ചിന്നുവിന്‍റെ ഓർമ്മച്ചെപ്പിലെ
മുല്ലയെ പ്രണയിച്ച ശവംനാറി പൂവിന്‍റെ കഥ ഇതു വരെ.......
രചന : വിനയൻ.
ടൂറിസം സീസണ്‍ ആണ് ഫോർട്ട് കൊച്ചിയിൽ....
നുമ്മക്ക് തിരക്ക് പിടിച്ച ജോലിയുണ്ട് ....
മൂന്ന് ദിവസമായി ഗ്രൂപ്പിലെ അക്ഷരങ്ങളുടെ പോസ്റ്റുകൾ വായിച്ചിട്ടും , കമ്മന്റുകൾ കൊടുത്തിട്ടും ഇന്നെന്തായാലും കൊടുക്കണം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോൾ...
ഫ്രാൻസിൽ നിന്നും ഒരു കപ്പിൾസ് താമസിക്കാൻ വന്നിട്ടുണ്ട് അവർക്ക് ചെക്കിംഗിനുള്ള അവസരമൊരുക്കണം. ആദ്യം....
അതിനു ശേഷം ഗ്രൂപ്പിലേക്ക് മടങ്ങി വരാം....!!
ഫ്രാൻസിൽ നിന്നുമുള്ള ഫാമിലിയുടെ പാസ്പോർട്ടും വാങ്ങി അവരുടെ പേരും വിവരവും രജിസ്റ്ററിൽ എഴുതി ചേർത്തതിനു ശേഷം , അവരുടെ ലഗേജുകൾ റൂമിൽ കൊണ്ട് വെച്ചിട്ട് ഞാനവരെ റൂമിലേക്ക് നയിച്ചു. എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു , യാത്രാ ക്ഷീണം കാരണം അവരും റെസ്റ്റ് എടുക്കട്ടെ പറഞ്ഞു.....സംസാരമെല്ലാം പിന്നീടാകാം എന്ന് വെച്ച് നേരെ റിസപ്ഷൻ ഡെസ്ക്കിൽ വന്നു. https://www.facebook.com/groups/my.ezhuthupura/
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ കയറി , രണ്ടു മൂന്ന് പോസ്റ്റുകൾക്ക് ലൈക്ക് & കമ്മന്റ്സ് കൊടുത്ത് കൊണ്ടിരുന്നപ്പോൾ എനിക്കൊരു ഫോണ്‍ കോൾ വന്നത്....
നിങ്ങൾ ആരും പേടിക്കണ്ട...!!
ഇത് ഗ്രൂപ്പിലുള്ള സുഹൃത്തുക്കൾ കഥ പറയാൻ വേണ്ടി വിളിക്കുന്ന കോൾ അല്ല...!!
എന്‍റെ ഒരു പഴയ സുഹൃത്താണ് വിളിക്കുന്നത് അവന്‍റെ പേര് 'രാജീവ്'....
ഞാൻ കോൾ എടുത്തു ഹലോ പറഞ്ഞു...
രാജീവ് : അളിയാ എന്തൊക്കെയുണ്ടെടാ മോനെ വിശേഷങ്ങൾ...
വിനയൻ : സുഖം മച്ചൂ.... ഇപ്പോൾ എവിടെയാണ് ? എന്ത് ചെയ്യുന്നു നീ ?
രാജീവ് : സുഖമെടാ....!! പരമ സുഖം.....!! ഞാൻ നമ്മുടെ ചെന്നൈയിൽ തന്നെ സെറ്റില്ട് ആയടെയ്...
വിനയൻ : കല്യാണമൊക്കെ കഴിഞ്ഞോ ?
രാജീവ് : കഴിഞ്ഞിട്ട് 3 വർഷമായി , നമ്മുടെ പഴയ ബാച്ച് മേറ്റ് ലിജി , അവളെ തന്നെ അങ്ങട് കെട്ടി ഒരു മോനുമായി (ദീപക്) ഇപ്പോൾ 1 വയസ്സ് ....
വിനയൻ : ഛെ..!! നുമ്മ അറിഞ്ഞില്ലല്ലോ ? അറിയിച്ചില്ലലോ ? വൈകിയ വേളയിലെ അഭിനന്ദങ്ങൾ സ്വീകരിക്കുമോ ആവോ ?
രാജീവ് : പോടെ കോപ്പേ ചെന്നൈ വിട്ടിട്ട് , നിന്നെ എവിടെയൊക്കെ തപ്പി ? നീ എല്ലാ ഫ്രണ്ട്സിനെയും അണ്‍ഫ്രണ്ട് ചെയ്തു കളഞ്ഞ കൂട്ടത്തിൽ എന്നെയും ചെയ്തല്ലേ ? പിന്നെ ഞാനും ജീവിതത്തിന്‍റെ നെട്ടോട്ടത്തിലായി പോയി... ബിനു വിളിച്ചിരുന്നു ലാസ്റ്റ് വീക്കിൽ , അവന് ദുബൈയിലെ എയർപോർട്ടിൽ ജോലി കിട്ടി അങ്ങോട്ട് പോകുന്നു എന്ന് പറയാൻ വിളിച്ചതാണ്. സംസാരത്തിനിടയിൽ നിന്‍റെ കാര്യം ചോദിച്ചപ്പോൾ...... നീ ഇപ്പോൾ മാന്യനായെന്നും , വിശുദ്ധൻ ആയെന്നും കേട്ടല്ലോ.... ??
വിനയൻ : ഹേയ്...
അങ്ങനെയൊന്നുമില്ല മച്ചൂ , അലമ്പെല്ലാം നിറുത്തി......
രാജീവ് : ഞാൻ ബിനുവിനോട് നിന്‍റെ കല്യാണം കഴിഞ്ഞോ ?
പഴയ താത്ത കുട്ടി തന്നെയാണോ ? എന്ന് തിരക്കിയപ്പോൾ അവൻ പറഞ്ഞത്...... നിന്നോട് തന്നെ ചോദിക്കാനാണ് എന്താ അളിയാ പ്രശ്നം... ??
വിനയൻ : മച്ചൂ , നീയിപ്പോൾ വിളിച്ച കാര്യം പറയെടാ....
രാജീവ് : എന്തോന്നാടെ പ്രശ്നം ചോദിക്കുന്നതിനു ഉത്തരം പറയുന്ന ശീലം നിനക്ക് പണ്ടുമില്ലലോ ?
വിനയൻ : അതുകൊണ്ടല്ല...!! കുറച്ചു പ്രശ്നങ്ങൾ ഉണ്ടെടാ ഞാൻ പിന്നീടൊരിക്കൽ വ്യക്തമായി പറയാം...
രാജീവ് : ഓക്കെ ഓക്കെ... ഞാനിപ്പോൾ ചെന്നൈ നുംഗാംബാക്കം ഭാരതിയിൽ ആണ്. അവിടത്തെ Airtel മലയാളം പ്രോസസ് മാനേജർ ആണളിയാ.....
വിനയൻ : അമ്പോ...!! സന്തോഷം കേട്ടപ്പോൾ......
രാജീവ് : നീയിപ്പോൾ കോൾ സെന്റർ ഫീൽഡ് വിട്ടോ ?
വിനയൻ : ഹുംമ്മ് (മൗനം...)
രാജീവ് : ബിനു പറഞ്ഞു നീ പുണ്യാളനായി..... ഇപ്പോൾ നല്ല ജീവിതം നയിക്കുന്ന ആട്ടിടയനാണ് എന്ന്...
ഞാൻ വിളിച്ചത് 18,000 + എക്സ്ട്രാ ഇൻകം.....ടീം ലീഡർ വേക്കൻസി ഉണ്ട്.... നീ എന്തായാലും വരണം.... അറ്റൻഡ് ചെയ്യണം... ഡിസംബർ 16-ന് നീ വന്നേ പറ്റൂ , രണ്ട് ദിവസം നമ്മുക്ക് അടിച്ചു പൊളിക്കണം പഴയത് പോലെ ഒന്ന് കൂടണം.... പിന്നെ എന്‍റെ മോന്‍റെ പിറന്നാളും പുതിയ വീടിന്‍റെ പാല് കാച്ചുമുണ്ട് 17ന് അതൊക്കെ കഴിഞ്ഞിട്ടേ നീ പോകാവൂ...
വിനയൻ : മച്ചൂ , ഇവിടെ ഇപ്പോൾ സീസണ്‍ ആണ്...എനിക്ക് നിന്ന് തിരിയാൻ സമയമില്ല...
രാജീവ് : നീ അതൊന്നും പറഞ്ഞാൽ പറ്റില്ല.... വന്നേ പറ്റൂ...പ്ലീസ്...
വിനയൻ : നോക്കട്ടെ മച്ചൂ ഉറപ്പ് പറയുന്നില്ല....
( 20 മിനുറ്റ് കത്തിയടിച്ചതിനു ശേഷം ഫോണ്‍ കട്ടാക്കി...)
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരികളിൽ ഒരാളായ രേഷ്മ അനിലിന്‍റെ മഞ്ഞിൽ വിരിഞ്ഞ വേനൽപ്പൂക്കൾ പോസ്റ്റ് ചെയ്യ്തതും ഒരേ സമയമായതു കൊണ്ട് രേഷ്മയുടെ കുറച്ചു വരികൾ കടമെടുത്തോട്ടെ..
"ഓർമ്മകൾ തീക്കനൽ പോലെയാണ് അണയ്ക്കാൻ ശ്രമിക്കുന്തോറും അത് പുകഞ്ഞു കൊണ്ടേയിരിക്കും. ഓർമകളെയും ദുഃഖങ്ങളെയും കൂട്ട് പിടിച്ച് ജീവിതത്തിൽ നിന്നും എത്ര ഒളിച്ചോടാൻ ശ്രമിക്കുംന്തോറും വീണ്ടും വീണ്ടും ഓർമ്മകൾ എന്നെ മാടി വിളിക്കുന്നത് പോലെ"...
"എനിക്ക് നീയില്ലാതെ ജീവിക്കുവാനാകില്ലാ എന്ന് ഞാൻ കരുതിയിരുന്ന ആ നിമിഷം ഞാൻ കൊതിച്ചിരുന്നതാണ് , എന്‍റെ ജീവൻ എന്നിൽ നിന്നും അറ്റ് പോകണമെന്ന്......
പക്ഷേ 'ഭയം' അതിനനുവദിച്ചില്ലാ !
പിന്നെ എങ്ങിനെയോ അപ്രതീക്ഷിതമായി ഞാൻ തനിയെ , ജീവിതത്തിലേക്ക് നീയില്ലാതെ തനിച്ചു മടങ്ങി എങ്കിലും.......
നിന്‍റെ ഓർമ്മകളിലായിരുന്നു ശേഷിച്ചതെൻ എൻ ജീവനും..!
നിന്നിലെ ഓർമകളിൽ നിന്നും മോക്ഷം തേടി ഇന്നും അലയുകയാണ് ഞാൻ, ഒരു ഭ്രാന്തനെ പോലെ ...
നീ സ്നേഹിച്ചു ഉപേക്ഷിക്കപ്പെട്ട എന്‍റെ 'ഹൃദയം'
ഇനിയെങ്കിലും സമാധാനമായി എനിക്കൊന്ന് ഒന്നുറങ്ങണം എന്നുണ്ട് !
എനിക്ക് ഒരിക്കല്‍ പോലും നിന്നെ ഓര്‍ക്കാതെ , പക്ഷെ ഇനി നീ എന്‍റെതല്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഇനിയും എനിക്കുള്ളില്‍ ഉണര്‍ന്നിരിക്കുന്ന "ഞാന്‍" സമ്മതിക്കുന്നില്ല.....
ഹൃദയത്തില്‍ പിടയുന്ന കുറേ നല്ല ഓർമകളുമായി , എന്‍റെയീ മരിച്ച ഹൃദയം നിന്നോടൊപ്പം കഴിഞ്ഞ, ഈ മദിരാശി പട്ടണത്തിൽ അടക്കം ചെയ്ത് ഞാൻ വണ്ടി കയറിയതാണ് നീണ്ട 5 വർഷത്തിനു മുൻപ്....!
ഇതായിരുന്നു അവസാനമായി അവൾക്കായി ഞാനെഴുതിയ വരികൾ....
പക്ഷെ ,
ഞാൻ മറന്നു പോയി , അവളും ഞാനും നെയ്തെടുത്ത സ്വപ്നങ്ങളിൽ ഒരു പിടി മണ്ണ് വാരിയിടാൻ.....
മറക്കാൻ ശ്രമിക്കുന്നത് എന്താണോ ?
അത് തന്നെ വീണ്ടും ചിന്തകളിൽ വരുമ്പോഴുള്ള മാനസികാവസ്ഥ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാൻ കഴിയുമല്ലോ ?
മനസ്സ് വിദൂരതയില്‍ എങ്ങോ മേയുകയായിരുന്നു . അവിടെ ... പക്ഷെ എന്തോ ഒരു നിമിത്തം പോലെ എന്‍റെ ഉള്ളില്‍ അവൾ നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല....
പഴയ ഓർമ്മകൾ വീണ്ടും വേട്ടയാടപ്പെടുന്നു.....
ഇനിയൊരിക്കലും ചെന്നൈയിലേക്ക് തിരിച്ചു പോകിലെന്നു ഉറപ്പിച്ചതാ...
എന്തായാലും ഉറ്റ ചങ്ങാതി വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ ?
എന്ത് ചെയ്യണമെന്നറിയാതെ മൊതലാളിയെ വിളിച്ച് ലീവ് ചോദിക്കാമെന്നു വിചാരിച്ചു...
ഫോണെടുത്ത് മുതലാളിയെ വിളിച്ചു..
വിനയൻ : ഗുഡ് ആഫ്റ്റർ നൂണ്‍ സാർ ,
മുതലാളി : പറയൂ , വിനയൻ
വിനയൻ : സാർ , എനിക്ക് അത്യാവശ്യമായിട്ട് ഒരാഴ്ച്ച ലീവ് വേണം...
മുതലാളി : എന്താ കാര്യം ? ഇപ്പോൾ അറിയാല്ലോ വിനയന്, സീസണ്‍ അല്ലെ ? തിരക്കല്ലെ ?
വിനയൻ : അറിയാം ജോലി സംബന്ധമായിട്ടുള്ള കുറച്ചു പേപ്പേഴ്സ് ശരിയാക്കാനുണ്ട് 14 മുതൽ 20 വരെ എനിക്ക് ലീവ് വേണം വളരെ അത്യാവശ്യമാണ്...
മുതലാളി : ഓക്കെ , ശരി..... എന്നാൽ പോയി വരൂ....
ഫോണ്‍ കട്ടായി.....
സ്വപ്നങ്ങളുടെ നഗരമായ ചെന്നൈയിലേക്ക് , എറണാകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ഡിസംബർ 15-ന് വൈകിട്ട് 7മണിക്കാണ് ബസ്സ്..... തിരിച്ചു വരുമ്പോൾ പഴയ സ്വപ്നങ്ങളെ പൂർണ്ണമായും ഇല്ലാതാക്കണം...എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോൾ പെട്ടെന്നാണ് ഒരു ഫാമിലി കേറി വന്നത് 9 പേരുണ്ട് , കോട്ടയത്ത് (പാമ്പാടിയിലുള്ള) മലയാളി ഫാമിലി ആണ്. വർഷങ്ങളായി അവർ ജർമനിയിൽ സെറ്റിൽട് ആണ് , ഫാദറും , മദറും അവരുടെ രണ്ടു പെണ്മക്കളും , പെണ്മക്കളുടെ കൂട്ടുകാരിയും , പെണ്മക്കളുടെ ജർമൻ ഭർത്താക്കന്മാരും , മൂത്ത മകളുടെ 2 കൊച്ചു സുന്ദരൻ കുഞ്ഞുങ്ങളും......
പിന്നെ തിരക്കായിരുന്നു......
ചടുപടേ ചടുപടേന്ന് ചെക്കിംഗ് ചെയ്തു , അവരെയെല്ലാം ഓരോ മുറികളിലാക്കി.....
അവരുടെ ഐ.ഡി കാർഡുകളിൽ " കോട്ടയം " എന്ന് കണ്ടപ്പോൾ വീണ്ടും മനസിലൊരു നീറ്റൽ അനുഭവപ്പെടുന്നു..... കണ്ട്രോൾ ചെയ്യാൻ കഴിയാത്ത ഒരു തരം മാനസിക പിരിമുറുക്കം.......
പിന്നെ അവരുടെ കൂട്ടത്തിലെ 2 കുഞ്ഞുങ്ങൾ മുറിയിൽ നിന്നുമോടിയെത്തി അവരുമായി കളി ചിരിയിൽ മുഴുകിയപ്പോൾ.....മനസ്സിലെ വിഷമം സ്വയം ഇല്ലാതായി.....
കുഞ്ഞുങ്ങൾ നിഷ്കളങ്കരല്ലേ.....
അവരുടെ ഓമനത്തം , കളിചിരികൾ ആർക്കാണ് ഇഷ്ട്ടമല്ലാത്തത്.....
എനിക്ക് കുഞ്ഞുങ്ങളെ ജീവനാണ്... സാധാരണ ഒരാള് കുഞ്ഞുങ്ങളെ ഇഷ്ട്ടപ്പെടുന്നതിനേക്കാൾ 100 ഇരട്ടിയാണ് ഞാൻ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത്..
ആന്റിമാരുടെയും , അങ്കിൾമാരുടെയും കുഞ്ഞുങ്ങൾ , അടുത്ത വീട്ടിലെ കുട്ടികൾ , വീട്ടില് വിരുന്നു വരുന്നവരുടെ കുഞ്ഞുങ്ങൾ , കൂട്ടുകാരുടെ മക്കളെ , മെഡിക്കൽ കോളേജിലെ കുഞ്ഞുങ്ങൾ , ക്യാൻസർ സെന്ററിലെ കുഞ്ഞുങ്ങൾ , ഓർഫനെജിലെ കുഞ്ഞുങ്ങൾ , ഇപ്പോൾ ഹോം സ്റ്റേയിൽ വരുന്ന ഗസ്റ്റുകളുടെ കുഞ്ഞുങ്ങൾ അങ്ങനെ പോകും ഞാൻ സ്നേഹിക്കുന്ന കുഞ്ഞുങ്ങൾ....
നിങ്ങൾക്കാർക്കും അറിയില്ല , ആരും വിശ്വസിക്കില്ല കാരണം നിങ്ങൾക്കാർക്കും ഞാനെന്ന വ്യക്തിയെ അറിയില്ല.... കുഞ്ഞുങ്ങളോടുള്ള സ്നേഹം വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണെന്നാണ് എന്‍റെ മമ്മി പറയുന്നത്....
എന്‍റെ രണ്ട് അനിയത്തിമാരായിരുന്നു ഞാൻ കൂടുതൽ സ്നേഹിച്ച കുഞ്ഞുങ്ങൾ......
അവരോടൊപ്പമായിരുന്നു കൂടുതൽ വർഷം ഞാൻ ചിലവിട്ടതും , സ്നേഹിച്ചതും......
ഞാനും എന്‍റെ അനിയത്തിമാരും തമ്മിൽ പത്തും , പതിനൊന്നും വയസ്സിന് വ്യത്യാസം ഉണ്ട്..... അനിയത്തിമാരെ രണ്ടു പേരെയും കളിപ്പിച്ചു , കുളിപ്പിച്ചു , അവരെ കൊഞ്ചിച്ച് വളർത്തിയ ഒരു ജ്യേഷ്ഠൻ എന്ന് പറയുന്നതിനേക്കാൾ അവരുടെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്നതാണ് എനിക്കിഷ്ട്ടം ,
എന്‍റെ ബെസ്റ്റ് ഫ്രണ്ട് അന്നും , ഇന്നും എന്‍റെ മമ്മി തന്നെയാണ് , കാരണം ഞാനും എന്‍റെ മമ്മിയും പതിനെട്ട് വയസ്സിനു മാത്രമേ വ്യത്യാസമുള്ളൂ.....!!
തിരക്കു കാരണം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ ചാറ്റ് കോർണറിൽ ഇന്നത്തെ അതിഥിയെ പരിചയപ്പെടുത്താൻ മറന്നു പോയി....
പെട്ടെന്ന് ഒരാളെ സംഘടിപ്പിക്കണം ,പോസ്റ്റർ റെഡിയാക്കിയിടണം , ആകെ ടെൻഷൻ ആയി.. 3 പേർക്ക് മെസ്സേജ് അയച്ചു , അതിൽ Jabir Malayil റെസ്പോണ്ട് ചെയ്തു....
എന്തേ ചോദിക്കാൻ ഇത്ര വൈകിയതെന്നായിരുന്നു ജാബിറിന്‍റെ മറുപടി......
ഓൻ വലിയ മലയിലൊക്കെയായിരിക്കും അതൊക്കെ പേരില്..... ഓന്‍റെ പെരുമാറ്റത്തില് ഓനിപ്പോഴും അടിവാരത്താണ്.... ( സ്വഭാവത്തിൽ ആഹങ്കാരത്തിന്‍റെ മലമുകളിൽ കയറാതെ ഇന്നും അടിവാരത്താണ് ).
പിന്നെ ജാബിറിനെ അതിഥിയാക്കി പോസ്റ്റ് ഇട്ടു , ഒരു ചോദ്യവും ചോദിച്ചു.. കുളിച്ചു വന്ന് കിടന്നു.....
പതിവ് പോലെ കഥകൾ പറയാനുള്ളവർ മെസ്സേജ് അയച്ചിട്ടുണ്ട്...
അവർക്കെല്ലാം ഫോണ്‍ നമ്പർ കൊടുത്ത് വിളിക്കാൻ പറഞ്ഞു.....
ഒരുപാട് പേരുടെ കഥകൾ പെന്റിംഗ് വെച്ചേക്കുന്നു...
പിന്നെ വാട്ട്സ് ആപ്പിലും , എഫ്.ബിയിലും കുറച്ചു നേരം കണ്ണോടിച്ചു...
എന്നിട്ടും ഉറക്കം വരുന്നില്ല.....
മനസ്സിലും തൊണ്ടയിലും കുടുങ്ങിയ ആ വാക്ക് 'നീ' ആയിരുന്നു....!
എന്നൊരു സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു....
ആ 'നീ' ആരാണെന്ന് അറിയുമോ ?
"മുല്ല"
കോട്ടയം എന്ന് കേൾക്കുമ്പോൾ തന്നെ എന്‍റെ മനസ്സ് നീറാൻ തുടങ്ങും.... കോട്ടയത്തായിരുന്നു മുല്ലയുടെയും വീട്...
പഴയതൊക്കെ ഓർത്തപ്പോൾ പിന്നീട് ഉറക്കം പോയി.....
1 മണിക്കും , 2 മണിക്കും , 3 മണിക്കും ഞാൻ ഫേസ്ബുക്കിൽ ഇരുന്നു പക്ഷെ ചിന്തകൾ മുഴുവനും മുല്ലയെന്ന വ്യക്തിയിൽ ആയിരുന്നു.....
മുല്ലയോടു എനിക്ക് പക , വെറുപ്പ് , അറപ്പ് തുടങ്ങിയ വികാരങ്ങൾ ആണ് ഇപ്പോൾ വരുന്നത്.....
പിന്നെ കുറേ കഴിയുമ്പോൾ സങ്കടവും , സ്നേഹവും തോന്നാറുണ്ട്....
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു...
ഭഗവത്ഗീതയുടെ സന്ദേശം ഓർക്കും , മറ്റൊന്നും കൊണ്ടല്ല മനസ്സിനെ സ്വയം നിയന്ത്രിക്കാൻ പണ്ട് മുതലേ ശീലിച്ചതാണ് , പണ്ടെന്നു പറഞ്ഞാൽ ഇരുപതു കൊല്ലം മുൻപ്....
"സംഭവിച്ചതെല്ലാം നല്ലതിന്.
സംഭവിക്കുന്നതെല്ലാം നല്ലതിന്.
ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് .
നഷ്ടപ്പെട്ടതിനെ ഓർത്ത് എന്തിനു ദു:ഖിക്കുന്നു?
നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക് ഇവിടെനിന്ന് ലഭിച്ചതാണ്.
നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്.
ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു.
നാളെ അതു മറ്റാരുടേതോ ആകും.
മാറ്റം പ്രകൃതിനിയമം ആണ്"... പിന്നെ മനസ്സിനെ കബളിപ്പിക്കാൻ മൊബൈലിൽ പാട്ട് വെച്ചു അതെ ശൈലിയിൽ റെക്കോർഡ് ചെയ്തു കുറച്ചു ഫ്രണ്ട്സിന് വോയിസ് നോട്ട് അയച്ചു കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ക്ഷീണം കാരണം എപ്പോഴോ ഞാനറിയാതെ മയക്കത്തിലേക്ക് വഴുതി പോയി....
രാവിലെ ആറു മണിക്കെഴുന്നേറ്റു , പ്രഭാത കർമ്മങ്ങൾ നടത്തി , പാലും മേടിച്ചു വന്നു , 10 ഗസ്റ്റുകൾ ഉണ്ട് അവർക്കുള്ള ബ്രേക്ക് ഫാസ്റ്റ് കൊടുക്കണം.....
ചിലർക്ക് ഇന്ത്യൻ ഫുഡും , ചിലർക്ക് കോണ്ടിനെൻന്റലും.....
എല്ലാവരുടെയും ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞു , 2 ഗസ്റ്റ് ( സ്കോട്ട് ലാന്റുകാരാണ് ) അവർ അറബിക്കടലിന്‍റെ കാഴ്ച്ചകൾ കാണാൻ പോയി.....
കോട്ടയത്തുള്ള ഫാമിലി 11 മണിയായപ്പോൾ പോയി....
വീണ്ടും മനസ്സിൽ "കോട്ടയവും മുല്ലയും" എന്‍റെ മനസ്സിനെ കടന്നു പിടിച്ച് മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചോണ്ടിരുന്നു.... വേഗം തന്നെ ഞാൻ എഴുന്നേറ്റു റൂം ചെക്ക് ഔട്ട് ചെയ്തവരുടെ മുറിയിലെ ബെഡ് ഷീറ്റും , പില്ലോ കവറും , ടവ്വൽസും എല്ലാം ലോണ്ട്രിക്ക് കൊടുക്കാൻ എടുത്തു മാറ്റി വെച്ചു , ഏ.സി റിമോട്ടുകൾ എല്ലാം മാറ്റി...... കിച്ചണിൽ പോയി ഒരു ചായ ഇട്ടു താഴെ വന്നു ലാപ്പ് ടോപ്പ് ഓണ്‍ ചെയ്തപ്പോൾ എന്‍റെ എഴുത്തുപ്പുരയുടെ അഡ്മിനും , എന്‍റെ നല്ലൊരു സുഹൃത്തുമായ Sajna Nishad K A അഡ്മിൻ കോണ്‍ഫറൻസിലേക്ക് മെസ്സേജ് ചെയ്തു :- ' വിനയാ ഇന്നലത്തെ പോലെ ചാറ്റ് കോർണർ ഇന്നിടാൻ മറക്കരുതേ ' എന്ന്......
അപ്പോൾ ഞാൻ വിചാരിച്ചു ആഹാ എന്നാൽ കിടക്കട്ടേ താത്തയ്ക്കിട്ടൊരു പണി.... സജ്നയുടെ ടൈം ലൈനിൽ കേറി ഒരു ഫോട്ടോ എടുത്ത് പോസ്റ്റർ റെഡിയാക്കി സജ്നയ്ക്കിട്ടു തന്നെ പണി കൊടുത്ത്..... പോസ്റ്റ് കണ്ടിട്ട്
Sajna Nishad K A : വേണ്ടായിരുന്നു ?
Dhanu KG: എന്ത് ?
Sajna Nishad K A : ഒന്നുമില്ല എന്നെ കുറ്റം പറഞ്ഞാൽ മതിയല്ലോ ?
Vinayan Philip : എന്തിനു ?
Sajna Nishad K A : ഒന്നുമില്ലേ , വടി കൊടുത്ത് അടി വാങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ ?
Mukundan Kunnaril : എന്നാൽ പോയി മെംബേർസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് പോയി ഉത്തരം കൊടുക്കീൻ, തട്ടമിട്ടോണ്ട് ഒരോ താത്തകൾ വന്നോളും.......
Sunu Sreedharan : താത്തയ്ക്കും കിട്ടിയല്ലേ പണി....
Sreeja Arun Sree : സജ്ന പേടിക്കണ്ടാ ഞാനുണ്ട് കൂടെ ധൈര്യമായി പൊയ്ക്കോ...
Sajna Nishad K A : ഓക്കേ
Reshma Anill : ഡോണ്ട് വറി സാജ് , നുമ്മ ഇണ്ട് കൂടെ.....
താത്തയുടെ കാര്യം പറഞ്ഞപ്പോൾ ആണ്, ഞാനെന്‍റെ തട്ടമിട്ട താത്തയെ ഓർത്തത് , താത്തയെ മറക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം , അവളിൽ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നില്ലേ ?
ചെന്നൈയിലെ ജോലി ഉപേക്ഷിച്ച് ഞാൻ നാട്ടിലെത്തിയതും , അവളുടെ ഓർമകളിലെ ലഹരികളിൽ നിന്നും ഒളിച്ചോടിയെത്തിയതല്ലേ ഞാനിവിടെ ?
പിന്നെ എന്തിനീ മുല്ല ?
എന്നിലേക്കവളുടെ വള്ളികൾ ചുറ്റിവരിഞ്ഞതും ?
എന്തായാലും താത്തയും മുല്ലയും കൂടി ഇടവും വലവും ഇരുന്നു എന്‍റെ തലച്ചോറിനെ കാർന്നു തിന്നാൻ തുടങ്ങിയപ്പോൾ ആയിരുന്നു.....
നുമ്മടെ ചിന്നുവിന്‍റെയും , കൃഷ്ണ പ്രഭയുടെയും , ചെറിയാന്‍റെയും ആരാധകനായ Suhaib Poniyeri യുടെ മെസ്സേജ് ഒരിന്ദ്ര ധനുസ്സിനെ പോലെ ഇൻബോക്സിലേക്ക് പാഞ്ഞു വന്നത്....
Suhaib Poniyeri : ഹായ് ബ്രോ
Vinayan Philip : ഹായ് ബ്രോ ( തിരിച്ചും )
Suhaib Poniyeri : എങ്ങനെ പോകുന്നു
Vinayan Philip : ഇന്നലെ രാത്രി 2 പഴം കഴിച്ചത് കൊണ്ട് രാവിലെ നന്നായിട്ട് പോയി.....
ബ്രോ :D
Suhaib Poniyeri : പൊട്ടിച്ചിരിയുടെ സ്മൈലി
Vinayan Philip : ബ്രോ ഞാനിതൊരു പോസ്റ്റ് ആക്കി എന്‍റെ ടൈം ലൈനിൽ ഇട്ടോട്ടേ ?
Suhaib Poniyeri : അതിനെന്താ ബ്രോ , വിത്ത് പ്ലഷർ
[ആ നല്ല മനസ്സുള്ള ചെറുപ്പക്കാരനെ എനിക്കും നന്നേ ബോധിച്ചു.... ഇങ്ങനെയുള്ള മെന്റാലിറ്റി അധികമാരിലും ഞാൻ കണ്ടിട്ടില്ല , കണ്ടിട്ടുള്ളവർ വളരെ ചുരുക്കവും]
Suhaib Poniyeri : ബ്രോ...!! ഇങ്ങനത്തെ പോസ്റ്റ് ഇട്ടാൽ വിനയൻ ബ്രോയുടെ ഇമേജ് പോകില്ലേ ?
Vinayan Philip : ഇമേജ് ഉണ്ടായിട്ടു എന്ത് ചെയ്യാനാടാ ? ചാകുമ്പോൾ കൊണ്ട് പോകാനോ ? എഴുത്തുകാരൻ ആകാൻ ആഗ്രഹിക്കുന്നവർ , ഇമേജ് , ഫാമിലി , തുറന്നെഴുതാനും പറയാനും മടി കാണിക്കരുത്......
ഒരേ വിഷയത്തെ കുറിച്ചും എഴുതാതെ എല്ലാത്തരം എഴുത്തുകളും പരീക്ഷിക്കുക..... ഞാൻ ഈ എഴുത്തിന്‍റെ ലോകത്ത് പിച്ച വെച്ചു നടക്കുന്ന കുഞ്ഞല്ലെടാ..... ഞാൻ ബുക്ക് ഇറക്കാനോ ? മാസികയിൽ അച്ചടിക്കാനോ ? എഴുത്തുകാരൻ എന്ന ബഹുമതിക്ക് വേണ്ടി മത്സരിക്കുന്നവനുമല്ല..... എന്‍റെ മനസ്സിന് ആശ്വാസം കിട്ടണം അത്രേയുള്ളൂ..... പിന്നെ എഴുത്തുകാരികളും , എഴുത്തുക്കരന്മാരും ഉള്ള ഗ്രൂപ്പിലെ ഒരു മുതലാളിയല്ലേ നുമ്മക്കും പിടിച്ചു നില്ക്കണ്ടേ എന്ന് വിചാരിച്ചു ഓരോന്നും നിലനില്പ്പിനു വേണ്ടി കാട്ടി കൂട്ടുന്ന പരാക്രമമല്ലേ ബ്രോ ഇതൊക്കെ......
Suhaib Poniyeri : എന്നാൽ ധൈര്യമായി പോസ്റ്റ് ചെയ്യു ബ്രോ..... വിനയേട്ടാ ചിന്നുവിനോടും , കൃഷ്ണ പ്രഭയോടും എന്‍റെ അന്വേഷണം പറയണം..... ചിന്നുവിനെ തിരിച്ച് കൊണ്ടുവരുന്നതിൽ സന്തോഷിക്കുന്നു..... അവസാനം വരെ വായിക്കാൻ ഞാനുണ്ടാകും...
Vinayan Philip : സന്തോഷം.... ബ്രോ..
Suhaib Poniyeri : ബൈ ബ്രോ , പിന്നെ കാണാം..... ചെന്നൈയിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ശവംനാറി പൂവ് നാറുമോ ? മുല്ല നാറുമോ എന്നറിയാൻ കാത്തിരിക്കുന്നു....?
Vinayan Philip : ഇവരാരും നാറില്ല.... വിനയൻ മാത്രം നാറുകയുള്ളൂ..... ഞാൻ ഒരു നാറിയാണല്ലോ ബ്രോ , ഒന്നുകൂടി പരമ നാറി ആണെന്ന് എല്ലാവരെയും അറിയിച്ചു കളയാം... എന്തേ ?
( സങ്കടം കൊണ്ട് അറിയാതെ ഉള്ളിൽ നിന്നും വന്ന വാക്കുകളെ പിന്നെ ചിരിയുടെ സ്മൈലികൾ കൊണ്ട് പൊട്ടി ചിരിയിലേക്ക് മാറ്റി സുഹൈബിനോടു യാത്ര പറയുമ്പോഴും , ചിന്നുവിനോടും , കൃഷ്ണ പ്രഭയോടും ആദ്യം മുതലേയുള്ള സുഹൈബിന്‍റെ ശുഷ്ക്കാന്തി എന്നിലെ പല സംശയങ്ങൾക്കും തിരി തെളിയിക്കുന്നു..... എന്തായാലും സുഹൈബിനെ ഒന്ന് ചീവിയെടുക്കാനുണ്ട് ) ഇപ്പോളെന്തായാലും വേണ്ടാ.....
ഞാൻ ഊണ് കഴിച്ചട്ടില്ല സമയം 2 മണിയായി.....
നേരെ ഹോട്ടലിൽ പോയി.....
40 രൂപ കൊടുത്ത് ഊണ് കഴിക്കുന്നതാ ദിവസവും , അവിടെയെത്തിയപ്പോൾ ആണ് ഇന്ന് ഹോം സ്റ്റേയിൽ രാവിലത്തെ ദോശ ബാക്കിയിരുന്നത് ഓർത്തത്. സാമ്പാർ മാത്രം പാർസൽ മേടിച്ചു തിരിച്ചു വന്നു ബാക്കിയുണ്ടായിരുന്ന ദോശ അകത്താകിയപ്പോൾ 40 രൂപ ലാഭിച്ചതിന്‍റെ സന്തോഷമറിയിച്ച് പുറത്തേക്ക് വന്നോരെമ്ബക്കവും കൂടി ആയപ്പോൾ കണ്ണുകളെ ഇന്നലത്തെ ഉറക്കം പിടികൂടി.... ഉറങ്ങാന് വിചാരിച്ചു മുറിയിലേക്ക് കയറിയപ്പോൾ , സ്കോട്ട് ലാന്റ്കാരുടെ വിളി....
ഗസ്റ്റ് : മിസ്റ്റർ ഫിലിപ്പ്
വിനയൻ : യെസ് , ഹൌ കാൻ ഐ ഹെൽപ്പ് യൂ മാഡം....
പിന്നെ അർനോൾടിന്‍റെയും , സിൽവസ്റ്റർ സ്റ്റാലിനെയും , ഓർമ്മപ്പെടുത്തും വിധം കടിച്ചു പൊട്ടിച്ചുള്ള അവരുടെ ഇംഗ്ലീഷ് കേട്ട് ഞാൻ ഒടുവിൽ.... കിലുക്കത്തിലെ ജഗതി ഹിന്ദി അറിയാതെ ഹിന്ദി പറയുംപോലെ.... ഞാനും കഷ്ട്ടപ്പെട്ടു 'യെസ്' മാഡം 'ഐ അണ്‍ണ്ടെർസ്റ്റുട് എന്ന് പറഞ്ഞു... ഒരുവിധം കാര്യങ്ങൾ മനസ്സിലാക്കിയെടുത്തു.......
അവർക്ക് പോകാനുള്ള ടാക്സി രാവിലത്തേക്ക് 6 മണിക്ക് അറെഞ്ച് ചെയ്യണമെന്നാ അവര് പറഞ്ഞത്.....
പഠിക്കേണ്ട സമയത്ത് നന്നായിട്ട് പഠിച്ചത് കൊണ്ട്.. എനിക്കൊരു ഒന്നര മണിക്കൂർ ഇംഗ്ലീഷ് പടം കണ്ടൊരനുഭൂതി ലഭിച്ചു 5 മിനുറ്റിനുള്ളിൽ..... അവർക്കുള്ള ടാക്സി റെഡിയാക്കി.... പിന്നെ ഞാൻ കിടന്നുറങ്ങി.....
എഴുന്നേറ്റപ്പോൾ ലേറ്റ് ആയി......
പിന്നൊരു വെപ്രാളം ആയിരുന്നു.........
ഉടുത്തൊരുങ്ങി , കൊണ്ടുപോകാനുള്ള എല്ലാം എടുത്ത് ഹോം സ്റ്റേ പൂട്ടി , മാനേജറിന് താക്കോൽ കൊടുത്തിട്ട് ഫോർട്ട്‌കൊച്ചിയിൽ നിന്നും 14 രൂപ ടിക്കറ്റ് എടുത്തു സിറ്റി ബസ്സിൽ കയറി എറണാകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക്.....
നല്ല കോരിചൊരിയുന്ന മഴ....
മഴ നനഞ്ഞു ചെള്ളയൊക്കെ ചവിട്ടി തിക്കിയും തിരക്കിയും ഞാൻ ബസ്സിനുള്ളിൽ കടന്നു കൂടി...
ഇനിയൊരിക്കലും ഒരു ചെന്നൈ യാത്ര വേണ്ടെന്നു വെച്ചതാണ് , സാഹചര്യങ്ങളുടെ സമ്മര്‍ദം വീണ്ടും ചെന്നൈയിലേക്ക്. ഇനിയൊരു യാത്ര എന്തായാലും വേണ്ടാ , ഒരുമിച്ചു കൂടപിറപ്പുകളെ പോലെ കഴിഞ്ഞവന്‍റെ ക്ഷണം നിരസിക്കാൻ വയ്യാത്തത് കൊണ്ടൊരിക്കൽ കൂടി..... ഒരുപാട് സ്വപ്നങ്ങൾ മനസ്സിലിട്ടു നട്ട് വളർത്തിയിരുന്നു അതെല്ലാം തമിഴ് മണ്ണിലിട്ട് കുഴിച്ചു മൂടണം തിരിച്ചു വരുമ്പോൾ എന്‍റെ മനസ്സിലേക്കും ശരീരത്തിലേക്കും പടർന്നു കയറിയ മുല്ലയേയും വേരോടെ പിഴുതെറിയണം എന്നൊക്കെ വിചാരിച്ചു ബസ്സിന്‍റെ വിൻഡോ സൈഡ് സീറ്റ് നോക്കി ഇരുന്നു.
യാത്രയിൽ ചർദി കൂടപിറപ്പായത് കൊണ്ട് ഒരു സൈക്ലോജിക്കൽ അപ്രോച്ച് ഞാൻ പരീക്ഷിക്കാറുണ്ട്. ഒരു ന്യൂസ് പേപ്പർ ഇരിപ്പിടത്തിൽ വിരിച്ചു അതിനു പുറത്തിരിക്കും. പിന്നെയൊരു പേപ്പർ നെഞ്ചത്ത് ഷർട്ടിൽ കൊളുത്തി വെക്കും.... ഇങ്ങനെ ചെയ്‌താൽ ചർദിക്കില്ല എന്നൊരു വിശ്വാസവും എനിക്കുണ്ട്... എന്നാലും ഒരു സേഫ്റ്റിക്ക് വേണ്ടി ഞാൻ ബസ്സെപ്പോൾ എടുക്കും എന്ന് ചോദിച്ചതിന് ശേഷം പുറത്തിറങ്ങി. നല്ല മഴ നേരെ കണ്ട കടയിലേക്ക് കയറി ഒരു 5 കവർ പ്ലാസ്റ്റിക് കിറ്റ് മേടിച്ചു , 2 ചെറുനാരങ്ങയും , പിന്നെ കൈയിലുണ്ടായിരുന്ന ചർദിക്കുള്ള മരുന്നും കഴിച്ചു. തൊട്ടടുത്ത കടയിൽ നിന്നും എന്തെങ്കിലും ലൈറ്റ് ആയിട്ട് കഴിക്കാന് വിചാരിച്ചു അങ്ങോട്ട് കയറിയപ്പോൾ കറുത്തിരുണ്ട 5 അടി പൊക്കവും 4 അടി നീളവുമുള്ള ഒരു കാട്ടുമാക്കാൻ കൈയിലും നെഞ്ചിലുമായി മസാല ദോശയും , നെയ്യ്റോസ്റ്റുമെല്ലാം താങ്ങി പിടിച്ചു വരുന്നു ഇനിയവിടെ നിന്ന് കഴിച്ചാൽ അവന്‍റെ നെഞ്ചത്തെ പൂടയെല്ലാം എന്‍റെ വയറ്റതാകും. അതുകൊണ്ട് തൊട്ടടുത്ത പട്ടന്മാരുടെ വെജ് കടയിലേക്ക് കയറി പൂരി മസാല വാങ്ങിച്ചു. പൂരിക്ക് നല്ല മയം , നല്ല പരുവം ആഹാ നല്ല രുചി...
സ്വയം ഭല്ലേബേഷ് എന്നൊക്കെ പറഞ്ഞു കഴിച്ചു തുടങ്ങി രുചി കൂടി കൂടി വന്നു നല്ല ഉപ്പും. പ്ലേറ്റിലിരുന്നത് കഴിച്ചു തീർത്തിട്ടു ഒരു പൂരി കൂടി പറയാൻ തിരിഞ്ഞപ്പോളാണ് ഉപ്പിന്‍റെ കഥയറിയാൻ കഴിഞ്ഞത് :( കോഴിക്കോട്ടുകാര് ഹൽവാ ഉണ്ടാകുന്നത് പോലെ ഒരു അണ്ണാച്ചി അവന്‍റെ ശരീരത്തിലെ വിയർപ്പും കഴുത്തിലെയും , കക്ഷത്തിലെയും അഴുക്കെല്ലാം ഉരുട്ടിയെടുത്ത് പൂരിയ്ക്കുള്ള മാവ് കുഴച്ചെടുക്കുന്നു.... വായിലിരിക്കുന്ന പൂരി ഇറക്കണോ അതോ തുപ്പികളയണോ..... തുപ്പിയാൽ പാവം സപ്ലൈർ ചെക്കന്‍റെ കൈയ്ക്ക് പണിയാകുമല്ലോ എന്ന് കരുതിയിട്ടു മാത്രം മനസ്സിലാ മനസ്സോടെ വിഴുങ്ങിയിട്ട് ഗ്ലാസിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു അവിടെന്നു ചാടിയോടി ബസ്സിൽ വന്നിരുന്നു...
ബസ് പുറപ്പെട്ടു....
കൈയിലെ മൊബൈൽ എടുത്തു അതിൽ സ്റ്റെപ്പിനിയെ സ്വിച്ച് ഓഫ് ചെയ്തു വെച്ചു...
സ്റ്റെപ്പിനിയുടെ ടച്ചിനു കംപ്ലെയിന്റ്റ് ആണ്..... അതുകൊണ്ട് ആണ്ട്രോയിടിൽ ആണ് കളികൾ മുഴുവൻ...... :-)
മുല്ലയെ പ്രണയിച്ച ശവംനാറി പൂവിന്‍റെ കഥയുടെ ബാക്കി എഴുതണം ? എന്തൂട്ട് എഴുതും ? ഒരാവേശത്തിൽ ഒരു കഥ പറയാന്ന് വിചാരിച്ചു , പക്ഷെ ഒരന്തവും കുന്തവുമില്ലാതായി പോയി..... ഈശോയെ നീ ഒരു വഴി കാണിച്ചു തരണേ കഥയെ മുൻപോട്ടു കൊണ്ട് പോയെ പറ്റൂ....
അല്ലെങ്കിൽ ,
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ മെംബേർസ് എല്ലാം കൂടി നമ്മളെ പൊങ്കാലയിട്ട് കൊണ്ടിരിക്കുകയാ ? അല്ലങ്കിലേ എന്നോട് കലിപ്പില് നില്ക്കുകയാ ഗ്രൂപ്പിലെ സ്ത്രീ ജനങ്ങൾ മുഴുവൻ..... ഇടയ്ക്കിടയ്ക്ക് സ്ത്രീകൾക്ക് ഓരോ കൊട്ട് കൊടുക്കും വിധം നുമ്മ ഓരോ പോസ്റ്റ് ഇടും.... അവരത് ഏറ്റ് പിടിക്കും.... അതൊരു ചർച്ചയാകും.... ആ പോസ്റ്റ് ചൂട് പിടിച്ചു കത്തി തുടങ്ങും.... ചിലപ്പോൾ പാവം വീട്ടിലിരിക്കുന്ന എന്‍റെ അമ്മയും മമ്മിയും പെങ്ങൾമാരെ വരെ മെംബേർസ് ചീത്ത വിളിക്കും.....
പക്ഷെ നുമ്മ ' കല്ലിവല്ലി ' ആറ്റിറ്റ്യൂഡിൽ അങ്ങ് നില്ക്കും..
എന്തെങ്കിലും പറഞ്ഞു ഒപ്പോസ് ചെയ്യാൻ പോയാൽ തീർന്നു.... എല്ലാ പെണ്‍പടകളും കൂടി നുമ്മയെ കടിച്ചും മാന്തിയും വലിച്ചു കീറുമെന്ന് അറിയാവുന്നത് കൊണ്ട്....
വലിയ ബുദ്ധി ജീവി നാട്യത്തിൽ അങ്ങ് നില്ക്കും എങ്ങനെ "മൗനം വിദ്വാനു ഭൂഷണം" എന്ന സ്റ്റൈലിൽ സത്യം പറയാലോ പെണ്‍പടകളെ നിങ്ങളെ പേടിച്ചിട്ടാട്ടോ..... :P എന്നാലും ഇൻബോക്സിൽ വന്നു ചീത്ത വിളിക്കുന്ന പെണ്‍പുലികൾ വരെയുണ്ട് നമ്മുടെയീ എഴുത്തുപ്പുര ഗ്രൂപ്പിൽ..... എന്നാലും സാരമില്ല ഇട്ടു കൊടുത്ത് ഒരു പഴയ പോസ്റ്റ്..... ഒരു തർക്കത്തിന് തിരി കൊളുത്തിയ സന്തോഷത്തിൽ....
കഥയെ ഇനിയെൻങ്ങനെ മുൻപോട്ടു കൊണ്ട് പോകുമെന്ന് വിചാരിച്ചു ആലോചിച്ചിരിക്കുംപോൾ ബസ് ഒരു സഡൻ ബ്രേക്കിട്ടു....
വഴിയിൽ നിന്നുമൊരുത്തൻ കൈ കാണിച്ചു നിറുത്തുന്നതിന് പകരം ബസിനു മുൻപിൽ വട്ടം ചാടിയാണ് നിറുത്തിച്ചത്. അതിനു തന്തയ്ക്കും തള്ളയ്ക്കും വിളി ഡ്രൈവർ മുതൽ യാത്രക്കാർ വരെ വിളിച്ചു.... അതൊന്നും കൂസാക്കാതെ കൈയിലൊരു ബാഗും തൂക്കി കാറ്റത്താടിയുലയും കിളിക്കൂടിനെ പോലെ ആ മാരണം എന്‍റെ അടുക്കലേക്ക് വന്നു... ഞാനും വിചാരിച്ചു ദൈവമേ അടിച്ചു ഫിറ്റായിട്ടുള്ള ഒരുത്തന്‍റെ അടുത്തിരുന്നാൽ പണി പാളുമെന്നു അറിയാം ഞാനെഴുനേറ്റു ഒന്ന് നോക്കി എന്‍റെ സീറ്റ് ഒഴിച്ചു ബാക്കിയെല്ലാം ഫുൾ ആണ്.....
മനസ്സില് ഒരായിരം തെറി വിളിച്ചിട്ട് ഞാൻ പറഞ്ഞു "ജാഗ്ഗൊ നീ അറിഞ്ഞോ ഞാൻ പെട്ടൂട്ടാ".....!!
ഒരു ഗതിയും പരഗതിയുമില്ലാതെ ഞാൻ ഇരിപ്പിടത്തിലിരുന്നു പുറത്തെ കാഴ്ച്ചകൾ നോക്കി കൊണ്ടിരിന്നു...
എക്സ്ക്യൂസ്മി ബ്രദർ
വിനയൻ : യെസ്....
കാൻ ഐ സിറ്റ് ഹിയർ ?
വിനയൻ : ഇരുന്നോളൂ
പിന്നെന്തുവാടോ നോക്കി നിൽക്കുന്നത് തന്‍റെ ബാഗെടുത്ത് മാറ്റി വെച്ചൂടെ..
(കുറച്ചു ഉച്ചത്തിൽ പറഞ്ഞു)
വിനയൻ : സോറി , സോറി..... ഒച്ചയെടുക്കണ്ട , ഞാൻ ശ്രദ്ധിച്ചില്ല
(ബാഗെടുത്ത് മാറ്റി മുകളിലോട്ടു വെച്ചു,,,,വീണ്ടും സീറ്റിലിരുന്നു പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണോടിച്ചു)
പെട്ടെന്ന് എന്‍റെ ഷർട്ടിൽ കൊളുത്തിയിരുന്ന പേപ്പർ ആരോ വലിച്ചെടുത്ത പോലെ....
നോക്കിയപ്പോൾ....
വിനയൻ : ടോ.... താനെന്താ ഈ കാണിക്കുന്നത് ?
കണ്ടില്ലേ ? ബ്രോ ? ഞാനെന്താ കാണിക്കുന്നതെന്ന്.....
വിനയൻ : താൻ കാണിച്ചത് മനസിലായി ? താനെന്തിനാ എന്നോട് ചോദിക്കാതെ എന്‍റെ പേപ്പർ എടുത്ത് തന്‍റെ കൈയും മുഖവും തുടയ്ക്കുന്നത് ?
ബ്രോ , മഴ നനഞു വന്നതല്ലേ , അതുകൊണ്ടാ....ബാഗിലുണ്ട് പേപ്പർ ഞാൻ വേറെ തരാം.... കൈയിലെ വെള്ളം തുടച്ചു കളഞ്ഞു ബാഗിൽ കൈയിടാന്ന് വിചാരിച്ചു...
അതുമല്ല ഇത് പഴയ പത്രമല്ലേ ? പിന്നെ ചർദിക്കുമെന്ന് പേടിച്ചല്ലേ.... ബ്രോ ഇത് നെഞ്ചത്ത് വിരിച്ചു വെച്ചത്..... ഇതൊക്കെ അന്ധവിശ്വാസങ്ങൾ അല്ലേ....
ഇന്നാ ബ്രോ ഇന്നത്തെ പേപ്പർ വായിക്കുകയോ ? നെഞ്ചത്ത് വെക്കുകയോ ? കക്ഷത്തോ ഏത് കോ ?
വിനയൻ : ടോ....! താനെന്താ ചീത്ത പറയുന്നത്....
അയ്യോ അല്ല ബ്രോ
കക്ഷത്തോ അല്ലേൽ ഏതു കോർണറിലോട്ടെങ്കിലും വെച്ചോ ? എന്നാ പറഞ്ഞത്.....
കോർണറിന്‍റെ കാര്യം പറഞ്ഞപ്പോൾ ആണ്....
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ നാളത്തെ ചാറ്റ് കോർണറിലെ മെമ്പർ ആരെയാക്കിയെന്നു അറിയില്ലാ.....
മൊബൈൽ എടുത്ത് Mukundan Kunnaril ജീയെ ഒന്ന് കറക്കി.....
ഏതോ ഒരു പന്നാക്ക് ചാണപൊളി കോൾ മീ ട്യൂണ്‍....
മുകുന്ദൻ ജീ : എന്തേ മുതലാളി ?
വിനയൻ : മുകുന്ദേട്ടാ...... ഇന്നത്തെ ഗസ്റ്റ് റെഡിയല്ലേ ചാറ്റ് കോർണറിൽ.....
മുകുന്ദൻ ജീ : നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ഞാൻ എന്നെ മുകുന്ദേട്ടാന്ന് വിളിക്കരുതെന്നു......
കൊച്ചു മക്കളുടെ പ്രായമുള്ള പിള്ളേര് വരെ നിന്‍റെ ഒറ്റ ഒരുത്തന്‍റെ ആക്കിയുള്ള വിളി കാരണം......എല്ലാരും ഇപ്പോൾ " മുകുന്ദേട്ടാ " എന്നാണു വിളിക്കുന്നത്.....
വിനയൻ : അതിനെന്താ മുകുന്ദേട്ടാ , നിങ്ങൾ സുന്ദരനല്ലേ..... ചെറുപ്പമല്ലേ.....
മുകുന്ദൻ ജീ : അതൊക്കെ ആണ്.... ഈ മാസത്തെ ചിലവ് കൂടി പോയി.... എന്നാ വൈഫ് പറയുന്നത്.....
വിനയൻ : എന്തിന് ?
മുകുന്ദൻ ജീ : തലയിലടിക്കണ ഡൈ ഈ മാസം 3 ബോട്ടിൽ മേടിച്ചു , പിന്നെ ബോഡി സ്പ്രേ 4 എണ്ണം..... ഇന്റര്നെറ്റ് 600 രൂപയായി..... മൊബൈൽ കോൾ റീ-ചാർജിംഗ് 300 രൂപ , പിന്നെ 2 ജീൻസും , 2 ടി-ഷർട്ടും ഒരു റേയ്ബാൻ കൂളിംഗ് ഗ്ലാസും വാങ്ങി 8000 പോയി മൊത്തം ചിലവ് 12,000 എനിക്ക് മാത്രമായി....
വിനയൻ : ഓഹ് മൈ ഗോഡ്..... നിങ്ങക്ക് ഇതെന്തു പറ്റി....
മുകുന്ദൻ ജീ : ഞാൻ ഇപ്പോൾ അഡ്മിൻ ആണല്ലോ.... അപ്പോൾ ഒരുപാട് അക്ഷരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോളിംഗ് ചെയ്യും.... പിന്നെ നമ്മുടെ പുരയിലെ പിള്ളേരെയൊക്കെ ഇടയ്ക്ക് റോഡിൽ വെച്ചൊക്കെ കാണും.....
വിനയൻ : അതിനു ?
മുകുന്ദൻ ജീ : അവർക്ക് ഒരു ഗ്ലാസ് വെള്ളമൊക്കെ മേടിച്ചു കൊടുക്കണ്ടേ ? അപ്പോൾ വൃത്തിക്കും മെനയ്ക്കും നടക്കാന്ന് വിചാരിച്ചു...
വിനയൻ : പിന്നെ , ആ സിട്ടൻ നിങ്ങളെ വിളിച്ചിട്ട് , നിങ്ങൾ കണ്ടിട്ടും തിരക്കാണെന്ന് പറഞ്ഞു പോയെന്നൊക്കെ കേട്ടല്ലോ....
മുകുന്ദൻ ജീ : അത് പിന്നെ എനിക്ക് വേറൊരു ബിസിനസ് മീറ്റിംഗ് ഉണ്ടായിരുന്നു....
വിനയൻ : അപ്പോൾ സിട്ടൻ പറഞ്ഞല്ലോ , നിങ്ങൾ ബേക്കറിയിൽ ഇരുന്നു ഏതോ ഒരു കിളിയുമായി ജ്യൂസ് കുടിക്കുന്നുണ്ടായിരുന്നു എന്ന്...
മുകുന്ദൻ ജീ : സിട്ടൻ, ആ പൊട്ടന് വട്ടാ.... വെറുതെ ഓരോ കള്ള കഥകൾ അടിച്ചിറക്കുകയാ.....
വിനയൻ : പിന്നല്ലാതെ എനിക്കറിഞ്ഞൂടെ മുകുന്ദേട്ടനെ....
മുകുന്ദൻ ജീ : നീയിപ്പോൾ വിളിച്ചതെന്താ മുതലാളി ? അത് പറ , മനുഷ്യൻ ഇവിടെ ഭാര്യയുടെ വഴക്ക് കേട്ട് പൊറുതി മുട്ടിയിരിക്കുകയാ...
വിനയൻ : അല്ലാ....!! മുകുന്ദേട്ടാ നിങ്ങളീ 8000 രൂപയ്ക്ക് എന്തിനാണിപ്പാ ഡ്രസ്സ് മേടിച്ചത്....
മുകുന്ദൻ ജീ അതിപ്പോൾ നീയല്ലേ പറഞ്ഞത്.... ജനുവരിയിൽ 15 , 16 , 17 നുമ്മക്ക് എല്ലാവർക്കും കൂടി കാലിക്കറ്റ് പോയി അടിച്ചു പൊളിക്കാന്ന്.....
മഗേഷ് ബോജി കാറെടുത്ത് നമ്മളെ കറക്കുമെന്നും , പിന്നെ രേഷ്മയേയും , ദിവ്യ പ്രഭയേയും , ഗീതാ റാണിയേയും , സുധ പ്രസന്നനേയും , ജാഫർ വണ്ടൂരിനെയും , രഘു കെ വണ്ടൂരിനെയും പിന്നെ വരുന്ന വഴിക്ക് പാലക്കാട് ഇറങ്ങി... സനി ഭാനുവിനെയും , ശിവാനി ദിവ്യയെയും , ചിന്നുവിനേയും , കവിത മോഹൻ ദാസിനേയും എല്ലാം കാണാമെന്നു......
വിനയൻ : അതിനു....
മുകുന്ദൻ ജീ : അല്ല അവരോടൊപ്പം നിന്ന് ഓരോ സെല്ഫി എടുക്കണ്ടേ? എനിക്ക് (നാണത്തോടെ).... നുമ്മടെ ഗ്ലാമർ കുറയ്ക്കാൻ പാടില്ലലോ....
ദിവ്യ പ്രഭയോടൊപ്പം എനിക്കൊരു മൂന്നാലു സെല്ഫി എടുക്കണം....
വിനയൻ : ഹഹഹഹ...! അപ്പോൾ അതാണ് ഇളക്കം.....??
അന്നാലും എന്‍റെ മുകുന്ദേട്ടാ.... ഞാനൊരു തമാശ പറഞ്ഞപ്പോൾ നിങ്ങളിമാതിരി പണി കാണിക്കണ്ടായിരുന്നു.....
മുകുന്ദൻ ജീ : അയ്യോടാ മോനെ.... ചതിക്കല്ലേ.... വീട്ടില് മോനെ കാണിക്കാതെ ബാറ്റയിൽ നിന്നും പുത്തൻ ഒരു ലെതർ ഷൂസും മേടിച്ചു വെച്ചേക്കുകയാ അതിനു 3000 വേറെയായി..... അത് വീട്ടിൽ പറഞ്ഞട്ടില്ല... പറഞ്ഞാൽ.... എന്‍റെ കിടപ്പ് അപ്പുറത്തെ വീട്ടിലെ ഹൃത്തിക്ക് റോഷനോടൊപ്പം ആകും....
വിനയൻ : അതേതു ഹൃത്തിക്ക്?? ബംഗാളിയാണോ ?
മുകുന്ദൻ ജീ : അല്ലടാ കോപ്പേ.... അപ്പുറത്തെ വീട്ടിലെ പട്ടിയെ ഇവിടത്തെ പിള്ളേര് കളിയാക്കി വിളിക്കുന്നതാ....
താത്തയും , രേഷ്മയും ഗസ്റ്റിനെ റെഡിയാക്കി .....നുമ്മടെ ഗീതാറാണിയാ.... ഇന്നത്തെ ഗസ്റ്റ്
വിനയൻ : ഓഹോ.... നുമ്മടെ ഗീതാ റാണിയോ ?
മുകുന്ദൻ ജീ : ഹോ...! നിന്‍റെയൊരു കാര്യം ഞാനൊരു പഞ്ചിന് വേണ്ടി പറഞ്ഞതാ....
വിനയൻ : ഹും ഹും... നല്ല കട്ടിയുള്ള ചോദ്യം ചോദിക്കണേ അഡ്മിൻസിന്‍റെ വില കളയരുത് ?
മുകുന്ദൻ ജീ : ഞാൻ നല്ലൊരു ചോദ്യം റെഡിയാക്കിയിട്ടുണ്ട്....
വിനയൻ : എന്താണ് ചോദ്യം ?
മുകുന്ദൻ ജീ : ഗീതാറാണി ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ?
വിനയൻ : മുകുന്ദേട്ടാ എന്ന് വിളിച്ച നാവ് കൊണ്ട് നിങ്ങളെന്നെ മാറ്റി വിളിപ്പിക്കും.... എന്തേലും ചോദിക്ക് ? ഞാൻ വെക്കുകയാ.... ഞാൻ പോയിട്ട് വരട്ടെ കാണിച്ചു തരാം....
മുകുന്ദൻ ജീ : മോനെ...! നുമ്മടെ അഡ്മിൻ രമ്യ ബാബു അവിടെയാണെന്നറിയാലോ ?
വിനയൻ : അറിയാം...
മുകുന്ദൻ ജീ : നീയവളെ കാണാൻ പോകുമോ ?
വിനയൻ : പോകും.....
മുകുന്ദൻ ജീ : മുകുന്ദേട്ടന്‍റെ അന്വേഷണം പറയാൻ മടിക്കണ്ട.....
വിനയൻ : ഹലോ... കേൾക്കാൻ പറ്റുന്നില്ലാ.....റേഞ്ച് ഇല്ലാ.....
(എന്ന് പറഞ്ഞു ഫോണ്‍ കട്ടാക്കി)
ഹോ.... എന്‍റെ പോന്നോ........ കർത്താവേ.....
തൊട്ടടുത്ത് ഇരിക്കുന്നയാൾ സഞ്ചരിക്കുന്ന ബാറാണെന്ന് തോന്നുന്നു.....
ബാഗ് തുറന്നപ്പോൾ ആൽക്കഹോളിന്‍റെ രൂക്ഷ ഗന്ധം.....
പോക്കറ്റിൽ നിന്നും പാൻപരാഗിന്‍റെ പാക്കറ്റ് പൊട്ടിച്ചു വായിലിട്ടു ചവച്ചു കൊണ്ടിരുന്നു.....
എനിക്കാണെങ്കിൽ ചർദിക്കാനും വരുന്നുണ്ട്.... പെട്ടുപോയില്ലേ സഹിക്കാം......
എക്സ് ക്യൂസ് മീ.... ബ്രോ
വിനയൻ : യെസ്...
കുറച്ചു നേരം ഞാൻ ജനൽ സൈഡിൽ ഇരുന്നോട്ടെ.... ഇടയ്ക്ക് , ഇടയ്ക്ക് എനിയ്ക്ക് തുപ്പണം അതുകൊണ്ടാ....
വിനയൻ : ഓകെ.... പക്ഷെ മാറി തരണം....
[വേലിയിലിരുന്ന പാമ്പിനെയെടുത്തു ജനാലക്കരികിൽ വെച്ചത് പോലെയായി]....
(തുടർന്നു വായിക്കാൻ -->> എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ അംഗമാകുക -- >> https://www.facebook.com/groups/my.ezhuthupura/ )
8301883784

No comments:
Post a Comment