ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഞാനാഗ്രഹിച്ചത് പോലെ ഒരു വിൻഡോസ് സ്മാർട്ട് ഫോണ്‍ വാങ്ങാൻ എനിക്ക് കഴിഞ്ഞത്. 2 വർഷം പ്രശ്നങ്ങൾ ഒന്നുമില്ലാതെ സുഖമായി ഉപയോഗിച്ചു. ഒരു ദിവസം ഞാൻ വർക്ക് ചെയ്യുന്ന സ്ഥാപനത്തിലെ അന്യദേശക്കാരനായിരുന്ന ക്ലീനർ പയ്യൻ തറ തുടയ്ക്കുന്ന സമയത്ത് അശ്രദ്ധ മൂലം കാലു തട്ടി ബക്കറ്റിലെ വെള്ളം മറിഞ്ഞു താഴേക്കു വീണത്.
എന്‍റെ കഷ്ട്ടകാലത്തിന് താഴത്തെ നിലയിൽ ഇരുന്നു ഞാൻ ലാപ്ടോപ്പും ഓണ്‍ ചെയ്തു വെച്ച് അതില് മൊബൈലുംചാർജിംഗിന് കുത്തിയിട്ട്, എക്സലിൽ ഓഫീസിലെ കുറച്ചു ബാക്കി വെച്ച ജോലികൾ ചെയ്തു തീർക്കുന്ന തിരക്കിലായിരുന്നു. ആ സമയത്തായിരുന്നു മുകളിൽ നിന്നും ലൈസോളിന്‍റെ മണമുള്ള വെള്ളം മഴപോലെ വന്നെന്നെയും ലാപ് ടോപ്പിനെയും എന്‍റെ മൊബൈലിനെയും നനച്ചത്. സത്യത്തിൽ ഞാൻ പേടിച്ചു പോയി അതിനും വേണ്ടി വെള്ളമുണ്ടായിരുന്നു.
ഓഫീസിലെ ലാപ് ടോപ്പ് അതാണ് പ്രശ്നം.... ഞാൻ വേഗം തന്നെ ലാപ് ടോപ്പും മൊബൈലും എല്ലാമെടുത്തു മാറി നിന്നപ്പോഴേക്കും പേടിച്ചു വിറച്ചു വന്നു നിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ ദയനീയത കണ്ടെനിക്ക് സങ്കടം തോന്നി. സാരമില്ല എന്ന് പറഞ്ഞു. ലാപ് ടോപ്പിലെ ബാറ്ററി ഊരി മാറ്റി വെള്ളമെല്ലാം ഊറ്റി കളഞ്ഞു ലാപ് ടോപ്പ് സർവീസ് എഞ്ചിനീയറെ കൊണ്ട് ശരിയാക്കിച്ച് പ്രശ്നങ്ങൾ ഒന്നുമില്ല എന്നുറപ്പ് വരുത്തി ഓഫിസിൽ തിരിച്ചു വെച്ചു...
പക്ഷെ.....
മഴ നനഞ്ഞ മൊബൈലിന് ജലദോഷവും പനിയും പിടിച്ചു തുടങ്ങി. ചാര്ജിംഗ് പ്രശ്നം , പിന്നെ പനി കൂടിയിട്ടാണെന്ന് തോന്നുന്നു വിറവൽ തുടങ്ങി. ടച്ചുംപോൾ ടച്ചുംപോൾ ഡിസ്പ്ലേയ്ക്ക് വിറവലാണ് പ്രശ്നം. അങ്ങനെ ഇന്‍റെർനെറ്റ് ഫോണിൽ ഉപയോഗിക്കാൻ പറ്റാതെയായി. കോൾ മാത്രം അറ്റൻഡ് ചെയ്യ്തു കുറച്ചു നാളുകൾ ഉപയോഗിച്ചപ്പോഴേക്കും സോഫ്റ്റ്‌വയർ തകരാറിലായ മൊബൈൽ ചത്തതിനു തുല്യമായി. ആൻഡ്രോയിഡ് ഒരെണ്ണം ചെറുതുണ്ടെങ്കിലും , ഇന്‍റെർനെറ്റ് സ്പീടായി ഉപയോഗിക്കാൻ വിൻഡോസ് ഫോണ്‍ ആണ് ബെസ്റ്റ്....
ആൻഡ്രോയിഡ് ഫോണ്‍ ഹാംഗ് ആകാൻ തുടങ്ങിയ അന്നായിരുന്നു അന്യദേശക്കാരനായ ക്ലീനറെ ഞാൻ ശപിച്ചു പോയത്, കാരണം കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്നും പിശുക്കിയും , ധൂർത്തുമൊന്നുമില്ലാതെ 1 വർഷം മിച്ചം പിടിച്ചത് കൊടുത്താണ് വിൻഡോസ് ഫോണ്‍ വാങ്ങിയത്...
ഇന്നലെ നവംബർ 16-ന് ഞാൻ വൈകിട്ട് ജോലി കഴിഞ്ഞ് നേരത്തെ നാല് മണിയായപ്പോഴേക്കും ഓഫീസിൽ നിന്നുമിറങ്ങി . നേരെ പോയത് മൊബൈൽ സർവീസിംഗ് ഷോപ്പിലേക്കായിരുന്നു. ഷോപ്പിൽ പോകും വഴി ഉണ്ണിയേശുവിന്‍റെ ചെറിയ ഒരു കുരിശുവരയുണ്ട് അത് വഴി പോകുമ്പോൾ അവിടെ നിന്ന് പ്രാർത്ഥിക്കുന്ന പതിവുമുണ്ട് , അങ്ങനെ അവിടെന്നു നടന്നു കുറച്ചു കൂടി മുന്നോട്ടു പോകുമ്പോൾ ആണ് നുമ്മ ജനിച്ച ഫോർട്ട് കൊച്ചി ഗവണ്‍മെന്റ് ഹോസ്പിറ്റൽ.
അവിടെ വെച്ചു നുമ്മടെ രണ്ടു മൂന്ന് വീടിനപ്പുറമുള്ള അയൽവാസി ക്ലീറ്റസ് ചേട്ടനെ കാണുന്നത്. ഞങ്ങൾ തമ്മിൽ വലിയ പരിചയമോ മിണ്ടാട്ടമോ ഒന്നുമില്ല. പുള്ളിക്കാരൻ വൈഫിനെ കാറിൽ കൊണ്ട് വന്നു ഇറക്കുമ്പോൾ സ്ട്രെച്ചറുമായി ഓടി വരുന്ന നേഴ്സുമാരും കമ്പോൻണ്ടറും... ക്ലീറ്റസ് ചേട്ടന്‍റെ വൈഫ് ലീന ചേച്ചി ഗർഭിണി ആയിരുന്നു... ഡെലിവറി ആയികാണുമെന്നാ വിചാരിച്ചത് പക്ഷെ ചേച്ചിയിട്ടിരുന്ന നൈറ്റിയിൽ മുഴുവൻ ചോരയൊലിക്കുന്നുണ്ടായിരുന്നു.. ഇങ്ങനെയെത്ര എത്ര സംഭവങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നു. മനസ്സിൽ മൊബൈലിന്‍റെ വിറയലും പനിയും മാത്രം മറ്റെല്ലാം മറന്നു..
മൊബൈൽ ഡോക്ടറെ കാണിച്ചു ചികിത്സിക്കണമെന്ന് വിചാരത്തിൽ മുന്നോട്ടു നടന്നു...
മൊബൈൽ സർവീസ് ചെയ്തു വെക്കാം നിങ്ങൾ പോയിട്ട് 9 മണിയാകുമ്പോൾ വരാൻ പറഞ്ഞ് ഡോക്ടർ സിം-കാർഡും , മെമ്മറി-കാർഡും ഊരി തന്നു ക്യാഷ് അടക്കേണ്ട ഒരു സ്ലിപ്പും തന്നു മൊബൈലിനെ അഡ്മിറ്റ് ചെയ്തു ചികിത്സ തുടങ്ങി. ഇനിയിപ്പോൾ എന്ത് ചെയ്യും ബാക്കി സമയം പോകാൻ ? വീട്ടിൽ പോയാൽ അമ്മൂമ്മ ടി.വിയുടെ മുന്നിലിരുന്നു കുടുംബ സദസ്സുകളെ താറുമാറാക്കുന്ന സീരിയലുകൾ കണ്ടോണ്ടിരിക്കും , അവിടെ പോയിരിക്കുന്നതിലും നല്ലത് അറബികടലിന്‍റെ കാഴ്ച്ചകൾ കണ്ടിരിക്കാമെന്നു വിചാരിച്ചു നേരെ കടപ്പുറത്ത് പോയി. ഒരു പൊതി കപ്പലണ്ടി പൊതിയും വാങ്ങി കൊറിച്ചു കൊണ്ട് ഇരിക്കുമ്പോൾ , കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങാൻ കൊതിക്കുന്ന സൂര്യന്‍റെ കുസൃതിയും , നാണത്താലവന്‍റെ മുഖം ചുവക്കുന്നതും നോക്കിയിരുന്നപ്പോൾ , മനസ്സിലേക്ക് പെട്ടെന്ന് ക്ലീറ്റസ് ചേട്ടന്‍റെയും വൈഫിന്‍റെയും ചിത്രം ഓടിയെത്തി....
ഞാൻ എന്ത് ദുഷ്ട്ടനാണ്...!!
ഒന്ന് പോയി അവരെയൊന്നു തിരിഞ്ഞു നോക്കിയില്ലലോ....!!
പാവം കല്യാണം കഴിഞ്ഞു 10 കൊല്ലങ്ങൾക്ക് ശേഷമാണു ഗര്ഭിണിയാകുന്നത് ......
ഒരുപാട് പ്രാർത്ഥനയും , നേർച്ചകളും നടത്തിയതിന്‍റെയും ഫലമായിട്ട് ആണ് അവർക്കൊരു കുഞ്ഞുണ്ടായത്... കർത്താവേ ഒന്നും വരുത്താതെ അവരെ നീ കാത്ത് രക്ഷിച്ചോളണേ...!!
സൂര്യൻ നാണമെല്ലാം മറച്ചു വെച്ചു കടലമ്മയുടെ മടിത്തട്ടിൽ മയങ്ങിയിരുന്നു. കൊതുകുകളുടെ മൂളിപ്പാട്ട് ശക്തമായി കേൾക്കാൻ തുടങ്ങിയപ്പോൾ പതുക്കെ അറബിക്കടലിനോട് താൽക്കാലികമായി വിടപറഞ്ഞു ഞാൻ നേരെ മൊബൈൽ ഷോപ്പിലേക്ക് പോയി.നുമ്മ ജനിച്ച ഹോസ്പിറ്റലിന് മുന്നിൽ കൂടിയാണ് പോകുന്നത്. പോകുന്ന വഴിയിൽ പുറത്ത് ചായക്കടയിൽ ചായ കുടിച്ചോണ്ട് സിഗരറ്റ് വലിച്ചോണ്ടിരിക്കുന്ന ക്ലീറ്റസ് ചേട്ടനെയും പുള്ളിയുടെ അമ്മായച്ഛൻ ആണെന് തോന്നുന്നു കൂടെയുള്ളത്. ഞാനുമൊരു ചായ പറഞ്ഞു അവിടെ നിന്നു അവരുടെ സംസാരം ശ്രദ്ധിച്ചു.
ഒന്നുകിൽ കുഞ്ഞിനെ മാസം തികയാതെ സിസേറിയൻ ചെയ്തു രക്ഷപ്പെടുത്തിയെടുക്കാം...
അല്ലെങ്കിൽ
ഭാര്യയെ മാത്രം രക്ഷിക്കാം ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്നേ നടക്കൂ എന്നാണ് ഡോക്ടർ പറഞ്ഞതെന്ന്..... കുഞ്ഞിനെ വേണ്ട അവളെ മതി 10 വർഷം ഇല്ലാതിരുന്ന കുഞ്ഞിനെ ദൈവം തന്നത് ഇങ്ങനെയൊരു പരീക്ഷണത്തിന് വേണ്ടിയായിരുന്നോ എന്നും പറഞ്ഞും കൊണ്ട് , വിതുമ്പുന്ന ആ മനുഷ്യനോടു കാര്യവിവരം കൂടുതലായി തിരക്കാൻ എനിക്ക് മനസ്സ് വന്നില്ല. കോംപ്ലിക്കേറ്റട് ആണെന് മാത്രമെനിക്ക് മനസിലായി...
സമയം ഇനിയുമുണ്ട് ഒന്നര മണിക്കൂർ ഞാൻ വീണ്ടും കുരിശുവര വരെ പോയി ഉണ്ണിയേശുവിനോട് നന്നായിട്ടൊന്നു പ്രാർത്ഥിച്ചു അവർക്കൊന്നും വരുത്തരുതേന്ന്. അമ്മയ്ക്കും കുഞ്ഞിനും നല്ലത് മാത്രം വരുത്തണേന്നും പറഞ്ഞു വീട്ടിൽ പോയി ഒന്ന് കുളിച്ചിട്ടും വരാം എന്ന് വിചാരിച്ചപ്പോൾ ആണ്. തൊട്ടടുത്തുള്ള ലക്കി സ്റ്റാർ ഹോട്ടലിൽ നിന്നും വെളിച്ചെണ്ണയിൽ മൊരിയുന്ന ബീഫിന്‍റെ നല്ല മണം മൂക്കിലേക്ക് തുളച്ചു കയറിയത്..
പിന്നെ തട്ടത്തിൻ മറയത്തു എന്ന സിനിമയിൽ നിവിൻ പോളി പറയുന്ന ശൈലിയിൽ പറഞ്ഞാൽ ....
ബീഫിന്‍റെ മണമടിച്ചാൽ പിന്നെ എനിക്ക് ചുറ്റിനുമുള്ളത് ഒന്നും കാണില്ല....
നേരെ ഹോട്ടലിൽ കേറി ഒരു ബീഫ് ഫ്രൈയും 6 ഇടിയപ്പവും 3 പൊറോട്ടയും കുറച്ചു ബീഫ് ഗ്രേവിയുമകത്താക്കി ചുറ്റിനുമുള്ള കാഴ്ച്ചകൾ കാണാൻ പരുവത്തിന് കണ്ണിനെ തരപ്പെടുത്തിയെടുത്തു എന്ന് വേണം പറയാൻ, എന്‍റെ കൂട്ടുകാരെ ഹോ...! വിശന്നാൽ സത്യായിട്ടും എനിക്ക് കണ്ണ് കാണില്ല.... ഒരു ചായയും കുടിച്ചിട്ട് 135 രൂപയും കൈയിൽ നിന്നും പോയി കിട്ടിയപ്പോൾ സന്തോഷമായി.. ഇപ്പോൾ സമയം ഏകദേശം 9 മണി അടുത്തു തുടങ്ങി നേരെ മൊബൈൽ സർവീസ് സെന്‍ററിൽ പോയി.
മൊബൈൽ പഴയത് പോലെ ടിപ്പ് ടോപ്പ് ആയി... പക്ഷേ ടച്ചിലെ വിറവൽ കംപ്ലെയിന്റ് ആണ്.... നല്ല ഓഫർ വരുമ്പോൾ എക്സ്ചേഞ്ച് ചെയ്തു വാങ്ങാൻ നിർദേശിച്ചു മൊബൈൽ ഡോക്ടർ ചികിത്സിച്ചതിനു 200 രൂപയും വാങ്ങി.
തിരിച്ചു വീട്ടിലേക്ക് മടങ്ങും വഴി ബാങ്കിന്‍റെ മുന്നിൽ ഒരു ആൾകൂട്ടം ഞാനോടി ചെല്ലുമ്പോൾ നാട്ടുകാരെല്ലാം കൂടി രണ്ടു പേരെ തൂക്കിയെടുത്ത് ഓട്ടോയിൽ കയറ്റി കൊണ്ട് പോകുന്നു. ഒരു ബൈക്ക് റോഡ് സൈഡിൽ ഫുട്ട്പാത്തിൽ കയറ്റി വെച്ചിരിക്കുന്നു. ഇടിച്ച ബൈക്ക് ഓടിച്ചത് ചെത്ത് പങ്ക്സ് , ചങ്ക്സ് ബാച്ചിലുള്ള ചെത്ത് ചെക്കനും ബാങ്കിലെ ക്യാഷ് എടുക്കാൻ റോഡ് ക്രോസ് ചെയ്ത ഏതോ ഒരു ആളെയുമാണ് ബൈക്ക്കാരൻ ഇടിച്ചു തെറിപ്പിച്ചതെന്ന് കണ്ടു നിന്നവർ പറഞ്ഞത്.
ബൈക്കിന്‍റെ ഫ്രണ്ട് ഭാഗം മുഴുവനും തകർന്നു ഇടിനടന്ന സ്ഥലത്ത് നിന്നും ഏകദേശം 200 മീറ്ററോളം ദൂരെയാണ് ബൈക്കും പങ്കനും അവന്‍റെ അമ്മയുടെയും അപ്പന്‍റെയും ചങ്കുകൾ തകർക്കുന്ന പോലെ തല പൊട്ടികിടന്നിരുന്നെനു ദ്രിസാക്ഷികളിൽ ഒരാൾ പറഞ്ഞു. ആരുടെയാണ് തെറ്റെന്നു പറയാൻ പറ്റില്ല , ചെക്കൻ കുറച്ചു സ്പീഡിൽ ആയിരുന്നു A.T.M മഷീനിൽ പോകാൻ ക്രോസ് ചെയ്ത ആളും അലക്ഷ്യമായി വെപ്രാളപ്പെട്ടു റോഡു മുറിച്ചു കടക്കുകയായിരുന്നെന്നു..
സംഭവം ശരിയാണ്. റോഡിൽ തലച്ചോറും ചോരയും തളം കെട്ടി കിടന്നിരുന്നു. ഇടികൊണ്ടയാളുടെയും ചോരയും അയാളുടെ വായിൽ നിന്നും വയറു കലങ്ങി കട്ടിയുള്ള വെള്ള കൊഴുപ്പ് പോലെയുള്ള ദ്രാവകവും ചോരയും കിടക്കുന്നത് കണ്ടു. രണ്ടാളെയും നാട്ടുകാർ കൊണ്ടോയിട്ടുണ്ട് ഈ കാഴ്ച്ചയും കണ്ടു മനസ്സും കണ്ണും മരവിച്ചു ഞാൻ വീട്ടിലേക്കു വന്നു.
വീട്ടിലെത്തിയതും അമ്മയുടെ വക ഒടുക്കത്തെ തെറിയും....
എനിക്ക് കൂട്ടായിട്ടാണ് നിന്നെ ഇവിടെ നിറുത്തിയിരിക്കുന്നത്. ഇതിപ്പോൾ നിന്നെ അന്യേഷിച്ചിറങ്ങേണ്ട ഗതികേടായല്ലോടാ...
പണ്ടത്തെ പോലെ നീ കുടിക്കാൻ തുടങ്ങിയോ ?
എവിടെയായിരുന്നു നീ ?
എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ??
ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു... അമ്മൂമ്മ കുറച്ചു കൂളായി നീ പോയി കുളിച്ചു വാ ഞാൻ ചോറെടുത്ത് വെക്കാം.. ഞാൻ പുറത്തു നിന്നും കഴിച്ചൂന്നു പറഞ്ഞപ്പോൾ വീണ്ടും കിട്ടി അടുത്ത ചീത്തവിളി ബോണസായിട്ട്.. അന്ന് രാത്രി വിൻഡോസ് ഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തു. ഫേസ്ബുക്കിൽ കയറി എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ പോസ്റ്റുകൾ വായിച്ചും ലൈക്കും കൊടുത്ത് വയറു നിറച്ച് കഴിച്ചത് കൊണ്ടോ ? ക്ലീറ്റസ് ചേട്ടന്‍റെ വിഷമം കേട്ടതാണോ ? അതോ പങ്കൻ ചങ്ക്സ് ചെക്കന്‍റെയും റോഡ് ക്രോസ് ചെയ്ത വ്യക്തിയുടെയും അപകടം കണ്ടിട്ടോ ? എന്താണെന്നു അറിയില്ല.... പെട്ടെന്നുറങ്ങി പോയി.....
രാവിലെ എഴുന്നേറ്റപ്പോൾ അമ്മ ചായയും കൊണ്ട് വന്നു പറഞ്ഞു എടാ വിനൂ നീ ഇന്നലെ വണ്ടിയിടിച്ചൂന്നു പറഞ്ഞില്ലേ ഒരാളെ ? അത് നുമ്മടെ അപ്പറത്തെ ക്ലീറ്റസ് ചേട്ടനെയായിരുന്നു...!!
സീരിയസ്സായിരുന്നു വെളുപ്പിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ട് പോകുമ്പോൾ മരണപ്പെട്ടു...!!
പോസ്റ്റ്മാർട്ടം കഴിഞ്ഞു ബോഡി ഉച്ചയ്ക്ക് കൊണ്ട് വരുമെന്ന്.....
വണ്ടിയോടിച്ച കുരുത്തംകെട്ടവനും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചെന്നു......
അവന്‍റെ തലച്ചോറ് വരെ വെളിയിൽ വന്നെന്നു...
ഇനി നീ ബൈക്ക് എടുത്തു പുറത്തു പോകുമ്പോൾ ഹെൽമറ്റ് ഇട്ട് വേണം പോകാൻ....
ആ ചെക്കൻ ഹെൽമ്മറ്റ് വെച്ചില്ലാ അതാ മരിച്ചത് ഇല്ലേൽ രക്ഷപ്പെട്ടേനെന്ന്.
ക്ലീറ്റസിന്‍റെ ഭാര്യ പ്രസവിച്ചു ആരുടെയോ പ്രാർത്ഥനയും ദൈവാനുഗ്രഹവും കൊണ്ട് കുഞ്ഞും അമ്മയും രക്ഷപ്പെട്ടു. സ്റ്റെപ്പിൽ നിന്നും വയറിടിച്ച് താഴെ വീണതാ എട്ടാം മാസമായിരുന്നു..
മാസം തികയാതെയാണ് കുഞ്ഞു പ്രസവിച്ചതെങ്കിലും സുഖമായിരിക്കുന്നു.....
എന്നിട്ടെന്തു കാര്യം ക്ലീറ്റസ് പോയില്ലേ ?
ക്ലീറ്റസിന്‍റെ ജീവനായിരിക്കും കർത്താവ് കുഞ്ഞിനു കൊടുത്തത്....
ആണ്‍ കുഞ്ഞാണെന്നു....... അമ്മൂമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാനാകാതെ ഒരു നിമിഷത്തേക്ക് ഞാനെന്നെ തന്നെ മറന്നു വിധിയുടെ വിളയാട്ടങ്ങളെ ശപിച്ചിരുന്നു പോയി....

No comments:
Post a Comment