സ്വപ്നങ്ങളുടെ ലോകത്തേക്ക് എനിക്ക് പറന്നുയരണമെന്ന് ആഗ്രഹമുണ്ട് പക്ഷെ കണ്ണീർ മഴയിൽ നനഞ്ഞ എന്‍റെ ചിറകുകൾ ഒട്ടിപിടിച്ചിരിക്കുകയാണ് അതെനിക്ക് വിടർത്താൻ കഴിയുന്നില്ല അതിനുള്ള കാരണം കണ്ടെത്താൻ കഴിയുന്നില്ല....!
കെട്ടുറപ്പില്ലാത്ത ഒരു മനസ്സിനുടമയായത് കൊണ്ടാണോ ?
ചിന്തകൾ കൊണ്ട് ആരെങ്കിലും മനസ്സിനെ തളച്ചിടുകയാണോ ? എന്നൊന്നും അറിയില്ല......!
ഭാവനകൊണ്ടു അദ്രിശ്യമായ ഞാൻ രണ്ടു ചിറകുകൾ ഞാൻ സൃഷ്ട്ടിച്ചെടുക്കുകയായിരുന്നു. ദിക്കറിയാത്ത പല ഭാഗത്തേക്കും മനസ്സുകൊണ്ട് ഞാൻ പറന്നു പരിചിതമല്ലാത്ത വഴികൾ അല്ലായിരുന്നിട്ടും വിരസമായ ജീവിതത്തിലെ നടപ്പാതകളിൽ നിന്നുമെനിക്ക് മോചനം നൽകി. എന്‍റെ ഭാവനകളാൽ തീർത്ത ചിറകുകളെ ഈ യാത്രകളിലൂടെ ഞാൻ സ്നേഹിച്ചു തുടങ്ങി. ഏകാന്തതയുടെ വേദനയിൽ നിന്നും ഒട്ടും മടുപ്പില്ലാതെ ഞാൻ പറന്നുയർന്നു.
ഓർമയിൽ തെളിഞ്ഞ മുഖം മുതൽ ഇന്ന് ഈ നിമിഷം വരെ കണ്ട എല്ലാ മുഖങ്ങളെയും ചേർത്തു ഞാനൊരു കഥയുണ്ടാക്കി ഞാൻ ഒരു നാടകം സംവിധാനം ചെയ്തു എനിക്കിഷ്ട്ടമുള്ളത് പോലെ അവരെയെല്ലാം വേഷം കെട്ടിയാടിപ്പിച്ച് എന്‍റെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും അവിടെ സംഭവിക്കുകയായിരുന്നു തികച്ചും പുതിയ ഒരനുഭവമായിരുന്നു അത്. കൈയിൽ കോരിയെടുത്ത മഞ്ചാടിമണികളെ സ്നേഹത്തോടെ സൂക്ഷിച്ചു വെച്ചത് ഹൃദയത്തിലായിരുന്നു അധികനാളുകൾ സൂക്ഷിക്കാൻ കഴിയാതെ പെട്ടെന്നവ ചിതറി വീഴുംപോലെയായിരുന്നു ആഗ്രഹങ്ങളെ പിടിച്ചു നിറുത്താൻ കഴിയാതെ തോൽവികൾ മാത്രമേറ്റു വാങ്ങിയ മനസ്സിന് ജയിക്കാൻ കഴിയുക എന്നത് തികച്ചും പുതുമയുള്ള ഒരനുഭവം മാത്രമായിരുന്നു.
എന്നോട് പലപ്പോഴും എന്‍റെ ജീവിതം ഒരു ശത്രുവിനെ പോലെയാണ് പെരുമാറുന്നത് കാരണം എന്‍റെ കുഞ്ഞി കുഞ്ഞി ആഗ്രഹങ്ങളെ പോലും തല്ലി തകർത്തു എനിക്ക് മുന്നേ യാത്ര ചെയ്യുകയാണ് എന്‍റെ ജീവിതം. വിരിഞ്ഞു വരുന്ന ഒരു പൂവിനെ പോലും ആഗ്രഹിക്കാനെനിക്ക് ഭയമാണ്. പരാജയങ്ങൾ ഇപ്പോൾ സുപരിചിതമായ ഒരു തരം മരവിപ്പ് മാത്രമായി. തിരക്കുകൾ നിറഞ്ഞ ഈ ഭൂമിയിൽ ഒരു തിരക്കുമില്ലാത്തൊരുവനായി മാറിയിരിക്കുന്നു ഞാൻ സ്വാഭാവികമായും പകച്ചു പോകും.
അതെ ഞാനിന്നു ഏകനാണ്.....!!
ഞാൻ ഓർമയിൽ കണ്ട മുഖങ്ങളിലും യാത്രയിൽ കണ്ട മുഖങ്ങളിലും ഒരു മുഖം തിരയുകയായിരുന്നു എന്നെ മാത്രം നോക്കി പുഞ്ചിരിതൂകുന്ന മുഖം എവിടെയും കാണാൻ കഴിഞ്ഞില്ല. പിന്നെപ്പോഴോ ഒഴുകിനോപ്പം ഞാനും നീങ്ങി ഞാനും തിരക്കുകളുടെ ലോകത്തിൽ പ്രയാണം ആരംഭിച്ചു. രംഗ ബോധമില്ലാത്ത ഒരു കോമാളിയെ പോലെ ദിശ പോലും നോക്കാതെ ഞാൻ സഞ്ചരിച്ചു പരിചിതമായ മുഖങ്ങളെ പോലും ഞാൻ തിരക്ക് കാണിച്ചു അകറ്റി നിറുത്തി അത്തരം അഭിനയ പ്രകടനങ്ങളോട് പൊരുത്തപ്പെടാനാകാതെ തിരക്കുകളിൽ നിന്നുമൊളിച്ചോടിയ മനസ്സ് നാലുചുവരുക്കൾക്കുള്ളിൽ ഒളിച്ചപ്പോഴാണ് ഭാവനകൾ കൊണ്ട് സൃഷ്ട്ടിച്ച ചിറകുകൾക്ക് വീശി പറക്കാൻ ശക്തി ലഭിച്ചത്.
മറവിയുടെ കയങ്ങളിലേക്ക് എല്ലാമിട്ടെറിഞ്ഞു ഒരു യാത്രക്കൊരുകയാണ് ഞാൻ. ജീവിത യാതാർത്യങ്ങളിൽ നിന്നുമൊരു ഒളിച്ചോട്ടം. എന്നിലെ നന്മയുടെ നീരുറവകൾ വറ്റിയിരിക്കുന്നു എനിക്ക് വിലപറയുന്ന , ശകാരിക്കുന്ന പല നാവുകളിൽ നിന്നുമൊരു ഒളിച്ചോട്ടം ഞാനാഗ്രഹിക്കുന്നു. ഒരിക്കലും മടക്കമില്ലാത്ത ഈ യാത്ര എന്നെ ഒട്ടും തന്നെ അസ്വസ്ഥനാക്കുന്നില്ല. സ്നേഹത്തിന്‍റെ ലാഭാനഷ്ട്ട കണക്കിൽ എന്നും നഷ്ട്ടം മാത്രമേ എനിക്കുണ്ടായിരുന്നിട്ടുള്ളൂ ഒടുവിൽ നിന്നിൽ നിന്നും പറന്നകലുംപോൾ കൂടി....
എനിക്കാരെയും എന്നെയും സ്നേഹിക്കാൻ കഴിഞ്ഞട്ടില്ല , എന്‍റെ ജീവിതത്തിനും സ്വപ്നങ്ങൾക്കും ഒരേ വർണ്ണമായിരുന്നു. എനിക്ക് എന്‍റെത് എന്ന് പറഞ്ഞു ഹൃദയത്തോട് ചേർത്തു വെയ്ക്കാൻ ഒന്നും തന്നെയുണ്ടായിട്ടില്ല ചാറ്റൽ മഴയിൽ കുതിർന്ന ജാലക ചില്ലുകളിൽ കുറിച്ചിട്ട ഒരു പേര് പോലെ വ്യക്തവും , അവ്യക്തവുമായ കുറച്ചു ഓർമകൾ മാത്രം. ചിലപ്പോൾ അതുമെന്‍റെ മനസ്സിന്‍റെ സാങ്കൽപ്പിക സൃഷ്ട്ടി മാത്രമാകാം.
സൂര്യൻ ഉദിച്ചു കാർമേഘം നീങ്ങി മാനം തെളിഞ്ഞു , വേദനയോടെയാണെങ്കിലും ഭാവനയുടെ ചിറകുകൾ അരിഞ്ഞു കളഞ്ഞു. സൂര്യന്‍റെ ചൂടേറ്റു ഉണങ്ങിയ ചിറകുകൾ പൗരുഷത്തോടെയുള്ള മനസ്സുമായി ചിറകുകൾ വീശി ഞാൻ യാത്രയ്ക്കൊരുങ്ങുന്നു ഇനിയങ്ങോട്ടുള്ള യാത്രയിൽ ഞാൻ തനിച്ചായിരിക്കും ഈ ജന്മത്തിലെ യാതൊരു ബന്ധങ്ങളുമില്ലാതെ ഒട്ടും മടക്കമില്ലാത്ത ഒരു യാത്ര. സ്വപ്നലോകത്തേക്കുള്ള ഈ യാത്രയ്ക്ക് ഒടുവിൽ ഒരിക്കലും വാടിപോകാത്ത കുറച്ചു പൂക്കളുമായി നിങ്ങൾ വരുന്നതും കാത്തിരിക്കും ഞാൻ......
" എന്‍റെ ഹൃദയഭാഗത്തിൽ ഞാനൊളിപ്പിച്ച വെച്ച ഒരു പൂവുണ്ടാകും ആ പൂവ് മാത്രം നിങ്ങൾ പറിക്കരുത് കാരണം ആ പൂവിൽ അവളുടെ മുഖം ഉണ്ടാകും അതവൾക്ക് മാത്രമുള്ളതാണ് ".....
No comments:
Post a Comment