പണ്ട് പണ്ട് പണ്ടെന്നു പറഞ്ഞാൽ ഒരുപാട് പഴക്കമൊന്നും ഇല്ല. നമ്മുക്കൊരു 70 കൊല്ലം പുറകിലോട്ടു പോകാം
ഈ കഥ നടക്കുന്നത് നമ്മുടെ മലയാളക്കരയിൽ തന്നെയാണ്. 70 കൊല്ലം മുന്പുള്ള വടക്കൻ കേരളം എങ്ങനെയായിരിക്കുമെന്ന് നിങ്ങള്ക്ക് ഊഹിക്കാൻ കഴിയും എന്നുള്ള വിശ്വാസത്തിൽ ഞാൻ കഥ പറഞ്ഞു തുടങ്ങാം......
വടക്കൻ കേരളത്തിലെ കണ്ണൂരിലുള്ള എളയാവൂർ ഗ്രാമത്തിൽ കപ്പിചേരിയിലെ പ്രമാണിയായിരുന്ന കൃഷ്ണനുണ്ണി തമ്പുരാന്റെ കാര്യസ്ഥനായിരുന്നു രാമൻ നായർ. ആ നാട്ടിലെ അറിയപ്പെടുന്ന പ്രമാണി കൃഷ്ണനുണ്ണി തമ്പുരാൻ ആയിരുന്നെങ്കിലും ആളൊരു സൗമ്യനായിരുന്നു അതിനും വേണ്ടി രാമൻ നായർ ആ ഗ്രാമത്തെ കിടുകിടാ വിറപ്പിച്ചിരുന്നത്രേ.
രാമൻ നായർ
ആറടി രണ്ടിഞ്ച് പൊക്കം, നല്ല ഉരുക്കു പോലുള്ള ശരീരം..... ലഹള സമയത്തും ബ്രിട്ടീഷ്കാരോടും ഒരുപാട് കലഹിച്ച മല്ലൻ ആയിരുന്നു രാമൻ നായർ...
അതൊക്കെ പണ്ടായിരുന്നു....
മൂന്ന് വേളി കഴിച്ചു. ആദ്യത്തെ രണ്ടു ഭാര്യമാരും മച്ചികൾ ആയിരുന്നു. അവരെ ചവിട്ടി കൊന്നു കെട്ടി തൂങ്ങിയെന്നു വരുത്തിച്ചതാണെന്ന് നാട്ടിലെ ചൊല്ല്.
ഇപ്പോൾ രാമൻ നായർ വയസ്സ് 60 കഴിഞ്ഞു ശരീരം മെലിഞ്ഞു , പൊക്കം കൂടുതലയാതിനാൽ കുറച്ചു വളഞ്ഞിട്ടുണ്ട് ശത്രുക്കൾ കൂടുതൽ ഉള്ളത് കൊണ്ട് എപ്പോഴും അംഗരക്ഷകൻമാരായ കളരി ഗുരുക്കളും ശിഷ്യന്മാരും കൂടെ കാണും. മൂന്നാമത് വേളി കഴിച്ചത് 17 വയസ്സുള്ള സുഭദ്രയെയാണ് അതിലൊരു ആണ്കുട്ടിയും പിറന്നു. കുട്ടിയെ രാമൻനായർക്ക് ജീവനായിരുന്നു.
സുഭദ്ര
പതിനഞ്ചാമത്തെ വയസ്സിൽ തന്നെ സ്ത്രീയുടെ സൗന്ദര്യത്തിന്‍റെ എല്ലാ ഭാവങ്ങളും ശരീരത്തിൽ ഉൾക്കൊണ്ടവൾ . ആ നാട്ടിലെ സുന്ദരി കോത. അവളെ ആഗ്രഹിക്കാത്തവർ ആരും തന്നെ ആ നാട്ടിൽ ഉണ്ടായിരുന്നില്ല. പതിനേഴാമത്തെ വയസ്സിൽ രാമൻ നായരെ വേളി കഴിക്കേണ്ടി വന്ന അധഭാഗ്യയായ ഒരുപാട് പേരില് ഒരുവൾ. സുഭദ്രയ്ക്ക് ഒരു സ്വാതന്ത്ര്യവുമില്ലായിരുന്നു അവളാ നാലുക്കെട്ടിനകത്തെ മുറികളിൽ മാത്രം ഒതുങ്ങിക്കൂടി. പുറമേ ഇറങ്ങുന്നത് രാമൻനായർക്കും ഇഷ്ട്ടമല്ല കാരണം സൗന്ദര്യമായിരുന്നു. ആകെ മിണ്ടാനും സംസാരിക്കാനും ഉണ്ടായിരുന്നത് പാച്ചകക്കാരി പൊന്നിയും , പൊന്നിയുടെ കെട്ട്യോൻ ശേഖരനുമായിരുന്നു.
പൊന്നി
കീഴ്ജാതിയിലുള്ള കറുത്തവൾ ആയിരുന്നു പൊന്നി. കറുത്ത മുത്തായിരുന്നെങ്കിലും അംഗലാവണ്യത്തിൽ സുഭദ്രയേക്കാൾ സുന്ദരി കിടപ്പറയിൽ സുഭദ്രയെക്കാൾ കൂടുതൽ രാമൻ നായരുമായി പങ്കിട്ടവളും പൊന്നിയായിരുന്നു. പൊന്നിക്കും കുടുംബത്തിനും രാമൻനായരുടെ നാലുക്കെട്ടിൽ പൂർണ്ണ സ്വാതന്ത്ര്യമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുതീണ്ടായ്മയൊന്നും അവർക്കില്ലായിരുന്നു. അതുകൊണ്ട് ആയിരിക്കാം പൊന്നിയുടെയും ശേഖരന്‍റെയും മകൾ രശ്മിക്കുട്ടി വെളുത്തിരിക്കുന്നത്.
ശേഖരൻ
ഒരു തോർത്തുമുണ്ടും ചുറ്റിയായിരിക്കും ശേഖരനെ കൂടുതലും കാണാൻ കഴിയുക.... കാരിരുമ്പ് പോലെയുള്ള ദൃഡഗാത്രൻ. പൊക്കം അഞ്ചടി ഏഴിഞ്ചോളം വരും. കള്ള് ചെത്ത്കാരനാണ്. രാമൻനായരുടെ തൊടിയിലെ തെങ്ങുകൾ കേറി തീരുമ്പോൾ തന്നെ നേരം സന്ധ്യയാകും അതുകൊണ്ട് പുറത്തെ തെങ്ങ് കയറാൻ പോകാറില്ല. ഒരു തോർത്തുമുണ്ടും ചുറ്റി അരയിൽ കള്ളുകുടമായി ഒരൂ തെങ്ങ് കയറി ഇറങ്ങുമ്പോൾ തന്നെ കള്ളിന്‍റെ മണമുള്ള വിയർപ്പു തുള്ളികൾ കൊണ്ട് ആ ശരീരം നനഞ്ഞിട്ടുണ്ടാവും.
ഒരിക്കൽ രാമൻ നായർ കപ്പിച്ചേരി പ്രമാണിയുടെ വീട്ടിലേക്കു പോകുമ്പോൾ. മുഴച്ചിരിക്കുന്ന മാറിടം മറയ്ക്കാതെ രാമൻ നായരുടെ അടുക്കലേക്ക് വന്നു. തോർത്ത് കൊണ്ട് മാറിടം മറയ്ക്കരുതെന്നു രാമൻ നായർക്കും നിർബന്ധം ഉണ്ടായിരുന്നത്രേ. കാവില് ഉത്സവം നടക്കുകയാണ് അങ്ങുന്നേ പകൽപ്പൂരം കാണാൻ കൊച്ചുതമ്പ്രാട്ടിക്കും ഉണ്ണി മോനും വരണമെന്നുണ്ട്. അവിടുന്ന് സമ്മതം തരുമെങ്കിൽ ഞങ്ങൾ എല്ലാവരും കൂടി പോയ്യേച്ചും വരാം. ഇത് കേട്ട രാമൻ നായര് സുഭദ്രയോടും മോനോടും ഉടുത്തൊരുങ്ങി പൊയ്ക്കോളാൻ പറഞ്ഞു. എന്നിട്ട് പൊന്നിയോടു പറഞ്ഞു നീ പോകണ്ടാ എനിക്കിന്നൊന്ന് എണ്ണ തേച്ച് കുളിക്കണം.
രശ്മിക്കുട്ടിയും ശേഖരനും കൂട്ടി പൊയ്ക്കോട്ടേ. അവർക്കുള്ള പണവും കാളവണ്ടിയും പറഞ്ഞേൽപ്പിച്ച് കൊടുത്ത് രാമൻ നായർ പ്രാമാണിയുടെ വീട്ടിലേക്ക് അംഗരക്ഷകൻമാരുമായി പോയി.
സുഭദ്രയും ഉണ്ണിയും ഉടുത്തൊരുങ്ങി ശേഖരനും ഒറ്റമുണ്ടും തോർത്തും ധരിച്ചെത്തി രശ്മിക്കുട്ടിയും സുഭദ്രയും ഉണ്ണിയും പിന്നിലിരുന്നു ശേഖരൻ കാളയെ തെളിച്ചു മുൻപോട്ടു നീങ്ങി അരനാഴിക കഴിഞ്ഞപ്പോൾ രാമൻ നായർ വീട്ടിലെത്തി. അംഗരക്ഷകന്മാരെ പുറത്ത് കാവൽ നിറുത്തി അകത്തേക്ക് ചെന്നപ്പോൾ കൈയിൽ എണ്ണയുമായി മാറിടത്തിൽ എന്നല്ല ശരീരത്തിൽ ഒരു തുണ്ട് തുണി ചുറ്റാതെ രാമൻ നായരെ തടവാൻ തയ്യാറായി നില്ക്കുന്ന പൊന്നിയെ രാമൻ നായർ കന്നി മാസത്തിലെ പേ പിടിച്ച നായയെ പോലെ അവളുടെ ശരീരം കടിച്ചു പറിച്ചു. ഒടുവിൽ തളർന്ന നായയെ ദേഹമാസകലം എണ്ണയിട്ടു ഉഴിഞ്ഞു ചൂട് വെള്ളത്തിൽ കുളിപ്പിച്ചെടുത്ത്. സന്ധ്യാനേരത്ത് പുറത്ത് ചൂട്ടും കത്തിച്ച് ഒരു പട തന്നെയിളകി വരുന്നു. ഇത് കണ്ടു പേടിച്ച രാമൻ നായരും ഗുരുക്കളും ശിഷ്യന്മാരും ആയുധ സജ്ജരായി നിന്നു.
പന്തം കൊളുത്തി പട അടുത്തെത്തിയപ്പോൾ പൊട്ടി കരച്ചലുകൾ കേട്ട് തുടങ്ങി.
രാമൻ നായർ : അത് നമ്മുടെ വേളി സുഭദ്രയുടെയും ശേഖരന്‍റെയും കരച്ചിൽ അല്ലേ..!!
പൊന്നി : അതെ
ശേഖരൻ : പോയി തമ്പ്രാ എന്‍റെ രശ്മിക്കുട്ടിയേയും ഉണ്ണി തമ്പ്രാനെയും പിന്നെ വേറെയും മൂന്നാല് പേരെയും ആന ചവിട്ടിയും കുത്തിയും കൊന്നു.
രാമൻ നായർ ചോരയിൽ കുളിച്ച മകനെ വാരി പുണർന്നു നിലവിളിച്ച് പൊട്ടി കരഞ്ഞു. രശ്മിക്കുട്ടിയേയും തലയിൽ കൈ വെച്ചു തടവി കരയുന്ന രാമൻ നായരുടെ കൂടെ നിന്ന പൊന്നി ബോധരഹിതയായി വീണു.
ഇതെല്ലാം കണ്ടു കരഞ്ഞു കരഞ്ഞു സുഭദ്രയുടെ മനോനിലയും തെറ്റി. എല്ലാം കഴിഞ്ഞു ചിതയുടെ ചൂടാറി തുടങ്ങിയപ്പോൾ ശേഖരൻ ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞു
ശേഖരൻ : തമ്പ്രാ ആന ഇടഞ്ഞതല്ല ആനയെ ഇടയിപ്പിച്ചതാണ് അങ്ങിന്‍റെ ശത്രു കുട്ടൻ നായരുടെ വീട്ടിലെ മല്ലന്മാർ.
കേട്ട പാതി കേൾക്കാത്ത പാതി രാമൻ നായരും ഗുരുക്കളും ശിഷ്യന്മാരും വേറെ കുറച്ചു മല്ലന്മാരുമായി പോയി കുട്ടൻ നായരെയും മല്ലന്മാരെയും വക വരുത്തി. രാമൻ നായരുടെ കുറച്ചു മല്ലന്മാരും ഗുരുക്കളും കൊല്ലപ്പെട്ടു. രാമൻ നായർ അതീവ ദുഃഖിതൻ ആയിരുന്നു.
നാളുകൾക്ക് ശേഷം...
സുഭദ്രയുടെ മനോനില വീണ്ടു കിട്ടി...
രാമൻ നായർ പൊന്നിയുമായി കൂടുതൽ അടുത്തതിൻ ഫലമായി പൊന്നി വീണ്ടും ഗർഭിണിയായി....
രാമൻ നായർ വീണ്ടും ദുഃഖം മറന്നു തുടങ്ങി....
സുഭദ്രയെ മറന്നു എന്ന് വേണം പറയാൻ.....
തൊടിയിലെ തെങ്ങ് കയറി ഇറങ്ങുന്ന ശേഖരെനെയും നോക്കിയവൾ ഇരിക്കും സന്ധ്യയാകും വരെ. ശേഖരന് ഊണ് വിളമ്പാനും ശേഖരനുമായി സംസാരിക്കാനും പണ്ട് മുതലേ സുഭദ്രയ്ക്ക് താല്പര്യമായിരുന്നു. മറ്റൊന്നുമല്ല കള്ളിന്‍റെ മണമുള്ള വിയർപ്പു തുള്ളികളെ അവൾക്കിഷ്ട്ടമായിരുന്നു.
നേരം 10മണി രാത്രിയായി കാണും...
കപ്പിച്ചേരി പ്രമാണിയുടെ കൂട്ടാളി ആണെന്നും പറഞ്ഞു ഒരാള് വന്നു. ഉടനെ രാമൻ നായരെ കാണണം കൂട്ടി കൊണ്ട് ചെല്ലാൻ പറഞ്ഞു. കുറച്ചു ഭൂമി സംബന്ധമായ എന്തോ ഇടപാടുകൾ ആണെന്നാണ് പറഞ്ഞത്. മറ്റാരും വേണ്ട കൂടെ ഒറ്റയ്ക്ക് വരാനാണ് പറഞ്ഞത്. എന്നാലും രാമൻ നായർ ശേഖരനെയും കൂട്ടി കാളവണ്ടികരിക്കിലേക്ക് നടന്നു. പെട്ടെന്ന് ഇരുട്ടിൽ നിന്നും ആരോ ആക്രമിക്കുകയായിരുന്നു രാമൻ നായരെ വെട്ടി കൊന്നു. ശേഖരനെ അടിച്ചു വീഴ്ത്തി. കുട്ടൻ നായരുടെ അനന്തരവൻ പ്രതികാരം തീർത്തതാ എന്നാണു ശേഖരൻ പറഞ്ഞത്. അങ്ങനെ രാമൻ നായരുടെ ചിതയുടെയും ചൂടാറും മുൻപേ. പാമ്പിൻ വിഷം തീണ്ടി പൊന്നിയും ചിതയിലെരിഞ്ഞു.
തുല്യ ദുഃഖിതർ സുഭദ്രയും ശേഖരനും...
സുഭദ്ര ഭരണം ഏറ്റെടുത്തു മല്ലന്മാരെയും കളരി ശിഷ്യന്മാരെയെല്ലാം ഒഴിവാക്കി..
അന്ന്...
രാത്രി സുഭദ്രയുടെ വീട്ടിലേക്ക് ചൂട്ടും കത്തിച്ചു വന്നൊരാൾ ചൂട്ടണച്ചതിനു ശേഷം കതകിൽ മുട്ടി. കറുത്തവാവ് ആയിരുന്നു ഇരുട്ട് കട്ടപിടിച്ചിരിക്കുന്നു....
സുഭദ്ര കതക് തുറന്ന്...
അയാള് അവളെ മുഖം പൊത്തി കടന്നു പിടിച്ചു പൊക്കിയെടുത്ത് കിടക്ക മുറിയിലേക്ക് പോയി....
വിളക്കിന്‍റെ വെളിച്ചത്തിൽ അവളാ മുഖം കണ്ടപ്പോൾ ശാന്തയായി.....
ശേഖരൻ....ശേഖരനായിരുന്നോ ഞാനങ്ങട് ഭയന്ന് പോയി.....
നിങ്ങളുടെ വിയർപ്പിനു കള്ളിന്‍റെ മണമില്ലായിരുന്നു.... നല്ല സുഗന്ധദ്രവ്യങ്ങളുടെ മണം അല്ലെങ്കിൽ ആളെ മനസ്സിലാക്കിയേനെ എന്നവൾ പറയേണ്ട താമസം....
അവളുടെ ചേല പറിച്ചു കളഞ്ഞു അവളെ കട്ടിലിൽ കിടത്തി അവളുടെ മാറിടങ്ങളിലേക്ക് മുഖം ചേർത്തൊരച്ച് കൊണ്ട് ശേഖരൻ പറഞ്ഞു :-
ഈ ഒരു രാത്രിക്ക് വേണ്ടിയായിരുന്നില്ലേ നമ്മൾ ഇത്രെയും കഷ്ട്ടപ്പെട്ടത് ആർക്കും ഒരു സംശയം വരുത്താത്ത രീതിയിൽ പകൽപ്പൂരത്തിനു ആനയെ ഇളക്കി പൂരപ്പറമ്പ് ശവപറമ്പാക്കിയതും അങ്ങേരുടെ വിഷവിത്തുക്കളെ രണ്ടിനേയും ആനയുടെ കാലിനടിയിലേക്ക് എറിയുകയും ചെയ്തിട്ടു....
നിസാരമായിട്ടല്ലെ കുട്ടൻ നായരാണ് അത് ചെയ്യിച്ചതെന്ന് വരുത്തി തീർത്ത് അയാളെ കൊല്ലിച്ചതും...
അന്നവിടെ വെച്ചു തീരുമെന്ന് വിചാരിച്ചതാ പക്ഷെ നടന്നില്ല....
പിന്നെയും ,
തുടുത്ത മാറിടങ്ങളിൽ വീണ്ടും വീണ്ടും പരവേശത്തോടെ ചുണ്ടുകൾ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു ഈ ഒരു സുഖത്തിനു വേണ്ടി എത്ര കഷ്ട്ടപ്പെട്ടാ അയാളെ രാത്രിയിൽ ഇരുട്ടിന്‍റെ മറവിൽ വെട്ടി കൊന്നതും ആ കൊല കുട്ടൻ നായരുടെ അനന്തരവന്റെ തലയിൽ വെച്ചു കൊടുക്കയും ചെയ്തത്....
പാമ്പാട്ടിയെ വിളിച്ച് വരുത്തി മൂർഖനെ കൊണ്ട് കൊത്തിച്ചു കൊല്ലിച്ചതും നിന്നെ സ്വന്തമാക്കാൻ വേണ്ടിയല്ലേ....
സുഭദ്രേ....
എന്‍റെ സുഭദ്രേ....!!
സുഭദ്ര : ഈ മനുഷ്യന് ഇതിനൊക്കെയുള്ള ബുദ്ധി പറഞ്ഞു തന്നതാര്.... ???
ശേഖരൻ : എന്‍റെയീ സുഭദ്ര തമ്പുരാട്ടി തന്നെ...അല്ലാതാര്....
സുഭദ്ര : നീണ്ട ദീർഘശ്വാസത്തോടെ അവൾ ശേഖരനെ കൈകൾ കൊണ്ട് കെട്ടി വരിഞ്ഞൊരു കാട്ടുവള്ളിയായി മാറി...
വിളക്കണച്ചു ഇരുവരും രതിസുഖത്തിൽ നീന്തി തുടിക്കുന്ന മത്സ്യങ്ങൾ കരയിൽ കിടന്നു പിടയ്ക്കുന്ന പോലെ ആ കട്ടിൽ കിടന്നു പിടഞ്ഞു കൊണ്ടേയിരുന്നു.....
No comments:
Post a Comment