ക്ഷമയുടെ നെല്ലിപ്പടിയുള്ളവർ മാത്രം വായിക്കുക,,,,!!
വായിച്ചതിനു ശേഷം അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്....!!
'റോക്കി' ദി ഗ്രേറ്റ്
===============
'ടെസ്സ' അവൾ മാസം തികഞ്ഞു പ്രസവിക്കാനൊരുങ്ങി നിന്ന ഗർഭിണിയായിരുന്നു. പക്ഷെ വിധിയുടെ വിളയാട്ടം ടെസ്സയെ പിടികൂടി , അവൾ കഴിഞ്ഞ ഒരാഴ്ച്ചയായി പനിച്ചു തളർന്നു കിടക്കുകയാണ് വിറയലും നന്നായിട്ടുണ്ട്. ആഹാരം കൂടി കഴിക്കാതെയായപ്പോൾ എന്നിലുണ്ടായ വേവലാതിയും ആധിയും അതൊരു പക്ഷെ നിങ്ങൾക്ക് മനസ്സിലാകില്ല. അത്ര മാത്രം മാനസിക അടുപ്പമായിരുന്നു ഞങ്ങൾ തമ്മിൽ. കാലുകൾ തളർന്നതിനു തുല്യം നടക്കാനാവാതെ കിടന്ന ടെസ്സയെ ഞാനെടുത്തു കാറിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ആ കണ്ണുകളിൽ അവൾ പറയാൻ ആഗ്രഹിക്കുന്നത് എനിക്ക് വായിച്ചെടുക്കമായിരുന്നു " എനിക്കെന്തു സംഭവിച്ചാലും എന്‍റെ കുഞ്ഞിനു ഒന്നും സംഭവിക്കരുത്. എന്‍റെ കുഞ്ഞിനെ നിന്നെ ഭദ്രമായി ഏൽപ്പിച്ചിട്ടു വേണം എനിക്ക് മനസമാധാനമായി ഒന്ന് കണ്ണടയ്ക്കാൻ ". ആശുപത്രിയിലെത്തി സ്ട്രെച്ചറിൽ അവളെ ഡോക്ടറുടെ മുന്നിലെത്തിച്ചു. പരിശോധനയ്ക്ക് ശേഷം ഡോക്ടർ പറഞ്ഞത് കോംപ്ലിക്കേറ്റഡ് ആണ് ലെറ്റ്സ് ട്രൈ അവർ ബെസ്റ്റ് എന്നാണു. പ്രഥമ ശുശ്രൂഷ കഴിഞ്ഞു വീട്ടിലെത്തി അവളെ മുറിയിൽ കിടത്തി. വീട്ടിലാണെങ്കിൽ മമ്മിയും അനിയത്തിമാരും സങ്കടത്തിൽ ഇരിക്കുന്നു. മമ്മിയുടെ വായിൽ നിന്നും അറിയാതെയാണേലും ആ വാക്ക് വീണു പോയി " കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്തിയാൽ മതിയായിരുന്നു "....
മമ്മിയോടു മറുത്തൊന്നും ഉരിയാടാതെ രൂക്ഷമായി ഞാനൊന്ന് നോക്കിയിട്ട് ബൈക്കെടുത്ത് പുറത്തോട്ടു പോയി. ആ യാത്ര അവസാനിച്ചത് ഫോർട്ട് കൊച്ചി ബീച്ചിലായിരുന്നു. ഞാൻ കുറച്ചു നേരം അറബികടലിനക്കരയിലേക്ക് കണ്ണോടിച്ചു നിന്നു. ടെസ്സയുമായി എത്രയോ തവണ പ്രഭാത സവാരിക്ക് വന്നിരിക്കുന്നു. ടെസ്സയ്ക്കും ഇഷ്ട്ടമാണ് ബീച്ചിലെ കാഴ്ച്ചകൾ. ഫോർട്ട് കൊച്ചിയിൽ വെച്ചു 4 വർഷം മുൻപായിരുന്നു ഞാൻ ടെസ്സയെ ആദ്യമായി പരിചയപ്പെടുന്നത് അന്ന് ഞാൻ കൊച്ചിയിൽ കപ്പലിൽ വരുന്ന വിദേശികളുടെ ഗൈഡായി ടൂറിസം ഡിപ്പാർട്ട്മെന്റിനു വേണ്ടി കോണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ പ്രർത്തിക്കുകയായിരുന്നു. അന്നേരം പരിചയപ്പെട്ട ബേർണാാർഡ് സായിപ്പിന്‍റെ കുടുംബത്തിലെ അംഗമായിരുന്ന അംഗം എന്നല്ല സായിപ്പിന്‍റെ മകളെ പോലെയായിരുന്നു " ടെസ്സ " എന്ന മൂന്ന് മാസം പ്രായമുള്ള ബുൾ മാസ്റ്റിഫ് ബിച്ച്.
ഞാനും ടെസ്സയുമായി വളരെ പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായി. വളരെ മികച്ച അനുസരണയും അതേപോലെ സേവന സന്നദ്ധനുമായ ഇനവുമായതിനാല്‍ എപ്പോഴും ഉടമയുടെ പ്രിയപ്പെട്ടവർ ആയിരിക്കും ബുൾമാസ്റ്റിഫ്സ്. ടെസ്സയാണെങ്കിൽ ഇത്തരം ഇനത്തിലെ ഹൈ ബ്രീഡും ട്രെയിൻഡ് ബിച്ച് കൂടിയാണ്. മട്ടാഞ്ചേരിയിലെ ജൂതപള്ളിയും ജൂത തെരുവോരങ്ങളുടെ പഴമ്പുരാണവും സായിപ്പിനും കുടുംബത്തിനും വിവരിച്ചു കൊടുക്കുമ്പോൾ റോഡിലൂടെ നടന്നു നീങ്ങുന്നവരുടെ മുഴുവൻ കണ്ണും ടെസ്സയിൽ മാത്രമായിരുന്നു. 4 മണിക്ക് കപ്പൽ കൊച്ചിയിൽ നിന്നും തിരിച്ചു പോകും അതുകൊണ്ട് സായിപ്പും കുടുംബവും ധ്രിതിപിടിച്ചു എല്ലായിടവും ഓടിയും ചാടിയും ഫോട്ടോ എടുത്തു നടന്നു.
കൂനൻ കുരിശു കാണാൻ പോകും വഴി മാർക്കറ്റിലെ തിരക്കിൽ പെട്ട് ആൾക്കൂട്ടത്തിനിടയിലൂടെ ടെസ്സയെയും കൊണ്ട് നടക്കുന്ന വഴി ബൈക്കിൽ വന്ന രണ്ടു ചെത്ത് പിള്ളേര് ടെസ്സയുടെ മേലിൽ തട്ടി പിന്കാലിലൂടെ ബൈക്ക് കേറിയിറങ്ങി. സായിപ്പിനെയും എന്നെയും തെറി പറഞ്ഞു കൊണ്ട് അറാംപിറന്നവൻമാര് പോയി കളഞ്ഞു. പിന്കാലൊടിഞ്ഞോ ഉളുക്കിയോ എന്നൊന്നുമറിയില്ല കാലിൽ നിന്നും രക്തവും വരുന്നുണ്ട്. സായിപ്പ് കരച്ചിലു തുടങ്ങി ഒടുവിൽ സായിപ്പ് ടെസ്സയെ എന്നെയേൽപ്പിച്ചു സായിപ്പിന്‍റെ കൈയിലുണ്ടായിരുന്ന 3000 രൂപയും അദേഹത്തിന്‍റെ സ്കൈപ്പ് & യാഹൂ ഐ.ഡിയും തന്നിട്ട് പറഞ്ഞു "ടെസ്സയെ ഹോസ്പിറ്റലിൽ എത്തിക്കു ചികിത്സിക്കൂ ആറ് മാസം കഴിഞ്ഞ് കൊണ്ട് പോകാൻ ഞാൻ വരാം." എന്‍റെ ഫോണ്‍ നമ്പറും അഡ്ഡ്രസും വാങ്ങി സായിപ്പ് എന്നെയും ടെസ്സയെയും ഒരൂ ഓട്ടോയിൽ കയറ്റി പറഞ്ഞയച്ചു.....!!
ഞാൻ ടെസ്സയെ ചികിത്സിച്ചു , കാര്യമായിട്ടൊന്നും സംഭവിച്ചിട്ടിലായിരുന്നു. ചെറിയൊരു ഉളുക്ക് പിന്നെ താൽക്കാലികമായ മുടന്തും. പ്രാഥമിക ചികിത്സ കഴിഞ്ഞു ടെസ്സയുമായി വീട്ടിലേക്കു ചെന്നപ്പോൾ മമ്മിക്കും അനിയത്തിമാർക്കും സന്തോഷമായി. പക്ഷെ ഞാൻ സായിപ്പ് ടെസ്സയെ കുറിച്ചു പറഞ്ഞത് വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും പേടിയുമായി.
ടെസ്സ - ഇവളുടെ ഇനം ബുൾ മാസ്റ്റിഫ്
ഒരിക്കലും ഒരു ആക്രമണത്തില്‍ നിന്നും പേടിച്ചു ഓടാത്ത പ്രകൃതം ആണെങ്കിലും അപകടകാരിയായ ഇനമല്ല.പക്ഷെ സ്നേഹവും കഴിവും ഉള്ള ഒരാള്‍ വളര്‍ത്തുന്നതാവും ഏറ്റവും നല്ലത്. ഇരുപത്തിയെഴു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ അറുപതു കിലോവരെ ഭാരവും വയ്ക്കാം.അതെ പോലെ ചുറുചുറുക്കും ഉള്ള ഇനമായതിനാല്‍ അല്പം ആരോഗ്യമുള്ളവര്‍ വളര്‍ത്തുന്നതാവും നല്ലത്. മറ്റുനായകളെ അത്രകണ്ട് ഇഷ്ടപ്പെടാത്ത ഇവ പക്ഷെ വീട്ടിലെ കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇനമാണ്.. അതേപോലെ പേടി ഒട്ടും ഇല്ലാത്ത ഇനമായ ഇവൾ ചിലപ്പോഴൊക്കെ ദുര്‍വ്വാശി കാണിക്കുകയും ചെയ്യും അത് ചിലപ്പോൾ വീടിലുള്ള മറ്റുളവരുടെ കഴുത്തിനു കടിക്കുകയും ചെയ്യും....
പക്ഷെ.നല്ല അനുസരണയും ഉണ്ട്....!!
കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ചയിനമാണ്. നല്ല പരിശീലം കൊടുത്താല്‍ ഒരു അംഗരക്ഷകനെ ഒഴിവാക്കി ഇവളെ വേണമെങ്കില്‍ ആ ചുമതല ഏല്‍പ്പിക്കാം.അത്രകണ്ട് സമര്‍ത്ഥയും ബുദ്ധിമതിയുമാണ് ഇവൾ.നല്ല അനുസരണയുള്ള ഇനം ആണെങ്കിലും ചെറുപ്പത്തില്‍ നല്ല പരിശീലനം കൊടുക്കണം അതുപോലെ എല്ലാകാര്യവും വളരെ പെട്ടെന്ന് തന്നെ പഠിച്ചേടുക്കാനും ഇവൾക്ക് പ്രത്യേക കഴിവുണ്ട്.
എട്ടുമുതല്‍ പന്ത്രണ്ടു വയസ്സ് വരെയാണ് ഇവളുടെ ആയുസ്സ്.ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ എട്ടുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട് ചിലപ്പോൾ ഒരൊറ്റ കുഞ്ഞും. അങ്ങനെ ഒരു കുഞ്ഞിനെ മാത്രം കിട്ടിയാൽ വളരെ ലക്കിയും ആയിരിക്കും കാരണം പൂർണ ആരോഗ്യമുള്ള സൂപ്പർ സ്റ്റഡ് കുഞ്ഞായിരിക്കും അത്... ഈയിനവും ബ്രിട്ടീഷ്കാരന്‍റെ ജന്മസ്ഥലത്ത് നിന്നുമാണ്. ഇത്രെയും വിവരണങ്ങൾ കേട്ടപ്പോൾ മമ്മിയ്ക്കും അനിയത്തിമാർക്കും പേടിയായി. ഞാൻ പറഞ്ഞു ഇപ്പോൾ പേടിക്കണ്ട ടെസ്സ കുഞ്ഞാണ് പക്ഷെ വലുതായാൽ സൂക്ഷിക്കണം..
ടെസ്സയെ നോക്കുന്നത് ഞാൻ മാത്രമായി. ടെസ്സയ്ക്കുള്ള ഹൈ ബ്രീഡ് ഡോഗ് ഫുഡും , ഹോട്ടലിലെ വേയിസ്റ്റും , ചിക്കൻ കടയിൽ നിന്നും ഞായറാഴ്ച്ച ദിവസങ്ങളിൽ വാങ്ങുന്ന കാലും , തലയും , പിന്നെ ബീഫ് എല്ലുകളും കൊടുത്ത് ഞാൻ ടെസ്സയെ ആറു മാസം കൊണ്ട് പൂർണ വളർച്ചയെത്തിയ ഒരു ബിച്ചാക്കി എടുത്ത്. ടെസ്സയെ എനിക്ക് ഇന്ന് വരെ ചങ്ങലയ്ക്ക് ഇടേണ്ടി വന്നട്ടില്ല..!!
കുരക്കാൻ പറഞ്ഞാൽ കുരയ്ക്കും , ഉറങ്ങാൻ , ഇരിക്കാൻ , ചാടാൻ , നടക്കാൻ , ഓടാൻ , എന്ന് വേണ്ടാ വീട്ടിലെ പേപ്പർ വരെ കടിച്ചെടുത്ത് രാവിലെ എനിക്ക് കൊണ്ട് വന്നു തരും... എന്നെ വിളിച്ചെഴുന്നെൽപ്പിക്കാൻ ടെസ്സയുടെ വായിൽ പേപ്പർ കൊടുത്ത് വിടും അവള് ബെഡിൽ ചാടി കയറുമ്പോൾ തന്നെ ഞെട്ടിയുണരുകയാണ് എന്‍റെ പതിവ്. ടെസ്സയെയും കൊണ്ട് ബീച്ചിൽ നടക്കാൻ പോകും. നീന്താനും മിടുക്കിയായിരുന്നു ടെസ്സ.
അങ്ങനെയിരിക്കെ ഒരു ദിവസം വില്ലനെ പോലെ സായിപ്പ് സ്കൈപ്പിൽ വിളിച്ചു ടെസ്സയെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ ടെസ്സയെ വീഡിയോയിൽ സായിപ്പിന് കാണിച്ചു കൊടുത്തു. സായിപ്പിന്‍റെ സന്തോഷം ഒന്ന് കാണണം ,കാരണം അത്രയ്ക്കും നല്ല രീതിയിൽ ആയിരുന്നു ഞാൻ ടെസ്സയെ നോക്കി വളർത്തുന്നത് എന്ന് ടെസ്സയ്ക്ക് എന്നോടുള്ള സ്നേഹം സായിപ്പിന് മനസിലായത് - ടെസ്സ സായിപ്പിനെ മറക്കുകയും എന്നെ സ്നേഹിക്കുന്നതും കണ്ടു സായിപ്പിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി. സായിപ്പ് എന്‍റെ അക്കൌണ്ട് നമ്പർ വാങ്ങിച്ചു ടെസ്സയ്ക്ക് ഫുഡ് കൊടുക്കാനുള്ള വകയിൽ ഒരു 25,000 രൂപ നൽകിയിട്ട് പറഞ്ഞു ടെസ്സ ഇനി നിന്‍റെ മാത്രമാണ് നീയവളെ നന്നായി നോക്കണം ഗോഡ് ബ്ലസ് യൂ എന്ന് പറഞ്ഞു സായിപ്പ് കട്ട് വീഡിയോ കോൾ കട്ട് ചെയ്തു... ആ സന്തോഷത്തിൽ ടെസ്സയെ ഞാനൊരുപാട് ഉമ്മകൾ നൽകീ.
വർഷങ്ങൾ കൊഴിഞ്ഞു പോയീ ടെസ്സ എന്‍റെ കൂടപിറപ്പിനേക്കാളേറെ എന്നെ സ്നേഹിക്കാൻ തുടങ്ങീ. ഞാനവളെയും. അങ്ങനെയിരിക്കെ റോണീ എന്ന ഒരേ ഇനത്തിലെ നായയെ ഞാൻ കണ്ടു. ടെസ്സയുമായി ഒന്ന് മെയിറ്റു ചെയ്യിക്കണം അതിൽ നിന്നും നല്ലൊരു കുഞ്ഞിനെ എടുത്തിട്ടു ബാക്കി കുഞ്ഞുങ്ങളെ വിൽക്കാം നല്ല ക്യാഷും കിട്ടും. ടെസ്സയുടെയും റോണിയുടെയും ആദ്യരാത്രി കഴിഞ്ഞു റോണിയുടെ ഉടമസ്ഥനു 2500 രൂപയും സ്ത്രീധനമായി കൊടുത്ത് ഞങ്ങൾ വീട്ടിലെത്തി ഒരു സ്ത്രീ ഗർഭിണിയായാൽ പരിചരിക്കും പോലെയാണ് ഞങ്ങൾ ടെസ്സയെ കെയർ ചെയ്തത്. ഇപ്പോൾ ടെസ്സ പൂർണ ഗർഭിണിയും തീരെ അവശയും അവളുടെ ജീവന് തന്നെ ആപത്തിലുമാണ് ഡോക്ട്ടർ പറഞ്ഞത് ഞാൻ പറഞ്ഞില്ല മമ്മിയോടും അനിയത്തിമാരോടും... ടെസ്സയ്ക്ക് ട്യൂമർ ആണ് വയറ്റിൽ സ്കാൻ ചെയ്തപ്പോൾ ഒരു കുഞ്ഞുമുണ്ട് ട്യൂമർ ഉള്ളത് കൊണ്ട് പ്രസവം നടന്നാലും കുഞ്ഞ് ചാപിള്ളയോ അല്ലെങ്കിൽ ടെസ്സ പ്രസവശേഷം ചത്ത്പോകുമെന്നുമായിരുന്നു ഡോക്ടർ.. സായിപ്പ് തന്ന പണം ഹോസ്പിറ്റൽ ചികിത്സയ്ക്ക് ചിലവായി പിന്നെ കുറച്ചു എന്‍റെ കൈയിൽ നിന്നും ആ പോയത് പോട്ടേ ഇനിയുമുണ്ടാകാം പക്ഷെ ടെസ്സയ്ക്കും കുഞ്ഞിനും ഒന്നും വരുത്താതിരുന്നാൽ മതിയായിരുന്നു നേരം ഇരുട്ടി തുടങ്ങിയപ്പോൾ അറബികടലിനോട് വിടപറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു പോയി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ മമ്മിയുടെ നിലവിളി കേട്ട് ഞാൻ ഓടി ചെല്ലുമ്പോൾ ചോരയിൽ കുളിച്ചു വർക്കേരിയായിൽ മരവിച്ചു കിടക്കുന്ന ടെസ്സയേയും കണ്ണ്പോലും തുറക്കാത്ത കുഞ്ഞിനെയുമായിരുന്നു കണ്ടത്. മമ്മി മൂന്ന് പ്രസവിച്ചു എന്ന് പറഞ്ഞിട്ടെന്താ കാര്യം അറപ്പായിരുന്നു മമ്മിക്ക് എന്നെ സഹായിക്കാൻ പോലും കൂട്ടാക്കിയില്ല.....
ജീവിതത്തിൽ അന്നാദ്യമായി ഞാനൊരു വയറ്റാട്ടിയുടെ റോൾ സ്വീകരിച്ചു ചോരയെല്ലാം തുടച്ചെടുത്തു സൂക്ഷ്മതയോടെ കുഞ്ഞിനെ തുണിക്കെട്ടിൽ പൊതിഞ്ഞെടുത്തു എന്‍റെ നെഞ്ചോട് ചേർത്തപ്പോൾ എനിലുള്ളവായ വികാരവും മാതൃത്വമായിരുന്നു. അമ്മയുടെ മുലപ്പാൽ കുടിക്കാൻ പോലും ഭാഗ്യം ലഭിച്ചില്ല അവന് , ടെസ്സയുടെ ശരീരത്തിലെ ചൂടാറും മുൻപേ അവളെചാക്കിൽ കെട്ടി ഞാനും എന്‍റെ കസിനും കൂടി വീടിനു പുറകിലെ പറമ്പിൽ കുഴിവെട്ടി മൂടി.
കണ്ണ് തുറക്കാത്ത കൈക്കുഞ്ഞിനെയും കൊണ്ട് ഞാൻ മൃഗാശുപത്രിയിൽ ചെന്ന് പറഞ്ഞു.... എങ്ങനെയും ഇവനെ രക്ഷിക്കണം ഡോക്ടർ , പാല് കുടിപ്പിക്കാനും കഴിപ്പിക്കാനും ഈ പ്രായത്തിൽ എന്ത് ചെയ്യണമെന്നൊന്നും എനിക്കറിയില്ല പക്ഷെ എനിക്കിവനെ വേണം. എന്‍റെ മൃഗസ്നേഹം കണ്ടിട്ട് ഡോക്ടർ കുഞ്ഞിനെ വാങ്ങി അന്നവിടെ പ്രസവിച്ചു കിടന്ന ലാബ്രഡോർ ഇനത്തിലെ ബ്ലാക്കിയുടെ കണ്ണ് തുറക്കാത്ത കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ കിടത്തി എന്നിട്ടെന്നോട് ഡോക്ടർ പറഞ്ഞു പേടിക്കണ്ട പോയിട്ട് 30 ദിവസം കഴിഞ്ഞു വരൂ.
മുപ്പത് ദിവസം പോയിട്ട് മുപ്പത് മിനുറ്റ് എനിക്ക് മാറി നിൽക്കാൻ പറ്റിയില്ല. എന്നും രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും മുൻപായി കുഞ്ഞിനെ പോയി നോക്കും അവൻ കണ്ണ് തുറന്നോ , നടക്കനായോ എന്നൊക്ക ഒടുവിൽ അവൻ കണ്ണ് തുറന്നു നടക്കാൻ തുടങ്ങി. അങ്ങനെ 30 ദിവസം ആയപ്പോൾ ഡോക്ടറോട് നന്ദി പറഞ്ഞു. പാല് കൊടുത്തു ജീവൻ രക്ഷിച്ച പോറ്റമ്മ ബ്ലാക്കിക്കും മറ്റു കുഞ്ഞുങ്ങൾക്കും 10 കിലോയുടെ ഹൈ ബ്രീഡ് കെണൽ ഫുഡും വാങ്ങി കൊടുത്ത് ഞാൻ വീട്ടിലേക്കു ടെസ്സയുടെ കുഞ്ഞിനെ കൊണ്ട് പോയി. വീട്ടിൽ ഒരു ഉത്സവമായിരുന്നു അന്ന്.
പിന്നെ അവന് ഞങ്ങൾ പേരിട്ടു "റോക്കി".
ടെസ്സയുടെ ഒറ്റ മകൻ റോക്കി
അവൻ നല്ലൊരു ഹൈ ബ്രീഡ് സ്റ്റഡ് നായ്ക്കുട്ടിയായിരുന്നു. ഞാൻ ഡോഗ്സ് സ്ക്വാഡിൽ വർക്ക് ചെയ്യുന്ന ട്രെയിനറെ വീട്ടിൽ വിളിച്ചു വരുത്തി 2 മാസം റോക്കിയെ പരിശീലിപ്പിച്ചു. ടെസ്സയേക്കാൾ മിടുക്കൻ അമ്മയേക്കാൾ ഉയരവും വലുപ്പവും ശരീരത്തിനും തലയ്ക്കുമുണ്ട് കാണുമ്പോൾ എല്ലാവർക്കും പേടി തോന്നുന്ന പ്രകൃതമായിരുന്നു. റോക്കിയ്ക്ക് ഞാനവന്‍റെ ചെവി ക്രോപ്പ് ചെയ്തു കൊടുക്കുക കൂടി ചെയ്തപ്പോൾ അവനാളൊരു അഗ്ഗ്രസീവ് ആണെന്ന് എല്ലാവരും വിചാരിച്ചു.
ഡോഗ് ഷോയിൽ അടുപ്പിച്ചു രണ്ടു തവണ ചാമ്പ്യനായിരുന്നു റോക്കി....റോക്കിയുമായി ആദ്യരാത്രികൾ പങ്കിടാൻ ഇതേ ഇനത്തിലുള്ള ബിച്ചുകൾ ക്യൂവിലായിരുന്നു..... എന്‍റെ പേര് ഡോഗ് ഷോയിൽ മറ്റു നായ്ക്കളുടെ ഉടമസ്ഥരും അറിഞ്ഞു തുടങ്ങി. അനിയത്തിയുടെ കല്യാണത്തിനു വന്നവരുടെയെല്ലാം മുന്നിൽ സെലിബ്രിറ്റി ഗസ്റ്റിനെ പോലെയായിരുന്നു റോക്കി. റോക്കിയുടെ കഴുത്തിലും ചങ്ങല പാടുകൾ ഉണ്ടായിട്ടില്ല അത്രയ്ക്കും സ്നേഹവും അനുസരണയും ഉണ്ടായിരുന്നു. കല്യാണ ഫോട്ടോയിൽ എല്ലാം റോക്കി ദി ഗ്രേറ്റ് തലയുയർത്തി ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു. റോക്കിയുടെ ഒപ്പം ഫോട്ടോ എടുക്കാനായിരുന്നു കല്യാണത്തിനു വന്നവർക്കെല്ലാം ഇഷ്ട്ടം...റോക്കിയുടെ യജമാനൻ എന്ന നിലയിൽ ഞാനും കുറച്ചു ഷൈൻ ചെയ്തു പെണ്‍പിള്ളേരുടെ മുൻപിൽ...
അനിയത്തിയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. അനിയത്തി ബ്യൂട്ടിഷൻ കോഴ്സ് പഠിച്ചിറങ്ങിയതിനു ശേഷം പ്രാക്ട്ടീസിംഗ് ആയിരുന്നു.. ഇപ്പോൾ വീട്ടില് തന്നെ ഷോപ്പ് നടത്തുകയാണ്.... ഫോർട്ട് കൊച്ചിയിൽ റോഡ് സൈഡ് ആണ് വീട്. വീടിന്റെ മതിലിടിച്ച് കോംപൗണ്ടിൽ അകത്തോട്ടു നീളത്തിൽ ഒരു ഇരുന്നില കട മുറി റെഡിയാക്കിയിട്ടുണ്ട്.... കടയുടെയും കാവൽ റോക്കി തന്നെയാണ്. അനിയത്തി ഒരാണ്‍കുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന് ജെറിൻ എന്ന് പേരിട്ടു... അളിയൻ ബ്ബൗത്തീസിന് വന്നു തിരിച്ചു പോയി.... ജെറിൻ മോൻ നിരങ്ങി നടക്കാൻ തുടങ്ങിയപ്പോൾ റോക്കിയെയാണ് ഞാൻ ജെറിൻ മോനെ നോക്കാൻ ഏൽപ്പിച്ചത്.. മമ്മിയ്ക്കും അനിയത്തിമാർക്കും ഒട്ടുമിഷ്ട്ടമില്ലായിരുന്നു കാരണം ടെസ്സയെ കൊണ്ടുവന്നപ്പോൾ ഞാൻ ബുൾമാസ്റ്റിഫ് ഇനത്തെ കുറിച്ച് വിവരിച്ചത് തന്നെ കാരണം.
റോക്കിയ്ക്ക് അതിനായി പ്രത്യേകം ട്രെയിനിംഗ് കൊടുത്ത് ജെറിൻ മോന് ജീൻസിന്‍റെ വള്ളി കുപ്പായം മേടിച്ചീടിപ്പിച്ച് ജെറിൻ മേശയുടെയോ , കട്ടിലിന്‍റെയോ അടിയിൽ പോയാൽ റോക്കി കുപ്പായത്തിന്‍റെ വള്ളിയിൽ കടിച്ചോണ്ടു പൊക്കി കൊണ്ട് വരും അല്ലെങ്കിൽ ശ്രദ്ധയോടെ വലിച്ചോണ്ട് വരും അതാണ് പതിവ്. ഞാനും ഇളയ അനിയത്തിയും ജോലിക്ക് പോകും പിന്നേ വീട്ടിൽ മമ്മിയും , മൂത്ത അനിയത്തിയും , മോനും റോക്കിയും മാത്രം. അനിയത്തി ബ്യൂട്ടിപാർലറിലും , മമ്മി കിച്ചണിലും ആകുമ്പോൾ റോക്കിയാണ് ജെറിനെ നോക്കുന്നത്. ജെറിനും റോക്കിയും പെട്ടന്നിണങ്ങി.
ഞാൻ വൈകുന്നേരം വന്നാൽ ജെറിൻ മോന് റോക്കിയുടെ പുറത്ത് കേറി കിടന്നു റോക്കിയുടെ ഒപ്പം സവാരിക്ക് പോണം കൂടെ ഞാനും പോകും. തിരിച്ചു വരുന്ന വഴിക്ക് റോഡിന് എതിർവശം ബേക്കറി നടത്തുന്ന രാജേഷേട്ടന്‍റെ കടയിൽ നിന്നും റോക്കിക്ക് മിൽക്ക് ബിസ്കറ്റും ജെറിൻ മോന് മിൽക്കീ ബാറും വാങ്ങിച്ചു കൊടുക്കുന്ന പതിവുമുണ്ട്. റോക്കിയെ കാണുമ്പോൾ തന്നെ രാജേഷേട്ടൻ ബിസ്ക്കറ്റ് പാക്കറ്റ് അവന്‍റെ വായിൽ വെച്ചു കൊടുക്കും. റോഡ് സൈഡ് ആണ് വീട് , കുഞ്ഞുള്ളത് കൊണ്ട് ഗേറ്റ് എപ്പോഴും പൂട്ടിയിടും. ചീറി പാഞ്ഞ് മത്സരോട്ടം നടത്തുന്ന ചുവന്ന നിറത്തിലുള്ള ആളെകൊല്ലി പ്രൈവറ്റ് ബസ്സുകളും , കാറുകളും , ഓട്ടോയും , പിന്നെ പങ്കന്മാർ , വീലേഴ്സ് എന്നീ ബാച്ചിലുള്ള അറാംപിറന്നവന്മാരുടെ ബൈക്കിലെ അഭ്യാസങ്ങളും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാ , പിന്നെ വീട്ടിൽ ഫുൾ ടൈം പൊടിയുമായിരിക്കും.. ഞാനൊരു വീട് വെക്കുകയാണേൽ ഒരിക്കലും റോഡ് സൈഡിൽ വെക്കില്ല....
ഓഹ് വല്ലാത്ത ശല്യമാണ്..!!
വർഷങ്ങൾ കൊഴിഞ്ഞു ജെറിൻ മോന് മൂന്ന് വയസ്സായി. ഇപ്പോൾ റോക്കിയുടെ യജമാനൻ ഈ ഇത്തിരി കുഞ്ഞൻ ചെക്കനാ.... ആളുകളൊക്കെ അതിശയത്തോടെ നോക്കും നാല് കാലിൽ നിന്നാൽ നാലരയടി പൊക്കവും 60 കിലോയുടെ അടുത്തു ഭാരവുമുള്ള റോക്കിയെ ഒരു പീക്കിരി കുഞ്ഞാണ് ഹാൻഡിൽ ചെയ്യുന്നതെന്ന് പലരും കൗതുകത്തോടെ നോക്കി നില്ൽക്കുമായിരുന്നു ....പതിവ് പോലെ ഞാനും ഏറ്റവും ഇളയ അനിയത്തിയും ജോലിക്ക് പോയി.... മമ്മിയുടെ കുടുംബത്തിലെ അകന്ന ബന്ധുക്കൾ മുംബൈയിൽ നിന്നും കൊച്ചിയിലുള്ള ബന്ധുക്കാരെയെല്ലാം കാണാൻ വന്ന കൂട്ടത്തിൽ ഞങ്ങളുടെ വീട്ടിലും കേറി. പരിചയമില്ലാത്തവരെ കണ്ടപ്പോൾ റോക്കിയും ഒന്ന് പേടിപ്പിച്ചു. പിന്നെ മമ്മിയും ജെറിൻ മോനും റോക്കിയെ സമാധാനിപ്പിച്ചപ്പോൾ അവൻ ഓക്കെയായി ബ്യൂട്ടിപാർലറിൽ കസ്റ്റമർ ഉള്ളത് കൊണ്ട് ജെറിന്‍റെ മമ്മി ബ്യിസി ആയിരുന്നു. മമ്മി കിച്ചണിൽ അതിഥികൾക്കുള്ള ആഹാരവും മറ്റും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
മൂന്ന് വയസ്സുകാരൻ ജെറിനും റോക്കിയും ഫ്രണ്ടിൽ കളിയാണ് എന്‍റെ വലിയ ക്രിക്കറ്റ് ബാറ്റും തൂക്കി സച്ചിനാകാൻ പ്രാക്ട്ടീസിംഗ് ആണ് ജെറിൻ കുട്ടൻ. അംഗരക്ഷകൻ റോക്കിയും നിഴല് പോലെ കൂടെയുണ്ടാകും....ബന്ധുക്കളുടെ ഫുഡടിയെല്ലാം തീർന്നു സംസാരത്തിൽ ലയിച്ചിരിക്കുമ്പോൾ അവരുടെ ഡ്രൈവർ പുറത്തു പോയി സിഗരറ്റ് വലിച്ചു വരുന്ന വഴിക്ക് ഗേറ്റ് പൂട്ടാൻ മറന്നു പോയി..... സച്ചിൻ ഒരു ഫോർ അടിച്ചു ബോൾ പുറത്തും പോയി.... ജെറിനെന്ന സച്ചിൻ ബോളെടുക്കാൻ പുറത്തോട്ടോടി തൊട്ട് പുറകിൽ റോക്കിയും..... സ്പീഡിൽ വന്ന കാർ സഡൻ ബ്രേക്കിട്ടു നിരങ്ങി നിയന്ത്രണം വിട്ടു വന്നു ജെറിൻ മോനേ ഇടിച്ചു ഇടിച്ചില്ലാ എന്ന അവസ്ഥയിൽ തലനാരിഴയുടെ ഗ്യാപ്പിൽ , അംഗരക്ഷകൻ റോക്കി ജെറിൻ മോനെ കടിച്ചെടുത്തു വീട്ടിലേക്കു കൊണ്ട് വന്നു....
റോക്കി കടിച്ചെടുത്തത് ജെറിൻ മോന്‍റെ കഴുത്തിലായി പോയെന്നു മാത്രം..... ഇത് കണ്ടു പേടിച്ച ബന്ധുക്കളും മമ്മിയും നിലവിളിച്ചു കരഞ്ഞു.... കുഞ്ഞിനെ കടിച്ചു തൂക്കിയിട്ടിരിക്കുന്നത് കണ്ടു അനിയത്തി ബോധം കെട്ട് വീണു. ബന്ധുക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന ഡ്രൈവർ പെട്ടെന്ന് റോക്കിയുടെ വയറിനു ഒറ്റ ചവിട്ടു വെച്ചു കൊടുത്ത്... റോക്കി .കുഞ്ഞിനെ ഭദ്രമായി താഴെ വെച്ചതിനു ശേഷം ഡ്രൈവറുടെ നേരെ ചാടി വീണു ഡ്രൈവറുടെ ഇടത്തെ കൈ കുഴയിൽ കടിച്ചു മാന്യമായിട്ടുള്ള മുറിവുകൾ വരുത്തി.
എന്തോ ഭാഗ്യത്തിന് കുതറി മാറിയിറങ്ങി ഡ്രൈവർ പുറത്ത് നിന്നും ഗേറ്റ് പൂട്ടി ഓടി കാറിൽ പോയിരുന്നു...
പരിഭ്രാന്തിയായ മമ്മി എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു " റോക്കി അവൻ ജെറിൻ....മോനെ കഴുത്തിനു കടിച്ചു തൂക്കിയെടുത്ത് അകത്തോട്ടു വന്നു... ഇത് കണ്ട അനിയത്തി ബോധമില്ലാതെ കിടക്കുന്നു.... വീട്ടിൽ വന്ന ഗസ്റ്റിനെ റോക്കി കടിച്ചു പറിച്ചു ഇപ്പോൾ കതകിൽ തട്ടി വിളിക്കുകയാണ് അകത്തേക്ക് കയറാൻ.... ഞങ്ങൾ പേടിച്ചിരിക്കുകയാ നീയൊന്ന് വേഗം വാ മോനെ " മമ്മിയുടെ പറച്ചിൽ കേട്ട ഞാൻ അമ്പരന്നു പെട്ടെന്ന് തന്നെ ബൈക്കെടുത്തു പറപ്പിച്ചു വീട്ടിലെത്തി.
ഗേറ്റിനു വെളിയിൽ നിന്ന ഡ്രൈവർ എന്നെ ആളറിയാതെ തടഞ്ഞു നിറുത്തിയിട്ട് പറഞ്ഞു ഈ വീട്ടിലെ നായയ്ക്ക് വട്ടായെന്നു തോന്നുന്നു കുഞ്ഞിനെ കഴുത്തിൽ കടിച്ചെടുത്തു തൂക്കി കൊണ്ടാ വന്നത്. അത് കണ്ടു നായയെ വഴക്ക് പറഞ്ഞ എന്നെയതു ആക്രമിച്ചു കടിച്ച് ഇല്ലാണ്ടാക്കി ഇപ്പോൾ അങ്ങോട്ട് പോകണ്ടാ എന്ന് പറഞ്ഞെന്നെ തടഞ്ഞു നിറുത്തി..... ഞാനയാളെ തട്ടി മാറ്റിയിട്ട് ഗേറ്റ് തുറന്ന് അകത്തേക്ക് കേറിയപ്പോൾ റോക്കി എന്‍റെ നേരെ വന്നു....
എന്‍റെ വിശ്വാസം തകർത്ത നായിന്‍റെ മോനെ എന്ന് പറഞ്ഞു കൊണ്ട് ചെടിക്ക് താങ്ങായി നിറുത്തിയ കുറ്റി വടിയൂരിയെടുത്തു തലങ്ങും വിലങ്ങും അടിച്ച് ഞാൻ.....
തിരിച്ചൊന്നും പ്രതികരികാതെ റോക്കി എല്ലാം കൊണ്ട് നിന്നു..... മമ്മി കതക് തുറന്നു , ഞാൻ പോയി ജെറിൻ മോനെ നോക്കി കുഴപ്പമില്ല എന്നാലും കഴുത്തിൽ പല്ല് കൊണ്ട പാടുണ്ട് ചെറുതായിട്ട് മുറിവുമുണ്ട്. അനിയത്തിയെയും കുഞ്ഞിനേയും കാറിലാക്കി ബന്ധുവിന്റെ ഡ്രൈവറോട് ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡോക്ടറെ കാണിക്കാൻ പറഞ്ഞു.
ജെറിൻ മോന്‍റെ കഴുത്തിൽ കടിച്ചു തൂക്കിയല്ലേടാ നീ....
നീ ഇങ്ങനേ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്ന് പറഞ്ഞു വീണ്ടും....
സങ്കടത്തിൽ വടിയെടുത്തു എന്‍റെ കൈകരുത്തു തളരും വരെ റോക്കിയെ തല്ലി. ഉണ്ട ചോറിനുള്ള നന്ദിയോ , അതോ യജമാന സ്നേഹമോ കൊണ്ടാവാം റോക്കി തിരിച്ചൊന്നും ചെയ്തില്ല. പക്ഷെ സ്ഥാനത്തിട്ടു എവിടെയോ കൊണ്ട അടി അവനെ ചൊടിപ്പിച്ചു എനിക്ക് നേരെ മുരണ്ടു.....
അതിൽ ദേഷ്യം തോന്നിയ ഞാൻ വീണ്ടും റോക്കിയെ പൊതിരെ തല്ലി......
"അളമുട്ടിയാൽ ചേരയും കടിക്കും" എന്നല്ലേ... റോക്കി എന്‍റെ നേരെ ചാടി നെഞ്ചത്തോട്ട് ഇരു കാലും കുത്തി എന്നെ തള്ളി താഴെയിട്ടു എന്‍റെ കാലിലൊന്ന് കടിച്ചു അവന്‍റെ അമർഷം രേഖപ്പെടുത്തി. എന്നിലെ മൃഗ-സ്നേഹം നഷ്ട്ടമായി... ഒരു നിമിഷം എന്നിലെ മനുഷ്യ സ്നേഹമുണർന്നു വർഗ്ഗ സ്നേഹം കാണിക്കുമെന്നോണം കൈയിൽ കിട്ടിയ ബാറ്റ് കൊണ്ട് ഒരടി കൊടുത്ത്....
അടികൊണ്ട റോക്കി താഴെ വീണു പിടഞ്ഞപ്പോൾ എന്നിലെ മൃഗസ്നേഹം ഉണർന്നു... റോക്കി.... റോക്കി എന്ന് വിളിച്ചു കൊണ്ട് ഞാൻ വെള്ളം തലയിൽ ഒഴിച്ചു തല തടവി.... വെള്ളം വായിലൊഴിച്ചു കൊടുത്തു.....റോക്കി മയക്കത്തിലേക്ക് പിടഞ്ഞു കൊണ്ടിരുന്നു. കഷ്ട്ടകാലത്തിന് ബാറ്റ് കൊണ്ട് അടി കിട്ടിയത് റോക്കിയുടെ നെറുകം തലയ്ക്കായിരുന്നു.....
പാവം എന്‍റെ മടിയിൽ കിടന്നു ചത്തു...
ഞാനാ വിഷമത്തിൽ ഇരിക്കുമ്പോൾ രാജേഷേട്ടൻ വന്നു. റോക്കി ചത്ത് കിടക്കുന്നുനത് കണ്ടെന്നോട് കാര്യം ചോദിച്ചു.
നടന്നതെല്ലാം ഞാൻ കുറച്ചു വിഷമത്തോടയാണെങ്കിലും വിവരിച്ചു. ഇത് കേട്ട രാജേഷേട്ടൻ "കഷ്ട്ടമായി പോയി നീ കാണിച്ചത്.. ഇന്ന് ഇവിടെ ജെറിൻ മോന്‍റെ ശവമായിരുന്നു ഇവിടെ കിടക്കേണ്ടത് കാറ് ഇടിച്ചു തെറിപ്പിക്കേണ്ട കുഞ്ഞിനെ നമ്മുടെ റോക്കി കടിച്ചെടുത്തിലായിരുന്നേൽ കാണാമായിരുന്നു....നിങ്ങളെക്കാൾ ഏറെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടായിരുന്നു റോക്കിയ്ക്ക്.. കൊന്നു കളഞ്ഞലോടാ നീ ?"
അതെ ഞാൻ കൊലയാളി ആണ്.....!
മനുഷ്യനായാലും മിണ്ടാപ്രാണികൾ ആയാലും കൊല്ലുന്നത് തെറ്റാണ്.....!
ആർക്കും ആരുടേയും ജീവൻ എടുക്കാൻ അവകാശമില്ല....!
നിലനില്പ്പിനു വേണ്ടി കൊന്നു തിന്നാം എന്ന് അല്ലാതെ....!
ഞാൻ കുറ്റവാളിയാണ് ശിക്ഷിക്കപ്പെടെണ്ടവൻ.....!
അറിയാതെ പറ്റിയാതാണേലും ഞാൻ കുറ്റക്കാരൻ അല്ലാതാകുന്നില്ല.......!
പാവം ഞാനടിച്ചിട്ടും ഒന്നും മിണ്ടാനാകാതെ അവൻ കഷ്ട്ടപ്പെടുകയായിരുന്നു......!
നമ്മുടെ ഭാഷ സംസാരിക്കാനുള്ള കഴിവ് ഈശ്വരൻ കൊടുത്തില്ലലോ...!..
റോക്കി , എന്നോട് ക്ഷമിക്കൂ മോനെ....!
സ്വന്തം മോനെ പോലെയാണ് ഞാൻ നിന്നെ കണ്ടത്....!
എന്നിലെ വിശ്വാസത്തിനു കോട്ടം വരുത്തിയ സങ്കടത്തിൽ എനിക്ക് തെറ്റ് പറ്റിപോയതാണ്....!!
എന്‍റെ കൂടെ നിന്ന മമ്മിയുടെയും രാജേഷേട്ടന്‍റെയും കണ്ണുകളിൽ കണ്ണുനീർ നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.. രാജേഷേട്ടൻ കൈയിലുണ്ടായിരുന്ന മിൽക്ക് ബിസ്ക്കറ്റ് പാക്കറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞിട്ട്.... റോക്കി അവൻ ഗ്രേറ്റ് ഡോഗ് ആയിരുന്നു പറഞ്ഞു യാത്രയായി....!!
ഞാനും എന്‍റെ റോക്കിയെ കെട്ടിപ്പിടിച്ചു പറഞ്ഞു...
Yeas Rocky You Are Really Great Dog.....!!
I Am Really Sorry My Dear Rocky...!!
I Am Sorry...Really I Am Sorry......!!
റോക്കി ദി ഗ്രേറ്റ്....

No comments:
Post a Comment