ഇന്നലെ വൈകുന്നേരം വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാൻ പോയപ്പോൾ, ഒരു സാധു കടയുടെ സൈഡിൽ മഴ നനഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. പ്രായമുള്ള ഒരു വല്യപ്പനാണ് ഏത് ഭാഷക്കാരൻ ആണെന്ന് എനിക്കറിയില്ല.
നല്ല ശക്തിയായ മഴ പെയ്യുന്നുമുണ്ട്....
കടയിൽ നിന്നും പച്ചക്കറികൾ വാങ്ങി തിരിച്ചു പോരാൻ നേരം ഞാൻ എന്‍റെ കുട അയാൾക്ക് കൊടുത്ത്, അഭിമാനിയായ അയാൾ കൈ കൂപ്പി വേണ്ട... വേണ്ട.... എന്ന് ആംഗ്യം കാണിക്കുന്നുണ്ട്...
ഒരിക്കൽ നീട്ടിയ കൈ പിൻവലിക്കുന്നത് എനിക്കിഷ്ടമല്ലാത്തത് കൊണ്ട് ഞാനാ വൃദ്ധന് എന്‍റെ കുട നിർബന്ധിപ്പിച്ച് കൊടുത്തിട്ട് ആ പെരുമഴയിൽ നനഞ്ഞുതിർന്ന് വീട്ടിലേക്ക് മടങ്ങി....
പുറകിൽ നിന്നും കടയിലുള്ളവർ പറയുന്നത് കേൾക്കാമായിരുന്നു, "എനിക്ക് വട്ടാണെന്ന്".....
കുടയും ചൂടി പോയവൻ മഴ നനഞ്ഞു വരുന്നത് കണ്ടു 'അമ്മക്കിളി' ചോദിച്ചപ്പോൾ കാര്യം പറഞ്ഞു,
അവിടെയും അമ്മക്കിളിയുടെ ഡയലോഗ് "നിനക്ക് വട്ടാണ്"......
വീട്ടിൽ നാലോ അഞ്ചോ കുടയുണ്ട്, വെറുതെ മഴ കൊള്ളാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് അവയൊക്കെ ഉപയോഗപ്രദമാകട്ടെ എന്ന് ഞാൻ പറഞ്ഞപ്പോൾ അങ്കിളിന്‍റെ മോളും പറഞ്ഞത് ഇതുതന്നെയാണ് "നിനക്ക് മുഴുവട്ടാണ്...."
No comments:
Post a Comment