(20/12/2014)
ബസ്സ് കോടമഞ്ഞിനെ കീറിമുറിച്ച് കൊണ്ട് മുന്നോട്ട് പോകുകയാണ്. ബസ്സിലെ ഭൂരിഭാഗം യാത്രികരെല്ലാം കോടമഞ്ഞിൻ കുളിരും പുതച്ചു നല്ല ഉറക്കത്തിലാണ്. പ്രണയം അസ്ഥിക്ക് പിടിച്ചു ഒളിച്ചോടി പോകുന്ന കമിതാക്കൾ , കളവു മുതലും കൊണ്ട് കടന്നു കളയുന്ന കള്ളൻ , ഓഫീസിലെ ലേഡി സ്റ്റാഫിനെയും കൊണ്ട് കറങ്ങാൻ പോകുന്ന പിയൂണ്‍ , വീട്ടു ജോലിക്കാരിയേയും കൊണ്ട് കറങ്ങാൻ പോകുന്ന കാരണവർ , മഫ്തിയിൽ കള്ളനെ അന്യേഷിച്ചിറങ്ങിയ പോലീസുകാർ , എന്തോ പുതിയ കുറ്റ കൃത്യം ചെയ്യാനോ ജോലി അന്യേഷിച്ച് പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾ , ജോലിക്കാർ , നാട്ടുകാർ , ഉല്ലാസയാത്രയ്ക്ക് മദ്യസേവയുമായി അടിച്ചു പൊളിക്കാൻ ഇറങ്ങിയ ചെറുപ്പക്കാർ , പോക്കറ്റടിക്കാരൻ , കുടുംബത്തോടെ യാത്ര ചെയ്യുന്നവർ , ബസ്സ് കൈയിൽ നിന്നും പാളിപോകാതെ ഉറങ്ങാതെ മുന്നോട്ടു നോക്കി ബസ്സ് ഓടിക്കുന്ന ഡ്രൈവർ , കൂർക്കം വലിച്ചുറങ്ങുന്ന കണ്ടക്ടർ അങ്ങനെ എത്രയെത്ര മുഖങ്ങൾ എല്ലാം അപരിചിതർ.
ഭർത്താവിന്‍റെ മടിയിലേക്ക് ചാഞ്ഞ് കിടന്നുറങ്ങുന്ന ഭാര്യ. ഒരു അന്യനെപോലെ 8 വയസ്സുകാരൻ പ്രണവ് പിന്നിലെ സീറ്റിൽ ജനലോര കാഴ്ച്ചകൾ കണ്ടുറങ്ങാതെ ശോകമായിരിക്കുന്നു. ചുരം കയറി കയറി ബസ്സ് അതിരാവിലെ കൊടൈക്കനാലിൽ എത്തി. എല്ലാവരും അവരവരുടേതായ വഴിക്ക് പോയി. പ്രണവും അമ്മയും അച്ഛനും നേരെ കോട്ടേജിൽ പോയി കുളിച്ചു ഫ്രഷായി പ്രഭാത ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി. പ്രണവ് ഒന്നും കഴിച്ചില്ല കണ്ടാൽ സുഖമില്ലാത്ത കുട്ടികളെ പോലെ , കളിചിരിയില്ല , മിണ്ടാട്ടമില്ല , ഉന്മേഷമില്ല വിഷാദരോഗിയാണെന്ന് തോന്നിപ്പോകും. അവർ അവനെയും കൊണ്ട് പല പല സ്ഥലങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പ്രണവ് മോൻ ദുഃഖിതനാണ്. അച്ഛനോടൊപ്പം നടക്കാൻ അവൻ കൂട്ടാക്കുന്നില്ല. അമ്മയുടെ കൈയിൽ പിടിച്ചാണ് അവൻ നടക്കുന്നത്..
വഴിയോരങ്ങളിലിരുന്നു സബ്രജിൽ കഴിക്കുന്ന കുരങ്ങ് കൂട്ടത്തെയും , കൊടൈ ആപ്പിൾ , ഓറഞ്ച് , പ്ലംസ് തോട്ടങ്ങളിലോക്കെയും പോയിട്ടും അവന്‍റെ മുഖത്തിന് യാതൊരു ഭാവഭേദവും ഉണ്ടായില്ല. ലേക്കിലെ ബോട്ടിംഗ് , ഹോർസ് റൈഡിംഗ് ഒന്നിലും അവനെ സന്തോഷിപ്പിക്കാനായില്ല. സൂയിസൈഡ് പോയിന്റിൽ പോയി നിന്ന് ഫോട്ടോ എടുത്തു എടുത്ത് അവർ ജാഗ്രത പാലിക്കേണ്ട കമ്പി വേലിക്ക് അപ്പുറം പോയപ്പോൾ ഗാർഡുകൾ വിസിലടിച്ചു അവരെ അവിടെ നിന്നും പറഞ്ഞു വിട്ടു. രാത്രിയിലും അവനുറങ്ങാതെ കണ്ണുകൾ മിഴിച്ചു കിടന്നു. അർദ്ധരാത്രിയിലെ ഭാര്യാഭർത്തൃ ബന്ധം കണ്ടവൻ ഞെട്ടി അലറി വിളിക്കാൻ തുടങ്ങി. അമ്മ പ്രണവിനെ കെട്ടിപിടിച്ചു കിടത്തിയുറക്കിയിട്ടും അവനുറങ്ങാൻ കൂട്ടാക്കിയില്ല. തണുപ്പ് മാറ്റാൻ അച്ഛൻ സിഗരറ്റ് കത്തിച്ചു പുകയ്ക്കാൻ തുടങ്ങി.
നേരം വെളുത്തു അന്നവർ ഡോൾഫിൻ പോയിന്റിലേക്ക് പോയി. ഡോൾഫിൻ മത്സ്യത്തിന്റെ ചുണ്ടുകൾ പോലെ നീണ്ടു നിൽക്കുന്ന പാറയാണത്. സൂയിസൈഡ് പോയിന്റ് കഴിഞ്ഞാൽ പ്പിന്നെ മറ്റൊരു മനോഹരമായ ദ്രിശ്യവിരുന്നാണ് ഡോൾഫിൻ പോയിന്റ് കണ്ണുകൾക്ക് ആസ്വാദ്യം പകരുന്നത് കാണാൻ അവർ പോയത്. കോടമഞ്ഞ് നിറഞ്ഞിരിക്കുന്നു തൊട്ടടുത്തുള്ളവരെ പോലും കാണാൻ കഴിയില്ല. അവിടെ ഡോൾഫിൻ പോയിന്റിൽ നിന്നും പ്രണവ് ഒരു പക്ഷിയെ പോലെ പറന്നു താഴ്വാരത്തിലേക്ക്
അമ്മയുടെയും അച്ഛൻറെയും നിലവിളി കേട്ട് ആളുകൾ ഓടി കൂടി.
പോലീസ് വന്നു...
എഫ്.ഐ.ആർ എഴുതി....
ചോദ്യം ചെയ്യലുകൾ കഴിഞ്ഞു....
1 ദിവസത്തെ തിരച്ചിലിനൊടുവിൽ.....
പ്രണവ് മോന്‍റെ ജഡം കണ്ടെടുത്തു....
പോസ്റ്റ് മോർട്ടം കഴിഞ്ഞു ജഡവുമായി നാട്ടിലേക്ക് തിരിച്ചു...
പിന്നെ ബന്ധുമിത്രാതികളുടെ കരച്ചിൽ , അന്വേഷണം , തിരക്കുകൾ എന്നിങ്ങനെയൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല കാരണം പറയത്തക്ക ആരും അവർക്കുണ്ടായിരുന്നില്ല... കുറച്ചു അയൽവാസികളും നാട്ടുക്കാരും വന്നു പോസ്റ്റ് മാർട്ടം കഴിഞ്ഞത് കൊണ്ട് അധികം നേരം വെച്ചില്ല....
പ്രണവ് ചിതയിൽ എരിഞ്ഞടഞ്ഞു....
(24/12/2014)
രാത്രി 2 മണിക്ക് വീട്ടിലെ കോളിംഗ് ബെൽ നിറുത്താതെ അടിക്കുന്നു....
വീട്ടിൽ ആളുണ്ട്....
ടി.വിയുടെ ശബ്ദം കേൾക്കാം....
കതക് തുറക്കുന്നില്ല...
വീണ്ടും വീണ്ടും കോളിംഗ് ബെലിൽ വിരലുകൾ അമർത്തി.....
മൊബൈലിലും ലാൻഡ് ഫോണിലും റിംഗ് ചെയ്തു ഒടുവിൽ കതക് തുറക്കപ്പെടുന്നു.....
തലമുടി കെട്ടികൊണ്ട് ഉറക്കത്തിന്‍റെ ക്ഷീണം വിട്ടുമാറാതെ അവൾ വാതിൽ തുറന്നപ്പോൾ ഇടിവെട്ടേറ്റത് പോലെ നിന്നു പോയി. അവളെ കണ്ടതും കൈയിലെ പെട്ടി താഴെയിട്ടു കെട്ടി പിടിച്ചു കരഞ്ഞു കൊണ്ടയാൾ പറഞ്ഞു.....
നമ്മുടെ പ്രണവ് മോൻ , എന്താണ് അവനു പറ്റിയത്.....
എന്തിനാണ് അവനങ്ങനെ ചെയ്തത്....
എനിക്ക് , കൊള്ളി വെക്കേണ്ടവൻ എനിക്ക് മുൻപേ പോയല്ലോ....
എന്‍റെ പൊന്നു മോനെ....
പ്രണവേ....
അവസാനാമായി നിന്നെയൊരു നോക്ക് കാണാൻ പോലും സാധിച്ചില്ലലോടാ
പൊന്നു മോനെ പ്രണവേ.....
നൈജീരിയയിൽ നിന്നും വന്ന പ്രണവ് മോന്‍റെ അച്ഛൻ ആയിരുന്നു അത്.....
ഭാര്യ : വിസ ശരിയായില്ല 5 ദിവസം കഴിഞ്ഞെത്തുമെന്നു അല്ലേ ? പറഞ്ഞിരുന്നത് എന്നിട്ടിപ്പോൾ ?
ഭർത്താവ് : എന്തോ പെട്ടെന്ന് ശരിയായി...
അവൾ ഷോക്കടിച്ചതു പോലെ നിൽക്കുകയാണ് ഭർത്താവിനെ മുറിയിലേക്ക് കയറ്റി വിടുന്നില്ല....
വരൂ നമ്മുക്കിവിടെയിരിക്കാമെന്നു പറഞ്ഞു പ്രണവ് മോന്‍റെ ഫോട്ടോയ്ക്ക് മുന്നിലിരുന്നു സംസാരം തുടങ്ങി.
ഭർത്താവ് : കമ്പനി സ്റ്റാഫുകളുമായി ടൂറിന് പോകുന്നു എന്ന് നീ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതല്ലേ പ്രത്യേകം അവനെ നന്നായിട്ട് ശ്രദ്ധിക്കണമെന്ന്....
ഭാര്യ : ഞാൻ നന്നായിട്ട് നോക്കിയതാണ്... അവൻ എന്‍റെ പിടിവിട്ടു ഇങ്ങനെ ചെയ്യുമെന്നു ആരും വിചാരിച്ചില്ല....
ഭർത്താവ് : അവസാനമായി അവനോട് സംസാരിച്ചപ്പോൾ എന്നോട് രഹസ്യമായി എന്തോ പറയണം... അമ്മ കേട്ടാൽ വഴക്ക് പറയും തല്ലുമെന്നൊക്കെ പറഞ്ഞു... എന്താ അത്....
ഭാര്യ : അതോ...അത്.... അവനൊരു ഐപ്പാട് വേണം പോലും ഗെയിം കളിക്കാൻ....
ഭർത്താവ് : പാവം.... എന്‍റെ മോൻ..
(അയാൾ എഴുന്നേറ്റ് നേരെ ബെഡ് റൂമിൽ പോയി...... ഡ്രസ്സ് മാറി....... പെട്ടി എടുത്തു വെച്ചു , ഭാര്യയുടെ കുറച്ചു ഡ്രസ്സും എടുത്തു...... അവളെയും കൂട്ടി ഇറങ്ങി..... ബെഡ് റൂം ലോക്ക് ചെയ്തു... പുറത്തെ വാതിലും ലോക്ക് ചെയ്തു..... ഭാര്യയേയും കാറിൽ കയറ്റി ഇരുത്തി )
ഭാര്യ : നിങ്ങളെന്താണീ കാണിക്കുന്നത്....
ഭർത്താവ് " നമ്മൾ കൊടെക്കനാൽ പോകുന്നു....
ഭാര്യ : ഞാൻ ഈ ഡ്രസ്സ് പോലും മാറിയില്ല , എനിക്ക് സുഖമില്ല , ഞാൻ വരുന്നില്ല.....നിങ്ങൾ പോയി വരൂ....
അതൊന്നും കൂട്ടാക്കാതെ ഒരു ഭ്രാന്തനെ പോലെ അയാൾ വേഗത്തിൽ കാറോടിച്ച് കൊടെക്കനാൽ എത്തി..
അവൾ മുൻപ് താമസിച്ചിരുന്ന അതേ കോട്ടേജിൽ മുറിയെടുത്തു. അവളെ കണ്ടതും റിസെപ്ഷൻ ജോലിക്കാരൻ ആ മുഖത്തേക്ക് നോക്കി. ഒന്നും സംസാരിച്ചില്ല. വെടി കൊണ്ട പന്നിയെ പോലെയവൾ മുറിയിൽ നടന്നു.
അസ്വസ്ഥമാണ്...
കോടമഞ്ഞിൽ ഒരുവൾ വിയർക്കുന്നു....
കൈയിലെ മൊബൈലിൽ കുത്തിക്കൊണ്ടിരുന്നു.....
ഭർത്താവ് : എന്തിനാണ് നിനക്കിത്രെയും ടെൻഷൻ...
ഭാര്യ : ഒന്നുമില്ല...
ഭർത്താവ് : നിന്‍റെ മൊബൈൽ തരൂ...
ഭാര്യ : എന്തിനാണ്...
ഭർത്താവ് : നീ അതിൽ കുത്തികൊണ്ടിരിക്കുന്നത് എന്താണ്...?
നോക്കട്ടെ ?
ഭാര്യ : ഒന്നുമില്ല...
അന്ന് രാത്രി അവർ രണ്ടുപേരും ഉറങ്ങിയില്ല.....
അയാൾ പുറത്തു പോയി തീയിലെ ചൂട് കാഞ്ഞു കൊണ്ടിരുന്നു ....
കൈയിലെ മദ്യകുപ്പിയും സിഗരറ്റും തീരുമ്പോഴേക്കും നേരം വെളുത്തു....
അങ്ങനെ മൂന്ന് ദിവസം അവരവിടെ കോട്ടെഴ്സിൽ കഴിഞ്ഞു....
നാലാം നാൾ....
ഭാര്യയേയും കൂട്ടി അയാൾ നേരെ ഡോൾഫിൻ പോയിന്റിൽ ചെന്നു....
പോകും വഴി അവിടത്തെ റോഡ് സൈഡ് ചായകടയിൽ നിന്നും ചായ കുടിച്ചപ്പോൾ , അവിടെ ചായ കുടിച്ചിരുന്ന പോലീസുകാരിൽ ഒരാൾ അവളോട് ചോദിച്ചു.....
നിങ്ങളുടെ മകൻ അല്ലേ ?
മരിച്ചത് ?
അതെ...!
പോലീസുകാരൻ : ഇതാരാണ് കൂടെയുള്ളത് ?
അവൾ ഒന്നും മിണ്ടിയില്ല....
പോലീസുകാരൻ : ഭർത്താവ് എവിടെ ? അയാളുടെ കരച്ചിൽ ഇപ്പോഴും കണ്മുന്നിലുണ്ട്....
അവൾ ഒന്നും മിണ്ടിയില്ല....
വിയർക്കാൻ തുടങ്ങീ....
പോലീസുകാരൻ : നിങ്ങളാരാണ്....
അയാൾ : ഞാൻ ഇവളുടെ സഹോദരനാണ്...
അത് കേട്ടതും അവളുടെ മനസ്സിൽ ഒരു ഇടിമുഴക്കം അനുഭവപ്പെട്ടു....
അവള് നിന്ന നിൽപ്പിൽ മരിച്ചതിനു തുല്യമായ ഒരവസ്ഥ....
മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങിയവൾക്ക്......
ഭർത്താവ് പോകാം എന്ന് പറഞ്ഞപ്പോൾ....
അവൾ ഒരു കീ കൊടുത്ത പാവയെ പോലെ കൂടെ പോയി.....
നേരെ അവർ ചെന്നെത്തിയത് ഡോൾഫിൻ പോയിന്റിൽ....
പോക്കറ്റിൽ നിന്നും ഒരു വിൽസ് സിഗരറ്റ് പാക്കറ്റ് എടുത്തു അയാൾ ഭാര്യോടു ചോദിച്ചു...
ഭർത്താവ് : ഇതാരുടെയാണ്...
ഭാര്യ : അറിയില്ല...
ഭർത്താവ് : ഞാൻ വിൽസ് സിഗരറ്റ് വലിക്കാറില്ല....
ഇത് നമ്മുടെ വീട്ടിലെ കിടപ്പറയിൽ നിന്നും കിട്ടിയതാണ്.....
ഒന്നും മിണ്ടാതെ അവൾ വിദൂരതയിലേക്ക് നോക്കി നിന്നു...
ഭർത്താവ് : നീ കതക് തുറക്കാതെ ആയപ്പോൾ ഞാൻ ജനലരികിൽ വന്നു നോക്കിയിരുന്നു....
കൈയിൽ സിഗരറ്റും കത്തിച്ചു ജനലും തുറന്നിട്ട് പുകവലിച്ച് കിടക്കുന്നവന്‍റെ നെഞ്ചത്ത് ഒരു നൂൽബന്ധമില്ലാതെ നീ കിടക്കുന്നത് കണ്ടിരുന്നു..... അവൻ ബെഡ് റൂമിൽ കട്ടിനടിയിൽ കേറി ഒളിച്ചപ്പോഴും പൊട്ടനെപോലെ ഞാൻ അഭിനയിച്ചതും വേണമെന്ന് വെച്ച് തന്നെയാണ് അതുകൊണ്ടാണ് ഞാനവനെ ബെഡ് റൂമിലിട്ടു പൂട്ടിയതും...
ഒന്നും പറയാനാവാതെ അവൾ നിന്നുരുകാൻ തുടങ്ങി....
ഭർത്താവ് : കോട്ടേജിലെ റിസെപ്ഷൻ ചെക്കനിൽ നിന്നുമറിഞ്ഞു നീ എത്ര പ്രാവശ്യം ഇവിടെ വന്നിട്ടുള്ളതും എല്ലാം....
കോടമഞ്ഞിലെ തണുപ്പിൽ അവൾ നിന്നുരുകി തീരുകയാണ്...
ഭർത്താവ് : പ്രണവ് മോൻ എല്ലാം നേരത്തെ എന്നോട് പറഞ്ഞിരുന്നു.....
അവൻ ക്ലാസ് കഴിഞ്ഞു വരുമ്പോൾ കാമുകനുമായി നീ അഴിഞ്ഞാടുന്നത് കണ്ടതും....
നീയും കാമുകനും കൂടി അവനെ പേടിപ്പിക്കുകയും അച്ഛനെയും മകനെയും കൊല്ലുമെന്നും പറഞ്ഞതും.....
പക്ഷെ നീ അവനെ കൊല്ലുമെന്ന് ഞാൻ വിചാരിച്ചില്ല...!!
തെറ്റ്പറ്റി പോയി...
എനിക്ക് തെറ്റ് പറ്റിപ്പോയി.....
പറയടീ ആരാണവൻ...
ഭാര്യ : എന്‍റെ ഓഫീസിലെ കൂടെ വർക്ക് ചെയ്യുന്ന ഫ്രണ്ട് ആണ്.... അറിയാതെ സംഭവിച്ചു പോയതാണ്....
അവൻ എല്ലാവരോടും പറയുമെന്ന് പറഞ്ഞപ്പോൾ....
അവനു അച്ഛനോട് സംസാരിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ....
അവനെയും കൊണ്ട് ഒരു ടൂർ പോയി മനസ്സ് മാറ്റിയെടുക്കാമെന്നു വിചാരിച്ചു....
പക്ഷെ
ഇവിടെ വെച്ചും അവൻ ഞങ്ങൾ ശരീരം പങ്കിടുന്നത് കണ്ടപ്പോൾ
നിലവിളിച്ചു കൊണ്ട് പറഞ്ഞു....
അമ്മ ചീത്തയാണ്...
എനിക്ക് അച്ഛന്‍റെയടുത്ത് പോണം....
അച്ഛനോടെല്ലാം പറഞ്ഞു കൊടുക്കണം.....
ഈ അങ്കിൾ കൊള്ളില്ല...
ചീത്തയാണ്....
അച്ഛനെ കൊണ്ട് ഇയാളെ തല്ലിക്കണം....
അതിൽ പേടിച്ച് ഞാൻ ഇവിടെ വെച്ചു അവനെ താഴേക്ക് തള്ളിയിടുകയായിരുന്നു....
എനിക്ക് മാപ്പില്ല...
എന്നോട് ക്ഷമിക്കാനും ഞാൻ പറയില്ല...
കാരണം...
ഞാൻ പാപിയാണ്.....
എന്‍റെ മകൻ എന്നെ വിളിക്കുന്നു...
ഞാൻ പോകുന്നു....
ഇനിയൊരു ജന്മത്തിലും നമ്മൾ ഒരുമിക്കാതിരിക്കട്ടെ....
കണ്ടുമുട്ടാതിരിക്കട്ടെ....
ഗുഡ്ബൈ....
എന്നും പറഞ്ഞവൾ ആ ഡോൾഫിൻ പോയിന്റിൽ നിന്നും താഴോട്ട് ചാടി മരിച്ചു....!!
രണ്ടു ദിവസത്തെ ഫോർമാലിറ്റീസിന് ശേഷം അയാൾ അവളുടെ മൃതദേഹം കൊടൈക്കാനലിൽ തന്നെ മറവു ചെയ്തു....
നാട്ടിലേക്ക് പോയി....
വീട്ടിലെത്തി....
വാതിൽ തുറന്ന് അകത്തേക്ക് കയറി...
പൂട്ടിയിട്ടിരുന്ന ബെഡ് റൂം തുറന്നു. അവശനായി കിടക്കുന്ന കാമുകനെ കണ്ടിട്ടു പറഞ്ഞു. നീ ചാകില്ല എന്നെന്നിക്കറിയാം , ബാത്ത് റൂമിലെ വെള്ളം കുടിച്ചു നീ ജീവൻ പിടിച്ചു നിറുത്തുമെന്ന് എനിക്കറിയാമായിരുന്നു...
നിന്നെ ഞാൻ ഒരിക്കലും കുറ്റം പറയില്ല... അതിന്‍റെ ആവശ്യമില്ല.....
നിങ്ങൾ പറഞ്ഞു വിട്ട പ്രണവ് മോന്‍റെ അടുത്തേക്ക് അവളും പോയി....
നിന്നെയും കൊല്ലേണ്ടാതാണ്...
ഈശ്വരൻ നൽകിയ ജീവൻ ഞാനായിട്ട് എടുക്കുന്നില്ല....
നിന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കുകയോ ?
നാട്ടുകാരുടെ മുന്നിലിട്ട് തല്ലി തകർക്കുകയോ ?
നാറ്റിക്കുകയോ ?
ചെയ്യുന്നില്ല...
കാരണം...
എന്‍റെ ഭാര്യയെ കുറ്റക്കാരാക്കി എല്ലാവരുടെയും മുന്നിൽ മോശമായി ചിത്രീകരിക്കാൻ താൽപ്പര്യപ്പെടുന്നില്ല....!
ഇറങ്ങി പോടാ...
നായിന്‍റെ മോനെ....
പുതിയതായി വേറെ ആരെയെങ്കിലും പോയി കിട്ടുമോന്നു നോക്ക്....
മാപ്പപേക്ഷ നടത്താൻ പോലും സമയം കൊടുക്കാതെ അവനെ പുറത്താക്കി.....
കതകടച്ച് അയാൾ....
No comments:
Post a Comment