നപ്പോഴാണ് അക്കിടി പറ്റിപോയി എന്ന് മനസ്സിലായത് .
റഹ്മാൻ : ക്ഷമിക്കണം എന്‍റെ സുഹൃത്ത് മുംതാസ് ആണെന്ന് വിചാരിച്ചു, കണ്ടപ്പോൾ. കാണാൻ അവളെ പോലെ തന്നെയുണ്ട്.
അമ്മ : മുറിയിലേക്ക് കയറി വരുമ്പോൾ ഒന്ന് മുട്ടിയിട്ടു വന്നൂടെ മോനെ
റഹ്മാൻ : ക്ഷമിക്ക് ഉമ്മാ ഞാൻ മുംതാസ് ആണെന്ന് വെച്ചു അറിയാതെ വന്നതാണ്.
അമ്മ : സാരമില്ല അബദ്ധം പറ്റിയതല്ലേ
റഹ്മാൻ : പേരെന്താ ?
ചിന്നു : ഷൈല എന്നാണവളുടെ പേര് , ഇത് അനിത , ജീന പിന്നെ ഞാൻ ചിന്നു.
റഹ്മാൻ : എന്താ ചിന്നുവിന് അസുഖം ?
അമ്മ : അവളുടെ മുട്ടിനു ഫ്ലൂയിഡ് കുറവാണ് അപ്പോൾ അതിനൊരു ചെറിയ ഓപ്പറേഷൻ.
റഹ്മാൻ : ചിന്നു വിരോധമില്ലെങ്കിൽ ഞാനൊരു ഫോട്ടോ എടുത്തോട്ടെ ഷൈലയുടെ ഒപ്പം ?
ചിന്നു : പകച്ചു പോയ ഷൈല നാണത്താൽ തട്ടം മറച്ചു ഹേയ് വേണ്ട വേണ്ട പറഞ്ഞ് തിരിഞ്ഞു നിന്നു.
ചിന്നു : ഞാൻ കട്ടിലിൽ നിന്നും കഷ്ട്ടപ്പെട്ടു കൈകളൂന്നി കിടക്കയിൽ നിന്നും മതിലിലേക്ക് ചാരിയിരുന്നപ്പോൾ ആണെന്ന് തോന്നുന്നു ആരും കാണാതെ ഞാൻ ഒളിപ്പിച്ചു വെച്ച എന്‍റെ മുതുകത്തെ കൂന് (ഞാൻ സ്വയം പറയുന്നത് അതെന്‍റെ അറിവിൻ കലവറയാണ് എന്നാണ്) അദ്ദേഹം കണ്ടത്. അതുകൂടി കണ്ടപ്പോൾ റഹ്മാനിക്കയുടെ മുഖം ഒന്ന് ചുളുങ്ങി. എനിക്കിതൊക്കെ ശീലമായതു കൊണ്ട് ഞാൻ റഹ്മാനിക്കയോട് മുംതാസിന്‍റെ ഫോട്ടോ കാണിച്ചു തരാൻ പറഞ്ഞു.
റഹ്മാൻ : ഞാൻ പോയിട്ട് ഇന്നലെ ആക്സിഡന്റ് ആയ കുട്ടികളെ കണ്ടിട്ട് വരാം.
ഇങ്ങനെ പറഞ്ഞു പുള്ളി എസ്ക്കേപ്പ് ആയി.
ഓഹോ എന്നിട്ട് ?
ചിന്നു : പുള്ളിക്കാരൻ പോയിട്ട് പിന്നെയും വന്നു. വന്നപ്പോൾ ഞങ്ങൾ ചോദിച്ചു മുംതാസിനെ ഒന്ന് കാണിച്ചു തരുമോ, ഫോട്ടോ ഉണ്ടെങ്കിൽ. റഹ്മാനിക്ക മൊബൈലിൽ നിന്നും മുഖ പുസ്തകത്തിൽ കയറി മുംതാസിന്റെ പ്രൊഫൈലിൽ നിന്നും എനിക്ക് ഫോട്ടോ കാണിച്ചു തന്നു. ഞാനും ഒന്ന് ഞെട്ടി പോയി.. ശരിയ്ക്കും ഷൈലയെ പോലെ തന്നെ. പക്ഷെ, ഷൈലയേക്കാൾ സുന്ദരി. മുഖച്ഛായ ഒരേ പോലെ. ഇക്ക ഷൈലയെയും എന്നെയും മുഖപുസ്തകത്തിലെ സൗഹൃദമാക്കി. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ നേഴ്സ് കേറി വന്നു.
നേഴ്സ് : നാളെയും കൂടി കഴിഞ്ഞാൽ ഓപ്പറേഷൻ പിന്നെ അടുത്ത ആഴ്ച്ചത്തേക്ക് മാറ്റി വെക്കേണ്ടി വരും, കാരണം ഡോക്റ്റർ പിന്നെയുണ്ടാകില്ല. മുഴുവൻ പണമടയ്ക്കാതെ ഓപ്പറേഷൻ ചെയ്യത്തുമില്ല..!!
തീരുമാനം അറിയിച്ചാൽ കൊള്ളാം , പതിവ് മരുന്നും ഇഞ്ചെക്ഷനും എടുത്ത് അവരങ്ങ് പോയി.
ചിന്നു : എല്ലാവരുടെയും മുന്നിൽ തല താഴ്ത്തി കണ്ണ് നിറഞ്ഞ എന്‍റെ അമ്മയെ കണ്ടപ്പോൾ എനിക്കും ചുറ്റുമുള്ളവരെ കാണാൻ കഴിയാതെ വന്നു.
ഇതെല്ലാം കണ്ടു നിന്ന റഹ്മാനിക്ക ഞാനിപ്പോൾ വരാം എന്നും പറഞ്ഞു എന്‍റെ അമ്മയേയും കൂട്ടി മുറിയിൽ നിന്നും പുറത്തേക്ക് പോയി.
എന്നിട്ടെന്തായി ??
ചിന്നു : അമ്മ മാത്രം കുറച്ചു കഴിഞ്ഞു മുറിയിലേക്ക് വന്നു. അമ്മയുടെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു. അമ്മ എന്നെ വന്നു കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു, മോളെ, റഹ്മാൻ നിന്‍റെ ഓപ്പറേഷനുള്ള പണം അടച്ചു രസീത് കൈയിൽ വെച്ചു തന്നു. അമ്മ ഒരുപാട് പറഞ്ഞു നോക്കി വേണ്ടെന്നു എന്നിട്ടും സമ്മതിച്ചില്ല. എന്തായാലും ആ നല്ല മനസ്സിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ചിന്നു : എനിക്ക് എന്തോ ഒരു ബഹുമാനം തോന്നി വിനയേട്ടാ ഇക്കയോട് . അന്ന് വൈകുന്നേരം ഞാൻ ഇക്ക ഓണ്‍ലൈൻ വരുന്നതും നോക്കിയിരുന്നു. ഒരു നന്ദി വാക്ക് പറയാനും ഇക്കയുടെയും മുംതാസിന്‍റെയും കഥകൾ കൂടുതലായിട്ടറിയുവാനും. കൂട്ടുകാരികളെയും ജീനയെയും കൂട്ടി കൊണ്ട് പോകാൻ അവളുടെ അച്ഛൻ ( ശ്രീജേഷ് മാമൻ ) ഹോസ്പിറ്റലിൽ വന്നു. അയാളെ എനിക്കിഷ്ട്ടമല്ല വിനയേട്ടാ. വൃത്തിക്കെട്ടവനാണ്, എന്‍റെ അടുത്തേക്ക് വരുന്തോറും എനിക്ക് അവിടെ നിന്നും ഇറങ്ങി ഓടണമെന്ന് തോന്നും. സ്വാധീനമില്ലാത്ത കാലുകൾ അതിനനുവദിക്കുന്നില്ല.
വൃത്തിക്കെട്ടവൻ എന്ന് ഉദേശിച്ചത് എന്തർതഥത്തിലാണ് ചിന്നു ?
ചിന്നു : ഒന്നുമില്ല വിനയേട്ടാ, അതിനെകുറിച്ചൊന്നും എന്നോട് ചോദിക്കരുത് പ്ലീസ്...
ഞാൻ കുറച്ചു അലോഹ്യത്തോടെ 'മും' എന്നൊന്ന് മൂളി
കാരണം എന്ത് ചോദിച്ചാലും അവിടെയും ഇവിടെയും തൊടാതെയുള്ള സംസാരമാണ് ചിന്നുവിന്. വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച് ഞാൻ പിന്നെ ഒന്നും ചോദിക്കാനും പോയില്ല.
ചിന്നു : വിനയേട്ടാ അവിടെയുണ്ടോ ? പോയോ ?
ഞാൻ ചിന്നു അയച്ച മെസ്സേജുകൾക്ക് മറുപടി അയച്ചില്ല. നല്ല ക്ഷീണവും ഉണ്ടായിരുന്നു. കമ്പ്യൂട്ടർ ഓഫാക്കി ഞാൻ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചിന്നു ഫോണിൽ വിളിച്ചു. ഞാൻ ഫോണ്‍ എടുത്ത് ഹലോ പറഞ്ഞു.
ചിന്നു : വിനയേട്ടനു ഇപ്പോൾ എന്താ അറിയേണ്ടത് ?
ഒന്നുമില്ല ചിന്നു വിട്ടുകള ഞാൻ ഉറങ്ങാൻ പോകുന്നു.
ചിന്നു : വിനയേട്ടാ ദേഷ്യം കാണിക്കല്ലേ, എന്താ അറിയേണ്ടത് എന്ന് വെച്ചാൽ ഞാൻ പറയാം.
ഒന്നുമില്ല ചിന്നു എനിക്കൊന്നും അറിയണ്ട..
ചിന്നു : ശ്രീജേഷ് മാമന്‍റെ കാര്യമാണോ അറിയേണ്ടത് ? വൃത്തിക്കെട്ടവനെന്നു പറഞ്ഞതെന്തെണെനാണോ അറിയേണ്ടത് ?
ഞാനൊന് മുംമു് എന്നൊന്ന് മൂളി....
ചിന്നു : ശ്രീജേഷ് മാമൻ, അയാളെ അങ്ങനെ അഭിസംബോധന ചെയ്യുന്നത് പോലുമെനിക്ക് അറപ്പാണ്.
എന്താ കാര്യമെന്നു പറയൂ (കുറച്ച് തിടുക്കത്തിൽ ഞാൻ ചോദിച്ചു)
ചിന്നു : പറയാം വിനയേട്ടാ എങ്ങനെ പറയണം എന്നാലോചിക്കുകയാ ഞാൻ...
ഓക്കെ നീ ആലോചിച്ചു പറ ആ സമയം ഞാൻ ഒന്നുറങ്ങട്ടെ...
ചിന്നു : പിന്നെയും ദേഷ്യം കാണിക്കല്ലേ വിനയേട്ടാ ഞാൻ പറയാം. ഞാനും എന്‍റെ ഏട്ടന്മാരും ചെറുപ്പത്തിൽ അച്ഛന്‍റെ അനിയത്തിയുടെ വീട്ടിൽ നിന്നാണ് പഠിച്ചു വളർന്നത് അതിനൊരു കാരണവുമുണ്ട് , അതൊക്കെ പറയുകയാണേൽ ഒരുപാട് ഓർമകളിലൂടെ പുറകോട്ടു സഞ്ചരിക്കണം ഞാനിപ്പോൾ മൊത്തത്തിൽ കണ്‍ഫ്യൂസ്ട് ആണ് എവിടെ നിന്നും പറഞ്ഞ് തുടങ്ങണമെന്നെനിക്കറിയില്ല എങ്കിലും പറയാം. എന്‍റെ അച്ഛന് അത്യാവശ്യം നല്ല സൗന്ദര്യവും വെളുത്ത നിറവുമായിരുന്നു പക്ഷേ സ്വത്തിന്‍റെയും തറവാട്ട് മഹിമയുടെയും കാര്യത്തിൽ അച്ഛന്‍റെ വീട്ടുക്കാർ അമ്മവീട്ടുക്കാരുടെ ഏഴയലത്ത് പോലുമെത്തിലായിരുന്നു. അച്ഛന്‍റെ വീട് പണ്ടത്തെ ഓലമേഞ്ഞതും അമ്മയുടെ വീടാണെങ്കിൽ ഓടിട്ടതുമായിരുമായിരുന്നു.
അമ്മയ്ക്ക് കല്യാണ ആലോചനകളുമായി ഒരുപാട് വലിയ തറവാട്ടിൽ നിന്നും നല്ല നല്ല ബന്ധങ്ങൾ വന്നിരുന്നു. പക്ഷെ അമ്മ അവരെ ഓരോരുത്തരെയും ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാക്കി കൊണ്ടിരുന്നു. അങ്ങനെ ബ്രോക്കറുടെ ഒപ്പം വന്ന അച്ഛനെ മതി എന്ന് അമ്മ പറഞ്ഞപ്പോൾ അമ്മവീട്ടുകാർ ആ ബന്ധം എതിർത്തു , എത്രയൊക്കെ നല്ല നല്ല ആലോചനകൾ വന്നിട്ടും നീയി ഗതിയില്ലാത്ത ഒരുത്തനെയാണല്ലോ ഇഷ്ട്ടമായെന്ന് പറയുന്നത്. ഒടുവിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അമ്മവീട്ടുകാർ ആ ബന്ധം ഉറപ്പിച്ചു കല്യാണം കഴിപ്പിച്ചു അമ്മയുടെ ഭാഗവും കൊടുത്ത് അച്ഛൻ വീട്ടിലേക്ക് അമ്മയെ എന്നന്നേക്കുമായി പറഞ്ഞയച്ചു.
അച്ഛനും അമ്മയും പണ്ട് മുതലേ പ്രണയത്തിൽ ആയിരുന്നുവെന്ന സത്യം പിന്നീടാണ് എല്ലാവരും അറിഞ്ഞത്. അമ്മ സ്കൂളിൽ പോകാനും , ടൈപ്പിംഗ് പോകാനുമൊക്കെ ബസ്സ് കാത്തു നിൽക്കുമ്പോൾ ബസ്സ് സ്റ്റോപ്പിന് എതിർവശം ഉണ്ടായിരുന്ന പച്ചകറി കടക്കാരൻ അതെന്‍റെ അച്ഛനായിരുന്നു അങ്ങനെ കണ്ണുകൾ കൊണ്ട് കഥകൾ കൈമാറി കൈമാറി പിന്നെ അവർ പച്ചകറികൾ കൈമാറാൻ തുടങ്ങി അങ്ങനെയാണ് അവരുടെ പ്രണയവും മൊട്ടിട്ടത് എന്തായാലും രണ്ടാളും നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചിട്ടില്ല. അമ്മയുടെ നിർദേശ പ്രകാരം അച്ഛൻ ബ്രോക്കറെയും ചാക്കിട്ട് വീട്ടിലെത്തുകയായിരുന്നു. അച്ഛനുണ്ടായിരുന്ന ഒരേ ഒരു ദുശീലം കള്ളു കുടിയും മുച്ചീട്ട് കളിയുമായിരുന്നു. കല്യാണ ശേഷം അമ്മ കുറച്ചൊക്കെ അച്ഛന്‍റെ കുടി മാറ്റിയെടുത്തു.
അച്ഛൻ കൂട്ടുകാരുനുമൊത്ത് ഒരു സൂപ്പർ മാർക്കറ്റ് പച്ചക്കറി ഷോപ്പ് ആരംഭിച്ചു. ബാംഗ്ലൂരും , തമിഴ് നാട്ടിൽ നിന്നും പച്ചകറികൾ മൊത്തമായി വാങ്ങി സൂപ്പർ മാർക്കറ്റിൽ പാക്കിംഗ് ചെയ്ത് വിൽപ്പന നടത്തുകയായിരുന്നു പതിവ്. നല്ല രീതിയിൽ നടന്നു കൊണ്ടിരുന്ന കട പെട്ടെന്നൊരു ദിവസം അച്ഛന്‍റെ കൂട്ടുകാരന്‍റെ സ്വന്തമായി മാറുകയായിരുന്നു. അതെങ്ങനെയെന്നു വെച്ചാൽ പഠിപ്പില്ലാത്ത അച്ഛൻ വായിക്കാതെ ഒപ്പിട്ടു കൊടുത്ത കുറച്ചു മുദ്ര പേപ്പറുകൾ ആയിരുന്നു അതിനു കാരണം. അച്ഛൻ മാനസികമായി തളർന്നു അമ്മയുടെ സ്വർണ്ണവും വീടും പണയപ്പെടുത്തിയാണ് കടയും , കടയിലെക്കുള്ള എല്ലാ സാധനങ്ങളും വാങ്ങിയത്. സ്വന്തം കട ഒരു സുപ്രഭാതത്തിൽ മറ്റൊരാളുടെ ആയി മാറുക എന്ന് പറഞ്ഞാൽ ആർക്കാണ് സഹിക്കുക.
ചിന്നുവിന്‍റെ അച്ഛന്‍റെ പേരെന്തായിരുന്നു ?
ചിന്നു : രാഘവൻ
അപ്പോൾ ചിന്നു ജോസഫ് എന്ന പേരോ ?
ചിന്നു : അത് ഞാൻ ഫേസ് ബുക്കിനു വേണ്ടി സ്വീകരിച്ചതും പിന്നെ എനിക്കിഷ്ട്ടപ്പെട്ട ഒരാളുടെയും പേരാണ് ജോസഫ് അതിനെ കുറിച്ചു ഞാൻ പിന്നീട് പറയാം.
ഓക്കെ ആ സംഭവത്തിനെതിരെ അച്ഛൻ കേസ് കൊടുത്തില്ലേ ?
ചിന്നു : കൊടുത്തു വിനയേട്ടാ..!! പക്ഷെ സാമ്പത്തിക സ്ഥിതിയും പിന്നെ തെളിവുകളും ഞങ്ങൾക്കെതിരായിരുന്നു. അങ്ങനെ അച്ഛൻ വീട്ടിൽ നിന്നും പുറത്തിറങ്ങാതെയായി ആരോടും മിണ്ടാതെയായി 5-ഉം,3-ഉം വയസ്സുണ്ട് അന്നെന്‍റെ ഏട്ടൻമാർക്ക് എനിക്കാണെങ്കിൽ 6-മാസം പ്രായവും ഞങ്ങളെയും അമ്മയേയും അച്ഛൻ ശ്രദ്ധിക്കാതെയായി. വീട്ടിൽ അടുപ്പ് പുകയാത്ത ദിവസങ്ങൾ വന്നു തുടങ്ങി. അച്ഛൻ പുറത്തിറങ്ങുന്നത് കള്ള് കുടിക്കാൻ മാത്രമായി. വീട്ടിൽ വന്നാലോ വഴക്കും ബഹളവുമായി ദിവസങ്ങൾ കൊഴിഞ്ഞു. ഒടുവിൽ എന്നെ ഏട്ടനമാരെ ഏൽപ്പിച്ചു അമ്മ വീട്ടുജോലിക്ക് പോയി തുടങ്ങി. എനിക്ക് 1 വയസ്സുള്ളപ്പോൾ മുതൽ എന്നെ എണ്ണതേപ്പിച്ചും , പൊട്ടു തൊടീച്ചും , ഉടുപ്പിട്ട് തരുന്നതുമെല്ലം എന്‍റെ രണ്ട് കുഞ്ഞി ചേട്ടന്മാരായിരുന്നു.
പതിവ് പോലെ ഒരു ദിവസം ഏട്ടൻ എന്നെ വെള്ളം കോരി കുളിപ്പിച്ച് കൊഞ്ചിപ്പിച്ച വർത്തമാനം പറഞ്ഞു കൊണ്ട് ഏട്ടന്‍റെ കൈയ്യിലെടുത്തെന്നെ കുറച്ചു കൂടി കൂടുതൽ പുനാരിപ്പിച്ചപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ഒന്ന് കുതറിയാതാണോ ? അതോ ചേട്ടന്‍റെ കൈയ്യിലും എന്‍റെ ദേഹത്തും എണ്ണയുള്ളത് കൊണ്ടോ ആയിരിക്കാം ഏട്ടന്‍റെ കൈയ്യിൽ നിന്നും പിടിവിട്ടു ഞാൻ തറയിൽ തെറിച്ചു വീണു പിടയ്ക്കാൻ തുടങ്ങി. എന്തോ ഭാഗ്യത്തിന് പകച്ചു നിൽക്കാതെ ഏട്ടന്മാർ എന്നെയുമെടുത്ത് കൊണ്ട് തൊട്ടപ്പുറത്തെ വീടിലെ (ചന്ദ്രൻ) ആട്ടോ മാമനോട് പറഞ്ഞു എന്നെ ആശുപത്രിയിലെത്തിച്ചു അങ്ങനെയായിരുന്നു എനിക്ക് "കൂന്" ഓരലങ്കാരമായി മാറിയത്....!!
ചത്തു എന്ന് വിചാരിച്ചിടത്തു നിന്നുമുള്ള എന്‍റെ ആദ്യത്തെ ഉയിർത്തെഴുന്നേൽപ്പും അവിടെ നിന്നായിരുന്നു. ആ ഒരു സംഭവം ഓർത്ത് ഇന്നും എന്‍റെ ഏട്ടൻ എനിക്ക് വേണ്ടി നീറുന്നത് കണ്ടു കണ്ടു എന്‍റെ കണ്ണിലിനി കരയാൻ ഒരു തുള്ളി പോലുമില്ലതെയായി. അമ്മയും ജോലിക്ക് പോകാതെയായി വീട്ടിലെ അവസ്ഥ കഷ്ട്ടത്തിലുമായി.
സഹായം ചോദിച്ചു കൊണ്ട് ഒരിക്കൽ അമ്മവീട്ടിലേക്ക് കേറിച്ചെന്ന അമ്മയെ കാത്തിരുന്നത് അമ്മാവന്മാരുടെ ആട്ടും തുപ്പുമായിരുന്നു. ഒടുവിൽ ബാങ്ക് ജപ്റ്റി ചെയ്തു വീടും സ്ഥലവും നഷ്ട്ടമായി. പ്രാരാബ്ദങ്ങൾക്കൊടുവിൽ അച്ഛന്‍റെ അനിയത്തി ( ശ്രീദേവി ) മാമിയുടെ വീട്ടിലേക്കു പോയി. ശ്രീദേവി മാമിയുടെ വീട്ടിൽ ജീനയും മാമിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ശ്രീജേഷ് മാമൻ ആണെങ്കിൽ ഗൾഫിലുമായിരുന്നു ആ സമയത്ത് ഞങ്ങൾ അവിടെ ഒരു മുറിയിൽ കഴിഞ്ഞു അവർക്കൊരു കൂട്ടുമായിരുന്നു. എനിക്ക് രണ്ടര വയസ്സുള്ളപ്പോൾ ആണ് ഞങ്ങളുടെ കുടുംബത്തിലേക്ക് മറ്റൊരു ദുരന്തവും വിരുന്നെത്തിയത് കുടിച്ചു കുടിച്ചു അച്ഛന്‍റെ ഒരുവശം തളർന്നു പോയി. പിന്നെ കുറച്ചു കാലം അച്ഛൻ ആശുപത്രിയിലും അമ്മ അച്ഛനെ നോക്കി ആശുപത്രിയിലുമായി. ശ്രീദേവി മാമിക്ക് ചിലവുകൾ കൂടി വന്നു. അതൊരു ദേഷ്യത്തിലേക്ക് വഴിമാറി. ഞാനും ഏട്ടനമരും ആ വീട്ടിൽ അധികപ്പറ്റായി മാറി എന്ന മട്ടിലായിരുന്നു മാമിയുടെ പെരുമാറ്റവും. ഏട്ടന്മാരെ കൊണ്ട് പറമ്പിലെ പണിയെടുപ്പിക്കാൻ തുടങ്ങി. ഞാൻ അന്ന് ഓടി നടക്കുന്ന പ്രായം.
അപ്പോൾ നീ ജന്മനാ കാലുകൾക്ക് ശേഷി ഇല്ലാത്ത കുട്ടിയായിരുന്നില്ലേ ? (ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.)
ചിന്നു : സാധാരണ കുട്ടികളെ പോലെ തന്നെയായിരുന്നു ഞാൻ...!! മുതുകത്ത് ചെറിയൊരു വളവുണ്ടായി വീഴ്ച്ചയിൽ നട്ടെല്ലിനു ക്ഷതമേറ്റത് കൊണ്ട് കുറച്ചു വളവുണ്ടായി എല്ലിനു അതിനെ കൂനെന്നും പറയാൻ പറ്റില്ല പ്രഥമ ദ്രിഷ്ട്ടിയിൽ ആർക്കും മനസിലാക്കുകയുമില്ല.
ഓഹ് എന്നിട്ട് ??
ചിന്നു : ശ്രീജേഷ് മാമൻ ഗൾഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി അവിടെ എന്തോ ഒരു പെണ്ണ് കേസ്. മാമൻ ഒരു വൃത്തിക്കെട്ട സ്വഭാവക്കാരനായിരുന്നു സ്ത്രീകളോട് മാത്രം ഒരു പ്രത്യേക മമത കാണിച്ചിരുന്നു. അതുപോലെ ദേഷ്യക്കാരനുമായ വ്യക്തിത്വം. എനിക്കും ഏട്ടന്മാർക്കും ചെറുപ്പത്തിൽ തൊട്ടതിനും പിടിച്ചതിനും എല്ലാം ഒരുപാട് അടി കിട്ടിയിട്ടുണ്ട്. പിന്നീടു കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവർക്ക് നല്ല ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങൾക്ക് പഴംകഞ്ഞിയും അച്ചാറുമായി ഒതുങ്ങിയിരുന്നു. നല്ല ഭക്ഷണം ജീന കഴിക്കുമ്പോൾ വായിൽ വെള്ളവും ഊറി നോക്കി നിന്ന ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു വിനയേട്ടാ.
പക്ഷെ ആരും കാണാതെ അവളെനിക്കും ഏട്ടന്മാർക്കും നല്ല ഭക്ഷണം കൊണ്ട് വന്നു തരുമായിരുന്നു നല്ല സ്വഭാവക്കാരിയായിരുന്നു ജീന. അങ്ങനെ ഞങ്ങളുടെ ബാല്യം വീട്ട് ജോലി ചെയ്തും വീട്ടു ജോലി കഴിഞ്ഞാൽ സ്കൂളിലെ ഉച്ചകഞ്ഞിയും കഴിച്ചു കടന്നു പോയി. സത്യം പറഞ്ഞാൽ സ്കൂളിൽ പോകുമ്പോൾ ആയിരുന്നു ശരീരത്തിനും മനസ്സിനും ഒരിത്തിരി ആശ്വാസം ലഭിച്ചിരുന്നത്. ഒരു ദിവസം സ്കൂൾ കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വീട്ടുമുറ്റത്ത് ആംബുലൻസും ആൾക്കൂട്ടവും , വീടിനുമ്മറ പടിയിൽ വെള്ള പുതച്ചു കിടത്തിയിരിക്കുന്ന അച്ഛനും കൂടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മയും ശ്രീദേവി മാമിയും. തലച്ചോറിൽ ഇൻഫെക്ഷൻ ആയിരുന്നു അച്ഛനു അതുകൊണ്ടായിരുന്നു തളർന്നു പോയതും പിന്നീട് കോമായിൽ ആയി പോയിരുന്നു. പിന്നീടു കുറച്ചു നാളുകൾക്കുള്ളിൽ ഹൃദയസ്തംബനം മൂലം അച്ഛനും ചിതയിൽ എരിഞ്ഞടങ്ങുകയായിരുന്നു.
അച്ഛന്‍റെ മരണത്തിനു ശേഷം അമ്മ ശ്രീദേവി മാമിയുടെ വീട്ടു ജോലിക്കാരിയായി മാറി . ഒരു ദിവസം ഞാൻ വരുമ്പോൾ കണ്ടത് അമ്മയെ കേറി പിടിക്കുന്ന ശ്രീജേഷ് മാമാനെയായിരുന്നു കൈയ്യിൽ കത്രികയുമായി അമ്മയും നിൽക്കുന്നു എന്നെ കണ്ടതും ശ്രീജേഷ് മാമൻ ഒന്നുമറിയാത്ത മട്ടിൽ ഇറങ്ങി പോയി. എന്നെയും കെട്ടി പിടിച്ചു പൊട്ടികരഞ്ഞ അമ്മ മോളെ ഇത് ഏട്ടന്മാരോട് പറയരുത് പറഞ്ഞാൽ വഴകാക്കും അമ്മയേയും അവർ തെറ്റ്ധരിക്കും. നമ്മുക്ക് പോകാൻ വേറെ ഇടവുമില്ല എന്നൊക്കെ പറഞ്ഞു. നിസ്സഹായത അതാണല്ലോ എല്ലാവരുടെയും മുതലെടുപ്പ് ഞാൻ അന്ന് മുതൽ സ്കൂളിൽ പോകാതെയായി എനിക്ക് 6 വയസ്സും. അമ്മയുടെ നല്ലവരായ സുഹൃത്തുക്കൾ വഴി അമ്മയ്ക്ക് സൗദിയിലേക്ക് ഒരു വിസ കിട്ടി ഇവിടെ ചെയ്യുന്ന അതെ ജോലി അവിടെ അറബികളുടെ വീട്ടു ജോലിക്കാരിയായി. അമ്മ യാത്ര പറഞ്ഞു പോയി. എനിക്കൊരുപാട് ഉപദേശവും നൽകി ഒരു സ്ത്രീ മകൾക്ക് വേണ്ടി പറഞ്ഞു തരാവുന്ന ഉപദേശ മന്ത്രങ്ങളായിരുന്നു അതെല്ലാം.
അമ്മ പോയതിനു ശേഷം വീട്ടിലെ ജോലിക്കാരി ഞാനായി മാറി , രാവിലെ എഴുന്നേറ്റാൽ മുറ്റമടിയും , പശുവിനു കാടി വെള്ളം കൊടുത്തും , പാത്രം കഴുകിയും കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് ശ്രീജേഷ് മാമൻ എന്നെ കൊണ്ട് അയാളുടെ ദേഹത്ത് കുളിക്കുന്നതിനു മുൻപ് മുതുകത്ത് എണ്ണ തേപ്പിക്കലും പിന്നെ എന്‍റെ ചന്തിക്ക് നുള്ളി ശരിക്ക് തെക്കടീ എന്നൊക്കെ പറയുമ്പോഴും മനസ്സിൽ ഊളത്തരമുണ്ടായിരുന്നു എന്ന് എനിക്ക് നന്നേ അറിയാമിയുന്നു. ഇത് കണ്ട മൂത്ത ഏട്ടൻ മാമനുമായി സംസാരമുണ്ടായി ഏട്ടനു മാമന്‍റെ കൈയിൽ നിന്നും നല്ലത് കിട്ടുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോൾ ആയിരുന്നു മാമനും , മാമിയും , ജീനയും കൂടി കല്യാണത്തിന്നു പോയത് എനിക്കും ഏട്ടൻമാർക്കും ഒരുപാട് പണികൾ ചെയ്തു തീർക്കണമെന്നുള്ള താക്കീതുമുണ്ടായിരുന്നു.
പക്ഷെ അന്ന് രാവിലെ മുതൽ ഞങ്ങൾ അതൊരു ഉത്സവമായി കൊണ്ടാടി ചേട്ടന്മാർ അപ്പുറത്തെ വയലിൽ ക്രിക്കറ്റ് കളിയിലായിരുന്നു ഞാൻ ഒരുവിധം അവരുടെ പണിയ്കളൊക്കെ ചെയ്തു തീർത്തു വീട്ടിൽ നിൽക്കുംമ്പോൾ അങ്ങകലെ നിന്നും വയലിലൂടെ മാമനും , മാമിയും ജീനയും നടന്നു വരുന്നു. ചേട്ടന്മാരോട് പറയാൻ ഞാൻ റോഡു മുറിച്ചു കടന്നു ഓടിച്ചെന്നു തല്ലു പേടിച്ചു കേട്ട പാതി കേൾക്കാത്ത പാതി ചേട്ടന്മാരു രണ്ടും വീട്ടിലേക്ക് ഓടി. പുറകിലേക്ക് ഓടി പോയ ഞാൻ റോഡു മുറിച്ചു കടക്കുമ്പോൾ എതിരെ സൈക്കിളിൽ കുറേ ചെടി ചട്ടിയുമായി വന്ന തമിഴൻ ചേട്ടനുമായി കൂട്ടിയിടിച്ചു ചട്ടിയും ചേട്ടനും സൈക്കിളും " ധീം തരികിട തോം " സ്റ്റൈലിൽ എന്‍റെ മുകളിൽ വീണു ഓടികൂടിയ നാട്ടുക്കാരുടെ ഒപ്പം ശ്രീജേഷ് മാമനുമുണ്ടായിരുന്നു. എനിക്കെന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കേണ്ടതിനു പകരം എല്ലാവരുടെയും മുൻപിൽ വെച്ചു മൂദേവി എന്നും പറഞ്ഞ് കൊണ്ട് എന്‍റെ കർണ്ണം അടിച്ചു പൊളിക്കുകയായിരുന്നു ഉണ്ടായത്. പിന്നെ വീട്ടിൽ വന്നപ്പോൾ ചട്ടിക്കാരന് കൊടുത്ത പണത്തിന്‍റെ കാര്യം പറഞ്ഞും ചേട്ടന്മാരോടും ദേഷ്യം തല്ലി തീർത്തു.
അങ്ങനെയിരികെ ഈ സംഭവം നടന്നതിന് ശേഷം ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ വല്ലാത്ത കാലു വേദന അനുഭവപ്പെട്ടു തുടങ്ങിയെനിക്ക്. ആദ്യമൊക്കെ അതത്ര കാര്യമാക്കിയില്ല , പിന്നെ പിന്നെ വേദന കൂടി വന്നപ്പോൾ മാമി പറഞ്ഞു അത് നീ ബെല്ലും ബ്രേക്കുമില്ലാതെ റോഡ് മുറിച്ചു കടന്നപ്പോൾ സൈക്കിളുകാരനെ ഇടിച്ചു വീണതിന്‍റെ ആകും കണക്കായി പോയി എന്ന്. സൗദിയിൽ നിന്നും അമ്മ ഫോണിൽ വിളിച്ചപ്പോഴും പറഞ്ഞത് "വീണതുകൊണ്ട് ഉളുക്കിയതാകും, കുഴമ്പും തേച്ചു ചൂട് വെള്ളത്തിൽ നല്ലൊരു കുളിയും കുളിച്ചു കിടക്കുന്നതിനു മുൻപ് കുറച്ചു മൂവ് പുരട്ടി കിടന്നുറങ്ങിക്കോ, രാവിലെയാകുമ്പോൾ എല്ലാം ശരിയാകും ചിന്നു മോളെ". അമ്മയുടെ വാക്കുകൾ സ്നേഹത്തിൽ പൊതിഞ്ഞതായിരുന്നത് കൊണ്ട് നല്ല ഒരാശ്വാസം തോന്നി.
പക്ഷേ...
പിറ്റേന്ന് രാവിലെയും ഇത് തന്നെയാണ് ഫലം. വേദന കൂടി കൂടി കാലു കുത്താൻ കഴിയാത്ത അവസ്ഥയായി അത് മാറിയപ്പോൾ ഏട്ടൻമാർ അമ്മയെ വിളിച്ചു പറഞ്ഞു. അമ്മ മാമിയെ വിളിച്ചു പറഞ്ഞു കുറച്ചു പണവും മാമന്‍റെ അകൌണ്ടിൽ ഇട്ടുകൊടുത്തു . പണം കയ്യിൽ കിട്ടെണ്ട താമസം മാമനും ചേട്ടന്മാരും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എന്നെ കാണിച്ചു. അവിടത്തെ നല്ല വിവരമുള്ള ഡോക്ടർ എനിക്ക് ശബ്ദം കേൾപ്പിച്ചു നടക്കുന്ന ഷൂ കാലിൽ ഇട്ടു തന്നു. അങ്ങനെ ഞാനും " അകലെ " സിനിമയിലെ ഗീതു മോഹൻ ദാസിനെ പോലെ ശബ്ദം കേൾപ്പിച്ചു കാലുകൾ ഏച്ചു വെച്ചു നടക്കാൻ ആരംഭിച്ചു. എന്തോ ഭാഗ്യത്തിന് അധിക കാലം എനിക്കാ ഷൂ ധരിക്കേണ്ടി വന്നില്ല. കടുത്ത വേദനയെ തുടർന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്ര്യിയിൽ പോയപ്പോൾ ആണ് അറിഞ്ഞത്, എനിക്ക് ജന്മനാ ഈ പ്രശ്നമുണ്ടായിരുന്നു എന്ന വിവരം. ആരും ശ്രദ്ധിക്കാതിരുന്നത് കൊണ്ട് പറ്റിയതാണത്രെ . ഞാനും , മാമിയും ഏട്ടന്മാരും പറഞ്ഞു, വണ്ടി ഇടിച്ചതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന്. ഡോക്ടർ തറപ്പിച്ചു പറഞ്ഞു ഒരിക്കലുമല്ല ഈ കുട്ടിക്ക് പിള്ളവാതപ്പനി ആണ്. ചെറുപ്പത്തിലേ ഈ കുട്ടിക്ക് നിങ്ങൾ പോളിയോയുടെ ഇൻജക്ഷൻ എടുത്തിരുന്നില്ല അതുകൊണ്ട് മാത്രം ആണ് ഇങ്ങനെ സംഭവിച്ചത്. ഇത്രെയും കാലം ഈ കുട്ടി ഓടി നടന്നത് തന്നെ ദൈവാധീനം ഉള്ളത് കൊണ്ട് മാത്രമാണ്.
ഡോക്ടർ പറഞ്ഞത് സ്ഥിരീകരിക്കാൻ വേണ്ടി അമ്മയെ വിളിച്ചപ്പോൾ അമ്മയും ആദ്യം പറഞ്ഞത് എടുത്തിരുന്നല്ലോ എന്നാണു. പിന്നീട് മാമിയുടെ കൈയ്യിൽ നിന്നും ഫോണ്‍ ഡോക്ടർ വാങ്ങി സംസാരിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ആണ് ആ സത്യം ഓർത്തെടുത്തത് രണ്ടാമത്തെ വാക്സിനേഷൻ എടുക്കാൻ മറന്നു പോയെന്നു. കാരണം അച്ഛൻ ഒരു വശം തളർന്നു ആശുപത്ര്യിയിലായിരുന്ന സമയം അമ്മ അച്ഛനെ നോക്കി അവിടെ നിന്നപ്പോൾ മറന്നു പോയതാണ്. അതും എന്‍റെ വിധിയായി സമാധാനിക്കാൻ ഞാൻ മനസ്സിനെ പാകപ്പെടുത്തി. ഡോക്ടർ പറഞ്ഞു ഇനിയീ കുട്ടിക്ക് കുറച്ചു നാളുകൾക്കുള്ളിൽ സ്വാധീനം പൂർണമായും നഷ്ട്ടപ്പെടുമെന്നും, കടുത്ത വേദനയും അനുഭവപ്പെട്ടു തുടങ്ങുമെന്നും. താത്കാലിക ആശ്വാസത്തിന് വേദന സംഹാരികളും , ഫിസിയോ തെറാപ്പിയും , പിന്നെ ഒരുപാട് നടക്കാനും പറഞ്ഞു. കഴിയുന്നതും പെട്ടെന്ന് അഡ്മിറ്റ് ആയി ചികിത്സ തേടുക. നമ്മുക്ക് ഒരു പരിധി വരെ രോഗാവസ്ഥയിൽ നിന്നും മുക്തി നേടാൻ ശ്രമിക്കാം എന്ന് ഉറപ്പില്ലാതെ പറഞ്ഞപ്പോൾ മനസ്സിൽ കരഞ്ഞു കൊണ്ട് ആരെയും ശപിക്കാതെ ഞങ്ങൾ അവിടെന്നു പടിയിറങ്ങി.
മൂന്ന് ദിവസത്തിനു ശേഷം രാത്രി അമ്മ ഫോണിൽ വിളിച്ചു നേരം വെളുക്കുവോളം അറിയാതെ ചെയ്തു പോയ അപരാധത്തെ ഓർത്തു കരഞ്ഞു മാപ്പപേക്ഷിച്ചു. ഒരു വശം തളർന്നു പോയി ചികിത്സയിലായിരുന്ന എന്‍റെ അച്ഛന്‍റെയോ ,അച്ഛനെ നോക്കി ആശുപത്രിയിൽ കഴിഞ്ഞു കൂട്ടിയ അമ്മയെയോ, കുഞ്ഞി ചേട്ടന്മാരുടെയോ ആരുടെയോ കുറ്റം കൊണ്ടല്ല. സ്വന്തം വിധിയെ പഴിച്ചു കിടന്നുറങ്ങാൻ ശ്രമിക്കുമ്പോഴും എന്‍റെ കൊച്ചു മനസ്സിലിരുന്നു ആരോ തേങ്ങുന്നുണ്ടായിരുന്നു. "എങ്കിലും എന്‍റെ അമ്മ എനിക്ക് രണ്ടാമത്തെ വാക്സിനേഷൻ എടുക്കാൻ മറക്കാതിരുന്നെങ്കിൽ" എനിക്കീ അവസ്ഥ വരില്ലായിരുന്നു. ഞാനും എല്ലാവരെയും പോലെ ഓടി ചാടി നടക്കുമായിരുന്നു. അമ്മ എന്നെ കൂടുതൽ ശ്രദ്ധിച്ചിരുന്നെങ്കിൽ, ഏട്ടൻമാരുടെ കൈയ്യിൽ എന്നെ ഏൽപ്പിക്കാതിരുന്നെങ്കിൽ ഞാൻ താഴെ വീഴില്ലായിരുന്നു നട്ടെല്ലിനു വളവുണ്ടാകിലായിരുന്നു. അമ്മയെ കുറ്റം പറയാനും കഴിയില്ല കാരണം ഞങ്ങളുടെ അവസ്ഥ അങ്ങനെയായിരുന്നു. മനസ്സിന്‍റെയും ശരീരത്തിന്‍റെയും വേദന സഹിച്ചു ഞാനും മരുന്നിന്‍റെ ആലസ്യത്തിൽ ഞാനുമറിയാതെ ഉറങ്ങി പോയി.
രാവിലെ ഉറക്കമുണർന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി....!!
അമ്മ എന്‍റെ കാലുകളെ കണ്ണീരു കൊണ്ട് കഴുകുകയായിരുന്നു...!!
അതാണ് അമ്മമാരുടെ മനസ്സ്......
എന്‍റെ കാലുകളെ പിടിച്ചു ചുംബിച്ച് അമ്മ എന്നോട് മാപ്പ് ചോദിക്കുന്നു....!!
ഞാൻ സ്വപ്നമാണോ കാണുന്നത് ?
അമ്മേ എന്ന് വിളിച്ചപ്പോൾ , അമ്മ എന്നെ കെട്ടി പിടിച്ചു വീണ്ടും കരയുകയായിരുന്നു. സൗദിയിൽ അമ്മ നിന്ന വീട്ടിലെ അറബി മൊതലാളിയും കുടുംബവും സ്നേഹമുള്ളവരായത് കൊണ്ട് കുറച്ചു പണവും കൊടുത്ത് വിട്ടു മകളെ കണ്ടിട്ട് വരൂ പറഞ്ഞു എത്രെയും പെട്ടെന്ന് വിസ ശരിയാക്കി 10 ദിവസത്തെ ലീവും കൊടുത്ത് വിട്ടൂ. എനിക്ക് തരാൻ അറബി മൊതലാളി ഒരു ബ്ലാക്ക് & വൈറ്റ് മൊബൈൽ ഫോണും കൊടുത്ത് വിട്ടൂ കാരണം അമ്മയോട് എപ്പോഴും സംസാരിക്കാൻ വേണ്ടിയാണ്. അമ്മ വന്നത് കൊണ്ട് എന്തോ എനിക്ക് വേദന കുറച്ചു കുറഞ്ഞു തുടങ്ങിയത് പോലെ തോന്നി എങ്കിലും കാലു നിലം കുത്തുമ്പോൾ അസ്ഥികൾ നുറുങ്ങുന്ന വേദന കാലുകളുടെ ശേഷി കുറയുന്ന പോലെ ഒരു മരവിപ്പ് പോലെ അനുഭവപ്പെട്ടു തുടങ്ങി. അടുത്ത ദിവസം തന്നെ അമ്മ എന്നെയും ഏട്ടന്മാരെയും കൂട്ടി ഡോക്ടറെ കാണാൻ ഹോസ്പ്പിറ്റലിൽ പോയി....

വിദഗ്ദ്ധ വിഭാഗത്തിൽ കാണിച്ചു ട്രീറ്റ്മെന്റ് ആരംഭിച്ചു. ഡോക്ടർമാർ 50/50 എന്ന അനുപാതത്തിൽ ശരിയാക്കിയെടുക്കാൻ ശ്രമിക്കാം എന്ന് പറയുന്നു. മൂന്ന് ദിവസം അഡ്മിറ്റ് ആയി, എല്ലാ പരിശോധനകളും കഴിഞ്ഞ് റിപ്പോർട്ട് കിട്ടിയ ശേഷം തുടയെല്ലിന് , സ്റ്റീൽ റോഡ് ഇടാനായി ഒരു ഓപ്പറേഷൻ വേണമെന്നു പറഞ്ഞു. എന്തിനാണെന്ന് എനിക്കിപ്പോഴും അറിയില്ല. കാലിനു ബലം കിട്ടാൻ വേണ്ടിയാണെന്ന് മാത്രമറിയാം. ഓപ്പറേഷൻ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ വാക്കറുമായി വീട്ടിലേക്ക് മടങ്ങി പോയി. പോകുന്നതിനു മുൻപായി ഞങ്ങൾക്ക് താമസിക്കാൻ അമ്മ ഒരു ചെറിയ വാടക വീട് തരപ്പെടുത്തി. എന്നെയും ഏട്ടന്മാരെയും ശ്രീജേഷ് മാമനിൽ നിന്നും രക്ഷപ്പെടുത്താനായിരുന്നു അങ്ങിനെ ഒരു മാറ്റം.
ഞങ്ങൾക്ക് കൂട്ടിനായി അമ്മയുടെ അകന്ന ബന്ധത്തിലുള്ള അമ്മിണി അമ്മയെ കൊണ്ട് വന്നു നിറുത്തി. അമ്മിണി അമ്മ അടുത്തുള്ള അമ്പലത്തിൽ അടിച്ചു തളി ജോലി ചെയ്ത് കിട്ടുന്ന ചെറിയ തുക കൊണ്ട് ഒരു കൊച്ചു മുറിവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അമ്മിണി അമ്മ വന്നതോട് കൂടി ഒരുപാട് പഴം പുരാണവും നല്ല രുചിയുള്ള ഭക്ഷണവും കഴിച്ചു തുടങ്ങി , ഞങ്ങൾക്ക് ഒരു കൂട്ടുമായി. പത്ത് ദിവസത്തെ ലീവ് കഴിഞ്ഞു അമ്മ സൗദിയിലേക്ക് മടങ്ങുകയും ചെയ്തു.
ഞാൻ വാക്കറിന്‍റെ സഹായത്തോടെ കുറച്ചു ദിവസം കഴിഞ്ഞു നടക്കാൻ തുടങ്ങി. ഒരു കാലിൽ ഭാഗികമായി സ്വാധീനവും മറു കാൽ ഒട്ടും തന്നെ ചലിപ്പിക്കാൻ കഴിയാതെയുമായി , പക്ഷേ കാൽ പാദം മാത്രം ചലിപ്പിക്കാൻ സാധിച്ചു. തുടയ്ക്കും മുട്ടിനും ബലമില്ലാത്തത് കൊണ്ടാണ് കാൽ നിലത്തു കുത്താൻ സാധിക്കാതിരുന്നത്. ഏട്ടന്മാരുടെ സ്കൂളിൽ പോക്കും അവരോടൊപ്പം അമ്മിണി അമ്മയുടെ അമ്പലത്തിൽ പോക്കും കഴിഞ്ഞാൽ ഞാൻ വീട്ടിൽ തനിച്ചാകും. അങ്ങനെ ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ് ചെറിയ രീതിയിൽ സ്വന്തം ജീവിതം പേപ്പറിലേക്ക് പകർത്താൻ ആരംഭിച്ചത്. ദിവസങ്ങൾ കൊഴിഞ്ഞു പോയി. ഇടയ്ക്കിടയ്ക്ക് അമ്മിണി അമ്മയുമായി അല്ലെങ്കിൽ ഏട്ടന്മാരുമായി ഓട്ടോയിൽ ആശുപത്രിയിൽ പോകും വരും.
അമ്മയുടെ പണം മുടങ്ങാതെ വരും. ചിലവുകളെല്ലാം നല്ല രീതിയിൽ നടന്നു പോകുമായിരുന്നു. മൂത്ത ഏട്ടൻ അൽപസ്വൽപ്പം ചീത്ത കൂട്ടുക്കെട്ടുകൾ തുടങ്ങിയോ എന്നൊരു സംശയം ഉടലെടുത്തു, കാരണം അച്ഛന്‍റെ മണം ഏട്ടനിൽ ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടാൻ തുടങ്ങി. ബീഡിയുടേയും , പിന്നെ ഇടയ്ക്ക് മദ്യത്തിന്‍റെയും രൂക്ഷ ഗന്ധം. പക്ഷേ ഒന്നും ചോദിച്ചില്ല. ചേട്ടൻ അറിയിച്ചുമില്ല. മൂത്ത ഏട്ടനു എന്നെയോർത്ത് എന്നും സങ്കടമാണ് ,കാരണം ഏട്ടന്‍റെ കൈയ്യിൽ നിന്നും തെറിച്ചു വീണാണല്ലോ എനിക്ക് നട്ടെല്ലിനു ക്ഷതം വന്നതും ചെറിയ രീതിയിൽ മുതുകിന് വളവുണ്ടായതും.
ഒരു ദിവസം പതിവ് പോലെ ഏട്ടന്മാരും അമ്മിണി അമ്മയും ഇല്ലാതിരുന്ന സമയത്തായിരുന്നു ശ്രീജേഷ് മാമൻ കയറി വന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന എന്‍റെ അടുക്കൽ വന്നു സുഖ വിവരങ്ങൾ തിരക്കി സംസാരിച്ചിരുന്നു. എന്‍റെ ഉള്ളിലെ ഭീതിയുടെ മുഖം സകല ദൈവങ്ങളെയും വിളിച്ചു കൂവുകയായിരുന്നു. കാരണം മാമൻ കുറച്ചു മദ്യപിച്ചിട്ടുണ്ട്.
ശ്രീജേഷ് : നിന്‍റെ കുരുത്തംക്കെട്ട ആങ്ങളമാർ എവിടെ പോയി കിടക്കുകയാ... മൂത്തവനെ ഒന്ന് കാണണം , അവൻ ഇപ്പോൾ കഞ്ചാവ് വലിക്കാൻ തുടങ്ങിയെന്നു കേട്ടു. അതിന്‍റെ വിൽപ്പനയും ചെറിയ തോതിൽ തുടങ്ങിയിട്ടുണ്ടത്രേ, എങ്കിൽ അതൊന്നു അന്വേഷിക്കുകയും കുറച്ചെനിക്ക് വാങ്ങി കൊണ്ട് പോകുകയും ചെയ്യാം എന്ന് കരുതി കയറിയതാ. നിന്‍റെ കാലിൽ ഓപ്പറേഷൻ ചെയ്തെന്നു കേട്ടല്ലോ കാണിച്ചേടീ എന്ന് മാമൻ പറഞ്ഞു.
l
ചിന്നു : മനസ്സിലാ മനസ്സോടെ പാവാട മുട്ട് വരെ പൊക്കി കാണിച്ചു. ഈ കാലിനാ ഓപ്പറേഷൻ ചെയ്തത് എന്ന് പറഞ്ഞു.

ശ്രീജേഷ് : എന്നിട്ട് കത്തി വെച്ചതിന്‍റെ പാടൊന്നും ഇല്ലല്ലോടീ?
ചിന്നു : അത് തുടയെല്ലിനാ മാമാ...
ശ്രീജേഷ് : ഒന്ന് കാണിച്ചേടീ എന്ന് പറഞ്ഞു കട്ടിലിൽ എന്‍റെ കാലിനടുത്ത് ഇരുന്നു.
ചിന്നു : കാണിക്കാൻ പറ്റില്ല മാമാ , ഇവിടെ എല്ലാവരുമുള്ളപ്പോൾ വരൂ , മാമൻ ഇപ്പോൾ പോയിട്ട് പിന്നെ വരൂ....
ഒന്ന് കാണട്ടേടീ എന്നും പറഞ്ഞ് എന്‍റെ പാവാട തുടവരെ പൊക്കിയപ്പോൾ ഞാൻ പാവാട തുമ്പിൽ പിടിച്ചു വലിച്ചു താഴെയിട്ടു. മദ്യാസക്തിയിൽ ആയിരുന്ന മാമൻ ബലം പ്രയോഗിച്ചു എന്‍റെ പാവാട വലിച്ചു പൊക്കി. അതിനു ശേഷം നിന്‍റെ തള്ള എന്‍റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് പോയി അത് ഞാൻ നിന്നിൽ നിന്നും ഈടാക്കുമെന്നും പറഞ്ഞു,
എന്‍റെ മുകളിലേക്ക് പേ പിടിച്ച നായയെ പോലെ ചാടി കയറിയ ശേഷം ചുംബിക്കാൻ തുടങ്ങി, ഒച്ചയെടുക്കാതിരിക്കാൻ എന്‍റെ വായ പൊത്തുകയും പിന്നീട് തുണി തിരുകി കേറ്റുകയും ചെയ്തു. എന്‍റെ ഷർട്ടിന്‍റെ ബട്ടണ്‍സ് വലിച്ചു പൊട്ടിക്കുകയും എന്‍റെ കൈകളെ പിടിച്ച് കട്ടിലിൽ അമർത്തി വെക്കുകയും ചെയ്തപ്പോൾ ഈശ്വര കടാക്ഷം കൊണ്ട് അമ്മിണി അമ്മ കയറി വന്നു.
ഈ കാഴ്ച്ച കണ്ട അവർ വിളിച്ചു കൂവി " ഇറങ്ങടാ തന്തയ്ക്കു പിറക്കാത്തവനെ , നായിന്‍റെ മോനെ " അമ്മിണി അമ്മ വേഗം വെട്ടു കത്തി കൈയ്യിൽ പിടിച്ചു ദേഷ്യത്തിൽ അലറി വിളിച്ചു. അടുത്തുള്ള വീട്ടുകാർ ഓടി കൂടുകയും, ശ്രീജേഷ് മാമനെ പേ പിടിച്ച നായയെ തല്ലി കൊല്ലുന്നത് പോലെ അടിച്ചു പതം വരുത്തി പോലീസിനു കൈമാറുകയും ചെയ്തു.

പൊട്ടി കരഞ്ഞു കൊണ്ടിരുന്ന എന്നെ അമ്മിണി അമ്മ സമാധാനിപ്പിച്ചു :- " ഒന്നും സംഭവിച്ചില്ലല്ലോ മോളെ സാരമില്ല , ഇനി അമ്മിണി അമ്മ മോളെ തനിച്ചാക്കി അമ്പലത്തിൽ പോകില്ല, മോള് കരയണ്ടാ ട്ടോ.. അമ്മിണിയമ്മയുണ്ട് മോൾക്ക് കൂട്ടായി" . വൈകുന്നേരം വീട്ടിലെത്തിയ ഏട്ടൻമാരും ഈ വിവരമറിഞ്ഞ് കലി തുള്ളി. ജീനയുടെയും , ശ്രീദേവി മാമിയുടെയും കരച്ചിലും പിഴിച്ചിലും കാരണം കേസില്ലാതെ പരാതി ഒതുക്കി തീർത്തു. പോലീസുകാർ കർശന താക്കീതും നൽകി ശ്രീദേവി മാമിയിൽ നിന്നും പണവും മേടിച്ചു മാമനെ രണ്ട് ദിവസം കഴിഞ്ഞ് പറഞ്ഞു വിട്ടു.
കുറച്ചു ദിവസം കഴിഞ്ഞു പഴയത് പോലെ കുടിക്കാൻ പുറത്തിറങ്ങിയ മാമനെ ആരോ ഇടവഴിയിൽ വെച്ചു കുത്തി , ചത്തില്ല സീരിയസ്സ് ആയി ആശുപത്രിയിലാണ് എന്നറിഞ്ഞപ്പോൾ സന്തോഷമാണ് തോന്നിയത്. അധിക നേരം ആ സന്തോഷത്തിന് ആയുസ്സ് ഉണ്ടായിരുന്നില്ല. എന്‍റെ മൂത്ത ഏട്ടനെ പോലീസ് സംശായാസ്പദമായി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഏട്ടനാണ് മാമനെ കുത്തിയതെന്നു കുറ്റസമ്മതം നടത്തി. പ്രായ പൂർത്തി ആകാഞ്ഞതിൽ ഏട്ടനെ ദുർഗുണ പാഠശാലയിലേക്ക് മാറ്റിയിരുന്നു. ഇതെല്ലാം അറിഞ്ഞു സ്വസ്ഥത നഷ്ട്ടമായ അമ്മ സൗദിയിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചെത്തി. ഏട്ടനു വേണ്ടി വക്കീലിനെ തരപ്പെടുത്തി , അന്നാദ്യമായി ഏട്ടനു വേണ്ടി ഞാനും അമ്മിണി അമ്മയും കോടതിയിൽ കേറി. വക്കീൽ പറഞ്ഞു പഠിപ്പിച്ചത് പോലെയെല്ലാം ഞങ്ങൾ പറഞ്ഞു. ശിക്ഷയിൽ ഇളവു ലഭിച്ചു, 3 കൊല്ലം ജയിൽ ശിക്ഷ വിധിച്ചു.
വർഷങ്ങൾ കഴിഞ്ഞു പോയി....
അമ്മിണി അമ്മ അമ്പലത്തിൽ പോകും വഴി ക്ഷേത്ര നടയിൽ വെച്ചു നെഞ്ച് വേദനയെ തുടർന്ന് ഞങ്ങളെ വിട്ടു പോയി. അമ്മ വീണ്ടും വീട്ടു ജോലി ചെയ്തു തുടങ്ങി. രണ്ടാമത്തെ ഏട്ടൻ പഠിപ്പ് നിറുത്തി പലചരക്ക് കടയിൽ ജോലിക്ക് കയറി. മൂത്ത ഏട്ടൻ ഇപ്പോൾ കൂലിപ്പണിയും അൽപ്പസ്വൽപ്പം റിയൽ എസ്റ്റെറ്റ് ബ്രോക്കർ പണിയും ചെയ്യുന്നു. എന്‍റെ വലത്തെ കാലിനു പൂർണമായും സ്വാധീനം നഷ്ട്ടമായി , ചികിത്സകൾ തകർത്ത് നടക്കുന്നു, പണം അതിനനുസരിച്ചു സ്വരൂപ്പിക്കാൻ കഴിയാതെ വരുന്നു. എല്ലുകളിൽ മജ്ജ നിറയ്ക്കൽ , ഫ്ലൂയിഡ് പ്രശ്നം , അങ്ങനെ അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ. പക്ഷേ അമ്മയുടെയും ഏട്ടന്മാരുടേയും ശുഭാപ്തി വിശ്വാസം ഒന്നു കൊണ്ടു മാത്രം ചികിത്സ തുടർന്നു കൊണ്ടേയിരുന്നു.

ഇതിനിടയിൽ ശ്രീജേഷ് മാമനും മാമിയും ജീനയും വന്നു തെറ്റുകൾ ഏറ്റു പറഞ്ഞു. മാമൻ മദ്യാസക്തിയിൽ ചെയ്തു പോയതാണെന്നും പറഞ്ഞ് കള്ള കണ്ണീരൊഴുക്കി. ഏട്ടന്മാരെ പേടിച്ചു അമ്മ പഴയതൊന്നും വിളമ്പിയില്ല. അച്ഛന് കൊടുക്കാനുള്ള തറവാട്ട് ഭാഗത്തിൽ നിന്നും 20 സെന്റ് സ്ഥലം അമ്മയുടെ പേരിലേക്ക് മാറ്റി തന്നു.
ആ സ്ഥലമെല്ലാം ചികിത്സയ്ക്ക് വേണ്ടി വിറ്റു തീർന്നു. അതിൽ നിന്നും കുറച്ചു മിച്ചം വെച്ചത് പിന്നെ രണ്ടാമത്തെ ഏട്ടൻ അരുണിനു ഒരു റീചാർജ് കടയിട്ടു കൊടുത്തു. ഫോട്ടോസ്റ്റാറ്റ് , മൊബൈൽ കച്ചവടം , റീചാർജിംഗ് , അതിനോടൊപ്പം ചെറിയ രീതിയിൽ ഫ്രഷ് ജ്യൂസും കൂടി വിൽപ്പന തുടങ്ങി. കടയിൽ വന്നു പരിചയപ്പെട്ട ശ്രീജയുമായി സ്നേഹത്തിലാകുകയും റജ്ജിസ്ട്ടർ വിവാഹം കഴിക്കുകയും ചെറിയ വാടക വീടെടുത്തു മാറി താമസിക്കുകയും ചെയ്യുന്നു.

എനിക്ക് കിട്ടിയ മൂച്ചക്ര വാഹനം വാങ്ങാൻ വേണ്ടിയാണ് ഹോസ്പിറ്റലിൽ പോയത്. മൂചക്രം ഇപ്പോൾ അരുണേട്ടനും ശ്രീജേടത്തിയും ഇരുചക്ര വാഹനമായി ഓടിച്ചു ചെത്തി നടക്കുന്നു. എന്‍റെ അപ്പുവേട്ടൻ ഇടയ്ക്കിടയ്ക്ക് പറയും കല്യാണം കഴിഞ്ഞതോടെ അവനാള് മാറി പോയെന്നു. ഞാനും അമ്മയും പറയും അതൊക്കെ നിനക്ക് തോന്നുന്നതാ. സത്യത്തിൽ അരുണേട്ടൻ ആളാകെ മാറി. ഞങ്ങളെ ശ്രദ്ധിക്കാതെയായി. അപ്പുവേട്ടനെ ഓർത്താണ് എനിക്കും അമ്മയ്ക്കും ഇപ്പോൾ വിഷമം, കല്യാണം കഴിക്കാതെ ഞങ്ങൾക്ക് കാവലായി, കൂലി പണിയെടുത്തു കിട്ടുന്നത് കൊണ്ട് ഞങ്ങളെ നോക്കുന്നു. മിക്കപ്പോഴും മദ്യപ്പിച്ചു എന്‍റെ അടുത്തു വന്നിരുന്നു പൊട്ടി കരയും, അറിയാതെ പറ്റിപ്പോയ കൈപ്പിഴയെ കുറിച്ചോർത്ത് നീറി നീറി എനിക്ക് സുഖം പ്രാപിക്കുന്നതിന് വേണ്ടി ആത്മാർഥമായി പ്രാർഥിച്ചു. എന്‍റെ അപ്പുവേട്ടനെ കുറിച്ചോർത്താണ് എനിക്കിന്ന് വിഷമം വിനയേട്ടാ....
എന്ന് പറഞ്ഞു ചിന്നു കരയാൻ തുടങ്ങി....
എന്ന് പറഞ്ഞു ചിന്നു കരയാൻ തുടങ്ങി....
എന്ത് പറയണമെന്നറിയാതെ കുഴങ്ങിയ ഞാൻ പെട്ടെന്ന് ചോദിച്ചു, അപ്പോൾ നീ ഒരു കാര്യം പറയാൻ മറന്നു പോയോ ?
ചിന്നു : എന്ത് കാര്യം ?
നിന്‍റെ ഫ്രണ്ട് മമ്പാട്ട് റഹ്മാന്‍റെ പ്രണയ കഥ ?
വിങ്ങി വിങ്ങി കരയാൻ തുടങ്ങിയത് ചിന്നു നിർത്തി .

ചിന്നു : വിനയേട്ടൻ ഭയങ്കര ദുഷ്ട്ടനാ ഒന്ന് കരയാൻ പോലും സമ്മതിക്കാതെ മനപൂർവം ഓരോന്നും ചോദിച്ചു വിഷയം മാറ്റുകയാണ്.... അല്ലേ ?
നീ പറഞ്ഞത് കേട്ട് കരഞ്ഞത് ഞാനാ ചിന്നു...
ഇനിയും നീ കരയരുത് , നിന്‍റെ മനസ്സ് തളർന്നാൽ അത് നിന്‍റെ ശരീരത്തെയും ബാധിക്കും....
അതുകൊണ്ടാ വിഷയം മാറ്റാനായി ഞാൻ മമ്പാട്ട് റഹ്മാന്‍റെ കഥ എന്താണെന്ന് ചോദിച്ചത്...

ചിന്നു : റഹ്മാനിക്ക ഇപ്പോൾ വിവാഹിതനാണ് കൊതിച്ചത് കിട്ടിയില്ലെങ്കിലും , കിട്ടിയതിനെ പൊന്നു പോലെ നോക്കുന്നു.
അപ്പോൾ മുംതാസ് ??
ചിന്നു : മുംതാസ് മണ്ടോത്ത് അതായിരുന്നു റഹ്മാനിക്കയുടെ ഹൂറിയുടെ മുഴുവൻ പേര്.
ഹോ..!! അപ്പോൾ ഈ മുംതാസിന്റെ തലമണ്ട നല്ല യമണ്ടൻ ആയിരിക്കുമല്ലേ ?.... ( ചിന്നുവിനെ ചിരിപ്പിക്കാൻ വേണ്ടി വേണോണൂ വെച്ച് ഒരൂ ചളി പറഞ്ഞു ) സംഭവം ഏറ്റില്ല..
ചിന്നു : വെറുതെ വേണ്ടാത്തതൊന്നും പറയണ്ട കേട്ടോ....
പെട്ടെന്ന് ഫോണ്‍ കട്ടായി പോയി...
ബാലൻസ് തീർന്നതാണ് കാര്യം. ഞാൻ തിരിച്ചു വിളിച്ചപ്പോൾ 33 രൂപ Airtel-നു തിരിച്ച് അടച്ചില്ലെങ്കിൽ നിങ്ങളുടെ മുട്ടുകാലു തല്ലിയൊടിക്കുമെന്ന് ഏതോ ചേട്ടൻ റെക്കോർഡ് ചെയ്തു വിളിച്ചു കൂവുന്നു.. ചിന്നുവിന്‍റെ എസ്.എം.എസ് വന്നു, ബാലൻസ് തീർന്നതാ നാളെ വിളിക്കാം, ഉറക്കം വരുന്നു...
ഞാനും കിടക്കാൻ പോയപ്പോൾ പതിവ് പോലെ കുട്ടികളുടെ ചിത്രങ്ങൾ അയച്ചു തരുന്ന എന്‍റെ ഓണ്‍ലൈൻ സുഹൃത്ത് മനോഹരമായ ഒരൂ ക്യൂട്ട് കുഞ്ഞിന്‍റെ ചിത്രം ഗുഡ് നൈറ്റ് എന്നെഴുതി അയച്ചു തന്നു. ഞാനും തിരിച്ചു ഗുഡ് നൈറ്റ് പറഞ്ഞു. ദൈവാനുഗ്രഹം പേരിൽ കൊണ്ട് നടക്കുന്ന, എന്‍റെ കഥകളും കവിതകളും വായിക്കാൻ ഇഷ്ട്ടമുള്ള എന്‍റെ നല്ലൊരു ഫ്രണ്ട് കൂടിയായ അനുഗ്രഹ ജീസസ്സ് ആയിരുന്നു അത്. പതിവ് പോലെ രാവിലെയും , ഉച്ചയ്ക്കും , വൈകുന്നേരവും , രാത്രിയും കിട്ടും കുഞ്ഞുങ്ങളുടെ മനോഹരമായ ചിത്രങ്ങളും ആശംസകളും. എനിക്ക് കുഞ്ഞുങ്ങളെ ഒരുപാടിഷ്ട്ടവുമാണ്. എനിക്കും ഉണ്ട് ഒരു സുന്ദരി പൂവിനെപോലുള്ള ഒരു കുഞ്ഞി കാന്താരി അവളെ കുറിച്ചു പിന്നീട് പറയാം തൽക്കാലം ഞാനൊന്ന് ഉറങ്ങട്ടെ.....
രാവിലെ പതിവ് തെറി അലാറം കേട്ടുണർന്നു...
ജോലിക്ക് പോകുന്ന വഴി Airtel സിംമിലേക്ക് 120 രൂപ ഫുൾടോക്ക് ടൈം റീച്ചാർജ് ചെയ്യ്തു.. ആദ്യമേ ചിന്നുവിനെ വിളിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു. 11 മണിക്ക് ചാറ്റിൽ വരൂ നമ്മുക്കവിടെ സംസാരിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ജോലിക്ക് വന്നു പതിവ് പോലെ തിരുഹൃദയത്തിനു മുൻപിൽ ചന്ദന തിരി കത്തിച്ചു വെച്ചു ദൈവത്തോട് പ്രാർഥിച്ചു. ഞാൻ ജോലി ചെയ്യുന്നത് ഒരു ഹോം സ്റ്റേയിലാണ് (കൊച്ചി കാണാൻ വരുന്ന ഫോറിനേഴ്സ് താമസിക്കുനിടത്ത്) റിസെപ്ഷൻ ഡെസ്ക്കിൽ ആണെന്‍റെ ജോലി. രാവിലെ വന്നാൽ ഓണ്‍ലൈൻ ബുക്കിംഗ് ഉണ്ടോ ? ഇല്ലയോ ? എന്ന് നോക്കി , മറ്റു കണക്കും കാര്യങ്ങളും നോക്കി കഴിഞ്ഞാൽ പിന്നെ ഫ്രീ ടൈം ഒരുപാടുണ്ട് ഈ സമയങ്ങളിൽ മൊബൈലിൽ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പും പിന്നെ സൗഹൃദങ്ങളുമായി ചാറ്റിംഗും ചെയ്യ്തിരിക്കും. ചിന്നുവിനെ പരിചയപ്പെട്ടപ്പോൾ മുതൽ ചാറ്റിംഗ് മറ്റുള്ളവരുമായി കുറഞ്ഞു അതിനു ഒരുപാട് സൗഹൃദങ്ങൾക്ക് പരാതിയുമുണ്ട്.
അതാ പച്ച വെളിച്ചം തെളിഞ്ഞൂ. ചിന്നു ഓണ്‍ലൈൻ....
ചിന്നു : ഗുഡ് മോർണിംഗ് വിനയേട്ട
ഞാൻ നേരത്തെ പറഞ്ഞതാണല്ലോ ?
ചിന്നു : അപ്പോൾ ഞാൻ പറഞ്ഞില്ലല്ലോ , അതുകൊണ്ട് ഇപ്പോൾ പറഞ്ഞു...
ഓക്കെ നോ പ്രോബ്ലം പറഞ്ഞു കൊണ്ട് , ചിന്നുവിനെ ഞാൻ മെസ്സെൻഞ്ചറിൽ വോയിസ് കോൾ ചെയ്തു...
ചിന്നു : ഹലോ , മനസ്സിലായി വിനയേട്ടാ മമ്പാട്ട് റഹ്മാനിക്കയുടെ കഥയല്ലേ അറിയേണ്ടത് ?
അതെ...!
നീണ്ട 13 വർഷത്തിനു ശേഷം രണ്ടു ഹൃദയങ്ങൾ കണ്ടുമുട്ടിയന്നല്ലേ , അതും ഇവിടെ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ വെച്ചു അതെങ്ങനെ ?
ചിന്നു : അതെങ്ങനെ എന്നൊന്നും എനിക്കുമറിയില്ല. റഹ്മാനിക്ക അന്ന് ഹോസ്പിറ്റൽ ബിൽ അടച്ചു പോയതിനു ശേഷം ഞാൻ ഇക്ക ഓണ്‍ലൈൻ വരുന്നുണ്ടോ നോക്കിയിരുന്നു. ഇക്കായ്ക്ക് മെസ്സേജ് ഇട്ടിരുന്നു നന്ദി പറഞ്ഞു കൊണ്ട്. റഹ്മാനിക്ക ഓണ്‍ലൈൻ വന്നപ്പോൾ എനിക്കും മെസ്സേജ് അയച്ചു ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടു.
എനിക്ക് വിനയേട്ടൻ ഇപ്പോൾ എങ്ങനെയാണോ അതെ പോലെയാണ് റഹ്മാനിക്കയും. ഇക്കായുടെ ടൈം ലൈൻ നോക്കിയപ്പോൾ വിരഹ പോസ്റ്റുകൾ ഷെയർ ചെയ്തവയും പിന്നേ സ്വന്തം വരികളും ഏഴുതിയിട്ടെക്കുന്നു നല്ല നല്ല വരികൾ ആരോരും ലൈക്ക് ഇടാതെ മാസങ്ങളും വർഷങ്ങളുമായി പൊടി പിടിച്ചു കിടക്കുന്നവയെ പൊടി തട്ടിയെടുക്കണമെന്നു ഞാൻ വിചാരിച്ചപ്പോൾ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല നേരെ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയായിരുന്നു. ഗ്രൂപ്പിലെത്തിയ അന്ന് തന്നെ ഇക്കാ സന്തോഷത്തോടെ എന്നെ വിളിച്ചു പറഞ്ഞത് ഇതായിരുന്നു നീണ്ട 13 വർഷത്തിനു ശേഷം ഇക്കായുടെ പ്രാണനെ കണ്ടു മുട്ടുകയായിരുന്നു എന്ന്.
ഹോ..!!
'മണ്ടോട്ട് മുംതാസ്' അതാണ് അവളും വിരഹത്തിൻ വേദന നിറഞ്ഞ പോസ്റ്റുകൾ ഗ്രൂപ്പ് ടൈം ലൈനിൽ നിറച്ചും പോസ്റ്റ് ചെയ്തിരുന്നത്....
ചിന്നു : മുറ്റം നിറയെ മക്കൾ വേണമെന്നത് അവരുടെ ആഗ്രഹമായിരുന്നു...
അവരുടെ പ്രണയം പൂവണിഞ്ഞില്ലെങ്കിലും , അവരുടെ ആഗ്രഹം ദൈവം സാധിച്ചു കൊടുത്ത്...
രണ്ടു പേർക്കും 9 (ഒൻപത്) കുട്ടികൾ
കുടുംബാസൂത്രണക്കാര് കേസേടുത്തിലെ ഇവർക്കെതിരെ ?
ചിന്നു : എന്തിനു ?
അല്ല...! നാം ഒന്ന് നമ്മുക്കൊന്ന് എന്ന് പറഞ്ഞിട്ട് ഇതിപ്പോൾ ഒൻപതായല്ലോ ?
അല്ല ചിന്നു അവരുടെ വീട്ടിൽ ടി.വിയും , കംപ്യൂട്ടറും വർക്കിംഗ് അല്ലായിരുന്നോ ?
ചിന്നു : അതെന്താ ? വിനയേട്ടാ ? അങ്ങനെ ചോദിച്ചത്....??
അല്ല , അവർക്ക് വേറെ എന്‍റെർട്ടെയിൻമെന്റ് ഒന്നുമില്ലായിരുന്നു എന്ന് തോന്നുന്നു....
എന്ത് ചെയ്യണമെന്നറിയാതെ എത്ര നേരമാ മുഖത്തോട് മുഖം നോക്കിയിരിക്കാ രണ്ടാളും...
ബോറടിച്ചു കാണും...
അതിന്റെ പരിണിത ഫലമല്ലേ ഒൻപത് മക്കൾ.....
ചിന്നു : അയ്യേ..!! ഈ വിനയേട്ടൻ എന്തൊക്കെയാ പറയുന്നത്... രണ്ടാളും കല്യാണം കഴിച്ചില്ല....
ങേ..!!
പ്ലിംഗ്......
കല്യാണം കഴിക്കാതെ ഒൻപതെണ്ണം , അപ്പോൾ കഴിച്ചിരുന്നെങ്കിൽ 90 (തൊണ്ണൂറോ) അങ്ങനെയായേനെ....
ദൈവത്തിനു നന്ദി...!
ചിന്നു : എന്‍റെ വിനയേട്ടാ റഹ്മാനിക്ക നിക്കാഹ് ചെയ്തത് ആമിനയെയും....
മുംതാസിനെ നിക്കാഹ് ചെയ്തതു സുബൈറും ആയിരുന്നു....
റഹ്മാനിക്കയ്ക്ക് 4 കുട്ടികളും.....
മുംതാസിനു 5 കുട്ടികളും പിറന്നു.....
എന്നാലും ഞാൻ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു , ആ സമയങ്ങളിൽ അവരുടെ വീട്ടിലെ ടീ.വിയും , കംപ്യൂട്ടറുമൊന്നും വർക്കിംഗ് ആയിരിക്കില്ല , എന്‍റെ അമ്മച്ചിയാണേ സത്യം.....
ചിന്നു : മതിയെട്ടോ കളിയാക്കിയത് ഞാൻ പറയണോ ? അതോ പോണോ ?
ഓക്കെ ഓക്കെ.....
പറഞ്ഞോളൂ ഇനി ഞാനൊന്നും മിണ്ടില്ല.....
ചിന്നു : എന്നാൽ പറയാം....
13 വർഷത്തെ തേങ്ങൽ ഇക്കാ എന്നോട് കഥ പറയാൻ തുടങ്ങീ....
കാലിക്കറ്റ് യൂണിവേർസിറ്റി പാർക്ക് ആയിരുന്നു ഞങ്ങളുടെ എല്ലാം.....
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലായിരുന്നു മുംതാസ് പഠിച്ചിരുന്നത്. റഹ്മാനിക്ക ആണെങ്കിൽ പരപ്പനങ്ങാടി കോർപ്പറേറ്റ് കോളേജിലും.
അല്ല ചിന്നു ഈ പറഞ്ഞ സ്ഥലങ്ങൾ എല്ലാം വേറെ വേറെ സ്ഥലങ്ങൾ അല്ലെ ?
ചിന്നു : തോക്കിൽ കേറി വേടി വെക്കല്ലേ ?
ഓഹ് സോറി..!!
ചിന്നു : ഇവർ വേറെ വേറെ കോളേജിൽ ആണ് പഠിച്ചതെങ്കിലും താമസം ഒരു കിലോമീറ്റർ ചുറ്റളവിലായിരുന്നു രണ്ടുപേരും. രണ്ടു പേരും ഒരേ ബസ്സ് സ്റ്റോപ്പിൽ വന്നാണ് ബസ്സ് കാത്ത് നിൽക്കുന്നത്. അങ്ങനെ കൂടുതൽ കാത്ത് നിൽക്കാതെ രണ്ടാളും പരസ്പ്പരം പ്രണയത്തിലായി. മുംതാസും , റഹ്മാനും പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവരായിരുന്നു.
ഒരിക്കൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ മുംതാസിന്‍റെ കൂട്ടുകാരിയുടെ കൈ തട്ടി ചോറും പാത്രം നിലത്ത് വീണു പാത്രം ഉരുണ്ടുരുണ്ട് ചെന്ന് വീണത് കണ്ടക്ക്‌ട്ടറിനടുത്ത് എത്തിയതും പാത്രം തുറന്നു പുട്ട് ഉരുണ്ടുരുണ്ട് റഹ്മാന്‍റെ അടുത്തോട്ടും പാത്രത്തിലെ വെള്ള കടലാസിൽ എഴുതിയ പ്രണയകാവ്യം കിട്ടിയത് കണ്ടെക്ക്ട്ടറിനും പറയണോ പൂരം.... ബസ്സിൽ കണ്ടെക്ക്ട്ടർ ഉച്ചത്തിൽ വായിച്ചു മുംതാസും റഹ്മാനും അങ്ങനെ ബസ്സിൽ ഹിറ്റായി " സത്യത്തിൽ പ്രണയ ലേഖനം കൈമാറിയിരുന്നത് ചോറ്റു പാത്രത്തിലായിരുന്നു. കുറച്ചു നാളുകൾ കഴിഞ്ഞു
റഹ്മാൻ ഒരു നീല നിറത്തിലുള്ള T.V.S Victor ബൈക്ക് മേടിച്ചു പിന്നീട് അവരു ആരുമറിയാതെ പ്രേമിച്ചു സല്ലപിക്കാൻ തിരഞ്ഞെടുത്തിരുന്നത് യൂണിവേർസിറ്റി പാർക്കിലെ മരങ്ങളുടെ മറവിലും , മരങ്ങളിലും അവരുടെ പ്രണയം കാണാം..
അതെങ്ങനെ ?
ചിന്നു : അതെങ്ങനെ എന്ന് ചോദിച്ചാൽ എനിക്കുമറിയില്ല അവരോടു തന്നെ ചോദിക്കണം. തോക്കിൽ കേറി വേദി വെച്ചാൽ ഞാൻ പറയില്ലാട്ടോ....
ഓക്കെ , വീണ്ടും സോറി....
ചിന്നു : മുംതാസിനു രണ്ട് സഹോദരിമാരും , ബാപ്പയും , ഉമ്മയും ഉണ്ടായിരുന്നു... ബാപ്പ ദുബൈയിൽ ആയിരുന്നു കച്ചവടം , കച്ചോടം പൊളിഞ്ഞു നാട്ടിൽ വന്നു പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോൾ പുള്ളിക്കാരൻ മയ്യത്തായി. പിന്നെ ബാപ്പയില്ലാത്ത കുഞ്ഞുങ്ങളെ വളർത്തിയത് ഉമ്മയും ഇളയപ്പന്മാരും കൂടിയാണ് വളർത്തിയത്. റഹ്മാനിക്കയ്ക്ക് സ്ഥിതി ഇതിനേക്കാൾ കഷ്ട്ടവും....
ഒരുപാട് കുപ്പിവളകൾ കൈയ്യിലിടുമായിരുന്നു ആ കുപ്പി വളകൾ പൊട്ടിക്കുക എന്നത് റഹ്മാന്‍റെ ഹോബിയും. അങ്ങനെയ്യിരിക്കെ റഹ്മാനിക്ക പ്രാരാബ്ദ്ധങ്ങൾക്കിടയിൽ നിന്നും അറബി നാട്ടിലേക്ക് ചേക്കേറി. പിന്നീട് മൂന്ന് വർഷം അവരുടെ ജീവിതത്തിൽ നെറ്റ് കോളിംഗ് യാഹൂ വീഡിയോ ചാറ്റിംഗ്. മുംതാസിനു കല്യാണാലോചനകൾ വരുന്നെന്നറിഞ്ഞു ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. വീണ്ടും അവർ മൂന്ന് വർഷത്തെ വേർപ്പാട് മൂന്ന് നിമിഷത്തിലെ ചുംബനത്തിലൂടെ അവസാനിപ്പിച്ചു.
അന്നേ റഹ്മാനിക്ക കാണാൻ നല്ല ചുള്ളനായിരുന്നു ചാക്കോച്ചിയെ പോലെ ബൈക്കിൽ സ്പീഡിൽ പോകാൻ പറ്റില്ല കാരണം തലമുടി മുകളിലോട്ടു പറക്കും. ഹെൽമ്മറ്റ് തലയിൽ വെച്ചു മുംതാസ് പുറകിൽ ഒട്ടിയിരിക്കുന്നുണ്ടാകും...
മുംതാസിനു കറുപ്പും നീലയും ഇഷ്ട്ടപ്പെട്ട നിറങ്ങളായിരുന്നു അതുകൊണ്ട് ഇക്ക അന്നൊക്കെ കറുത്ത ഷേർട്ടും കറുത്ത കണ്ണടയും നീല ജീൻസുമിട്ടേ ബൈക്കിൽ സഞ്ചരിക്കൂ..
മുംതാസ് അന്നേ ഒരുപാട് കഥകളും , കവിതകളും എഴുതുമായിരുന്നു.. ഇക്കായ്ക്ക് എഴുതുന്ന പ്രണയ ലേഖനങ്ങളിൽ പലതും 5 ഉം 6 ഉം പേജുകൾ ഉള്ള എസ്സേ ആയിരുന്നത്രെ.... കൂടുതലും സ്വന്തം രക്തത്തിൽ എഴുതിയ പ്രണയ ലേഖനങ്ങൾ ആയിരുന്നു. ഇക്കയാണെങ്കിൽ 4 വരിയിൽ കൂടുതൽ എഴുതാറുമില്ല അതിന്‍റെ പേരിൽ ഒരുപാട് സൗന്ദര്യ പിണക്കങ്ങളും...ആ പിണക്കം മാറ്റുന്നത് കൂട്ടുക്കാരന്‍റെ S.T.D Booth ക്യാബിനുള്ളിൽ...
അതും അവർക്ക് മറ്റൊരാശ്വാസമായിരുന്നു അല്ലേ ??
ഹഹ് ഹഹാ...!!
ചിന്നു : അങ്ങനെയിരിക്കെ അവർ തമ്മിൽ ഒരു ചെറിയ വാക്ക് തർക്കം...
ആ വാക്ക് തർക്കത്തിൽ മുംതാസ് വാശി പിടിച്ചു നിന്നു....
ഒരുപാട് പിണക്കം മാറ്റാൻ നോക്കിയെങ്കിലും അവളയഞ്ഞില്ല.....
അവളാ വാശിക്ക് ഇളയപ്പൻ കൊണ്ട് വന്ന ആലോചനയ്ക്ക് സമ്മതം മൂളി.....
എന്തോന്ന് ?
ചിന്നു : അതെ , വേറെ കല്യാണത്തിനു സമ്മതം മൂളി...
പെണ്ണല്ലേ വർഗം അതും ചെയ്യും അതിനപ്പുറവും ചെയ്യും...
ജോലിയും കളഞ്ഞു വന്ന അവനാണ് പൊട്ടൻ , പെട്രോൾ അടിച്ചു ക്യാഷ് കളഞ്ഞത് മിച്ചം....
അതിനു പിന്നിൽ മറ്റെന്തെങ്കിലും പ്ലാനിംഗ് ഉണ്ടായി കാണുമെന്നാ .....
ചിന്നു : അതെ ഉണ്ടായിരുന്നു...
ഹാ അങ്ങനെയേ വരൂ.......
ബാക്കി പറ...
ചിന്നു : അവരുടെ വാക്ക് തർക്കം നീണ്ടു..... ദിവസങ്ങളോളം , മുംതാസ് വീട്ടിൽ നിന്നും പുറത്തിറങ്ങാതായി , റഹ്മാനിക്ക പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുംതാസിൻ മനസ്സലിഞ്ഞില്ല. റഹ്മാനിക്കയും ഒടുവിലാണ് അറിഞ്ഞത് മുംതാസിനെ കെട്ടാൻ പോകുന്നത് മലപ്പുറത്തെ ഒരു സുബൈർ എന്ന ചെക്കനാണെന്ന് , അവനെ റഹ്മാനും കൂട്ടുക്കാർക്കും നന്നായിട്ടറിയാം. അവൻ ആണെങ്കിൽ മയക്കമരുന്നിനടിമയും , വെള്ളമടിയുമാണത്രെ... ഈ വിവരമറിഞ്ഞതും മുംതാസിനെ വീട്ടിൽ പോയി കാര്യമറിയിച്ചു. വീട്ടിൽ നിക്കാഹ് മുടക്കാൻ വന്നെന്നു പറഞ്ഞു കോലാഹലമായി. ഇളയപ്പന്മാരുടെ ചെറിയ കയ്യാങ്കളി റഹ്മാനിക്കയ്ക്ക് രണ്ടു കിട്ടുന്നതിൽ അവസാനിച്ചു.
അതൊക്കെ സർവ്വ സാധാരണമല്ലേ...!! ,
പ്രേമിക്കുന്നവന് രണ്ടു കിട്ടിയില്ല , എന്ന് പറഞ്ഞാൽ അതിൽ പരമൊരു നാണക്കേട് വേറെയില്ല.
ചിന്നു : ഒടുവിൽ വീണ്ടും നാളുകൾ ഓടിമറഞ്ഞു. ഒടുവിലാണ് മുംതാസറിഞ്ഞത് ബൈക്ക് ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ സീരിയസ് ആയിട്ട് കിടക്കുകയാണ് റഹ്മാനെന്നു. കേട്ട പാതി കേൾക്കാത്ത പാതി മുംതാസ് നേരെ മെഡിക്കൽ കോളേജിലെക്ക് പോയി. സംഭവം ശരിയാണ്, ഐ.സി.യൂ വിലാണ് കിടക്കുന്നത്. മുംതാസിനെ കണ്ടതും റഹ്മാനിക്കയുടെ ഉമ്മയൊന്നു പരുങ്ങി. മുംതാസിനെയും കൂട്ടി കുറച്ചങ്ങോട്ട് മാറി നിന്നു എന്നിട്ട് പറഞ്ഞു.
ഉമ്മ : എന്ത് പണിയാ മോളെ യ്യീ കാണിക്കണത്. എന്റെ പോരേല് വന്നു ഞമ്മള് കാലു പിടിച്ചു പറഞ്ഞതല്ലേ എല്ലാം, എന്നിട്ടെന്താ ഇജ്ജീ ഉമ്മാന്‍റെ സങ്കടം കാണാത്തേം കേക്കാത്തേം.... ?
ഡോക്ട്ടർ : റഹ്മാൻ കണ്ണ് തുറന്നു , മുംതാസിനെ കാണണമെന്ന് പറയുന്നു.
ഇത് കേട്ടയുടനെ കരഞ്ഞും കൊണ്ട് മുംതാസ് ഓടി റഹ്മാന്‍റെയരികിലെത്തി.
അവിടെ കൂടി നിന്ന റഹ്മാന്‍റെ ഉപ്പയും , സഹോദരങ്ങളും , ബന്ധുക്കാരും ചോദിച്ചു ഇതേതാ ഈ പെണ്ണ് ? ഇവളാര് ? ഇവളെ കാണാൻ അവനെന്തിന് ഡോക്കിട്ടറോട് പറഞ്ഞു ? എന്നീ ചോദ്യങ്ങൾക്ക് മുൻപിൽ പതറി നിന്ന ഉമ്മ അവരോട് പറഞ്ഞു...
ഉമ്മ : ഓളെയാണ് ഓൻ സ്നേഹിക്കുന്നത് ... ഗൾഫിൽ നിന്നും കടമൊക്കെ തീർത്ത ശേഷം ഓളെ നിക്കാഹ് കഴിക്കണമെന്നും അവനെന്നോട് പറഞ്ഞിരുന്നു. ഓളുടെ നിക്കാഹ് ഉറപ്പിച്ചെന്നറിഞ്ഞു ജോലി വിട്ടു വന്നവനാ ഓൻ.
ഓന് അവളെ ജീവനാ.....
റഹ്മാൻ : മുംതാസ് ഇനിയെങ്കിലും നീ പറ എന്തിനാ നീ എന്നെ വിട്ടു വേറെ നിക്കാഹിനു സമ്മതം മൂളിയത്. അന്നോട് ഞാൻ എന്ത് തെറ്റാ ചെയ്തത്.
മുംതാസ് : ഞാനാ തെറ്റ് ചെയ്തത് എന്നോട് നിങ്ങള് ക്ഷമിക്കീൻ എനിക്ക് പറയാനുള്ളതെല്ലാം ഇതിലുണ്ട്. ഒരു എഴുത്ത് റഹ്മാന്‍റെ കൈയ്യിൽ വെച്ചു കൊടുത്തിട്ട് മുംതാസവിടെ നിന്നും വീട്ടിലേക്ക് പോയി..
റഹ്മാൻ : എഴുത്തിൽ മുഴുവൻ ചോര മണം. അവളുടെ എഴുത്തുകളെല്ലാം സ്വന്തം ചോരയിൽ നിന്നും തന്നെയാണ് എഴുതാറുള്ളത്. അതിലെഴുതിയിരുന്നതിങ്ങനെ നിങ്ങളുടെ ഉമ്മ ഒരു ദിവസം വീട്ടിൽ വന്നു കരഞ്ഞുകൊണ്ടും എന്നോടും എന്‍റെ ഉമ്മനോടും സംസാരിച്ചിരുന്നു. ഓനേ നിക്കാഹ് ചെയ്യരുത് ഓന്‍റെ ബാപ്പ തടിമില്ലു നടത്തി അത് പൊളിഞ്ഞതിന്‍റെ കടവും , പിന്നെ ഓന്‍റെ സഹോദരങ്ങളെ കെട്ടിച്ചതിന്‍റെ കടവും , ഓനെ ഗൾഫിലെക്കയച്ചതിന്‍റെ കടവും പിന്നെ മൊത്തം കുടുംബത്തിന്‍റെ പ്രാരാബ്ധവും അതിലേക്കു നിന്നെയും കൂടി ക്ഷണിക്കാനും കഷ്ട്ടപ്പെടുത്താനും എന്‍റെ മനസ്സ് അനുവദിക്കുന്നില്ല മോളെ.
ബാപ്പയില്ലാതെ നിന്നെയും താഴെയുള്ള രണ്ട് സഹോദരിമാരെയും നിന്‍റെ ഉമ്മാ എത്ര കഷ്ട്ടപ്പെട്ടാ വളർത്തിയത് . നിന്നെ നല്ല നിലയിൽ കെട്ടിച്ചിട്ട് വേണ്ടേ സഹോദരിമാരെ നല്ല നിലയിൽ കെട്ടിച്ചു വിടാൻ എന്നൊക്കെ പറഞ്ഞു കരഞ്ഞുകൊണ്ട് റഹ്മാനിക്കയുടെ ഉമ്മ എന്റെ കാലു പിടിച്ചു. ഇത് കണ്ടു നിന്ന എന്റെ ഉമ്മ റഹ്മാനിക്കയുടെ ഉമ്മയെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു, അതിനു ശേഷം ഉമ്മ നേരെ അടുക്കളയിൽ പോയി മണ്ണണ്ണ കാനും തീപ്പെട്ടിയുമായി വന്നു അനിയത്തിമാരെ ചേർത്ത് നിർത്തി എന്റെ നേരെ ഭീഷണി മുഴക്കുകയായിരുന്നു "എനക്ക് റഹ്മാനെ വേണോ അതോ ഞങ്ങളെ വേണോ, ഓന്റെ കൂടെ പോകാണേൽ ഇജ്ജ് ഞങ്ങടെ മയ്യത്ത് കണ്ടേ പോകു , അള്ളാണെ സത്യം "....
അങ്ങനെ എനിക്ക് ഉമ്മയോട് വാക്ക് കൊടുക്കേണ്ടി വന്നു, ഇനി ഇങ്ങളോട് മുണ്ടൂലാന്നു . അതാ ഇങ്ങളോട് ഒരു നിസാര കാര്യത്തിൽ ബയ്യക്കിട്ടതും മുണ്ടാണ്ടായതും . ങ്ങളിന്നോട് ക്ഷമിക്കില്ലേ ..... അന്‍റെ ഉമ്മാനേം വീട്ടുക്കാരെയും പറ്റി ഇയ്യെന്താ ഓർക്കാത്തെ . ഞമ്മക്ക് പിരിയാം നല്ല സുഹൃത്തുക്കളാകാം.
ഹഹ ഹഹ്ഹാ പെണ്‍കുട്ടികളുടെ സ്ഥിരം നമ്പർ
ചിന്നു : വിനയേട്ടാ കഷ്ട്ടമുണ്ട്...!
ഇനിയും പറ അവളു ചതിച്ചതാണോ ? പെണുങ്ങളെ അടക്കി കുറ്റം പറയരുത്. അല്ലേലും വിനയേട്ടന്‍റെ പല എഴുത്തുകളിലും സ്ത്രീകളെ താഴ്ത്തി പറഞ്ഞു കൊണ്ടുള്ള എഴുത്തുകൾ ഞാൻ വായിച്ചിട്ടുണ്ട്.
ഞാൻ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു ചിന്നൂ.
റഹ്മാന്‍റെ ഉമ്മയും , മുംതാസിന്‍റെയും ഉമ്മയും പെണ്‍വർഗ്ഗത്തിൽ ഉള്ളവരല്ലേ...
അവരല്ലേ ഇവിടെ വില്ലത്തികളായത്...
ചിന്നു : അത് സാഹചര്യം അങ്ങനെ ആക്കിയതല്ലേ... നല്ലതിന് വേണ്ടിയല്ലേ ആ ഉമ്മ അങ്ങനെ ചെയ്യ്തത്. അതിന്‍റെ നല്ല വശവും നന്മയും എന്തുകൊണ്ട് വിനയേട്ടൻ കാണുന്നില്ല.
ഓഹ് നല്ല കാര്യമായി പോയി.
എന്നിട്ടെന്തായി.....
ബാക്കി പറ....
ചിന്നു : റഹ്മാനും കാര്യങ്ങളോട് ഏകദേശം പൊരുത്തപ്പെട്ടു. റഹ്മാൻ നാട്ടിൽ ഒരു പ്രൈവറ്റ് ട്രാവൽ ഏജനിസിയിൽ 2000 രൂപ ശമ്പളത്തിൽ താൽക്കാലികമായി ജോലിക്ക് കയറി. പക്ഷേ ആ സമയങ്ങളിലും മുംതാസും റഹ്മാനും ഫോണിൽ സംസാരിക്കുമായിരുന്നു, രണ്ടു പേരും വീണ്ടും സംസാരിച്ച് സംസാരിച്ച് പ്രണയത്തിലായി. മുംതാസിനു നിക്കാഹ് വേണ്ട എന്നായി, റഹ്മാനെയും വേണ്ടാ , ജീവിതം മുഴുവനും റഹ്മാന് വേണ്ടി മാറ്റി വെച്ചു എന്നുമിങ്ങനെ പ്രണയിച്ചു കഴിയാമെന്നായി രണ്ടാളും.. വീണ്ടും പഴയത് പോലെ ബൈക്കിൽ കറക്കമാരംഭിച്ചു അവർ. മുംതാസിനു റഹ്മാനെ ജീവനേക്കാൾ ജീവനായി മാറി തുടങ്ങിയപ്പോൾ, ഒരു ദിവസം സുബൈർ ഗൾഫിൽ നിന്നും മുംതാസിനെ വിളിച്ചു. അവൾ മടിച്ചാണെങ്കിലും സംസാരിച്ച് തുടങ്ങി. ഒടുവിൽ സുബൈറിന്‍റെ വിളി കൂടി കൂടി വന്നു. റഹ്മാൻ വിളിക്കുമ്പോൾ മുംതാസ് വേറെ കോളിലും.
ഹ ഹാ അത് കൊള്ളാം....
ചിന്നു : ഒടുവിൽ യൂണിവേഴ്സിറ്റി പാർക്കിൽ വെച്ചു രണ്ടാളും സംസാരിച്ചിരിക്കുമ്പോൾ , റഹ്മാന്‍റെ ഉമ്മ മുംതാസിനോട് പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ റഹ്മാൻ ആവർത്തിച്ചു പറഞ്ഞു. മുംതാസും മറിച്ചൊന്നും പറയാതെ എല്ലാം കേട്ടിരുന്നു. അവസാനം മുംതാസ് പറഞ്ഞു സുബൈറിന്റെ കെട്ട്യോളാകുന്നതിനു മുൻപ് റഹ്മാന്‍റെ കെട്ടിയോളാകണമെന്നു ......
ഹമ്പടി കേമീ.....
ഇതാണ് പെണ്ണ് ചതി....
ചുമ്മാതല്ല ഞാൻ പറഞ്ഞത്.....
പെണ്ണല്ലേ വർഗ്ഗം....
ചിന്നു : എന്നാൽ പിന്നെ വിനയേട്ടൻ കേൾക്കണ്ട......
വേണ്ട കേൾക്കുന്നില്ല...!!
ബാക്കി ഞാൻ പറയാം. മുംതാസിനെ സകല വിശുദ്ധിയോടെ റഹ്മാൻ അവളെ പറഞ്ഞയച്ചു. ശരിയല്ലേ ?
ചിന്നു : അതെങ്ങനെ വിനയേട്ടനു മനസിലായി...
എറിയാനറിയുന്നവന്‍റെ കൈയ്യിൽ ദൈവം വടി കൊടുക്കാറില്ലലോ....
റഹ്മാൻ ആളൊരു പൊട്ടനാനെണെന്നേ ഞാൻ പറയൂ....
ചിന്നു : റഹ്മാനിക്ക ചെയ്യ്തതാണ് അതിന്‍റെ ശരിയെന്നേ ഞാൻ പറയൂ.....
എന്തോ ആയിക്കോട്ടെ അതിന്‍റെ പേരില് നുമ്മ തമ്മി തല്ലണ്ടാ....
എന്നിട്ടെന്തുണ്ടായി....
ചിന്നു : അപ്പോൾ ബാക്കി കേൾക്കണ്ട എന്ന് പറഞ്ഞിട്ട്.....
അതൊക്കെ ചുമ്മാ ഒരു നമ്പറിനു പറഞ്ഞതല്ലേ....
ബാക്കി കൂടെ പറ.....
ചിന്നു : എന്നിട്ടെന്താകാൻ മുംതാസിന്‍റെ വിവാഹത്തിന്‍റെ തലേ ദിവസം റഹ്മാനും കൂട്ടുകാരും അവളെ കാണാൻ പോയി. ആരും കാണാതെ കുറച്ചു നേരം അവർ രണ്ടു പേരും കണ്ണീർ പൊഴിച്ചു. മുംതാസിന്‍റെ വിവാഹം കഴിഞ്ഞു. ആദ്യ രാത്രിയിൽ അവൾ തന്റെ പൂർവ ബന്ധത്തെ കുറിച്ചെല്ലാം സുബൈറിനോട് തുറന്നു പറഞ്ഞു. സുബൈറും മുംതാസും ജീവിതമാരംഭിച്ചു. സുബൈർ മുംതാസിനെ സൗദിയിലേക്ക് കൂട്ടി ക്കൊണ്ട്പോയി. സ്വാഭാവികമായും റഹ്മാൻ നിരാശയുടെ പടുകുഴിയിലകപ്പെട്ടു. സുബൈർ സൗദിയിലെത്തിയതും മദ്യസേവ വീണ്ടുമാരംഭിച്ചു....
മുംതാസിനു സ്ഥിരം അടിയും ഇടിയും തൊഴിയും....
നല്ല കാര്യം....
അവൾക്കങ്ങനെ തന്നെ വേണം....!! (ചിരിയുടെ സ്മൈലിയും അയച്ചു )
ചിന്നു : വിനയേട്ടൻ സാഡിസ്റ്റ് ആണോ ?
കുറച്ചു....
നീ ബാക്കി പറ ചിന്നൂ.....
ചിന്നു : മുംതാസ് തളരാതെ സുബൈറിനെ മാറ്റിയെടുത്ത് നല്ലൊരു കുടുംബനാഥനാക്കി മാറ്റി.. എല്ലാ ദുശീലങ്ങളിൽ നിന്നും മോചിപ്പിച്ചെടുത്തു .അതവളുടെ കഴിവ് തന്നെയാണ്... അവർ നല്ല സന്തോഷത്തിൽ കഴിയുന്നു. 2 വർഷത്തിന് ശേഷം റഹ്മാന്‍റെ ഉമ്മ മുംതാസിന്‍റെ വീട്ടിൽ നിന്നും സൗദിയിലെ മുംതാസിന്റെ നമ്പർ മേടിച്ചു മുംതാസുമായി സംസാരിച്ചു റഹ്മാനെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കണമെന്ന് അപേക്ഷിച്ചു. അതിനു ശേഷം മുംതാസ് റഹ്മാനെ വിളിച്ചു നിക്കാഹിനു നിർബന്ധിപ്പിച്ചു, ഒടുവിൽ റഹ്മാന്‍റെ നിക്കാഹുമായി.
റഹ്മാന്‍റെ നിക്കാഹിന്‍റെ സമയത്ത് മുംതാസും , സുബൈറും നാട്ടിൽ വന്നിരുന്നു. ആരുമറിയാതെ അവൾ കൈകുഞ്ഞുമായി പോയി റഹ്മാനെയും , പുതുപെണ്ണിനെയും കണ്ടു ആശംസകൾ അർപ്പിച്ചിറങ്ങി. പിന്നെയവിടെന്നു നീണ്ട 13 വർഷം അവർ തമ്മിൽ യാതൊരു ബന്ധവുമില്ല. മുംതാസിന്‍റെ സഹോദരിമാരുടെ വിവാഹം കഴിഞ്ഞു അവർക്കും മക്കളായി. നാട്ടിൽ ഉമ്മായ്ക്ക് നല്ലൊരു വീട് വെച്ചു കൊടുത്തു. .
റഹ്മാനിക്കയെ കാലം സൗദിയിലെത്തിച്ചു. കുഞ്ചാക്കോ ബോബനെ പോലെയുണ്ടായിരുന്ന റഹ്മാനിക്ക ഇപ്പോൾ ഫഹാദ് ഫാസിലിനെ പോലെയുമായി. സ്നേഹനിധിയായ ഭാര്യ ആമിനയുമായി സ്വസ്ഥം. സ്വന്തം നില ഭദ്രമാക്കുന്നതോടൊപ്പം കുടുംബത്തെയും ഒരു നിലയിലെത്തിച്ചു. 13 വർഷത്തിനു ശേഷം അവരിവിടെ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ വെച്ചു കണ്ടുമുട്ടുകയും വീണ്ടും ചാറ്റിംഗ് തുടങ്ങുകയും ചെയ്തപ്പോളാണ് അറിഞ്ഞത് ഇരുവരും സൗദിയിലാണ് താമസമെന്ന് .... എല്ലാം പടച്ചോന്‍റെ കളിയാണ് എന്നും പറഞ്ഞു റഹ്മാനിക്ക പോയി....
അപ്പോൾ....!
ഇനി റഹ്മാന് പഴയ ബന്ധം പുതുക്കാമല്ലെ...?
ചിന്നു : എന്തുവാ വിനയേട്ടൻ ഈ പറയുന്നത് ? വട്ടായോ ?
അയ്യോ...!!
ഞാനൊന്നും പറഞ്ഞില്ലേ ?
ഇപ്പോൾ രണ്ടു പേരും ഒൻപതിൽ നിറുത്തിയോ ?
അതോ ഇനിയും ടീ.വിയും , കമ്പ്യൂട്ടർ ഒന്നും കേടാവാതെ തന്നെ കുട്ടികളുടെ എണ്ണം കൂടുമോ ?
ചിന്നു : വിനയേട്ടാ മതിയെട്ടോ , ഇമ്മാതിരി ഡബിൾ മീനിംഗിൽ എന്നോട് സംസാരിക്കല്ലേ....
അയ്യോ..!!
അങ്ങനെയല്ലാ.....
അവർ തമ്മിൽ ഇനിയും പ്രണയത്തിലായി കൂടെന്നില്ലല്ലോ ?
കല്യാണം രണ്ടു പേരുടെയും കഴിഞ്ഞ സ്ഥിതിക്ക് അതൊരു ലൈസൻസ് കൂടിയല്ലേ ?
അവർക്ക് പഴയത് പോലെ ഇനിയും പ്രണയിക്കാല്ലോ ?
അത്രെയുമേ ഞാൻ ഉദേശിച്ചുള്ളൂ....
ചിന്നു : ഓ...! അങ്ങനെ ,
യെസ് , അതൊക്കെ പോട്ടെ...
ചിന്നുവിന് പ്രണയമുണ്ടായിരുന്നോ ?
ചിന്നു : മുമുമ്മ്....
ഓഹോ , കൊള്ളാലോ വീഡിയോണ്‍ , പറ ചിന്നുന്‍റെ പ്രണയത്തെ കുറിച്ചു....
ചിന്നു : ഡോക്ട്ടർ വരുന്നുണ്ട് വിനയേട്ടാ , ഞാൻ പിന്നെ പറയാം എനിക്ക് വേണ്ടി പ്രാർതഥിക്കണം നവംബർ 5ന് ഹിപ്പിന് ഒരു ഓപ്പറേഷൻ കൂടിയുണ്ട്....
എല്ലാം ശരിയാകുമെടോ , നീ പേടിക്കാതിരുന്നാൽ മതി , മനസ്സ് തളരാതിരുന്നാൽ മതി.....
ചിന്നുവിന്‍റെ പച്ചവെളിച്ചം കാണുനില്ല....
ചിന്നു പോയി.....
എന്നാൽ പിന്നെ ഞാൻ നേരെ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലേക്ക് പോയി - സുഹൃത്തുക്കളുടെ രചനകൾ വായിച്ച് അവർക്ക് അഭിപ്രായവും ലൈക്കും കൊടുക്കാമെന്നു വിചാരിച്ചു ഗ്രൂപ്പിൽ എത്തിയതും ഗോവിന്ദ് കുറുപ്പും , മുകുന്ദൻ കുന്നാരിലും , ദിവ്യാ രമേഷും , പുളിക്കൽ ജുട്സനും , പ്രജീഷ് കോട്ടക്കലും , ഗീതാ ശ്രീകുമാറും , മഗേഷ് ബോജിയും , ശ്രുതിയും , ലിഫിൻ ലോറൻസും , രേഷ്മാ അനിലും ,സജിനാ നിഷാദും , സുധാ രഞ്ജിത്തും , നിനേഷ് വടക്കനും എല്ലാം തകർപ്പൻ എഴുത്തുകൾ പോസ്റ്റ് ചെയ്തു നുമ്മടെ ഗ്രൂപ്പ് ടോപ്പ് ലെവലിൽ നിൽക്കുന്നു. നല്ല കുറച്ചു എഴുത്തുകൾ വായിച്ചു മനസ്സറിഞ്ഞ് ആത്മാർഥമായി അഭിപ്രായം രേഖപ്പെടുത്തിയിരുന്നപ്പോൾ ആണ് ഒരു മെസ്സേജ് വന്നത്.
ഒരു മിന്നലു വേഗത്തിൽ കിലുക്കാംപ്പെട്ടിയെ പോലെയാണവൾ ആദ്യമായി എന്‍റെ ഇൻബോക്സിലേക്ക് കടന്ന് വന്നത് അവൾ കൃഷ്ണ പ്രഭ (പേര് സാങ്കൽപ്പികം) ആദ്യമായി എനിക്കയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു :-
കൃഷ്ണ പ്രഭ : ഞാൻ ഫേക്ക് ഒന്നുമ്മല്ല. ഞാൻ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ കയറി എഴുത്തുകൾ വായിക്കാറുണ്ട്. അങ്ങനെ വായിച്ചു തുടങ്ങിയതാണ് വിനയേട്ടന്‍റെ 'ചിന്നുവിന്‍റെ ഓർമ്മച്ചെപ്പ്', വായിച്ചപ്പോൾ ശരിക്കിനും എന്‍റെ ജീവിതം പോലെ തന്നെ. ഞാൻ വികലാംഗ ഒന്നുമല്ല.
എന്‍റെ പേര് കൃഷ്ണ പ്രഭ ,
സിവിൽ എൻഞ്ചിനീയറിംഗ് വിദ്യാർതഥിനിയാണ് ,
ഒരപകടത്തിൽ എന്‍റെ തലയ്ക്ക് ചെറിയൊരു പരിക്കേറ്റു ,
ചിന്നുവിനെ പോലെ ചുറ്റും മരുന്നിന്‍റെ ഗന്ധവുയമായി ഇന്നലെകളിലും ഇന്നുമായി ജീവിക്കുന്നു ,
അടുത്ത ഭാഗം എന്നാണു ? എന്താകുമെന്ന് അറിയാനുള്ള ആകാംഷയുണ്ട്...
എനിക്കെന്തോ അങ്ങോട്ട് വിനയേട്ടനു മെസ്സേജ് ചെയ്തു പറയണമെന്ന് തോന്നി , നന്നായിട്ടുണ്ട് എഴുത്ത്....
ഇനിയുള്ളവ ദൈവം സഹായിച്ചു വായിക്കാൻ പറ്റിയാൽ ഞാൻ വായിക്കും വിനയേട്ടാ...
ഗുഡ് വർക്ക് ചേട്ടാ അഭിനന്ദനങ്ങൾ....
ഇതായിരുന്നു കൃഷ്ണ പ്രഭ എനിക്കയച്ച മെസ്സേജ്. സത്യം പറഞ്ഞാൽ ഞാനീ ഉപമ മുൻപും പറഞ്ഞതാണ്. 'ഷോക്കടിച്ചു ലൈൻ കമ്പിയിൽ തൂങ്ങി കിടന്ന ഒരു വവ്വാലിന്‍റെ അവസ്ഥ'. അത് നോക്കി നിന്ന എനിക്ക് മിന്നലേറ്റ പോലെയായി , എന്‍റെ മെസ്സേജിലോട്ടുള്ള കൃഷ്ണ പ്രഭയുടെ ഈ ഇടിച്ചു കയറിയുള്ള സംസാരം.....
ഞാനും തിരിച്ചൊരു നന്ദി വാക്കിലൂടെ പരിചയപ്പെട്ടു. സൈക്കോളജി ഒന്നും പഠിച്ട്ടില്ലെങ്കിലും ഒരാളുമായി ചാറ്റിംഗ് ചെയ്യുമ്പോൾ ആളുടെ ഏകദേശ സ്വഭാവ ഗുണം പെട്ടെന്ന് തിരിച്ചറിയാൻ കഴിയും.
ഉരുകി തീർന്ന ഒരു മെഴുകു തിരിയുടെ അണയാറായ ഒരു തിരിയുടെ ആളി കത്തൽ പോലെയാണ് എനിക്ക് തോന്നിയത് കാരണം മറ്റൊന്നുമല്ല സംസാരത്തിലെ ശൈലി അങ്ങനെയായിരുന്നു. ചിന്നുവിന്‍റെ സ്ഥിതിയേക്കാൾ മോശമാണ് എന്നെനിക്കു തോന്നിപ്പോയി. പിന്നെയും സംശയം അലതല്ലികൊണ്ടിരുന്നു.
അന്ന് ജോലി കഴിഞ്ഞു വീട്ടിൽ പോയി നുമ്മടെ അമ്മയോടൊപ്പം ( അമ്മൂമ്മ ) രാത്രി ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ സീരിയലും കുറച്ചു കണ്ടു. മത്തി സുഗുവിനും മോൾക്കും അങ്ങനെ തന്നെ വേണമെന്നൊക്കെ അമ്മൂമ്മ പറയുമ്പോൾ ഞാൻ ഞെട്ടിപ്പോയി എത്രത്തോളം ആഴത്തിലാണ് സീരിയലുകൾ കുടുംബങ്ങളിലെ സ്ത്രീകളുടെ മനസ്സിലേക്ക് ചേക്കേറിയിരിക്കുന്നത്. എന്തായാലും നുമ്മടെ അമ്മ വൈകിട്ട് 6 മണി മുതൽ 10:30 വരെ ടീ.വിയുടെ മുന്നിലായിരിക്കും. എല്ലാ വീട്ടിലെയും അവസ്ഥ ഇങ്ങനെയായിരിക്കുമല്ലേ ? എന്തായാലും അമ്മയുടെ ആവേശവും , മത്തിയേയും മോളെയും കുറ്റം പറയുന്നത് കേൾക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ടും -
നുമ്മ നേരെ കമ്പ്യൂട്ടർ ഓണ്‍ ചെയ്തു മുഖ പുസ്തകത്തിലെ ആക്റ്റിവിറ്റീസ് നോക്കി കൊണ്ടിരിക്കുന്നതിനു ഇടയ്ക്ക് ചിന്നുവിന്‍റെ ഐ.ഡിയിൽ പച്ച വെളിച്ചം തെളിയുന്നുണ്ടോ എന്ന് നോക്കാനും മറന്നില്ല. ഓപ്പറേഷൻ ആണ് പ്രാർതഥിക്കണമെന്ന് പറഞ്ഞു പോയതാ. ചിന്നുവിന്‍റെ പ്രണയകഥ അറിയാനുള്ള ആകാംഷയുമുണ്ട്.
ഒട്ടും മുന്നറിയിപ്പില്ലാതെ മിന്നലു വേഗത്തിൽ നുമ്മടെ കിലുക്കാംപ്പെട്ടി കൃഷ്ണപ്രഭയുടെ മെസ്സേജ്
കൃഷ്ണ പ്രഭ : വിനയേട്ടാ ചിന്നുവിനെ എനിക്കൊന്നു കാണണം. എനിക്ക് ചിന്നുവുമായി സംസാരിക്കണം , എന്നാൽ കഴിയുന്ന പോലെ എനിക്ക് സഹായിക്കണം ചിന്നുവിനെ. പിന്നീടെനിക്ക് കഴിഞ്ഞില്ലെങ്കിലോ....
എനിക്കെന്തോ ഈ കുട്ടിയുടെ സംസാരത്തിൽ പന്തിക്കേടുകൾ നേരത്തെ തോന്നിയിരുന്നു. അതൊന്നു സ്ഥിതീകരിക്കണം. ഞാൻ ചോദിക്കാനായി മനസ്സിൽ ചോദ്യങ്ങൾ കണക്കു കൂട്ടുകയായിരുന്നു....
കൃഷ്ണ പ്രഭ : വിനയേട്ടനു ഡിസ്റ്റർബൻസ് ആണോ ? ഞാനിങ്ങനെ മെസ്സേജ് ചെയ്യുന്നതിൽ ? ഞാൻ ഇങ്ങനെയാണ് ഇഷ്ട്ടപ്പെട്ടവരോട് അങ്ങോട്ട് ഇടിച്ചു കേറി സംസാരിക്കും എല്ലാവരോടുമില്ലാട്ടോ ലിസ്റ്റിലുള്ള മൂന്നാലു പേരോട് മാത്രം.
വീണ്ടും....!!
എന്നെ പ്ലിംഗിക്കുകയാണീ കിലുക്കാംപ്പെട്ടി...!!
എങ്കിൽ പിന്നെ കൃഷ്ണപ്രഭയുടെ കിലുക്കാംപ്പെട്ടിയൊന്നു കിലുക്കി നോക്കാം....!!
എന്ന് വിചാരിച്ചു ന് ഞാൻ ആദ്യത്തെ ചോദ്യം ചോദിച്ചു
കൃഷ്ണ പ്രഭ എഴുതാറുണ്ടോ ?
കൃഷ്ണ പ്രഭ : ഒരുപാട് എഴുതാറുണ്ട് ഞാൻ... എഴുത്തുപ്പുരയിൽ പോസ്റ്റ് ഇടാറുമുണ്ട്. ഞാൻ ആർക്കും ലൈക്ക് & കമ്മന്റ് കൊടുക്കാത്തത് കാരണവും , ഗ്രൂപ്പിലുള്ളവർ എഴുതുന്ന നിലവാരത്തോട് മത്സരിക്കാൻ കഴിയാത്തതു കൊണ്ടും എന്നെയൊന്നും ആരും ശ്രദ്ധിക്കുന്നില്ല ഗ്രൂപ്പിലെ അഡ്മിൻസിൽ രേഷ്മ ചേച്ചി , സജിന ചേച്ചി പിന്നെ വിനയേട്ടൻസ് കമ്മന്റുകൾ ഉണ്ടാകാറുണ്ട്... വിനയേട്ടന്‍റെ ബൊക്ക സ്ഥിരമായി കിട്ടാറുമുണ്ട്.... അത് കാണുമ്പോൾ ഭ്രാന്ത് പിടിക്കുകയും ചെയ്യും എത്ര നന്നായിട്ട് കമ്മന്റ് കൊടുത്ത ആളാണ് വിനയേട്ടൻ എന്നിട്ടിപ്പോൾ എന്താണ് പൂക്കുലയിൽ ഒതുക്കുന്നത്. എഴുതുന്നവർക്ക് സപ്പോർട്ട് ലൈക്കിലല്ല , കമ്മന്റ്സ് ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
ഞാനും അതിനോട് യോജിക്കുന്നു കൃഷ്ണേ , വായിച്ചു പറയുന്ന ഒരാളുടെ അഭിപ്രായത്തിന് , വായിക്കാതെ ലൈക്ക് തന്നു പോകുന്നവരുടെ ലൈക്കിനേക്കാൾ വിലയുണ്ടെന്ന് തന്നെയാണ് എന്‍റെയും അഭിപ്രായം.
കൃഷ്ണ പ്രഭ : എന്നിട്ടാണോ വിനയേട്ടൻ ഇപ്പോൾ തരാത്തത്.
സാഹചര്യം നല്ലതല്ല കൃഷ്ണേ ,
ജോലി തിരക്കുകൾ , പേർസണൽ പ്രോബ്ലംസ് , പിന്നെ ഗ്രൂപ്പിലെ പോസ്റ്റുകളുടെ എണ്ണവും കൂടിയില്ലേ...
എല്ലാ പോസ്റ്റുകളിലും എനിക്കെത്തിപ്പെടാൻ കഴിയില്ലല്ലോ...
കൃഷ്ണ പ്രഭ : അതും ശരിയാണ്....
വീട്ടിൽ ആരൊക്കെയുണ്ട് കൃഷ്ണയുടെ ?
കൃഷ്ണ പ്രഭ : അച്ഛൻ , അമ്മ , ചേട്ടൻ പിന്നെ ഞാനുമടങ്ങുന്ന കൊച്ചു കുടുംബം. സന്തോഷ കുടുംബം ആയിരുന്നു. പക്ഷേ ഇപ്പോൾ അല്ല.
അതെന്താ ?
കൃഷ്ണ പ്രഭ : ഞാൻ പറഞ്ഞിലെ എനിക്കൊരു ചെറിയ അപകടമുണ്ടായെന്നു...
തലയ്ക്ക് ?
കൃഷ്ണ പ്രഭ : ആ അതില് കുറച്ചു പ്രശ്നങ്ങളുണ്ടായി അതുകൊണ്ടാ. തിരുവനന്തപുരം അറിയപ്പെടുന്ന ഒരു നായർ തറവാട് ( ചന്ദ്രോത്ത് ) അവിടെയായിരുന്നു കുട്ടികാലം. തറവാട്ടിലെ രണ്ടു തലമുറകൾക്ക് ശേഷം പിറന്ന ഒരേ ഒരു പെണ്‍കൊടി ഞാനായിരുന്നു അത് കൊണ്ട് എല്ലാവരുടെയും കണ്ണിലുണ്ണിയായിട്ടാണ് ഞാൻ വളര്ന്നു വന്നത്. എല്ലാവരുടെയും പെറ്റ് ആയിരുന്നു ഞാൻ. എന്‍റെ ചേട്ടനും പിന്നെ അമ്മായിമാരുടെയും , അമ്മാവൻമാരുടെയും മക്കള്സെല്ലാം ആണ്‍കുട്ടികളും സ്വാഭാവികമായും പെണ്ണായി പിറന്നു ഞാൻ ആണായി ആണ് വളർന്നത്.
ചാടാനും , ഓടാനും , മരം കേറാനും , തല്ലു കൂടാനും , സൈക്കിൾ ചവിട്ടാനും , ബൈക്ക് ഓടിക്കാനും , ക്രിക്കറ്റ് കളിക്കാനും , ഫുട്ബോൾ കളിക്കാനും കബഡി കളിക്കാനുമെല്ലാം എന്തിനു റെസിലിംഗ് വരെ ഞാൻ കസിൻസുമായി കളിയാടുമായിരുന്നു....
അപ്പോൾ നമ്മുടെ ആമിയെ പോലെ ?
കൃഷ്ണ പ്രഭ : ഏതു ആമി ?
നുമ്മടെ മഞ്ചു വാര്യർ ( സമ്മർ ഇൻ ബത്ലഹേമിലെ )
കൃഷ്ണ പ്രഭ : ആ മുതലിനെ കടത്തി വെട്ടണ ബാച്ച് ആയിരുന്നു വിനയേട്ടാ ഞാൻ. പണത്തിനു പണം , വസ്ത്രത്തിനു വസ്ത്രം , കാറിനു കാർ , ബൈക്കിനു ബൈക്ക് , ലാപ് , കമ്പ്യൂട്ടർ , പ്ലേ സ്റ്റേഷൻ , ഐ-പാട് , മൊബൈൽ , എന്തൊക്കെയുണ്ടോ അതെല്ലാമുണ്ട്....
എങ്കിൽ പിന്നെ നുമ്മടെ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ ഒരു മത്സരം സ്പോണ്‍സർ ചെയ്തൂടെ...
കൃഷ്ണ പ്രഭ : ഇത് ചോദിക്കാനും , പിന്നെ ചിന്നുവിനെ സാഹായിക്കണമെന്നുമുണ്ട്. പക്ഷേ ചിന്നു സഹായം ആരുടേയും സ്വീകരിക്കുന്നില്ല എന്ന പോസ്റ്റ് കണ്ടിരുന്നു. പക്ഷെ എനിക്ക് ചിന്നുവിനെ നേരിട്ട് കാണണം....
ഓകെ ലെറ്റ് മീ ട്രൈ...
കൃഷ്ണ പ്രഭ : വിനയേട്ടനു അറിയുമോ ? നാലര കോടി രൂപയാണ് എന്‍റെ മാത്രം പേരിലുള്ളത്
എന്‍റെ ഈശോ മിഷിയാഹെ...!! (കണ്ണ് തള്ളി കൊണ്ട് ) ഞാൻ ചോദിച്ചു നിന്‍റെ കല്യാണം കഴിഞ്ഞതാണോ ?
കൃഷ്ണ പ്രഭ : ഇല്ല,എന്താ ആപ്ലിക്കേഷൻ അയക്കുന്നുണ്ടോ ?
ഹേയ്...!
ഒരിക്കലുമില്ല മോളെ...
മനസ്സ് വേറൊരുത്തിക്ക് കൊടുത്തുപോയി.....
ഇനി കോടികൾ തരാന്ന് പറഞ്ഞാലും ഇളകില്ല......
കൃഷ്ണ പ്രഭ : ലതാണ്.... ആണ്.... എനിക്കിഷ്ട്ടമായി വിനയേട്ടാ നിങ്ങളെ
താങ്ക്യൂ താങ്ക്യൂ...
അല്ലാ ഈ നാലര കോടി രൂപ ആസ്തി എങ്ങനെയുണ്ടായി....
കൃഷ്ണ പ്രഭ : തിരുവനന്തപുരത്തെ ഒരുവിധ സ്ഥലങ്ങളെല്ലാം കൊട്ടാരത്തിലെ രാജാവ് ഗവണ്‍മെന്റിനു കൈമാറുന്നതിന് മുൻപേ ഞങ്ങളുടെ തറവാട്ട്കാർക്ക് കുറച്ചു സ്ഥലം അവിടെ ഗുമസ്തനായിരുന്ന ഞങളുടെ മുതു-മുത്തച്ഛന്‍ മാധവൻ നായരുടെ പേരിൽ പതിച്ചു കൊടുത്തിരുന്നു. സ്വഭാവികമായും എല്ലാ കൂട്ട് കുടുംബങ്ങളിലുമുണ്ടാകുന്ന പോലെ സ്വത്ത് തർക്കത്തിന്‍റെ കാര്യത്തിൽ വിള്ളലുകൾ ഉണ്ടായി.
എന്നിട്ട്.... ??
കൃഷ്ണ പ്രഭ : എന്‍റെ അച്ഛൻ കൃഷ്ണൻ നായർക്ക് ലഭിച്ചത്. തിരുവനന്തപുരം സിറ്റിയിലെ അതായത് തലസ്ഥാന നഗരത്തിന്‍റെ ഹൃദയ ഭാഗമായ കിഴക്കേ കോട്ടയിൽ ഒരു 4 സെൻറ് സ്ഥലം അച്ഛൻ അത് ഒരു പ്രമുഖ ജ്യുവലറിക്കാർക്ക് വിറ്റു ആ പണമാണ് നാലര കോടി, അച്ഛൻ അതെന്റെ പേരിലിട്ടു.
നിന്നെ കെട്ടുന്നവൻ ഭാഗ്യശാലിയാ കൃഷ്ണേ.....
നുമ്മക്ക് ആ ഭാഗ്യമില്ലാണ്ട് പോയല്ലോ ഈശ്വരാ......
കൃഷ്ണ പ്രഭ : എന്തോന്ന് ഭാഗ്യം വിനയേട്ടാ.... വിശക്കുമ്പോൾ പണം വാരിതിന്നാൽ വിശപ്പ് മാറുമോ ? എന്തുണ്ടായാലും അനുഭവിക്കാനുള്ള യോഗമെങ്കിലും ഉണ്ടാകണ്ടേ....
അതെന്താ അങ്ങനെ പറഞ്ഞത്.... ??
കൃഷ്ണ പ്രഭ : ഹേയ് ഒന്നുമില്ല...
വിനയേട്ടന്‍റെ വീട്ടിൽ ആരെല്ലാമുണ്ട് ?
അമ്മയും , 2 സഹോദരിമാരും
കൃഷ്ണ പ്രഭ : അച്ഛൻ ?
അച്ഛൻ മരിച്ചിട്ട് ഇപ്പോൾ 10 കൊല്ലമായി...
കൃഷ്ണ പ്രഭ : എന്തു പറ്റിയതായിരുന്നു ??
അസുഖം ഒന്നുമില്ലായിരുന്നു.... ബാത്ത് റൂമിൽ നിന്നും കുളിച്ച് പുറത്തിറങ്ങിയപ്പോൾ വെള്ളത്തിൽ നനഞ്ഞ കാലു റ്റൈൽസിട്ട തറയിൽ തെന്നി തറയിൽ നെറ്റിയിടിച്ച് വീണു. തിരുവനന്തപ്പുരം മെഡിക്കൽ കോളേജിൽ എത്തിച്ചു, കണ്ണൊക്കെ തുറന്നു മമ്മിയുടെ കൈ പിടിച്ചു സമാധാനിപ്പിച്ചു "എനിക്കൊന്നുമില്ല പേടിക്കണ്ട , വിഷമിക്കണ്ട , എനിക്കൊന്നും പറ്റില്ല, എനിക്കെന്തേലും പറ്റിയാലും നിങ്ങൾക്ക് വിനയനുണ്ടല്ലോ അവനിപ്പോൾ ജോലിക്കരനല്ലേ എന്നൊക്കെ പറഞ്ഞു രണ്ടു മൂന്ന് മിനുറ്റ് എന്‍റെ മമ്മിയുടെ കൈപിടിച്ചു സംസാരിച്ചു. പിന്നെ സംസാരമുണ്ടായില്ല മമ്മിയുടെ കൈയ്യിലെ പിടുത്തം മാറ്റാനായി ഡോക്റ്റർമാരും പിന്നെ കമ്പോണ്ടർമാരും വേണ്ടി വന്നു..... മമ്മിയുടെയും പെങ്ങൾമാരുടെയും നിലവിളി , മധുരയിൽ ജോയി ആലൂക്കാസിൽ സെയിൽസ് മാനായി ജോലി ചെയ്തിരുന്ന എന്‍റെ കാതുകളിൽ വരെയെത്തിയിരുന്നു....
ആ പോട്ടെ നല്ലവരെ ദൈവം നേരത്തേ കൊണ്ടോകും എന്നല്ലേ....
കൃഷ്ണ പ്രഭ : വിനയേട്ടാ ഐ.ആം വെരി സോറി... എനിക്കെന്തോ പോലെ ഞാൻ പോകുന്നു.. എനിക്ക് ഉറക്കം വരുന്നു... നാളെ കാണാം....
ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നു... ഐ.ആം വെരി സോറി.. ഞാൻ ഇമോഷണൽ ആകുന്നു....
അയ്യോ എന്തിനു....!
ട്ടെൻഷൻ വേണ്ടാ......!
ദുഃഖം എല്ലാം മാറി... 10 വർഷം ആയില്ലേ....!!
എങ്കിലും....
ആാാഹ് ഒന്നുമില്ല...
ഗുഡ് നൈറ്റ്.....
എന്‍റെ മനസ്സിനും എന്തെന്നില്ലാത്ത അസ്വസ്ഥത കംപ്യൂട്ടറിൽ പാട്ടും വെച്ചും , തലങ്ങും വിലങ്ങും ചരിഞ്ഞും തിരിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.....
രാവിലെ ഉറക്കമുണർന്നത് "പണ്ടാരക്കാലൻ" ഇവന് മരണമില്ലല്ലോ കർത്താവേ എന്ന വിളി കേട്ടാണ്.. തൊരപ്പനുമായുള്ള സ്ഥിരം അടിപിടിയിലാണ് അമ്മ. സംസാരത്തിനിടയിൽ അമ്മ പറയുന്നുണ്ട് ഇന്ന് നിന്റെയൊക്കെ അവസാനമാണ് എന്ന് ? എന്തോ പുതിയ പ്ലാനിംഗ് പാസാക്കിയിട്ടുണ്ട് ? രാവിലെ ചുമ്മാ ഒന്ന് സോപ്പിങ്ങിനു വേണ്ടി രണ്ട് കുശലം പറയാന്നു വിചാരിച്ചു വെറുതെ ഒന്ന് ചോദിച്ചതാ :-
" എന്താണ് താത്തി രാവിലെ തന്നെ നല്ല ഫോമിലാണല്ലോ "
പ്ഹ താത്തി നിന്‍റെ മമ്മിയാണ് എനിക്കത്ര പ്രായമായിട്ടൊന്നുമില്ല...
നീ ഇങ്ങനത്തെ മൂപ്ലമയില്ലാത്ത സംസാരം സംസാരിക്കല്ലേ മോനെ..
കർത്താവ് നിന്നോട് പൊറുക്കില്ല....
ഹോ...!
അതുകൂടാതെ....
വയറു നിറച്ചു തൊരപ്പനെ വിളിക്കുന്നത് പോലെ എനിക്കും കിട്ടി......
സംഭവം പുള്ളിക്കാരിയെ താത്തി , കെളത്തി , മുത്തി എന്നൊന്നും വിളിക്കുന്നത് പുള്ളിക്കാരിക്ക് ഇഷ്ട്ടമല്ല. ഇതുമായി ബന്ധപ്പെട്ട് എന്‍റെ ഒരു ദിവസത്തെ സ്വസ്ഥത നശിപ്പിച്ച കഥ ഞാൻ നിങ്ങളോട് പറയാം.....
ഞങ്ങളുടെ തൊട്ടപ്പുറത്തെ അയൽപ്പക്കത്ത് താമസിക്കുന്ന മുഹമ്മദ് അൻസാറിക്ക വയസ്സ് 80 - നു അടുത്തുണ്ട്..
പൂർണ ആരോഗ്യവാൻ , യാതൊരു വിധ അസുഖങ്ങളുമില്ല നല്ല മട്ടനും , മുട്ടയും , ഏത്തപ്പഴവും ദിവസവും കഴിക്കുന്നത് കൊണ്ട് പുള്ളിക്കാരനെ കണ്ടാൽ 60 , 65 വയസ്സേ പറയൂ....
വാടകക്കാരെ പറഞ്ഞു വിട്ടു വീട് പുതുക്കി പണിയിച്ചിട്ടാണ് നുമ്മടെ മുഹമ്മദ് അൻസാറിക്ക താമസിക്കാൻ വന്നത്. ഫുൾ ടൈം ആള് തലയിൽ ഡൈ അടിച്ചേ നടക്കൂ. പുള്ളിക്കാരന്‍റെ ഭാര്യ മരിച്ചിട്ട് 1 വർഷം കഴിഞ്ഞതെയുള്ളൂ.
പുള്ളിക്കാരൻ വന്നപ്പോൾ തന്നെ നുമ്മടെ അമ്മയെ വിളിച്ചത് ' ചേച്ചി ' എന്നാണ് പറയണോ പൂരം....
നുമ്മടെ അമ്മ നിലത്തോന്നുമല്ലായിരുന്നു എന്ത് നല്ല മനുഷ്യനാ അയാള് എന്നെകാളും പത്ത് വയസ്സെങ്കിലും മൂത്തതാ എന്നിട്ടും എന്നെ ' ചേച്ചി ' വിളിച്ചു...
അത് അയാൾക്ക് കറിവേപ്പില കിട്ടാൻ വേണ്ടി സോപ്പിടാൻ വേണ്ടി ചേച്ചി എന്ന് വിളിച്ചതാണ് അമ്മ....
അമ്മ : ഒന്ന് പോടാ കുരുത്തം കെട്ടവനെ എന്നെ കണ്ടാലും അധികം പ്രായമൊന്നും തോന്നില്ല...
എന്‍റെ പൊന്നോ അയാൾക്ക് കണ്ണ് കാണുന്നുണ്ടായിരിക്കില്ല എന്ന് ഞാൻ പറഞ്ഞു.
അമ്മ : മോനെ നീ ഒരുപാട് അഹങ്കരിക്കുന്നുണ്ട് അയാൾക്കാണോ ? നിനക്കാണോ ? കണ്ണ് കാണാത്തത് ? കാഴ്ച്ചയ്ക്ക് പ്രശ്നമായിട്ടു കണ്ണട വെച്ചിരിക്കുന്നത് നീയല്ലേടാ സോഡാകുപ്പി....
അമ്മൂമ്മയാണെങ്കിലും മുട്ടാൻ നിന്നാൽ പണി കിട്ടുമെന്ന് എനിക്കറിയാം.. നല്ല അടിപൊളി ഗോളുകൾ അല്ലായിരുന്നോ എനിക്കിട്ടു ഒരു പാസ് പോലുമില്ലാതെ അമ്മ അടിച്ചത് . ഒടുവിൽ പിടിച്ചു നിൽക്കാൻ വേണ്ടി ഞാൻ പറഞ്ഞു എന്നാൽ അമ്മ അയാളെ കെട്ടിക്കോ ? അയാളുടെ ഭാര്യ മരിച്ചിട്ട് 1 വർഷമേ ആയിട്ടുള്ളൂ....
അമ്മ : പ്ഫാ....!!
24 കൊല്ലമായി നിന്‍റെ അപ്പൂപ്പൻ മരിച്ചിട്ട് അങ്ങനെ കെട്ടാനായിരുന്നേൽ നേരത്തെ കെട്ടാമായിരുന്നു..
കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തുന്നോടാ...
പായും , പീയും എല്ലാം ചേർത്ത് കേട്ടപ്പോൾ എനിക്കും തൃപ്യത്തിയായി...
മുഹമ്മദ് അൻസാറിക്ക ആളൊരു കോഴിയാണ്...
നല്ലൊന്നാന്തരം പൂവൻ കോഴി....
തൊട്ടു മുൻപിലുള്ള വീട്ടില് ഭാര്യയും , ഭര്ത്താവും , അധ്യാപകരാണ് , അവര് വീട്ടില് ട്യൂഷൻ എടുക്കുന്നുണ്ട്..
രാവിലെയും വൈകിട്ടും വരുന്ന ട്യൂഷൻ പിള്ളേരെ ജനലിലൂടെ ഒളിഞ്ഞു നോക്കി വെള്ളമിറക്കുക അയാളുടെ ഒരു ഹോബി ആയിരുന്നു. പുറമേ ആളൊരു മാന്യനും. എന്തായാലും അധികം നാള് കഴിയും മുൻപേ അയാള് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ അയാളുടെ 3 ആണ്‍ മക്കളും 2 പെണ്‍മക്കളും അയാളുടെ വീട്ടിലേക്കുള്ള വരവ് നിറുത്തി. അൻസാറിക്ക മൂവാറ്റുപ്പുഴയിലുള്ള 50 വയസ്സുള്ള ഫാത്തിമാ നാസറിനെ കെട്ടി നുമ്മടെ അയൽപ്പക്കത്ത് കൊണ്ടോന്നു പാർപ്പിച്ചു. പിറ്റേ ദിവസം നുമ്മടെ അമ്മ പറഞ്ഞു തുടങ്ങി.
അമ്മ : എനിക്കൊരു ബഹുമാനമുണ്ടായിരുന്നു അയാളോട്. കെട്ടിയത് കെട്ടി അയാൾക്ക് ഒരു നല്ല പെണ്ണിനെ കെട്ടി കൂടായിരുന്നോ ? എട്ടേ പത്തേ എന്നും പറഞ്ഞു ആന നടക്കുന്ന പോലുള്ള ഒരു ചക്ക പോത്ത് ? ഇയാൾക്ക് വയസാക്കുമ്പോൾ ഇയാളെ നോക്കുന്ന ഒരു പെണ്ണിനെ കെട്ടിയാൽ പോരായിരുന്നോ ? ഇതിപ്പോൾ അയാള് പെണ്ണിനെ നോക്കേണ്ട ഗതികേടായി ? വല്ല ആവശ്യമുണ്ടോ അയാൾക്ക് ? വയസ്സാംകാലത്ത് മുറ്റമടിക്കുന്നതും ? ടെറസിൽ ഭായുടെ പാവാട അഴയിലിടാൻ പോകുന്നതുമെല്ലാം അയാളാണ്.
അതെന്താ അമ്മേ ? അവര് പുറത്തിറങ്ങാത്തത്.
അമ്മ : അവൾക്കാ വണ്ണം വെച്ചു സ്റ്റെപ്പ് കേറാൻ പറ്റണ്ടേ ? അത് തന്നെ കാര്യം... നല്ല പൂവംപ്പഴം പോലെയുണ്ടായിരുന്ന മനുഷ്യനാ ഇപ്പോഴത്തെ കോലം കണ്ടില്ലേ ? എല്ലും തോലുമായി.....
അമ്മ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുംപോൾ മുഹമ്മദ് അൻസാറിക്കാ അവിടെ നിന്നും ' അമ്മൂമ്മേ ' അമ്മൂമ്മേ എന്ന് വിളിക്കുന്നു ആഹാ സംഭവം കൊള്ളാം...
ഞാനും പുറത്തിറങ്ങി അമ്മയുടെ മുഖം ചുവന്നു തുടുത്തു പഴുത്തിരിക്കുന്നു.
മുഹമ്മദ് അൻസാർ : "അമ്മൂമ്മേ" ഇതാണ് നമ്മുടെ പ്രിയ പത്നി ഫാത്തിമാ നാസർ. ഇതാണ് ഞാൻ പറഞ്ഞ നുമ്മടെ അമ്മൂമ്മ.
അമ്മൂമ്മയും ചിരിച്ചു കൊണ്ട് മനസ്സിലാ മനസ്സോടെ അവരോട് സംസാരിച്ചു. അതിനു ശേഷം രാവിലെ തൊരപ്പനെയും , പട്ടിയെയും , പൂച്ചയേയും , കാക്കയേയും പറയുന്നതിലെക്കാൾ വീര്യത്തിൽ തുടങ്ങി അന്നത്തെ തെറി അലാറം ക്ലോക്കിലെ ബാറ്ററി രാത്രി ഉറങ്ങും വരെ ഫ്യൂസായില്ല....
അമ്മൂമ്മ പറഞ്ഞതൊക്കെ അതേപോലെ നിങ്ങളുമായി പങ്കുവെക്കാൻ കഴിയില്ലാ....
നിങ്ങൾ ഊഹിച്ചോളൂ...
'ചേച്ചി' എന്ന് വിളിച്ച മനുഷ്യൻ കല്യാണം കഴിഞ്ഞപ്പോൾ ഭാര്യയുടെ മുന്നിൽ വെച്ചു 'അമ്മൂമ്മേ' എന്ന് വിളിച്ചപ്പോൾ ഉണ്ടാകുന്ന വേദന എത്രത്തോളമെന്ന് നിങ്ങൾക്ക് ഊഹിക്കാലോ.....
അതിനിടയിൽ എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ട് ഞാനും കുറച്ചു ഭ്രാന്താക്കി....
ഫലമോ എന്‍റെ ഒരു ദിവസം മുഴുവനും മുഹമ്മദ് അൻസാറിനെ പച്ച തെറി പറയുന്നത് കേൾക്കേണ്ടി വന്നു എനിക്ക്..
ഹോ..!
അയാളുടെ പെറ്റ തള്ള പോലും സഹിക്കില്ലാ കേട്ടാൽ , അമ്മാതിരി തെറിയായിരുന്നു....
അതിനു ശേഷം അവരുമായുള്ള യാതൊരു വിധ സമ്പർക്കത്തിനും പിന്നെ നുമ്മടെ അമ്മ പോയിട്ടില്ലാ.....
സമയം പോയതറിഞ്ഞില്ലാ. വേഗം റെഡിയായി ജോലി സ്ഥലത്തേക്ക് പോയി. പതിവ് പോലെ എല്ലാ ജോലികളും ഒതുക്കി ഒരു പതിനൊന്നു മണിയായപ്പോൾ കമ്പ്യൂട്ടർ ഓണ്‍ചെയ്തു മുഖ പുസ്തകത്തിൽ വന്നപ്പോൾ . ചിന്നുവിന്‍റെ മെസ്സേജ് വിനയേട്ടാ പ്രാർത്ഥിക്കണം ഇന്നെന്‍റെ ഓപ്പറേഷൻ ആണ്. ഇനി ഞാൻ കുറച്ചു നാള് കഴിഞ്ഞിട്ടേ വരൂ. കൃഷ്ണ പ്രഭയോട് എന്‍റെ അന്വേഷണം പറയണം
ഇതായിരുന്നു ചിന്നുവിന്‍റെ മെസ്സേജ് :-
Njan nte prarthanayil Krishna prabhaye orkum ...athu vinayan chettane pole sanmanasu kaanichu enne help cheyaam ennu paranjath kondallatto ......uyarna malamukalil Krishna prabha kayari ninnu ..., vidhi avale unthi thazheyittappol ..., aval anubhavicha maanasikavastha eniku manasilaakunund .... My prayer always with her & also pls convey my regards ....
ഞാൻ ഓക്കെ ചിന്നു എന്ന് പറഞ്ഞു , എത്രെയും പെട്ടെന്ന് നിനക്ക് സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചു മറുപടി അയച്ചു കഴിഞ്ഞപ്പോൾ , പരിചയമില്ലാത്ത നമ്പറിൽ നിന്നുമൊരു ഫോണ്‍ കോൾ.... ഞാൻ ഫോണ്‍ അറ്റെണ്ട് ചെയ്തു ഹലോ എന്ന് പറഞ്ഞപ്പോൾ , മറുഭാഗത്ത് നിന്നും നിറുത്താതെയുള്ള ചുമ , ടി.ബി രോഗികൾ ചുമയ്ക്കുന്നത് പോലെ ...!
നിറുത്താത്ത ചുമയ്ക്കൊടുവിൽ ഒരു സ്ത്രീ ശബ്ദത്തിൽ ഹലോ കേട്ടോ....
ഞാൻ : ഹലോ ആരാണു ?
"ഞാൻ കൃഷ്ണ പ്രഭയാണ്" എന്നായിരുന്നു മറുപടിയും....
ഹോ ? ഇതെന്താ സുഖമില്ലേ ? ഡോക്ട്ടറെ കാണിച്ചില്ലേ ? ഇതെന്തു ചുമയാണ് ? പേടിച്ചു പോയി ഞാൻ....
കൃഷ്ണ പ്രഭ : ക്ഷമിക്കണം വിനയേട്ടാ എനിക്ക് ഒട്ടും വയ്യാ..
എനിക്ക് വേണ്ടി ഒരു ഉപകാരം ഞാൻ മരിക്കുന്നതിനു മുൻപേ ചെയ്തു തരുമോ ?
ങേ ?
എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ?
എന്നാൽ കഴിയുന്നതാണേൽ തീർച്ചയായും ഞാൻ ചെയ്തു തരാം...
കൃഷ്ണ പ്രഭ : വിനയേട്ടൻ ചിന്നുവിന്‍റെ ഓർമ്മച്ചെപ്പിൽ എന്‍റെ കഥ എല്ലാവരോടും പറയണം. അതിലൂടെ ഒരു സന്ദേശം എല്ലാവർക്കും കൈമാറണം....
ഞാൻ കാണിച്ചത് പോലെ മണ്ടത്തരം ഇനിയൊരാളും കാണിക്കാതിരിക്കണം. ഈ കഥ വായിക്കുന്നവർക്ക് ഒരു പക്ഷെ ഹെൽപ്പ് ഫുൾ ആയേക്കുമെന്നൊരു തോന്നൽ. വിനയേട്ടന്‍റെ അച്ഛന് സംഭവിച്ചതിനെ കുറിച്ചു പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെയായി... ഐ.ആം റിയലി സോറി...
ഹേയ്...!
അത് സാരമില്ല....
കൃഷ്ണ പ്രഭ : കഴിഞ്ഞ എപ്പിസോഡിൽ ചിന്നു പറഞ്ഞത് ഞാൻ വായിച്ചു. ചിന്നു പറഞ്ഞത് സത്യമാണ് ഉയർന്ന മലമുകളിൽ കയറി നിന്ന എന്നെ വിധി മരണത്തിലേക്കായിരുന്നു തള്ളിയിട്ടത്. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസികാവസ്ഥ ഒരാളെങ്കിലും മനസിലാക്കിയല്ലോ, ചിന്നുവിന് നന്ദി പറയുന്നു.
വിധി ഉന്തി താഴെയിട്ടത് മരണത്തിലേക്ക് എന്ന് പറഞ്ഞത് എനിക്ക് മനസിലായില്ല ?
കൃഷ്ണ പ്രഭ : ഞാൻ ചെറുപ്പം മുതലേ പഠനത്തിലും , സ്പോർട്സിലും ടോപ്പർ ആയിരുന്നു...
10th പരീക്ഷയ്ക്ക് 98% മാർക്കോടെയും പ്ലസ് ട്വൂവിനു 96% മാർക്കോടെയും പാസായ ഞാൻ സ്കൂൾ ടോപ്പർ ആയിരുന്നു , സ്പോർട്സ് ചാമ്പ്യൻ കൂടിയായിരുന്നു ഞാൻ സ്കൂൾ മുറ്റത്ത് നിന്നും പടിയിറങ്ങുമ്പോൾ. സിവിൽ എഞ്ചിനീയറിംഗ് ആഗ്രഹിച്ചെടുത്തത് തന്നെയാണ് അവിടെയും ഈശ്വരൻ എന്നെ കൈ വിട്ടില്ല സിവിൽ എഞ്ചിനീയറിംഗിന് യൂണിവേർസിറ്റി ടോപ്പർ ആയിരുന്നു ഞാൻ. അങ്ങനെ എല്ലാത്തിലും ഞാൻ ടോപ്പ് ആയി നിൽക്കുംമ്പോൾ ഈശ്വരന് തോന്നി കാണും എന്നെ ഒന്ന് ഡൌണ്‍ ആക്കണമെന്ന്.
അല്ലെങ്കിലും ചില സമയങ്ങളിൽ ദൈവങ്ങളും അസൂയാലുക്കൾ ആകാറുണ്ടെന്നു ഞാൻ കൃഷ്ണ പ്രഭയോടു പറഞ്ഞു.
കൃഷ്ണ പ്രഭ : ഞാൻ ഒരിക്കലുംഈശ്വരന്മാരെ കുറ്റം പറയില്ല വിനയേട്ടാ.. എല്ലാം വിധിയാണ്. 3rd സെമസ്റ്റരിന്‍റെ സ്റ്റഡി ലീവ് ആയിരുന്നു (ക്ലാസ്സില്ലായിരുന്നു) ആ സമയത്തായിരുന്നു എന്‍റെ ബെസ്റ്റ് ഫ്രണ്ട് ഹരിതയുടെ പിറന്നാൾ. എന്നെ ഉച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട് , പിറന്നാൾ സദ്യ ഹരിതയുടെ വീട്ടിൽ നിന്നുമാണ്. രാത്രിയിലിരുന്നു പഠിച്ചത് കാരണം രാവിലെ എഴുന്നേല്ക്കാൻ വൈകി. പൊതുവേ ഞാൻ ലേസിയാണ്.
ഞാനും അങ്ങനെ തന്നെയാണ് I Am Very Lazy...
കൃഷ്ണ പ്രഭ : വിനയേട്ടനു രണ്ട് അനിയത്തിമാരുണ്ടല്ലേ ? അവരെന്തു ചെയ്യുന്നു ? അവരുടെ പേരെന്താ ?
സ്റ്റെഫി & സെലസ്
സ്റ്റെഫി - ബി.എ കഴിഞ്ഞു... ഇപ്പോൾ ബ്യൂട്ടിഷൻ കോഴ്സ് ചെയ്യുന്നു..
സെലസ് - കൃഷ്ണ പ്രഭയെ പോലെയാണവൾ പഠിക്കാൻ മിടുക്കിയാണ് ഇപ്പോൾ സി.എ പഠനത്തോടൊപ്പം ഇന്റെര്ൻഷിപ്പും ചെയ്യുന്നു.
കൃഷ്ണ പ്രഭ : ആഹാ കൊള്ളാലോ... രണ്ടും രണ്ട് സ്വഭാവക്കാരനാണെങ്കിലും ? ഈ പേര് എങ്ങനെയിട്ടു സ്റ്റെഫി & സെലസ് രണ്ടും ടെന്നീസ് പ്ലയെർസ് ആണല്ലോ ?
അതൊരു നീണ്ട കഥയാണ്. നുമ്മടെ അപ്പൻ The New Indian Express പത്രത്തിൽ സൂപ്പർവൈസർ ആയി ജോലിയെടുക്കുന്ന സമയം സ്റ്റെഫിക്ക് പേരിടുന്ന ദിവസം പേപ്പറിൽ ഫ്രണ്ട് പേജിൽ സ്റ്റെഫി ഗ്രാഫിനു വിംബിൾഡണ്‍ കിട്ടിയെന്നായിരുന്നു വാർത്ത അങ്ങനെ പള്ളിയിൽ പേര് "സ്റ്റെഫി" എന്നിട്ടു , ഇതേ പോലെ സെലസിന് പേരിടുന്നതിന്‍റെ അന്ന് പത്രത്തിന്‍റെ ഫ്രണ്ട് പേജിലെ വാർത്ത മോണിക്കാ സെലസിനെ ആരാധകൻ കത്തിക്ക് കുത്തിയെന്ന് അങ്ങനെ മൂത്തവൾക്ക് സ്റ്റെഫി ഇട്ടപ്പോൾ ടെന്നീസുമായി ബന്ധപ്പെട്ട പേര് തന്നെ അവൾക്കുമിട്ടു "സെലസ്".
കൃഷ്ണ പ്രഭ : വിനയേട്ടനു മാത്രം പിന്നെ എങ്ങനെ ഹിന്ദു & ക്രിസ്ത്യാനി പേര് വീണു ?
വല്ല അഗാസിയെന്നോ , മോറീസ് ബക്കറെന്നോ ഇട്ടോടായിരുന്നോ ?....
ആഹാ ബെസ്റ്റ്, എന്‍റെ പേരിനു പുറകിൽ അതിലും വലിയ കഥയുണ്ട്.
കൃഷ്ണ പ്രഭ : പറയൂ കേൾക്കട്ടെ....
എന്‍റെ മമ്മിയൊക്കെ ജനിച്ചു വളർന്നത് ഫോർട്ട് കൊച്ചിയിലായിരുന്നെ, അപ്പോൾ ഞങ്ങളുടെ വീടിന്‍റെ തൊട്ടു പുറകിലെ വീട് പോസ്റ്റ്‌മാൻ മണി ചേട്ടന്‍റെ ആയിരുന്നു. മണി അങ്കിളിന്‍റെ മൂന്നാമത്തെ മകന്‍റെ പേര് "വിനയ്" എന്നായിരുന്നു . എന്‍റെ മമ്മിയാണ് അവനെ എടുത്തോണ്ട് കളിപ്പിച്ചു നടക്കുന്നത്. അവനെ വീട്ടിൽ വിളിക്കുന്നത് 'ഉണ്ണി' എന്നാണ്. പക്ഷെ മമ്മിക്ക് വിനയ് എന്ന് വിളിക്കാനായിരുന്നു ഇഷ്ട്ടം..... അങ്ങനെ മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ ജനിച്ചു. വിനയ്ക്ക് എന്നെക്കാളും രണ്ടോ മൂന്നോ വയസ്സ് കൂടുതലാണ്... എനിക്ക് പേരിടാൻ പള്ളിയിൽ കൊണ്ട് പോയപ്പോൾ പള്ളിയിലെ അച്ഛൻ പേരെന്തിടണമെന്ന് ചോദിച്ചു മമ്മി പറഞ്ഞു "വിനയ്"
പള്ളിയിലച്ഛൻ മൈക്കിലൂടെ വിനയ് എന്നോ ?
പള്ളി മുഴുവൻ ഞെട്ടിയിരുന്നു... എല്ലാവരും പിറുപിറുക്കാൻ തുടങ്ങി....
പള്ളിയിലച്ഛൻ മമ്മിയോട് നമ്മുക്കിവന് കണ്ട ചൊവ്വന്‍റെ പേരിടാതെ ക്രിസ്ത്യൻ പേരിട്ടാൽ പോരെ ... മെറ്റിൽഡാ ....? എന്ന് മൈക്ക് പൊത്തി ചോദിച്ചൂ....
പറ്റില്ല അച്ചോ എന്ന് എന്‍റെ മമ്മിയും....
പള്ളിയിലച്ഛനും മമ്മിയും പിന്നെ ഇടവകയിലുള്ള സത്യക്രിസ്ത്യാനികളും എന്‍റെ അപ്പനും , അപ്പാപ്പനും , ആന്റിമാരും , അങ്കിൾമാരുമെല്ലാം കൂടി ഒരങ്കം കഴിഞ്ഞോടുവിൽ മമ്മിയുടെ വക വിനയ് അപ്പന്‍റെ വക വിനയൻ. ഞാൻ ജനിച്ചത് ഫിലിപ്പോസ് പുണ്യാളൻ ജനിച്ച ദിവസമായത് കൊണ്ട് പള്ളിയിലച്ഛനു നിർബന്ധം ഫിലിപ്പ് എന്നിടണമെന്നു, അങ്ങിനെ അങ്കത്തിനൊടുവിൽ ആ മനോഹരമായ പേര് എനിക്കിട്ടു തന്നു " വിനയൻ ഫിലിപ്പ് ".
[മണി അങ്കിളിന്‍റെ മൂന്നാമത്തെ മകൻ വിനയ് ആയിരുന്നു ചെറുപ്പത്തിൽ നുമ്മടെ കളിതോഴനും, ഇപ്പോഴത്തെ വലിയ സിനിമാ നടനുമായ "വിനയ് ഫോർട്ട്"]
കൃഷ്ണ പ്രഭ : ഹോ ? നിങ്ങൾ ഫ്രണ്ട്സ് ആണോ ?
അത് കൊണ്ടിപ്പോ സുഖമായില്ലേ ? ഹിന്ദു പെണ്ണിനേയും , ക്രിസ്ത്യൻ പെണ്ണിനേയും ലൈൻ അടിക്കാലോ ? മത സൗഹാർദ്ര കഥ പറഞ്ഞു മുസ്ലീം പെണ്ണിനേയും ലൈനിടാം.....
ദൈവമേ എന്നെ കൊലയ്ക്കു കൊടുക്കല്ലേ...!!
രാവിലെ എഴുന്നേല്ക്കാൻ ലേസിയാണ് എന്ന് പറഞ്ഞു പറഞ്ഞു ഒരുപാട് പറഞ്ഞു കൂട്ടി....
കൃഷ്ണ പ്രഭ : അതിനെന്താ പേരിനു പുറകിലുള്ള രസകരമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞല്ലോ ?
ഹും എന്നിട്ട് പറ...
കൂട്ടുകാരി ഹരിതയുടെ പിറന്നാൾ വിശേഷം...
കൃഷ്ണ പ്രഭ : അച്ഛനും അമ്മയും ജോലിക്ക് പോയി... ഏട്ടനും പോയി... ഞാൻ രാവിലെ ഒരു പത്ത് മണിയായപ്പോൾ എഴുന്നേറ്റു വന്നു മേശപ്പുറത്തിരുന്ന ബ്രേക്ക് ഫാസ്റ്റ് കഴിച്ചോണ്ടിരുന്നപ്പോൾ ആണ് ഹരിതയ്ക്കുള്ള ഗിഫ്റ്റ്സ് വാങ്ങിയിട്ടില്ല എന്നൊർത്തതു. വേഗം ഉടുത്തൊരുങ്ങി വീടും പൂട്ടി ഇറങ്ങുന്നതിനിടയിൽ സ്റ്റെപ്പിൽ നിന്നും തല താഴെയിടിച്ച് വീണ് ഒന്ന് രണ്ടു മിനുറ്റ് ബോധമില്ലാതെ കിടന്നു. ബോധം വന്നെഴുന്നെറ്റപ്പോൾ എനിക്ക് വല്ലായ്മ തോന്നിയെങ്കിലും ഗിഫ്റ്റ് വാങ്ങണം പിറന്നാളിന് ഊണിനു മുൻപേ എത്തണം എന്ന ചിന്തയിൽ ഞാൻ ആക്ട്ടീവയും എടുത്തു പറപ്പിച്ചു പോയി.
പിന്നെ കുറച്ചു നാള് കഴിഞ്ഞപ്പോൾ എനിക്ക് ഒന്നും ഓർമ്മ നിൽക്കുന്നില്ല..
എഴുതാൻ എടുത്ത പേന തൊട്ടു മുൻപിൽ വെച്ചാലും ഞാൻ ആ പേന തപ്പി വീട് മുഴുവൻ നടന്നു.
പഠിക്കുന്നതൊന്നും തലയിൽ കേറുന്നില്ല...
തലയ്ക്ക് വല്ലാത്ത ഭാരം....
ഓർമകളെ ചികയുന്തോറും അന്ധകാരം കയറുന്ന ഒരവസ്ഥ....
വീട്ടിൽ ആരോടും പറഞ്ഞില്ല....
കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ മൂക്കിൽ നിന്നും ബ്ലഡ് വരാൻ തുടങ്ങിയപ്പോഴാണ് അമ്മയോട് പറഞ്ഞത്. ഉടനെ അച്ഛനും അമ്മയും എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. ടെസ്റ്റുകൾ ഓരോന്നായി നടത്തി ഒടുവിൽ അറിഞ്ഞു, ബ്രയിനിലെക്കുള്ള ഞരമ്പുകളിൽ രക്തോട്ടം നടക്കുന്നില്ല. രക്തം കട്ടയായി ഇരിക്കുകയാണ്. കൃഷണയ്ക്ക് ബ്രെയിൻ ഇഞ്ചുറി ഉണ്ടായിട്ടുണ്ടോ ?
ഇല്ലാ എന്ന് പറഞ്ഞപ്പോൾ. ഡോക്റ്റർ സമ്മതിച്ചു തന്നില്ല. ഓർത്ത് നോക്കൂ തലയിടിച്ചു വീഴുകയോ ? ആക്സിടന്റ്റ് ആകുകയോ ചെയ്തിട്ടുണ്ടോ ?
അപ്പോഴാണ് ഞാനീ സംഭവം പറയുന്നതും എല്ലാവരും ആ വീഴ്ച്ചയെ പറ്റി അറിയുന്നതും.
എന്നിട്ട് ഡോക്ട്ടർ എന്ത് പറഞ്ഞു ?
കൃഷ്ണ പ്രഭ : ഉടനെ അഡ്മിറ്റ് ആകണം സർജറി ചെയ്യണം ഇപ്പോൾ തന്നെ ഒരുപാട് വൈകി. മെമ്മറി ലോസ് , പാരലിസസ് എന്നൊക്കെ പറഞ്ഞപ്പോൾ പാവം എന്‍റെ അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചു. പക്ഷെ ഓപ്പറേഷൻ ചെയ്യാൻ ഞാൻ ഒരുക്കമല്ലായിരുന്നു കാരണം മൂന്നാമത്തെ സെമസ്റ്റർ എക്സാം സമയമാണ്.... ഞാൻ കരഞ്ഞു പിടിച്ചു പറഞ്ഞു എനിക്ക് എക്സാം എഴുതണമെന്ന് ഒടുവിൽ ഡോക്ട്ടെർസ് കുറച്ചു മെഡിസിൻസ് എഴുതി തന്നു എന്നിട്ട് പറഞ്ഞു താൽക്കാലികം മാത്രമാണ്. ഓരോ ദിവസവും കഴിയുംന്തോറും ക്രിട്ടിക്കൽ സ്റ്റേജ് ആയിക്കൊണ്ടിരിക്കുകയാണ് .
എന്ത് പണിയാടോ താൻ കാണിച്ചത് പരീക്ഷ പിന്നെയും എഴുതാലോ ?
കൃഷ്ണ പ്രഭ : പക്ഷെ എനിക്ക് പേടിയായിരുന്നു... എഞ്ചിനീയരിംഗ് എങ്ങനെയും റാങ്കോടെ പാസാകണം. എക്സാമിന് പഠിക്കണം. അതുമാത്രമായിരുന്നു മനസ്സിൽ.... എക്സാം എഴുതി കുറച്ചു നാള് ആയുർവേദം നോക്കി... പക്ഷെ രോഗ ലക്ഷണങ്ങൾ കൂടി വന്നു... കണ്ണുകളുടെ കാഴ്ച്ച മങ്ങി , മൂക്കിൽ നിന്നും ചോര വന്നു തുടങ്ങി , ഓർമ്മ കുറവ് കൂടുതൽ അനുഭവപ്പെട്ടു തുടങ്ങി.... തലയിൽ ചെന്നി കുത്തിനേക്കാൾ വേദന അനുഭവപ്പെട്ടു തുടങ്ങി.... പറ്റാതെ ആയപ്പോൾ വീണ്ടും ഹോസ്പിറ്റൽ പോയി...
എന്നിട്ട് ?
കൃഷ്ണ പ്രഭ : ഇല്ല വിനയേട്ടാ ഇനി ആയുസ്സില്ലാ, ഡോക്ക്ടർ അച്ഛനോടും അമ്മയോടും പറഞ്ഞത് അങ്ങനെയായിരുന്നു.....
ഇനി രക്ഷയില്ല കാരണം നേർവ്സിൽ രക്തോട്ടമില്ലാതെയായി. മരിച്ചു കൊണ്ടിരിക്കുന്നു അധികം ആയുസ്സില്ല.... ഓപ്പറേഷൻ ചെയ്താലും ' നോ ഹോപ്പ് ' പെയിൻ കില്ലേഴ്സ് കൊണ്ട് താൽക്കാലിക ആശ്വാസം പിന്നെ ഓപ്പറേഷൻ ചെയ്താലും 80% കോമായിൽ പോകും... എനിക്ക് ജീവിതം ആസ്വദിക്കാൻ ഭൂമിയിലെ ദൈവങ്ങളും മാലാഖമാരും 6 മാസത്തെ സമയം അനുവദിച്ചു നൽകി.. ഇപ്പോൾ ഞാനും ചിന്നുവിനെ പോലെയായി എന്‍റെ വലത്തെ കൈ തളർന്നു പോയി ഇനിയെനിക്ക് എക്സാം എഴുതാൻ പറ്റില്ലെന്നായി. എന്നാലും ഞാൻ പറഞ്ഞു കൊടുത്ത് റൈറ്ററെ വെച്ചു എഴുതിക്കാൻ തീരുമാനിച്ചു.... ഇപ്പോഴും പോരാടുന്നു ടൈപ്പിംഗ് ചെയ്യുന്നതെല്ലാം ഇടത്തെ കൈകൊണ്ടു മാത്രമാണ്. ടൈപ്പ് ചെയാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഞാൻ ഫോണിൽ വിളിക്കുന്നത്. ഇപ്പോൾ എനിക്ക് ദൈവത്തോട് ഒരേയൊരു പ്രാർത്ഥന മാത്രമേയുള്ളൂ എനിക്ക് എക്സാം എങ്ങനെയും എഴുതണം. പക്ഷേ വീണ്ടും വീണ്ടും വിധി എന്നെ തളർത്തുകയാണ് വിനയേട്ടാ....
കരച്ചിലു നിറുത്ത് കൃഷ്ണ പ്രഭേ
പ്ലീസ്....
എന്താണ് കാര്യം ?
കൃഷ്ണ പ്രഭ : ലുക്കീമിയയുടെ ആരംഭഘട്ടം തുടങ്ങീ....
പ്ലീസ് ഇങ്ങനെയൊന്നും കള്ളം പറയരുത്.
കൃഷ്ണ പ്രഭ : ഒരു മിനുട്ട് കോൾ കട്ട് ചെയ്യുന്നു തിരിച്ചു വിളിക്കാം ?
WeChat Or Imo ഉണ്ടോ ?
ഉണ്ട്....
കൃഷ്ണ പ്രഭയുടെ WeChat വീഡിയോ കോൾ.....
അറ്റൻഡ് ചെയ്തു ഞാൻ അവളെ കണ്ടു , സൂര്യ പ്രഭപോലെ തിളങ്ങുന്ന അവളുടെ മുഖം കണ്ടാൽ ഒരസുഖവും തോന്നില്ല , അവൾ സംസാരിച്ചു വാ തോരാതെ , അവളുടെ കണ്ണുകളിൽ നിന്നും മാത്രം വായിച്ചെടുക്കാമായിരുന്നു അവളൊരു രോഗിയാണെന്ന്. അവളുടെ മെഡിക്കൽ റെക്കോർഡ്സ് എന്നെ കാണിച്ചു , പറഞ്ഞതെല്ലാം സത്യവും....
ഈശ്വരനെ ശപിച്ചു പോകുന്ന നിമിഷങ്ങളായിരുന്നു പിന്നീട് ഉണ്ടായതെല്ലാം.....
എനിക്കും ദൈവങ്ങളോട് വെറുപ്പ് തോന്നി തുടങ്ങി...
ഇത്രെയും നല്ല സുന്ദരിയായ , പഠിക്കാൻ നമ്പർ - 1 ആയ , എല്ലാത്തിലും ഒന്നാമതുള്ള....
സംഗീതം , പെയിൻറ്റിംഗ്സ് , സ്പോർട്ട്സ് , എഴുത്ത് , ഡാൻസ് തുടങ്ങിയ എല്ലാ കഴിവുകളുമുള്ള ഒരു കുട്ടി.... സമ്പത്തും , പ്രതാപവും എല്ലാം കൊടുത്തു പക്ഷേ ആയുസ്സ് മാത്രം കൊടുത്തില്ല. ആശ്വാസ വാക്കുകൾ പോലും പറയാനാകാതെ ചെറിയ ഒരു വിറയലോടെ ഞാൻ തരിച്ചു നിന്നു.
കൃഷ്ണ പ്രഭ പറഞ്ഞു തുടങ്ങി,,,,
കൃഷ്ണ പ്രഭ : ഇപ്പോൾ വിശ്വാസമായില്ലേ വിനയേട്ടാ.....
എന്തെല്ലാം പ്രയാസകരമായ അനുഭവങ്ങൾ ഇനിയും വരാനിരിക്കുന്നു.....
എല്ലാത്തിലും വിജയി ആകണമെങ്കിൽ എത്ര ശ്രദ്ധയോടെ ജീവിക്കണം......
ചെറിയ ഒരശ്രദ്ധ മതി എല്ലാം നഷ്ട്ടപ്പെടാൻ....
ഇനി സുന്ദരമായ മരണത്തെ പുൽകണം....
കാത്തിരിക്കാൻ എനിക്കിനിയെവിടെയാ സമയം.....!!!
[മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ... എന്തെല്ലാം കാര്യങ്ങള്‍ കണക്കു കൂട്ടി വെച്ച മനുഷ്യരാണ് വളരെ വളരെ പെട്ടെന്ന് എല്ലാം വിട്ടെറിഞ്ഞ് മൗനത്തിന്‍റെ കൂടെ പോകേണ്ടി വരുന്നത്... ഹോ വല്ലാത്തൊരവസ്ഥ...! ഞാൻ എന്‍റെ വിഷമങ്ങൾ ഉള്ളിലൊതുക്കി പറഞ്ഞു....]
ഹേയ് ഒന്നും സംഭാവിക്കില്ലടോ താൻ വിഷമിച്ചാൽ താൻ ചത്തതിനു തുല്യമാകും....
കൃഷ്ണ പ്രഭ : എനിക്കിപ്പോൾ പരീക്ഷയും , ജീവിതവും നിറമുള്ള സ്വപ്നങ്ങളും , പ്രണയവും ഒന്നുമില്ലാ....
മരണത്തിനു മുൻപ് എനിക്കൊന്നു ചിന്നുവിനെ കാണണം.....
പിന്നെ ഇപ്പോൾ ഉള്ള ആശ്വാസം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പാണ് ഒരുപാട് നല്ല എഴുത്തുക്കാർ ഉണ്ട് എനിക്കിഷ്ട്ടമുള്ള കുറച്ചു പേരിൽ Pulickal Ouseph Judson , Lifin Lawrence , Ninesh Vadakkan , Geetharani , Magesh bhoji , Reshma Anil , Sudha Renjith , Geetha Sreekumar , Sajna Nishad , ഹരി ടി.കെ & ഗോവിന്ദ് കുറുപ്പ്
അപ്പോൾ നമ്മളൊന്നുമില്ലേ ?
കൃഷ്ണ പ്രഭ : ഉണ്ടല്ലോ....
ഇവരേക്കാൾ കൂടുതൽ എനിക്കിഷ്ട്ടം ചിന്നുവിന്‍റെ ഓർമ്മച്ചെപ്പിന്‍റെ എഴുത്തുകാരനെ തന്നെ...
തന്നേ ?
കൃഷ്ണ പ്രഭ : വോ തന്നേ തന്നെ.....
എന്തോ മെസ്സേജ് പറയണമെന്ന് പറഞ്ഞിട്ട് ?
കൃഷ്ണ പ്രഭ : അതെ...!
നമ്മുക്ക് അസുഖം ഉണ്ടായാൽ ഉടനെ തന്നെ ട്രീറ്റ്മെന്റ് തുടങ്ങണം എന്നെ പോലെ പഠിത്തം , പരീക്ഷ ഓപ്പറേഷൻ , പേടി എന്നൊക്കെ പറഞ്ഞു വെച്ചോണ്ടിരുന്നാൽ നഷ്ട്ടപ്പെടുന്നത് ജീവിതമാണ്. എന്‍റെ മണ്ടത്തരം കൊണ്ടാണോ ? അതോ വിധിയുടെ വിളയാട്ടമാണോ എന്നൊന്നുമറിയില്ല ഈശ്വരൻ എനിക്ക് ആയുസ്സ് തന്നില്ല....
നിങ്ങൾക്കിങ്ങനെ എന്ത് ഉണ്ടായാലും ദയവായി വെച്ചോണ്ടിരിക്കരുത്...!!
പിന്നെ...
വിനയേട്ടാ ഒരുപക്ഷെ ഞാൻ നിങ്ങളെ മറന്നു പോയേക്കാം....
ഒരുപക്ഷെ....
എന്നെ ഇനി കണ്ടില്ലാന്നും വരാം....
ഓർക്കണം അതെന്‍റെ അസുഖത്തിന്‍റെയാണ് , അല്ലെങ്കിൽ ഞാൻ എന്നന്നേക്കുമായി....
ഉറങ്ങിയിരിക്കുന്നു...
എനിക്ക് വേണ്ടി ഗ്രൂപ്പിലെ കൂട്ടുകാരാരും പ്രാര്തിക്കരുത് കാരണം എനിക്ക് മരണത്തിന്‍റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു...
നിങ്ങൾക്കെല്ലാം നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കുന്നു......
ചിന്നു പറഞ്ഞത് 100 % സത്യാമായ കാര്യമാണ്...
വിനയേട്ടനോട് ഞാൻ ഒരുപാട് ചോദിച്ചു ചിന്നു അയച്ച മെസ്സേജ് തന്നെ ആണോ എന്ന് ?.....
എനിക്ക് വിശ്വാസമാകാൻ വിനയേട്ടൻ മെസ്സേജ് പ്രിന്റ് സ്ക്രീൻ കാണിച്ചു തന്നു....
ഞാൻ കണ്ടു....
ചിന്നുകുട്ടി നീ അയച്ച മെസ്സേജ്.....
ഒരുപാട് നന്ദി......!!
ഇത്രെയും പറഞ്ഞു കോൾ കട്ടായി.....
എന്നിട്ടൊരു മെസ്സേജും വന്നു....
കൃഷ്ണ പ്രഭ : വിനയേട്ടാ...
ഈ പോസ്റ്റ് വായിക്കാൻ എനിക്ക് ഈശ്വരൻ ആയുസ്സ് തരുമോ ?
ഇത് മാത്രമാണ് ഇന്നുറങ്ങുമ്പോൾ എന്‍റെ ആഗ്രഹം....!!
കഴിയും കൃഷ്ണ പ്രഭ....
ധൈര്യമായിരിക്ക് നീ.....
കൃഷ്ണ പ്രഭ : ഓക്കെ വിനയേട്ടാ ഗുഡ് നൈറ്റ്.
ഗുഡ് നൈറ്റ്....!!
എന്തെല്ലാം ആശകളും പ്രതീക്ഷകളുമായി പുതിയ പുലരിയെ കാത്തിരിക്കുന്ന മനുഷ്യരിലേക്ക് ക്ഷണിക്കപ്പെടാതെ വിരുന്നുകാരനായി മരണത്തിന്‍റെ മാലാഖ കടന്നു വരുന്ന ഒരു സത്യമാണ് മരണം എല്ലാവരിലേക്കും വരും അത് സത്യമാണ്....
പക്ഷേ....
മരണത്തിന്‍റെ മാലാഖയോട് കൃഷ്ണ പ്രഭയ്ക്ക് ഈ ഭൂമിയിൽ കുറച്ചു നാളുകൾ കൂടി ജീവിക്കാൻ അവസരം കൊടുക്കണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാനും അടുത്ത പുലരിയെ കാത്ത് കിടന്നുറങ്ങി......
എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടുന്നില്ല കൃഷ്ണ പ്രഭ മനസ്സിലൊരു നോവായി നീറുകയാണ് തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി രക്ഷയില്ല , ചോരയൂറ്റി കുടിക്കുന്ന കൊതുകുകളുടെ ശല്യം വേറെയും , പിന്നെ അയൽവാസികളായ ദരിദ്ര വാസികളും വാടകയക്ക് താമസിക്കുന്ന ബംഗാളികളും ചേർന്ന് നേരം വെളുക്കുന്നത് വരേയുള്ള ദീപാവലി ആഘോഷത്തിന്‍റെ പടക്കം പൊട്ടിക്കലും ഉറക്കം കെടുത്തി.....സഹിക്കെട്ട ഞാൻ കമ്പ്യൂട്ടർ ഓണ്‍ ചെയ്തു സ്പീക്കറിൽ ഇഷ്ട്ട ഗാനങ്ങൾ ചെറിയ ശബ്ദത്തിൽ വെച്ചു കേട്ടുറങ്ങാൻ ശ്രമിച്ചു..... ഉദിഷ്ട്ട കാര്യം സാധിച്ചു.
രാവിലെ നുമ്മടെ അമ്മയുടെ പതിവ് തെറി അലാറം കേട്ടുണർന്നു കാതുകളിൽ പറയുന്ന തെറികൾ ഏകദേശം വ്യക്തമായി തുടങ്ങീ ആ തെറിവിളികൾ കേട്ടതും എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് എനിക്കുണ്ടായത് കാരണം ജീവിതത്തിൽ ആദ്യമായി അമ്മ തൊരപ്പനെയും കാക്കയേയും പട്ടിയേയും പൂച്ചയേയും വിളിക്കുന്നതിനു പകരം ഇന്ന് വിളിക്കുന്നത് നുമ്മടെ പുയ്യാപ്പ്ള മുഹമ്മദ് അൻസാറിക്കയെയാണ് ആ തെറികളുടെ ഒരു സാമ്പിൾ ചുവടെ കൊടുക്കുന്നു :-
" പണ്ഡാരക്കാലൻ കുഴിയിലോട്ടു കാലും നീട്ടിയിരിക്കുന്ന സമയത്താണ് അങ്ങേരുടെയൊരു രണ്ടാം കെട്ട്..... ആദ്യത്തെ കല്യാണം കഴിഞ്ഞു അതിലുള്ള 5 മക്കളും അവരുടെ മക്കളും ആയി , എന്നിട്ടും അയാളുടെ കഴപ്പ് മാറിയിട്ടില്ലാ ഈ വയസ്സാംകാലത്ത് അയാളെ സുശ്രൂഷിക്കുന്ന ഒരു പെണ്ണിനെ കെട്ടേണ്ടതിനു പകരം പണിയെടുക്കാൻ കഴിയാത്ത ഒരു വീപ്പകുറ്റിയെപ്പോലുള്ള ഒരുത്തിയെയാണല്ലോ ഈ കാലമാടൻ കെട്ടിയത് അല്ലേലും നിനക്കങ്ങനെ തന്നെ വേണോടാ നാറി 'ചേച്ചിന്ന്' വിളിച്ച എന്നെ കെട്ട്യോളുടെ മുന്നിൽ വെച്ചു 'അമ്മൂമ്മേ' എന്ന് വിളിച്ചവനല്ലേ നീ , അനുഭവിക്കണമെടാ നീയിത് അനുഭവിക്കണം......പെണ്ണുംപ്പിള്ളയ്ക്ക് പകരം മുറ്റമടിയും തറ തൊടാക്കലുമെല്ലാം ചെയ്യ്ത് കൊടുക്കുന്ന ഊള നിനക്കങ്ങനെ തന്നെ വേണം " എന്നിങ്ങനെയുള്ള നല്ല വാക്കുകളായിരുന്നു അവ...
എന്തായാലും ചെറിയ ഒരു പുഞ്ചിരിയോടെ ഞാനന്നത്തെ ദിവസം ആരംഭിക്കാൻ തുടങ്ങി രാവിലെ തന്നെ ടോയ്യ്ലറ്റിൽ കേറി മൊബൈലിൽ പാട്ടും വെച്ചു പത്രപാരായണത്തിന് പകരം മൊബൈലിലെ ടച്ചിൽ കുത്തിക്കൊണ്ട് ഫേസ് ബുക്കിലെ നോട്ടിഫിക്കേഷനും വാട്ട്സ് ആപ്പിലെ ചളി കോമഡിയും വായിച്ചിരുന്നപ്പോൾ ഒരു അപശ്രുതി പുറത്തു നിന്നും കേട്ട് തുടങ്ങീ "എന്‍റെ കർത്താവേ ഈ ചെക്കൻ ബാത്ത്റൂമിൽ കയറിയാൽ അവിടെ പെറ്റുകിടക്കും ടാങ്കിലെ വെള്ളമെല്ലാം തീർക്കുകയും ചെയ്യും എടാ വിനൂ നിനക്ക് ജോലിക്ക് പോകാൻ സമയമായില്ലേ നീ വേഗം ഇറങ്ങിക്കേ "....
നുമ്മക്ക് കാര്യം പുടികിട്ടി അമ്മയ്ക്ക് എമർജൻസിയാണ് നുമ്മ വേഗം ഇറങ്ങി കൊടുത്ത് കുളിമുറിയിലേക്ക് കയറി പതിവ് ഗാനമേള കച്ചേരി ആരംഭിച്ചു. ഒരു സോപ്പ് പതപ്പിച്ചു സോപ്പിന്‍റെ പതം വരുന്നത് വരെയാണ് കുളി , കുളി കഴിഞ്ഞു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഉടുപ്പൊക്കെ എടുത്തിട്ടു ജോലി സ്ഥലത്തെത്തി , പതിവ് പോലെ തിരുഹൃദയത്തിന്‍റെ മുൻപിൽ ഒരു ചന്ദന തിരി കത്തിച്ചു വെച്ചു പ്രാർത്ഥിച്ചു അന്നത്തെ വർക്ക് ആരംഭിച്ചു.
ഓഫീസിലെ ഫോണിൽ ആദ്യത്തെ കോൾ വന്നു അത് മറ്റാരുമല്ല നുമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുതലാളി ആണ് 'വിനയാ തന്‍റെ സാലറി കൂട്ടിയിട്ടുണ്ട് തരക്കെടില്ലാത്ത സാലറി അടുത്ത മാസം മുതൽ കൈയ്യിൽ കിട്ടി തുടങ്ങും '.... മുതലാളിയോട് നന്ദി പറഞ്ഞു കോൾ കട്ട് ചെയ്തതിനു ശേഷം ദൈവത്തോടും പിന്നെ എന്‍റെ മമ്മിയോടും കാര്യം പറഞ്ഞു സന്തോഷം പങ്കു വെച്ചു. ഇന്നത്തെ ദിവസം കൊള്ളാം...!! അമ്മ പതിവ് തെറി മാറ്റി വിളിച്ചപ്പോൾ നല്ല കാര്യങ്ങളാണല്ലോ നടക്കുന്നതെന്ന് പറഞ്ഞു അമ്മയ്ക്കും ഒരു നന്ദി പറഞ്ഞു....
ഫേസ് ബുക്കിലേക്ക് ലോഗിൻ ചെയ്തു......
ചിന്നുവിന്‍റെ ഓർമച്ചെപ്പ് ഭാഗം - 12 -ൽ കൃഷ്ണ പ്രഭയ്ക്ക് 2 ഭാഗങ്ങൾ കൊണ്ട് എല്ലാവരുടെയും മനസ്സിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞു. ഫേസ് ബുക്ക് തുറന്നപ്പോൾ തന്നെ ആദ്യം കണ്ടത് കൃഷ്ണപ്രഭയുടെ മെസ്സേജ് ആണ്,
വിനയേട്ടൻ തിരക്കിലാണോ, ഒന്ന് വിളിച്ചോട്ടെ, എന്നായിരുന്നു മെസ്സേജ്
നോക്കുമ്പോൾ കക്ഷി ഓണ്‍ലൈൻ ഉണ്ട്.
വിളിച്ചോളൂ.... ഞാൻ റിപ്ലൈ കൊടുത്തു..
കൃഷ്ണ പ്രഭ : വിനയേട്ടാ...!! ഒരുപാട് നന്ദി...!!
ഞാനെന്താണോ പറയാൻ ശ്രമിച്ചത് അത് വിനയേട്ടൻ ഭംഗിയായിട്ട് എഴുതി എനിക്കൊരുപാട് സന്തോഷമായി....!!
എഴുതിയതെല്ലാം വായിക്കുമ്പോൾ ഇത്രെയും ഫീൽ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. മെംബേർസ് കമ്മന്റ്സ് വായിച്ചപ്പോൾ അവരെല്ലാം എന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ മാത്രമാ ഇപ്പോൾ കണ്ണ് നിറയുന്നത്....
വിനയേട്ടൻ കൃഷ്ണ പ്രഭയുടെ കഥ പറഞ്ഞു നിറുത്തിയ ശൈലിയാണ് എനിക്കേറ്റവും ഇഷ്ട്ടമായത്
"വിനയേട്ടാ ഒരുപക്ഷെ ഞാൻ നിങ്ങളെ മറന്നു പോയേക്കാം....

ഉറങ്ങിയിരിക്കുന്നു..."
&
"എന്തെല്ലാം ആശകളും പ്രതീക്ഷകളുമായി പുതിയ പുലരിയെ കാത്തിരിക്കുന്ന മനുഷ്യരിലേക്ക് ക്ഷണിക്കപ്പെടാതെ വിരുന്നുകാരനായി മരണത്തിന്‍റെ മാലാഖ കടന്നു വരുന്ന ഒരു സത്യമാണ് മരണം എല്ലാവരിലേക്കും വരും അത് സത്യമാണ്....
പക്ഷേ....
മരണത്തിന്‍റെ മാലാഖയോട് കൃഷ്ണ പ്രഭയ്ക്ക് ഈ ഭൂമിയിൽ കുറച്ചു നാളുകൾ കൂടി ജീവിക്കാൻ അവസരം കൊടുക്കണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാനും അടുത്ത പുലരിയെ കാത്ത് കിടന്നുറങ്ങി....."
റിയലി സൂപ്പർ റയിറ്റിംഗ് വിനയേട്ടാ ഒരുപാടിഷ്ട്ടം....
അഭിനന്ദങ്ങൾ....!!
ഇനിയെനിക്ക് ആരുടേയും നല്ല അഭിപ്രായം കിട്ടിയില്ലെങ്കിലും നോ പ്രോബ്ലം കൃഷ്ണാ നീ ഹാപ്പിയല്ലേ ?
കൃഷ്ണ പ്രഭ : അതെ ഞാൻ വളരെ ഹാപ്പിയാണ്.
നിന്നോട് പറയാൻ Shiny Anil ഒരു കാര്യം പറയാൻ എന്നോട് പറഞേൽപ്പിച്ചിട്ടുണ്ട്...
കൃഷ്ണ പ്രഭ : എന്ത് ?
"ഷൈനി ചേച്ചിയുടെ അമ്മയെ ഇത് പോലെ ഡോക്ടെഴ്സ് 4 ദിവസം കൂടിയേ ആയുസ്സുള്ളൂ എന്ന് പറഞ്ഞ് വിട്ടിട്ട് ചേച്ചിയുടെ അമ്മ 8 കൊല്ലമായിട്ടും യാതൊരു കുഴപ്പവുമില്ലാതെ സുഖമായി ഇരിക്കുന്നു. ആത്മവിശ്വാസം കളയരുത് കൃഷ്ണേ ബാക്കിയെല്ലാം ദൈവത്തോട് ഞങ്ങൾ പറഞ്ഞോളാം ഇത്രെയും പേരുടെ പ്രാർത്ഥന നിനക്ക് കൂട്ടായിട്ടുണ്ട് എന്നോർക്കണം നീ "
കൃഷ്ണ പ്രഭ : ഷൈനി ചേച്ചി താങ്ക്സ്....!!
പിന്നെ കൃഷ്ണേ നിന്‍റെ കഥാപാത്രം ഉറങ്ങുന്നില്ല , ചിന്നുവിന്‍റെ ഓർമ്മച്ചെപ്പിൽ മുന്നോട്ടുള്ള യാത്രയിൽ നീയുമുണ്ടാകും.....
കൃഷ്ണ പ്രഭ : ഞാൻ....എനിക്ക്....എനിക്കു ഉണ്ടാകണമെന്നാണ് ആഗ്രഹം വിനയേട്ടാ....
ആ ആഗ്രഹം മതി...!
നീയുണ്ടാകും നുമ്മക്ക് അടിച്ചു പൊളിക്കാം.....!!
കൃഷ്ണ പ്രഭ : ഓക്കെ വിനയേട്ടാ എനിക്ക് കുറച്ചു ആത്മവിശ്വാസം തോന്നി തുടങ്ങി... ഞാൻ എനിക്ക് സംസാരിക്കണമെന്ന് തോന്നുമ്പോൾ വിനയേട്ടനെ വിളിച്ചോട്ടെ...
ഓ ആയികോട്ടെ എന്‍റെ തിരോന്തരംകാരി....
കൃഷ്ണ പ്രഭ : ഓക്കെ എന്നാൽ ഞാൻ പോകുകയാ പഠിക്കുകയാണ് എക്സാം ആണേ വരുന്നത്.. എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ല....
അതൊക്കെ ശരിയാകും...
ഇജ്ജ് ബേജാറാകാതെ എല്ലാം ശരിയാക്കന്നുണ്ട്....
കൃഷ്ണ പ്രഭ : ങേ..!! ഇതെന്താ ഒരു മുസ്ലീം ഫാഷാ ഇടയ്ക്ക്....
അത് നുമ്മടെ Magesh Boji ല്ലേ ഗ്രൂപ്പിലെ , ആ പഹയനോട് ഒരു കാര്യം പറഞ്ഞിട്ട് മാസം രണ്ടായി....
എപ്പോൾ വിളിച്ചാലും പറയണത് ഇങ്ങനെയാ അത് കേട്ട് കേട്ട് പഠിച്ചതാ....
എന്നാൽ ശരി വണ്ടി വിട്ടോളൂ പിന്നേ കാണാം....
കൃഷ്ണ പ്രഭ : മഗേഷ് ചേട്ടനെ വിളിക്കുമ്പോൾ എന്‍റെ അന്യേഷണം പറയണേ ഞാൻ ആ ചേട്ടന്‍റെ എഴുത്തിനെ ഒരുപാടിഷ്ട്ടപ്പെടുന്നു....
ഓക്കെ പറഞ്ഞേക്കാം....
കൃഷ്ണ പ്രഭ : ഓകെ വിനയേട്ടൻ ഭായ്....!! സീയൂ എഗൈൻ....!!
പറഞ്ഞവള് പോയി.....
ചിന്നുവിന്‍റെ ഓർമച്ചെപ്പ് ഭാഗം 13 എഴുതാൻ കൈയ്യിൽ ആരുടേയും കഥകൾ സ്റ്റോക്കില്ലാ, എന്‍റെ കഥാനായിക ചിന്നുവിന്‍റെ ഓപ്പറേഷൻ കഴിഞ്ഞോ ? എങ്ങനെയുണ്ട് ? എന്നൊന്നും ഒരു വിവരവുമില്ല....
പാലക്കാട് വരെ ഒരു യാത്ര ചെയ്താലോ ? ചിന്നുവിനെ ഒന്ന് കണ്ടിട്ട് വരാം അത് വഴി പാലക്കാട് ഉള്ള സനി ഭാനു & ടീംസിനെയും കാണാം....
അത് വഴി കുറെയായി അങ്ങോട്ട് ക്ഷണിക്കുന്ന മഗേഷ് ബോജി , ജാഫർ വണ്ടൂർ സഖ്യത്തെ കണ്ടു മടങ്ങാം....
എന്നൊക്കെ വിചാരിച്ചു ഞാനാകെ എഴുതാൻ ഒന്നുമില്ലാതെ ഇരിക്കുമ്പോൾ ഒരു ഫോണ്‍ കോൾ....
ഞാനത് അറ്റണ്ട് ചെയ്തു ഹലോ പറഞ്ഞു...
ഹലോ...
മറുവശത്ത് നിന്നും ഒരു സ്ത്രീ ശബ്ദം ഹലോ പറഞ്ഞു ?
ഞാൻ ആരാണെന്ന് ചോദിച്ചൂ....
അപരിചിത : ഞാൻ ആരുമായിക്കോട്ടെ ഇത് എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പ് ഓണർ വിനയൻ ഫിലിപ്പ് അല്ലേ ?
ഞാൻ അതെ വിനയൻ ആണെന്ന് പറഞ്ഞു....
അപരിചിത ഞാൻ നിങ്ങളുടെ ഗ്രൂപ്പിലെ ഒരംഗമാണ് എനിക്ക് നിങ്ങളുടെ ചിന്നുവിന്‍റെ ഓർമ്മച്ചെപ്പിലൂടെ എന്‍റെ ആദ്യരാത്രിയുടെ അനുഭവം പറയണമെന്നുണ്ട്....
ങേ...!!
പ്ലിംഗ്....!
വൈദ്യൻ കല്പ്പിച്ചതും പാല് രോഗി ഇച്ചിച്ഛതും പാല് എന്ന് പറയുമ്പോലെ മനസ്സിലൊരായിരം ലഡ്ഡുകളാണ് പൊട്ടിയത് ആദ്യരാത്രിയുടെ കഥ അതും ഒരു പെണ്ണ് പറയുന്നു കഥ.... ഈശ്വര സൂപ്പർ എന്ന് മനസ്സിൽ ചിന്തിച്ചു പുറമേ കാണിക്കാതെ ആദ്യരാത്രിയൊക്കെ തികച്ചും നിങ്ങളുടെ സ്വകാര്യതയല്ലേ അത് പബ്ലിഷ് ചെയ്യണോ ?
അപരിചിത : വേണം വിനയൻ....
ഓക്കെ എങ്കിൽ ഞാനെഴുതാം....
അപരിചിത : ഓക്കെ എങ്കിൽ ഞാൻ ഫേസ്ബുക്കിൽ താങ്കളെ കോടൻടാക്ട്ട് ചെയ്യാമെന്നു പറഞ്ഞു കോൾ കട്ടായി....
വേഗം തന്നെ ട്രൂ കോളർ എടുത്തു നമ്പർ ഇട്ടു നോക്കിയപ്പോൾ നെറ്റ് കോളിംഗ് ആണ്...
ഞാൻ വീണ്ടും പ്ലിംഗ്....
എന്തായാലും ആദ്യരാത്രിയിലെ കഥയെ കുറിച്ചോർത്തു മനസ്സിൽ വീണ്ടും ലഡ്ഡു പൊട്ടാൻ തുടങ്ങീ.....
ഗ്രൂപ്പിലെ പോസ്റ്റുകളിലൂടെ വിരലോടിച്ചു നടക്കുമ്പോൾ എന്‍റെ കഥയിലെ നായിക ചിന്നുവിന്‍റെ മെസ്സേജ് അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു
"വിനയേട്ടാ ഗ്രൂപ്പിലെ എല്ലാവർക്കും സുഖമല്ലേ...!!
എല്ലാവരെയും ഞാൻ അന്യേഷിച്ഛതായി പറയണം.... നവംബർ 5ന് ഓപ്പറേഷൻ കഴിഞ്ഞു റെസ്റ്റിൽ ആയിരുന്നു.... ഇപ്പഴും റെസ്റ്റിൽ ആണ്.... എനിക്ക് നദക്കാനാകുമെന്നു തോന്നുന്നില്ല... ഒരാഴ്ച്ച കൂടി കഴിഞ്ഞേ ഡിസ്ചാർജ് ആകുകയുള്ളൂ"
ഞാനൊരു മറുപടി കൊടുക്കുന്നതിനും മുൻപേ ചിന്നു പോയിരുന്നു....
ടൈപ്പ് ചെയ്തത് ഞാൻ അയച്ചു. ( സസ്പ്പൻസ് മാത്രം ഞാൻ ചിന്നുവിനെ അറിയിച്ചില്ല , നിങ്ങളെയും അത് ഞാൻ ഇപ്പോൾ അറിയിക്കില്ല സമയാകുംപോൾ നിങ്ങളോട് പങ്കുവെക്കാം )
ഗ്രീഷ്മ എന്ന പേരിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു. ഞാനത് ആക്സപ്പ്റ്റ് ചെയ്തപ്പോൾ.
ദാണ്ടേ വന്നു മഴ പോലെ ചന്നം ചിന്നം മെസ്സേജുകളും...
ഹലോ..
വിനയൻ ഞാൻ നേരത്തെ വിളിച്ചിരുന്നു..
കുറച്ചു താമസിച്ചു പോയി , ഈ ഫേക്ക് ഐ.ഡി ഉണ്ടാക്കിയെടുക്കാൻ കുറച്ചു സമയമെടുത്തു പിന്നെ ഇതിലെ അക്കൗണ്ട് സെറ്റിൻഗ്സ് എല്ലാം മാറ്റിയിട്ട് , പ്രൊഫൈൽ വിവരണങ്ങളും മാറ്റിയാണ് വന്നത് അതുകൊണ്ടാണ് ക്ഷമിക്കണം...
ഹലോ ?
മാഡം ഇത്രെയും കഷ്ട്ടപ്പെടെണ്ട ആവശ്യകതയുണ്ടോ ?
ഗ്രീഷ്മ : ഉണ്ടല്ലോ ?
എന്‍റെ ഒറിജിനൽ പേരും വിവരവും വിനയന് ഒരിക്കലും തരില്ല....
എന്‍റെ വീട്ടിൽ വിളിക്കുന്നത് പിങ്കി എന്നാണു വിനയനും എന്നെ പിങ്കി....
എന്‍റെ വീട്ടിലെ പട്ടിയുടെ പേരും പിങ്കിയെന്നാ പോമറെനിയൻ ആണ്....
ഗ്രീഷ്മ : ഓക്കേ ( നീരസത്തോടെ )
ആദ്യ രാത്രിയെ കുറിച്ച് പറയാനുണ്ടന്നല്ലേ പറഞ്ഞത്.... ?
ഗ്രീഷ്മ : അതെ
മനസ്സിൽ ലഡ്ഡു പൊട്ടിത്തുടങ്ങി മക്കളേ......
ഗ്രീഷ്മ : ഞാൻ ടൈപ്പ് ചെയ്യാൻ കുറച്ചു സ്ലോ ആണ്. ഞാൻ വിനയനെ മെസ്സേഞ്ചറിൽ കോൾ ചെയ്തു പറഞ്ഞാൽ മതിയോ ??
വീണ്ടും അഞ്ചാറു ലഡ്ഡു പൊട്ടിച്ചു കൊണ്ട് ഞാൻ "ഓ അത് മതി , അതാകുമ്പോൾ എനിക്ക് പെട്ടെന്ന് ഹൃദ്യമാകും"
കോളിംഗ്....
ഗ്രീഷ്മ : വിനയൻ ഞാൻ ഇപ്പോൾ ഫിലടാൽഫിയയിൽ ആണ്.
നാട്ടിൽ കണ്ണൂർ.
ഭർത്താവ് ഇവിടെ സ്വന്തമായി ഒരു ഇന്റീരിരിയർ ഡിസൈനിംഗ് സ്ഥാപനം നടത്തുന്നു.
3 കുട്ടികൾ ഉണ്ട്.
സ്വസ്ഥം സുഖം ഗൃഹഭരണം പാചകം ഇതായിരുന്നു നിങ്ങളുടെ ഗ്രൂപ്പിൽ വരുന്നത് വരെ എന്‍റെ ലോകം...
ഇപ്പോൾ ?
ഗ്രീഷ്മ : മക്കൾ സ്കൂളിൽ പോയി കഴിഞ്ഞാൽ മുതൽ പിന്നെ നിങ്ങളുടെ എഴുത്തുപ്പുരയിലെ പോസ്റ്റുകൾ വായിക്കുകയും കമ്മന്റ്സ് & ലൈക്ക് കൊടുക്കുകയുമാണ് ചെയ്യുന്നത്. നല്ല ഗ്രൂപ്പാണ്...
താങ്ക്യൂ താങ്ക്യൂ....
ഗ്രൂപ്പിലെ ഐ.ഡി ഏതാണ് ?
ഗ്രീഷ്മ : വിനയന് എന്നെ അറിയാം , എനിക്ക് വിനയനെയും പക്ഷേ സംസാരിച്ചട്ടില്ല ഇതുവരെയും...
അതുകൊണ്ടാണ് ഞാൻ ധൈര്യമായി വിനയനെ കോൾ ചെയ്തു സംസാരിക്കുന്നത്.... ചിന്നുവിന്‍റെ ഓർമ്മച്ചെപ്പ് നന്നാകുന്നുണ്ട് പക്ഷെ എപ്പോഴും ദുഃഖമാണല്ലോ എഴുതുന്നത്. അപ്പോൾ എനിക്ക് തോന്നി എന്‍റെ ജീവിതത്തിലുണ്ടായ ഒരു അനുഭവം പറഞ്ഞു തരാമെന്നു...
എങ്കിൽ പറഞ്ഞോളൂ പിങ്കി....
ആദ്യ രാത്രിയെ കുറിച്ച് (കേൾക്കാൻ കൊതിയായി)
ഗ്രീഷ്മ : വിനയൻ കല്യാണം കഴിച്ചതാണോ ?
ഇല്ല....
ഗ്രീഷ്മ : അപ്പോൾ ഗ്രൂപ്പിൽ മകളുടെ ഫോട്ടോയോ ? ബർത്ത്-ഡേ പോസ്റ്റ് എന്നൊക്കെ പറഞ്ഞു ഇട്ടതോ..??
അത്....അത്....ഒന്നുമില്ല....
അതിനെ കുറിച്ച് ഒന്നും എന്നോട് ചോദിക്കരുത്....
ഞാൻ കല്യാണം കഴിച്ചട്ടില്ല....
സിംഗിൾ ആണ്....
ഗ്രീഷ്മ : അപ്പോൾ ഇനി കല്യാണം കഴിക്കുമോ ?
എനിക്കറിയില്ല.....
ഗ്രീഷ്മ : അതെന്താ ?
പിങ്കി നിങ്ങളുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് ഒരു ഇന്‍റർവ്യൂ പോലയാണ് അനുഭവപ്പെടുന്നത്...
മാത്രമല്ല നിങ്ങൾ എന്‍റെ കഥ കേൾക്കാൻ ആണോ ? എന്നെ വിളിച്ചത് ?
അതോ ?
നിങ്ങളുടെ ആദ്യ രാത്രി പറയാനോ ?
(കുറച്ചു അലോഹ്യത്തോടെയുള്ള എന്‍റെ സംസാരം അവരെയും വിഷമിപ്പിച്ചു എന്ന് തോന്നുന്നു)
ഗ്രീഷ്മ : സോറി വിനയൻ...
വിഷമിപ്പിക്കാൻ പറഞ്ഞതല്ല പിങ്കി , എന്‍റെ കഥ ഞാൻ അവസാനം ചിന്നുവിന്‍റെ ഓർമ്മച്ചെപ്പിലെ അവസാനത്തെ ഭാഗങ്ങളിൽ എഴുതും അതോടെ ചിന്നുവിന്‍റെ ഓർമ്മച്ചെപ്പ് പൂട്ടി വെക്കും...
ഗ്രീഷ്മ : തീർച്ചയായും അറിയാൻ ആഗ്രഹമുണ്ട്.... കാത്തിരിക്കും ആ ഭാഗങ്ങൾക്കായി....
പിങ്കി പറഞ്ഞോളൂ....
ഗ്രീഷ്മ : എങ്ങനെ പറയണമെന്നൊന്നും എനിക്കറിയില്ല.... ഞാൻ പറയുന്നത് അതുപൊലെയൊന്നും എഴുതരുത്...
അയ്യോ അപ്പോൾ നീലം മുക്കിയ രാത്രിയാണോ ? പറയാൻ പോകുന്നത്...
ഗ്രീഷ്മ : ഒന്ന് പോയെടാ ചെക്കാ.....
നീ വിചാരിക്കുന്ന തരത്തിലുള്ള ആദ്യ രാത്രി അല്ലയിത്.... നിന്‍റെ ചിന്നുവിന്‍റെ ഓർമ്മച്ചെപ്പിനൊരു വറൈറ്റി കഥയും വായനക്കാരുടെ റെസ്പോണ്‍സും അറിയാൻ വേണ്ടി ഒരു ബിറ്റ് തന്നേക്കാമെന്നു വിചാരിച്ചപ്പോൾ അവൻ കിടപ്പറ രഹസ്യങ്ങൾ ആണെന്ന് വിചാരിച്ചോ ?
ഹേയ് ഒരിക്കലുമില്ല...!!
ഞാനൊരിക്കലും അങ്ങനെ വിചാരിച്ചിട്ടില്ല ....
(പൊട്ടിച്ച ലഡ്ഡുവിന്‍റെ ക്യാഷ് ചോദിച്ചാരോ എന്നെ ചീത്ത വിളിക്കുന്നുണ്ട് തലയ്ക്കു മുകളിലിരുന്നു)
ഗ്രീഷ്മ : ഞാൻ കലാലയ ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന കുറച്ചു നാളുകൾക്ക് മുന്നേ എന്‍റെ കൂട്ടുകാരി ശ്രുതിയുടെ വിവാഹം ഉറപ്പിച്ചു അവളുടെ വക ക്യാന്റീനിൽ നിന്നും നല്ല രീതിയിൽ തട്ടികൊണ്ടിരിക്കുകയായിരുന്നു ഞാനും കൂട്ടുകാരികളും.
ശ്രുതി : കേട്ടോടീ മക്കളെ ചെക്കന്‍റെ അമ്മ മരിച്ചിട്ട് 4 വർഷമായി പോലും....
കൂട്ടുകാരികൾ : ആശ്വാസമായല്ലോ ?
ശ്രുതി : പിന്നല്ലാതെ , അമ്മായിയമ്മ പോരുണ്ടാകില്ലലോ
കൂട്ടുകാരികൾ : ചെക്കന് പെങ്ങൾമാരുണ്ടോ ?
ശ്രുതി : ഇല്ലടി ഒറ്റ മോനാ....
കൂട്ടുകാരികൾ : കോളടിച്ചല്ലോടി മോളെ.....
ശ്രുതി : കേട്ടുകയാണേൽ ഒറ്റ മോനെയായിരിക്കണം , അമ്മായിയമ്മ ഇല്ലാത്തതുമാണെങ്കിൽ സൂപ്പറായി....
ഗ്രീഷ്മ : തെറ്റാണ്....
അമ്മയായിയമ്മയെ അമ്മയായിട്ട് സ്നേഹിച്ചു.....ഒരു മകളെ പോലെ കഴിയണം..... എന്ന് പറഞ്ഞു കൊണ്ട് ഞാനന്ന് അവിടെ നിന്നിറങ്ങി.....
കൂട്ടുകാരികൾ ഇവൾക്കെന്ത് വട്ടു പിടിച്ചോന്നു പറഞ്ഞു കുറേ എന്നെ തിരികെ വിളിച്ചിട്ടും ഞാൻ പോയില്ലാ....
അതെന്താ ? പിങ്കിക്ക് വട്ടായോ ശരിക്കും ആ സമയത്ത്?
സാധാരണ അമ്മായിയമ്മ പോരുകൾ കൊണ്ട് സഹിക്കെട്ട് നിൽക്കുകയാ കേരളത്തിലെ സ്ത്രീ സമൂഹം....
സീരിയലുകളിലെ മുഖ്യ വിഷയം തന്നെ ഈ അമ്മായിയമ്മ പോരുകൾ തന്നെ.....
ഗ്രീഷ്മ : അന്നവിടെ ക്യാന്റീനിൽ നിന്നും ഞാനിറങ്ങി പോകുമ്പോൾ , എന്‍റെ മനസ്സിൽ അമ്മയിൽ നിന്നും കിട്ടാത്ത സ്നേഹവും വാത്സല്യവും മാത്രമായിരുന്നു....
അതെന്താ പിങ്കി , പിങ്കിയ്ക്ക് അമ്മയില്ലേ...
ഗ്രീഷ്മ : ഉണ്ട്...!!
പക്ഷെ മനസ്സിന്‍റെ താളം തെറ്റിപോയ അമ്മയ്ക്ക് ഞാൻ മകളായിരുന്നില്ല....
അമ്മയുടെ ലോകത്ത് ഞാനും ചേട്ടന്മാരും അച്ഛനും എല്ലാം അപരിചിതർ മാത്രമായിരുന്നു വിനയൻ.....
മുംമ്മം.....
അപ്പോൾ അമ്മയുടെ സ്നേഹം അമ്മായിയമ്മയിൽ കൊതിച്ചതിനു തെറ്റ് പറയാനില്ല....
എന്നിട്ടെന്തായി....
ഗ്രീഷ്മ : പെണ്ണ് കാണാൻ ഒരുപാട് ചെക്കൻമാർ വന്നു പോയിട്ടുണ്ട് വീട്ടിൽ , പോയി കഴിഞ്ഞു അവർ വിളിച്ച് പെണ്ണിന്‍റെ അമ്മയ്ക്ക് ചിത്തഭ്രമം ഉള്ളത് കൊണ്ട് പെണ്ണിനും ഭാവിയിൽ വന്നാലോ ഏന്നൊക്കെ പറഞ്ഞു കല്യാണാലോചനകൾ എല്ലാം മുടങ്ങി പോകും പിന്നെ ജാതകത്തിൽ ശനിയുടെ കുറച്ചു പ്രശ്നവും ഉണ്ടായിരുന്നു...
മുംമ്മം.....
ഗ്രീഷ്മ : അച്ഛനു വിഷമവും , ടെൻഷനും കൂടി കൂടി വന്നു അച്ഛൻ തളരാതെ ഒരുപാട് ആലോചനകൾ കൊണ്ട് വന്നു അങ്ങനെ ദുബായിൽ ഇന്റീരിയർ ഡിസൈനിംഗ് ചെയ്യുന്ന ഒരാൾക്ക് എന്നെ ഇഷ്ട്ടമാകുകയും എല്ലാം തിരക്കിയറിഞ്ഞു അമ്മയുടെ കാര്യത്തിൽ അദേഹം പറഞ്ഞത് അതൊരു രോഗമല്ല...
ചില സാഹചര്യങ്ങൾ ഉൾക്കൊള്ളാൻ മനസ്സിന് കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ഷോക്ക് ആണിത് ഇതാര്ക്കും, എപ്പോൾ വേണേലും വരാവുന്നതേയുള്ളൂ......
നല്ല മനുഷ്യൻ...!
ഗ്രീഷ്മ : അങ്ങനെ ഞങ്ങളുടെ വിവാഹ നിശ്ച്ചയമായി....
ചെക്കന്‍റെ വീട്ടിൽ നിന്ന് ചെക്കന്‍റെ അച്ഛനും ബന്ധുക്കളും മാത്രമേ വന്നുള്ളൂ....
ചെക്കൻ ദുബായിൽ ആയിരുന്നത് കൊണ്ട് ചെക്കനു വരാൻ പറ്റിയില്ല....
ചെക്കന്‍റെ അമ്മയും പെങ്ങൾമാരുമൊന്നും വന്നില്ലേ.... ??
ഗ്രീഷ്മ : ഇല്ല... അവരുടെ നാട് കായം കുളമാണ് അവിടെ അങ്ങനത്തെ സമ്പ്രദായം ഇല്ലന്ന് പറഞ്ഞു വന്നില്ല... എന്‍റെ അച്ഛൻ ഒരുപാട് നിർബന്ധിച്ചതാണ് അവരോടു വരാൻ.....
കാരണം ഞങളുടെ കുടുംബത്തില് എല്ലാവരുടെയും കല്യാണത്തിനു ചെക്കന്‍റെ പെങ്ങളോ , അമ്മയോ പെണ്ണിന്‍റെ കൈയിൽ വളയിടുന്ന ചടങ്ങുണ്ട്.....
അവിടന്നാരും വന്നില്ല.....
വള സ്വർണ്ണത്തിന്‍റെയാണോ ? ഇടേണ്ടത് ?
ഗ്രീഷ്മ : അതെ.
അപ്പോൾ അവർക്ക് സ്വർണ്ണ വള മേടിച്ചിട്ട് തരാനുള്ള മടികാരണം വരാതിരുന്നതാകും....
(ചിരിച്ചു കൊണ്ടൊരു സ്മൈലിയും)
ഗ്രീഷ്മ : അങ്ങനെയൊന്നുമ്മില്ല വിനയൻ ഓരോരുത്തരുടെ ആചാരങ്ങൾ ഓരോ രീതിയിൽ അല്ലേ....
എത്രെയെത്ര മനോഹരമായ ആചാരങ്ങൾ (ലാലേട്ടൻ പറയുമ്പോലെ)..
ഗ്രീഷ്മ : അങ്ങനെ ഞാൻ സ്വപ്നം കണ്ട ആ സുദിനം എത്തി വിവാഹം... അതി രാവിലെ തന്നെ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയി പ്രാർഥിച്ചു വന്ന ശേഷം മേയ്ക്ക് അപ്പ് കഴിഞ്ഞു വീട്ടിലെ വീഡിയോ ഗ്രാഫെർസ് പറയുന്നതുപോലെ ഫോട്ടം പിടിക്കാൻ നിന്നുകൊടുത്തു. എല്ലാവർക്കും ദക്ഷിണ വെച്ച് അനുഗ്രഹം വാങ്ങിച്ചു. ഞങ്ങൾ പെണ്ണ് വീട്ടുക്കാരെല്ലാവരും മണ്ഡപത്തിലേക്ക് തിരിച്ചു. ചെക്കന്‍റെ ആളുകളും പെണ്ണിന്‍റെ കൂട്ടരും ചേർന്നപ്പോൾ മണ്ഡപത്തിൽ തിക്കും തിരക്കുമായി.... അന്നാദ്യമായി ആണ് ഞാൻ ചെക്കന്‍റെ വീട്ടിലെ പെണ്ണുങ്ങളെയെല്ലാം കാണുന്നത് തന്നെ.
മണ്ഡപത്തിലേക്ക് കയറി ഞാൻ ചെക്കനോടൊപ്പം ഇരുന്നു ഏതൊരു പെണ്ണും കൊതിക്കുന്ന നിമിഷം ഞാനും ഒരുപാട് സ്വപ്നങ്ങൾ കണ്ടതാണ്. ആദ്യരാത്രിയിൽ എങ്ങനെയായിരിക്കും ? എന്ത് സംസാരിക്കണം ? എങ്ങനെ തുടങ്ങണം എന്നൊക്കെ കൂട്ടുകാരികളിൽ നിന്നുമൊക്കെ കേട്ടറിവേ ഉള്ളൂ അതൊക്കെ ഓർക്കുംന്തോറും ടെൻഷൻ കൂടി കൂടി വന്നു. ചെക്കന്‍റെ അമ്മയെ മാത്രം മണ്ഡപത്തിൽ കണ്ടില്ല. എല്ലാവരും അന്യേഷിച്ച് നോക്കിയപ്പോൾ മുൻപന്തിയിൽ കാലുമേൽ കാലു കയറ്റിയിരിക്കുന്നു... ചെക്കന്‍റെ ജ്യേഷ്ട്ട പത്നിയും മറ്റു സ്ത്രീകളും വിളിച്ചിട്ട് അവർ മണ്ഡപത്തിലേക്ക് വരാൻ കൂട്ടാക്കിയില്ല... അവരുടെ മുഖം കടന്നല് കുത്താതെ തന്നെ ജന്മനാ അങ്ങനെയാണെന്ന് തോന്നുന്നു.
എനിയ്ക്ക് വീണ്ടും ടെൻഷൻ ആയി കണ്ണുകൾ നിറയാൻ തുടങ്ങി അമ്മയിൽ നിന്നും കിട്ടാത്ത സ്നേഹവും വാത്സല്യവും ചെന്ന് കേറുന്ന വീട്ടിലെ അമ്മയിൽ നിന്നും കിട്ടുമെന്ന് കൊതിച്ചു , ചെക്കന്‍റെ അമ്മയ്ക്ക് എന്നെ ഇഷ്ട്ടമായില്ലേ ? എനിക്ക് സൗന്ദര്യം ഇല്ലേ ? സ്ത്രീധനം ചോദിച്ചത് കൊടുത്തതാണല്ലോ പിന്നെന്താ ? ഇങ്ങനെയുള്ള നൂറായിരം ചിന്തകളോടെ താലി കെട്ടാൻ കഴുത്തു നീട്ടി കൊടുത്തു... അവിടത്തെ മംഗള കർമ്മം കഴിഞ്ഞു ഊണ് കഴിഞ്ഞതിനു ശേഷം പിന്നെ ചെക്കനെ കണ്ടിട്ടില്ല ..... ചെക്കന്‍റെ അമ്മയാണേൽ ഒരക്ഷരം എന്നോട് ഉരിയാടിയിട്ടുമില്ല. പിന്നീടാണ് കാര്യം അറിഞ്ഞത്. ഭർത്താവിന്‍റെ അച്ഛനും അമ്മയും തമ്മിൽ എന്തോ കശപിശ അതാണ് ഇങ്ങനെ പെരുമാറിയതെന്ന്. കുറച്ചു കഴിഞ്ഞു ശരിയായി കൊള്ളും. പിന്നീട് കല്യാണ പെണ്ണും ചെക്കനും ബന്ധുക്കളോടൊപ്പം ഫോട്ടോ സെഷന് ചെക്കനില്ല... ചെക്കൻ എല്ലായിടത്തും ഓടി നടന്നു പണത്തിന്‍റെ കാര്യങ്ങൾ സെറ്റിൽ ചെയ്യുകയാണ്... എനിക്ക് വീണ്ടും സങ്കടവും കണ്ണീരും വരാൻ തുടങ്ങി..
ഒടുവിൽ വീട്ടിലേക്കു പോകാനുള്ള നേരമായപ്പോൾ ഭർത്താവ് വന്നു. അങ്ങേരും എന്നോടൊന്നും മിണ്ടുന്നില്ല.... എന്‍റെ വീട്ടുക്കാരോട് യാത്ര പറഞ്ഞു കാറിൽ കയറി, കണ്ണീരുകൾ തോരാമഴയായി പൊഴിഞ്ഞോണ്ടിരുന്നു. ഒരാശ്വാസം പോലെ ഭർത്താവ് എന്‍റെ കൈയിൽ ഒന്ന് മുറുകെ പിടിച്ചു. പിന്നീടുള്ള രണ്ടു മൂന്ന് മണിക്കൂർ യാത്രയിൽ എന്‍റെ സ്വപ്നം മുഴുവൻ ഭർത്താവിന്‍റെ വീട് അവരോടെങ്ങനെ പെരുമാറണം , എല്ലാവരെയും എങ്ങിനെ സ്നേഹിച്ചു തുടങ്ങണം..... ഇന്നത്തെ ആദ്യരാത്രി സിനിമകളിലെ പോലെയാകുമോ ? കൂട്ടുകാരികൾ പറഞ്ഞത് പോലെയൊക്കെ ആകുമോ ? അങ്ങനെ ഓരോന്നും ആലോചിച്ചു ഇരുന്നപ്പോൾ വീടെത്തിയതറിഞ്ഞില്ല....
വീട്ടിലേക്ക് എത്തിയപ്പോൾ നിലവിളക്ക് കൈയിൽ തന്നതമ്മയാണ്, അപ്പോഴാണ് ആ മുഖത്തൊരു ചിരി കണ്ടത്. മനസ്സ് നിറഞ്ഞു. ഐശ്വര്യമായി വലതുകാൽ വെച്ച് കയറി. വീടെല്ലാം നടന്നു കണ്ടു.
പിന്നെ താഴെ വന്നിരുന്നു. വീട്ടിൽ ഭർത്താവിന്‍റെ കുറച്ചു സുഹൃത്തുക്കളും അടുത്ത ബന്ധുക്കാർക്കും ചെറിയ രീതിയിൽ പാർട്ടി. എല്ലാം കഴിഞ്ഞു രാത്രിയായി 9 മണിയായപ്പോൾ അമ്മ വിളിച്ചു. മോള് ഇതുവരെ ഉറങ്ങിയില്ലേ വാ അമ്മ റൂം കാണിച്ചു തരാം....
ടെൻഷൻ കൊണ്ട് നാണത്തോടെ ഞാൻ മുഖമൊക്കെ ഒന്ന് സാരി തുമ്പ് കൊണ്ട് തുടച്ചു. രാവിലെ കെട്ടിയൊരുങ്ങി നിൽക്കുന്നതാ എല്ലാമൊന്നു ഊരി വെക്കണം. ഒന്ന് ഫ്രെഷ് ആകണം എന്നൊക്കെ വിചാരിച്ചു നിൽക്കുമ്പോൾ അമ്മ കൂട്ടി കൊണ്ട് പോയത് അമ്മൂമ്മയുടെ മുറിയിൽ. ഇന്ന് ഇവിടെ കിടന്നോ മോള്. എന്ന് പറഞ്ഞിട്ട് പോയി, ഞാനാകെ പരിഭ്രമിച്ചു പോയി, ഇങ്ങിനെയൊരു ആദ്യ രാത്രിയെ പറ്റി ആരും എന്നോടിത് വരെ പറഞ്ഞിട്ടില്ല, ഞാനാ കിടക്കയിൽ കിടന്നു മനസ്സിലെ വിഷമം സഹിക്കാൻ വയ്യാതെ ഞാനറിയാതെ വിതുമ്പി കരയാൻ തുടങ്ങി.... ഭര്ത്താവിന്‍റെ അച്ഛന്‍റെ ചേട്ടന്‍റെ മകളുടെ മകൾ ടവ്വൽ എടുക്കാനായി മുറിയിലേക്ക് വന്നപ്പോൾ ഞാൻ കരയുന്നത് കേട്ടെന്ന് തോന്നുന്നു .. എത്ര അടക്കി പിടിച്ചിട്ടും ശബ്ദം ചെറുതായി പുറത്തേയ്ക്ക് വന്നിരുന്നു ... അവൾ പോയി എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു. അവരൊക്കെ വന്നപ്പോൾ എനിക്ക് പിടി വിട്ടു പോയി... ഞാൻ കരയാൻ തുടങ്ങി... എനിക്കിപ്പോൾ വീട്ടിലേക്ക് വിളിച്ച് സംസാരിക്കണം എന്നും പറഞ്ഞ് ....
ഒടുവിൽ..
വീട്ടിൽ ഫോണ്‍ വിളിച്ചു സംസാരിക്കാൻ പറഞ്ഞു....
ഞാൻ വീട്ടിലേക്ക് വിളിച്ചു ഫോണെടുത്തത് ചേട്ടനാണെന്നു മനസ്സിലായി... സങ്കടം കാരണം വാക്കുകൾ പുറത്തേയ്ക്ക് വന്നില്ല, വിതുമ്പൽ മാത്രമേ പുറത്തേയ്ക്ക് കേട്ടുള്ളൂ ......
ധൈര്യം സംഭരിച്ചു, വീണ്ടും വിളിച്ച് , ചേട്ടനോട് കാര്യങ്ങളെല്ലാം പറഞ്ഞു.
ചേട്ടൻ സമാധാനിപ്പിച്ചു, നാളെ വിരുന്നിനു വരുമ്പോൾ നമുക്ക് കാര്യങ്ങൾ സംസാരിക്കാം എന്ന് പറഞ്ഞു.
ഉടനെ എല്ലാവരും അമ്മയോട് കാര്യം തിരക്കിയപ്പോൾ അമ്മ പറഞ്ഞു...
അത്...അത് പിന്നെ നാളെ ക്ഷേത്രത്തിൽ തൊഴുതിട്ടു മതി ആദ്യരാത്രി എന്ന് വിചാരിച്ചിട്ടാ....
അച്ഛൻ ഇതെറ്റു പിടിച്ചു ഒന്നും രണ്ടും പറഞ്ഞു വഴക്കായി... അന്നാണ് അവരുടെ സ്റ്റാൻഡേർഡ് അറിഞ്ഞത്...
ജീവിതത്തിൽ കേൾക്കാത്ത തെറികൾ അന്ന് അവിടെന്നു കേട്ടു........
ഭർത്താവിന്‍റെ ചേട്ടന്‍റെ ഭാര്യ പാലുമായി വന്നു എന്നെ മുകളിലത്തെ മുറിയിലേക്ക് കൊണ്ട് പോയി ആക്കി. വാതിക്കൽ എത്തിയപ്പോൾ അമ്മ വീണ്ടും പുറകിൽ നിന്നും വിളിച്ചു അടുത്ത് വന്നിട്ട് വേറെയൊരു എക്സ്ട്രാ ഗ്ലാസ് തന്നിട്ട് പറഞ്ഞു അവനു ഇതിൽ ഒഴിച്ചു കൊടുത്തിട് ബാക്കി നീ കുടിച്ചാൽ മതി...
അവൻ ഒരാള് കുടിച്ച ഗ്ലാസ്സിൽ നിന്നും കുടിക്കില്ല.....
ആദ്യരാത്രിയാണ് ഭർത്താവിന്‍റെ ഒപ്പം കിടക്കണം...
വന്നു കേറീലാ എന്നൊക്കെ പറഞ്ഞു പിറുപിറൂടത്ത് അമ്മയും ചേച്ചിയും പോയി.......
"അന്നാദ്യമായി ഞാൻ തിരിച്ചറിഞ്ഞു അമ്മയെ പോലെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല... അമ്മായിഅമ്മ ഒരിക്കലും ഒരു നല്ല അമ്മയുമാകില്ല....."
ഞാൻ കതകിൽ മുട്ടി.....
എന്നിട്ട്.......?????
ഗ്രീഷ്മ : തുറക്കുന്നില്ല , വീണ്ടും മുട്ടി.....
എന്നിട്ട്....????
ഗ്രീഷ്മ : തുറകുന്നില്ല.. വീണ്ടും വീണ്ടും മുട്ടി , തുറക്കുന്നില്ല പിന്നെ ഞാൻ തന്നെ തുറന്നു..... മുറി ഫുൾ ഡാർക്ക് ആദ്യമായിട്ട് കേറി ചെല്ലുന്ന മുറി തപ്പി തടഞ്ഞു അരണ്ട വെളിച്ചത്തിൽ ഞാൻ കഷ്ട്ടപ്പെട്ട് ഒരന്ധയെ പോലെ ചുവരിൽ നിന്നും സ്വിച്ച് ഓണ്‍ ചെയ്തു. ഭർത്താവ് സുഖമായി കിടന്നുറങ്ങുന്നു. ഞാൻ കട്ടിലിൽ ഇരുന്നു.....
ഭർത്താവിനെ ഉണർത്തണം എന്ന ഉദ്ദേശത്തിൽ ഞാൻ പതുക്കെ തൊണ്ടയൊക്കെ ഒന്ന് കിച്ച് കിച്ച് പോലെ ചെയ്തു പിന്നെ കുറച്ചു ചുമയൊകെ പാസാക്കി...... നോ രക്ഷ... വാശി പിടിച്ചു കരഞ്ഞു വന്നപ്പോൾ ദേ കിടന്നുറങ്ങുന്നു സുഖമായി..... അങ്ങനെ ആദ്യരാത്രി ഗോവിന്ദ.....!!
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു, അവിടെ കിടക്കാൻ എനിക്കെന്തോ മടി തോന്നി പോരാത്തതിന് മനസ്സിൽ ദേഷ്യവും സങ്കടവും എല്ലാം ചേർന്ന് ഒരു വാശിയും.
ഞാൻ കിടക്കയിൽ ഉണ്ടായിരുന്ന ഒരു പുതപ്പെടുത്ത് ലൈറ്റ് ഓഫ് ചെയ്ത് തറയിൽ കിടന്നു, എനിക്കുറക്കം വരുന്നുണ്ടായിരുന്നില്ല മനസ്സാകെ മുൻപോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ആശങ്കയായിരുന്നു. നാളെ ഇത് വീട്ടിൽ അറിഞ്ഞാൽ അമ്മയുടെ അസുഖം വർദ്ധിക്കുമെന്നും അച്ഛന് നെഞ്ച് വേദനയോ മറ്റോ വരുകയും ചെയ്‌താൽ എന്താകും എന്നൊക്കെ ആലോചിച്ച് ഒരു സമാധാനവും കിട്ടിയില്ല. ചേട്ടൻ ഇതൊന്നും അവരെ അറിയിക്കല്ലേ എന്ന് മനസ്സാ പ്രാർത്ഥന നടത്തി.
കുറച്ചു കഴിഞ്ഞു ബാത്രൂമിൽ പോകാനായി ഞാൻ എഴുന്നേറ്റു, അപ്പോൾ സമയം ഒരു രണ്ടു മണിയായിക്കാണും. ഭർത്താവ് നല്ല ഉറക്കമാണ്, ഞാൻ ബാത്ത്റൂമിൽ പോയി തിരിച്ചിറങ്ങി ലൈറ്റ് ഓഫ് ചെയ്യാൻ ഒരുങ്ങുമ്പോൾ ഭർത്താവ് എഴുന്നേറ്റു "നീ എപ്പോൾ വന്നു" എന്നൊരു ചോദ്യം . ദേഷ്യം ഉള്ളിലൊതുക്കി ഞാൻ പറഞ്ഞു "കുറെ നേരമായി". പിന്നീട് ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു, ഇതെല്ലാം കേട്ട് ഭർത്താവ് വണ്ടെർ അടിച്ചിരിക്കുന്നു. എന്നിട്ട് പറയുവാ "ഞാൻ കരുതി നീ വരാൻ മടിച്ചിട്ടാണെന്നു " . ഞാൻ കരഞ്ഞു തുടങ്ങിയപ്പോഴേക്കും അദ്ദേഹം ക്ഷമ ചോദിച്ചു. എനിക്കിതൊന്നും അറിയില്ലായിരുന്നു എന്നും , നിനക്കിഷ്ടമില്ലെന്നാണ് ഞാൻ കരുതിയതെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഞാനും ആകെ വിഷമത്തിലായി.
പരിഭവ മഴയെല്ലാം പെയ്തോഴിഞ്ഞപ്പോഴേയ്ക്കും നേരം പുലർന്നിരുന്നു...
എന്നിട്ട് ?
ആദ്യരാത്രി ആഘോഷിച്ചില്ലേ ??
ഗ്രീഷ്മ : ഇല്ല , നേരം വെളുത്തപ്പോൾ 5 മണിയ്ക്കേ അമ്മ വന്നു വിളിച്ചു....
അടുക്കളയിലേക്ക് ചെല്ലാൻ.....
ശോ..!!
ഇതായിരുന്നോ...പിങ്കിയുടെ ആദ്യരാത്രി.....
ഗ്രീഷ്മ : അതെ.....
ഇത് കഥയായി ഞാൻ എഴുതിയാൽ എന്‍റെ അവസാനത്തെ രാത്രിയാകുമോ എന്നറിയില്ല... എന്തായാലും മുന്നോട്ടു വെച്ച കാലു മുന്നോട്ടു തന്നെ...... എഴുതാം.....
ഗ്രീഷ്മ : താങ്ക്സ് വിനയൻ.
വെൽക്കം....
ഗ്രീഷ്മ എന്ന പിങ്കി പറഞ്ഞ കഥ കേട്ട് പ്ലിംഗായ ഞാൻ താടിക്ക് കൈയും കൊടുത്തിരുന്നു...!!
പ്ലിംഗായയെങ്കിലും പിന്നീട് ഞാൻ ഇതേപറ്റി ആലോചിച്ചു , ഒരു പക്ഷെ അവർ അന്ന് രാത്രി സംസാരിച്ചില്ലെങ്കിൽ എന്തെല്ലാം ദുരന്തങ്ങൾ നടന്നേനെ, അടുത്ത ദിവസം വിരുന്നിനു പോകുകയും അവിടെ വെച്ച് അവളുടെ ചേട്ടൻ ഈ കാര്യം പറഞ്ഞു വഴക്കിടുകയും , ആറ്റു നോറ്റു ഒരേ മകളുടെ വിവാഹം ചെയ്തു അയച്ച അച്ഛൻ ഹാർട്ട് അറ്റാക്ക് വരുകയും... ഇതെല്ലാം അവളുടെ അമ്മയുടെ മാനസിക നില വീണ്ടും തെറ്റിക്കുകയും ചെയ്തേനെ. ഒരു കുടുംബം മുഴുവനായും ചിന്ന ഭിന്നമായി പോയേനെ.
"ഒന്ന് സംസാരിച്ചു തീരാവുന്ന പ്രശ്നം" ഒരു വലിയ ദുരന്തത്തിലേക്ക് നയിച്ചേനെ......ആാഹ് പാവം എല്ലാം തരണം ചെയ്തു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....!
എനിക്ക് അമ്മായിയമ്മ വേണോ ?
അതോ ?
വേണ്ടയോ ? എന്നാലോചിച്ച് ഇരിക്കുമ്പോൾ മൊബൈലിൽ ഒരു ഐ.എസ്.ഡി കോൾ.....
ഹലോ....
Caller : Is It Vinayan Philip
Yeas Its Me Vinayan Philip.
Caller : I Am Cheriyan From Germany
Okey Tell Me Sir How Do You Know Me ?
ചെറിയാൻ : മോനെ ? വിനയാ എനിക്കൊരു കഥ പറയണമെടാ.. ഞാനും എന്‍റെ ഭാര്യയും നിങ്ങളുടെ സാഹിത്യഗ്രൂപ്പിലെ സാഹിത്യം അറിയാത്ത രണ്ടക്ഷരങ്ങളാണ്. എഴുതുകയൊന്നുമില്ല.....
പക്ഷെ എന്‍റെ റോസ നിങ്ങൾക്ക് ഇഷ്ട്ടം പോലെ കമ്മന്റ് തരുന്നുണ്ട്. അവളുടെ പ്രിയപ്പെട്ട എഴുത്തുകാരനാ നീ...
ഞാൻ അദേഹത്തോട് നന്ദി പറഞ്ഞു...
ചെറിയാൻ : ആർക്ക് വേണോടാ നിന്‍റെ നന്ദി ഒന്ന് പോടാ ഉവ്വേയ്..! കോപ്പേയ്
( മൂപ്പരു നല്ല ഫിറ്റാ ഞാൻ കേട്ടോണ്ടിരുന്നു , ഇൻകമിംഗ് കോൾ അല്ലേ )
ശരി സാർ....
ചെറിയാൻ : നീയെന്നെ സാറേന്നൊന്നും വിളിക്കണ്ടാ.... !! വേണോങ്കി ചെരിയച്ചോന്ന് വിളിച്ചോടാ ഉവ്വേയ്...!!
( കുറച്ചു കൂടി സോഫ്റ്റ് ആയിട്ട് , മാന്യമായിട്ടു സംസാരിക്കു ഇച്ചായാ എന്നൊരു സ്ത്രീശബ്ദം കേട്ടു )
ഓക്കേ ചെറിയച്ചോ...
ചെറിയാൻ : വിനയാ മോനെ.... സന്തോഷം കൊണ്ടാടാ... നീയാ അക്ഷരങ്ങൾ പാലിക്കേണ്ട നിയമങ്ങൾ ഇട്ടില്ലേ അതിൽ നിന്നും റോസമ്മ നമ്പർ തന്നിട്ട് നിന്നെ വിളിക്കാൻ പറഞ്ഞതാ....
ഓക്കേ....
റോസമ്മ : മോനെ വിനയാ സുഖമാണോ ?
അതെ , സുഖമാണ് റോസമ്മേ......
റോസമ്മ : എന്താ മോൻ വിളിച്ചത് ?
റോസമ്മേന്ന്.....
(ഒരു നിമിഷം അവിടെന്നു അനക്കമൊന്നുമില്ല)
ഞാൻ വീണ്ടും ഹലോ പറഞ്ഞു....
റോസമ്മ : മോനെ , നല്ല ഗ്രൂപ്പാണ്... എനിക്കൊരുപാട് ഇഷ്ട്ടമാണീ എഴുത്തുപ്പുരയും , ഈ ഗ്രൂപ്പിൽ എഴുതുന്നവരെയും , എനിക്ക് ചിന്നുവിനെ പറ്റിയറിയാനും...
അവളെയൊന്നു നേരിട്ട് കാണാനുമാണ്....
ഓകെ അതിനെന്താ റോസമ്മയ്ക്ക് എന്താ അറിയേണ്ടത് ചോദിച്ചോളു ?
റോസമ്മ : ചിന്നു എന്ന കഥാപാത്രം ? ശരിക്കിനും ഉള്ളതാണോ ? അതോ വിനയന്‍റെ ഭാവനയിൽ നിന്നും സൃഷ്ട്ടിച്ച കഥാപാത്രമാണോ ?
അല്ല , റോസമ്മേ ചിന്നു ജീവിച്ചിരിക്കുന്ന കഥാപാത്രമാണ്....
റോസമ്മ : പിന്നെ രണ്ടു മൂന്ന് ദിവസമായിട്ടു....
ഉറക്കം കിട്ടുന്നില്ല , ഒരു കാര്യം കൂടി അറിയാനുണ്ട്.... സമാധാനമായി ഉറങ്ങാൻ വേണ്ടിയാണ്....
ചോദിച്ചോ ?
റോസമ്മ : വിധിയുടെ വിളയാട്ടം എന്ന കഥ വായിച്ചത് മുതൽ മോനോട് ചോദിക്കണമെന്ന് വെച്ചതാ.... ക്ലീറ്റസ് എന്ന കഥാപാത്രം ശരിക്കിനും ഉള്ളതാണോ ? അദേഹം മരിച്ചോ ? ശരിക്കിനും ?
അതെ..!
റോസമ്മ അദേഹത്തിന്‍റെ പേര് ക്ലീറ്റസ് എന്നല്ല ( പേര് മാതം സാങ്കൽപ്പികം ) ബാക്കി പറഞ്ഞത് സത്യമാണ്....
ക്ലീറ്റസിന്‍റെ യഥാർത്ഥ പേരും , വിവരങ്ങളും ഞാൻ നൽകി....
റോസമ്മ : എന്‍റെ പ്രാര്ത്ഥനയിൽ ക്ലീറ്റസിന്‍റെ കുടുംബവും ഉണ്ടാകും.. ദൈവ വിധിയാണ് മോനെ ഒരിക്കലും ദൈവത്തെ ശപിക്കരുത്....
അത് പോലെ മോന്‍റെ മാനസികാവസ്ഥ എന്ന കഥയില്ലേ ? അതിലെ കാര്യങ്ങൾ മോൻ ശരിക്കിനും അനുഭവിച്ചതാണോ ?
അതിനെ കുറിച്ചൊന്നും എന്നോടൊന്നും ചോദിക്കരുതമ്മേ....
എനിക്കിഷ്ട്ടമല്ല...
ഇല്ല ഞാൻ ദൈവത്തെ ശപിക്കില്ല....
(ചെറിയാച്ചൻ ഫോണ്‍ പിടിച്ചു മേടിച്ചു)
ചെറിയാൻ : എടാ കോപ്പേ നിന്‍റെ എഴുത്ത് കാരണം ഇവിടെ ഉറക്കം പോകുന്നത് എന്നെ പോലുള്ള പാവം ഭർത്താക്കന്മാരുടെയാ....
അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ.....
ചെറിയാൻ : ഡാ... ഉവ്വേയ് ഞാൻ ഐ.എസ്.ഡി കോൾ ആണ് ചെയ്യുന്നത് നിനക്ക് വീ ചാറ്റ് ഉണ്ടോ ? എങ്കിൽ ഈ ഫോണ്‍ നമ്പർ ഒന്ന് സേവ് ചെയ്ത് ആഡ് ചെയ്യ്....
(ഫോണ്‍ കട്ടായി.... വെള്ളമടിച്ചിട്ടാണ് അങ്ങേരു സംസാരിക്കുന്നതെങ്കിലും എനിക്കങ്ങട് ഇഷ്ട്ടമായി ആശാന്‍റെ സ്ലാങ്കും , പിന്നെ സംസാരവും ഒട്ടും താമസിക്കാതെ തന്നെ ഞാൻ ചെറിയാച്ചനെ വീ-ചാറ്റിൽ ആഡ് ചെയ്തു മെസ്സേജ് അയച്ചു)
കോളിംഗ്....
അറ്റൻഡ് ചെയ്തു...
ചെറിയാൻ : താങ്ക്സ് ഡാ , ഉവ്വേയ്.... നമ്മടെ പെണ്ണുംപിള്ള വഴക്ക് പറയുന്നു നിന്നോട് മോശമായി സംസാരിച്ചതിന്.... ഉവോടാ അച്ചായാൻ മോശമായി സംസാരിച്ചോ നിന്നോട് ??
അയ്യോ ഒരിക്കലുമില്ല....
ചെറിയാൻ : നിന്‍റെ ചിന്നുവിന്‍റെ ഓർമ്മചെപ്പിൽ എല്ലാം പെണ്ണുങ്ങളുടെ കഥയാണല്ലോടാ ?? ഒരു മമ്പാടൻ റഹ്മാൻ അങ്ങനെയൊരുത്തൻ മാത്രമല്ലേ നിന്നോട് കഥ പറഞ്ഞിട്ടുള്ളൂ ??? അതെന്താ ആണുങ്ങൾക്ക് ആർക്കും നിന്നെ ഇഷ്ട്ടമല്ലേ ?
അയ്യോ അങ്ങനെയൊന്നുമില്ല.....
ചെറിയാൻ : എന്നാൽ അങ്ങനെയല്ല....!! നിന്‍റെ കൂട്ടത്തിൽ ഉള്ളവർക്കും ഗ്രൂപ്പിലുള്ള ബാക്കി സാറുംമാർക്കും നിന്നോട് അസൂയയുണ്ട്.... ഞാൻ ഒരുത്തനോട് നിന്‍റെ നമ്പർ ചോദിച്ചപ്പോൾ അവനെന്നോട് പറയുക....
അവനു ഒടുക്കത്തെ ജാഡയാ...
അവന്‍റെ വിചാരം അവനു മാത്രമേ എഴുതാനറിയൂ , അവനെന്തു ഇട്ടാലും ലൈക്ക് കിട്ടും..... കമ്മന്റ് കിട്ടും നമ്മള് ഇട്ടാൽ ലൈക്കുമില്ല , ക്കമ്മന്റുമില്ല....
ആഹാ അതാരാ....
ചെറിയാൻ : അവനു പെണിന്‍റെ ഐ.ഡിയിൽ വന്നു ഇട്ടാൽ കിട്ടുമെന്ന്... ലൈക്ക്....
ഞാനവനു പുളിച്ച രണ്ടു വർത്തമാനം പറഞ്ഞു കൊടുത്തിട്ടുണ്ട്....
വിനയന് ലൈക്ക് കിട്ടുന്നെങ്കിൽ അതവന്‍റെ എഴുത്തിനു മെമ്പർമാര് അറിഞ്ഞു കൊണ്ട് കൊടുക്കുന്നതല്ല , ഇഷ്ട്ടപ്പെട്ടു തന്നെയാണ് കൊടുക്കുന്നത് , വിനയൻ മാത്രമല്ല , മഗേഷ് ബോജി , സ്നേഹ മഴ , എബിൻ മാത്യൂ , ജാഫർ വണ്ടൂർ , ലിജീഷ് , ജയകുമാർ , എത്രെയെത്ര പേരാ വിനയനേക്കാളും ലൈക്ക് & കമ്മന്റ്സ് കിട്ടുന്നവർ....
അത് സത്യമാണ് ചെറിയാച്ചൻ പറഞ്ഞത്....
എഴുത്തുപ്പുരയിൽ ലിംഗഭേദമില്ലാതെ എല്ലാവർക്കും ലൈക്ക് & കമ്മന്റ്സ് കിട്ടുന്നുണ്ട്....
ചെറിയാൻ : അവനൊരു പുളിച്ചവനാ അവനെ വിടൂ...അസൂയാലു.... അവന്‍റെ ദഹിക്കാത്ത കവിതകൾ ആരും വായിക്കുന്നില്ല പ്രത്യേകിച്ച് പെണ്ണുങ്ങൾ അതിന്‍റെ വയറുകടിയാ....
എന്നാലും ആരാണ് എന്ന് പറഞ്ഞില്ല....
ചെറിയാൻ : എന്തിനാ ഇനിയും പ്രശ്നം വേണ്ടാ വിട്ടു കളയടാ ഉവ്വേയ്....
ഓക്കേ.....
ചെറിയാൻ : എന്നാൽ പിന്നെ ഞാൻ കഥ പറയട്ടേടാ ഉവ്വേയ്.....
പറയടാ ഉവ്വേയ് ചെറിയച്ച്ചാ......
ചെറിയാൻ : ആഹാ നീ ആള് കൊള്ളാലോ.... അപ്പനെ കേറി ഔസേപ്പെന്നോ ?
ഹഹഹ.....
ചെറിയാൻ : പിന്നെ എനിക്ക് കഥയൊന്നും പറയാനറിയില്ല....പക്ഷെ നീ എഴുതുമ്പോൾ ക്ലാസ് ആയിരിക്കണം.... വായിക്കുന്ന ഞാൻ ഞെട്ടണം..... ചിന്നുവിനു കിട്ടിയ കൈയടിയുടെ ഡബിൾ എനിക്ക് വേണം ?
ഏറ്റോ ?
ആദ്യം കഥ കേൾക്കട്ടെ ?
ചെറിയാൻ : എന്നാ പിടിച്ചോ
ഓകെ
(എന്നാ കേട്ടോടാ ഉവ്വേയ് എന്ന് പറഞ്ഞും കൊണ്ട് ചെറിയാൻ പറഞ്ഞു തുടങ്ങി.....)
ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ ?
ഇനിയങ്ങ് കുഴിയിലോട്ടെടുക്കും വരെയും റോസ്മോൾ എന്ന റോസമ്മ ചെറിയാൻ അതിനൊരിക്കലും മാറ്റവും മുടക്കം വരുത്തിയിട്ടുമില്ല. രാവിലെ 5 മണി മുതൽ തിരുഹൃദയത്തിന് മുന്നിൽ ഒരു മെഴുകുതിരി കത്തിച്ചു വെച്ചു, കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നത് കണ്ടാൽ ഉരുകുന്നത് മെഴുകുതിരിയാണോ ? അതോ റോസമ്മയാണോ ? എന്ന് കാണുന്നവർക്ക് ഒരു സംശയം ഉണ്ടാകും.
റോസമ്മ
========
ജനിച്ചപ്പോൾ ആരോ തിരുവല്ലയിലെ ബാട്ടണ്‍ ഹിൽ അനാഥാലയത്തിൽ ഉപേക്ഷിച്ചു പോയ ചോരകുഞ്ഞു. ഡാഡിയും മമ്മിയും ആരാണെന്നറിയില്ല....!
ആ ചോരകുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ സിസ്റ്റർ മേരി ഫ്രാൻസിസ് ആയിരുന്നു നോക്കിയിരുന്നത്.
പേരിട്ടതും വളർത്തിയതും പഠിപ്പിച്ചതുമെല്ലാം സിസ്റ്റർ ആണ്..
റോസ് മോൾക്ക് ഡാഡിയും മമ്മിയുമെല്ലാം സിസ്റ്റർ മേരി ഫ്രാൻസിസ്.
അതുകൊണ്ടാവും റോസമ്മയ്ക്ക് ദൈവത്തോട് ഇത്രെയും അടുപ്പം. പ്രാർത്ഥന കഴിഞ്ഞാൽ പിന്നെ റോസമ്മ കമ്പ്യൂട്ടർ ഓണ്‍ ചെയ്യും അതാണ് പതിവ്. റോസമ്മയുടെ പ്രാർത്ഥനയിൽ ഇപ്പോൾ ഭർത്താവ് ചെറിയാന് വേണ്ടി മാത്രമാണ് കാരണം മറ്റാരുമില്ല.
ചെറിയാൻ
==========
രണ്ടാനച്ഛന്‍റെ ക്രൂരതകൾ സഹിക്കാനാവാതെ എട്ടാമത്തെ വയസ്സിൽ നാട് വിട്ട്, കള്ളവണ്ടി കേറി ബോംബെയിലെത്തിയ മലയാളി പയ്യൻ. വിശന്നു ഒരുപാട് അലഞ്ഞു നടന്നു. ഒടുവിൽ തെരുവിലെ പട്ടികൾ കഴിക്കുന്ന എച്ചില് കണ്ടിട്ടു പട്ടികളെ കല്ലെറിഞ്ഞു ഓടിച്ചു അത് തിന്നുന്നത് കണ്ട ദൈവത്തിന്‍റെ കണ്ണുകൾ ചെറിയാനെ ജർമനിയിൽ എത്തിച്ചു. ഇന്ത്യ കാണാൻ വന്ന ടൂറിസ്റ്റ്കാരൻ ജോച്ചൻ (Jochen Auer) ആണ് ആ ദൈവം.
റോസ് മോളെ നാട്ടിൽ വെച്ചു ചെറിയാൻ കണ്ടുമുട്ടുന്നത് തികച്ചും അപരിചിതമായിട്ടാണ്. അനാഥാലയത്തിലെ പിള്ളേർക്ക് എല്ലാ വർഷവും നാട്ടിലെത്തുമ്പോൾ ചെറിയാൻ നല്ലൊരു സംഭാവന ചെയ്യുമായിരുന്നു. അങ്ങനെ അവിടെ വെച്ചു പരിചയപ്പെട്ട റോസ്മോളെ കാണാൻ വേണ്ടി മാത്രമായി പിന്നീടുള്ള ചെറിയാന്‍റെ വരവുകൾ.
അങ്ങനെ ഒരു വരവിനു വന്നു പോയപ്പോൾ ഒപ്പം റോസ്മോളും കൂടെയുണ്ടായിരുന്നെന്നു മാത്രം. സിസ്റ്റർ മേരി ഫ്രാൻസിസുമായി സംസാരിച്ച് സമ്മതം വാങ്ങിയിരുന്ന ചെറിയാൻ റോസിനെ പള്ളിയറിഞ്ഞു കെട്ടി. കോട്ടയത്ത് പാലായിൽ ചെറിയാൻ വാങ്ങിയ 5 ഏക്കർ എസ്റ്റെറ്റ് ബംഗ്ലാവിൽ 6 മാസം താമസിച്ചു. ജർമനിയിൽ എത്തിയതാണ് റോസമ്മ ഇപ്പോൾ 25 വർഷമായി ജർമനിയിൽ. ജർമ്മൻ ഭാഷ പച്ചവെള്ളം പോലെ പറയുന്ന റോസമ്മയ്ക്ക് മലയാളം സംസാരിച്ചു കൊണ്ടിരിക്കണമെങ്കിൽ ചെറിയാൻ വേണം.....
അങ്ങനെ പെണ്‍പിറന്നോത്തിയുടെ ശല്യം മാറ്റാനായി ഞാനെന്തു ചെയ്തു രണ്ടു വർഷം മുൻപ് അവൾക്കു ഫേസ് ബുക്ക് അക്കൌണ്ട് ക്രിയേറ്റ് ചെയ്തു കൊടുത്ത്. ഇപ്പോൾ മൊബൈലിൽ ഫേസ് ബുക്ക് മെസ്സെൻഞ്ചർ ആപ്പും ഉണ്ട് അതെന്നിക്കൊരു ആപ്പ് ആകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല ഫുൾ ടൈം അതിലിരുന്നു ഓരോരുത്തരുമായി കത്തിയടിയാ....
അതുകൊണ്ടെന്നാ മലയാളം സംസാരിക്കാൻ ആരുമില്ലെന്ന പരാതി മാറി കിട്ടി.....
ഒരു ദിവസം പതിവ് പോലെ റോസമ്മ അതിരാവിലത്തെ പ്രാർത്ഥന കഴിഞ്ഞു. നേരെ ലാപ്പ് ഓണ്‍ ചെയ്തു. അതിനു ശേഷം അവള് ഫേസ്ബുക്കിലെ നോട്ടിഫിക്കേഷൻ നോക്കി നോക്കി പോകുമ്പോൾ. ഒരു ഫോട്ടോ കണ്ടു. അവളെന്നെ വിളിച്ച് . ഞാൻ ഓടി വന്നു എന്ത് പറ്റി ഇനിയവൾ വീൽചെയറിൽ നിന്നും താഴെ വീണോ ?
ദൈവത്തിനെയും വിളിച്ചോണ്ട് ഞാൻ മുകളിൽ നിന്നും താഴോട്ട് ഓടി ഇറങ്ങി വന്നു..
വീൽചെയറോ ?
ചെറിയാൻ : അതെ വീൽ ചെയറിൽ ആണ്... ഒരു ആക്സിടന്റിൽ അവളുടെ ഒരു കാലു നഷ്ട്ടമായി. മുട്ടിനു കീഴോട്ടില്ല....
OH GOD....
ചെറിയാൻ : ഞാൻ ഓടി ചെന്നതും , അവൾ എന്നോട് ഒരു 5 ലക്ഷം രൂപ ചോദിച്ചു , ഞാനവളെ കളിയാക്കി കൊണ്ട് എന്നാത്തിനാടീ റോസമ്മേ നിനക്കിപ്പോൾ 5 ലക്ഷം രൂപ..
റോസമ്മ : ഇതിയാനിത് നോക്കിയേ ?
[ചെറിയാച്ഛൻ ലാപ്പിലെ ( സ്ക്രീനിലേക്ക് ) നോക്കിയപ്പോൾ ഞെട്ടി പോയി]
ചെറിയാൻ : 2 വര്ഷം മുൻപ് കാർ ആക്സിഡന്റിൽ കൊല്ലപ്പെട്ട ഞങ്ങളുടെ മകൾ നിമ്മിയുടെ അതേ മുഖച്ഛായ ഉള്ള ഒരു കുട്ടിയുടെ ഫോട്ടോ ഷെയർ പോസ്റ്റ് ആണ്.....
പോസ്റ്റിന്‍റെ ഉള്ളടക്കം
====================
"കരുണയുള്ളവരുടെ സഹായം തേടുന്നു മീനു എന്ന 20 വയസ്സ്കാരി ഒപ്പം 2 കുഞ്ഞു സഹോദരിമാരും ഇന്ന് ജീവിതം വഴിമുട്ടി നില്ക്കുന്നു. മഴയും വെയിലും വീടിനകത്താണ്. കട്ടിലിന്‍റെ കാലിൽ ചങ്ങല കണ്ണികളിൽ ബന്ധിച്ചിരിക്കുന്ന അമ്മ. അമ്മൂമ്മ തളർന്നു പോയതോടെ ഇവരുടെ ഏക ആശ്രയം കൂടി ഇല്ലാതെയായി. അമ്മയെയും മക്കളെയും ഉപേക്ഷിച്ചു പോയ അച്ഛനെ കുറിച്ച് യാതൊരു വിവരവുമില്ല. പഠിക്കാൻ ഒന്നാമതായിരുന്ന മീനു ഇപ്പോൾ വീട്ടു ജോലിക്ക് പോയിട്ടാണ് കുടുംബം നോക്കുന്നതു. അടച്ചുറപ്പുള്ള ഒരു വീടും , അനിയത്തിമാരുടെ പഠിപ്പും , അമ്മയുടെയും , അമ്മൂമയുടെയും ചികിത്സയ്ക്കും വേണ്ടി രാപകലില്ലാത ജോലി ചെയുന്ന. മീനുവിനു തുടർന്നും പഠിക്കണം എന്നും ആഗ്രഹമുണ്ട്. സന്മനസുള്ളവർ ദയവായി മീനുവിനെയും കുടുംബത്തിനെയും സഹായിക്കണം."
അഡ്രസ്സ് :
അക്കൗണ്ട് നമ്പർ :
ഫോണ്‍ നമ്പർ :
അതോടൊപ്പം മീനുവും രണ്ടനിയത്തിമാരുടെയും ഒരു ഫോട്ടോയും പുറകിൽ പൊട്ടി പൊളിഞ്ഞ ഒരു പഴയ വീടും.
നിമ്മി മോൾ അവളെ കുറിച്ച് പറയുകയാണെങ്കിൽ.
ദൈവ ഭക്തിയും , സ്നേഹവും ഉള്ള ഞങ്ങളുടെ പൊന്നോമന. റോസമ്മയും , നിമ്മിയും ചേർന്ന് മലയാളി സമാജത്തിന്‍റെ പ്രോഗ്രാമിന് പോകും വഴിയാണ്. കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുന്നതും ദുരന്തമുണ്ടാകുകയും ചെയ്യുന്നത്.
റോസമ്മ കരഞ്ഞു കൊണ്ട് വീൽ ചെയറും ഉരുട്ടി വീണ്ടും മെഴുകു തിരി കത്തിച്ചു പ്രാർത്ഥന തുടങ്ങി....
പ്രാർത്ഥന കഴിഞ്ഞ് റോസമ്മ വീണ്ടും വന്നു....
റോസമ്മ : എനിക്ക് നാട്ടിൽ പോണം. എന്‍റെ മോളെ എനിക്ക് കാണണം. എനിക്ക് 5 ലക്ഷം രൂപയും കൊടുക്കണം. അവര് സമ്മതിക്കുമെങ്കിൽ അവരെ മൂന്ന് മക്കളേയും നമ്മുക്ക് ദത്തെടുത്തു ഇവിടെ കൊണ്ട് വന്നു നോക്കണം..
[ഇതൊക്കെ പറയുമ്പോൾ റോസമ്മ കുറച്ച് ഇമോഷണൽ ആയിരുന്നു....]
ചെറിയാൻ : ഓക്കെ പോകാം. നമ്മുക്ക് പോയി കാണാം എന്ന് പറഞ്ഞു ഫേസ് ബുക്ക് ഷെയർ പോസ്റ്റിൽ നിന്നും ഫോണ്‍ നമ്പർ മൊബൈലിൽ ഡയൽ ചെയ്തു വിളിച്ചു.
[ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ.... മൊബൈൽ റിങ്ങിംഗ് ടോണ്‍}
ഹലോ ?
ചെറിയാൻ : ഹലോ...
ഞാൻ ചെറിയാൻ ജർമനിയിൽ നിന്നും സംസാരിക്കുന്നു..
പറയൂ സാർ.
ചെറിയാൻ : നിങ്ങളുടെ പേരെന്താണ്.
ഞാൻ രമേഷ് വാർഡ് മെമ്പർ ആണ്..
ചെറിയാൻ : രമേഷ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടിരുന്നു മീനു എന്ന കുട്ടിയുടെ..
രമേഷ് : അതെ , ശരിയാണ് സാറേ....
പാവങ്ങളാ ജീവിക്കാൻ കഷ്ട്ടപ്പെടുകയാണ്. ആ കുടുംബം ഇപ്പോൾ സഹായിക്കാമെന്ന വാഗ്ദാനത്തിൽ കുറച്ചു മാംസ ദാഹികൾ വീടിനു പരിസരത്ത് വട്ടമിട്ടു പറക്കുകയാ.. ഒരുപാട് പേര് സഹായിക്കുന്നുണ്ട്.. കഴിയുന്ന രീതിയിൽ പക്ഷെ ഒന്നിന്നും തികയുന്നില്ല അവർക്ക്.... മീനു പഠിക്കാൻ മിടുമിടുക്കിയാ....
പത്തിലും , പ്ലസ് ടുവിനും റാങ്ക് ഉണ്ട്.... ഡിഗ്രി ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ്...
അവരുടെ അമ്മൂമ്മ തളർന്നു പോയത്..
ഇപ്പോൾ മീനുവാണ് അന്തസായിട്ട് വീട്ടു ജോലി ചെയ്തു കുടുംബം നോക്കുന്നത്...
പക്ഷെ..
വീട്ട് ജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അവളിപ്പോൾ ജോലിക്ക് പോകുന്നില്ല.
അയല്പ്പക്കാതെ അയല്ക്കൂട്ടം , കുടുംബ ശ്രീയുടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഓരോ ജോലികൾ ചെയ്യുന്നു..
ഒന്നുമൊന്നും അങ്ങട് കൂട്ടിമുട്ടുന്നില്ല സാറേ....
അക്കൗണ്ട് നംബറിലേക്ക് സാർ അയച്ചാൽ മതി അത് അവർക്ക് ഭദ്രമായി ചെന്ന് ചേരും....
ചെറിയാൻ : ഞങ്ങൾക്ക് ആ കുട്ടിയെ ഒന്ന് സഹായിക്കണമെന്നുണ്ട്. ഞങ്ങൾ അടുത്തയാഴ്ച്ച കേരളത്തിലേക്ക് വരുന്നുണ്ട്. നേരിട്ട് മീനുവിനെയും കുടുംബത്തേയും കാണാൻ കഴിയുമോ ?
രമേഷ് : അതിനെന്താ സാറേ , നാട്ടിലെത്തുമ്പോൾ വിളിച്ചാൽ മതി...
[കോൾ കട്ടായി....]
അടുത്തയാഴ്ച്ച....
ചെറിയാൻ : ഹലോ രമേഷ് ?
രമേഷ് : പറയൂ ചെറിയാൻ സാർ
ചെറിയാൻ : ഞങൾ ഇപ്പോൾ കൊച്ചി നെടുമ്പാശേരിയിൽ നിന്നും വന്നു കൊണ്ടിരിക്കുകയാണ്. അവിടെ വന്നിട്ട് വിളിക്കാം..
[ഇടുക്കി കട്ടപ്പനയിലെത്തി അവിടെ നിന്നും വെള്ളായം കുടി എന്ന ഗ്രാമത്തിലെക്ക് കാർ ഓടിച്ചെത്തി]
ചെറിയാൻ : ഹലോ രമേഷ്
രമേഷ് : സാറേ ഞാൻ കണ്ടു നിങ്ങളുടെ കാർ ദാണ്ടേ ഞാൻ പിന്നിലുണ്ട്.. വന്നോണ്ടിരിക്കുകയാ...
രമേഷ്
======
വെള്ളയും വെള്ളയും ഇട്ടൊരു മാടപ്രാവ്. രമേഷ് ബാബു എന്നാണ് മുഴുവൻ പേര്. നാട്ടിൻപുറത്തെ പാവങ്ങളുടെ രക്ഷകനായ രാഷ്ട്രീയകാരൻ. വയസ്സ് 45. ഇപ്പോൾ രമേഷ് ക്രിസ്ത്യാനിയാണ്. ഭാര്യ ഗിരിജ ക്രിസ്ത്യൻ മതത്തിലേക്ക് ചേക്കേറിയപ്പോൾ രമേഷനും മതം മാറി. മക്കൾ ഇല്ല. മീനുവും സഹോദരി മാരെയും സ്വന്തം മക്കളെ പോലെയാണ് കാണുന്നത്.
രമേഷും ചെറിയാനും കണ്ടുമുട്ടി...
രമേഷ് സൈക്കിളിൽ മുൻപോട്ടു പോയി കുറച്ചു ദൂരം കൂടി ചെന്നപ്പോൾ ഒരു വളവിൽ നിന്നു.
രമേഷ് : സാറേ ഇതാണ് വീട്.
[ഒരു രണ്ട് രണ്ടര സെന്റ് സ്ഥലത്ത് ഒരു കൊച്ചു ഓടിട്ട വീട്. വീട്ടിനുള്ളിൽ മഴയും വെയിലും ഉണ്ടാകും. ഓടെല്ലാം പൊട്ടി തകർന്നു കിടക്കുകയാണ്. ഭിത്തികളെല്ലാം പൊട്ടി കിടക്കുന്നു. വീടിനു മുന്നില് ഒരു നാടൻ പട്ടി പ്രസവിച്ചു കിടക്കുന്നു. ഭാർഗവി നിലയം പോലുള്ള ഒരു വീട്. അതിനു മുകളിലോട്ടുള്ള വഴിയിലെ വീടു ഒരു ബംഗ്ലാവും , അതിനു കണ്ണ് വെക്കാതിരിക്കാൻ വേണ്ടി ഒരു പൊളിഞ്ഞ വീടും എന്ന് തോന്നിപോകാം കാണുന്നവർക്ക്]
ചെറിയാൻ കാറിൽ നിന്നും വീൽ ചെയർ എടുത്തു അതിനുശേഷം റോസമ്മയെ എടുത്തു വീൽ ചെയറിലിരുത്തി ഭാർഗവി നിലയത്തിൻറെ മുന്നിലെത്തി..
രണ്ട് പെണ്‍കുട്ടികൾ പെറ്റിക്കോട്ടും ഇട്ടു മുറ്റത്ത് കളിക്കുന്നു. ഒരാളുടെ കൈയിൽ വക്ക് പൊട്ടിയ ചട്ടിയും കലവും വെച്ചു കഞ്ഞിയും കൂട്ടാനും വെക്കുന്നു. മറ്റൊരാൾ പട്ടി കുഞ്ഞുങ്ങളെ കളിപ്പിച്ചോണ്ടിരിക്കുന്നു.
രമേഷ് : മീനുവേ , മീനുവേ......
അവളിവിടെയില്ലെടാ അപ്പുറത്തെ വീട്ടിൽ കുറച്ചു ചായപ്പൊടി ചോദിക്കാൻ പോയേക്കുകയാ , നീയിങ്ങു കേറി വാ...
രമേഷ് : വരണം സാറേ...
രമേഷും ചെറിയാനും റോസമ്മയെ പൊക്കി വീട്ടിൽ കയറ്റി എന്നിട്ട് അകത്തെ മുറിയിൽ പോയി.
അമ്മൂമ്മ
=========
തളർന്നു വീണ ഈ ജന്മത്തിനു വയസ്സ് 68., പേര് ലക്ഷ്മിക്കുട്ടി....
നടുതളർന്നു പോയി പരസഹായമില്ലാതെ ഒന്ന് തിരിയാണോ , മറിയാനോ കഴിയില്ല...
ലക്ഷ്മിക്കുട്ടി : നിങ്ങൾക്ക് ഇപ്പം ചായ തരാട്ടോ മീനു മോള് ഒന്നിങ്ങു വന്നോട്ടെ..
റോസമ്മ : അയ്യോ അതൊന്നും വേണ്ടായേ , വരുന്ന വഴിക്ക് കുടിച്ചിട്ടാ വന്നേ...
ലക്ഷ്മിക്കുട്ടി : ഇവിടെ കറണ്ട് ഇല്ല , അതുകൊണ്ട് ഉഷ്ണം ഉണ്ടാകും. ഞങൾക്കിതൊക്കെ ശീലമായി.
മകളാണെങ്കിൽ ഭ്രാന്തിയും. കൊച്ചു മക്കളെ ഓർക്കുമ്പോൾ ഒരു സമാധാനവുമില്ല. ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. കാലന് എന്നെ വിളിക്കാനും സമയമായില്ല. പാവം ,മീനു മോൾക്ക് ഒരൂ ഭാരമായി എത്ര നാാളാാ ഞാനിങ്ങെനെ കിടക്കുക...
[ പിന്നാമ്പുറത്ത് നിന്നും പൊട്ടിച്ചിരി ]
ലക്ഷ്മിക്കുട്ടി : അതെന്‍റെ മകൾ സാവിത്രിയാണ്. ഭർത്താവ് ഉപേക്ഷിച്ചു പോയ അവള് കഷ്ട്ടപ്പെട്ടാണ് മക്കളെ നോക്കിയത്. തേയില കമ്പനിയിലെ ആരോ അവളെ പിഴപ്പിച്ചു ആരാണെന്നു മാത്രം പറഞ്ഞില്ല ദാ മുറ്റത്തു നിൽക്കുന്നതിൽ ഒരുത്തി ആരോ കൊടുത്ത സമ്മാനം ആണ്. അതിൽ പിന്നെ അവൾക്കു മനോ നില തെറ്റി. ഇങ്ങനെ പൊട്ടിച്ചിരിയും , കരച്ചിലും മാത്രമായി..
അമ്മയോടല്ലേ ഞാൻ പറഞ്ഞത്. ചട്ടി വലിച്ചെറിഞ്ഞു പൊട്ടിക്കല്ലെന്നു...
എത്ര പറഞ്ഞാലും കേൾക്കില്ല....
ലക്ഷ്മിക്കുട്ടി : മീനു ഡീ.... തേയില പൊടി കിട്ടിയാ...
മീനു : ഹാ... കിട്ടി കൊട്ട കണക്കിന് കിട്ടി... തേയില പൊടി അല്ല... നല്ല ചീത്ത വിളി കിട്ടി....
[റോസമ്മ വീൽചെയർ ഉരുട്ടി പുറകിലെ മുറിയിൽ പോയപ്പോൾ. അവിടെ മീനു മോൾ അമ്മയ്ക്ക് വെള്ളം എടുത്ത് കുടിക്കാൻ കൊടുക്കുന്നു. ആ ഗ്ലാസ് അവര് മുറ്റത്തേക്ക് വലിച്ചെറിയുന്ന രംഗം ആണ് റോസമ്മ കണ്ടത്]
റോസമ്മ : നിമ്മി മോളേ...
മീനു : പകച്ചു നിന്ന്
റോസമ്മ : നിമ്മി മോളെ....
മീനു : ഞാൻ മീനു ആണ് ആന്റി...
റോസമ്മ : മോളിങ്ങു അടുത്തു വാ
മീനു പതുക്കെ പതുക്കെ അടുത്ത് വന്നു.
റോസമ്മ മീനുവിനെ കെട്ടി പിടിച്ചു ഒരുപാടു ഉമ്മകൾ സമ്മാനിച്ചു....
മീനു : അയ്യോ ആന്റി ഞാൻ ആകെ മുഷിഞ്ഞ് നാറിയിരിക്കുകയാ എന്നെ വിടു പ്ലീസ്..
[ചെറിയാനും രമേഷും കൂടി വന്നു]
ചെറിയാൻ : ഞങ്ങളുടെ മരിച്ചു പോയ നിമ്മി മോളെ പോലെയാ മീനു മോളെ കാണാൻ, അതാ റോസമ്മ ഇമോഷണൽ ആയതു. ഇതാണ് നിമ്മി മോളുടെ ഫോട്ടോ...
മീനു ഫോട്ടോ വാങ്ങി നോക്കിയപ്പോൾ ശരിയാണ്. ഏകദേശം ഒരേ രൂപ സാദൃശ്യം. താൻ ഇത്തിരി കറുത്തതാണെന്ന് മാത്രം..
ചെറിയാൻ : മീനു മോളെയും അനിയത്തികുട്ടികളെയും ഞങ്ങൾ കൊണ്ട് പൊയ്ക്കൊള്ളാം ജർമനിയിലേക്ക്...
ലക്ഷ്മിക്കുട്ടി : അതിനെന്താ വളരെ സന്തോഷം സാറേ ഇവിടെ കിടന്നു നരകിക്കുന്നതിലും നല്ലതാ...
ഞങ്ങൾക്ക് സമ്മതമേയുള്ളൂ...
റോസമ്മ : മീനു മോളെന്തു പറയുന്നു...
മീനു : ഇല്ല , എനിക്ക് വരാൻ പറ്റില്ല , സുഖമില്ലാത്ത അമ്മയെയും , അമ്മൂമ്മയേയും വിട്ടു ഞാൻ വരില്ല....
ചെറിയാൻ : അമ്മയെ നല്ല ഹോസ്പിറ്റലിൽ ആക്കി ട്രീറ്റ്മെന്റ് കൊടുക്കാം.... മുത്തശ്ശിയെ നോക്കാൻ നല്ല ഹോം നേഴ്സിനെ വെക്കാം.. നല്ലൊരു വീട്ടിലേക്ക് താമസവും മാറ്റാം....
മീനു : സാറിന്‍റെ നല്ല മനസ്സിന് നന്ദി... പക്ഷെ എനിക്കതിനു കഴിയില്ല.... പ്ലീസ്.....
ലക്ഷ്മിക്കുട്ടി : മോളേ ചെല്ല് ഞങ്ങളുടെ കാര്യം നോക്കണ്ട... സാറ് പറഞ്ഞതു പോലെ മതി...
മീനു ഒരൂ കണക്കിനും സമ്മതിച്ചില്ല ഒടുവിൽ....
ചെറിയാനും റോസമ്മയും മീനുവിന്‍റെ ഇഷ്ട്ടത്തിനു വിട്ടു കൊടുത്ത്....
ജർമനിയിൽ നിന്നും കൊണ്ട് വന്ന ചോക്ലേറ്റ്സും , നിമ്മിയുടെ കുറച്ചു നല്ല ഡ്രസ്സും , പിന്നെ നാട്ടിൽ നിന്നും വാങ്ങിയ കുറച്ചു പുതിയ ഉടുപ്പും , കുട്ടികൾക്ക് ഉള്ള ഉടുപ്പും , ടോയിസും എല്ലാം കൊടുത്തു.
ചെറിയാൻ : രമേഷാ ഈ വീടൊന്നു പുതുക്കി പണിയണം , പണം നോക്കണ്ട , പിന്നെ കറണ്ട് കണക്ഷൻ എടുക്കണം. കൈയിലുള്ള ചെക്കെടുത്ത് 10 ലക്ഷം രൂപ എഴുതി. മീനുവിന്‍റെ കൈയിലേക്ക് നീട്ടി... മീനു പറഞ്ഞു അമ്മൂമ്മയുടെ കൈയിൽ കൊടുത്തേക്കു.
വിറയാർന്ന കൈകൾ കൊണ്ട് ചെക്ക് വാങ്ങിച്ചതിന് ശേഷം അമ്മൂമ്മ രണ്ടു കൈകൾ കൊണ്ടും നിറഞ്ഞ കണ്ണുകളോടെ ചെറിയാനെ തൊഴുതു.
ലക്ഷ്മിക്കുട്ടി : സാറേ ഈശ്വരന്റെ മുൻപിൽ മാത്രമേ ഞാൻ ഇതുപോലെ കൈകൾ തൊഴുതു നിന്നിട്ടുള്ളൂ , ഇപ്പോഴിതാ സാറിന്‍റെ മുൻപിലും, സാർ ഞങ്ങൾക്ക് ഈശ്വരന് തുല്യമാണ്.
ചെറിയാൻ: ഓ എന്നാത്തിനാ അമ്മെ എന്നെ സാറെന്നും ഈശരനെന്നുമൊക്കെ വിളിക്കുന്നത് ഞാനും നിങ്ങളെ പോലെ ഒരു സാധാരണ മനുഷ്യനാണ്, എനിയ്ക്ക് ഒരുപാട് സമ്പത്ത് ദൈവം തന്നു, പക്ഷെ അതനുഭവിക്കാനുള്ള മകളെ തിരിച്ചു വിളിച്ചു. ഒരുപക്ഷെ, റോസമ്മയുടെ കണ്ണീരും പ്രാർത്ഥനയും കണ്ടിട്ടാകണം മീനു മോളിലൂടെ ദൈവം ഞങ്ങൾക്ക് നിമ്മി മോളെ തിരിച്ചു തന്നത്. അവൾക്കു വേണ്ടി ചെയ്യേണ്ട കടമകൾ ഞങ്ങൾ മീനുവിനു ചെയ്യുന്നു എന്ന് മാത്രം കരുതിയാൽ മതി.
ലക്ഷ്മിക്കുട്ടി : ഞങ്ങളുടെ മരണ ശേഷം ഇവരെ വന്നു കൊണ്ട് പോണം... സാറിനെയും ഭാര്യയേയും ദൈവം അനുഗ്രഹിക്കട്ടേ... ഞങ്ങളുടെ പ്രാർത്ഥനയുണ്ടാകും എന്നും , നന്ദിയും...
റോസമ്മ മീനുവിനെ അടുത്തോട്ടു വിളിച്ചു കെട്ടി പിടിച്ചു ഒരുപാട് ഉമ്മകൾ വീണ്ടും സമ്മാനിച്ചു.
റോസമ്മയുടെ കഴുത്തിൽ കിടന്ന ഒരു മാല ഊരി മീനുമോൾക്ക് ഇട്ടു കൊടുത്ത്..
മീനു മോളുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അവരുടെ സ്നേഹം കണ്ടിട്ട്....
[ചെറിയാൻ മൊബൈലിൽ ഫോട്ടോ എടുത്തു എല്ലാവരുടെയും...]
എല്ലാവരോടും യാത്ര പറഞ്ഞു ചെറിയാൻ റോസമ്മ ദമ്പതികൾ കോട്ടയത്തേക്ക് യാത്രയായി....
മീനു മോൾ ചെക്ക് അമ്മൂമ്മയുടെ കൈയിൽ നിന്നും വാങ്ങി രമേഷനു കൈമാറി.....
പണവുമായി വരാമെന്ന് പറഞ്ഞു രമേഷനും യാത്രയായി....
വീട്ടിലെത്തിയ റോസമ്മ മൗന വ്രതത്തില്ലെന്നോണം കർത്താവിന്‍റെ മുന്നിലിരുന്നു മുഴുവൻ സമയവും പ്രാര്ത്ഥനാനിരതയായി...
ചെറിയാൻ : റോസമ്മോ നിന്‍റെ ആഗ്രഹമെല്ലാം സാധിച്ചു തന്നില്യോടി പിന്നെന്നാത്തിനാ ഒരു പിണക്കം...
റോസമ്മ : പോകുന്നതിന് മുൻപേ നമ്മുക്കാ മീനു കൊച്ചിനോട് ഒന്നൂടെ ചോദിച്ചിട്ട് പ്പൊകാമിച്ചായാ...
ചെറിയാൻ : അതിനെന്നാ ചോദിച്ചേകാടിയെ..... വാ നമ്മുക്ക് ഉറങ്ങാം...
റോസമ്മയുടെ വിഷമം സഹിക്കാനാവാതെ....
ഒന്ന് രണ്ട് ദിവസം കഴിഞ്ഞ്.....
ചെറിയാനും റോസമ്മയും കൂടി വീണ്ടും മീനുവിന്‍റെ വീട്ടിലേക്ക് പോയി.....
ഇതേ സമയം....
രമേഷനും ബാങ്കിൽ നിന്നും ചെക്ക് മാറിയ ക്യാഷും കൊണ്ട് മീനുവിന്‍റെ വീട്ടിലേക്ക് സന്തോഷത്തോടെ സൈക്കിളും ചവിട്ടു വേഗതയിൽ പോകുകയായിരുന്നു...
ഇത്തവണ ആരോടും വഴിയൊന്നും ചോദിക്കാൻ നില്ക്കാതെ കൃത്യ സ്ഥലത്ത് തന്നെ ചെറിയാൻ കാർ നിറുത്തി...
ചെറിയാൻ : നീയ് കാറിലിരിക്ക് റോസേ ഞാൻ പോയി സംസാരിച്ചിട്ട് വരാം.
തലയാട്ടി റോസമ്മ കാറിൽ വഴിയോരത്തെ കാഴ്ച്ചകൾ കണ്ടിരുന്നു....
ചെറിയാൻ നേരെ ഭാർഗവി നിലയത്തിലേക്ക് ചെന്ന്
ചെറിയാൻ : ഇവിടാരുമില്ലേ ? മീനു മോളെ ? അമ്മേ ഇവിടാരുമില്ലേ ?
ആരുടേയും അനക്കമൊന്നും കേൾക്കുന്നില്ല....!!
ചെറിയാൻ അകത്തേക്ക് കയറി , കട്ടിലിൽ മുത്തശ്ശിയില്ല , അടുക്കളയിൽ അമ്മയുമില്ല....
ചെറിയാൻ വിചാരിച്ചു മുത്തശ്ശിക്ക് എന്തെങ്കിലും സംഭവിച്ചോ ?
മൊബൈൽ എടുത്തില്ല....
കാറിലേക്ക് തിരിച്ചു പോയി...
ചെറിയാൻ : റോസമ്മേ അവരെയവിടെയൊന്നും കാണുന്നില്ലലോടി...നീയാ മൊബൈൽ എടുത്തെ....
റോസമ്മ : കൊള്ളാം , നിങ്ങളുടെ മറവി ഇതുവരെ മാറിയിട്ടില്ല അല്ലെ...!! കാറിലൊന്നുമില്ല....
ചെറിയാൻ : ഛെ..!! ആ രമേഷന്‍റെ ഫോണ്‍ നമ്പർ അതിലായിരുന്നു....
റോസമ്മ : ദൈവമുണ്ട് അച്ചായാ ദേ രമേഷൻ പോകുന്നു സൈക്കിളിൽ....
ചെറിയാൻ : എവിടേ....
റോസമ്മ : ദേ മീനു മോളുടെ മുകളിലെ ആ വലിയ വീട്ടിലേക്ക്....
ചെറിയാൻ : ഞാൻ പോയി അവനോട് കാര്യം തിരക്കിയേച്ച് വരാം....
ചെറിയാൻ നടന്നു ആ വലിയ വീട്ടിലേക്കു പോയി....
വലിയ വീടെന്നു പറയാനില്ല.... സാധാരണക്കാരന്‍റെ രണ്ടു നിലവീട്....
മീനു മോളുടെ വീട് വെച്ചു നോക്കുമ്പോൾ വലിയ വീടാണ്....
ചെറിയാൻ വീട്ടിലെ ഗേറ്റ് തുറന്നു അകത്തു കയറി....
പുറത്ത് വരാന്തയോട് ചേർന്ന മുറിയിൽ രണ്ടു പെണ്‍ കുട്ടികൾ ഇരുന്നു പ്ലേ സ്റ്റേഷൻ ഗെയിംസ് കളിക്കുന്നു....
അകത്തെ മുറിയിൽ പോയപ്പോൾ....
ചെറിയാൻ ഞെട്ടി പോയി.....
തളർവാദം വന്ന് കിടക്കുന്ന അമ്മൂമ്മയും ഭ്രാന്തിയായ അമ്മയും ഡൈനിംഗ് ടേബിളിൽ ഇരുന്നു ചിക്കൻ ലെഗ് പീസ് കടിച്ചു പറിക്കുന്നു...
ക്യാസ്ട്രോളിൽ ചൂട് ചോറും കൊണ്ട് വന്നു ഇട്ടു കൊടുക്കുന്ന മീനു മോൾ....
എല്ലാവരുടെയും രൂപവും ഭാവവും സംസാരവും എല്ലാം മാറിയിരിക്കുന്നു....
ക്യാഷ് മേടിച്ചു എണ്ണി നോക്കിയിട്ട്....
2 ലക്ഷം രൂപ രമേഷന് കൈമാറുന്ന മീനു മോൾ......
ലക്ഷ്മിക്കുട്ടി : നീയിരിക്കടാ രമേഷാ.... നീ ഇങ്ങനെയൊരു ഐഡിയ പറഞ്ഞത് കൊണ്ട്.... ഇപ്പോൾ ഇവള്മാര് കണ്ടവന്റെയൊപ്പം പുറത്തു പോകുന്നത് നിറുത്തി....
രമേഷൻ : നല്ല പാർട്ടി വന്നാൽ പോകാതിരിക്കണ്ട....!!
മീനു മോൾ : അത് പിന്നെ പ്രത്യേകിച്ച് പറയണോ ?
രമേഷേട്ടാ....!!
ചെറിയാൻ ഇതൊക്കെ കണ്ടിട്ടു വളരെ സൗമ്യനായി പുറത്തിറങ്ങി....
എന്നിട്ട്....
ചെറിയാൻ : രമേഷാ , രമേഷാ വിളിച്ചു.......
ശബ്ദം കേട്ട് അകത്ത് നിന്നും മീനുമോൾ വന്നു നോക്കിയപ്പോൾ പുറത്ത് ചെറിയാൻ....
മീനു ഓടിച്ചെന്നു അകത്തെല്ലവരോടും പറഞ്ഞു...
രമേഷൻ പറഞ്ഞു മീനു നീ വീട്ടിലേക്ക് വിട്ടോ , അമ്മൂമ്മയും അമ്മയേയും ആശുപത്രിയിൽ സൗജന്യ ചികിത്സാ കേന്ദ്രത്തിൽ കൊണ്ടോയി എന്ന് പറ....!!
രമേഷൻ പുറത്തേക്ക് വന്നു...
ചെറിയാൻ സാർ എപ്പോൾ വന്നു.. എന്താ ഇവിടെ....
ചെറിയാൻ : ഞാൻ മീനു മോളെ കാണാൻ വന്നതാ... അവിടെ ആരുമില്ല.. മൊബൈലും എടുക്കാൻ മറന്നു പോയി...
നോക്കിയപ്പോൾ രമേഷൻ ഇങ്ങോട്ട് വരുന്നത് കണ്ടു....
രമേഷൻ : ഞാനിവിടെത്തെ അമ്മച്ചിയെ കാണാൻ വന്നതാ....
മീനുവിന്റെ അമ്മൂമ്മയും അമ്മയും ചേർന്ന് പഞ്ചായത്ത് വക സൗജന്യ ചികിത്സാ സഹായം കൊടുക്കുന്നുണ്ട് ആശുപത്രിയിൽ, അവിടെ പോയേക്കുകയാ....
ഞാനാ വിട്ടത് അവരെ , നമ്മുടെ പാർട്ടിയിലുള്ള കുറച്ചു പിള്ളേരാ കൊണ്ട് പോയെക്കണത്...
(ഈ സമയം... മീനു മോൾ കാറിലിരിക്കുന്ന റോസമ്മയുടെ അടുത്ത് പോയി സംസാരിക്കുകയായിരുന്നു....)
കുറച്ചു സമയത്തിനു ശേഷം രമേഷനും , ചെറിയാനും കാറിനടുത്തേക്ക് വന്നു....
ചെറിയാൻ : മീനു മോളെ നീ വരുന്നോ ഞങ്ങളുടെ കൂടെ ജർമനിയിലേക്ക് ??
മീനു : അയ്യോ... ഇല്ല അങ്കിളേ ഞാൻ അന്നേ പറഞ്ഞതല്ലേ....
ചെറിയാൻ : റോസമ്മേ എന്നാൽ നമ്മുക്ക് പോകാടീ....
റോസമ്മ : ബാഗിൽ നിന്നും ഒരു ആഭരണ പെട്ടിയെടുത്തു മീനു മോൾക്ക് കൊടുത്തിട്ട് പറഞ്ഞു , കുറച്ചു ആഭരണങ്ങളാ...
മോള്ക്കിത് ഉപകരിക്കും.....
(ചെറിയാൻ അതിശയത്തോടെ മീനുവിന്‍റെ മുഖത്തേക്ക് നോക്കി നിന്നു, എത്ര പെട്ടെന്നാണ് അവളുടെ വേഷപകർച്ച മാറിയത്.....)
ചെറിയാനും കുടുംബവും യാത്ര പറഞ്ഞു പോയി.....!!
മീനു : രമേഷേട്ടാ സൂപ്പർ കോളടിച്ചു...
രമേഷൻ : കോളല്ലാ അടിച്ചത് ദോ ആ പോയാ ചെറിയാനാ അടിച്ചത്.... എന്‍റെ രണ്ട് പല്ലാണ് പോയത്....
മീനു ഭാർഗവി നിലയത്തിലേക്ക് പോയപ്പോൾ....
ചെറിയാൻ അകത്തേക്ക് കയറുകയും ലക്ഷ്മിക്കുട്ടിയെയും നിന്‍റെ അമ്മയെയും കണ്ടു സംസാരിക്കുകയും ചെയ്തു...
ചെറിയാൻ ദേഷ്യത്തോടെ അമ്മൂമ്മയോട് പറഞ്ഞു.......... എന്തുവാ കിളവി നിങ്ങള് പറഞ്ഞത് ദൈവത്തിനെയെ തൊഴുതിട്ടുള്ളൂ പിന്നെ തൊഴുന്നത് എന്നെയാണെന്നോ ....
ഭ്രാന്തിയായ അമ്മ കൊള്ളാം.....
കുടുംബത്തോടെ വേശ്യാവൃത്തി ചെയ്തു നടക്കുന്നവർ.....
എന്നൊക്കെ പറഞ്ഞു എനിക്കിട്ടു രണ്ടടിയും തന്നു....
എന്നിട്ട് പറഞ്ഞു...
വളർന്നു വരുന്ന ആ രണ്ടു കുരുന്നുകളെ കൂടി നശിപ്പിക്കരുത്....
എനിക്ക് കൊടുത്തേ ശീലമുള്ളൂ...
കൊടുത്തതൊന്നും മേടിക്കാറില്ല...
10 ലക്ഷം നിങ്ങള് തന്നെ വെച്ചോളു....
"എനിക്കെന്‍റെ റോസമ്മയുടെ സന്തോഷമാണ് വലുത് , അവളുടെ സന്തോഷത്തിനു മുന്നിൽ ലക്ഷങ്ങൾക്കൊന്നും ഒരു വിലയുമില്ല....!!"
"ഉപ്പ് തിന്നവൻ വെള്ളം കുടിക്കും....
അവള് പ്രാർത്ഥിക്കുന്ന കർത്താവ് നിങ്ങളെ ശിക്ഷിക്കും....
ന്യായവിധി ഉണ്ടാകും മറക്കണ്ടാ....!!"
മീനു : ഹോ...!!
വല്ലാത്തൊരു മനുഷ്യൻ....!!
സത്യം പറയാലോ.... എനിക്കിപ്പോഴാണ് ചെറിയാൻ അങ്കിളിനോട് ശരിക്കും ഒരു റെസ്പക്റ്റ് തോന്നുന്നത്...
രമേഷൻ : നിനക്ക് റെസ്പ്പെക്ട്ട് എനിക്ക് പോയത് അണപ്പല്ലാ....
മീനു : 25,000 എക്സ്ട്രാ തരാം വാ.....!!
രമേഷന് വീണ്ടും പുതിയ ഒരു കോൾ....
മീനുവിനെയും കുടുംബത്തെയും സഹായിക്കാൻ പുതിയ ഒരു കൂട്ടരു വരുന്നുണ്ട്....!!
(ഫേസ് ബുക്കിലൂടെ നടക്കുന്ന അല്ലെങ്കിൽ നടന്നു കൊണ്ടിരിക്കുന്ന ഒത്തിരി തട്ടിപ്പ് കേസുകളിൽ ചുരുക്കം ചിലതിൽ ഒന്ന് മാത്രമാണിത്. മകളുടെ മുഖച്ഛായ ഒന്നുള്ളത് കൊണ്ട് മാത്രവും , ഭാര്യയുടെ സന്തോഷം കെടുത്തണ്ടാ എന്ന് വിചാരിച്ച് മാത്രം അവരെ വെറുതെ വിട്ടതാണ് ചെറിയാച്ചൻ , ഈ ഭാഗം വായിക്കുന്നതിലൂടെ മാത്രമായിരിക്കും ചെറിയാന്‍റെ ഭാര്യ റോസമ്മയും ഈ സത്യം മനസ്സിലാക്കുന്നത് .)
ഇന്നത്തെ അവസ്ഥ....
രമേഷൻ
========
വാഹനാപകടത്തിൽ കൊല്ലപ്പെട്ടു...
ഭാര്യ ഇപ്പോൾ പലരുടെയും ഒപ്പം പോകുന്നു, വരുന്നു....
ലക്ഷ്മിക്കുട്ടി
============
പനി വന്നു കിടപ്പിലായതാണ് പിന്നെ എഴുന്നേല്ക്കാൻ പറ്റിയിട്ടില്ലാ ശരീരം തളർന്നു പോയി...
സാവിത്രി അമ്മ
===============
പുറത്ത് തുണി വിരിച്ചിടുന്നതിനിടയിൽ തലയിൽ തേങ്ങാ വീണു. മാനസിക നില തെറ്റി...
മീനു
====
ബാംഗ്ലൂരിലെ ഹോട്ടൽ റെയ്ഡിൽ നിന്നും പിടികൂടിയ സിനിമാ നടിയോടൊപ്പം ഉണ്ടായിരുന്നു.
ഇപ്പോൾ ജാമ്യത്തിലിറങ്ങി നാണക്കേട് കാരണം നാട്ടിലേക്ക് തിരിച്ചു പോയില്ല. ബാംഗ്ലൂരിൽ തന്നെ ശരീരം വിറ്റു ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു...
അനിയത്തിമാർ
==============
രമേഷന്‍റെ ഭാര്യ ഗിരിജയുടെ വീട്ടിലുണ്ട് , എന്താണോ എന്തോ ?
സത്യത്തിൽ " ഇങ്ങനെയും ചിലർ " ഉണ്ടോ ? എന്ന് ചിന്തിച്ചു താടിക്ക് കൈയും കൊടുത്ത് ഞാനിരിക്കുമ്പോൾ....
എനിക്കൊരു ഫോണ്‍ കോൾ....
ഖത്തറിൽ നിന്നുമാണ്....
മൊബൈലിൽ നിന്നും വിളിച്ചത് കൊണ്ട് ട്രൂ കോളറിൽ പേര് കാണിച്ചു....
സതീഷ് ബാബു (പേര് സാങ്കല്പ്പികം)
ഹലോ ?
കോളർ : ഹലോ വിനയൻ അല്ലേ ?
അതെ വിനയനാണ്. ഇതാരാണ് ?
കോളർ : ഞാൻ സതീഷ് ബാബു 34 വയസ്സ് നാട്ടിൽ അഞ്ചുതെങ്ങ്-കടയ്ക്കാവൂരിലാണ്... ഇപ്പോൾ ദോഹ-ഖത്തറിൽ ആണ്.... എനിക്ക് വിനയന്‍റെ പതിനഞ്ച് മിനുറ്റ് സമയം ആവശ്യമുണ്ട്....
ഓക്കെ സതീഷ്...
ഇപ്പഴും കാര്യം എന്താണെന്ന് പറഞ്ഞട്ടില്ല....
സതീഷ് : എനിക്ക് എങ്ങനെ പറയണമെന്നറിയില്ല എന്‍റെ ജീവിതമാണ് ഞാൻ വിനയന് പറഞ്ഞു തരുന്നത് ചിന്നുവിന്‍റെ ഓർമ്മച്ചെപ്പിലൂടെ വിനയൻ എന്‍റെ കഥ പറയണം...
ഞാൻ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ അംഗമാണ്....
ഓഹ് ടെൻഷൻ അടിപ്പിച്ചു കളഞ്ഞല്ലോ ഭായി..
ഞാൻ വേറെന്തോ ആണെന് വിചാരിച്ചു...
സതീഷ് : ഇത് എങ്ങനെ വിനയനും ചിന്നുവിന്‍റെ ഓർമ്മച്ചെപ്പിലെ വായനക്കാരും എടുക്കുമെന്ന് എനിക്കറിയില്ല.. ഞാൻ നേരെ വിഷയത്തിലേക്ക് വരാം വിനയൻ....
ഓക്കെ....
സതീഷ് : എല്ലാ മലയാളികളെയും പോലെ കഷ്ട്ടപ്പാടു കൊണ്ടും കുടുംബത്തിലെ പ്രാരാബ്ധവും മാറ്റാനായി പ്രവാസിയായതല്ല ഞാൻ. എന്‍റെ ഭാര്യയുടെ ആഗ്രഹ പ്രകാരം പ്രവാസം സ്വീകരിച്ചതാണ്.... അവളുടെ നിർബന്ധത്തിനു വഴങ്ങി കൊടുക്കേണ്ടി വന്നതിന്‍റെ ഫലമായി ഖത്തറിലെത്തി. ഞാനിവിടെത്തെ ഷിപ്പ്യാർഡിലെ ഫോർമാൻ ആയിട്ട് ജോലി നോക്കുന്നു. പ്രവാസ ജീവിതം തുടങ്ങിയിട്ട് ഇപ്പോൾ 6 വർഷമാകുന്നു.
ലക്ഷ്മിയെ ജീവിത പങ്കാളിയാക്കുന്നത് 2007 ആഗസ്റ്റിൽ ആയിരുന്നു. ലക്ഷ്മി എനിക്ക് ചേർന്ന കുട്ടി അല്ലായിരുന്നു വിനയൻ , അവൾക്കെനേക്കാൾ സൗന്ദര്യവും വിദ്യാഭ്യാസവും ഉണ്ടായിരുന്നു... അതുകൊണ്ട് അവളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അങ്ങനെയായിരുന്നു..
ഈശ്വര കടാക്ഷം കൊണ്ട് 2008 ൽ ഞാനൊരു അച്ഛനായി. ആണ്‍കുഞ്ഞിന് അവൾ ജന്മം നല്കി..
പക്ഷെ കല്യാണം കഴിഞ്ഞു 6 മാസം പോലും അവളെന്‍റെ വീട്ടിൽ തികച്ചു നിന്നില്ല. എന്‍റെ അച്ഛനും അമ്മയുമായി എന്നും പ്രശ്നം അങ്ങനെ അവൾ വഴക്കിട്ടു അവളുടെ വീട്ടില് പോയി നിന്നു....
ഒടുവിൽ ഞാൻ മറ്റു ഭർത്താക്കൻമാരെ പോലെ ഭാര്യാവീട്ടിൽ പോയി കാണും വരും....
അങ്ങനെയിരിക്കെ ,
അവള് പറഞ്ഞു നിങ്ങൾ ഗൾഫിൽ പോണം കുറച്ചു \പണമുണ്ടാക്കണം നമ്മുക്ക് ഒരു നല്ല വീട് വെക്കണം...
ഇത് മാത്രമായി അവള് പറയുന്നത്...
പിന്നീടവൾ ടൌണിൽ ഒരു കടയിൽ അക്കൗണ്ടന്റ് ആയിട്ട് ജോലിക്കും പോയി തുടങ്ങി....
കുഞ്ഞിനെ അവളുടെ അമ്മയും അച്ഛനും നോക്കുമായിരുന്നു....
2009 ൽ ഞാൻ ഖത്തറിലെത്തി ജോലിയിൽ പ്രവേശിച്ചു..
ഇവിടത്തെ അനുഭവം പറയാതിരിക്കുകയാണ് നല്ലത്... ഒരു ചെറിയ മുറിയിൽ ഒരാള്ക്ക് ഞെരുങ്ങി കഴിയാം...'
കുബൂസും തൈരുമാണ് കൂടുതലും കഴിക്കുക...
അവളെ ഫോണ്‍ വിളിച്ചു സംസാരിക്കുമ്പോൾ കുറച്ചു ആശ്വാസം....!!
അങ്ങനെ 2011 ൽ ഞാൻ ലീവിന് വീട്ടിലെത്തി....
വീട്ടിലെത്തിയപ്പോൾ അവളാകെ മാറിയിരുന്നു ഫുൾ ടൈം മൊബൈലിൽ ആണ്. തുറന്നു പറയാല്ലോ ഞങ്ങളു തമ്മിൽ ശാരീരികമായി ഒരു ബന്ധവും ഇല്ലായിരുന്നു എന്ന് പറയുന്നതിനേക്കാൾ അവൾ സമ്മതിച്ചിരുന്നില്ല എന്ന് വേണം പറയാൻ.. പിന്നെ ഞാൻ കുറച്ചു ദേഷ്യത്തിൽ സംസാരിച്ചു സാധാരണ പ്രാവസികളുടെ വികാരം തന്നെ ഞാനും പുറത്തെടുത്തു ഒടുവിലവൾ എന്‍റെ ഇംഗിതത്തിന് വഴങ്ങി തരുകയായിരുന്നു....
അവളുടെ ഫോണ്‍ എല്ലാം മാറി കുറച്ചു പണമൊക്കെ ഞാൻ അയച്ചു കൊടുത്തിരുന്നു....
കുറച്ചു ധൂർത്ത് ഉള്ളതുപോലെ എനിക്കനുഭവപ്പെട്ടു...
മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു....
ലീവ് കഴിഞ്ഞു ഞാൻ തിരികെ പോയി....
വീണ്ടും കഷ്ട്ടപ്പെട്ടുള്ള ജീവിതം , മാസം മാസം പണം അവളുടെ അക്കൗണ്ടിലേക്കയച്ച് കൊടുത്തു....
ഏകദേശം 5 ലക്ഷത്തോളം ഞാൻ അയച്ചു അത് കൂടാതെ കമ്പനി വക ലോണ്‍ എടുത്തു പിന്നെ കൂടെ ജോലി ചെയ്യുന്നവരിൽ നിന്നുമൊക്കെയായി 10 ലക്ഷത്തോളം രൂപ വേറെയും അയച്ചു കൊടുത്തു...
ഒന്ന് രണ്ടു മാസം കഴിഞ്ഞു.....
വീട് വെക്കാനുള്ള 8 സെന്റ് സ്ഥലം വാങ്ങിയെന്ന് പറഞ്ഞു.. അവളുടെ അച്ഛനാണ് അത് ശരിയാക്കിയത്... വീട് പണി തുടങ്ങാമെന്ന് വിചാരിച്ചു 3 ലക്ഷം രൂപ കൂടി ഞാനയച്ചു കൊടുത്തു....
എന്നും ഞാൻ അവളെയും കുഞ്ഞിനേയും വിളിക്കുമായിരുന്നു....
പതിവ് പോലെ ഞാൻ ജോലി കഴിഞ്ഞു വരാൻ വൈകിയിരുന്നു..
റൂമിലെത്തി മൊബൈൽ നോക്കിയപ്പോൾ ഭാര്യാ പിതാവിന്‍റെ മൂന്നാലു മിസ്സ്‌ടു കോളുകൾ...
ഞാൻ തിരിച്ചു വിളിച്ചു....
എടുക്കുന്നില്ല.....
വീണ്ടും വിളിച്ചു എടുക്കുന്നില്ല.....
വീണ്ടും വീണ്ടും വിളിച്ചു എടുക്കുന്നില്ല.....
ഭാര്യയുടെ ഫോണിൽ വിളിച്ചു എടുക്കുന്നില്ല.....
വീണ്ടും വിളിച്ചു ആരും എടുക്കുന്നില്ല.....
വീണ്ടും അച്ഛനെ വിളിച്ചു....
അച്ഛൻ ഫോണ്‍ എടുത്തതും....
എടാ പു**** മോനെ നീ നാട്ടിലേക്ക് വാ രശ്മി ആത്മഹത്യ ചെയ്തു....
എന്താണ് ?????
സതീഷ് : അതെ വിനയൻ ഞാനും ഷോക്ക് ആയി....
വീണ്ടും ഞാൻ വിളിച്ചപ്പോൾ അച്ഛൻ ഫോണ്‍ എടുത്തു അതേ വർത്തമാനം....
എടാ പു****** മോനെ നീ വണ്ടി കേറി വാ.... അവള് ആത്മഹത്യ ചെയ്തു...
ഞാൻ ഒച്ചയെടുത്തു നിങ്ങളെന്തു വർത്തമാനം ആണ് പറയുന്നത് ഞാൻ ഇന്ന് രാവിലെ കൂടി സംസാരിച്ചപ്പോൾ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലല്ലോ ? പിന്നെങ്ങനെ ?
എന്നൊക്കെ പറഞ്ഞു ഒച്ചയെടുത്തപ്പോൾ അടുത്ത മുറിയിലെ മലയാളി സുഹൃത്തുക്കൾ ഓടി വന്നു....
അടുത്ത വീട്ടിൽ വിളിച്ചു ചോദിച്ചപ്പോൾ ശരിയാണ് വിനയൻ....
അവള് തൂങ്ങി മരിച്ചു....
ഞാനാകെ ഷോക്ക് ആയി പോയി.....
പിറ്റേ ദിവസം നാട്ടിലെത്തി.....
ഭാര്യാ ഗൃഹത്തിലെത്തിയപ്പോൾ ഭാര്യാ പിതാവ് എന്നെ "പു***** മോനെ എന്ന് വിളിച്ച് കൊണ്ട് എന്നെ മർദ്ധിക്കുകയായിരുന്നു....
നാട്ടുകാരും എന്‍റെ വീട്ടുകാരും പിടിച്ചു മാറ്റി....
പോലീസിൽ പരാതിയും കൊടുത്തിരുന്നു...
അവൾ ആത്മഹത്യാ ചെയ്യുന്നതിന് മുൻപ് ആരുമായോ ഫോണിൽ ഒച്ചപ്പാടും ബഹളവും ഉണ്ടായെന്നും...
വീട്ടുകാർ ചോദിച്ചപ്പോൾ സതീഷ് ചേട്ടനാണെന്നും പറഞ്ഞു.....
അവൾ പുറത്തേക്ക് പോയിട്ട് വന്ന് വീട്ടില് കേറി കതകടച്ചു തൂങ്ങി ചാകുകയായിരുന്നു എന്ന്.....
പിന്നീട് കേസ് ആയിരുന്നു വിനയൻ , അന്യേഷണം പോലീസ് സ്റ്റേഷൻ , ചോദ്യം ചെയ്യലുകൾ.....
വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില് ഒരു തെറ്റും ചെയ്യാത്ത ഞാൻ കുറ്റക്കാരനായി.....
ഒടുവിൽ സത്യം തെളിഞ്ഞു....
അവളുടെ ഫോണ്‍ കോളുകൾ ട്രേസ് ഔട്ട് ചെയ്തപ്പോൾ ഞാൻ വിളിച്ച കോള് രാവിലെയാണ്....
അതിനു ശേഷം അവളുടെ ഫോണിൽ കോളുകൾ ഒന്നും സ്വീകരിച്ചിട്ടുമില്ല ആരെയും ഔട്ട് ഗോയിംഗ് ചെയ്തട്ടുംമില്ല......
പിന്നെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ...
അവരുടെ മൊഴിയിൽ ഇവളു വീട്ടില് വന്നാൽ സദാ സമയം ഫോണിലാണ് സംസാരം , ആരോടാണെന്ന് ചോദിച്ചാൽ സതീഷേട്ടനോടാണ് എന്ന് പറയും.....
പോലീസിന്‍റെ സംശയം ഭാര്യക്ക് കാമുകൻ ഉണ്ടായിരുന്നോ എന്നാണു...??
എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു എനിക്കറിയില്ല....
ഞാൻ വിളിക്കുമ്പോൾ എല്ലാം അവളെ കിട്ടാറുണ്ട് ഫോണിൽ....
ഞാൻ നടന്നതെല്ലാം പറഞ്ഞു....
അവളിലുണ്ടായ മാറ്റങ്ങൾ പണം അയച്ചതും എല്ലാം....
പോലീസ് പറഞ്ഞതനുസരിച്ച് ബാങ്കിൽ ചോദിച്ചപ്പോൾ എല്ലാ പണവും വിട്രോ ചെയ്തിരുന്നെന്ന്... അവസാനമായി 10 ലക്ഷമാണ് അവളെടുത്തത്.....
കേസ് ഇപ്പോഴും നടക്കുന്നു....
പോലീസ് എത്തിച്ചേർന്ന നിഗമനം ഇതായിരുന്നു " ഭാര്യാ എക്സ്ട്രാ ഫോണ്‍ ഉപയോഗിച്ചിരുന്നു എക്സ്ട്രാ സിംകാർഡും ഇതിലായിരുന്നു സംസാരം മുഴുവൻ നടന്നിരുന്നത് "
വീട് മൊത്തം അരിച്ചു പെറുക്കി വിനയൻ മൊബൈലോ ? സിം കാർഡോ കിട്ടുമെന്ന് അറിയാൻ....
മരിക്കുന്നതിനു മുൻപ് അവള് പുറത്തു പോയെന്നു പറയുന്നു.....
ഒരുപക്ഷെ തെളിവ് നശിപ്പിക്കാൻ പോയതാകുമെന്നും പോലീസ് നിഗമനത്തിലെത്തി.....
പണം പോയത് പോട്ടെ ഇനിയും ഉണ്ടാകാം...
പക്ഷെ അവളിങ്ങനെ ചെയ്തതിനു കാരണം ഞാൻ തേടി തേടി ഒടുവിൽ അവളുടെ ഓഫീസിലെ പലരിൽ നിന്നുമുള്ള വിവരങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് ഇവൾക്കൊരു കാമുകൻ ഉണ്ടായിരുന്നെന്ന്...പക്ഷെ അവനാരാണെന്ന് വ്യക്തമല്ല.....!!
ഇവളുടെ കൂടെ പഠിച്ച ഒരുത്തനെ സംശയം ഉണ്ടായിരുന്നു...
പക്ഷെ അവൻ 6 കൊല്ലത്തോളമായി ദുബായിൽ ആണ്....
പിന്നെയാരു ?
ഇനി പണം ആർക്കേലും കടം കൊടുത്ത് ? തിരികെ കിട്ടാതെ വന്നപ്പോൾ ? ഞാനറിയുമെന്ന ഭയത്തിൽ ചെയ്തതാണോ ?
അതോ...
എന്നോട് അവൾ ശാരീകമായി അടുക്കാതിരുന്നത് അവള്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നത് കൊണ്ടാണോ ? ഇനിയവൾക്ക് പണം നൽകിയതാണോ ?
അതോ....
ഫേസ്ബൂക്കിലൂടെ നഗ്ന മേനിയഴക് കാണിച്ചു കൊടുത്തത് റെക്കോർഡ് ചെയ്ത് ആരേലും ? ബ്ലാക്ക് മെയിലിംഗ് ചെയ്തു പണം തട്ടിയെടുത്തതാണോ ?
എന്നൊന്നുമറിയില്ല വിനയൻ....
ഞാനിന്നു...
ഖത്തറിലെ ഷിപ്പ്യാർഡിൽ അടിമയെ പോലെ ലോണ്‍ അടച്ചു തീർക്കാൻ വേണ്ടി പണിയെടുക്കുന്നു....
വീട് വെക്കാൻ വാങ്ങിയ സ്ഥലം വരെ ബാങ്കിൽ പണയം വെച്ച് പണം വാങ്ങിയിരുന്നു അവൾ... :(
ഞാനിപ്പോൾ ഇനി 2 കൊല്ലത്തോളം കൂടി അടിമപ്പണി (ശമ്പളം ഇല്ലാതെ) ജോലി ചെയ്തു ലോണ്‍ തുക തീർത്താൽ.... എനിക്ക് നാട്ടിലേക്ക് തിരിച്ചു വരാം....
എന്‍റെ മോന് ഇപ്പോൾ 6 വയസ്സായി...
എന്‍റെ വീട്ടുക്കാർ എനിക്കൊരു രണ്ടാം വിവാഹം നോക്കുകയാണ്.....
ജീവിതം വീണ്ടും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് വിനയൻ....
ഇതാണ് എന്‍റെ കഥ....
വിനയൻ എഴുതുക......
ഇത് മറ്റു പ്രാവസികൾക്കും അവരുടെ ഭാര്യാമാർക്കും ഉപകരിക്കുമെന്ന വിശ്വാസത്തിൽ ഞാൻ ഫോണ്‍ വെക്കുന്നു വിനയൻ ഡ്യൂട്ടിക്ക് പോകാൻ സമയമായി.....
വിനയനെ നാട്ടിൽ വരുമ്പോൾ ഉറപ്പായിട്ടും ഞാൻ കണ്ടിരിക്കും....
നല്ല എഴുത്താണ് , നല്ല ഗ്രൂപ്പാണ് എന്‍റെ എഴുത്തുപ്പുര....
ഞാനുമിപ്പോൾ എന്‍റെ പോസ്റ്റുകൾ ഇടുന്നുണ്ട്....
വിഷമങ്ങളും സങ്കടങ്ങളും മറക്കുന്നുണ്ട്.....
ഒരുപാട് നന്ദി...
വിനയൻ...
എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുമ്പോൾ സതീഷന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു....
അതിൽ നിന്നും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നെന്നു മനസ്സിലാക്കാനും കഴിഞ്ഞെനിക്ക്.....
ടൂറിസം സീസണ്‍ ആണ്....
എനിക്ക് തിരക്ക് പിടിച്ച ജോലി....
ഫ്രാൻസിൽ നിന്നും ഒരു കപ്പിൾസ് താമസിക്കാൻ വന്നിട്ടുണ്ട് അവർക്ക് ചെക്കിംഗിനുള്ള അവസരമൊരുക്കണം....!!ആദ്യം....
അതിനു ശേഷം ഗ്രൂപ്പിലേക്ക് മടങ്ങി വരാം....!!
ഫ്രാൻസിൽ നിന്നുമുള്ള ഫാമിലിയുടെ പാസ്പോർട്ടും വാങ്ങി അവരുടെ പേരും വിവരവും രജിസ്റ്ററിൽ എഴുതി ചേർത്തതിനു ശേഷം , അവരുടെ ലഗേജുകൾ റൂമിൽ കൊണ്ട് വെച്ചിട്ട് ഞാനവരെ റൂമിലേക്ക് നയിച്ചു. എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു , യാത്രാ ക്ഷീണം കാരണം അവരും റെസ്റ്റ് എടുക്കട്ടെ പറഞ്ഞു.....സംസാരമെല്ലാം പിന്നീടാകാം എന്ന് വെച്ച് നേരെ റിസപ്ഷൻ ഡെസ്ക്കിൽ വന്നു. https://www.facebook.com/groups/my.ezhuthupura/
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ കയറി , രണ്ടു മൂന്ന് പോസ്റ്റുകൾക്ക് ലൈക്ക് & കമ്മന്റ്സ് കൊടുത്ത് കൊണ്ടിരുന്നപ്പോൾ എനിക്കൊരു ഫോണ്‍ കോൾ വന്നത്....
നിങ്ങൾ ആരും പേടിക്കണ്ട...!!
ഇത് ഗ്രൂപ്പിലുള്ള സുഹൃത്തുക്കൾ കഥ പറയാൻ വേണ്ടി വിളിക്കുന്ന കോൾ അല്ല...!!
എന്‍റെ ഒരു പഴയ സുഹൃത്താണ് വിളിക്കുന്നത് അവന്‍റെ പേര് 'രാജീവ്'....
ഞാൻ കോൾ എടുത്തു ഹലോ പറഞ്ഞു...
രാജീവ് : അളിയാ എന്തൊക്കെയുണ്ടെടാ മോനെ വിശേഷങ്ങൾ...
വിനയൻ : സുഖം മച്ചൂ.... ഇപ്പോൾ എവിടെയാണ് ? എന്ത് ചെയ്യുന്നു നീ ?
രാജീവ് : സുഖമെടാ....!! പരമ സുഖം.....!! ഞാൻ നമ്മുടെ ചെന്നൈയിൽ തന്നെ സെറ്റില്ട് ആയടെയ്...
വിനയൻ : കല്യാണമൊക്കെ കഴിഞ്ഞോ ?
രാജീവ് : കഴിഞ്ഞിട്ട് 3 വർഷമായി , നമ്മുടെ പഴയ ബാച്ച് മേറ്റ് ലിജി , അവളെ തന്നെ അങ്ങട് കെട്ടി ഒരു മോനുമായി (ദീപക്) ഇപ്പോൾ 1 വയസ്സ് ....
വിനയൻ : ഛെ..!! നുമ്മ അറിഞ്ഞില്ലല്ലോ ? അറിയിച്ചില്ലലോ ? വൈകിയ വേളയിലെ അഭിനന്ദങ്ങൾ സ്വീകരിക്കുമോ ആവോ ?
രാജീവ് : പോടെ കോപ്പേ ചെന്നൈ വിട്ടിട്ട് , നിന്നെ എവിടെയൊക്കെ തപ്പി ? നീ എല്ലാ ഫ്രണ്ട്സിനെയും അണ്‍ഫ്രണ്ട് ചെയ്തു കളഞ്ഞ കൂട്ടത്തിൽ എന്നെയും ചെയ്തല്ലേ ? പിന്നെ ഞാനും ജീവിതത്തിന്‍റെ നെട്ടോട്ടത്തിലായി പോയി... ബിനു വിളിച്ചിരുന്നു ലാസ്റ്റ് വീക്കിൽ , അവന് ദുബൈയിലെ എയർപോർട്ടിൽ ജോലി കിട്ടി അങ്ങോട്ട് പോകുന്നു എന്ന് പറയാൻ വിളിച്ചതാണ്. സംസാരത്തിനിടയിൽ നിന്‍റെ കാര്യം ചോദിച്ചപ്പോൾ...... നീ ഇപ്പോൾ മാന്യനായെന്നും , വിശുദ്ധൻ ആയെന്നും കേട്ടല്ലോ.... ??
വിനയൻ : ഹേയ്...
അങ്ങനെയൊന്നുമില്ല മച്ചൂ , അലമ്പെല്ലാം നിറുത്തി......
രാജീവ് : ഞാൻ ബിനുവിനോട് നിന്‍റെ കല്യാണം കഴിഞ്ഞോ ?
പഴയ താത്ത കുട്ടി തന്നെയാണോ ? എന്ന് തിരക്കിയപ്പോൾ അവൻ പറഞ്ഞത്...... നിന്നോട് തന്നെ ചോദിക്കാനാണ് എന്താ അളിയാ പ്രശ്നം... ??
വിനയൻ : മച്ചൂ , നീയിപ്പോൾ വിളിച്ച കാര്യം പറയെടാ....
രാജീവ് : എന്തോന്നാടെ പ്രശ്നം ചോദിക്കുന്നതിനു ഉത്തരം പറയുന്ന ശീലം നിനക്ക് പണ്ടുമില്ലലോ ?
വിനയൻ : അതുകൊണ്ടല്ല...!! കുറച്ചു പ്രശ്നങ്ങൾ ഉണ്ടെടാ ഞാൻ പിന്നീടൊരിക്കൽ വ്യക്തമായി പറയാം...
രാജീവ് : ഓക്കെ ഓക്കെ... ഞാനിപ്പോൾ ചെന്നൈ നുംഗാംബാക്കം ഭാരതിയിൽ ആണ്. അവിടത്തെ Airtel മലയാളം പ്രോസസ് മാനേജർ ആണളിയാ.....
വിനയൻ : അമ്പോ...!! സന്തോഷം കേട്ടപ്പോൾ......
രാജീവ് : നീയിപ്പോൾ കോൾ സെന്റർ ഫീൽഡ് വിട്ടോ ?
വിനയൻ : ഹുംമ്മ് (മൗനം...)
രാജീവ് : ബിനു പറഞ്ഞു നീ പുണ്യാളനായി..... ഇപ്പോൾ നല്ല ജീവിതം നയിക്കുന്ന ആട്ടിടയനാണ് എന്ന്...
ഞാൻ വിളിച്ചത് 18,000 + എക്സ്ട്രാ ഇൻകം.....ടീം ലീഡർ വേക്കൻസി ഉണ്ട്.... നീ എന്തായാലും വരണം.... അറ്റൻഡ് ചെയ്യണം... ഡിസംബർ 16-ന് നീ വന്നേ പറ്റൂ , രണ്ട് ദിവസം നമ്മുക്ക് അടിച്ചു പൊളിക്കണം പഴയത് പോലെ ഒന്ന് കൂടണം.... പിന്നെ എന്‍റെ മോന്‍റെ പിറന്നാളും പുതിയ വീടിന്‍റെ പാല് കാച്ചുമുണ്ട് 17ന് അതൊക്കെ കഴിഞ്ഞിട്ടേ നീ പോകാവൂ...
വിനയൻ : മച്ചൂ , ഇവിടെ ഇപ്പോൾ സീസണ്‍ ആണ്...എനിക്ക് നിന്ന് തിരിയാൻ സമയമില്ല...
രാജീവ് : നീ അതൊന്നും പറഞ്ഞാൽ പറ്റില്ല.... വന്നേ പറ്റൂ...പ്ലീസ്...
വിനയൻ : നോക്കട്ടെ മച്ചൂ ഉറപ്പ് പറയുന്നില്ല....
( 20 മിനുറ്റ് കത്തിയടിച്ചതിനു ശേഷം ഫോണ്‍ കട്ടാക്കി...)
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരികളിൽ ഒരാളായ രേഷ്മ അനിലിന്‍റെ മഞ്ഞിൽ വിരിഞ്ഞ വേനൽപ്പൂക്കൾ പോസ്റ്റ് ചെയ്യ്തതും ഒരേ സമയമായതു കൊണ്ട് രേഷ്മയുടെ കുറച്ചു വരികൾ കടമെടുത്തോട്ടെ..
"ഓർമ്മകൾ തീക്കനൽ പോലെയാണ് അണയ്ക്കാൻ ശ്രമിക്കുന്തോറും അത് പുകഞ്ഞു കൊണ്ടേയിരിക്കും. ഓർമകളെയും ദുഃഖങ്ങളെയും കൂട്ട് പിടിച്ച് ജീവിതത്തിൽ നിന്നും എത്ര ഒളിച്ചോടാൻ ശ്രമിക്കുംന്തോറും വീണ്ടും വീണ്ടും ഓർമ്മകൾ എന്നെ മാടി വിളിക്കുന്നത് പോലെ"...
"എനിക്ക് നീയില്ലാതെ ജീവിക്കുവാനാകില്ലാ എന്ന് ഞാൻ കരുതിയിരുന്ന ആ നിമിഷം ഞാൻ കൊതിച്ചിരുന്നതാണ് , എന്‍റെ ജീവൻ എന്നിൽ നിന്നും അറ്റ് പോകണമെന്ന്......
പക്ഷേ 'ഭയം' അതിനനുവദിച്ചില്ലാ !
പിന്നെ എങ്ങിനെയോ അപ്രതീക്ഷിതമായി ഞാൻ തനിയെ , ജീവിതത്തിലേക്ക് നീയില്ലാതെ തനിച്ചു മടങ്ങി എങ്കിലും.......
നിന്‍റെ ഓർമ്മകളിലായിരുന്നു ശേഷിച്ചതെൻ എൻ ജീവനും..!
നിന്നിലെ ഓർമകളിൽ നിന്നും മോക്ഷം തേടി ഇന്നും അലയുകയാണ് ഞാൻ, ഒരു ഭ്രാന്തനെ പോലെ ...
നീ സ്നേഹിച്ചു ഉപേക്ഷിക്കപ്പെട്ട എന്‍റെ 'ഹൃദയം'
ഇനിയെങ്കിലും സമാധാനമായി എനിക്കൊന്ന് ഒന്നുറങ്ങണം എന്നുണ്ട് !
എനിക്ക് ഒരിക്കല്‍ പോലും നിന്നെ ഓര്‍ക്കാതെ , പക്ഷെ ഇനി നീ എന്‍റെതല്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഇനിയും എനിക്കുള്ളില്‍ ഉണര്‍ന്നിരിക്കുന്ന "ഞാന്‍" സമ്മതിക്കുന്നില്ല.....
ഹൃദയത്തില്‍ പിടയുന്ന കുറേ നല്ല ഓർമകളുമായി , എന്‍റെയീ മരിച്ച ഹൃദയം നിന്നോടൊപ്പം കഴിഞ്ഞ, ഈ മദിരാശി പട്ടണത്തിൽ അടക്കം ചെയ്ത് ഞാൻ വണ്ടി കയറിയതാണ് നീണ്ട 5 വർഷത്തിനു മുൻപ്....!
ഇതായിരുന്നു അവസാനമായി അവൾക്കായി ഞാനെഴുതിയ വരികൾ....
പക്ഷെ ,
ഞാൻ മറന്നു പോയി , അവളും ഞാനും നെയ്തെടുത്ത സ്വപ്നങ്ങളിൽ ഒരു പിടി മണ്ണ് വാരിയിടാൻ.....
മറക്കാൻ ശ്രമിക്കുന്നത് എന്താണോ ?
അത് തന്നെ വീണ്ടും ചിന്തകളിൽ വരുമ്പോഴുള്ള മാനസികാവസ്ഥ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാൻ കഴിയുമല്ലോ ?
മനസ്സ് വിദൂരതയില്‍ എങ്ങോ മേയുകയായിരുന്നു . അവിടെ ... പക്ഷെ എന്തോ ഒരു നിമിത്തം പോലെ എന്‍റെ ഉള്ളില്‍ അവൾ നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല....
പഴയ ഓർമ്മകൾ വീണ്ടും വേട്ടയാടപ്പെടുന്നു.....
ഇനിയൊരിക്കലും ചെന്നൈയിലേക്ക് തിരിച്ചു പോകിലെന്നു ഉറപ്പിച്ചതാ...
എന്തായാലും ഉറ്റ ചങ്ങാതി വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ ?
എന്ത് ചെയ്യണമെന്നറിയാതെ മൊതലാളിയെ വിളിച്ച് ലീവ് ചോദിക്കാമെന്നു വിചാരിച്ചു...
ഫോണെടുത്ത് മുതലാളിയെ വിളിച്ചു..
വിനയൻ : ഗുഡ് ആഫ്റ്റർ നൂണ്‍ സാർ ,
മുതലാളി : പറയൂ , വിനയൻ
വിനയൻ : സാർ , എനിക്ക് അത്യാവശ്യമായിട്ട് ഒരാഴ്ച്ച ലീവ് വേണം...
മുതലാളി : എന്താ കാര്യം ? ഇപ്പോൾ അറിയാല്ലോ വിനയന്, സീസണ്‍ അല്ലെ ? തിരക്കല്ലെ ?
വിനയൻ : അറിയാം ജോലി സംബന്ധമായിട്ടുള്ള കുറച്ചു പേപ്പേഴ്സ് ശരിയാക്കാനുണ്ട് 14 മുതൽ 20 വരെ എനിക്ക് ലീവ് വേണം വളരെ അത്യാവശ്യമാണ്...
മുതലാളി : ഓക്കെ , ശരി..... എന്നാൽ പോയി വരൂ....
ഫോണ്‍ കട്ടായി.....
സ്വപ്നങ്ങളുടെ നഗരമായ ചെന്നൈയിലേക്ക് , എറണാകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ഡിസംബർ 15-ന് വൈകിട്ട് 7മണിക്കാണ് ബസ്സ്..... തിരിച്ചു വരുമ്പോൾ പഴയ സ്വപ്നങ്ങളെ പൂർണ്ണമായും ഇല്ലാതാക്കണം. എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോൾ പെട്ടെന്നാണ് ഒരു ഫാമിലി കേറി വന്നത് 9 പേരുണ്ട് , കോട്ടയത്ത് (പാമ്പാടിയിലുള്ള) മലയാളി ഫാമിലി ആണ്. വർഷങ്ങളായി അവർ ജർമനിയിൽ സെറ്റിൽട് ആണ് , ഫാദറും , മദറും അവരുടെ രണ്ടു പെണ്മക്കളും , പെണ്മക്കളുടെ കൂട്ടുകാരിയും , പെണ്മക്കളുടെ ജർമൻ ഭർത്താക്കന്മാരും , മൂത്ത മകളുടെ 2 കൊച്ചു സുന്ദരൻ കുഞ്ഞുങ്ങളും......
പിന്നെ തിരക്കായിരുന്നു......
ചടുപടേ ചടുപടേന്ന് ചെക്കിംഗ് ചെയ്തു , അവരെയെല്ലാം ഓരോ മുറികളിലാക്കി.....
അവരുടെ ഐ.ഡി കാർഡുകളിൽ " കോട്ടയം " എന്ന് കണ്ടപ്പോൾ വീണ്ടും മനസിലൊരു നീറ്റൽ അനുഭവപ്പെടുന്നു..... കണ്ട്രോൾ ചെയ്യാൻ കഴിയാത്ത ഒരു തരം മാനസിക പിരിമുറുക്കം.......
പിന്നെ അവരുടെ കൂട്ടത്തിലെ 2 കുഞ്ഞുങ്ങൾ മുറിയിൽ നിന്നുമോടിയെത്തി അവരുമായി കളി ചിരിയിൽ മുഴുകിയപ്പോൾ.....മനസ്സിലെ വിഷമം സ്വയം ഇല്ലാതായി.....
കുഞ്ഞുങ്ങൾ നിഷ്കളങ്കരല്ലേ.....
അവരുടെ ഓമനത്തം , കളിചിരികൾ ആർക്കാണ് ഇഷ്ട്ടമല്ലാത്തത്.....
എനിക്ക് കുഞ്ഞുങ്ങളെ ജീവനാണ്... സാധാരണ ഒരാള് കുഞ്ഞുങ്ങളെ ഇഷ്ട്ടപ്പെടുന്നതിനേക്കാൾ 100 ഇരട്ടിയാണ് ഞാൻ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത്..
ആന്റിമാരുടെയും , അങ്കിൾമാരുടെയും കുഞ്ഞുങ്ങൾ , അടുത്ത വീട്ടിലെ കുട്ടികൾ , വീട്ടില് വിരുന്നു വരുന്നവരുടെ കുഞ്ഞുങ്ങൾ , കൂട്ടുകാരുടെ മക്കളെ , മെഡിക്കൽ കോളേജിലെ കുഞ്ഞുങ്ങൾ , ക്യാൻസർ സെന്ററിലെ കുഞ്ഞുങ്ങൾ , ഓർഫനെജിലെ കുഞ്ഞുങ്ങൾ , ഇപ്പോൾ ഹോം സ്റ്റേയിൽ വരുന്ന ഗസ്റ്റുകളുടെ കുഞ്ഞുങ്ങൾ അങ്ങനെ പോകും ഞാൻ സ്നേഹിക്കുന്ന കുഞ്ഞുങ്ങൾ....
നിങ്ങൾക്കാർക്കും അറിയില്ല , ആരും വിശ്വസിക്കില്ല കാരണം നിങ്ങൾക്കാർക്കും ഞാനെന്ന വ്യക്തിയെ അറിയില്ല.... കുഞ്ഞുങ്ങളോടുള്ള സ്നേഹം വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണെന്നാണ് എന്‍റെ മമ്മി പറയുന്നത്....
എന്‍റെ രണ്ട് അനിയത്തിമാരായിരുന്നു ഞാൻ കൂടുതൽ സ്നേഹിച്ച കുഞ്ഞുങ്ങൾ......
അവരോടൊപ്പമായിരുന്നു കൂടുതൽ വർഷം ഞാൻ ചിലവിട്ടതും , സ്നേഹിച്ചതും......
ഞാനും എന്‍റെ അനിയത്തിമാരും തമ്മിൽ പത്തും , പതിനൊന്നും വയസ്സിന് വ്യത്യാസം ഉണ്ട്..... അനിയത്തിമാരെ രണ്ടു പേരെയും കളിപ്പിച്ചു , കുളിപ്പിച്ചു , അവരെ കൊഞ്ചിച്ച് വളർത്തിയ ഒരു ജ്യേഷ്ഠൻ എന്ന് പറയുന്നതിനേക്കാൾ അവരുടെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്നതാണ് എനിക്കിഷ്ട്ടം ,
എന്‍റെ ബെസ്റ്റ് ഫ്രണ്ട് അന്നും , ഇന്നും എന്‍റെ മമ്മി തന്നെയാണ് , കാരണം ഞാനും എന്‍റെ മമ്മിയും പതിനെട്ട് വയസ്സിനു മാത്രമേ വ്യത്യാസമുള്ളൂ.....!!
തിരക്കു കാരണം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ ചാറ്റ് കോർണറിൽ ഇന്നത്തെ അതിഥിയെ പരിചയപ്പെടുത്താൻ മറന്നു പോയി....
പെട്ടെന്ന് ഒരാളെ സംഘടിപ്പിക്കണം ,പോസ്റ്റർ റെഡിയാക്കിയിടണം , ആകെ ടെൻഷൻ ആയി.. 3 പേർക്ക് മെസ്സേജ് അയച്ചു , അതിൽ Jabir Malayil റെസ്പോണ്ട് ചെയ്തു....
എന്തേ ചോദിക്കാൻ ഇത്ര വൈകിയതെന്നായിരുന്നു ജാബിറിന്‍റെ മറുപടി......
ഓൻ വലിയ മലയിലൊക്കെയായിരിക്കും അതൊക്കെ പേരില്..... ഓന്‍റെ പെരുമാറ്റത്തില് ഓനിപ്പോഴും അടിവാരത്താണ്.... ( സ്വഭാവത്തിൽ ആഹങ്കാരത്തിന്‍റെ മലമുകളിൽ കയറാതെ ഇന്നും അടിവാരത്താണ് ).
പിന്നെ ജാബിറിനെ അതിഥിയാക്കി പോസ്റ്റ് ഇട്ടു , ഒരു ചോദ്യവും ചോദിച്ചു.. കുളിച്ചു വന്ന് കിടന്നു.....
പതിവ് പോലെ കഥകൾ പറയാനുള്ളവർ മെസ്സേജ് അയച്ചിട്ടുണ്ട്...
അവർക്കെല്ലാം ഫോണ്‍ നമ്പർ കൊടുത്ത് വിളിക്കാൻ പറഞ്ഞു.....
ഒരുപാട് പേരുടെ കഥകൾ പെന്റിംഗ് വെച്ചേക്കുന്നു...
പിന്നെ വാട്ട്സ് ആപ്പിലും , എഫ്.ബിയിലും കുറച്ചു നേരം കണ്ണോടിച്ചു...
എന്നിട്ടും ഉറക്കം വരുന്നില്ല.....
മനസ്സിലും തൊണ്ടയിലും കുടുങ്ങിയ ആ വാക്ക് 'നീ' ആയിരുന്നു....!
എന്നൊരു സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു....
ആ 'നീ' ആരാണെന്ന് അറിയുമോ ?
"മുല്ല"
കോട്ടയം എന്ന് കേൾക്കുമ്പോൾ തന്നെ എന്‍റെ മനസ്സ് നീറാൻ തുടങ്ങും.... കോട്ടയത്തായിരുന്നു മുല്ലയുടെയും വീട്...
പഴയതൊക്കെ ഓർത്തപ്പോൾ പിന്നീട് ഉറക്കം പോയി.....
1 മണിക്കും , 2 മണിക്കും , 3 മണിക്കും ഞാൻ ഫേസ്ബുക്കിൽ ഇരുന്നു പക്ഷെ ചിന്തകൾ മുഴുവനും മുല്ലയെന്ന വ്യക്തിയിൽ ആയിരുന്നു.....
മുല്ലയോടു എനിക്ക് പക , വെറുപ്പ് , അറപ്പ് തുടങ്ങിയ വികാരങ്ങൾ ആണ് ഇപ്പോൾ വരുന്നത്.....
പിന്നെ കുറേ കഴിയുമ്പോൾ സങ്കടവും , സ്നേഹവും തോന്നാറുണ്ട്....
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു...
ഭഗവത്ഗീതയുടെ സന്ദേശം ഓർക്കും , മറ്റൊന്നും കൊണ്ടല്ല മനസ്സിനെ സ്വയം നിയന്ത്രിക്കാൻ പണ്ട് മുതലേ ശീലിച്ചതാണ് , പണ്ടെന്നു പറഞ്ഞാൽ ഇരുപതു കൊല്ലം മുൻപ്....
"സംഭവിച്ചതെല്ലാം നല്ലതിന്.
സംഭവിക്കുന്നതെല്ലാം നല്ലതിന്.
ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് .
നഷ്ടപ്പെട്ടതിനെ ഓർത്ത് എന്തിനു ദു:ഖിക്കുന്നു?
നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക് ഇവിടെനിന്ന് ലഭിച്ചതാണ്.
നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്.
ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു.
നാളെ അതു മറ്റാരുടേതോ ആകും.
മാറ്റം പ്രകൃതിനിയമം ആണ്"... പിന്നെ മനസ്സിനെ കബളിപ്പിക്കാൻ മൊബൈലിൽ പാട്ട് വെച്ചു അതെ ശൈലിയിൽ റെക്കോർഡ് ചെയ്തു കുറച്ചു ഫ്രണ്ട്സിന് വോയിസ് നോട്ട് അയച്ചു കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ക്ഷീണം കാരണം എപ്പോഴോ ഞാനറിയാതെ മയക്കത്തിലേക്ക് വഴുതി പോയി....
രാവിലെ ആറു മണിക്കെഴുന്നേറ്റു , പ്രഭാത കർമ്മങ്ങൾ നടത്തി , പാലും മേടിച്ചു വന്നു , 10 ഗസ്റ്റുകൾ ഉണ്ട് അവർക്കുള്ള ബ്രേക്ക് ഫാസ്റ്റ് കൊടുക്കണം.....
ചിലർക്ക് ഇന്ത്യൻ ഫുഡും , ചിലർക്ക് കോണ്ടിനെൻന്റലും.....
എല്ലാവരുടെയും ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞു , 2 ഗസ്റ്റ് ( സ്കോട്ട് ലാന്റുകാരാണ് ) അവർ അറബിക്കടലിന്‍റെ കാഴ്ച്ചകൾ കാണാൻ പോയി.....
കോട്ടയത്തുള്ള ഫാമിലി 11 മണിയായപ്പോൾ പോയി....
വീണ്ടും മനസ്സിൽ "കോട്ടയവും മുല്ലയും" എന്‍റെ മനസ്സിനെ കടന്നു പിടിച്ച് മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചോണ്ടിരുന്നു.... വേഗം തന്നെ ഞാൻ എഴുന്നേറ്റു റൂം ചെക്ക് ഔട്ട് ചെയ്തവരുടെ മുറിയിലെ ബെഡ് ഷീറ്റും , പില്ലോ കവറും , ടവ്വൽസും എല്ലാം ലോണ്ട്രിക്ക് കൊടുക്കാൻ എടുത്തു മാറ്റി വെച്ചു , ഏ.സി റിമോട്ടുകൾ എല്ലാം മാറ്റി...... കിച്ചണിൽ പോയി ഒരു ചായ ഇട്ടു താഴെ വന്നു ലാപ്പ് ടോപ്പ് ഓണ്‍ ചെയ്തപ്പോൾ എന്‍റെ എഴുത്തുപ്പുരയുടെ അഡ്മിനും , എന്‍റെ നല്ലൊരു സുഹൃത്തുമായ Sajna Nishad K A അഡ്മിൻ കോണ്‍ഫറൻസിലേക്ക് മെസ്സേജ് ചെയ്തു :- ' വിനയാ ഇന്നലത്തെ പോലെ ചാറ്റ് കോർണർ ഇന്നിടാൻ മറക്കരുതേ ' എന്ന്......
അപ്പോൾ ഞാൻ വിചാരിച്ചു ആഹാ എന്നാൽ കിടക്കട്ടേ താത്തയ്ക്കിട്ടൊരു പണി.... സജ്നയുടെ ടൈം ലൈനിൽ കേറി ഒരു ഫോട്ടോ എടുത്ത് പോസ്റ്റർ റെഡിയാക്കി സജ്നയ്ക്കിട്ടു തന്നെ പണി കൊടുത്ത്..... പോസ്റ്റ് കണ്ടിട്ട്
Sajna Nishad K A : വേണ്ടായിരുന്നു ?
Dhanu KG: എന്ത് ?
Sajna Nishad K A : ഒന്നുമില്ല എന്നെ കുറ്റം പറഞ്ഞാൽ മതിയല്ലോ ?
Vinayan Philip : എന്തിനു ?
Sajna Nishad K A : ഒന്നുമില്ലേ , വടി കൊടുത്ത് അടി വാങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ ?
Mukundan Kunnaril : എന്നാൽ പോയി മെംബേർസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് പോയി ഉത്തരം കൊടുക്കീൻ, തട്ടമിട്ടോണ്ട് ഒരോ താത്തകൾ വന്നോളും.......
Sunu Sreedharan : താത്തയ്ക്കും കിട്ടിയല്ലേ പണി....
Sreeja Arun Sree : സജ്ന പേടിക്കണ്ടാ ഞാനുണ്ട് കൂടെ ധൈര്യമായി പൊയ്ക്കോ...
Sajna Nishad K A : ഓക്കേ
Reshma Anill : ഡോണ്ട് വറി സാജ് , നുമ്മ ഇണ്ട് കൂടെ.....
താത്തയുടെ കാര്യം പറഞ്ഞപ്പോൾ ആണ്, ഞാനെന്‍റെ തട്ടമിട്ട താത്തയെ ഓർത്തത് , താത്തയെ മറക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം , അവളിൽ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നില്ലേ ?
ചെന്നൈയിലെ ജോലി ഉപേക്ഷിച്ച് ഞാൻ നാട്ടിലെത്തിയതും , അവളുടെ ഓർമകളിലെ ലഹരികളിൽ നിന്നും ഒളിച്ചോടിയെത്തിയതല്ലേ ഞാനിവിടെ ?
പിന്നെ എന്തിനീ മുല്ല ?
എന്നിലേക്കവളുടെ വള്ളികൾ ചുറ്റിവരിഞ്ഞതും ?
എന്തായാലും താത്തയും മുല്ലയും കൂടി ഇടവും വലവും ഇരുന്നു എന്‍റെ തലച്ചോറിനെ കാർന്നു തിന്നാൻ തുടങ്ങിയപ്പോൾ ആയിരുന്നു.....
നുമ്മടെ ചിന്നുവിന്‍റെയും , കൃഷ്ണ പ്രഭയുടെയും , ചെറിയാന്‍റെയും ആരാധകനായ Suhaib Poniyeri യുടെ മെസ്സേജ് ഒരിന്ദ്ര ധനുസ്സിനെ പോലെ ഇൻബോക്സിലേക്ക് പാഞ്ഞു വന്നത്....
Suhaib Poniyeri : ഹായ് ബ്രോ
Vinayan Philip : ഹായ് ബ്രോ ( തിരിച്ചും )
Suhaib Poniyeri : എങ്ങനെ പോകുന്നു
Vinayan Philip : ഇന്നലെ രാത്രി 2 പഴം കഴിച്ചത് കൊണ്ട് രാവിലെ നന്നായിട്ട് പോയി.....
ബ്രോ :D
Suhaib Poniyeri : പൊട്ടിച്ചിരിയുടെ സ്മൈലി
Vinayan Philip : ബ്രോ ഞാനിതൊരു പോസ്റ്റ് ആക്കി എന്‍റെ ടൈം ലൈനിൽ ഇട്ടോട്ടേ ?
Suhaib Poniyeri : അതിനെന്താ ബ്രോ , വിത്ത് പ്ലഷർ
[ആ നല്ല മനസ്സുള്ള ചെറുപ്പക്കാരനെ എനിക്കും നന്നേ ബോധിച്ചു.... ഇങ്ങനെയുള്ള മെന്റാലിറ്റി അധികമാരിലും ഞാൻ കണ്ടിട്ടില്ല , കണ്ടിട്ടുള്ളവർ വളരെ ചുരുക്കവും]
Suhaib Poniyeri : ബ്രോ...!! ഇങ്ങനത്തെ പോസ്റ്റ് ഇട്ടാൽ വിനയൻ ബ്രോയുടെ ഇമേജ് പോകില്ലേ ?
Vinayan Philip : ഇമേജ് ഉണ്ടായിട്ടു എന്ത് ചെയ്യാനാടാ ? ചാകുമ്പോൾ കൊണ്ട് പോകാനോ ? എഴുത്തുകാരൻ ആകാൻ ആഗ്രഹിക്കുന്നവർ , ഇമേജ് , ഫാമിലി , തുറന്നെഴുതാനും പറയാനും മടി കാണിക്കരുത്......
ഒരേ വിഷയത്തെ കുറിച്ചും എഴുതാതെ എല്ലാത്തരം എഴുത്തുകളും പരീക്ഷിക്കുക..... ഞാൻ ഈ എഴുത്തിന്‍റെ ലോകത്ത് പിച്ച വെച്ചു നടക്കുന്ന കുഞ്ഞല്ലെടാ..... ഞാൻ ബുക്ക് ഇറക്കാനോ ? മാസികയിൽ അച്ചടിക്കാനോ ? എഴുത്തുകാരൻ എന്ന ബഹുമതിക്ക് വേണ്ടി മത്സരിക്കുന്നവനുമല്ല..... എന്‍റെ മനസ്സിന് ആശ്വാസം കിട്ടണം അത്രേയുള്ളൂ..... പിന്നെ എഴുത്തുകാരികളും , എഴുത്തുക്കരന്മാരും ഉള്ള ഗ്രൂപ്പിലെ ഒരു മുതലാളിയല്ലേ നുമ്മക്കും പിടിച്ചു നില്ക്കണ്ടേ എന്ന് വിചാരിച്ചു ഓരോന്നും നിലനില്പ്പിനു വേണ്ടി കാട്ടി കൂട്ടുന്ന പരാക്രമമല്ലേ ബ്രോ ഇതൊക്കെ......
Suhaib Poniyeri : എന്നാൽ ധൈര്യമായി പോസ്റ്റ് ചെയ്യു ബ്രോ..... വിനയേട്ടാ ചിന്നുവിനോടും , കൃഷ്ണ പ്രഭയോടും എന്‍റെ അന്വേഷണം പറയണം..... ചിന്നുവിനെ തിരിച്ച് കൊണ്ടുവരുന്നതിൽ സന്തോഷിക്കുന്നു..... അവസാനം വരെ വായിക്കാൻ ഞാനുണ്ടാകും...
Vinayan Philip : സന്തോഷം.... ബ്രോ..
Suhaib Poniyeri : ബൈ ബ്രോ , പിന്നെ കാണാം..... ചെന്നൈയിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ശവംനാറി പൂവ് നാറുമോ ? മുല്ല നാറുമോ എന്നറിയാൻ കാത്തിരിക്കുന്നു....?
Vinayan Philip : ഇവരാരും നാറില്ല.... വിനയൻ മാത്രം നാറുകയുള്ളൂ..... ഞാൻ ഒരു നാറിയാണല്ലോ ബ്രോ , ഒന്നുകൂടി പരമ നാറി ആണെന്ന് എല്ലാവരെയും അറിയിച്ചു കളയാം... എന്തേ ?
( സങ്കടം കൊണ്ട് അറിയാതെ ഉള്ളിൽ നിന്നും വന്ന വാക്കുകളെ പിന്നെ ചിരിയുടെ സ്മൈലികൾ കൊണ്ട് പൊട്ടി ചിരിയിലേക്ക് മാറ്റി സുഹൈബിനോടു യാത്ര പറയുമ്പോഴും , ചിന്നുവിനോടും , കൃഷ്ണ പ്രഭയോടും ആദ്യം മുതലേയുള്ള സുഹൈബിന്‍റെ ശുഷ്ക്കാന്തി എന്നിലെ പല സംശയങ്ങൾക്കും തിരി തെളിയിക്കുന്നു..... എന്തായാലും സുഹൈബിനെ ഒന്ന് ചീവിയെടുക്കാനുണ്ട് ) ഇപ്പോളെന്തായാലും വേണ്ടാ.....
ഞാൻ ഊണ് കഴിച്ചട്ടില്ല സമയം 2 മണിയായി.....
നേരെ ഹോട്ടലിൽ പോയി.....
40 രൂപ കൊടുത്ത് ഊണ് കഴിക്കുന്നതാ ദിവസവും , അവിടെയെത്തിയപ്പോൾ ആണ് ഇന്ന് ഹോം സ്റ്റേയിൽ രാവിലത്തെ ദോശ ബാക്കിയിരുന്നത് ഓർത്തത്. സാമ്പാർ മാത്രം പാർസൽ മേടിച്ചു തിരിച്ചു വന്നു ബാക്കിയുണ്ടായിരുന്ന ദോശ അകത്താകിയപ്പോൾ 40 രൂപ ലാഭിച്ചതിന്‍റെ സന്തോഷമറിയിച്ച് പുറത്തേക്ക് വന്നോരെമ്ബക്കവും കൂടി ആയപ്പോൾ കണ്ണുകളെ ഇന്നലത്തെ ഉറക്കം പിടികൂടി.... ഉറങ്ങാന് വിചാരിച്ചു മുറിയിലേക്ക് കയറിയപ്പോൾ , സ്കോട്ട് ലാന്റ്കാരുടെ വിളി....
ഗസ്റ്റ് : മിസ്റ്റർ ഫിലിപ്പ്
വിനയൻ : യെസ് , ഹൌ കാൻ ഐ ഹെൽപ്പ് യൂ മാഡം....
പിന്നെ അർനോൾടിന്‍റെയും , സിൽവസ്റ്റർ സ്റ്റാലിനെയും , ഓർമ്മപ്പെടുത്തും വിധം കടിച്ചു പൊട്ടിച്ചുള്ള അവരുടെ ഇംഗ്ലീഷ് കേട്ട് ഞാൻ ഒടുവിൽ.... കിലുക്കത്തിലെ ജഗതി ഹിന്ദി അറിയാതെ ഹിന്ദി പറയുംപോലെ.... ഞാനും കഷ്ട്ടപ്പെട്ടു 'യെസ്' മാഡം 'ഐ അണ്‍ണ്ടെർസ്റ്റുട് എന്ന് പറഞ്ഞു... ഒരുവിധം കാര്യങ്ങൾ മനസ്സിലാക്കിയെടുത്തു.......
അവർക്ക് പോകാനുള്ള ടാക്സി രാവിലത്തേക്ക് 6 മണിക്ക് അറെഞ്ച് ചെയ്യണമെന്നാ അവര് പറഞ്ഞത്.....
പഠിക്കേണ്ട സമയത്ത് നന്നായിട്ട് പഠിച്ചത് കൊണ്ട്.. എനിക്കൊരു ഒന്നര മണിക്കൂർ ഇംഗ്ലീഷ് പടം കണ്ടൊരനുഭൂതി ലഭിച്ചു 5 മിനുറ്റിനുള്ളിൽ..... അവർക്കുള്ള ടാക്സി റെഡിയാക്കി.... പിന്നെ ഞാൻ കിടന്നുറങ്ങി.....
എഴുന്നേറ്റപ്പോൾ ലേറ്റ് ആയി......
പിന്നൊരു വെപ്രാളം ആയിരുന്നു.........
ഉടുത്തൊരുങ്ങി , കൊണ്ടുപോകാനുള്ള എല്ലാം എടുത്ത് ഹോം സ്റ്റേ പൂട്ടി , മാനേജറിന് താക്കോൽ കൊടുത്തിട്ട് ഫോർട്ട്‌കൊച്ചിയിൽ നിന്നും 14 രൂപ ടിക്കറ്റ് എടുത്തു സിറ്റി ബസ്സിൽ കയറി എറണാകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക്.....
നല്ല കോരിചൊരിയുന്ന മഴ....
മഴ നനഞ്ഞു ചെള്ളയൊക്കെ ചവിട്ടി തിക്കിയും തിരക്കിയും ഞാൻ ബസ്സിനുള്ളിൽ കടന്നു കൂടി...
ഇനിയൊരിക്കലും ഒരു ചെന്നൈ യാത്ര വേണ്ടെന്നു വെച്ചതാണ് , സാഹചര്യങ്ങളുടെ സമ്മര്‍ദം വീണ്ടും ചെന്നൈയിലേക്ക്. ഇനിയൊരു യാത്ര എന്തായാലും വേണ്ടാ , ഒരുമിച്ചു കൂടപിറപ്പുകളെ പോലെ കഴിഞ്ഞവന്‍റെ ക്ഷണം നിരസിക്കാൻ വയ്യാത്തത് കൊണ്ടൊരിക്കൽ കൂടി..... ഒരുപാട് സ്വപ്നങ്ങൾ മനസ്സിലിട്ടു നട്ട് വളർത്തിയിരുന്നു അതെല്ലാം തമിഴ് മണ്ണിലിട്ട് കുഴിച്ചു മൂടണം തിരിച്ചു വരുമ്പോൾ എന്‍റെ മനസ്സിലേക്കും ശരീരത്തിലേക്കും പടർന്നു കയറിയ മുല്ലയേയും വേരോടെ പിഴുതെറിയണം എന്നൊക്കെ വിചാരിച്ചു ബസ്സിന്‍റെ വിൻഡോ സൈഡ് സീറ്റ് നോക്കി ഇരുന്നു.
യാത്രയിൽ ചർദി കൂടപിറപ്പായത് കൊണ്ട് ഒരു സൈക്ലോജിക്കൽ അപ്രോച്ച് ഞാൻ പരീക്ഷിക്കാറുണ്ട്. ഒരു ന്യൂസ് പേപ്പർ ഇരിപ്പിടത്തിൽ വിരിച്ചു അതിനു പുറത്തിരിക്കും. പിന്നെയൊരു പേപ്പർ നെഞ്ചത്ത് ഷർട്ടിൽ കൊളുത്തി വെക്കും.... ഇങ്ങനെ ചെയ്‌താൽ ചർദിക്കില്ല എന്നൊരു വിശ്വാസവും എനിക്കുണ്ട്... എന്നാലും ഒരു സേഫ്റ്റിക്ക് വേണ്ടി ഞാൻ ബസ്സെപ്പോൾ എടുക്കും എന്ന് ചോദിച്ചതിന് ശേഷം പുറത്തിറങ്ങി. നല്ല മഴ നേരെ കണ്ട കടയിലേക്ക് കയറി ഒരു 5 കവർ പ്ലാസ്റ്റിക് കിറ്റ് മേടിച്ചു , 2 ചെറുനാരങ്ങയും , പിന്നെ കൈയിലുണ്ടായിരുന്ന ചർദിക്കുള്ള മരുന്നും കഴിച്ചു. തൊട്ടടുത്ത കടയിൽ നിന്നും എന്തെങ്കിലും ലൈറ്റ് ആയിട്ട് കഴിക്കാന് വിചാരിച്ചു അങ്ങോട്ട് കയറിയപ്പോൾ കറുത്തിരുണ്ട 5 അടി പൊക്കവും 4 അടി നീളവുമുള്ള ഒരു കാട്ടുമാക്കാൻ കൈയിലും നെഞ്ചിലുമായി മസാല ദോശയും , നെയ്യ്റോസ്റ്റുമെല്ലാം താങ്ങി പിടിച്ചു വരുന്നു ഇനിയവിടെ നിന്ന് കഴിച്ചാൽ അവന്‍റെ നെഞ്ചത്തെ പൂടയെല്ലാം എന്‍റെ വയറ്റതാകും. അതുകൊണ്ട് തൊട്ടടുത്ത പട്ടന്മാരുടെ വെജ് കടയിലേക്ക് കയറി പൂരി മസാല വാങ്ങിച്ചു. പൂരിക്ക് നല്ല മയം , നല്ല പരുവം ആഹാ നല്ല രുചി...
സ്വയം ഭല്ലേബേഷ് എന്നൊക്കെ പറഞ്ഞു കഴിച്ചു തുടങ്ങി രുചി കൂടി കൂടി വന്നു നല്ല ഉപ്പും. പ്ലേറ്റിലിരുന്നത് കഴിച്ചു തീർത്തിട്ടു ഒരു പൂരി കൂടി പറയാൻ തിരിഞ്ഞപ്പോളാണ് ഉപ്പിന്‍റെ കഥയറിയാൻ കഴിഞ്ഞത് :( കോഴിക്കോട്ടുകാര് ഹൽവാ ഉണ്ടാകുന്നത് പോലെ ഒരു അണ്ണാച്ചി അവന്‍റെ ശരീരത്തിലെ വിയർപ്പും കഴുത്തിലെയും , കക്ഷത്തിലെയും അഴുക്കെല്ലാം ഉരുട്ടിയെടുത്ത് പൂരിയ്ക്കുള്ള മാവ് കുഴച്ചെടുക്കുന്നു.... വായിലിരിക്കുന്ന പൂരി ഇറക്കണോ അതോ തുപ്പികളയണോ..... തുപ്പിയാൽ പാവം സപ്ലൈർ ചെക്കന്‍റെ കൈയ്ക്ക് പണിയാകുമല്ലോ എന്ന് കരുതിയിട്ടു മാത്രം മനസ്സിലാ മനസ്സോടെ വിഴുങ്ങിയിട്ട് ഗ്ലാസിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു അവിടെന്നു ചാടിയോടി ബസ്സിൽ വന്നിരുന്നു...
ബസ് പുറപ്പെട്ടു....
കൈയിലെ മൊബൈൽ എടുത്തു അതിൽ സ്റ്റെപ്പിനിയെ സ്വിച്ച് ഓഫ് ചെയ്തു വെച്ചു...
സ്റ്റെപ്പിനിയുടെ ടച്ചിനു കംപ്ലെയിന്റ്റ് ആണ്..... അതുകൊണ്ട് ആണ്ട്രോയിടിൽ ആണ് കളികൾ മുഴുവൻ...... :-)
മുല്ലയെ പ്രണയിച്ച ശവംനാറി പൂവിന്‍റെ കഥയുടെ ബാക്കി എഴുതണം ? എന്തൂട്ട് എഴുതും ? ഒരാവേശത്തിൽ ഒരു കഥ പറയാന്ന് വിചാരിച്ചു , പക്ഷെ ഒരന്തവും കുന്തവുമില്ലാതായി പോയി..... ഈശോയെ നീ ഒരു വഴി കാണിച്ചു തരണേ കഥയെ മുൻപോട്ടു കൊണ്ട് പോയെ പറ്റൂ....
അല്ലെങ്കിൽ ,
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ മെംബേർസ് എല്ലാം കൂടി നമ്മളെ പൊങ്കാലയിട്ട് കൊണ്ടിരിക്കുകയാ ? അല്ലങ്കിലേ എന്നോട് കലിപ്പില് നില്ക്കുകയാ ഗ്രൂപ്പിലെ സ്ത്രീ ജനങ്ങൾ മുഴുവൻ..... ഇടയ്ക്കിടയ്ക്ക് സ്ത്രീകൾക്ക് ഓരോ കൊട്ട് കൊടുക്കും വിധം നുമ്മ ഓരോ പോസ്റ്റ് ഇടും.... അവരത് ഏറ്റ് പിടിക്കും.... അതൊരു ചർച്ചയാകും.... ആ പോസ്റ്റ് ചൂട് പിടിച്ചു കത്തി തുടങ്ങും.... ചിലപ്പോൾ പാവം വീട്ടിലിരിക്കുന്ന എന്‍റെ അമ്മയും മമ്മിയും പെങ്ങൾമാരെ വരെ മെംബേർസ് ചീത്ത വിളിക്കും.....
പക്ഷെ നുമ്മ ' കല്ലിവല്ലി ' ആറ്റിറ്റ്യൂഡിൽ അങ്ങ് നില്ക്കും..
എന്തെങ്കിലും പറഞ്ഞു ഒപ്പോസ് ചെയ്യാൻ പോയാൽ തീർന്നു.... എല്ലാ പെണ്‍പടകളും കൂടി നുമ്മയെ കടിച്ചും മാന്തിയും വലിച്ചു കീറുമെന്ന് അറിയാവുന്നത് കൊണ്ട്....
വലിയ ബുദ്ധി ജീവി നാട്യത്തിൽ അങ്ങ് നില്ക്കും എങ്ങനെ "മൗനം വിദ്വാനു ഭൂഷണം" എന്ന സ്റ്റൈലിൽ സത്യം പറയാലോ പെണ്‍പടകളെ നിങ്ങളെ പേടിച്ചിട്ടാട്ടോ..... :P എന്നാലും ഇൻബോക്സിൽ വന്നു ചീത്ത വിളിക്കുന്ന പെണ്‍പുലികൾ വരെയുണ്ട് നമ്മുടെയീ എഴുത്തുപ്പുര ഗ്രൂപ്പിൽ..... എന്നാലും സാരമില്ല ഇട്ടു കൊടുത്ത് ഒരു പഴയ പോസ്റ്റ്..... ഒരു തർക്കത്തിന് തിരി കൊളുത്തിയ സന്തോഷത്തിൽ....
കഥയെ ഇനിയെൻങ്ങനെ മുൻപോട്ടു കൊണ്ട് പോകുമെന്ന് വിചാരിച്ചു ആലോചിച്ചിരിക്കുംപോൾ ബസ് ഒരു സഡൻ ബ്രേക്കിട്ടു....
വഴിയിൽ നിന്നുമൊരുത്തൻ കൈ കാണിച്ചു നിറുത്തുന്നതിന് പകരം ബസിനു മുൻപിൽ വട്ടം ചാടിയാണ് നിറുത്തിച്ചത്. അതിനു തന്തയ്ക്കും തള്ളയ്ക്കും വിളി ഡ്രൈവർ മുതൽ യാത്രക്കാർ വരെ വിളിച്ചു.... അതൊന്നും കൂസാക്കാതെ കൈയിലൊരു ബാഗും തൂക്കി കാറ്റത്താടിയുലയും കിളിക്കൂടിനെ പോലെ ആ മാരണം എന്‍റെ അടുക്കലേക്ക് വന്നു... ഞാനും വിചാരിച്ചു ദൈവമേ അടിച്ചു ഫിറ്റായിട്ടുള്ള ഒരുത്തന്‍റെ അടുത്തിരുന്നാൽ പണി പാളുമെന്നു അറിയാം ഞാനെഴുനേറ്റു ഒന്ന് നോക്കി എന്‍റെ സീറ്റ് ഒഴിച്ചു ബാക്കിയെല്ലാം ഫുൾ ആണ്.....
മനസ്സില് ഒരായിരം തെറി വിളിച്ചിട്ട് ഞാൻ പറഞ്ഞു "ജാഗ്ഗൊ നീ അറിഞ്ഞോ ഞാൻ പെട്ടൂട്ടാ".....!!
ഒരു ഗതിയും പരഗതിയുമില്ലാതെ ഞാൻ ഇരിപ്പിടത്തിലിരുന്നു പുറത്തെ കാഴ്ച്ചകൾ നോക്കി കൊണ്ടിരിന്നു...
എക്സ്ക്യൂസ്മി ബ്രദർ
വിനയൻ : യെസ്....
കാൻ ഐ സിറ്റ് ഹിയർ ?
വിനയൻ : ഇരുന്നോളൂ
പിന്നെന്തുവാടോ നോക്കി നിൽക്കുന്നത് തന്‍റെ ബാഗെടുത്ത് മാറ്റി വെച്ചൂടെ..
(കുറച്ചു ഉച്ചത്തിൽ പറഞ്ഞു)
വിനയൻ : സോറി , സോറി..... ഒച്ചയെടുക്കണ്ട , ഞാൻ ശ്രദ്ധിച്ചില്ല
(ബാഗെടുത്ത് മാറ്റി മുകളിലോട്ടു വെച്ചു,,,,വീണ്ടും സീറ്റിലിരുന്നു പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണോടിച്ചു)
പെട്ടെന്ന് എന്‍റെ ഷർട്ടിൽ കൊളുത്തിയിരുന്ന പേപ്പർ ആരോ വലിച്ചെടുത്ത പോലെ....
നോക്കിയപ്പോൾ....
വിനയൻ : ടോ.... താനെന്താ ഈ കാണിക്കുന്നത് ?
കണ്ടില്ലേ ? ബ്രോ ? ഞാനെന്താ കാണിക്കുന്നതെന്ന്.....
വിനയൻ : താൻ കാണിച്ചത് മനസിലായി ? താനെന്തിനാ എന്നോട് ചോദിക്കാതെ എന്‍റെ പേപ്പർ എടുത്ത് തന്‍റെ കൈയും മുഖവും തുടയ്ക്കുന്നത് ?
ബ്രോ , മഴ നനഞു വന്നതല്ലേ , അതുകൊണ്ടാ....ബാഗിലുണ്ട് പേപ്പർ ഞാൻ വേറെ തരാം.... കൈയിലെ വെള്ളം തുടച്ചു കളഞ്ഞു ബാഗിൽ കൈയിടാന്ന് വിചാരിച്ചു...
അതുമല്ല ഇത് പഴയ പത്രമല്ലേ ? പിന്നെ ചർദിക്കുമെന്ന് പേടിച്ചല്ലേ.... ബ്രോ ഇത് നെഞ്ചത്ത് വിരിച്ചു വെച്ചത്..... ഇതൊക്കെ അന്ധവിശ്വാസങ്ങൾ അല്ലേ....
ഇന്നാ ബ്രോ ഇന്നത്തെ പേപ്പർ വായിക്കുകയോ ? നെഞ്ചത്ത് വെക്കുകയോ ? കക്ഷത്തോ ഏത് കോ ?
വിനയൻ : ടോ....! താനെന്താ ചീത്ത പറയുന്നത്....
അയ്യോ അല്ല ബ്രോ
കക്ഷത്തോ അല്ലേൽ ഏതു കോർണറിലോട്ടെങ്കിലും വെച്ചോ ? എന്നാ പറഞ്ഞത്.....
കോർണറിന്‍റെ കാര്യം പറഞ്ഞപ്പോൾ ആണ്....
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ നാളത്തെ ചാറ്റ് കോർണറിലെ മെമ്പർ ആരെയാക്കിയെന്നു അറിയില്ലാ.....
മൊബൈൽ എടുത്ത് മുകുന്ദ് ജീയെ ഒന്ന് കറക്കി.....
ഏതോ ഒരു പന്നാക്ക് ചാണപൊളി കോൾ മീ ട്യൂണ്‍....
മുകുന്ദൻ ജീ : എന്തേ മുതലാളി ?
വിനയൻ : മുകുന്ദേട്ടാ...... ഇന്നത്തെ ഗസ്റ്റ് റെഡിയല്ലേ ചാറ്റ് കോർണറിൽ.....
മുകുന്ദൻ ജീ : നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ഞാൻ എന്നെ മുകുന്ദേട്ടാന്ന് വിളിക്കരുതെന്നു......
കൊച്ചു മക്കളുടെ പ്രായമുള്ള പിള്ളേര് വരെ നിന്‍റെ ഒറ്റ ഒരുത്തന്‍റെ ആക്കിയുള്ള വിളി കാരണം......എല്ലാരും ഇപ്പോൾ " മുകുന്ദേട്ടാ " എന്നാണു വിളിക്കുന്നത്.....
വിനയൻ : അതിനെന്താ മുകുന്ദേട്ടാ , നിങ്ങൾ സുന്ദരനല്ലേ..... ചെറുപ്പമല്ലേ.....
മുകുന്ദൻ ജീ : അതൊക്കെ ആണ്.... ഈ മാസത്തെ ചിലവ് കൂടി പോയി.... എന്നാ വൈഫ് പറയുന്നത്.....
വിനയൻ : എന്തിന് ?
മുകുന്ദൻ ജീ : തലയിലടിക്കണ ഡൈ ഈ മാസം 3 ബോട്ടിൽ മേടിച്ചു , പിന്നെ ബോഡി സ്പ്രേ 4 എണ്ണം..... ഇന്റര്നെറ്റ് 600 രൂപയായി..... മൊബൈൽ കോൾ റീ-ചാർജിംഗ് 300 രൂപ , പിന്നെ 2 ജീൻസും , 2 ടി-ഷർട്ടും ഒരു റേയ്ബാൻ കൂളിംഗ് ഗ്ലാസും വാങ്ങി 8000 പോയി മൊത്തം ചിലവ് 12,000 എനിക്ക് മാത്രമായി....
വിനയൻ : ഓഹ് മൈ ഗോഡ്..... നിങ്ങക്ക് ഇതെന്തു പറ്റി....
മുകുന്ദൻ ജീ : ഞാൻ ഇപ്പോൾ അഡ്മിൻ ആണല്ലോ.... അപ്പോൾ ഒരുപാട് അക്ഷരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോളിംഗ് ചെയ്യും.... പിന്നെ നമ്മുടെ പുരയിലെ പിള്ളേരെയൊക്കെ ഇടയ്ക്ക് റോഡിൽ വെച്ചൊക്കെ കാണും.....
വിനയൻ : അതിനു ?
മുകുന്ദൻ ജീ : അവർക്ക് ഒരു ഗ്ലാസ് വെള്ളമൊക്കെ മേടിച്ചു കൊടുക്കണ്ടേ ? അപ്പോൾ വൃത്തിക്കും മെനയ്ക്കും നടക്കാന്ന് വിചാരിച്ചു...
വിനയൻ : പിന്നെ , ആ സിട്ടൻ നിങ്ങളെ വിളിച്ചിട്ട് , നിങ്ങൾ കണ്ടിട്ടും തിരക്കാണെന്ന് പറഞ്ഞു പോയെന്നൊക്കെ കേട്ടല്ലോ....
മുകുന്ദൻ ജീ : അത് പിന്നെ എനിക്ക് വേറൊരു ബിസിനസ് മീറ്റിംഗ് ഉണ്ടായിരുന്നു....
വിനയൻ : അപ്പോൾ സിട്ടൻ പറഞ്ഞല്ലോ , നിങ്ങൾ ബേക്കറിയിൽ ഇരുന്നു ഏതോ ഒരു കിളിയുമായി ജ്യൂസ് കുടിക്കുന്നുണ്ടായിരുന്നു എന്ന്...
മുകുന്ദൻ ജീ : സിട്ടൻ, ആ പൊട്ടന് വട്ടാ.... വെറുതെ ഓരോ കള്ള കഥകൾ അടിച്ചിറക്കുകയാ.....
വിനയൻ : പിന്നല്ലാതെ എനിക്കറിഞ്ഞൂടെ മുകുന്ദേട്ടനെ....
മുകുന്ദൻ ജീ : നീയിപ്പോൾ വിളിച്ചതെന്താ മുതലാളി ? അത് പറ , മനുഷ്യൻ ഇവിടെ ഭാര്യയുടെ വഴക്ക് കേട്ട് പൊറുതി മുട്ടിയിരിക്കുകയാ...
വിനയൻ : അല്ലാ....!! മുകുന്ദേട്ടാ നിങ്ങളീ 8000 രൂപയ്ക്ക് എന്തിനാണിപ്പാ ഡ്രസ്സ് മേടിച്ചത്....
മുകുന്ദൻ ജീ അതിപ്പോൾ നീയല്ലേ പറഞ്ഞത്.... ജനുവരിയിൽ 15 , 16 , 17 നുമ്മക്ക് എല്ലാവർക്കും കൂടി കാലിക്കറ്റ് പോയി അടിച്ചു പൊളിക്കാന്ന്.....
മഗേഷ് ബോജി കാറെടുത്ത് നമ്മളെ കറക്കുമെന്നും , പിന്നെ രേഷ്മയേയും , ദിവ്യ പ്രഭയേയും , ഗീതാ റാണിയേയും , സുധ പ്രസന്നനേയും , ജാഫർ വണ്ടൂരിനെയും , രഘു കെ വണ്ടൂരിനെയും പിന്നെ വരുന്ന വഴിക്ക് പാലക്കാട് ഇറങ്ങി... സനി ഭാനുവിനെയും , ശിവാനി ദിവ്യയെയും , ചിന്നുവിനേയും , കവിത മോഹൻ ദാസിനേയും എല്ലാം കാണാമെന്നു......
വിനയൻ : അതിനു....
മുകുന്ദൻ ജീ : അല്ല അവരോടൊപ്പം നിന്ന് ഓരോ സെല്ഫി എടുക്കണ്ടേ? എനിക്ക് (നാണത്തോടെ).... നുമ്മടെ ഗ്ലാമർ കുറയ്ക്കാൻ പാടില്ലലോ....
ദിവ്യ പ്രഭയോടൊപ്പം എനിക്കൊരു മൂന്നാലു സെല്ഫി എടുക്കണം....
വിനയൻ : ഹഹഹഹ...! അപ്പോൾ അതാണ് ഇളക്കം.....??
അന്നാലും എന്‍റെ മുകുന്ദേട്ടാ.... ഞാനൊരു തമാശ പറഞ്ഞപ്പോൾ നിങ്ങളിമാതിരി പണി കാണിക്കണ്ടായിരുന്നു.....
മുകുന്ദൻ ജീ : അയ്യോടാ മോനെ.... ചതിക്കല്ലേ.... വീട്ടില് മോനെ കാണിക്കാതെ ബാറ്റയിൽ നിന്നും പുത്തൻ ഒരു ലെതർ ഷൂസും മേടിച്ചു വെച്ചേക്കുകയാ അതിനു 3000 വേറെയായി..... അത് വീട്ടിൽ പറഞ്ഞട്ടില്ല... പറഞ്ഞാൽ.... എന്‍റെ കിടപ്പ് അപ്പുറത്തെ വീട്ടിലെ ഹൃത്തിക്ക് റോഷനോടൊപ്പം ആകും....
വിനയൻ : അതേതു ഹൃത്തിക്ക്?? ബംഗാളിയാണോ ?
മുകുന്ദൻ ജീ : അല്ലടാ കോപ്പേ.... അപ്പുറത്തെ വീട്ടിലെ പട്ടിയെ ഇവിടത്തെ പിള്ളേര് കളിയാക്കി വിളിക്കുന്നതാ....
താത്തയും , രേഷ്മയും ഗസ്റ്റിനെ റെഡിയാക്കി .....നുമ്മടെ ഗീതാറാണിയാ.... ഇന്നത്തെ ഗസ്റ്റ്
വിനയൻ : ഓഹോ.... നുമ്മടെ ഗീതാ റാണിയോ ?
മുകുന്ദൻ ജീ : ഹോ...! നിന്‍റെയൊരു കാര്യം ഞാനൊരു പഞ്ചിന് വേണ്ടി പറഞ്ഞതാ....
വിനയൻ : ഹും ഹും... നല്ല കട്ടിയുള്ള ചോദ്യം ചോദിക്കണേ അഡ്മിൻസിന്‍റെ വില കളയരുത് ?
മുകുന്ദൻ ജീ : ഞാൻ നല്ലൊരു ചോദ്യം റെഡിയാക്കിയിട്ടുണ്ട്....
വിനയൻ : എന്താണ് ചോദ്യം ?
മുകുന്ദൻ ജീ : ഗീതാറാണി ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ?
വിനയൻ : മുകുന്ദേട്ടാ എന്ന് വിളിച്ച നാവ് കൊണ്ട് നിങ്ങളെന്നെ മാറ്റി വിളിപ്പിക്കും.... എന്തേലും ചോദിക്ക് ? ഞാൻ വെക്കുകയാ.... ഞാൻ പോയിട്ട് വരട്ടെ കാണിച്ചു തരാം....
മുകുന്ദൻ ജീ : മോനെ...! നുമ്മടെ അഡ്മിൻ രമ്യ ബാബു അവിടെയാണെന്നറിയാലോ ?
വിനയൻ : അറിയാം...
മുകുന്ദൻ ജീ : നീയവളെ കാണാൻ പോകുമോ ?
വിനയൻ : പോകും.....
മുകുന്ദൻ ജീ : മുകുന്ദേട്ടന്‍റെ അന്വേഷണം പറയാൻ മടിക്കണ്ട.....
വിനയൻ : ഹലോ... കേൾക്കാൻ പറ്റുന്നില്ലാ.....റേഞ്ച് ഇല്ലാ.....
(എന്ന് പറഞ്ഞു ഫോണ്‍ കട്ടാക്കി)
ഹോ.... എന്‍റെ പോന്നോ........ കർത്താവേ.....
തൊട്ടടുത്ത് ഇരിക്കുന്നത് സഞ്ചരിക്കുന്ന ബാറാണെന്ന് തോന്നുന്നു.....
ബാഗ് തുറന്നപ്പോൾ ആൽക്കഹോളിന്‍റെ രൂക്ഷ ഗന്ധം.....
പോക്കറ്റിൽ നിന്നും പാൻപരാഗിന്‍റെ പാക്കറ്റ് പൊട്ടിച്ചു വായിലിട്ടു ചവച്ചു കൊണ്ടിരുന്നു.....
എനിക്കാണെങ്കിൽ ചർദിക്കാനും വരുന്നുണ്ട്.... പെട്ടുപോയില്ലേ സഹിക്കാം......
എക്സ് ക്യൂസ് മീ.... ബ്രോ
വിനയൻ : യെസ്...
കുറച്ചു നേരം ഞാൻ ജനൽ സൈഡിൽ ഇരുന്നോട്ടെ.... ഇടയ്ക്ക് ഇടയ്ക്ക് തുപ്പാൻ വരും അതുകൊണ്ടാ....
വിനയൻ : ഓകെ പക്ഷെ മാറി തരണം....[വേലിയിലിരുന്ന പാമ്പിനെയെടുത്തു ജനാലക്കരികിൽ വെച്ചത് പോലെയായി]....
(തുടരും....)
"മുല്ലയെ പ്രണയിച്ച ശവംനാറി പൂവിന്‍റെ കഥ"
ഭാഗം - 3 & 4
ചിന്നുവിന്‍റെ ഓർമ്മച്ചെപ്പ്
ഭാഗം - 21 & 22
രചന :- വിനയൻ.
[കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ , മരിച്ചവരുമായോ ഏതെങ്കിലും തരത്തിൽ സാമ്യമുണ്ടായാൽ അതെന്‍റെ മാത്രം കുറ്റമായിരിക്കും. ചിന്നുവിന്‍റെ ഓർമച്ചെപ്പ് തുറന്നാൽ അതിൽ നിന്നും പൊഴിയുന്നത് അവൾ ജീവിതത്തിൽ സ്വരുകൂട്ടി വെച്ച ഓർമകൾ മാത്രമായിരിക്കും ആ ഓർമകളെ അക്ഷരങ്ങളിലൂടെ കോർത്തിണക്കി ഞാനൊരു കഥ എഴുതുകയാണ് ചിന്നുവിലൂടെ കഥ പലരുടെയും ജീവിതത്തിലേക്ക് മാറി മറിയും കുളിരണിയിക്കുന്ന കാറ്റിനോട് കഥകള്‍ ചൊല്ലിയ അവള്‍ ഇതുവരെ കാണാത്ത കാഴ്ചകള്‍ കണ്ടും കേട്ടും ഒടുവിൽ ചിന്നുവിന്‍റെ ഓർമച്ചെപ്പിലേക്ക് മടങ്ങിയെത്തും അതുകൊണ്ട് എല്ലാവരുടെയും അനുഗ്രഹവും , പ്രോത്സാഹനവും എന്നും ചിന്നുവിന്‍റെ കൂടെയുണ്ടാകണമെന്ന വിശ്വാസത്തിൽ കഥ തുടരുന്നു.]
ഇരുപതാം ഭാഗം വായിക്കുന്നതിന് വേണ്ടി -->> https://www.facebook.com/photo.php?fbid=439776036146434&set=gm.1657403601188722&type=3&theater
ഉറങ്ങാന് വിചാരിച്ചു മുറിയിലേക്ക് കയറിയപ്പോൾ , സ്കോട്ട് ലാന്റ്കാരുടെ വിളി....

മൊബൈൽ എടുത്ത് Mukundan Kunnaril ജീയെ ഒന്ന് കറക്കി.....

മുകുന്ദൻ ജീ : അതൊക്കെ ആണ്.... ഈ മാസത്തെ ചിലവ് കൂടി പോയി....... എന്നാ വൈഫ് പറയുന്നത്.....

തൊട്ടടുത്ത് ഇരിക്കുന്നയാൾ സഞ്ചരിക്കുന്ന ബാറാണെന്ന് തോന്നുന്നു.....

കുറച്ചു നേരം ഞാൻ ജനൽ സൈഡിൽ ഇരുന്നോട്ടെ.... ഇടയ്ക്ക് , ഇടയ്ക്ക് എനിയ്ക്ക് തുപ്പണം അതുകൊണ്ടാ....
വിനയൻ : ഓകെ.... പക്ഷെ മാറി തരണം....
[വേലിയിലിരുന്ന പാമ്പിനെയെടുത്തു ജനാലക്കരികിൽ വെച്ചത് പോലെയായി]....
ഞാൻ ഇടയ്ക്കിടയ്ക്ക് അയാളുടെ ചേഷ്ഠകളൊക്കെ നോക്കി നിന്നു.....
എന്തൊക്കെയ്യോ ചിന്തകളിൽ മുഴങ്ങി അയാൾ ചെവിയിൽ ഹെഡ് ഫോണും കുത്തി പാട്ടോ റേഡിയോയൊ കേൾക്കുകയാണെന്ന് തോന്നുന്നു. ആകെ മെലിഞ്ഞു ക്ഷീണിച്ച രൂപം, അഞ്ചടി ആറിഞ്ച് നീളവും അൻപത്തഞ്ച് കിലോയോള്ളം ഭാരവും തോന്നിക്കുന്ന ശരീര പ്രകൃതം, പ്രായം 32 നോട് അടുത്തിരിക്കുന്നു, കണ്ണുകൾ നന്നേ കുഴിഞ്ഞിരിക്കുന്നു. തലമുടികളെല്ലാം നരച്ചു തുടങ്ങിയിരിക്കുന്നത് വാർദ്ധക്യത്തിലേക്ക് കടക്കുന്നു എന്നതിനുള്ള സൂചനയെന്ന പോലെ.. നിദ്ര കണ്ണുകളെ തഴുകിയിട്ട് ഒരുപാട് ദിവസങ്ങളായെന്ന് കണ്‍തടങ്ങളിലെ കറുപ്പ് വിളിച്ച് പറയുന്നുണ്ടായിരുന്നു. കവിളുകൾ കുഴിഞ്ഞ് താടിയെല്ലുകൾ തള്ളി നിൽക്കുന്നു. നിരാശയുടെ കാണാകയത്തിൽ മുങ്ങി കിടക്കുകയാണെന്ന് ആ മുഖം ഓർമപ്പെടുത്തുന്നുണ്ടായിരുന്നു.
എന്തായാലും പാമ്പിനെയെടുത്ത് ജനാലകരികിലിരുത്തി ഇനിയോപ്പോൾ എന്തായാലും ഒന്ന് പരിചയപ്പെട്ടേക്കാം പുള്ളിക്കാരനിൽ നിന്നും എഴുതാൻ എന്തെങ്കിലും ത്രെഡ് കിട്ടിയാലോ ? എന്ന് വിചാരിച്ചു , പാട്ട് കേട്ടിരുന്ന പാമ്പിനെ ഞാൻ പതുക്കെ ഒന്ന് തോണ്ടി വിളിച്ചു. അയാൾ ഹെഡ് ഫോണ്‍ ചെവിയിൽ നിന്നും മാറ്റി വെച്ചു.
എന്താണ് ബ്രോ ?
വിനയൻ : ചുമ്മാ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ... നുമ്മക്ക് ഓരോന്നും പറഞ്ഞിരിക്കാം ചെന്നൈ വരെ
എന്താണ് ചർദ്ദിക്കാതിരിക്കാൻ ആണോ ?
വിനയൻ : ഹേയ് അങ്ങനെയൊന്നുമില്ല.... ഭായിയുടെ പേരെന്താ ?
ഒരു പേരിലൊക്കെ എന്തിരിക്കുന്നു ബ്രോ ?
വിനയൻ : അറിഞ്ഞിരിക്കാൻ വേണ്ടിയാ പറയു ബ്രോ ?
എന്‍റെ പേര് 'മനുഷ്യൻ'
വിനയൻ : ശോ...!! നിങ്ങളെന്തു മനുഷ്യനാ ആളെ വടിയകാതെ പേര് പറ ഭായി....
ഞാൻ പറഞ്ഞല്ലോ ബ്രോ എന്‍റെ പേര് മനുഷ്യൻ എന്നാണു...
[അയാള് പറഞ്ഞതില് എനിക്കങ്ങട് അത്ര വിശ്വാസമൊന്നും തോന്നിയില്ലാ...ഇതൊരു മാതിരി പാമ്പിനെയെടുത്ത് വേറെങ്ങാണ്ടും വെച്ചത് പോലെയായി] നീരസത്തോടെ ഞാൻ മിണ്ടാതെ ടി.വിയിലെ തമിഴ് സിനിമ നോക്കി കൊണ്ടിരുന്നു വിക്രത്തിന്‍റെ ഐ ആണെന്ന് തോന്നുന്നു..... അതുക്കും മേലെയാണ് എന്‍റെ സൈഡിൽ ഇരിക്കുന്ന മാരണം എന്നും പറഞ്ഞു ഞാൻ മൊബൈൽ എടുത്തു. നെറ്റ് ഓണ്‍ ചെയ്തു....
(ശ്..ശ്ശ് വിളി.....)
മനുഷ്യൻ : ബ്രോ നിങ്ങളുടെ പേരെന്താ ?
[ദൈവം എനിക്കായിട്ട് ഗോൾ അടിക്കാൻ ഇട്ടു തന്ന ഓഫർ ആണിത് ഒട്ടും പാഴാക്കാതെ തന്നെ വലതു വശം ചേർന്നൊരൊറ്റ കീറു}
വിനയൻ : എന്‍റെ പേര് 'മാനവൻ'
[ഹോ എന്തെന്നില്ലാത്ത അനുഭൂതിയോടെ ഞാനൊന്ന് ഞെളിഞിരുന്നപ്പൊൾ അടിച്ച ഗോൾ ഓഫ് സൈഡ് ആയിപ്പോയെന്നും പറഞ്ഞു റെഫറി വിസിൽ അടിച്ചത് പോലെ ആ മനുഷ്യൻ കിടന്നു പൊട്ടി പൊട്ടി ചിരിക്കുന്നു ഒരു ഭ്രാന്തനെ പോലെ....]
വിനയൻ : എന്താണ് മനുഷ്യാ നിങ്ങള് ഭ്രാന്തനെ പോലെ പൊട്ടി ചിരിക്കുന്നത്.....
മനുഷ്യൻ : മാനവകുലത്തെ അപമാനിക്കാൻ വേണ്ടി ഓരോ പേരിട്ടു വന്നോളും മോനെ മാനവനെന്ന "വിനയാ"
വിനയൻ : എന്താ പറഞ്ഞത് ?
മനുഷ്യൻ : മോനേ വിനയാ...
വിനയൻ : എന്തോ ?
മനുഷ്യൻ : അങ്ങനെ വഴിക്ക് വാ വിനയാ....
വിനയൻ : പറ എന്നെ എങ്ങനെ മനസിലായി ?
മനുഷ്യൻ : നീ ഫേസ്ബുക്കിലെ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പ് മുതലാളി അല്ലേ ?
വിനയൻ : അതെ നുമ്മടെ ഗ്രൂപ്പ് ആണ് അത്....
മനുഷ്യൻ : നിന്‍റെ ആ ഗ്രൂപ്പിലെ സാധാരണ ഒരു മെമ്പർ ആണ് ഈ ഞാൻ.
വിനയൻ : ച്ഛെ...!! നുമ്മക്ക് സന്തോഷമായിട്ടോ നൈസ് റ്റു മീറ്റ് യൂ എഗയിൻ....
മനുഷ്യൻ : വോ തന്നെ തന്നെ പക്ഷെ നിന്നെ എല്ലാവരും 'ഭൂർഷാ' എന്നാണോ വിളിക്കുന്നത് ?
വിനയൻ : അതെന്താ മനുഷ്യാ അങ്ങനെ പറഞ്ഞത് ?
മനുഷ്യൻ : അല്ലാ ഒടുക്കത്തെ നിയമങ്ങങ്ങളും , പട്ടാള ചിട്ടയും ആണല്ലോ ?
വിനയൻ : ഗ്രൂപ്പിനെ നല്ല രീതിയിൽ നടത്താൻ അങ്ങനെയൊക്കെ വേണം ബ്രോ...
മനുഷ്യൻ : എന്തായാലും ഗ്രൂപ്പ് അടിപൊളിയാണ്...
പിന്നെ നിന്‍റെ വിരഹമെഴുത്ത് നുമ്മക്ക് അങ്ങട് പെരുത്തിഷ്ട്ടാ......
വിനയൻ : അതെന്താ നിങ്ങളും വിരഹ കാമുകൻ ആണോ ?
മനുഷ്യൻ : "വീടില്ലാത്തവനോട് വീടിന് ഒരു പേരിടാനും മക്കളില്ലാത്തവനോട് കുട്ടിക്ക് ഒരു പേരിടാനും കൂട്ടുകാരാ നീ പറയവെ രണ്ടുമില്ലാത്തൊരുവന്‍റെ നെഞ്ചിലെ തീ കണ്ടുവോ" എന്ന് കേട്ടിട്ടുണ്ടോ ?
വിനയൻ : ഇത് കവി അയപ്പന്‍റെ വരികൾ അല്ലേ ?
മനുഷ്യൻ : അപ്പോൾ നീ ആള് മിടുക്കൻ ആണ്...
വിനയൻ : പിന്നേ....
മനുഷ്യൻ : ഇതേ വരികൾ പോലെ തന്നെയാണ് കുടിയനായിട്ടുള്ള ഒരാളോട് നിങ്ങളെന്തിനാണ് കുടിക്കുന്നത് ? നിങ്ങള്ക്ക് ജീവിതത്തോടു നിരാശയുണ്ടോ ? വിരക്തിയുണ്ടോ ? നിരാശ കാമുകനാണോ എന്നൊന്നും ?
വിനയൻ : അതും ഇതുമായിട്ടു എന്ത് ബന്ധം....
മനുഷ്യൻ : ഞങൾ കവികൾക്ക് അങ്ങനെ പ്രത്യേകിച്ചു ബന്ധമൊന്നും ഇല്ല... ഞങ്ങളുടെതായ രീതിയിൽ എല്ലാത്തിനെയും ബന്ധിപ്പിക്കും....
വിനയൻ : ഹോ... അങ്ങനെ. കവിയാണല്ലേ ?
മനുഷ്യൻ : അതെല്ലോ....
വിനയൻ : എങ്കിൽ നിങ്ങൾ എഴുതിയ കവിതകൾ ഒന്ന് പറയാമോ ? അല്ലെങ്കിൽ നുമ്മടെ എഴുത്തുപ്പുരയിൽ ഇട്ട പോസ്റ്റ് പറഞ്ഞാലും മതി....
മനുഷ്യൻ : മോനെ വിനയാ നിന്‍റെ ഐഡിയ മനസിലായി , എന്‍റെ ഐ.ഡി അറിയണം അത് വഴി എന്‍റെ പേരും ഊരും ? അല്ലേ ? വേണ്ടാ....
വിനയൻ : ഛെ...!! ഇങ്ങനെയൊരു വൃത്തിക്കെട്ട മനുഷ്യൻ ഞാനങ്ങനെ വിചാരിച്ചിട്ട് പോലുമില്ല....സത്യായിട്ടും...
മനുഷ്യൻ : നിന്നെ നന്നായിട്ട് അറിഞ്ഞൂടെ.... 'You Are The King Of Cunning Fox'
വിനയൻ : ശോ...! എനിക്ക് വയ്യ....
മനുഷ്യൻ : നിനക്കിപ്പോൾ ഞാനെഴുതിയ കവിതകളോ വരികളോ പോരെ ?
വിനയൻ : ധാരാളം....
മനുഷ്യൻ : നിനക്ക് വിശ്വാസം ഇല്ലല്ലേ ? ആരെയും....
വിനയൻ : സത്യം....
മനുഷ്യൻ : അമ്മയെ പോലും ?
വിനയൻ : ഇല്ല...!!
മനുഷ്യൻ : ഓകെ ഇഷ്ട്ടമായി ഈ ആറ്റിറ്റ്യൂട്....
വിനയൻ : താങ്ക്യൂ താങ്ക്യൂ..... നിന്ന് കത്തി വെക്കാതെ കാണിക്ക് മനുഷ്യാ....
മനുഷ്യൻ : ഓകെ ഒരെണ്ണം മാത്രം..... പിന്നെയും ചോദിക്കരുത്......
"എന്നിൽ നിന്നും അകലുന്ന അന്ധകാരത്തിന്‍റെ....
പ്രണയത്തെ ഞാൻ നോക്കിയിരിക്കുമ്പോൾ....
വാടിയ പൂക്കൾ പൊഴിയുന്ന പോലെ....
അവളിനി വരില്ലയെൻ ജീവിത വഴിത്താരയിലെങ്കിലും....
കാത്തിരിക്കാം ഞാനീ ജന്മം മുഴുവനായി......
നിഴലുകൾ ഇല്ലാതെ അലയുന്ന താളമായ്....
വന്നണയുമോ നീയെൻ....
പ്രണയത്തിന്‍റെ പൂമരച്ചോട്ടിൽ ....
ഞാനൊരു വർണ്ണമില്ലാ പൂവാണെങ്കിലും....
നിനക്കായി ഞാനേകുമല്ലോ എന്‍റെ സൗരഭ്യം."....
വിനയൻ : ആഹാാാ.... കൊള്ളാല്ലോ....ഭായി..... ഈ പോസ്റ്റ് എഴുത്തുപ്പുരയിൽ ഇട്ടിട്ടുണ്ടോ?
മനുഷ്യൻ : ഇല്ല . എന്തിനാ ? എന്‍റെ ഐഡി കണ്ടുപിടിക്കാനല്ലേ...
വിനയൻ : ഈ മനുഷ്യന്‍റെ ഒരു കാര്യം... എന്നാലും കൊള്ളാട്ടോ മനുഷ്യാ....നിങ്ങള് പേര് പറയാത്തത് കുറച്ചു കഷ്ട്ടമാണ്....
മനുഷ്യൻ : അത് വിടൂ വിനയാ...... നിന്‍റെ ചിന്നുവിന്‍റെ ഓർമ്മചെപ്പിലെ കഥകൾ എല്ലാം ഞാൻ വായിക്കുന്നുണ്ട്.... അതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടത് , ചിന്നുവിനെയും , ചെറിയാനെയും പിന്നെ ഇപ്പോൾ പറയുന്ന ശവം നാറിയുടെയുമാണ്....
വിനയൻ : അയ്യോ അത് ശവം നാറിയല്ല..... അതൊരു നല്ല മനുഷ്യന്‍റെ ജീവിത കഥയാണ്....
മനുഷ്യൻ : അത് എന്‍റെ കഥയാടാ... പുല്ലേ നീ എഴുതുന്നത് ?
വിനയൻ : അതെങ്ങനെ ? നമ്മൾ ആദ്യമായിട്ടല്ലേ കാണുന്നത് ?
മനുഷ്യൻ : ആദ്യമായിട്ടാണ് കാണുന്നതെങ്കിലും ? അതെന്‍റെ കഥയാണ്.....
വിനയൻ : അതെങ്ങനെ മുല്ലയെ പ്രണയിച്ച ശവം നാറി പൂവിന്‍റെ കഥ നുമ്മടെ സ്വന്തം കഥയാണ് എഴുതാൻ പോകുന്നത്........ അതിലെ കഥാപാത്രം 'ഞാൻ' ആണ്...
മനുഷ്യൻ : ആയിരിക്കാം നീ എഴുതുന്ന കഥകൾ എല്ലാം നിന്‍റെ അനുഭവം ആണെങ്കിലും നിനക്കുണ്ടായ അതേ പോലെ അതെ സിറ്റുവേഷൻ വേറെ ആർക്കും ഉണ്ടായി കൂടെയില്ലെ ?
വിനയൻ : ചിലപ്പോൾ , പൊട്ടകണ്ണൻ മാവിലെറിയുംപോൾ മാങ്ങ വീണെന്നിരിക്കും ?
മനുഷ്യൻ : അപ്പോൾ നീ പൊട്ടകണ്ണൻ ആണോ ?
വിനയൻ : അല്ലല്ലോ...!! നുമ്മ കണ്ണാടി വെച്ചിട്ടുണ്ടല്ലോ മനുഷ്യാ......
മനുഷ്യൻ : നീയാള് മോശമല്ലല്ലോ....
വിനയൻ : അതെങ്ങനെ മനുഷ്യാ നിങ്ങളുടെ കഥയാകും....
മനുഷ്യൻ : പറയണോ ?
വിനയൻ : അതെ പറയണം....
മനുഷ്യൻ : പറയാം...

Subscribe to:
Posts (Atom)