Disclaimer
========
[ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി ഇതിലെ കഥാപത്രങ്ങള്‍ക്കു സാദൃശ്യമുണ്ടെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്.]
ഒറ്റക്കയ്യൻ
==========
കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലെ ഏകാന്തതയെ പ്രണയിച്ച് ഒതുങ്ങിക്കൂടുന്ന ഒരുവനല്ല 'ഒറ്റക്കയ്യൻ' എന്ന വിളിപ്പേരുള്ള 'പൊന്നുച്ചാമി'. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിയമം കാറ്റിൽ പറത്തിയിട്ടാണ് തന്നെ കുറ്റവാളിയാക്കിയതും. അയാളുടെ മനസ്സ് നീറുകയാണ് കരളു കൊത്തിപ്പറിക്കുന്ന വേദന അനുഭവപ്പെടാൻ തുടങ്ങിയിട്ട് വർഷം അഞ്ച് ആകുന്നു. എല്ലാവരും തന്നെ കുറ്റവാളി എന്ന് മുദ്രകുത്തുമ്പോഴും താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നുപറഞ്ഞ് രാത്രിയിൽ ഞെട്ടിഉണർന്നു ഉറക്കെ നിലവിളിക്കുന്ന ഒരു സാധാരണ മനുഷ്യൻ ആയിരുന്നു 'പൊന്നുച്ചാമി'. പിന്നീട് സ്വയം സമാധാനിക്കും എല്ലാം വിധിയെന്ന് ഓർത്തു തന്‍റെ പൊന്നോമനയുടെ മുഖം മനസ്സിൽ ഓർത്തുകിടക്കും അതും നിമിഷനേരത്തേക്ക് മാത്രം....
തമിഴ്നാട്ടിലെ ട്രിപ്ലിക്കൻ സ്വദേശിയായ 'പൊന്നുച്ചാമി' എന്ന പൊന്നയ്യൻ ഒരു ടാസ്മാക്ക് ബാറിലെ സപ്ലയർ ജീവനക്കാരനായിരുന്നു. വളരെ കഷ്ട്ടപ്പെട്ടു ജീവിച്ചുപോരുന്ന ഒരുവൻ പെണ്ണ് കെട്ടിയാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ ? കൂനിൻമേൽ കുരു പോലെയായി ജീവിതം. തനിക്കു കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടു കുടുംബം പോറ്റാൻ കഴിയാതെ വന്നുതുടങ്ങിയപ്പോൾ പെട്ടെന്ന് പണം സമ്പാദിക്കുവാൻ വേണ്ടിയാണ് പൊന്നയ്യൻ ആദ്യമായി കഞ്ചാവ് വിൽപ്പന തുടങ്ങിയത്. ഭാര്യ മുത്തുമാരിയും സഹയാത്തിനു കൂടി നല്ല നിലയിൽ ജീവിതം തുടർന്നൂ. അങ്ങനെ 2 വർഷം കഴിഞ്ഞപ്പോൾ പൊന്നയ്യന് ഒരു മോളും ജനിച്ചു. മകളുടെ ജനനം നാശമുണ്ടാക്കുമെന്നു പറഞ്ഞ ഭാര്യമാതാവിന്‍റെ വാക്കുകളോട് പൊന്നയ്യന് അരിശമായിരുന്നു. ആ സമയത്ത് നടന്ന കഞ്ചാവ് വേട്ടയിൽ പൊന്നയ്യൻ കുടുങ്ങുകയും ജയിലിലകപ്പെടുകയും ചെയ്തു. ശിക്ഷയുടെ കാലാവധി കഴിഞ്ഞിറങ്ങിയപ്പോൾ പൊന്നയ്യനു നഷ്ട്ടമായത് ഒളിച്ചോടിപ്പോയ ഭാര്യയെ ആയിരുന്നു.... മകൾ ഭാര്യാമാതാവിനൊപ്പം പൊന്നയ്യന്‍റെ കുടിലിൽ തന്നെ സുരക്ഷിതയായിരുന്നു....
പൊന്നയ്യൻ വീണ്ടും ടാസ്മാക്ക് ബാറിലെ ജീവനക്കാരനായി ജോലിനോക്കി ഇടയ്ക്ക് കഞ്ചാവ് വിൽപ്പനയും നടത്തി കുടുംബം നോക്കിപ്പോന്നൂ. ഭാര്യ ഒളിച്ചോടിപ്പോയതിന്‍റെ നാണക്കേട് കൊണ്ടോ അപമാനം സഹിക്കവയ്യാതെയോ അയാൾ കള്ളിനും കഞ്ചാവിനും അടിമയാകുകയായിരുന്നു. ഭാര്യാമാതാവിന്‍റെ വിയോഗവും അയാളെ കൂടുതൽ തളർത്തി. പിന്നീട് മകളെ തൊട്ടടുത്ത വീട്ടിലാക്കിയായിരുന്നു പൊന്നയ്യൻ ജോലിക്ക് പോയി വന്നിരുന്നത്.
മകൾക്ക് ന്യുമോണിയ പിടിപ്പെട്ടു ആശുപത്രിയിലായപ്പോൾ പണത്തിനു വേണ്ടി ഒരുപാട് പേരോട് കെഞ്ചി നോക്കി, ഒരിടത്തും നിന്നും കിട്ടാതെ വന്നപ്പോൾ പൊന്നയ്യൻ ജോലി ചെയ്തിരുന്ന ബാറിൽ നിന്നും തന്നെ പണം മോഷ്ട്ടിച്ചു ആശുപത്രികാർക്ക് നല്കുകയായിരുന്നു. പക്ഷെ വിധി തനിക്ക് സമ്മാനിച്ചത് കള്ളനെന്ന ഓമനപ്പേരും പിന്നെ മകളുടെ മരണവാർത്തയും ആയിരുന്നൂ. ശിക്ഷ കഴിഞ്ഞിറങ്ങിയ പൊന്നയ്യൻ മാനസികമായി തളർന്നിരുന്നു. മദ്യത്തിനടിമപ്പെട്ടുപ്പോയ പൊന്നയ്യന്റെ കുത്തഴിഞ്ഞ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ റോഡപകടത്തിൽ ഇടതുകൈമുട്ടിനു താഴെയുള്ള കൈപ്പത്തി പൂർണമായും നഷ്ട്ടപ്പെടുകയായിരുന്നു...
പിന്നീട് ഒരു വർഷത്തിനു ശേഷം ,
പൊന്നയ്യൻ ട്രിപ്ലിക്കനോട് വിട പറഞ്ഞു തമിഴന്മാരുടെ ഗൾഫായ കേരളത്തിലേക്ക് (എറണാകുളത്തേക്ക്) ചേക്കേറുകയായിരുന്നു... പെട്രോൾ പമ്പിൽ , ഹോട്ടലിൽ , ബാറിൽ , ഇടയ്ക്ക് ട്രെയിനിൽ ഭിക്ഷാടനം അങ്ങനെ മാറി മാറി ജോലിചെയ്തു കഴിയുകയായിരുന്നു പൊന്നുച്ചാമി. കിട്ടുന്ന പണം കള്ളും കഞ്ചാവും വാങ്ങി നശിപ്പിച്ചു അബോധാവസ്ഥയിൽ കിടന്നുറങ്ങും ഇതായിരുന്നു പൊന്നുച്ചാമിയുടെ പതിവ്.
പാലക്കാട് ഉള്ള സുഹൃത്തിനെ കാണാൻ പോകാനായിരുന്നു പൊന്നുച്ചാമി 2011 ഫെബ്രുവരി 1ന് എറണാകുളത്തു നിന്നും ഉച്ചയ്ക്ക് ട്രെയിൻ കേറിയത്..... ഇതേ ട്രെയിനിൽ ആയിരുന്നു രമ്യയും കയറിയത്. അവൾ ആകെ പരിഭ്രാന്തയായിരുന്നു സ്വയം എന്തല്ലാമോ സംസാരിച്ചുകൊണ്ടായിരുന്നു അവൾ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്.
രാവിലെ എറണാകുളത്ത് ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിൽ പോയപ്പോള്‍ അവൾക്ക് ഈ വേവലാതി ഉണ്ടായിരുന്നില്ല. രാവിലെ അമ്മയുടെ ഫോൺ കോൾ വന്നു.
"മോളേ.... രമ്യെ ചെറുക്കനും വീട്ടുകാരും വരുന്നുണ്ട്, വിവാഹസാരിയും മറ്റും ഇന്നെടുക്കാം എന്നാണു അവര്‍ പറയുന്നത്. നീയിവിടെ ഉച്ചയ്ക്ക് എത്തണം...."
രമ്യ : വരാം അമ്മേ എത്രയും പെട്ടെന്ന് ഞാനെത്താം..
അതിനുശേഷം സൂപ്പര് മാർക്കറ്റിൽ നിന്നും നല്ല സുഖമില്ല എന്ന് പറഞ്ഞു, ഫുൾഡേ ലീവ് എടുത്തു ഇറങ്ങിയ രമ്യ നേരെപോയത് റെയിൽവേ സ്റ്റേഷനിലേക്കല്ലായിരുന്നു അവൾ ചെന്നത് കലൂരിലുള്ള ശ്യാമിന്‍റെ വാടക വീട്ടിലേക്കായിരുന്നു. രമ്യക്ക് അത് സ്വന്തം വീട്പോലെയായിരുന്നു. കാരണം ഒരുപാട് തവണ ശ്യാമും രമ്യയും നഗരത്തിന്‍റെ തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി പ്രണയിച്ചിരുന്നതും ഈ വീട്ടിലായിരുന്നു.
ശ്യാമും കൂട്ടുകാരും മദ്യസേവയും ചീട്ടുകളിയുമായി തകർക്കുന്ന സമയമായിരുന്നു രമ്യയുടെ കോളിംഗ് ബെൽ അടിച്ചത്. പെട്ടെന്ന് തന്നെ കുപ്പിയും ചീട്ടുമെല്ലാം ഒളിപ്പിച്ച് വെച്ച ശേഷം ശ്യാമും കൂട്ടരും വാതില്‍ തുറന്നു. അവർ ഭയന്നതു വീട്ടുടമസ്ഥൻ ആയിരിക്കുമെന്നാണ്. രമ്യയെ കണ്ട ശ്യാമിനും കൂട്ടുകാർക്കും ശ്വാസം നേരെ വീണു. ശ്യാമിനോട് കുറച്ചു നേരം തനിയെ സംസാരിക്കണമെന്ന രമ്യയുടെ ആവശ്യമനുസരിച്ച് സുഹൃത്തുക്കൾ പുറത്തിറങ്ങി വരാന്തയിൽ ഇരുന്നു.
രമ്യയും ശ്യാമും അകത്തെ മുറിയിൽ കയറി കതകടച്ച ശേഷം രമ്യ ശ്യാമിന്‍റെ നെഞ്ചിലേക്ക് കെട്ടിപിടിച്ച് കരഞ്ഞുകൊണ്ടു പറഞ്ഞു ശ്യാം നമ്മുക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടിപോകാം അല്ലെങ്കിൽ റെജിസ്റ്റർ മാര്യേജ് ചെയ്യാം അടുത്തയാഴ്ച്ച എന്‍റെ കല്യാണമാണ് . എനിക്ക് മറ്റൊരു വിവാഹം സ്വപ്നത്തിൽ പോലും കഴിയില്ല നിന്‍റെയൊപ്പം കിടന്നതിനു ശേഷം മറ്റൊരാളുടെയൊപ്പം ജീവിക്കാൻ എനിക്ക് കഴിയില്ല ശ്യാം. ഈ സമയം ശ്യാമിന് ഫോൺ കോളുകളും വരുന്നുണ്ടായിരുന്നു ശ്യാം മൊബൈലിൽ മെസ്സേജ് അയക്കുന്നുമുണ്ടായിരുന്നു.
ശ്യാമിന്‍റെ സ്നേഹപ്രകടനത്തിൽ മയങ്ങിയ രമ്യ ആ മുറിയിൽ ശ്യാമിനൊപ്പം അലിഞ്ഞുചേർന്നു. ഒടുവിൽ മുറി തുറന്നു പുറത്തിറങ്ങിയ രമ്യക്ക് കുടിക്കാൻ കൂട്ടുകാർ കൊടുത്ത കൂൾ ഡ്രിംഗ്സ് കുടിച്ചത് വരെ ഓർമ്മയുണ്ട്. അതിനുശേഷം എന്ത് സംഭാവിച്ചെന്നുള്ളത് ബോധം വന്നപ്പോളാണ് അവൾ അറിഞ്ഞത്. ഉടുതുണിയില്ലാതെ കിടക്കയിൽ ശ്യാമിനും രണ്ടു സുഹൃത്തുക്കളുടെയുമൊപ്പം കിടക്കുന്ന തന്‍റെ ശരീരം മറച്ചു അവൾ അലറിയപ്പോൾ ശ്യാമും കൂട്ടരും അവളുടെ നഗ്നതയും അവരുമായി കിടക്കുന്ന വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തി . ഒടുവില്‍ അവിടുന്ന് സമനില തെറ്റിയ നിലയിലാണ് രമ്യ റെയിൽവേ സ്റ്റേഷനിൽ എത്തിയത്....
അവൾ കയറിയത് ജനറൽ കംപാർട്ട്മെന്റിലായിരുന്നു .....
പരസ്പര ബന്ധമില്ലാതെ എന്തൊക്കയോ പുലമ്പികൊണ്ട് നിന്നിരുന്ന രമ്യ ട്രെയിനിന്‍റെ വാതിലിൻ വശത്തായിരുന്നു നിന്നിരുന്നത്... തൊട്ടടുത്ത് ബാത്ത്റൂമിന്‍റെ മുന്നിലിരുന്നു ചടയൻ വലിച്ച് കേറ്റുകയായിരുന്നു പൊന്നുച്ചാമിയും. രമ്യക്ക് ഫോണിൽ കോളുകൾ വരുന്നുണ്ടായിരുന്നു അവളതൊന്നും അറിയാതെ മറ്റേതോ ലോകത്തായിരുന്നു.....
ഒടുവിലവൾ ആ കോൾ എടുത്തൂ.....
അമ്മ : മോളെ നീ എവിടെയാ ? എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നൂ ? നീ പുറപ്പെട്ടില്ലേ ??
രമ്യ : 'ഞാൻ പുറപ്പെടുന്നു അമ്മേ എന്നന്നേക്കുമായി'.... ഞാൻ നശിച്ചു പോയി അമ്മേ എന്നുപറഞ്ഞു വിതുമ്പിയ രമ്യ ഫോൺ കട്ട് ചെയ്തു സിംകാർഡ് ഊരി നശിപ്പിച്ചു കളഞ്ഞതിന് ശേഷം മൊബൈല്‍ പുറത്തേയ്ക്ക് എറിഞ്ഞു .....
ഇതെല്ലാം കണ്ടു നിന്നിരുന്ന പൊന്നുച്ചാമിക്ക് എന്തോ പന്തിക്കേട് തോന്നി, അയാള്‍ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു വാതിലിനു വശത്തേക്ക് വന്നു.. കഞ്ചാവിന്‍റെ ലഹരിയിൽ ചോരപിടിച്ച കണ്ണുകൾ തുറിപ്പിച്ച് പൊന്നുച്ചാമി രമ്യയുടെ കൈയിൽ കേറി പിടിച്ചുകൊണ്ട് ചോദിച്ചു...
പൊന്നുച്ചാമി : നീയെതാ ? ട്രെയിനിൽ കേറിയപ്പോൾ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുകയാണ് ?
രമ്യ : പിടിവിടാൻ...എന്നെ....പിടിവിടാൻ....എനിക്കിനി ജീവിക്കണ്ടാ....
പൊന്നുച്ചാമി : നീ ഒന്ന് സമാധാനപ്പെടൂ...എല്ലാത്തിനും ഒരുപോം വഴിയുണ്ടാക്കാം......
ഇതൊന്നും കാര്യമാക്കാതെ പൊന്നുച്ചാമിയിൽ നിന്നും കുതറിയ അവൾ മരണത്തിന്‍റെ ചിഹ്നം വിളിയുമായി എതിരെ വരുന്ന ട്രെയിനിന് മുൻപിലേക്ക് എടുത്തു ചാടാൻ ശ്രമിച്ചു. രമ്യയുടെ കൈയില്‍ നിന്നും അപ്പോളും പിടിവിട്ടില്ലായിരുന്ന ഒറ്റക്കയ്യൻ അവളെ പിടിച്ചുവലിച്ചു. പക്ഷെ ഇടതു കൈപത്തിയില്ലാത്ത അയാള്‍ക്ക് ആ ശരീരഭാരം താങ്ങാൻ കഴിയാതെ വരുകയും ഇടം കൈ വാതിലിൽ പിടിച്ചു ബലം പിടിക്കാൻ കഴിയാതെ വരുകയും ചെയ്തപ്പോൾ പിടിവിട്ടു പോയി...... എതിരെ പോയ ട്രെയിൻ പോയതിനു ശേഷമായിരുന്നു പിടിവിട്ട് പോയതും. വീഴ്ച്ചയിൽ രമയുടെ തലയിടിച്ചത് അയാള്‍ കണ്ടു .... അംഗവൈകല്യവും ട്രെയിനിൽ നിന്നും ചാടിയിറങ്ങാനുള്ള ഭയവും അയാളെ നിസ്സഹായനാക്കി ....ആ ഒരു നിമിഷം അയാള്‍ക്ക് തന്‍റെ കൈ നഷ്ട്ടപ്പെട്ടതില്‍ ദേഷ്യം തോന്നി.
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനാലും കഞ്ചാവിന്‍റെ ലഹരിയിലും ആയിരുന്ന പൊന്നുച്ചാമി ട്രെയിനിലെ ചങ്ങല വലിക്കാൻ നിന്നില്ലാ....
പാലക്കാട് എത്തിയ പൊന്നുച്ചാമി സുഹൃത്തിനെ കാണുകയും ഈ വിവരങ്ങൾ പറയുകയും ചെയ്തു. പിറ്റേന്ന് പേപ്പറിൽ വന്ന വാർത്ത നോക്കിയപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു മൃഗീയമായി ബലാൽസംഗം ചെയ്തു തൃശൂർ മെഡിക്കൽ കോളേജിൽ ഒരു യുവതിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്ന വാർത്തയാണ് വായിക്കാൻ സാധിച്ചത്. ഒറ്റക്കയ്യനായ യാത്രക്കാരനെയാണ് സംശയമെന്നും വാർത്തയില്‍ ഉണ്ട്.
ആ വാര്‍ത്ത വായിച്ച പൊന്നുച്ചാമി ഞെട്ടിപ്പോയി.
തന്‍റെ നിരപരാധിത്വം തെളിയിക്കാനായി അയാള്‍ സുഹൃത്തിനേയും കൂട്ടി നേരെ പാലക്കാട് പോലീസ് സ്റ്റേഷനിലെത്തി ഉണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചു. നിരവധി കളവും കഞ്ചാവ് കേസിലും പ്രതിയായ പൊന്നുച്ചാമിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു പോലീസ് ചെയ്തത്. നാല് ദിവസങ്ങള്‍ക്ക് ശേഷം രമ്യ മരണപ്പെടുകയും ചെയ്തു.
പിന്നീട് എല്ലാം കേരള പോലീസിന്‍റെ കൈകളിലായിരുന്നു. കേസ് പെട്ടെന്ന് അവസാനിപ്പിക്കണമെന്ന വ്യഗ്രതയായിരുന്നു അവര്‍ക്ക്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക എന്ന ശൈലിയിൽ പൊന്നുച്ചാമിയെ പ്രതിയാക്കി എഫ്.ഐ.ആർ റെജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് സംഭവിച്ചത് ഫ്ലാഷ് ന്യൂസുകൾ , ചാനലുകൾ , പത്രക്കാർ , പോസ്റ്ററുകൾ , സോഷ്യൽ മീഡിയാസിൽ എല്ലാത്തിലും പൊന്നുച്ചാമി നിറഞ്ഞു നിന്നിരുന്നൂ...... ഇതെല്ലാം കേരള പോലീസിന്‍റെ മാന്ത്രികതയായിരുന്നോ ???
അല്ല......
പിന്നെയോ ?
യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തുവാൻ വേണ്ടിയുള്ള ഒരു പൊളിറ്റിക്കൽ ടച്ച് ആണോ ?
എഫ്.ഐ.ആർ ഇങ്ങനെ : എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് രമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ പൊന്നുച്ചാമി എന്നയാൾ രമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായി ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി രമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രമ്യ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിൽ വെച്ച് മരണപ്പെടുകയായിരുന്നു.
പ്രോസിക്യൂഷന് തെളിവുകൾ ഹാജരാക്കാൻ സാധിച്ചട്ടില്ല ?
വനിതാ കമ്പാർട്ട്‌മെന്റിൽ കണ്ട സഹയാത്രികരില്ല , പിടിവലി കണ്ട ദൃക്സാക്ഷികളുമില്ല ???
പോസ്റ്റ്‌മാർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയിൽ രമ്യ മരിക്കുന്നതിനു മുൻപ് രണ്ടു തവണയിൽ കൂടുതൽ ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ട് ?
കാലണയ്ക്ക് വിലയില്ലാത്ത തനിക്ക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വക്കീലിനെ വാദിക്കാൻ ഏർപ്പെടുത്തിയതാര് ?
മരണത്തിന്‍റെ പ്രതിഫലം പറ്റി....തനിക്കു തൂക്കുകയർ വാങ്ങി കൊടുക്കാൻ നടക്കുന്ന ആ അമ്മയ്ക്ക് അറിയില്ല താൻ നിരപരാധിയാണെ സത്യം ???
ഇതെല്ലാം ഒന്നുറക്കെ ചോദിക്കണമെന്നുണ്ട് പൊന്നുച്ചാമിക്ക്...!!
പിന്നെ എന്തുകൊണ്ട് താനത് ചെയ്യുന്നില്ലാ...!!
തനിക്ക് ശിക്ഷയിൽ ഇളവു വേണം , തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റണം എന്ന് മാത്രമാണ് ജഡ്ജ്ജിയോട് ആവശ്യപ്പെട്ടതും......
താൻ രമ്യയെ കൊന്നട്ടില്ല എന്നുതന്നെയാണ് കോടതിയിലും പോലീസിന്റെ മുൻപിലും അന്നും ഇന്നും പറഞ്ഞിരിക്കുന്നതും....
യതാർത്ഥ വില്ലൻ 'ഒറ്റക്കയ്യൻ' തന്നെയാണ്.....
പക്ഷെ ,
അത് താനല്ല എന്ന് 'പൊന്നുച്ചാമി'.....
പിന്നെ ആരാണ് ?
ആ 'ഒറ്റക്കയ്യൻ' ?
'മുസ്തഫ'....
ട്രെയിനുകളെ മാത്രം ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘത്തിലെ കണ്ണികളുടെ പ്രധാനിയായിരുന്ന 'മുസ്തഫയെന്ന ഒറ്റക്കയ്യനെ രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു... രാഷ്ട്രീയക്കാരും , പോലീസുകാരും , വക്കീല്മാരുമെല്ലാം ശ്രമിച്ചത്..
അവനുവേണ്ടി തന്നെ അപരനാക്കുകയായിരുന്നു.......
മുസ്തഫ വന്നെനെ കണ്ടിരുന്നു എന്നെപ്പോലെ തന്നെയുള്ള 'ഒറ്റക്കയ്യൻ' മക്കളും ഭാര്യയും കുടുംബവുമുള്ള ഒരുവൻ...... അവന്‍റെ മകളുടെ വിവാഹം , ഭാര്യയുടെ ഹാർട്ട് ഓപ്പറേഷൻ അങ്ങനെ ഒരു നൂറു പ്രശ്നങ്ങളുടെ നടുവിൽ.... ആരുമില്ലാത്ത എനിക്ക് ജയിലാകും സ്വർഗ്ഗവും......പുറത്താണെങ്കിൽ ഞാൻ കുടിച്ചും വലിച്ചും നരകിച്ചു ചാകും...... ഇതാകുമ്പോൾ എനിക്ക് എല്ലാത്തിൽ നിന്നുമൊരു മോചനം നേടാം.... പിന്നെ മുസ്തഫ നല്കിയ ലക്ഷങ്ങൾ കൊണ്ട് സുഹൃത്തിന്‍റെ ജീവിതം പച്ചപിടിക്കുകയും ചിന്തിച്ചു പൊന്നയ്യൻ എന്ന പൊന്നുച്ചാമി....
മുസ്തഫ വാക്കും നല്കിയിട്ടുണ്ട് ഒരു കൊലകയറിനും മുന്നിലേക്ക് തന്നെ വിട്ടുകൊടുക്കില്ലെന്ന വാക്ക്.....
പിന്നീട് ,
പൊന്നുച്ചാമിക്ക് എതിരെ റെയിൽവേയിൽ പത്ത് പതിനഞ്ചൊളം പിടിച്ചുപറി കേസുകൾ പുതിയതായി റെജിസ്റ്റർ ചെയ്യിപ്പിക്കുകയായിരുന്നു മുസ്തഫ....... പൊന്നുച്ചാമി ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ കേറി അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തു പണവും , ആഭരണങ്ങളും ഊരി നൽകിയില്ലെങ്കിൽ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കളയുമെന്ന് പറഞ്ഞു ഭീഷണിമുഴക്കി ആഭരണങ്ങൾ ഊരിവാങ്ങിയ ശേഷം കുഞ്ഞിനെ ടോയ്ലറ്റിലിട്ടു പൂട്ടിയിട്ടു. അമ്മയുടെ തലക്കടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു ഒരു കേസ് കൂടി തമിഴ്നാട്ട്കാരിയിൽ നിന്നും കള്ള കേസ് കൊടുപ്പിക്കുകയും ചെയ്തു.........
പൊന്നുച്ചാമി തന്നെയാണ് കൊലയാളി എന്നു മറ്റുള്ളവരുടെ കണ്ണിൽ വരുത്തി തീർക്കുകയായിരുന്നു മുസ്തഫ ചെയ്തത്........
മറുവശത്ത് തെളിവുകളൊന്നും തന്നെയില്ല എന്ന കാരണത്താൽ പൊന്നുച്ചാമി കുറ്റക്കാരൻ അല്ലെന്ന് പറഞ്ഞു വാദിച്ച് പ്രതിയെ പുറത്തിറക്കാൻ സുപ്രീം കോർട്ടിലെ വിലക്കൂടിയ വക്കീലിനെ നിയമിച്ചിരിക്കുന്നു....
മറ്റുള്ളവരുടെയെല്ലാം കുത്തുവാക്കുകളും ശാപവും പേറിയിങ്ങനെ നരകിച്ചു വിഷമിച്ചു ഉള്ളുരുകി കഴിയുന്നതിലും ഭേദം ചാകുന്നത് തന്നെയെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും...... ഇനി തനിക്കു തൂക്കു കയർ നല്കിയാലും സന്തോഷത്തോടെ അതേറ്റുവാങ്ങും....!!!
എല്ലാം നഷ്ട്ടപ്പെട്ട തനിക്കിനിയെന്ത് ജീവിതം ??
സ്വന്തം മകൾ മരിച്ച മണ്ണിൽ തന്നെ , തനിക്കും മരിക്കണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമേയുള്ളൂ ഇനി.....!!

No comments:
Post a Comment