Friday, September 18, 2015

സമാധാനം


അച്ചി :- ഹലോ
അച്ചായൻ :- ഹലോ......

അച്ചി :- അച്ചായോ സോറി ഇവിടെ മോഡത്തിനെന്തോ പ്രശ്നം ഇടയ്ക്കിടയ്ക്ക് ഇന്‍റെനെറ്റ് കണക്ഷൻ വന്നും പോയും കൊണ്ടിരിക്കുവാണെന്നേ അതുകൊണ്ട് നെറ്റും സ്ലോ ആണേ ചാറ്റ് ചെയ്യാനും , കോളിംഗ് ചെയ്യാനും  (വീഡിയോ & വോയിസ്‌) പറ്റാത്തത് കൊണ്ടാ.....

അച്ചായൻ :- ഇവിടെ കേരളത്തിൽ കാലം തെറ്റി വീഴുന്ന മഴയാടി അതുകൊണ്ട് ബി.എസ്.എൻ.എൽ ഇന്‍റെനെറ്റ് പണി മുടക്കിയിട്ട് രണ്ട് ദിവസമായി നെറ്റുമില്ല , ലാൻഡ് ഫോണുമില്ല......

അച്ചി :- എന്തോന്നാ അവിടെ ഇന്‍റെനെറ്റും ലാൻഡ് ഫോണും തീരെ കിട്ടുന്നില്ലേ ?? 
ഹോ സമാധാനമായി ഇനി ഓണ്‍ലൈനിൽ ഇരുന്നു ലേഡീസുമായി സൊളില്ലല്ലോ എന്ന് പറഞ്ഞു കൊണ്ട് അച്ചിയുടെ ഭാഗത്ത് നിന്നും ഫോണ്‍ കട്ട് ചെയ്തു.

അച്ചായൻ :- ദൈവമേ നിനക്ക് സ്തോത്രം ലാൻഡ്‌ ഫോണിൽ വിളിച്ചവളോട് കള്ളം പറഞ്ഞു പിടിക്കപെടാതിരുന്നപ്പോൾ എനിക്കും സമാധാനമായി...

No comments: