ആൾതാമസമില്ലാതെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ പഴയ ബംഗ്ളാവിലേക്ക് എന്തിനായിരിക്കും ലക്ഷ്മിക്കുട്ടി പാതിരാത്രിയിൽ ഒറ്റയ്ക്ക് പോയത് ? അതും കല്യാണം കഴിഞ്ഞു പുതുപ്പെണ്ണിന്‍റെ കൈകളിലെ മൈലാഞ്ചിയും തലയിൽ ചൂടിയ മുല്ലപ്പൂക്കൾ വാടിയിട്ടുപോലുമില്ല...
ആ ബംഗ്ലാവിലല്ലേ പണ്ടൊരു ദുർമരണം നടന്നിട്ടുള്ളത്...
ആര് കണ്ടാലും കൊതിക്കുന്ന ആ ബംഗ്ലാവിലെ നല്ല സുന്ദരിയായ പെൺകുട്ടിയുടെ ജഡമായിരുന്നിലേ അവിടത്തെ നിലവറയിൽ നിന്നും കണ്ടെത്തിയതിനുശേഷം ബംഗ്ലാവിൽ നിന്നും താമസം അവസാനിപ്പിച്ചുപോയവർക്ക് പോലും വേണ്ടാത്ത അവസ്ഥയിൽ പൊളിഞ്ഞു വീഴാറായി നിൽക്കുന്നത്....
ലക്ഷ്മിക്കുട്ടിയുടെയും ഉണ്ണിയുടേയും കല്യാണം കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടിലാ....
ലക്ഷ്മിക്കുട്ടിയെ കുറിച്ചുപറയുകയാണെങ്കിൽ തന്റെടമുള്ള നല്ല ഉശിരുള്ള ഒരു പുലിക്കുട്ടി എന്ന് വേണമെങ്കിൽ പറയാം. പ്രഥമദ്രിഷ്ട്ടിയാൽ ആർക്കും അങ്ങനെയേ തോന്നൂ.....
രണ്ടുദിവസം മുൻപായിരുന്നു കുടംപുളിയിട്ട് നല്ലൊന്നാന്തരം മീൻകറി വെച്ചവൾ ഉണ്ണിയുടെ വീട്ടിൽ തനിക്കു മാത്രമായി ഊണുണ്ടാക്കി കഴിച്ചതും. ഉണ്ണിയുടെ അമ്മ സാവിത്രിയ്ക്ക് ലക്ഷ്മിക്കുട്ടിയുടെ പെരുമാറ്റത്തിൽ പ്രത്യേകിച്ച് അസ്വഭാവികതയൊന്നും തോന്നിയതുമില്ല......
ഇന്നലെ കിടപ്പുമുറിയിലേക്ക് കേറി വരുമ്പോൾ കൈയിൽ മുല്ലപ്പൂമാലയും പാല് നിറച്ച ഗ്ലാസുമുണ്ടായിരുന്നത് ഉണ്ണി വ്യക്തമായി കണ്ട ഓർമയുമുണ്ട്. അവളാകെ തന്‍റെ മുറിയിൽ നിന്നും കട്ടിലിനുനേരെയുള്ള ആ വലിയ ആറന്മുള കണ്ണാടി അവിടെന്നു മാറ്റണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതും. ജനാലയിലെ ഗ്ലാസിനിടയിലൂടെ കേറി വരുന്ന വെളിച്ചം കണ്ണാടിയിൽ തട്ടി തന്‍റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയും അവൾ പറഞ്ഞിരുന്നതും ഉണ്ണി ഓർക്കുന്നു.
പക്ഷെ ,
ഉണ്ണി എത്ര പരിശ്രമിച്ചിട്ടും അങ്ങനെയൊരു വെളിച്ചം മുറിയിൽ കടന്നു വരുന്നതായോ കണ്ണാടിയിൽ തട്ടി പ്രതിഫലിക്കുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല എന്തായാലും വീക്ഷണകോണിന്‍റെ സാങ്കേതിക തകരാറാകുമെന്നും കരുതി നാളെ കട്ടിൽ തിരിച്ചിടണമെന്ന ഉറച്ച തീരുമാനത്തിലാണ് അയാളുറങ്ങിയതും. രാത്രിയിലുറക്കത്തിൽ എപ്പഴോ കൈകൾകൊണ്ട് ലക്ഷ്മിക്കുട്ടിയെ പരതിയപ്പോൾ അവളില്ലായിരുന്നു ആ കട്ടിലിൽ. ബാത്ത്റൂമിൽ പോയതായിരിക്കുമെന്ന് കരുതി വീണ്ടും ഉറക്കത്തിലേക്കയാൾ വഴുതി വീഴുകയായിരുന്നൂ. കുറച്ചുമയങ്ങിയതിന് ശേഷം ഉണർന്നപ്പോൾ ആളനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ ഉണ്ണി വിളിച്ചുചോദിച്ചു..
നീയിത്രയും നേരമായിട്ട് എന്തെടുക്കുകയാ ബാത്ത്റൂമിൽ... അവിടെകിടന്നുറങ്ങിയോ നീ..... ??
പ്രതിധ്വനിയൊന്നുമുണ്ടായില്ല അവിടെ നിന്നും....
ഉണ്ണി സ്വയം ചോദിച്ചു ?
ശ്ശെടാ ഇവളിതെവിടെ പോയി....
ബാത്ത്റൂമിൽ ഇല്ലെങ്കിൽ പിന്നെ എവിടേ പോകാനാ ? തന്‍റെ വീട്ടിൽ അതിനും വേണ്ടി മുറികളൊന്നും തന്നെ ഇല്ല തന്റെ വീട്ടിൽ...
കട്ടിലിൽ നിന്നെഴുന്നേറ്റു ലക്ഷ്മിക്കായുള്ള തിരച്ചിൽ തുടങ്ങി....
സാവധാനത്തിലുള്ള തിരച്ചിൽ നെഞ്ചിടിപ്പിന്റെ വേഗത കൂട്ടിയതുകൊണ്ട് കാലിന്റെ വേഗത കൂടി ധൃതിയിലായപ്പോൾ ദേഹാസകലം വിറയ്ക്കാൻ തുടങ്ങിയിരിക്കുന്നൂ. പെട്ടന്നാണ് ആറന്മുളകണ്ണാടിയിൽ നിന്നും വെളിച്ചം പ്രതിഫലിക്കുന്നത് ദൃഷ്ടിയിൽപ്പെട്ടത്. ജനാലായിലേക്ക് നോക്കുമ്പോൾ തുറന്നിട്ടിരിക്കുന്ന ജനാലയ്ക്ക് പുറത്താരോ നടന്നുപോകുന്നത് നിലാവെളിച്ചത്തിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്....
നടന്നകലുമ്പോൾ വസ്ത്രത്തിന്റെ പുതുമ നഷ്ടപ്പെടാത്ത തിളക്കവും കാലുകൾക്കിടയിൽ പെട്ടുണ്ടാകുന്ന ശബ്ദവും തിരിച്ചറിഞ്ഞ ഉണ്ണി ഭയത്തോടെ വിളിച്ചൂ....
"ലക്ഷ്മിക്കുട്ടീ"...!!
ആ ശബ്ദം കേൾക്കാത്ത ഭാവത്തിൽ തിരിഞ്ഞുപോലും നോക്കാതെ നടത്തത്തിന് വേഗത കൂടിയോ എന്നൊരു സംശയം....
ദുർമരണം നടന്ന ആ ബംഗ്ളാവിലേക്കാണ് അവൾ നടന്നകലുന്നത്....
കൈയിലൊരു ടോർച്ചുലൈറ്റുമെടുത്ത് ഉണ്ണിയും പിന്നാലെ നടന്നു........
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ പഴയ ബംഗ്ളാവിനടുത്തെത്തിയപ്പോൾ ഉണ്ണിയ്ക്ക് ഭയം കൂടി ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. കൈയിലൊരു തിരിവെളിച്ചം പോലുമില്ലാതെ ഭയമൊട്ടുമില്ലാതെ നടന്നുനീങ്ങുന്ന ലക്ഷ്മിക്കുട്ടിയിൽ മാത്രമായിരുന്നു ഉണ്ണിയുടെ മുഴുവൻ ശ്രദ്ധയും. പക്ഷെ ആ പഴയ ബംഗ്ളാവിന്‍റെ ഒരു ചുമരിന്‍റെ മറവിലെവിടെയോ അവൾ അപ്രത്യക്ഷയാകുകയായിരുന്നു. ദ്രവിച്ചു വീഴാറായ ആ ബംഗ്ലാവിനുചുറ്റും ഉണ്ണി ടോർച്ച് ലൈറ്റിന്‍റെ സഹായത്തോടെ അവളെ തിരഞ്ഞുനടന്ന് ഒടുവിൽ ബംഗ്ലാവിനുള്ളിലേക്ക് കടന്നുചെന്നപ്പോൾ വട്ടം ചാടിയ കരിമ്പൂച്ചയെ കണ്ടു ഒരു നിമിഷം ശ്വാസംനിലച്ചതുപോലെ മരവിച്ചുനിന്ന ഉണ്ണി ധൈര്യം സംഭരിച്ച് അകത്ത് എവിടെയൊക്കെയോ തിരഞ്ഞ് തിരഞ്ഞെത്തിയത് പകുതിയും തകർന്ന ആ നിലവറയ്ക്കരികിലെത്തി അതിനകത്തേക്ക് തപ്പി തടഞ്ഞുകേറിയപ്പോൾ അതിനകത്തെ വവ്വാലുകൾ ഉണ്ണിയുടെ മുഖത്തേക്ക് വരുംപോലെ പുറത്തേക്ക് പോയി. ആരോ ശ്വാസം വലിക്കുന്ന ശബ്ദവും പിന്നെ ചീവീടുകളുടെ മൂളലും രണ്ടും തന്‍റെ മനസ്സിലുള്ള ഭയം കൂട്ടുകയാണ്. പെട്ടെന്നെന്തോ തന്‍റെ കാലിൽ ഉടക്കിയതുപോലെ....
തന്‍റെ കാൽചുവട്ടിൽ ഉടക്കിയതെന്തെന്ന് നോക്കുവാനായി ടോർച്ച് അടിച്ചപ്പോൾ കണ്ടത് നിലത്ത് വീണുകിടക്കുന്ന ലക്ഷ്മിക്കുട്ടിയേയാണ് കണ്ടത്. ഇതേ ഇടത്തിലായിരുന്നു അന്ന് ബംഗ്ലാവിൽ കണ്ട പെൺകുട്ടിയുടെ മൃതദേഹവും കിടന്നിരുത് ഇവിടെ തന്നെയായിരുന്നു. ഉണ്ണിയുടെ ഭയം ഇരട്ടിയായി ഹൃദയമിടിപ്പ് ഇലഞ്ഞിത്തറ മേളംപോലെ കൊട്ടി കേറി ഭയാനകതയുടെ മൂർദ്ധന്യത്തിലെത്തി. ധൈര്യം സംഭരിച്ചു നിലത്തുകിടന്നിരുന്ന ലക്ഷ്മിക്കുട്ടിയുടെ കഴുത്തിലൂടെ കൈയിട്ടു അവളുടെ തലയുയർത്തി ഭയം പുറമേ കാണിക്കാതെ ചോദിച്ചു...
എന്തിനാണ് നീയിവിടെ വന്നത് ലക്ഷ്മി ? ഇവിടെ ഒരു പെൺകുട്ടി ദുർമരണപ്പെട്ട സ്ഥലമല്ലേ ? അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിക്കുട്ടിക്ക് ഒന്നും ഉരിയാടാൻ കഴിഞ്ഞിരുന്നില്ലാ..
ഉണ്ണി ലക്ഷ്മിക്കുട്ടിയെ വട്ടമെടുത്ത് തിരിച്ച് വീട്ടിലേക്ക് നടന്നു. അമ്മയെ ഉണർത്താതെ ശബ്ദമുണ്ടാകാതെ അവളെ കട്ടിലിൽ കൊണ്ടുപോയി കിടത്തിയപ്പോൾ ആണ് ചുരുട്ടിപിടിച്ചിരിക്കുന്ന കൈപ്പത്തി ശ്രദ്ധയിൽപ്പെട്ടത്. ഉണ്ണി തന്റെ വിരലുകൾ കൊണ്ട് അവളുടെ വിരലുകൾ തുറന്നപ്പോൾ കൈവെള്ളയിൽ ഒരു സ്വർണ്ണത്തിന്‍റെ ഒറ്റകൊലുസ്.
പണ്ടെവിടെയോ കണ്ടുമറന്ന Kolusaanallo ഇത് എത്ര ഓർത്തിട്ടും ഓർമകളിൽ ഒന്നും ഓടിയെത്തിയില്ല. കുറച്ച് നേരമാ പാദസരത്തിൽ സൂക്ഷ്മനിരീക്ഷണം നടത്തിയതിന് ശേഷം അലമാരയിൽ ഭദ്രമായി എടുത്തുവെച്ചതിന് ശേഷം ലക്ഷ്മിക്കുട്ടിയുടെ മുഖത്ത് വെള്ളം തളിച്ചുണർത്തിയപ്പോൾ ഒന്നുമറിയാത്തതുപോലെ ഉറക്കത്തിൽ നിന്നുണർന്നവൾ ഉണ്ണിയോട് എതിർത്തുസംസാരിച്ചതിന് ശേഷം വീണ്ടും തിരിഞ്ഞുകിടന്നിട്ട് പറഞ്ഞു നേരം പുലരാൻ സമായമായിട്ടില്ല കിടന്നുറങ്ങാൻ നോക്ക്.....
ലക്ഷ്മിക്കുട്ടിയുടെ പെരുമാറ്റം തന്‍റെ മനസ്സിനെ തളർത്തികളഞ്ഞു
ഇനിയിപ്പോൾ ഇവൾക്കൊന്നും ഓർമ്മയില്ലാത്തതാണോ ?? എന്തായാലും താൻ വല്ലാത്തൊരു ധർമസങ്കടത്തിലായി. ഇന്നിപ്പോൾ നന്നായി ഉറങ്ങട്ടേയിവൾ നാളെ നേരം വെളുക്കുമ്പോൾ എല്ലാം ചോദിച്ചറിയാമെന്ന് വിചാരിച്ചു ഉണ്ണി കിടക്കാൻ ശ്രമിച്ചു. തനിക്ക് അത്ര പെട്ടെന്നുറങ്ങാൻ കഴിയില്ലെന്ന് മനസിലായി ചിന്ത മുഴുവനും ആ സ്വർണ്ണത്തിന്‍റെ ഒറ്റകൊലുസിലായിരുന്നു....
ഇതെവിടെയോ കണ്ടിട്ടുള്ളതുപോലെ....
ഇരുട്ടടച്ച് കിടക്കുന്ന മുറിയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ വെളിച്ചം പരതിയപ്പോൾ താഴെ തിളങ്ങികിടന്ന് ആ കൊലുസ് മിന്നുന്നത് താൻ കണ്ടപോലെ എടുക്കാൻ ശ്രമിക്കും മുൻപേ തനിക്കുശ്വാസം മുട്ടുന്നതുപോലെ. പെട്ടെന്നാരോ നിലവറതുറന്നതും തനിക്ക് സ്വർഗ്ഗം കിട്ടിയൊരവസ്ഥയായിരുന്നു അതുകൊണ്ട് തന്നെ ആ സ്വർണ്ണ പാദസരമെടുക്കാൻ കഴിഞ്ഞതുമില്ല. പിന്നീട് താൻ ഉറക്കത്തിന്‍റെ അഗാധതയിലേക്ക് വീണുപോകുകയായിരുന്നു. വീഴ്ച്ചയുടെ ആക്കം കൂടിപോയതുകൊണ്ട് ഉണ്ണി ഉറക്കത്തിന്‍റെ തീവ്രതയിൽ ചെന്നെത്തിപ്പെട്ടത് മറ്റൊരു നിലവറയ്ക്കുള്ളിൽ അവിടെ കുടിയിരുത്തിയ ഒരുവൾ ആ ഒറ്റകൊലുസിന്‍റെ കഥ പറഞ്ഞുകൊടുക്കാൻ തുടങ്ങീ...
മനസ്സിനുള്ളിൽ നിന്നും ആരോ വിളിച്ചുണർത്തി തന്നോട് ജനാലയിലൂടെ പുറത്തേക്ക് നോക്കുവാൻ പറഞ്ഞപ്പോൾ ദുർമരണം നടന്ന ആ ബംഗ്ലാവിലെ പെൺകുട്ടി തന്നെ വിളിക്കുന്നൂ അവളുടെ കൈയിൽ മറ്റൊരു കൊലുസുമുണ്ട്. തന്‍റെ മുഖത്ത് വെള്ളം വീണപ്പോൾ ആണ് ഉണ്ണി സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നത് നോക്കിയപ്പോൾ ലക്ഷ്മിക്കുട്ടിയാണ്....
ഉണ്ണിയേട്ടനെന്തൊക്കെയാ ഉറക്കത്തിൽ വിളിച്ചുകൂവിയത് ???
ഒറ്റകൊലുസെന്നോ ,ശ്വാസംമുട്ടിയെന്നോ . നിലവറയിൽ കുടുങ്ങിയെന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ ??? കട്ടിലിൽ കേറിയിരുന്നുകൊണ്ട് ലക്ഷ്മിക്കുട്ടി ചോദിച്ചു....
എന്തുപ്പറ്റി മനുഷ്യാ നിങ്ങൾക്ക് ???
ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് നാമം ജപിച്ചു കിടക്കണമെന്ന് പറയുന്നതിതുകൊണ്ടാണ്,,,!!
പെട്ടന്നാണ് ഉണ്ണിയുടെ നോട്ടം അവളുടെ കാലിൽ പതിഞ്ഞത്. ഇന്നലെ കിട്ടിയ അതെ കൊലുസാണല്ലോ ഇവളുടെ കാലിൽ കിടക്കുന്നത്.....
ഒറ്റകൊലുസല്ല രണ്ടെണ്ണം....
ലക്ഷ്മിക്കുട്ടിയുടെ കാലിൽ ഇതിനുമുന്പുണ്ടായിരുന്നത് വെള്ളികൊലുസുകൾ ആയിന്നല്ലോ ????.
ഉടനെ കട്ടിലിൽ നിന്നും ചാടിയെണീറ്റ് അലമാര തുറന്നുനോക്കിയപ്പോൾ ഇന്നലെ താനെടുത്തുവെച്ച ഒറ്റകൊലുസ് കാണുന്നില്ല. തിരിഞ്ഞുനോക്കിയപ്പോൾ ലക്ഷ്മിക്കുട്ടിയേയും...

No comments:
Post a Comment