Monday, November 30, 2015

ആർത്തവം അല്ലെങ്കിൽ ആവർത്തനം

[ആരെയും വിഷമിപ്പിക്കാൻ വേണ്ടിയോ , ആരെയും കുറ്റപ്പെടുത്തിയോ പറഞ്ഞതല്ല.  എന്‍റെ ജീവിതത്തിൽ ഉണ്ടായ ഒരനുഭവം വളരെ ചുരുക്കി പറഞ്ഞതാണ്.]

എല്ലാവരും ആർത്തവത്തെ കുറിച്ചു എഴുതുന്നു..
എന്തുകൊണ്ട് എനിക്കുമെഴുതിക്കൂടാ...
നുമ്മ ആർത്തവത്തെ വെറുക്കാനുണ്ടായ ഒരു കഥ പറയാം.....

നുമ്മ ഈ വിഷയത്തെ കുറിച്ച് ഒന്ന് പഠിക്കട്ടേ എന്നിട്ട് കൂടുതലായിട്ടുള്ള അഭിപ്രായം പറയാം.....
ഇപ്പോൾ എല്ലാവരുടെയും ഒരു ഇത്....
ആർത്തവം എന്ന വിഷയത്തിലാണെന്ന് തോന്നുന്നു....
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലും ( My Own Group In Facebook )  , വേറെ ഗ്രൂപ്പുകളിലും , ബ്ലോഗിലും എല്ലാം ആർത്തവം ആണ് പ്രമേയം.....

പണ്ട് പണ്ട് പണ്ട്.....
സ്കൂളിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു പഴയ കഥയാണ്....
ബയോളജി ടീച്ചർ പഠിപ്പിക്കുകയാണ്......
എന്തിനെ കുറിച്ച് ?
ആർത്തവത്തെ കുറിച്ചു....

"പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്‍റെ ലക്ഷണമാണ്  ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുകയും  ഗർഭാശയം ഗർഭധാരണത്തിനായി  ഒരുങ്ങുകയും വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന്  ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുകയും ചെയ്യുന്നു. ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ  അവസാനിക്കുന്നു. ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം എന്നാണ് പറയുന്നത്" എന്ന് ടീച്ചർ ക്ലാസിൽ പാഠപുസ്തകം വായിച്ചു പഠിപ്പിച്ചപ്പോൾ 

നുമ്മ, 
ചുണകുട്ടിയെ പോലെ എല്ലാം അറിയുന്ന ഭാവത്തിൽ എഴുന്നേറ്റു നിന്ന് ടീച്ചറോട്‌ ചോദിച്ചു ?
എന്ത് ചോദിച്ചു ?

 "ഗര്‍ഭാശയത്തില്‍നിന്നും പുറപ്പെടുന്ന രക്തസ്രാവത്തിന് ആര്‍ത്തവം എന്നു പറയുന്നു" അങ്ങനെയല്ലേ ടീച്ചർ ശരി എന്ന് സയൻസ് ടീച്ചറോട് ചോദിച്ചതിൽ  ക്ലാസിൽ നിന്നും  പുറത്താക്കിയതാണ് നുമ്മയെ......
അന്ന് വെറുത്തതാണ് ആർത്തവത്തെയും ബയോളജിയേയും....
ആ വെറുപ്പിൽ പത്താം ക്ലാസ് തോറ്റിട്ടും ഇനി നുമ്മ പഠിക്കില്ലാന്ന് ശപഥം ചെയ്തതും....
ഈ ആർത്തവം കാരണമാണ്....

എന്നിട്ടിപ്പോൾ ഫേസ്ബുക്കിൽ പാണൻമാർ നാടുകൾ തോറും പാടി നടക്കുന്നത് പോലെയാണ് പലരുടെയും ആർത്തവത്തെ കുറിച്ചുള്ള പോസ്റ്റും...
ഇതൊക്കെ കാണുമ്പോൾ അണ്ഡവും കുരുവും ഒന്നും അല്ലാ പൊട്ടുന്നത്.....
ഇതിനെ കുറിച്ചൊക്കെ അറിവില്ലാത്ത കുറച്ചു ഗൈനകോളജിസ്റ്റ് പയ്യന്മാര് ഇറങ്ങിയിട്ടുണ്ട്....
ഇവന്‍റെയൊക്കെ -------- അടിച്ചു പൊട്ടിക്കാനാ തോന്നുന്നത്......

ഈ ------ നിങ്ങളുടെ സ്റ്റാൻഡേർഡിനനുസരിച്ചു പൂർത്തികരിക്കാം 
എന്‍റെ പോസ്റ്റിൽ അല്ല....
നിങ്ങളുടെ മനസ്സിൽ......

Thursday, November 26, 2015

വലയിലെ വേശ്യാ

മുഖം മൂടിയണിഞ്ഞവരുടെ 
ഫേസ്ബുക്കിലെ അകൗണ്ടിൽ  
നിന്നെത്തി നോക്കിയൊരു 
പെണ്‍തല മെയ്യടർന്നു
കാപട്യത്തിന്‍റെ 
മേലങ്കിയണിഞ്ഞ 
പകൽ മാന്യതർ തൻ കൈയ്യിലൂടെ
മോർഫിങ്കിൻ
പരീക്ഷണ ശാലയിലെത്തി.....

പുരിക കൊടികൾ 
മഴവില്ലിൻ അഴകായി 
ചെമ്പനീർ പൂവിൻ നിറത്തിൽ
 ചുവന്നു തുടുത്ത ചുണ്ടുകൾ
വീതികൂടിയ നിതംബവും 
മാറിടവും മദാലസയാക്കും..... 

പിന്നെ....

വെബിലെ വിലപേശൽ തെരുവിൽ
ഉന്മാദമായ രതിമൂര്‍ച്ഛതൻ
അഡ്രസ്സിലേക്ക്
ട്രാൻസ്പ്പറന്റ് വസ്ത്രത്തിലെ
അംഗലാവണ്യം കാണിക്കും വിധം 
ഉടുത്തൊരുങ്ങിയെത്തി.....

മനസ്സിൽ വിഷം പുരളാത്ത
പാവമീ പെണ്‍ തലയ്ക്കിന്ന്
നെറ്റിലെ വേശികൾ തൻ 
ചന്തയിൽ ആരെയും 
മോഹിപ്പിക്കുമീ പെണ്‍ വല.....
.

Monday, November 23, 2015

അവിചാരിതം


(20/12/2014) 
ബസ്സ്‌ കോടമഞ്ഞിനെ കീറിമുറിച്ച് കൊണ്ട് മുന്നോട്ട് പോകുകയാണ്. ബസ്സിലെ ഭൂരിഭാഗം യാത്രികരെല്ലാം കോടമഞ്ഞിൻ കുളിരും പുതച്ചു നല്ല ഉറക്കത്തിലാണ്.   പ്രണയം അസ്ഥിക്ക് പിടിച്ചു ഒളിച്ചോടി പോകുന്ന കമിതാക്കൾ , കളവു മുതലും കൊണ്ട് കടന്നു കളയുന്ന കള്ളൻ , ഓഫീസിലെ ലേഡി  സ്റ്റാഫിനെയും കൊണ്ട് കറങ്ങാൻ പോകുന്ന പിയൂണ്‍ , വീട്ടു ജോലിക്കാരിയേയും കൊണ്ട് കറങ്ങാൻ പോകുന്ന കാരണവർ , മഫ്തിയിൽ കള്ളനെ അന്യേഷിച്ചിറങ്ങിയ പോലീസുകാർ , എന്തോ പുതിയ കുറ്റ കൃത്യം ചെയ്യാനോ ജോലി അന്യേഷിച്ച് പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾ , ജോലിക്കാർ , നാട്ടുകാർ , ഉല്ലാസയാത്രയ്ക്ക് മദ്യസേവയുമായി അടിച്ചു പൊളിക്കാൻ ഇറങ്ങിയ ചെറുപ്പക്കാർ , പോക്കറ്റടിക്കാരൻ , കുടുംബത്തോടെ യാത്ര ചെയ്യുന്നവർ , ബസ്സ്‌ കൈയിൽ നിന്നും പാളിപോകാതെ ഉറങ്ങാതെ മുന്നോട്ടു നോക്കി ബസ്സ്‌ ഓടിക്കുന്ന ഡ്രൈവർ , കൂർക്കം വലിച്ചുറങ്ങുന്ന കണ്ടക്ടർ അങ്ങനെ എത്രയെത്ര മുഖങ്ങൾ എല്ലാം അപരിചിതർ.

ഭർത്താവിന്‍റെ മടിയിലേക്ക് ചാഞ്ഞ് കിടന്നുറങ്ങുന്ന ഭാര്യ. ഒരു അന്യനെപോലെ 8 വയസ്സുകാരൻ പ്രണവ് പിന്നിലെ സീറ്റിൽ ജനലോര കാഴ്ച്ചകൾ കണ്ടുറങ്ങാതെ ശോകമായിരിക്കുന്നു. ചുരം കയറി കയറി ബസ്സ്‌ അതിരാവിലെ കൊടൈക്കനാലിൽ എത്തി. എല്ലാവരും അവരവരുടേതായ വഴിക്ക് പോയി. പ്രണവും അമ്മയും അച്ഛനും നേരെ കോട്ടേജിൽ പോയി കുളിച്ചു ഫ്രഷായി പ്രഭാത ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി. പ്രണവ് ഒന്നും കഴിച്ചില്ല കണ്ടാൽ സുഖമില്ലാത്ത കുട്ടികളെ പോലെ ,  കളിചിരിയില്ല , മിണ്ടാട്ടമില്ല , ഉന്മേഷമില്ല വിഷാദരോഗിയാണെന്ന് തോന്നിപ്പോകും. അവർ അവനെയും കൊണ്ട് പല പല സ്ഥലങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പ്രണവ് മോൻ ദുഃഖിതനാണ്.  അച്ഛനോടൊപ്പം നടക്കാൻ അവൻ കൂട്ടാക്കുന്നില്ല. അമ്മയുടെ കൈയിൽ പിടിച്ചാണ് അവൻ നടക്കുന്നത്..

വഴിയോരങ്ങളിലിരുന്നു സബ്രജിൽ കഴിക്കുന്ന കുരങ്ങ് കൂട്ടത്തെയും , കൊടൈ ആപ്പിൾ , ഓറഞ്ച് , പ്ലംസ് തോട്ടങ്ങളിലോക്കെയും പോയിട്ടും അവന്‍റെ മുഖത്തിന് യാതൊരു ഭാവഭേദവും ഉണ്ടായില്ല. ലേക്കിലെ ബോട്ടിംഗ് , ഹോർസ് റൈഡിംഗ് ഒന്നിലും അവനെ സന്തോഷിപ്പിക്കാനായില്ല. സൂയിസൈഡ് പോയിന്റിൽ പോയി നിന്ന് ഫോട്ടോ എടുത്തു എടുത്ത് അവർ ജാഗ്രത പാലിക്കേണ്ട കമ്പി വേലിക്ക് അപ്പുറം പോയപ്പോൾ ഗാർഡുകൾ വിസിലടിച്ചു അവരെ അവിടെ നിന്നും പറഞ്ഞു വിട്ടു. രാത്രിയിലും അവനുറങ്ങാതെ കണ്ണുകൾ മിഴിച്ചു കിടന്നു. അർദ്ധരാത്രിയിലെ ഭാര്യാഭർത്തൃ ബന്ധം കണ്ടവൻ ഞെട്ടി അലറി വിളിക്കാൻ തുടങ്ങി. അമ്മ പ്രണവിനെ കെട്ടിപിടിച്ചു കിടത്തിയുറക്കിയിട്ടും അവനുറങ്ങാൻ കൂട്ടാക്കിയില്ല. തണുപ്പ് മാറ്റാൻ അച്ഛൻ സിഗരറ്റ് കത്തിച്ചു പുകയ്ക്കാൻ തുടങ്ങി.

നേരം വെളുത്തു അന്നവർ ഡോൾഫിൻ പോയിന്റിലേക്ക് പോയി. ഡോൾഫിൻ മത്സ്യത്തിന്റെ  ചുണ്ടുകൾ പോലെ നീണ്ടു നിൽക്കുന്ന പാറയാണത്. സൂയിസൈഡ് പോയിന്റ് കഴിഞ്ഞാൽ പ്പിന്നെ  മറ്റൊരു മനോഹരമായ ദ്രിശ്യവിരുന്നാണ് ഡോൾഫിൻ പോയിന്റ് കണ്ണുകൾക്ക് ആസ്വാദ്യം പകരുന്നത് കാണാൻ അവർ പോയത്. കോടമഞ്ഞ്‌ നിറഞ്ഞിരിക്കുന്നു തൊട്ടടുത്തുള്ളവരെ പോലും കാണാൻ കഴിയില്ല. അവിടെ ഡോൾഫിൻ പോയിന്റിൽ നിന്നും പ്രണവ് ഒരു പക്ഷിയെ പോലെ പറന്നു താഴ്വാരത്തിലേക്ക് 
അമ്മയുടെയും അച്ഛൻറെയും നിലവിളി കേട്ട് ആളുകൾ ഓടി കൂടി. 
പോലീസ് വന്നു...
എഫ്.ഐ.ആർ എഴുതി....
ചോദ്യം ചെയ്യലുകൾ കഴിഞ്ഞു....
1 ദിവസത്തെ തിരച്ചിലിനൊടുവിൽ.....
പ്രണവ് മോന്‍റെ ജഡം കണ്ടെടുത്തു....
പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു ജഡവുമായി നാട്ടിലേക്ക് തിരിച്ചു...

പിന്നെ ബന്ധുമിത്രാതികളുടെ കരച്ചിൽ , അന്വേഷണം , തിരക്കുകൾ എന്നിങ്ങനെയൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല കാരണം പറയത്തക്ക ആരും അവർക്കുണ്ടായിരുന്നില്ല... കുറച്ചു അയൽവാസികളും നാട്ടുക്കാരും വന്നു പോസ്റ്റ്‌ മാർട്ടം കഴിഞ്ഞത് കൊണ്ട് അധികം നേരം വെച്ചില്ല....
പ്രണവ് ചിതയിൽ എരിഞ്ഞടഞ്ഞു....

(24/12/2014)
രാത്രി 2 മണിക്ക് വീട്ടിലെ കോളിംഗ് ബെൽ നിറുത്താതെ അടിക്കുന്നു....
വീട്ടിൽ ആളുണ്ട്....
ടി.വിയുടെ ശബ്ദം കേൾക്കാം....
കതക് തുറക്കുന്നില്ല...
വീണ്ടും വീണ്ടും കോളിംഗ് ബെലിൽ വിരലുകൾ അമർത്തി.....
മൊബൈലിലും ലാൻഡ് ഫോണിലും റിംഗ് ചെയ്തു ഒടുവിൽ കതക് തുറക്കപ്പെടുന്നു.....

തലമുടി കെട്ടികൊണ്ട് ഉറക്കത്തിന്‍റെ ക്ഷീണം വിട്ടുമാറാതെ അവൾ വാതിൽ തുറന്നപ്പോൾ ഇടിവെട്ടേറ്റത് പോലെ നിന്നു പോയി. അവളെ കണ്ടതും കൈയിലെ പെട്ടി താഴെയിട്ടു കെട്ടി പിടിച്ചു കരഞ്ഞു കൊണ്ടയാൾ പറഞ്ഞു.....
നമ്മുടെ പ്രണവ് മോൻ , എന്താണ് അവനു പറ്റിയത്.....
എന്തിനാണ് അവനങ്ങനെ ചെയ്തത്....
എനിക്ക് , കൊള്ളി വെക്കേണ്ടവൻ  എനിക്ക് മുൻപേ പോയല്ലോ....
എന്‍റെ പൊന്നു മോനെ....
പ്രണവേ....
അവസാനാമായി നിന്നെയൊരു നോക്ക് കാണാൻ പോലും സാധിച്ചില്ലലോടാ 
പൊന്നു മോനെ പ്രണവേ.....

നൈജീരിയയിൽ നിന്നും വന്ന പ്രണവ് മോന്‍റെ അച്ഛൻ ആയിരുന്നു അത്..... 

ഭാര്യ : വിസ ശരിയായില്ല 5 ദിവസം കഴിഞ്ഞെത്തുമെന്നു അല്ലേ ? പറഞ്ഞിരുന്നത് എന്നിട്ടിപ്പോൾ ?

ഭർത്താവ് : എന്തോ പെട്ടെന്ന് ശരിയായി...

അവൾ ഷോക്കടിച്ചതു പോലെ നിൽക്കുകയാണ് ഭർത്താവിനെ മുറിയിലേക്ക് കയറ്റി വിടുന്നില്ല....
വരൂ നമ്മുക്കിവിടെയിരിക്കാമെന്നു പറഞ്ഞു പ്രണവ് മോന്‍റെ  ഫോട്ടോയ്ക്ക് മുന്നിലിരുന്നു സംസാരം തുടങ്ങി.

ഭർത്താവ് : കമ്പനി സ്റ്റാഫുകളുമായി ടൂറിന് പോകുന്നു എന്ന് നീ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതല്ലേ പ്രത്യേകം അവനെ നന്നായിട്ട് ശ്രദ്ധിക്കണമെന്ന്....

ഭാര്യ : ഞാൻ നന്നായിട്ട് നോക്കിയതാണ്... അവൻ എന്‍റെ പിടിവിട്ടു ഇങ്ങനെ ചെയ്യുമെന്നു ആരും വിചാരിച്ചില്ല....

ഭർത്താവ് : അവസാനമായി അവനോട് സംസാരിച്ചപ്പോൾ എന്നോട് രഹസ്യമായി എന്തോ പറയണം... അമ്മ കേട്ടാൽ വഴക്ക് പറയും തല്ലുമെന്നൊക്കെ പറഞ്ഞു... എന്താ അത്....

ഭാര്യ : അതോ...അത്.... അവനൊരു ഐപ്പാട് വേണം പോലും ഗെയിം കളിക്കാൻ....

ഭർത്താവ് : പാവം.... എന്‍റെ  മോൻ..
(അയാൾ എഴുന്നേറ്റ് നേരെ ബെഡ് റൂമിൽ പോയി...... ഡ്രസ്സ് മാറി....... പെട്ടി എടുത്തു വെച്ചു , ഭാര്യയുടെ കുറച്ചു ഡ്രസ്സും  എടുത്തു...... അവളെയും കൂട്ടി ഇറങ്ങി..... ബെഡ് റൂം ലോക്ക് ചെയ്തു... പുറത്തെ വാതിലും ലോക്ക് ചെയ്തു..... ഭാര്യയേയും  കാറിൽ കയറ്റി ഇരുത്തി )

ഭാര്യ : നിങ്ങളെന്താണീ കാണിക്കുന്നത്....

ഭർത്താവ്‌ " നമ്മൾ കൊടെക്കനാൽ പോകുന്നു....

ഭാര്യ : ഞാൻ ഈ ഡ്രസ്സ് പോലും മാറിയില്ല , എനിക്ക് സുഖമില്ല , ഞാൻ വരുന്നില്ല.....നിങ്ങൾ പോയി വരൂ....

അതൊന്നും കൂട്ടാക്കാതെ ഒരു ഭ്രാന്തനെ പോലെ അയാൾ വേഗത്തിൽ കാറോടിച്ച് കൊടെക്കനാൽ എത്തി..
അവൾ മുൻപ് താമസിച്ചിരുന്ന അതേ കോട്ടേജിൽ  മുറിയെടുത്തു. അവളെ കണ്ടതും റിസെപ്ഷൻ ജോലിക്കാരൻ ആ മുഖത്തേക്ക് നോക്കി. ഒന്നും സംസാരിച്ചില്ല. വെടി കൊണ്ട പന്നിയെ പോലെയവൾ മുറിയിൽ നടന്നു.
അസ്വസ്ഥമാണ്...
കോടമഞ്ഞിൽ ഒരുവൾ വിയർക്കുന്നു....
കൈയിലെ മൊബൈലിൽ കുത്തിക്കൊണ്ടിരുന്നു.....

ഭർത്താവ് : എന്തിനാണ് നിനക്കിത്രെയും ടെൻഷൻ...

ഭാര്യ : ഒന്നുമില്ല...

ഭർത്താവ് : നിന്‍റെ മൊബൈൽ തരൂ...

ഭാര്യ : എന്തിനാണ്...

ഭർത്താവ് : നീ അതിൽ കുത്തികൊണ്ടിരിക്കുന്നത് എന്താണ്...?
നോക്കട്ടെ ?

ഭാര്യ : ഒന്നുമില്ല...

അന്ന് രാത്രി അവർ രണ്ടുപേരും ഉറങ്ങിയില്ല.....

അയാൾ പുറത്തു പോയി തീയിലെ ചൂട് കാഞ്ഞു കൊണ്ടിരുന്നു ....
കൈയിലെ മദ്യകുപ്പിയും സിഗരറ്റും തീരുമ്പോഴേക്കും നേരം വെളുത്തു....
അങ്ങനെ മൂന്ന് ദിവസം അവരവിടെ കോട്ടെഴ്സിൽ കഴിഞ്ഞു....
നാലാം നാൾ....
ഭാര്യയേയും കൂട്ടി അയാൾ നേരെ ഡോൾഫിൻ പോയിന്റിൽ ചെന്നു....
പോകും വഴി അവിടത്തെ റോഡ്‌ സൈഡ് ചായകടയിൽ നിന്നും ചായ കുടിച്ചപ്പോൾ , അവിടെ ചായ കുടിച്ചിരുന്ന പോലീസുകാരിൽ ഒരാൾ അവളോട്‌ ചോദിച്ചു.....
നിങ്ങളുടെ മകൻ അല്ലേ ?
മരിച്ചത് ?

അതെ...!

പോലീസുകാരൻ : ഇതാരാണ് കൂടെയുള്ളത് ?

അവൾ ഒന്നും മിണ്ടിയില്ല....

പോലീസുകാരൻ : ഭർത്താവ് എവിടെ ? അയാളുടെ കരച്ചിൽ ഇപ്പോഴും കണ്മുന്നിലുണ്ട്....

അവൾ ഒന്നും മിണ്ടിയില്ല....
വിയർക്കാൻ തുടങ്ങീ....

പോലീസുകാരൻ : നിങ്ങളാരാണ്‌....

അയാൾ : ഞാൻ ഇവളുടെ സഹോദരനാണ്...

അത് കേട്ടതും അവളുടെ മനസ്സിൽ ഒരു ഇടിമുഴക്കം അനുഭവപ്പെട്ടു....
അവള് നിന്ന നിൽപ്പിൽ മരിച്ചതിനു തുല്യമായ ഒരവസ്ഥ....
മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങിയവൾക്ക്......

ഭർത്താവ് പോകാം എന്ന് പറഞ്ഞപ്പോൾ....
അവൾ ഒരു കീ കൊടുത്ത പാവയെ പോലെ കൂടെ പോയി.....
നേരെ അവർ ചെന്നെത്തിയത് ഡോൾഫിൻ പോയിന്റിൽ....
പോക്കറ്റിൽ നിന്നും ഒരു വിൽസ് സിഗരറ്റ് പാക്കറ്റ് എടുത്തു അയാൾ ഭാര്യോടു ചോദിച്ചു...

ഭർത്താവ് : ഇതാരുടെയാണ്...

ഭാര്യ : അറിയില്ല...

ഭർത്താവ് : ഞാൻ വിൽസ് സിഗരറ്റ് വലിക്കാറില്ല....
ഇത് നമ്മുടെ വീട്ടിലെ കിടപ്പറയിൽ നിന്നും കിട്ടിയതാണ്.....

ഒന്നും മിണ്ടാതെ അവൾ വിദൂരതയിലേക്ക് നോക്കി നിന്നു...

ഭർത്താവ് : നീ കതക് തുറക്കാതെ ആയപ്പോൾ ഞാൻ ജനലരികിൽ വന്നു നോക്കിയിരുന്നു....
കൈയിൽ സിഗരറ്റും കത്തിച്ചു ജനലും തുറന്നിട്ട്‌ പുകവലിച്ച് കിടക്കുന്നവന്‍റെ നെഞ്ചത്ത് ഒരു നൂൽബന്ധമില്ലാതെ നീ കിടക്കുന്നത് കണ്ടിരുന്നു..... അവൻ ബെഡ് റൂമിൽ കട്ടിനടിയിൽ കേറി ഒളിച്ചപ്പോഴും പൊട്ടനെപോലെ ഞാൻ അഭിനയിച്ചതും വേണമെന്ന് വെച്ച് തന്നെയാണ് അതുകൊണ്ടാണ് ഞാനവനെ ബെഡ് റൂമിലിട്ടു പൂട്ടിയതും...

ഒന്നും പറയാനാവാതെ അവൾ നിന്നുരുകാൻ തുടങ്ങി....

ഭർത്താവ് : കോട്ടേജിലെ റിസെപ്ഷൻ ചെക്കനിൽ നിന്നുമറിഞ്ഞു നീ എത്ര പ്രാവശ്യം ഇവിടെ വന്നിട്ടുള്ളതും എല്ലാം....

കോടമഞ്ഞിലെ തണുപ്പിൽ അവൾ നിന്നുരുകി തീരുകയാണ്...

ഭർത്താവ് : പ്രണവ് മോൻ എല്ലാം നേരത്തെ എന്നോട് പറഞ്ഞിരുന്നു.....
അവൻ ക്ലാസ് കഴിഞ്ഞു വരുമ്പോൾ കാമുകനുമായി നീ അഴിഞ്ഞാടുന്നത് കണ്ടതും....
നീയും കാമുകനും കൂടി അവനെ പേടിപ്പിക്കുകയും അച്ഛനെയും മകനെയും കൊല്ലുമെന്നും പറഞ്ഞതും.....

പക്ഷെ നീ അവനെ കൊല്ലുമെന്ന് ഞാൻ വിചാരിച്ചില്ല...!!
തെറ്റ്പറ്റി പോയി...
എനിക്ക് തെറ്റ് പറ്റിപ്പോയി.....
പറയടീ ആരാണവൻ...

ഭാര്യ : എന്‍റെ ഓഫീസിലെ കൂടെ വർക്ക് ചെയ്യുന്ന ഫ്രണ്ട് ആണ്.... അറിയാതെ സംഭവിച്ചു പോയതാണ്....
അവൻ എല്ലാവരോടും പറയുമെന്ന് പറഞ്ഞപ്പോൾ....
അവനു അച്ഛനോട്‌ സംസാരിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ....
അവനെയും കൊണ്ട് ഒരു ടൂർ പോയി മനസ്സ് മാറ്റിയെടുക്കാമെന്നു വിചാരിച്ചു....
പക്ഷെ 
ഇവിടെ വെച്ചും അവൻ ഞങ്ങൾ ശരീരം പങ്കിടുന്നത് കണ്ടപ്പോൾ 
നിലവിളിച്ചു കൊണ്ട് പറഞ്ഞു....

അമ്മ ചീത്തയാണ്‌...
എനിക്ക് അച്ഛന്‍റെയടുത്ത് പോണം....
അച്ഛനോടെല്ലാം പറഞ്ഞു കൊടുക്കണം.....
ഈ അങ്കിൾ കൊള്ളില്ല...
ചീത്തയാണ്‌....
അച്ഛനെ കൊണ്ട് ഇയാളെ തല്ലിക്കണം....
അതിൽ പേടിച്ച് ഞാൻ ഇവിടെ വെച്ചു അവനെ താഴേക്ക് തള്ളിയിടുകയായിരുന്നു....
എനിക്ക് മാപ്പില്ല...
എന്നോട് ക്ഷമിക്കാനും ഞാൻ പറയില്ല...
കാരണം...
ഞാൻ പാപിയാണ്.....
എന്‍റെ മകൻ എന്നെ വിളിക്കുന്നു...
ഞാൻ പോകുന്നു....
ഇനിയൊരു ജന്മത്തിലും നമ്മൾ ഒരുമിക്കാതിരിക്കട്ടെ....
കണ്ടുമുട്ടാതിരിക്കട്ടെ....
ഗുഡ്ബൈ....
എന്നും പറഞ്ഞവൾ ആ ഡോൾഫിൻ പോയിന്റിൽ നിന്നും താഴോട്ട് ചാടി മരിച്ചു....!!

രണ്ടു ദിവസത്തെ  ഫോർമാലിറ്റീസിന് ശേഷം  അയാൾ അവളുടെ മൃതദേഹം കൊടൈക്കാനലിൽ തന്നെ മറവു ചെയ്തു....
നാട്ടിലേക്ക് പോയി....

വീട്ടിലെത്തി.... 
വാതിൽ തുറന്ന് അകത്തേക്ക് കയറി... 
പൂട്ടിയിട്ടിരുന്ന  ബെഡ് റൂം തുറന്നു.  അവശനായി കിടക്കുന്ന കാമുകനെ കണ്ടിട്ടു പറഞ്ഞു. നീ ചാകില്ല എന്നെന്നിക്കറിയാം , ബാത്ത് റൂമിലെ വെള്ളം കുടിച്ചു നീ ജീവൻ പിടിച്ചു നിറുത്തുമെന്ന് എനിക്കറിയാമായിരുന്നു...
നിന്നെ ഞാൻ ഒരിക്കലും കുറ്റം പറയില്ല... അതിന്‍റെ ആവശ്യമില്ല..... 
നിങ്ങൾ പറഞ്ഞു വിട്ട പ്രണവ് മോന്‍റെ അടുത്തേക്ക് അവളും പോയി....

നിന്നെയും കൊല്ലേണ്ടാതാണ്...
ഈശ്വരൻ നൽകിയ ജീവൻ ഞാനായിട്ട് എടുക്കുന്നില്ല....
നിന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കുകയോ ?
നാട്ടുകാരുടെ മുന്നിലിട്ട് തല്ലി തകർക്കുകയോ ?
നാറ്റിക്കുകയോ ?
ചെയ്യുന്നില്ല...
കാരണം...
എന്‍റെ ഭാര്യയെ കുറ്റക്കാരാക്കി എല്ലാവരുടെയും മുന്നിൽ മോശമായി ചിത്രീകരിക്കാൻ താൽപ്പര്യപ്പെടുന്നില്ല....!
ഇറങ്ങി പോടാ...
നായിന്‍റെ മോനെ....
പുതിയതായി വേറെ ആരെയെങ്കിലും പോയി കിട്ടുമോന്നു നോക്ക്....
മാപ്പപേക്ഷ നടത്താൻ പോലും സമയം കൊടുക്കാതെ അവനെ പുറത്താക്കി.....
കതകടച്ച് അയാൾ....

Saturday, November 21, 2015

മകൾക്ക്

ഒരു തുള്ളി ബീജത്തിൽ നിന്ന-
മ്മതൻ ഉദരത്തിൽ കുരുത്തൊരാ ജീവനേ 
സ്വന്തം ചോരയാണെന്നറിഞ്ഞിട്ടും 
കൊല്ലാന്‍ ശ്രമിച്ച നിഷ്ഠൂരനോ നിന്നച്ഛന്‍
മകളേ...
കൊല്ലാന്‍ ശ്രമിച്ച നിഷ്ഠൂരനോ നിന്നച്ഛന്‍...!!

കണ്ണിൽ ചോരയില്ലാത്തൊരുവൻ
സ്വയം കണ്ണടച്ചിരുട്ടാക്കി കാഴ്ച്ച മറച്ചവൻ 
തൻ ചോരയെ തിരിച്ചറിയാൻ കഴിയാത്ത
നിന്നെ മകളായി കാണുവാനാകുമോ ?
മകളേ....
നിന്നെ മകളായി കാണുവാനാകുമോ ?

അപ്പോത്തിക്കിരി തൻ പൊടികൈകളിൽ നിന്ന-
മ്മതൻ നിനക്കാദ്യം രക്ഷയേകി പിന്നെയ-
മ്മതൻ അച്ഛനുമമ്മയും നിനക്ക് തുണയായി 
വന്നൊരാശ്വാസമായി 
മകളേ...
നിന്നമ്മയ്ക്ക് തുണയായി രക്ഷയേകി....

പെറ്റമ്മതൻ നെഞ്ചിലെ ചൂടേറ്റു 
വളരുമ്പോഴാദ്യമായി നിന്നെ കണ്ടമാത്രയിൽ
പാൽ പുഞ്ചിരി തൂകിയെൻ മനം 
കവർന്നൊരാ പൈതലെ ഞാനന്ന് 
വിളിച്ചാദ്യമായി മകളേയെന്ന്

നിൻ കളിചിരി കൊഞ്ചലുമായി
കണ്ടു കണ്ടിനിയും മതിയായില്ലിന്നിതുവരെ  
കുസൃതികൾ തൻ മധുരവുമായി
കണ്ടും കേട്ടും ഞാൻ നിനക്കച്ഛനായി മാറി 
മകളേ...
ഞാൻ നിനക്കച്ഛനായി മാറി.....!

ചോരയ്ക്ക് ചോരയെ തിരിച്ചറിയാനിന്നു
രക്തബന്ധങ്ങളൊന്നും വേണ്ടാ.... (2)

വീഴ്ച്ചയിൽ ചുവടുകൾ പതറുമ്പോൾ 
നിന്നരികെ കൈ പിടിച്ച് നിന്നോടൊപ്പം 
പിച്ചവെച്ചു നടക്കുവാൻ കൊതിച്ചതിനു 
കഴിയാത്തതിൻ കഥനം ഇടനെഞ്ചിലൊരു 
കനലായി കൊണ്ട് നടക്കുന്നൊരച്ഛൻ തൻ 
കണ്മുന്നിലൂടെ ഓടി വളരുകയാണ് നീ 
മകളേ...
കണ്മുന്നിലൂടെ ഓടി വളരുകയാണ് നീ......!

നീ നീയെന്നും ഞാൻ ഞാനെന്നും 
ചോരയ്ക്ക് ചോരയെ തിരിച്ചറിയും 
കാലം വരേയ്ക്കും 
ഞാനാകുന്നു നിനക്കച്ഛൻ
മകളേ...
ഞാനാകുന്നു നിനക്കച്ഛൻ....!

ചോരയ്ക്ക് ചോരയെ തിരിച്ചറിയാനിന്നു
രക്തബന്ധങ്ങളൊന്നും വേണ്ടാ.... (2)

എന്നിലും നിന്നിലും ഓടുന്ന 
ചോരയ്ക്കൊരു നിറമെന്നോർക്കേണം (2)

ഉദരത്തിൽ കുരുത്തൊരാ  
ഒരു തുള്ളി ബീജത്തിൻ കണക്ക് ചോദിച്ചീ-
വളർത്തച്ഛനെ ആരുമല്ലാതാക്കരുതേ.... 
മകളേ.... 
വളർത്തച്ഛനെ ആരുമല്ലാതാക്കരുതേ.... !

Friday, November 20, 2015

വിരഹത്തിന്‍റെ കരടു

പ്രണയത്തിന്‍റെ പൊടിയും തട്ടി 
അവളെഴുന്നേറ്റു പോയപ്പോൾ 
വിരഹത്തിന്‍റെ കരടു കണ്ണിൽ വീണു 
ഞാൻ കണ്ണീരൊഴുക്കുകയായിരുന്നു.......

Tuesday, November 17, 2015

വിധിയുടെ വിളയാട്ടങ്ങൾ

ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഞാനാഗ്രഹിച്ചത് പോലെ ഒരു വിൻഡോസ് സ്മാർട്ട് ഫോണ്‍ വാങ്ങാൻ എനിക്ക് കഴിഞ്ഞത്.  2 വർഷം പ്രശ്നങ്ങൾ ഒന്നുമില്ലാതെ സുഖമായി ഉപയോഗിച്ചു. ഒരു ദിവസം ഞാൻ വർക്ക് ചെയ്യുന്ന സ്ഥാപനത്തിലെ അന്യദേശക്കാരനായിരുന്ന ക്ലീനർ പയ്യൻ തറ തുടയ്ക്കുന്ന സമയത്ത് അശ്രദ്ധ മൂലം കാലു തട്ടി ബക്കറ്റിലെ വെള്ളം  മറിഞ്ഞു താഴേക്കു വീണത്. 

എന്‍റെ കഷ്ട്ടകാലത്തിന് താഴത്തെ നിലയിൽ ഇരുന്നു ഞാൻ ലാപ്ടോപ്പും ഓണ്‍ ചെയ്തു വെച്ച് അതില് മൊബൈലുംചാർജിംഗിന് കുത്തിയിട്ട്, എക്സലിൽ ഓഫീസിലെ കുറച്ചു ബാക്കി വെച്ച ജോലികൾ ചെയ്തു തീർക്കുന്ന തിരക്കിലായിരുന്നു. ആ സമയത്തായിരുന്നു മുകളിൽ നിന്നും ലൈസോളിന്‍റെ മണമുള്ള വെള്ളം മഴപോലെ വന്നെന്നെയും ലാപ് ടോപ്പിനെയും എന്‍റെ മൊബൈലിനെയും നനച്ചത്‌. സത്യത്തിൽ ഞാൻ പേടിച്ചു പോയി അതിനും വേണ്ടി വെള്ളമുണ്ടായിരുന്നു. 

ഓഫീസിലെ ലാപ്‌ ടോപ്പ് അതാണ്‌ പ്രശ്നം.... ഞാൻ വേഗം തന്നെ ലാപ് ടോപ്പും മൊബൈലും എല്ലാമെടുത്തു മാറി നിന്നപ്പോഴേക്കും പേടിച്ചു വിറച്ചു വന്നു നിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ ദയനീയത കണ്ടെനിക്ക്‌ സങ്കടം തോന്നി. സാരമില്ല എന്ന് പറഞ്ഞു. ലാപ് ടോപ്പിലെ ബാറ്ററി ഊരി മാറ്റി വെള്ളമെല്ലാം ഊറ്റി കളഞ്ഞു ലാപ്‌ ടോപ്പ് സർവീസ് എഞ്ചിനീയറെ കൊണ്ട് ശരിയാക്കിച്ച് പ്രശ്നങ്ങൾ ഒന്നുമില്ല എന്നുറപ്പ് വരുത്തി ഓഫിസിൽ തിരിച്ചു വെച്ചു...

പക്ഷെ.....

മഴ നനഞ്ഞ മൊബൈലിന് ജലദോഷവും പനിയും പിടിച്ചു തുടങ്ങി. ചാര്ജിംഗ് പ്രശ്നം , പിന്നെ പനി കൂടിയിട്ടാണെന്ന് തോന്നുന്നു വിറവൽ തുടങ്ങി. ടച്ചുംപോൾ ടച്ചുംപോൾ ഡിസ്പ്ലേയ്ക്ക് വിറവലാണ് പ്രശ്നം. അങ്ങനെ ഇന്‍റെർനെറ്റ് ഫോണിൽ ഉപയോഗിക്കാൻ പറ്റാതെയായി. കോൾ മാത്രം അറ്റൻഡ് ചെയ്യ്തു കുറച്ചു നാളുകൾ ഉപയോഗിച്ചപ്പോഴേക്കും സോഫ്റ്റ്‌വയർ തകരാറിലായ മൊബൈൽ ചത്തതിനു തുല്യമായി. ആൻഡ്രോയിഡ് ഒരെണ്ണം ചെറുതുണ്ടെങ്കിലും , ഇന്‍റെർനെറ്റ് സ്പീടായി ഉപയോഗിക്കാൻ വിൻഡോസ് ഫോണ്‍ ആണ് ബെസ്റ്റ്.... 

ആൻഡ്രോയിഡ് ഫോണ്‍ ഹാംഗ് ആകാൻ തുടങ്ങിയ അന്നായിരുന്നു അന്യദേശക്കാരനായ ക്ലീനറെ ഞാൻ ശപിച്ചു പോയത്, കാരണം കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്നും പിശുക്കിയും , ധൂർത്തുമൊന്നുമില്ലാതെ 1 വർഷം മിച്ചം പിടിച്ചത് കൊടുത്താണ് വിൻഡോസ് ഫോണ്‍ വാങ്ങിയത്... 

ഇന്നലെ നവംബർ 16-ന് ഞാൻ വൈകിട്ട് ജോലി കഴിഞ്ഞ് നേരത്തെ നാല് മണിയായപ്പോഴേക്കും ഓഫീസിൽ നിന്നുമിറങ്ങി . നേരെ പോയത് മൊബൈൽ സർവീസിംഗ് ഷോപ്പിലേക്കായിരുന്നു. ഷോപ്പിൽ പോകും വഴി ഉണ്ണിയേശുവിന്‍റെ ചെറിയ ഒരു കുരിശുവരയുണ്ട് അത് വഴി പോകുമ്പോൾ അവിടെ നിന്ന് പ്രാർത്ഥിക്കുന്ന പതിവുമുണ്ട് , അങ്ങനെ അവിടെന്നു നടന്നു കുറച്ചു കൂടി മുന്നോട്ടു പോകുമ്പോൾ ആണ് നുമ്മ ജനിച്ച ഫോർട്ട്‌ കൊച്ചി ഗവണ്‍മെന്റ് ഹോസ്പിറ്റൽ. 

അവിടെ വെച്ചു നുമ്മടെ രണ്ടു മൂന്ന് വീടിനപ്പുറമുള്ള അയൽവാസി ക്ലീറ്റസ് ചേട്ടനെ കാണുന്നത്. ഞങ്ങൾ തമ്മിൽ വലിയ പരിചയമോ മിണ്ടാട്ടമോ ഒന്നുമില്ല. പുള്ളിക്കാരൻ വൈഫിനെ കാറിൽ കൊണ്ട് വന്നു ഇറക്കുമ്പോൾ സ്ട്രെച്ചറുമായി ഓടി വരുന്ന നേഴ്സുമാരും കമ്പോൻണ്ടറും... ക്ലീറ്റസ് ചേട്ടന്‍റെ വൈഫ് ലീന ചേച്ചി ഗർഭിണി ആയിരുന്നു... ഡെലിവറി ആയികാണുമെന്നാ വിചാരിച്ചത്  പക്ഷെ ചേച്ചിയിട്ടിരുന്ന നൈറ്റിയിൽ മുഴുവൻ ചോരയൊലിക്കുന്നുണ്ടായിരുന്നു.. ഇങ്ങനെയെത്ര എത്ര സംഭവങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നു. മനസ്സിൽ മൊബൈലിന്‍റെ വിറയലും പനിയും മാത്രം മറ്റെല്ലാം മറന്നു..
മൊബൈൽ ഡോക്ടറെ കാണിച്ചു ചികിത്സിക്കണമെന്ന് വിചാരത്തിൽ മുന്നോട്ടു നടന്നു...

മൊബൈൽ സർവീസ് ചെയ്തു വെക്കാം നിങ്ങൾ പോയിട്ട് 9 മണിയാകുമ്പോൾ വരാൻ പറഞ്ഞ് ഡോക്ടർ സിം-കാർഡും , മെമ്മറി-കാർഡും ഊരി തന്നു ക്യാഷ് അടക്കേണ്ട ഒരു സ്ലിപ്പും തന്നു മൊബൈലിനെ അഡ്മിറ്റ്‌ ചെയ്തു ചികിത്സ തുടങ്ങി. ഇനിയിപ്പോൾ എന്ത് ചെയ്യും ബാക്കി സമയം പോകാൻ ? വീട്ടിൽ പോയാൽ അമ്മൂമ്മ ടി.വിയുടെ മുന്നിലിരുന്നു കുടുംബ സദസ്സുകളെ താറുമാറാക്കുന്ന സീരിയലുകൾ കണ്ടോണ്ടിരിക്കും , അവിടെ പോയിരിക്കുന്നതിലും നല്ലത് അറബികടലിന്‍റെ കാഴ്ച്ചകൾ കണ്ടിരിക്കാമെന്നു വിചാരിച്ചു നേരെ കടപ്പുറത്ത് പോയി. ഒരു പൊതി കപ്പലണ്ടി പൊതിയും വാങ്ങി കൊറിച്ചു കൊണ്ട് ഇരിക്കുമ്പോൾ , കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങാൻ കൊതിക്കുന്ന സൂര്യന്‍റെ കുസൃതിയും , നാണത്താലവന്‍റെ മുഖം ചുവക്കുന്നതും നോക്കിയിരുന്നപ്പോൾ , മനസ്സിലേക്ക് പെട്ടെന്ന് ക്ലീറ്റസ് ചേട്ടന്‍റെയും വൈഫിന്‍റെയും ചിത്രം ഓടിയെത്തി....

ഞാൻ എന്ത് ദുഷ്ട്ടനാണ്...!!
ഒന്ന് പോയി അവരെയൊന്നു തിരിഞ്ഞു നോക്കിയില്ലലോ....!!
പാവം കല്യാണം കഴിഞ്ഞു 10 കൊല്ലങ്ങൾക്ക് ശേഷമാണു ഗര്ഭിണിയാകുന്നത്  ......
ഒരുപാട് പ്രാർത്ഥനയും , നേർച്ചകളും നടത്തിയതിന്‍റെയും ഫലമായിട്ട്‌ ആണ് അവർക്കൊരു കുഞ്ഞുണ്ടായത്... കർത്താവേ ഒന്നും വരുത്താതെ അവരെ നീ കാത്ത് രക്ഷിച്ചോളണേ...!! 

സൂര്യൻ നാണമെല്ലാം മറച്ചു വെച്ചു കടലമ്മയുടെ മടിത്തട്ടിൽ മയങ്ങിയിരുന്നു. കൊതുകുകളുടെ മൂളിപ്പാട്ട് ശക്തമായി കേൾക്കാൻ തുടങ്ങിയപ്പോൾ പതുക്കെ അറബിക്കടലിനോട് താൽക്കാലികമായി വിടപറഞ്ഞു ഞാൻ നേരെ മൊബൈൽ ഷോപ്പിലേക്ക് പോയി.നുമ്മ ജനിച്ച  ഹോസ്പിറ്റലിന് മുന്നിൽ കൂടിയാണ് പോകുന്നത്. പോകുന്ന വഴിയിൽ പുറത്ത് ചായക്കടയിൽ ചായ കുടിച്ചോണ്ട് സിഗരറ്റ് വലിച്ചോണ്ടിരിക്കുന്ന ക്ലീറ്റസ് ചേട്ടനെയും പുള്ളിയുടെ അമ്മായച്ഛൻ ആണെന് തോന്നുന്നു കൂടെയുള്ളത്. ഞാനുമൊരു ചായ പറഞ്ഞു അവിടെ നിന്നു അവരുടെ സംസാരം ശ്രദ്ധിച്ചു.

ഒന്നുകിൽ കുഞ്ഞിനെ മാസം തികയാതെ സിസേറിയൻ ചെയ്തു രക്ഷപ്പെടുത്തിയെടുക്കാം... 
അല്ലെങ്കിൽ 
ഭാര്യയെ മാത്രം രക്ഷിക്കാം ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്നേ നടക്കൂ എന്നാണ് ഡോക്ടർ പറഞ്ഞതെന്ന്..... കുഞ്ഞിനെ വേണ്ട അവളെ മതി 10 വർഷം ഇല്ലാതിരുന്ന കുഞ്ഞിനെ ദൈവം തന്നത് ഇങ്ങനെയൊരു പരീക്ഷണത്തിന് വേണ്ടിയായിരുന്നോ എന്നും പറഞ്ഞും കൊണ്ട് , വിതുമ്പുന്ന ആ മനുഷ്യനോടു കാര്യവിവരം കൂടുതലായി തിരക്കാൻ എനിക്ക് മനസ്സ് വന്നില്ല. കോംപ്ലിക്കേറ്റട് ആണെന് മാത്രമെനിക്ക് മനസിലായി... 

സമയം ഇനിയുമുണ്ട് ഒന്നര മണിക്കൂർ ഞാൻ വീണ്ടും കുരിശുവര വരെ പോയി ഉണ്ണിയേശുവിനോട്‌ നന്നായിട്ടൊന്നു പ്രാർത്ഥിച്ചു അവർക്കൊന്നും വരുത്തരുതേന്ന്. അമ്മയ്ക്കും കുഞ്ഞിനും നല്ലത് മാത്രം വരുത്തണേന്നും പറഞ്ഞു വീട്ടിൽ പോയി ഒന്ന് കുളിച്ചിട്ടും വരാം എന്ന് വിചാരിച്ചപ്പോൾ ആണ്. തൊട്ടടുത്തുള്ള ലക്കി സ്റ്റാർ ഹോട്ടലിൽ നിന്നും വെളിച്ചെണ്ണയിൽ മൊരിയുന്ന ബീഫിന്‍റെ നല്ല മണം മൂക്കിലേക്ക് തുളച്ചു കയറിയത്..
പിന്നെ തട്ടത്തിൻ മറയത്തു എന്ന സിനിമയിൽ നിവിൻ പോളി പറയുന്ന ശൈലിയിൽ പറഞ്ഞാൽ ....
ബീഫിന്‍റെ മണമടിച്ചാൽ പിന്നെ എനിക്ക് ചുറ്റിനുമുള്ളത് ഒന്നും കാണില്ല....

നേരെ ഹോട്ടലിൽ കേറി ഒരു ബീഫ് ഫ്രൈയും 6 ഇടിയപ്പവും 3 പൊറോട്ടയും കുറച്ചു ബീഫ് ഗ്രേവിയുമകത്താക്കി ചുറ്റിനുമുള്ള കാഴ്ച്ചകൾ കാണാൻ പരുവത്തിന് കണ്ണിനെ തരപ്പെടുത്തിയെടുത്തു എന്ന് വേണം പറയാൻ, എന്‍റെ  കൂട്ടുകാരെ ഹോ...! വിശന്നാൽ സത്യായിട്ടും എനിക്ക് കണ്ണ് കാണില്ല.... ഒരു ചായയും കുടിച്ചിട്ട് 135 രൂപയും കൈയിൽ നിന്നും പോയി കിട്ടിയപ്പോൾ സന്തോഷമായി.. ഇപ്പോൾ സമയം ഏകദേശം 9 മണി അടുത്തു തുടങ്ങി നേരെ മൊബൈൽ സർവീസ് സെന്‍ററിൽ പോയി. 
മൊബൈൽ പഴയത് പോലെ ടിപ്പ് ടോപ്പ് ആയി... പക്ഷേ ടച്ചിലെ വിറവൽ കംപ്ലെയിന്റ് ആണ്.... നല്ല ഓഫർ വരുമ്പോൾ എക്സ്ചേഞ്ച് ചെയ്തു വാങ്ങാൻ നിർദേശിച്ചു മൊബൈൽ ഡോക്ടർ ചികിത്സിച്ചതിനു 200 രൂപയും വാങ്ങി.

തിരിച്ചു വീട്ടിലേക്ക് മടങ്ങും വഴി ബാങ്കിന്‍റെ മുന്നിൽ ഒരു ആൾകൂട്ടം ഞാനോടി ചെല്ലുമ്പോൾ നാട്ടുകാരെല്ലാം കൂടി രണ്ടു പേരെ തൂക്കിയെടുത്ത് ഓട്ടോയിൽ കയറ്റി കൊണ്ട് പോകുന്നു. ഒരു ബൈക്ക് റോഡ്‌ സൈഡിൽ ഫുട്ട്പാത്തിൽ കയറ്റി വെച്ചിരിക്കുന്നു. ഇടിച്ച ബൈക്ക് ഓടിച്ചത് ചെത്ത് പങ്ക്സ് , ചങ്ക്സ് ബാച്ചിലുള്ള ചെത്ത് ചെക്കനും ബാങ്കിലെ ക്യാഷ് എടുക്കാൻ റോഡ്‌ ക്രോസ് ചെയ്ത ഏതോ ഒരു ആളെയുമാണ് ബൈക്ക്കാരൻ ഇടിച്ചു തെറിപ്പിച്ചതെന്ന് കണ്ടു നിന്നവർ പറഞ്ഞത്. 

ബൈക്കിന്‍റെ ഫ്രണ്ട് ഭാഗം മുഴുവനും തകർന്നു ഇടിനടന്ന സ്ഥലത്ത് നിന്നും ഏകദേശം 200 മീറ്ററോളം ദൂരെയാണ് ബൈക്കും പങ്കനും അവന്‍റെ അമ്മയുടെയും അപ്പന്‍റെയും ചങ്കുകൾ തകർക്കുന്ന പോലെ തല പൊട്ടികിടന്നിരുന്നെനു ദ്രിസാക്ഷികളിൽ ഒരാൾ പറഞ്ഞു. ആരുടെയാണ് തെറ്റെന്നു പറയാൻ പറ്റില്ല , ചെക്കൻ കുറച്ചു സ്പീഡിൽ ആയിരുന്നു A.T.M മഷീനിൽ പോകാൻ ക്രോസ് ചെയ്ത ആളും അലക്ഷ്യമായി വെപ്രാളപ്പെട്ടു റോഡു മുറിച്ചു കടക്കുകയായിരുന്നെന്നു.. 

സംഭവം ശരിയാണ്. റോഡിൽ തലച്ചോറും ചോരയും തളം കെട്ടി കിടന്നിരുന്നു. ഇടികൊണ്ടയാളുടെയും ചോരയും അയാളുടെ വായിൽ നിന്നും വയറു കലങ്ങി കട്ടിയുള്ള വെള്ള കൊഴുപ്പ് പോലെയുള്ള ദ്രാവകവും ചോരയും കിടക്കുന്നത് കണ്ടു. രണ്ടാളെയും നാട്ടുകാർ കൊണ്ടോയിട്ടുണ്ട് ഈ കാഴ്ച്ചയും കണ്ടു മനസ്സും കണ്ണും മരവിച്ചു ഞാൻ വീട്ടിലേക്കു വന്നു.

വീട്ടിലെത്തിയതും അമ്മയുടെ വക ഒടുക്കത്തെ തെറിയും.... 
എനിക്ക് കൂട്ടായിട്ടാണ് നിന്നെ ഇവിടെ നിറുത്തിയിരിക്കുന്നത്‌. ഇതിപ്പോൾ നിന്നെ അന്യേഷിച്ചിറങ്ങേണ്ട ഗതികേടായല്ലോടാ... 
പണ്ടത്തെ പോലെ നീ കുടിക്കാൻ തുടങ്ങിയോ ? 
എവിടെയായിരുന്നു നീ ?
എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ??
ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു... അമ്മൂമ്മ കുറച്ചു കൂളായി നീ പോയി കുളിച്ചു വാ ഞാൻ ചോറെടുത്ത് വെക്കാം.. ഞാൻ പുറത്തു നിന്നും കഴിച്ചൂന്നു പറഞ്ഞപ്പോൾ വീണ്ടും കിട്ടി അടുത്ത ചീത്തവിളി ബോണസായിട്ട്.. അന്ന് രാത്രി വിൻഡോസ് ഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തു. ഫേസ്ബുക്കിൽ കയറി എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ പോസ്റ്റുകൾ വായിച്ചും ലൈക്കും കൊടുത്ത് വയറു നിറച്ച് കഴിച്ചത് കൊണ്ടോ ? ക്ലീറ്റസ് ചേട്ടന്‍റെ വിഷമം കേട്ടതാണോ ? അതോ പങ്കൻ ചങ്ക്സ് ചെക്കന്‍റെയും റോഡ്‌ ക്രോസ് ചെയ്ത വ്യക്തിയുടെയും അപകടം കണ്ടിട്ടോ ? എന്താണെന്നു അറിയില്ല.... പെട്ടെന്നുറങ്ങി പോയി.....

രാവിലെ എഴുന്നേറ്റപ്പോൾ അമ്മ ചായയും കൊണ്ട് വന്നു പറഞ്ഞു എടാ വിനൂ നീ ഇന്നലെ വണ്ടിയിടിച്ചൂന്നു പറഞ്ഞില്ലേ ഒരാളെ ? അത് നുമ്മടെ അപ്പറത്തെ ക്ലീറ്റസ് ചേട്ടനെയായിരുന്നു...!! 
സീരിയസ്സായിരുന്നു വെളുപ്പിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ട് പോകുമ്പോൾ മരണപ്പെട്ടു...!! 
പോസ്റ്റ്മാർട്ടം കഴിഞ്ഞു ബോഡി ഉച്ചയ്ക്ക് കൊണ്ട് വരുമെന്ന്..... 
വണ്ടിയോടിച്ച കുരുത്തംകെട്ടവനും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചെന്നു...... 
അവന്‍റെ തലച്ചോറ് വരെ വെളിയിൽ വന്നെന്നു... 

ഇനി നീ ബൈക്ക് എടുത്തു പുറത്തു പോകുമ്പോൾ ഹെൽമറ്റ് ഇട്ട് വേണം പോകാൻ....
ആ ചെക്കൻ ഹെൽമ്മറ്റ് വെച്ചില്ലാ അതാ മരിച്ചത് ഇല്ലേൽ രക്ഷപ്പെട്ടേനെന്ന്. 
ക്ലീറ്റസിന്‍റെ ഭാര്യ പ്രസവിച്ചു ആരുടെയോ പ്രാർത്ഥനയും ദൈവാനുഗ്രഹവും കൊണ്ട് കുഞ്ഞും അമ്മയും രക്ഷപ്പെട്ടു. സ്റ്റെപ്പിൽ നിന്നും വയറിടിച്ച് താഴെ വീണതാ എട്ടാം മാസമായിരുന്നു..
മാസം തികയാതെയാണ് കുഞ്ഞു പ്രസവിച്ചതെങ്കിലും സുഖമായിരിക്കുന്നു..... 

എന്നിട്ടെന്തു കാര്യം ക്ലീറ്റസ് പോയില്ലേ ?
ക്ലീറ്റസിന്‍റെ ജീവനായിരിക്കും കർത്താവ് കുഞ്ഞിനു കൊടുത്തത്....
ആണ്‍ കുഞ്ഞാണെന്നു....... അമ്മൂമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാനാകാതെ ഒരു നിമിഷത്തേക്ക് ഞാനെന്നെ തന്നെ മറന്നു വിധിയുടെ വിളയാട്ടങ്ങളെ ശപിച്ചിരുന്നു പോയി....

Friday, November 13, 2015

റോക്കി ദി ഗ്രേറ്റ്‌

ക്ഷമയുടെ നെല്ലിപ്പടിയുള്ളവർ മാത്രം വായിക്കുക,,,,!!
വായിച്ചതിനു ശേഷം അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്....!!

'റോക്കി' ദി ഗ്രേറ്റ്‌
===============
'ടെസ്സ' അവൾ മാസം തികഞ്ഞു പ്രസവിക്കാനൊരുങ്ങി നിന്ന ഗർഭിണിയായിരുന്നു. പക്ഷെ വിധിയുടെ വിളയാട്ടം ടെസ്സയെ പിടികൂടി , അവൾ കഴിഞ്ഞ ഒരാഴ്ച്ചയായി പനിച്ചു തളർന്നു കിടക്കുകയാണ്  വിറയലും നന്നായിട്ടുണ്ട്. ആഹാരം കൂടി കഴിക്കാതെയായപ്പോൾ എന്നിലുണ്ടായ വേവലാതിയും ആധിയും അതൊരു പക്ഷെ നിങ്ങൾക്ക് മനസ്സിലാകില്ല.  അത്ര മാത്രം മാനസിക അടുപ്പമായിരുന്നു ഞങ്ങൾ തമ്മിൽ.  കാലുകൾ തളർന്നതിനു തുല്യം നടക്കാനാവാതെ കിടന്ന ടെസ്സയെ ഞാനെടുത്തു കാറിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

ആ കണ്ണുകളിൽ അവൾ പറയാൻ ആഗ്രഹിക്കുന്നത് എനിക്ക് വായിച്ചെടുക്കമായിരുന്നു " എനിക്കെന്തു സംഭവിച്ചാലും എന്‍റെ കുഞ്ഞിനു ഒന്നും സംഭവിക്കരുത്.  എന്‍റെ കുഞ്ഞിനെ നിന്നെ ഭദ്രമായി ഏൽപ്പിച്ചിട്ടു വേണം എനിക്ക് മനസമാധാനമായി ഒന്ന് കണ്ണടയ്ക്കാൻ ". ആശുപത്രിയിലെത്തി സ്ട്രെച്ചറിൽ അവളെ ഡോക്ടറുടെ മുന്നിലെത്തിച്ചു.  പരിശോധനയ്ക്ക് ശേഷം ഡോക്ടർ പറഞ്ഞത് കോംപ്ലിക്കേറ്റഡ് ആണ് ലെറ്റ്സ് ട്രൈ അവർ ബെസ്റ്റ് എന്നാണു. പ്രഥമ ശുശ്രൂഷ കഴിഞ്ഞു വീട്ടിലെത്തി അവളെ മുറിയിൽ കിടത്തി. വീട്ടിലാണെങ്കിൽ മമ്മിയും അനിയത്തിമാരും സങ്കടത്തിൽ ഇരിക്കുന്നു. മമ്മിയുടെ വായിൽ നിന്നും അറിയാതെയാണേലും ആ വാക്ക് വീണു പോയി " കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്തിയാൽ മതിയായിരുന്നു "....

മമ്മിയോടു മറുത്തൊന്നും ഉരിയാടാതെ രൂക്ഷമായി ഞാനൊന്ന് നോക്കിയിട്ട് ബൈക്കെടുത്ത് പുറത്തോട്ടു പോയി.  ആ യാത്ര അവസാനിച്ചത്‌ ഫോർട്ട്‌ കൊച്ചി ബീച്ചിലായിരുന്നു. ഞാൻ കുറച്ചു നേരം അറബികടലിനക്കരയിലേക്ക് കണ്ണോടിച്ചു നിന്നു. ടെസ്സയുമായി എത്രയോ തവണ പ്രഭാത സവാരിക്ക് വന്നിരിക്കുന്നു. ടെസ്സയ്ക്കും ഇഷ്ട്ടമാണ് ബീച്ചിലെ കാഴ്ച്ചകൾ. ഫോർട്ട്‌ കൊച്ചിയിൽ വെച്ചു 4 വർഷം മുൻപായിരുന്നു ഞാൻ ടെസ്സയെ ആദ്യമായി പരിചയപ്പെടുന്നത് അന്ന് ഞാൻ കൊച്ചിയിൽ കപ്പലിൽ വരുന്ന വിദേശികളുടെ ഗൈഡായി ടൂറിസം ഡിപ്പാർട്ട്മെന്റിനു വേണ്ടി കോണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ പ്രർത്തിക്കുകയായിരുന്നു.  അന്നേരം പരിചയപ്പെട്ട ബേർണാാർഡ് സായിപ്പിന്‍റെ കുടുംബത്തിലെ അംഗമായിരുന്ന അംഗം എന്നല്ല സായിപ്പിന്‍റെ മകളെ പോലെയായിരുന്നു " ടെസ്സ " എന്ന മൂന്ന് മാസം പ്രായമുള്ള ബുൾ മാസ്റ്റിഫ് ബിച്ച്.

ഞാനും ടെസ്സയുമായി വളരെ പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായി.  വളരെ മികച്ച അനുസരണയും അതേപോലെ സേവന സന്നദ്ധനുമായ ഇനവുമായതിനാല്‍ എപ്പോഴും ഉടമയുടെ പ്രിയപ്പെട്ടവർ  ആയിരിക്കും ബുൾമാസ്റ്റിഫ്സ്. ടെസ്സയാണെങ്കിൽ ഇത്തരം ഇനത്തിലെ ഹൈ ബ്രീഡും ട്രെയിൻഡ് ബിച്ച് കൂടിയാണ്.  മട്ടാഞ്ചേരിയിലെ ജൂതപള്ളിയും ജൂത തെരുവോരങ്ങളുടെ പഴമ്പുരാണവും സായിപ്പിനും കുടുംബത്തിനും വിവരിച്ചു കൊടുക്കുമ്പോൾ റോഡിലൂടെ നടന്നു നീങ്ങുന്നവരുടെ മുഴുവൻ കണ്ണും ടെസ്സയിൽ മാത്രമായിരുന്നു. 4 മണിക്ക് കപ്പൽ കൊച്ചിയിൽ നിന്നും തിരിച്ചു പോകും അതുകൊണ്ട് സായിപ്പും കുടുംബവും ധ്രിതിപിടിച്ചു എല്ലായിടവും ഓടിയും ചാടിയും ഫോട്ടോ എടുത്തു നടന്നു. 

കൂനൻ കുരിശു കാണാൻ പോകും വഴി മാർക്കറ്റിലെ തിരക്കിൽ പെട്ട് ആൾക്കൂട്ടത്തിനിടയിലൂടെ ടെസ്സയെയും കൊണ്ട് നടക്കുന്ന വഴി ബൈക്കിൽ വന്ന രണ്ടു ചെത്ത് പിള്ളേര് ടെസ്സയുടെ മേലിൽ തട്ടി പിന്കാലിലൂടെ ബൈക്ക് കേറിയിറങ്ങി. സായിപ്പിനെയും എന്നെയും തെറി പറഞ്ഞു കൊണ്ട് അറാംപിറന്നവൻമാര് പോയി കളഞ്ഞു. പിന്കാലൊടിഞ്ഞോ ഉളുക്കിയോ എന്നൊന്നുമറിയില്ല കാലിൽ നിന്നും രക്തവും വരുന്നുണ്ട്. സായിപ്പ് കരച്ചിലു തുടങ്ങി ഒടുവിൽ സായിപ്പ് ടെസ്സയെ എന്നെയേൽപ്പിച്ചു സായിപ്പിന്‍റെ കൈയിലുണ്ടായിരുന്ന 3000 രൂപയും അദേഹത്തിന്‍റെ സ്കൈപ്പ് & യാഹൂ ഐ.ഡിയും തന്നിട്ട് പറഞ്ഞു "ടെസ്സയെ ഹോസ്പിറ്റലിൽ എത്തിക്കു ചികിത്സിക്കൂ ആറ് മാസം കഴിഞ്ഞ് കൊണ്ട് പോകാൻ ഞാൻ വരാം." എന്‍റെ ഫോണ്‍ നമ്പറും അഡ്ഡ്രസും വാങ്ങി സായിപ്പ് എന്നെയും ടെസ്സയെയും ഒരൂ ഓട്ടോയിൽ കയറ്റി പറഞ്ഞയച്ചു.....!!

ഞാൻ ടെസ്സയെ ചികിത്സിച്ചു , കാര്യമായിട്ടൊന്നും സംഭവിച്ചിട്ടിലായിരുന്നു.  ചെറിയൊരു ഉളുക്ക് പിന്നെ താൽക്കാലികമായ മുടന്തും.  പ്രാഥമിക ചികിത്സ കഴിഞ്ഞു ടെസ്സയുമായി വീട്ടിലേക്കു ചെന്നപ്പോൾ മമ്മിക്കും അനിയത്തിമാർക്കും സന്തോഷമായി. പക്ഷെ ഞാൻ സായിപ്പ് ടെസ്സയെ കുറിച്ചു പറഞ്ഞത് വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും പേടിയുമായി.

ടെസ്സ - ഇവളുടെ ഇനം ബുൾ മാസ്റ്റിഫ് 
ഒരിക്കലും ഒരു ആക്രമണത്തില്‍ നിന്നും പേടിച്ചു ഓടാത്ത പ്രകൃതം ആണെങ്കിലും അപകടകാരിയായ ഇനമല്ല.പക്ഷെ സ്നേഹവും കഴിവും ഉള്ള ഒരാള്‍ വളര്‍ത്തുന്നതാവും ഏറ്റവും നല്ലത്.  ഇരുപത്തിയെഴു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ അറുപതു കിലോവരെ ഭാരവും വയ്ക്കാം.അതെ പോലെ ചുറുചുറുക്കും ഉള്ള ഇനമായതിനാല്‍ അല്പം ആരോഗ്യമുള്ളവര്‍ വളര്‍ത്തുന്നതാവും നല്ലത്. മറ്റുനായകളെ അത്രകണ്ട് ഇഷ്ടപ്പെടാത്ത ഇവ പക്ഷെ വീട്ടിലെ കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇനമാണ്.. അതേപോലെ പേടി ഒട്ടും ഇല്ലാത്ത ഇനമായ ഇവൾ ചിലപ്പോഴൊക്കെ ദുര്‍വ്വാശി കാണിക്കുകയും ചെയ്യും അത് ചിലപ്പോൾ വീടിലുള്ള മറ്റുളവരുടെ കഴുത്തിനു കടിക്കുകയും ചെയ്യും.... 
പക്ഷെ.നല്ല അനുസരണയും ഉണ്ട്....!! 

കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ചയിനമാണ്. നല്ല പരിശീലം കൊടുത്താല്‍ ഒരു അംഗരക്ഷകനെ ഒഴിവാക്കി ഇവളെ  വേണമെങ്കില്‍ ആ ചുമതല ഏല്‍പ്പിക്കാം.അത്രകണ്ട് സമര്‍ത്ഥയും ബുദ്ധിമതിയുമാണ് ഇവൾ.നല്ല അനുസരണയുള്ള ഇനം ആണെങ്കിലും ചെറുപ്പത്തില്‍ നല്ല പരിശീലനം കൊടുക്കണം അതുപോലെ എല്ലാകാര്യവും വളരെ പെട്ടെന്ന് തന്നെ പഠിച്ചേടുക്കാനും ഇവൾക്ക് പ്രത്യേക കഴിവുണ്ട്.

എട്ടുമുതല്‍ പന്ത്രണ്ടു വയസ്സ് വരെയാണ് ഇവളുടെ  ആയുസ്സ്.ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ എട്ടുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട് ചിലപ്പോൾ ഒരൊറ്റ കുഞ്ഞും. അങ്ങനെ ഒരു കുഞ്ഞിനെ മാത്രം കിട്ടിയാൽ വളരെ ലക്കിയും ആയിരിക്കും കാരണം പൂർണ ആരോഗ്യമുള്ള സൂപ്പർ സ്റ്റഡ് കുഞ്ഞായിരിക്കും അത്... ഈയിനവും ബ്രിട്ടീഷ്കാരന്‍റെ ജന്മസ്ഥലത്ത് നിന്നുമാണ്. ഇത്രെയും വിവരണങ്ങൾ കേട്ടപ്പോൾ മമ്മിയ്ക്കും അനിയത്തിമാർക്കും പേടിയായി. ഞാൻ പറഞ്ഞു ഇപ്പോൾ പേടിക്കണ്ട ടെസ്സ കുഞ്ഞാണ് പക്ഷെ വലുതായാൽ സൂക്ഷിക്കണം..

ടെസ്സയെ നോക്കുന്നത് ഞാൻ മാത്രമായി.  ടെസ്സയ്ക്കുള്ള ഹൈ ബ്രീഡ് ഡോഗ് ഫുഡും , ഹോട്ടലിലെ വേയിസ്റ്റും , ചിക്കൻ കടയിൽ നിന്നും ഞായറാഴ്ച്ച ദിവസങ്ങളിൽ വാങ്ങുന്ന കാലും , തലയും , പിന്നെ ബീഫ് എല്ലുകളും കൊടുത്ത് ഞാൻ ടെസ്സയെ ആറു മാസം കൊണ്ട് പൂർണ വളർച്ചയെത്തിയ ഒരു ബിച്ചാക്കി എടുത്ത്. ടെസ്സയെ എനിക്ക് ഇന്ന് വരെ ചങ്ങലയ്ക്ക് ഇടേണ്ടി വന്നട്ടില്ല..!!
കുരക്കാൻ പറഞ്ഞാൽ കുരയ്ക്കും , ഉറങ്ങാൻ , ഇരിക്കാൻ , ചാടാൻ , നടക്കാൻ , ഓടാൻ , എന്ന് വേണ്ടാ വീട്ടിലെ പേപ്പർ വരെ കടിച്ചെടുത്ത് രാവിലെ എനിക്ക് കൊണ്ട് വന്നു തരും... എന്നെ വിളിച്ചെഴുന്നെൽപ്പിക്കാൻ ടെസ്സയുടെ വായിൽ പേപ്പർ കൊടുത്ത് വിടും അവള് ബെഡിൽ ചാടി കയറുമ്പോൾ തന്നെ ഞെട്ടിയുണരുകയാണ് എന്‍റെ പതിവ്. ടെസ്സയെയും കൊണ്ട് ബീച്ചിൽ നടക്കാൻ പോകും. നീന്താനും മിടുക്കിയായിരുന്നു ടെസ്സ. 

അങ്ങനെയിരിക്കെ ഒരു ദിവസം വില്ലനെ പോലെ സായിപ്പ് സ്കൈപ്പിൽ വിളിച്ചു ടെസ്സയെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ ടെസ്സയെ വീഡിയോയിൽ സായിപ്പിന് കാണിച്ചു കൊടുത്തു. സായിപ്പിന്‍റെ സന്തോഷം ഒന്ന് കാണണം  ,കാരണം അത്രയ്ക്കും നല്ല രീതിയിൽ ആയിരുന്നു ഞാൻ ടെസ്സയെ നോക്കി വളർത്തുന്നത് എന്ന് ടെസ്സയ്ക്ക് എന്നോടുള്ള സ്നേഹം സായിപ്പിന് മനസിലായത് - ടെസ്സ സായിപ്പിനെ മറക്കുകയും എന്നെ സ്നേഹിക്കുന്നതും കണ്ടു സായിപ്പിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി. സായിപ്പ് എന്‍റെ അക്കൌണ്ട് നമ്പർ വാങ്ങിച്ചു ടെസ്സയ്ക്ക് ഫുഡ് കൊടുക്കാനുള്ള വകയിൽ ഒരു 25,000 രൂപ നൽകിയിട്ട് പറഞ്ഞു ടെസ്സ ഇനി നിന്‍റെ മാത്രമാണ് നീയവളെ നന്നായി നോക്കണം ഗോഡ് ബ്ലസ് യൂ എന്ന് പറഞ്ഞു സായിപ്പ് കട്ട് വീഡിയോ കോൾ കട്ട് ചെയ്തു... ആ സന്തോഷത്തിൽ ടെസ്സയെ ഞാനൊരുപാട് ഉമ്മകൾ നൽകീ. 

വർഷങ്ങൾ കൊഴിഞ്ഞു പോയീ ടെസ്സ എന്‍റെ കൂടപിറപ്പിനേക്കാളേറെ എന്നെ സ്നേഹിക്കാൻ തുടങ്ങീ. ഞാനവളെയും. അങ്ങനെയിരിക്കെ റോണീ എന്ന ഒരേ ഇനത്തിലെ നായയെ ഞാൻ കണ്ടു. ടെസ്സയുമായി ഒന്ന് മെയിറ്റു ചെയ്യിക്കണം അതിൽ നിന്നും നല്ലൊരു കുഞ്ഞിനെ എടുത്തിട്ടു ബാക്കി കുഞ്ഞുങ്ങളെ വിൽക്കാം നല്ല ക്യാഷും കിട്ടും. ടെസ്സയുടെയും റോണിയുടെയും ആദ്യരാത്രി കഴിഞ്ഞു റോണിയുടെ ഉടമസ്ഥനു 2500 രൂപയും സ്ത്രീധനമായി കൊടുത്ത് ഞങ്ങൾ വീട്ടിലെത്തി  ഒരു സ്ത്രീ ഗർഭിണിയായാൽ പരിചരിക്കും പോലെയാണ് ഞങ്ങൾ ടെസ്സയെ കെയർ ചെയ്തത്. ഇപ്പോൾ ടെസ്സ പൂർണ ഗർഭിണിയും തീരെ അവശയും അവളുടെ ജീവന് തന്നെ ആപത്തിലുമാണ് ഡോക്ട്ടർ പറഞ്ഞത് ഞാൻ പറഞ്ഞില്ല മമ്മിയോടും അനിയത്തിമാരോടും... ടെസ്സയ്ക്ക് ട്യൂമർ ആണ് വയറ്റിൽ സ്കാൻ ചെയ്തപ്പോൾ ഒരു കുഞ്ഞുമുണ്ട്‌ ട്യൂമർ ഉള്ളത് കൊണ്ട് പ്രസവം നടന്നാലും കുഞ്ഞ് ചാപിള്ളയോ അല്ലെങ്കിൽ ടെസ്സ പ്രസവശേഷം ചത്ത്പോകുമെന്നുമായിരുന്നു ഡോക്ടർ.. സായിപ്പ് തന്ന പണം ഹോസ്പിറ്റൽ ചികിത്സയ്ക്ക് ചിലവായി പിന്നെ കുറച്ചു എന്‍റെ കൈയിൽ നിന്നും ആ പോയത് പോട്ടേ ഇനിയുമുണ്ടാകാം പക്ഷെ ടെസ്സയ്ക്കും കുഞ്ഞിനും ഒന്നും വരുത്താതിരുന്നാൽ മതിയായിരുന്നു നേരം ഇരുട്ടി തുടങ്ങിയപ്പോൾ അറബികടലിനോട് വിടപറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു പോയി. 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ മമ്മിയുടെ നിലവിളി കേട്ട് ഞാൻ ഓടി ചെല്ലുമ്പോൾ ചോരയിൽ കുളിച്ചു വർക്കേരിയായിൽ മരവിച്ചു കിടക്കുന്ന ടെസ്സയേയും കണ്ണ്പോലും തുറക്കാത്ത കുഞ്ഞിനെയുമായിരുന്നു കണ്ടത്. മമ്മി മൂന്ന് പ്രസവിച്ചു എന്ന് പറഞ്ഞിട്ടെന്താ കാര്യം അറപ്പായിരുന്നു മമ്മിക്ക് എന്നെ സഹായിക്കാൻ പോലും കൂട്ടാക്കിയില്ല..... 
ജീവിതത്തിൽ അന്നാദ്യമായി ഞാനൊരു വയറ്റാട്ടിയുടെ റോൾ സ്വീകരിച്ചു ചോരയെല്ലാം തുടച്ചെടുത്തു സൂക്ഷ്മതയോടെ കുഞ്ഞിനെ തുണിക്കെട്ടിൽ പൊതിഞ്ഞെടുത്തു എന്‍റെ നെഞ്ചോട് ചേർത്തപ്പോൾ എനിലുള്ളവായ വികാരവും മാതൃത്വമായിരുന്നു. അമ്മയുടെ മുലപ്പാൽ കുടിക്കാൻ പോലും ഭാഗ്യം ലഭിച്ചില്ല അവന് ,  ടെസ്സയുടെ ശരീരത്തിലെ ചൂടാറും മുൻപേ അവളെചാക്കിൽ കെട്ടി ഞാനും എന്‍റെ കസിനും കൂടി വീടിനു പുറകിലെ പറമ്പിൽ കുഴിവെട്ടി മൂടി.

കണ്ണ് തുറക്കാത്ത കൈക്കുഞ്ഞിനെയും കൊണ്ട് ഞാൻ മൃഗാശുപത്രിയിൽ ചെന്ന് പറഞ്ഞു.... എങ്ങനെയും ഇവനെ രക്ഷിക്കണം ഡോക്ടർ ,  പാല് കുടിപ്പിക്കാനും കഴിപ്പിക്കാനും ഈ പ്രായത്തിൽ എന്ത് ചെയ്യണമെന്നൊന്നും എനിക്കറിയില്ല പക്ഷെ  എനിക്കിവനെ വേണം.  എന്‍റെ മൃഗസ്നേഹം കണ്ടിട്ട് ഡോക്ടർ കുഞ്ഞിനെ വാങ്ങി അന്നവിടെ പ്രസവിച്ചു കിടന്ന ലാബ്രഡോർ ഇനത്തിലെ ബ്ലാക്കിയുടെ കണ്ണ് തുറക്കാത്ത കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ കിടത്തി എന്നിട്ടെന്നോട് ഡോക്ടർ പറഞ്ഞു പേടിക്കണ്ട പോയിട്ട് 30 ദിവസം കഴിഞ്ഞു വരൂ.  

മുപ്പത് ദിവസം പോയിട്ട് മുപ്പത് മിനുറ്റ് എനിക്ക് മാറി നിൽക്കാൻ പറ്റിയില്ല. എന്നും രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും മുൻപായി കുഞ്ഞിനെ പോയി നോക്കും അവൻ കണ്ണ് തുറന്നോ , നടക്കനായോ എന്നൊക്ക ഒടുവിൽ അവൻ കണ്ണ് തുറന്നു നടക്കാൻ തുടങ്ങി. അങ്ങനെ 30 ദിവസം ആയപ്പോൾ ഡോക്ടറോട് നന്ദി പറഞ്ഞു. പാല് കൊടുത്തു ജീവൻ രക്ഷിച്ച പോറ്റമ്മ  ബ്ലാക്കിക്കും മറ്റു കുഞ്ഞുങ്ങൾക്കും 10 കിലോയുടെ ഹൈ ബ്രീഡ് കെണൽ ഫുഡും വാങ്ങി കൊടുത്ത് ഞാൻ വീട്ടിലേക്കു ടെസ്സയുടെ കുഞ്ഞിനെ കൊണ്ട് പോയി. വീട്ടിൽ ഒരു ഉത്സവമായിരുന്നു അന്ന്. 

പിന്നെ അവന് ഞങ്ങൾ പേരിട്ടു "റോക്കി".
ടെസ്സയുടെ ഒറ്റ മകൻ റോക്കി 

അവൻ നല്ലൊരു ഹൈ ബ്രീഡ് സ്റ്റഡ് നായ്ക്കുട്ടിയായിരുന്നു. ഞാൻ ഡോഗ്സ് സ്ക്വാഡിൽ വർക്ക് ചെയ്യുന്ന ട്രെയിനറെ വീട്ടിൽ വിളിച്ചു വരുത്തി 2 മാസം റോക്കിയെ പരിശീലിപ്പിച്ചു. ടെസ്സയേക്കാൾ മിടുക്കൻ അമ്മയേക്കാൾ ഉയരവും വലുപ്പവും ശരീരത്തിനും തലയ്ക്കുമുണ്ട് കാണുമ്പോൾ എല്ലാവർക്കും പേടി തോന്നുന്ന പ്രകൃതമായിരുന്നു. റോക്കിയ്ക്ക് ഞാനവന്‍റെ ചെവി ക്രോപ്പ് ചെയ്തു കൊടുക്കുക കൂടി ചെയ്തപ്പോൾ അവനാളൊരു അഗ്ഗ്രസീവ് ആണെന്ന് എല്ലാവരും വിചാരിച്ചു. 

ഡോഗ് ഷോയിൽ അടുപ്പിച്ചു രണ്ടു തവണ ചാമ്പ്യനായിരുന്നു റോക്കി....റോക്കിയുമായി ആദ്യരാത്രികൾ പങ്കിടാൻ ഇതേ ഇനത്തിലുള്ള ബിച്ചുകൾ ക്യൂവിലായിരുന്നു..... എന്‍റെ പേര് ഡോഗ് ഷോയിൽ മറ്റു നായ്ക്കളുടെ ഉടമസ്ഥരും അറിഞ്ഞു തുടങ്ങി. അനിയത്തിയുടെ കല്യാണത്തിനു വന്നവരുടെയെല്ലാം മുന്നിൽ സെലിബ്രിറ്റി ഗസ്റ്റിനെ പോലെയായിരുന്നു റോക്കി. റോക്കിയുടെ കഴുത്തിലും ചങ്ങല പാടുകൾ ഉണ്ടായിട്ടില്ല അത്രയ്ക്കും സ്നേഹവും അനുസരണയും ഉണ്ടായിരുന്നു. കല്യാണ ഫോട്ടോയിൽ എല്ലാം റോക്കി ദി ഗ്രേറ്റ്‌ തലയുയർത്തി ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു. റോക്കിയുടെ ഒപ്പം ഫോട്ടോ എടുക്കാനായിരുന്നു കല്യാണത്തിനു വന്നവർക്കെല്ലാം ഇഷ്ട്ടം...റോക്കിയുടെ യജമാനൻ എന്ന നിലയിൽ ഞാനും കുറച്ചു ഷൈൻ ചെയ്തു പെണ്‍പിള്ളേരുടെ മുൻപിൽ...

അനിയത്തിയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. അനിയത്തി ബ്യൂട്ടിഷൻ കോഴ്സ് പഠിച്ചിറങ്ങിയതിനു ശേഷം പ്രാക്ട്ടീസിംഗ് ആയിരുന്നു.. ഇപ്പോൾ വീട്ടില് തന്നെ ഷോപ്പ് നടത്തുകയാണ്.... ഫോർട്ട്‌ കൊച്ചിയിൽ റോഡ്‌ സൈഡ് ആണ് വീട്. വീടിന്റെ മതിലിടിച്ച് കോംപൗണ്ടിൽ അകത്തോട്ടു നീളത്തിൽ ഒരു ഇരുന്നില കട മുറി റെഡിയാക്കിയിട്ടുണ്ട്.... കടയുടെയും കാവൽ റോക്കി തന്നെയാണ്. അനിയത്തി ഒരാണ്‍കുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന് ജെറിൻ എന്ന് പേരിട്ടു... അളിയൻ ബ്ബൗത്തീസിന് വന്നു തിരിച്ചു പോയി.... ജെറിൻ മോൻ നിരങ്ങി നടക്കാൻ തുടങ്ങിയപ്പോൾ റോക്കിയെയാണ് ഞാൻ ജെറിൻ മോനെ നോക്കാൻ ഏൽപ്പിച്ചത്.. മമ്മിയ്ക്കും അനിയത്തിമാർക്കും ഒട്ടുമിഷ്ട്ടമില്ലായിരുന്നു കാരണം ടെസ്സയെ കൊണ്ടുവന്നപ്പോൾ ഞാൻ ബുൾമാസ്റ്റിഫ് ഇനത്തെ കുറിച്ച് വിവരിച്ചത് തന്നെ കാരണം.

റോക്കിയ്ക്ക് അതിനായി പ്രത്യേകം ട്രെയിനിംഗ് കൊടുത്ത് ജെറിൻ മോന് ജീൻസിന്‍റെ വള്ളി കുപ്പായം മേടിച്ചീടിപ്പിച്ച് ജെറിൻ മേശയുടെയോ , കട്ടിലിന്‍റെയോ അടിയിൽ പോയാൽ റോക്കി കുപ്പായത്തിന്‍റെ വള്ളിയിൽ കടിച്ചോണ്ടു പൊക്കി കൊണ്ട് വരും അല്ലെങ്കിൽ ശ്രദ്ധയോടെ വലിച്ചോണ്ട് വരും അതാണ്‌ പതിവ്. ഞാനും ഇളയ അനിയത്തിയും ജോലിക്ക് പോകും പിന്നേ വീട്ടിൽ മമ്മിയും , മൂത്ത അനിയത്തിയും , മോനും റോക്കിയും മാത്രം. അനിയത്തി ബ്യൂട്ടിപാർലറിലും , മമ്മി കിച്ചണിലും ആകുമ്പോൾ റോക്കിയാണ് ജെറിനെ നോക്കുന്നത്. ജെറിനും റോക്കിയും പെട്ടന്നിണങ്ങി. 

ഞാൻ വൈകുന്നേരം വന്നാൽ ജെറിൻ മോന് റോക്കിയുടെ പുറത്ത് കേറി കിടന്നു റോക്കിയുടെ ഒപ്പം സവാരിക്ക് പോണം കൂടെ ഞാനും പോകും. തിരിച്ചു വരുന്ന വഴിക്ക് റോഡിന് എതിർവശം ബേക്കറി നടത്തുന്ന രാജേഷേട്ടന്‍റെ കടയിൽ നിന്നും റോക്കിക്ക് മിൽക്ക് ബിസ്കറ്റും ജെറിൻ മോന് മിൽക്കീ ബാറും വാങ്ങിച്ചു കൊടുക്കുന്ന പതിവുമുണ്ട്. റോക്കിയെ കാണുമ്പോൾ തന്നെ രാജേഷേട്ടൻ ബിസ്ക്കറ്റ് പാക്കറ്റ് അവന്‍റെ വായിൽ വെച്ചു കൊടുക്കും. റോഡ്‌ സൈഡ് ആണ് വീട് , കുഞ്ഞുള്ളത് കൊണ്ട് ഗേറ്റ് എപ്പോഴും പൂട്ടിയിടും. ചീറി പാഞ്ഞ് മത്സരോട്ടം നടത്തുന്ന ചുവന്ന നിറത്തിലുള്ള ആളെകൊല്ലി പ്രൈവറ്റ് ബസ്സുകളും , കാറുകളും , ഓട്ടോയും , പിന്നെ പങ്കന്മാർ , വീലേഴ്സ് എന്നീ ബാച്ചിലുള്ള അറാംപിറന്നവന്മാരുടെ ബൈക്കിലെ അഭ്യാസങ്ങളും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാ  , പിന്നെ വീട്ടിൽ ഫുൾ ടൈം പൊടിയുമായിരിക്കും.. ഞാനൊരു വീട് വെക്കുകയാണേൽ ഒരിക്കലും റോഡ്‌ സൈഡിൽ വെക്കില്ല....
 ഓഹ് വല്ലാത്ത ശല്യമാണ്..!!

വർഷങ്ങൾ കൊഴിഞ്ഞു ജെറിൻ മോന് മൂന്ന് വയസ്സായി. ഇപ്പോൾ റോക്കിയുടെ യജമാനൻ ഈ ഇത്തിരി കുഞ്ഞൻ ചെക്കനാ.... ആളുകളൊക്കെ അതിശയത്തോടെ നോക്കും നാല് കാലിൽ നിന്നാൽ നാലരയടി പൊക്കവും 60 കിലോയുടെ അടുത്തു ഭാരവുമുള്ള റോക്കിയെ ഒരു പീക്കിരി കുഞ്ഞാണ് ഹാൻഡിൽ ചെയ്യുന്നതെന്ന് പലരും കൗതുകത്തോടെ നോക്കി നില്ൽക്കുമായിരുന്നു ....പതിവ് പോലെ ഞാനും ഏറ്റവും ഇളയ അനിയത്തിയും ജോലിക്ക് പോയി.... മമ്മിയുടെ കുടുംബത്തിലെ അകന്ന ബന്ധുക്കൾ മുംബൈയിൽ നിന്നും കൊച്ചിയിലുള്ള ബന്ധുക്കാരെയെല്ലാം കാണാൻ വന്ന കൂട്ടത്തിൽ ഞങ്ങളുടെ വീട്ടിലും കേറി. പരിചയമില്ലാത്തവരെ കണ്ടപ്പോൾ റോക്കിയും ഒന്ന് പേടിപ്പിച്ചു. പിന്നെ മമ്മിയും ജെറിൻ മോനും റോക്കിയെ സമാധാനിപ്പിച്ചപ്പോൾ അവൻ ഓക്കെയായി ബ്യൂട്ടിപാർലറിൽ കസ്റ്റമർ ഉള്ളത് കൊണ്ട് ജെറിന്‍റെ മമ്മി ബ്യിസി ആയിരുന്നു. മമ്മി കിച്ചണിൽ അതിഥികൾക്കുള്ള ആഹാരവും മറ്റും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

മൂന്ന് വയസ്സുകാരൻ ജെറിനും റോക്കിയും ഫ്രണ്ടിൽ കളിയാണ് എന്‍റെ വലിയ ക്രിക്കറ്റ് ബാറ്റും തൂക്കി സച്ചിനാകാൻ പ്രാക്ട്ടീസിംഗ് ആണ് ജെറിൻ കുട്ടൻ. അംഗരക്ഷകൻ റോക്കിയും നിഴല് പോലെ കൂടെയുണ്ടാകും....ബന്ധുക്കളുടെ ഫുഡടിയെല്ലാം തീർന്നു സംസാരത്തിൽ ലയിച്ചിരിക്കുമ്പോൾ അവരുടെ ഡ്രൈവർ പുറത്തു പോയി സിഗരറ്റ് വലിച്ചു വരുന്ന വഴിക്ക് ഗേറ്റ് പൂട്ടാൻ മറന്നു പോയി..... സച്ചിൻ ഒരു ഫോർ അടിച്ചു ബോൾ പുറത്തും പോയി.... ജെറിനെന്ന സച്ചിൻ ബോളെടുക്കാൻ പുറത്തോട്ടോടി  തൊട്ട് പുറകിൽ റോക്കിയും..... സ്പീഡിൽ വന്ന കാർ സഡൻ ബ്രേക്കിട്ടു നിരങ്ങി നിയന്ത്രണം വിട്ടു വന്നു ജെറിൻ മോനേ ഇടിച്ചു ഇടിച്ചില്ലാ എന്ന അവസ്ഥയിൽ തലനാരിഴയുടെ ഗ്യാപ്പിൽ , അംഗരക്ഷകൻ റോക്കി ജെറിൻ മോനെ കടിച്ചെടുത്തു വീട്ടിലേക്കു കൊണ്ട് വന്നു....

റോക്കി കടിച്ചെടുത്തത് ജെറിൻ മോന്‍റെ കഴുത്തിലായി പോയെന്നു മാത്രം..... ഇത് കണ്ടു പേടിച്ച ബന്ധുക്കളും മമ്മിയും നിലവിളിച്ചു കരഞ്ഞു.... കുഞ്ഞിനെ കടിച്ചു തൂക്കിയിട്ടിരിക്കുന്നത് കണ്ടു അനിയത്തി ബോധം കെട്ട് വീണു. ബന്ധുക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന ഡ്രൈവർ പെട്ടെന്ന് റോക്കിയുടെ വയറിനു ഒറ്റ ചവിട്ടു വെച്ചു കൊടുത്ത്... റോക്കി .കുഞ്ഞിനെ ഭദ്രമായി താഴെ വെച്ചതിനു ശേഷം ഡ്രൈവറുടെ നേരെ ചാടി വീണു ഡ്രൈവറുടെ ഇടത്തെ കൈ കുഴയിൽ കടിച്ചു മാന്യമായിട്ടുള്ള മുറിവുകൾ വരുത്തി. 
എന്തോ ഭാഗ്യത്തിന് കുതറി മാറിയിറങ്ങി ഡ്രൈവർ പുറത്ത് നിന്നും ഗേറ്റ് പൂട്ടി ഓടി കാറിൽ പോയിരുന്നു... 

പരിഭ്രാന്തിയായ മമ്മി എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു " റോക്കി അവൻ ജെറിൻ....മോനെ കഴുത്തിനു കടിച്ചു തൂക്കിയെടുത്ത് അകത്തോട്ടു വന്നു... ഇത് കണ്ട അനിയത്തി ബോധമില്ലാതെ കിടക്കുന്നു.... വീട്ടിൽ വന്ന ഗസ്റ്റിനെ റോക്കി കടിച്ചു പറിച്ചു ഇപ്പോൾ കതകിൽ തട്ടി വിളിക്കുകയാണ്‌ അകത്തേക്ക് കയറാൻ.... ഞങ്ങൾ പേടിച്ചിരിക്കുകയാ നീയൊന്ന് വേഗം വാ മോനെ " മമ്മിയുടെ പറച്ചിൽ കേട്ട ഞാൻ അമ്പരന്നു പെട്ടെന്ന് തന്നെ  ബൈക്കെടുത്തു പറപ്പിച്ചു വീട്ടിലെത്തി.

ഗേറ്റിനു വെളിയിൽ നിന്ന ഡ്രൈവർ എന്നെ ആളറിയാതെ തടഞ്ഞു നിറുത്തിയിട്ട് പറഞ്ഞു ഈ വീട്ടിലെ നായയ്ക്ക് വട്ടായെന്നു തോന്നുന്നു കുഞ്ഞിനെ കഴുത്തിൽ കടിച്ചെടുത്തു തൂക്കി കൊണ്ടാ വന്നത്. അത് കണ്ടു നായയെ വഴക്ക് പറഞ്ഞ എന്നെയതു ആക്രമിച്ചു കടിച്ച് ഇല്ലാണ്ടാക്കി  ഇപ്പോൾ അങ്ങോട്ട്‌ പോകണ്ടാ എന്ന് പറഞ്ഞെന്നെ തടഞ്ഞു നിറുത്തി..... ഞാനയാളെ തട്ടി മാറ്റിയിട്ട് ഗേറ്റ് തുറന്ന് അകത്തേക്ക് കേറിയപ്പോൾ റോക്കി എന്‍റെ നേരെ വന്നു....
എന്‍റെ വിശ്വാസം തകർത്ത നായിന്‍റെ മോനെ എന്ന് പറഞ്ഞു കൊണ്ട് ചെടിക്ക് താങ്ങായി നിറുത്തിയ കുറ്റി വടിയൂരിയെടുത്തു തലങ്ങും വിലങ്ങും അടിച്ച് ഞാൻ.....
തിരിച്ചൊന്നും പ്രതികരികാതെ റോക്കി എല്ലാം കൊണ്ട് നിന്നു..... മമ്മി കതക് തുറന്നു , ഞാൻ പോയി ജെറിൻ മോനെ നോക്കി കുഴപ്പമില്ല എന്നാലും കഴുത്തിൽ പല്ല് കൊണ്ട പാടുണ്ട് ചെറുതായിട്ട് മുറിവുമുണ്ട്. അനിയത്തിയെയും കുഞ്ഞിനേയും കാറിലാക്കി ബന്ധുവിന്റെ ഡ്രൈവറോട് ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡോക്ടറെ കാണിക്കാൻ പറഞ്ഞു.

ജെറിൻ മോന്‍റെ കഴുത്തിൽ കടിച്ചു തൂക്കിയല്ലേടാ നീ....
നീ ഇങ്ങനേ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്ന് പറഞ്ഞു വീണ്ടും....
സങ്കടത്തിൽ വടിയെടുത്തു എന്‍റെ കൈകരുത്തു തളരും വരെ റോക്കിയെ തല്ലി. ഉണ്ട ചോറിനുള്ള നന്ദിയോ , അതോ യജമാന സ്നേഹമോ കൊണ്ടാവാം റോക്കി തിരിച്ചൊന്നും ചെയ്തില്ല. പക്ഷെ സ്ഥാനത്തിട്ടു എവിടെയോ കൊണ്ട അടി അവനെ ചൊടിപ്പിച്ചു എനിക്ക് നേരെ മുരണ്ടു.....
അതിൽ ദേഷ്യം തോന്നിയ ഞാൻ വീണ്ടും റോക്കിയെ പൊതിരെ തല്ലി......

"അളമുട്ടിയാൽ ചേരയും കടിക്കും" എന്നല്ലേ... റോക്കി എന്‍റെ നേരെ ചാടി നെഞ്ചത്തോട്ട് ഇരു കാലും കുത്തി എന്നെ തള്ളി താഴെയിട്ടു എന്‍റെ കാലിലൊന്ന് കടിച്ചു അവന്‍റെ അമർഷം രേഖപ്പെടുത്തി. എന്നിലെ മൃഗ-സ്നേഹം നഷ്ട്ടമായി... ഒരു നിമിഷം എന്നിലെ മനുഷ്യ സ്നേഹമുണർന്നു വർഗ്ഗ സ്നേഹം കാണിക്കുമെന്നോണം കൈയിൽ കിട്ടിയ ബാറ്റ് കൊണ്ട് ഒരടി കൊടുത്ത്....

അടികൊണ്ട റോക്കി താഴെ വീണു പിടഞ്ഞപ്പോൾ എന്നിലെ മൃഗസ്നേഹം ഉണർന്നു... റോക്കി.... റോക്കി  എന്ന് വിളിച്ചു കൊണ്ട് ഞാൻ വെള്ളം തലയിൽ ഒഴിച്ചു തല തടവി.... വെള്ളം വായിലൊഴിച്ചു കൊടുത്തു.....റോക്കി മയക്കത്തിലേക്ക് പിടഞ്ഞു കൊണ്ടിരുന്നു. കഷ്ട്ടകാലത്തിന് ബാറ്റ് കൊണ്ട് അടി കിട്ടിയത് റോക്കിയുടെ നെറുകം തലയ്ക്കായിരുന്നു..... 
പാവം എന്‍റെ മടിയിൽ കിടന്നു ചത്തു...
ഞാനാ  വിഷമത്തിൽ ഇരിക്കുമ്പോൾ രാജേഷേട്ടൻ വന്നു. റോക്കി ചത്ത് കിടക്കുന്നുനത് കണ്ടെന്നോട് കാര്യം ചോദിച്ചു. 

നടന്നതെല്ലാം ഞാൻ കുറച്ചു വിഷമത്തോടയാണെങ്കിലും വിവരിച്ചു. ഇത് കേട്ട രാജേഷേട്ടൻ "കഷ്ട്ടമായി പോയി നീ കാണിച്ചത്.. ഇന്ന് ഇവിടെ ജെറിൻ മോന്‍റെ ശവമായിരുന്നു  ഇവിടെ കിടക്കേണ്ടത്‌ കാറ് ഇടിച്ചു തെറിപ്പിക്കേണ്ട കുഞ്ഞിനെ നമ്മുടെ റോക്കി കടിച്ചെടുത്തിലായിരുന്നേൽ കാണാമായിരുന്നു....നിങ്ങളെക്കാൾ ഏറെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടായിരുന്നു റോക്കിയ്ക്ക്.. കൊന്നു കളഞ്ഞലോടാ നീ ?"

അതെ ഞാൻ കൊലയാളി ആണ്.....!
മനുഷ്യനായാലും മിണ്ടാപ്രാണികൾ ആയാലും കൊല്ലുന്നത് തെറ്റാണ്.....!
ആർക്കും ആരുടേയും ജീവൻ എടുക്കാൻ അവകാശമില്ല....!
നിലനില്പ്പിനു വേണ്ടി കൊന്നു തിന്നാം എന്ന് അല്ലാതെ....!
ഞാൻ കുറ്റവാളിയാണ് ശിക്ഷിക്കപ്പെടെണ്ടവൻ.....!
അറിയാതെ പറ്റിയാതാണേലും ഞാൻ കുറ്റക്കാരൻ അല്ലാതാകുന്നില്ല.......!
പാവം ഞാനടിച്ചിട്ടും ഒന്നും മിണ്ടാനാകാതെ അവൻ കഷ്ട്ടപ്പെടുകയായിരുന്നു......!
നമ്മുടെ ഭാഷ സംസാരിക്കാനുള്ള കഴിവ് ഈശ്വരൻ കൊടുത്തില്ലലോ...!..
റോക്കി , എന്നോട് ക്ഷമിക്കൂ മോനെ....!
സ്വന്തം മോനെ പോലെയാണ് ഞാൻ നിന്നെ കണ്ടത്....!
എന്നിലെ വിശ്വാസത്തിനു കോട്ടം വരുത്തിയ സങ്കടത്തിൽ എനിക്ക് തെറ്റ് പറ്റിപോയതാണ്....!!

എന്‍റെ കൂടെ നിന്ന മമ്മിയുടെയും രാജേഷേട്ടന്‍റെയും കണ്ണുകളിൽ കണ്ണുനീർ നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.. രാജേഷേട്ടൻ കൈയിലുണ്ടായിരുന്ന മിൽക്ക് ബിസ്ക്കറ്റ് പാക്കറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞിട്ട്‌....  റോക്കി അവൻ ഗ്രേറ്റ് ഡോഗ് ആയിരുന്നു  പറഞ്ഞു യാത്രയായി....!!
ഞാനും എന്‍റെ റോക്കിയെ കെട്ടിപ്പിടിച്ചു പറഞ്ഞു...
Yeas Rocky You Are Really Great Dog.....!!
I Am Really Sorry My Dear Rocky...!!
I Am Sorry...Really I Am Sorry......!!

റോക്കി ദി ഗ്രേറ്റ്‌....