Thursday, November 26, 2015

വലയിലെ വേശ്യാ

മുഖം മൂടിയണിഞ്ഞവരുടെ 
ഫേസ്ബുക്കിലെ അകൗണ്ടിൽ  
നിന്നെത്തി നോക്കിയൊരു 
പെണ്‍തല മെയ്യടർന്നു
കാപട്യത്തിന്‍റെ 
മേലങ്കിയണിഞ്ഞ 
പകൽ മാന്യതർ തൻ കൈയ്യിലൂടെ
മോർഫിങ്കിൻ
പരീക്ഷണ ശാലയിലെത്തി.....

പുരിക കൊടികൾ 
മഴവില്ലിൻ അഴകായി 
ചെമ്പനീർ പൂവിൻ നിറത്തിൽ
 ചുവന്നു തുടുത്ത ചുണ്ടുകൾ
വീതികൂടിയ നിതംബവും 
മാറിടവും മദാലസയാക്കും..... 

പിന്നെ....

വെബിലെ വിലപേശൽ തെരുവിൽ
ഉന്മാദമായ രതിമൂര്‍ച്ഛതൻ
അഡ്രസ്സിലേക്ക്
ട്രാൻസ്പ്പറന്റ് വസ്ത്രത്തിലെ
അംഗലാവണ്യം കാണിക്കും വിധം 
ഉടുത്തൊരുങ്ങിയെത്തി.....

മനസ്സിൽ വിഷം പുരളാത്ത
പാവമീ പെണ്‍ തലയ്ക്കിന്ന്
നെറ്റിലെ വേശികൾ തൻ 
ചന്തയിൽ ആരെയും 
മോഹിപ്പിക്കുമീ പെണ്‍ വല.....
.

No comments: