Sunday, November 1, 2015

മാനസികാവസ്ഥ


ഞാൻ ഈ ലോകത്തിൽ മറ്റെന്തിനേക്കാളും സ്നേഹിക്കുന്നത് എന്‍റെ മകളെയാണ്...
എന്‍റെ കുഞ്ഞാറ്റെയിൽ മാത്രം ഒതുങ്ങുന്നതാണ് എന്‍റെ ലോകം...!
കാമുകിയായ ഭാര്യയ്ക്ക് പോലും മകളെ ഞാനിത്രയേറെ സ്നേഹിക്കുന്നതിൽ അസൂയയായിരുന്നു കാരണം അവളെ സ്നേഹിക്കുന്നില്ലാ പോലും....
കുഞ്ഞാറ്റെയെ സ്നേഹിക്കുമ്പോഴും , എന്‍റെ കുഞ്ഞാറ്റെയുടെ അമ്മയേയും ഞാൻ സ്നേഹിക്കുന്നുണ്ടായിരുന്നു പക്ഷേ അതവളെയറിയിച്ചിട്ടില്ലാന്നു മാത്രം....
ജോലിക്കാരിയായ ഭാര്യയ്ക്ക് ഞാൻ കൊടുക്കുന്ന സ്നേഹത്തിൽ തൃപ്ത്തിയില്ലാത്തത് കൊണ്ടാവാം അവൾ ഫേസ്ബുക്കിൽ കാമം കരഞ്ഞു തീർക്കുന്ന കഴുതകളുടെ നാഡീ ഞരമ്പുകൾക്ക് ശക്തി പകരുന്ന ലഹരിയായി മാറിയതും അവരുമായി നൂൽബന്ധമില്ലാതെ കണ്ണാടിചില്ലിൻ മുൻപിലും , പുറത്ത്‌ അടച്ചിട്ട മുറികളിലും  കാണിച്ചു കൂട്ടിയ പേ-കൂത്തുമെല്ലാം ഞാനറിയാതെ പോയതും....

എന്‍റെ പിഴ....
എന്‍റെ പിഴ.......
എന്‍റെ വലിയ പിഴ......!!

നട്ടെല്ലിനു ബലമില്ലാത്ത കഴിവുക്കെട്ട ഒരു ഭർത്താവായിരുന്നില്ല ഞാൻ..
അവളുടെ തിളച്ചു മറിയുന്ന ചൂടൻ വികാരങ്ങളെ കീഴടക്കി തണുപ്പിക്കാൻ കഴിയുന്നവനായിരുന്നു ഞാൻ....
എന്നിട്ടുമവൾ ? 
എന്തിന് ഇങ്ങനെ ചെയ്യ്തു ?
അവിചാരിതമായി ഞാനവളുടെ മൊബൈൽ എടുക്കുകയും  ,Lock ഓപ്പണ്‍ ആയി കിടന്നിരുന്നത് കൊണ്ട് ഫേസ് ബുക്ക്‌ അക്കൗണ്ട് നോക്കുകയും ചെയ്തപ്പോൾ തകർന്നു പോയത് എന്‍റെ മാനസികാവസ്ഥയായിരുന്നു....

അവളും....
അവളുടെ കാമുകന്മാരും അതിൽ മീശ മുളക്കാത്തവർ മുതൽ തൈ കിളവന്മാർ വരെ അവളുമായി അഴിഞ്ഞാടിയിരിക്കുന്നു എന്ന് പറയുന്നതിലും നല്ലത് അവളഴിച്ചിട്ട് ആടിയിരിക്കുന്നു എന്ന് പറയുന്നതാവും...
അവൾക്ക് വന്നിരിക്കുന്ന സന്ദേശങ്ങൾ അതിൽ പലതും അവളിട്ടിരിക്കുന്ന വസ്ത്രത്തെയും അടിവസ്ത്രത്തിന്‍റെ നിറത്തെയും ചോദിച്ചും , അവളുടെ ഫോണ്‍ നമ്പർ ചോദിച്ചും , അന്ന് അവിടെ വെച്ചു ചുണ്ടത്ത് തന്ന കടിപോലെ ഒരെണ്ണം തരുമോ ? 
നാളെയോ മറ്റന്നാളോ അവന്‍റെ വീട്ടിലാരുമില്ല ഭാര്യയും മക്കളും നാട്ടിൽ പോയിരിക്കുന്നു....
രണ്ടു ദിവസത്തേക്ക് അവന്‍റെ ഭാര്യാകനുള്ള ക്ഷണവും...

പിന്നെ പരസ്പരം കൈമാറിയ ചൂടൻ സെൽഫി ചിത്രങ്ങളും , അവൾക്കയച്ചു കൊടുത്തിരിക്കുന്ന നീല ചിത്രങ്ങളും കണ്ടു സമനില തെറ്റിയ ഞാൻ അവളോട്‌ മൊബൈലും പിടിച്ചു ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഉത്തരമില്ലാതെ മുഖം താഴ്ത്തി നിന്നവളെ പരുഷമായ വാക്കുകൾ കൊണ്ട് എനിക്ക് വേദനിപ്പിക്കേണ്ടി വന്നു...
അവൾക്ക് ജന്മം നൽകിയവരുടെ വളർത്തു ദോഷത്തെയും എനിക്ക് പ്രശംസിക്കാതിരിക്കാനും കഴിഞ്ഞില്ല...
അവൾക്കിട്ടു രണ്ട് പൊട്ടിക്കാനും ഞാൻ മറന്നില്ല....!

പൊട്ടികരഞ്ഞവൾക്ക് മാപ്പ് കൊടുക്കാൻ മനസ്സ് അനുവദിച്ചും , അവളെ സ്നേഹിച്ചത് കൊണ്ടല്ല മറിച്ചു കുഞ്ഞിനെയോർത്ത് മാത്രമാണ്....
പക്ഷേ....
അവളതിന്‍റെ പേരിൽ എന്നെ തകർത്തത് മറ്റൊരു രീതിയിലായിരുന്നു..

അവളെന്‍റെ കുഞ്ഞാറ്റയേയും കൊണ്ട് അവളുടെ കൂട്ടിലേക്ക് പറന്നു പോയി......
ഞാനെത്ര തിരിച്ചു വിളിച്ചിട്ടും അവൾ വന്നില്ലാ....
അവളുടെ വീട്ടുക്കാരുടെയും , നാട്ടുക്കാരുടെയും , ബന്ധുമിത്രാതികളുടെയും , അവളുടെ ചുടു രക്തം ഊറ്റി കുടിച്ചവന്മാരുൾപ്പെടെ കുറ്റപ്പെടുത്തിയതും എന്നെ മാത്രം.....
അവൾ ചെയ്യ്തു കൂട്ടിയ പേ-കൂത്തുകൾ എല്ലാം ചെയ്യ്തു കൂട്ടിയത് ഞാൻ ആണെന്ന് പറഞ്ഞു പരത്തി...

അവളുടെ എല്ലാ തെളിവുകളും എന്‍റെ ഫോണിൽ ഭദ്രമായിരുന്നിട്ടും , അവളണിഞ്ഞിരിക്കുന്ന കാപട്യത്തിന്‍റെ മുഖം മൂടി പുറം ലോകത്തിനു മുന്നിൽ വലിച്ചു കീറാഞ്ഞതും....
എന്‍റെ പിഴ....
എന്‍റെ പിഴ.......
എന്‍റെ വലിയ പിഴ......!!!

അവളുടെ സ്വഭാവം...!
എന്‍റെ കുഞ്ഞാറ്റയ്ക്കും കിട്ടരുതെന്നു ഞാനാഗ്രഹിച്ചു....!
ഇന്നെന്‍റെ ലോകമെനിക്കു നഷ്ട്ടമായിരിക്കുന്നു...!
ചിരി കളികൾ , കൊഞ്ചലുകൾ , 'ഡാഡി' ഡാഡി വിളികൾ , അവളുടെ ചിത്രം വര , അവളുടെ ഒളിച്ചു കളി , അവളുടെ വെള്ളത്തിൽ കളി , അവളുടെ നേഴ്സറി ഗാനങ്ങൾ , അവളുടെ ഡാൻസ് ഇതൊന്നുമില്ലാതെcഞാൻ ഒരു നാറിയെ പോലെ നീറി നീറി പുകഞ്ഞു......

നട്ടുച്ചയ്ക്കും ഒരു ഭ്രാന്തനെ പോലെ ഞാൻ മുറ്റത്ത് ഉലാത്തികൊണ്ടിരുന്നു.....!
ചിന്തകൾ എന്നെ ഒരു ഭ്രാന്തനാക്കുന്നു....!
ഞാനവളുടെ വീട്ടിൽ വിളിച്ചു അവളുടെ അമ്മയുടെ ശകാരവും , എനിക്കെതിരെ ഡൈവേർസിന് പെറ്റീഷൻ കൊടുക്കാൻ പോകുന്നുവെന്നും....
അവളെ മറ്റൊരുവന് വിവാഹം ചെയ്യ്തു കൊടുക്കാൻ പോകുന്നെന്നും ഇനി മേലാൽ ഫോണ്‍ ചെയ്യരുതെന്നും പറഞ്ഞു കട്ട് ചെയ്തു.....!
എല്ലാം കൊണ്ടും തകർന്ന മനസ്സുമായി ഞാൻ അവളെ വിളിച്ചു.....
അപ്പോഴും അവളുടെ Phone-കോളിൽ കാമുകനുമായുള്ള സൃങ്കാരം , ഇലഞ്ഞിത്തറ മേളം കൊട്ടി കേറുന്നത് പോലെ സംസാരം മണിക്കൂറുകൾ നീണ്ടു....!!

ഞാൻ പരാജയം സമ്മതിക്കുന്നത് പോലെ...
ഞാൻ കുറ്റക്കാരൻ ആയതു പോലെ....
ഞാൻ ആരുമല്ലാതായ പോലെ...
അതെ...
ജീവിതത്തിൽ ഞാനിന്നു തോറ്റു പോയിരിക്കുന്നു....
ഞാൻ ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന ദിവസങ്ങളിൽ ഒന്നാകും ഇന്ന്......!! 

എനിക്ക് തല കറങ്ങുന്ന പോലെ....
പുറത്താണെങ്കിൽ ഉച്ചൻ ഉച്ചിയിൽ നിൽക്കുന്ന നേരമായത് കൊണ്ടാണോ ?
അതോ കുഞ്ഞിനെപ്പറ്റിയുള്ള ആവലാതിയാണോ ?
ഞാൻ മാപ്പ് കൊടുത്തതല്ലേ ?
എന്നിട്ടുമവൾ ?
എന്നിങ്ങനെയുള്ള ചിന്തകൾ അലട്ടുന്നത് കൊണ്ടാണോ ?
അറിയില്ല.....
ഞാൻ അകത്തെ മുറിയിലേക്ക്‌ പോയി....
ശീതികരിച്ച മുറിയിലും എനിക്ക് എന്തെന്നില്ലാത്ത ചൂടനുഭവപ്പെടുന്നു...
ഞാൻ ഫാൻ ഓണ്‍ ചെയ്തു....
എനിക്ക് നെഞ്ചുവേദനിക്കുന്നു...
ശ്വാസം മുട്ടുന്നു.....
ഇല്ല , ഒന്നുമില്ല ഏല്ലാമെന്‍റെ തോന്നലുകളാണ്....
എന്‍റെ ശരീരം തണുക്കാൻ തുടങ്ങി....
ഞാൻ ഫാൻ ഓഫ്‌ ചെയ്തു , ഏ.സി ഓഫ് ചെയ്തു..
എന്നിട്ടും ഞാൻ വിറയ്ക്കാൻ തുടങ്ങി.....
ആ വിറവൽ എന്‍റെ മനസ്സിന്‍റെയായിരുന്നു.......
എനിക്ക് ജീവിക്കാൻ തോന്നുന്നില്ല.....
എനിക്ക് മരിക്കാൻ തോന്നുന്നു.....

ഞാൻ സ്നേഹിക്കുന്ന എന്‍റെ ലോകമായ കുഞ്ഞാറ്റയും ഭാര്യയുമില്ലാതെ ഞാനെങ്ങനെ സന്തോഷിക്കും....
മകളും ,
അമ്മയെ പോലെയാകുമോ എന്നൊക്കെയുള്ള ഭയം....
മകളെ പോയി കൊന്നാലോ ?
മകളെ കൊന്നു ഞാനും ചത്താല്ലോ ?
ഒരു തെറ്റും ചെയ്യാത്ത 2 വയസ്സുകാരി മകളെ കൊല്ലുന്നത് ദൈവത്തിന് പോലും ഒരുപക്ഷേ എന്നോട് ക്ഷമിക്കാൻ കഴിയില്ല....
അവളുടെ അമ്മയെ കൊല്ലുന്നത് ഒരുപക്ഷേ ദൈവത്തിന് ഇഷ്ട്ടമാകും....
ദൈവമെന്നോട്‌ ക്ഷമിക്കുമായിരിക്കും...!
പക്ഷേ....
അവളെ കൊല്ലുന്നതിനേക്കാൾ നല്ലത് അവളിലെ കാമം നുകർന്ന കഴുതകളെ കൊല്ലുന്നതല്ലേ.....!
ഞാനാര് തെറ്റ് ചെയ്തവരെ ശിക്ഷിക്കാൻ ? 
ദൈവം തമ്പുരാനോ ?
അവർക്കുള്ള ശിക്ഷ ദൈവം വിധിക്കട്ടെ....!
എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുന്നു....!!

എനിക്കുറങ്ങാൻ കഴിയുന്നില്ല , തല വേദനിക്കുന്നു , ശ്വാസം മുട്ടുന്നു , നെഞ്ചു വേദനിക്കുന്നു , ശരീരം തളരുന്നു , മനസ്സിന് ഭാരമില്ലാതാകുന്നു സഹിക്കാൻ കഴിയാത്ത ഒരവസ്ഥ.....!
ഇങ്ങനെ നീറുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുനതാണ്....!
ഫാനിൽ കെട്ടി തൂങ്ങി ചത്താലോ ?
പക്ഷേ വേദന സഹിക്കാൻ എനികാകില്ല......
എനിക്ക് മരിക്കാൻ ഭയമാണ്....
മരണത്തെ ഭയക്കുന്ന ഒരു ഭീരുവാണ് ഞാൻ...!

പക്ഷേ....
ഇങ്ങനെ ചെയ്യാത്ത തെറ്റിനു പഴി കേട്ടും , കുഞ്ഞിനെയും നഷ്ട്ടപ്പെട്ടു ജീവിക്കാൻ എനിക്കാവില്ല....!
വേദനിക്കാതെ മരിക്കാൻ എന്താണൊരു വഴി....?
ചിന്തകൾ വീണ്ടും 4 ഉം 5 ഉം വഴികളായി പിരിഞ്ഞു അന്യേഷിച്ചു വീണ്ടും തിരിച്ചെത്തി....!
മേശ വലിച്ചു നോക്കിയപ്പോൾ ഒരു സ്ട്രിപ്പ് ലുണെസ്റ്റ സ്ലീപ്പിംഗ് പില്ല്സ് പൊട്ടിക്കാത്തത്... 
അവളുടെ അമ്മ പണ്ട് ഇവിടെ താമസിച്ചിരുന്നപ്പോൾ മറന്നു വെച്ചു പോയതാണ് എന്ന് തോന്നുന്നു....!

ദൈവത്തോട് പ്രാർതഥിച്ചു ഒന്നും വരുത്തരുതെ എനിക്കുന്നുറങ്ങിയാൽ മതി 2 എണ്ണം പൊട്ടിച്ചു കഴിച്ചു വെള്ളം കുടിച്ചു..
ഉറക്കം വരുന്നില്ല മണിക്കൂറുകൾ കഴിഞ്ഞു സന്ധ്യയായി സമയം...
പള്ളിയിൽ പോണം ഇന്നാതമാക്കളുടെ ദിനമാണ് വൈകുന്നേരം 7 മണിക്കോ അല്ലെങ്കിൽ 8 മണി ആകുമ്പോൾ പോകാം....
ഇപ്പോഴത്തെ അവസ്ഥ ആത്മഹത്യയിൽ നിന്നും മോചിതനാകണം... 
ഒന്നുറങ്ങണം...!

വർഷങ്ങളോളം നിറുത്തി വെച്ചിരുന്ന ശീലം വീണ്ടും തുടങ്ങി....
2 പെഗ് മദ്യം കുടിച്ചു വീണ്ടും കിടന്നുറങ്ങാൻ ശ്രമിച്ചു....
ചൂടെടുക്കുന്നു , മുറി ശീതികരിച്ച് വീണ്ടും കിടന്നു....
ഇടതും വലതും തിരിഞ്ഞു കിടന്നു....
കഴിയുന്നില്ല ഉറങ്ങാൻ...!
വീണ്ടും സ്ലീപ്പിംഗ് പില്ല്സ് വായിലിട്ടു വെള്ളം കുടിച്ചു കിടന്നു....
ദൈവത്തെ ശപിച്ചു.....
എന്‍റെ ഉറക്കം കെടുത്തിയതെന്തിനു ? 
എന്‍റെ മനസമാധാനം കെടുത്തിയതെന്തിനു ?
ഉറങ്ങാനുള്ള പില്ല്സ് അല്ലേ ? കഴിച്ചത് ?
കരഞ്ഞു കലങ്ങിയ കണ്ണുകൾ കബളിപ്പിച്ചതാണോ ?
എനിക്കൊന്നുമറിയില്ല.....!!

ഉറക്കം ഇല്ലാത്ത ഞാൻ പുറത്തിറങ്ങി.....
ആത്മക്കാരുടെ ദിവസമല്ലേ സെമിത്തേരിയിൽ പോയേക്കാം....
അപ്പനും , അപ്പാപ്പനും , അങ്കിൾമാർക്കും , ആന്റിമാർക്കും ഓരോ മെഴുകുതി കത്തിച്ചു അവരോടു സങ്കടം പറഞ്ഞു വരാം.....
പുറത്തിറങ്ങിയപ്പോൾ എല്ലാവരും പള്ളിയിലേക്കും സെമിത്തേരിയിലേക്കും നടക്കുന്നു...
എന്‍റെ കുഞ്ഞാറ്റയെ പോലെയൊരുവൾ വെള്ള ഫ്രോക്കുമിട്ടു മമ്മിയുടെ കൈയ്യിൽ പിടിച്ചു നടന്നു നീങ്ങുന്നു....
അത് കുഞ്ഞാറ്റ തന്നെയാണ്....
അവളും അവളുടെ മമ്മിയും ഡാഡിയും സെമിത്തേരിയിലേക്ക് നടന്നു നീങ്ങുന്നു...
ഞാനടുത്തേക്ക് ചെന്നതും കുഞ്ഞ് ഡാഡി വിളിച്ചപ്പോൾ അവർ കാറിൽ കയറി പോകുകയും ചെയ്തു...
കുഞ്ഞെന്നെ പുറകിലെ ചില്ലിലൂടെ റ്റാറ്റ നൽകി....
ഞാൻ അവിടെ മരിച്ചു വീഴുംപോലെ എനിക്ക് തോന്നി....!

സെമിത്തേരിയിൽ എത്തി ട്ടെൻഷനിൽ പേഴ്സ്‌ എടുക്കാൻ മറന്നു...!
മെഴുകുതിരി വാങ്ങിച്ചില്ല....!
പകരം ഒരു മെഴുകുതിരിയായി ഞാൻ സ്വയം ഉരുകുകയല്ലേ....!
അപ്പന്‍റെ കുഴിമാടത്തിൽ പോയി നിന്നു കരഞ്ഞു എല്ലാമേറ്റു പറഞ്ഞപ്പോൾ.....
മോനെ വിഷമിക്കണ്ടടാ...!
ഫിലിപ്പോസെ എല്ലാം ശരിയാകും.....

എന്‍റെ ഈശോമിശിഹായേ അപ്പനതാ കല്ലറയ്ക്ക് മുകളിൽ ഇരിക്കുന്നു.....
എന്നെ അടുത്തേക്ക് വിളിക്കുന്നു....!
തെല്ലു ഭയത്തോടെയാണേലും ഞാനപ്പന്‍റെ അടുക്കലേക്ക് ചെന്നു....
അപ്പൻ പറഞ്ഞു നീ വിഷമിക്കരുത്....!
നീ തളരരുത്....!
നിനക്ക് ഇനിയുമൊരു കല്യാണമായി കൂടെ.....!
നിനക്കൊരു കുഞ്ഞ് കൂടിയാകുംപോൾ നിന്‍റെ വിഷമം മാറും.....!
അവൾ പോട്ടെടാ....!
നിന്‍റെ സ്നേഹത്തെയും മനസ്സിനെയും ഓർത്ത്‌ അവളൊരിക്കൽ പശ്ചാത്തപിക്കും അവളന്ന് നിന്നെ തേടി വരും....!
അന്ന് നീ അവളെ ആട്ടണം നിന്‍റെ ജീവിതത്തിൽ നിന്നും.....!
ശരിയാടാ മോനെ അത് തന്നെയാ ഞങ്ങൾക്കും പറയാനുള്ളത് നോക്കിയപ്പോൾ ആന്റിയും , അപ്പാപ്പനും ഞാൻ അയ്യോന്ന് പറഞ്ഞു നിലവിളിച്ചു....!
പെട്ടെന്ന് അപ്പനും , ആന്റിയും , അപ്പാപ്പനുമെല്ലാം അപ്രത്യക്ഷമായി.....!

വര്ഷങ്ങൾക്ക് ശേഷം വീണ്ടും മദ്യം കുടിച്ചത് കൊണ്ടാണോ എന്നറിയില്ല...!
ഇനി തോന്നിയതാണോ എന്നുമറിയില്ല.....!
ആൾക്കൂട്ടത്തിൽ നിന്നും ഞാൻ വീട്ടിലേക്കു മടങ്ങും വഴി.....!
എന്നിക്കെന്തെന്നില്ലാത്ത ദാഹം....!
വഴിയിൽ കണ്ട കോർപ്പറേഷൻ പൈപ്പിൽ വെള്ളം കുടിക്കാൻ നോക്കി വെള്ളമില്ല...!
ഞാൻ വീട്ടിലേക്ക് വേഗം നടന്നെത്തി...!

വാതിൽ തുറന്നു കിടക്കുന്നു വല്ല കള്ളന്മാർ കേറിയതാണോ ? 
ദൈവമേ ?
അല്ല , ഞാൻ പൂട്ടാൻ മറന്നു പോയതാണ്...
താക്കോലും പേഴ്സും മേശപുറത്തിരിക്കുന്നു.....!
ഞാൻ ദാഹം ശമിപ്പിക്കാൻ വേഗം മുറിയിലേക്ക് പോയി വെള്ളം കുടിക്കാൻ നിറച്ച് വെച്ചിരുന്ന കുപ്പി നോക്കിയപ്പോൾ ...
കുപ്പി താഴെ വീണു വെള്ളമെല്ലാം തറയിൽ കിടക്കുന്നു.....!
കട്ടിലിൽ കമഴ്ന്നു വായിൽ നിന്നും നുര വന്നു കിടക്കുന്ന എന്‍റെ മുഖം കണ്ടു ഞാൻ ഞെട്ടി...!

No comments: