Tuesday, December 22, 2015

കണ്ണീർ മഴയാണ് 'ഞാൻ'

നിന്‍റെ കൊടും വേനലുകളെ കുളിരണിയിപ്പിക്കാൻ 
നിനക്കായി മാത്രം പെയ്തിറങ്ങിയ മഴയായിരുന്നു ഞാൻ.....

നിന്‍റെ വേദനകളെ അടർത്തി മാറ്റിയ കിനാക്കളിൽ കുളിര് നിറച്ചു 
നിനക്കു വേണ്ടി മാത്രം പെയ്യുന്ന 
ഒരിക്കലും തോരാത്ത മഴയായിരുന്നു 'ഞാൻ'....

കുളിര് കൂടി മഴയിൽ നിന്നും 
കുടയിലേക്കും 
കുടയിൽ നിന്നും കുളിരകറ്റാൻ 
കംബ്ലിയിലേക്കും....

ഒടുവിൽ കുറ്റം മുഴുവൻ.....
ഒരിക്കലും തോരാത്ത മഴയ്ക്കും....
ഒടുക്കം നീ വരുന്നതും കാത്ത്.....

ഇന്നും നിനക്കായി മാത്രം പെയ്യുന്ന കണ്ണീർ മഴയാണ് 'ഞാൻ'......

No comments: