Saturday, December 19, 2015

പ്രാണവേദന

പ്രണയ നഷ്ടത്തിൽ തകർന്ന 
ഹൃദയത്തിൽ മുഖം ചേർത്ത്
എന്നിൽ നിന്നും 
നീ എന്തിന് വേണ്ടി പ്രണയം 
ആഗ്രഹിക്കുന്നത്...?

കരുത്തനായ 
ഹൃദയമുള്ളവനെ നിനക്ക് 
കിട്ടുമെന്നറിയില്ലേ ?

വിരഹ വേദനയിൽ 
അലിഞ്ഞിലാതായ ഹൃദയത്തിന്
ഇനിയൊന്നും 
നിനക്കേകുവാൻ കഴിയില്ല

പിന്നെയും 
നീയെന്തിന് എന്നെ തേടി
കാതങ്ങൾ താണ്ടിയെത്തിയത് 

വിസ്മൃതിയുടെ ആലസ്യത്തിൽ
മയങ്ങിപ്പോയ ഞാൻ 
കരുതി ഒന്നും വെച്ചിരുമില്ലല്ലോ ?

വളരെ ദൂരെയെവിടെയോ 
നീയുണ്ടെന്നുള്ള സത്യം 
എന്നും മനസ്സിനെ 
പറഞ്ഞു പഠിപ്പിക്കുമായിരുന്നു....

എന്നെങ്കിലും
നീയെന്നെ തേടിയെത്തുമെന്നും
വെളിപാട് ഉണ്ടായിരുന്നു....

ഇരുട്ട് പുതപ്പിച്ച രാത്രിയിലെ 
നിലാവെളിച്ചത്തിലൂടെ 
തനിയെ നടന്നകലുമ്പോഴും 

എന്നിലെ ഞാൻ 
സ്വയം മന്ത്രിക്കുന്നുണ്ടായിരുന്നു   
നിന്‍റെ ആഗമനത്തെകുറിച്ച്.....

നീയിപ്പോൾ
അപ്രതീക്ഷിതമായി വന്നെന്‍റെ
ജീവാത്മാവിനെ ശരീരത്തിൽ 
നിന്നടർത്തുമെന്നുള്ളതും  
ഞാൻ വിചാരിച്ചു പോലുമില്ലല്ലോ ?
പ്രണയമേ ?

No comments: