Sunday, May 1, 2016

അവൾ വേശ്യ

നിശയുടെ കുളിരിൽ ഇരുളിന്‍റെ
ഘനമുള്ള കമ്പിളിപുതപ്പിനുള്ളില്‍
ലജ്ജയില്ലാതെ നഗ്നതയുടെ നാണമറിയാതെ
കണ്ണില്‍ പടർന്നു കത്തുന്ന കാമത്തിന്‍ ജ്വാലകള്‍
ഒരു വട്ടം ഇരു വട്ടം പല വട്ടം പലരുമിന്നും 
നിൻ മടികുത്തഴിച്ചു രസിക്കാൻ മത്സരിക്കുന്നു...... 

ഒരു നേരത്തെ വിശപ്പിന്‍റെ ഭ്രാന്ത് മാറ്റുവാന്‍
സുഖം എന്താണെന്നറിയാതെ സഖിപ്പിക്കാൻ കിടക്കുന്നൂ 
അണിഞൊരുങ്ങി ചേലയുടുത്തൂ ഞാന്‍ പകലില്‍
പുറത്ത് നടന്നാലും എപ്പോഴും.....
ചോദ്യമിതൊന്നു കേൾക്കുന്നു ഞാന്‍ കാണുന്നു ചുറ്റിലും
എത്ര ഞാൻ  നല്‍കേണം നിൻ പൂമേനി നേടുവാനെന്നു.....

വലിയ ചില കിഴികള്‍ എന്‍റെ ചാരത്ത് നിറയുമ്പോള്‍
വിശപ്പിന്‍റെ നിലവിളി മാറിയത് തൊഴിലായി മാറുന്നു
കാലങ്ങള്‍ വേഗത്തിലങ്ങു പാഞ്ഞുപോകുന്നു 
മങ്ങുന്നുയെന്‍റെ സൗന്ദര്യം ക്ഷയിക്കുന്നെന്‍റെ മേനിയും
എങ്കിലുമെനിക്ക് മാത്രമായ് ഒന്ന് ലഭിച്ചു
അവൾ വേശ്യയാണെന്നൊരു പേരു മാത്രം......  

No comments: