Wednesday, September 2, 2015

പക്ഷെ....


നിന്‍റെ കളങ്കമില്ലാത്ത ആർദ്ര ഹൃദയത്തെയും...
നിന്‍റെ നിഷ്കളങ്കമായ പുഞ്ചിരിയേയും....
നിന്‍റെ മാൻപേട കണ്ണുകളെയും...
നിന്‍റെ തേനൂറും ചുണ്ടുകളെയും....
നിന്‍റെ അലസമായ കാർകൂന്തലിനെയും....
നിന്‍റെ മെയ്യിൽ തലോടി വരുന്ന കാറ്റിനെയും....
നിന്‍റെ പാദങ്ങൾ പതിഞ്ഞ വഴിയോരങ്ങളെയും....
നിന്‍റെ മൃദുസ്പർശത്താൽ അനുഗ്രഹിതമായാ ശിലയോടും....
നിന്നോടുമെനിക്ക് ഒടുങ്ങാത്ത പ്രണയമായിരുന്നു....

'പക്ഷെ' 

എന്‍റെ പ്രണയത്തിൻ ഭാരം ചുമക്കാൻ കഴിയില്ലെന്ന് പറഞ്ഞു.. 
എന്നെ പിരിഞ്ഞു പോകുമ്പോൾ....
എനിക്ക് നൽകിയ വാക്കുകളും....
എരിഞടങ്ങിയ ചിത പോലായതും...
എന്തേ നീയറിഞ്ഞില്ലാ.....
എന്‍റെ പ്രണയത്തിന് നിൻ സാമിപ്യം പോലുമില്ലായിരുന്നു....
എന്നിട്ടും ഞാൻ നിന്നെ പ്രണയിക്കുന്നു....
എന്‍റെ അവസാന ശ്വാസം വരെയും...
എന്നും പ്രണയിച്ചു കൊണ്ടേയിരിക്കും.....

No comments: