Tuesday, July 28, 2015

"അവരുടെ പ്രണയം" ഭാഗം :- 2


ഒന്നാമത്തെ ഭാഗം വായിക്കാൻ -- >> http://vinayan84.blogspot.in/2015/06/blog-post_44.html
(ഒരു വർഷത്തിനുശേഷം).....

ഞായറാഴ്ച്ച അമ്പലത്തിലേക്ക് പോകുന്നത് കുറഞ്ഞു .... 
ഫോണ്‍ കോളുകളും കുറഞ്ഞിരിക്കുന്നു ... 
ഇന്നവർ രണ്ടുപേരും തിരക്കുകളിലാണ് ...
ജോലി ..ബാധ്യതകൾ ...ടെൻഷൻ ... എങ്കിലും പോകുന്ന വഴികളിൽ നോക്കാറുണ്ട് ചിലപ്പോൾ കണ്ടെങ്കിലോ ... 
മടിയാണ് വിളിക്കാൻ ...
പിന്നെ ആരാദ്യം എന്ന ചിന്ത ....
എങ്കിലും രണ്ടുപേരുടെയും ജീവിതത്തിൽ പുതിയൊരു അഥിതി മാത്രം എത്തിയില്ല ... 
മനസ്സിലെ സ്നേഹം അതൊരാൾക്കെന്ന നിർബന്ധബുദ്ധി ...

അവളുടെ കൂട്ടുകാർ എന്നും പറയുമായിരുന്നു, ഇത്ര സ്നേഹം ഉണ്ടെങ്കിൽ ചെന്ന് പറയാൻ ...
പക്ഷെ അവർക്ക് ശൂന്യതയിൽ തീർന്ന പ്രശ്നങ്ങൾ ആയിരുന്നു ...
അവളെ കല്യാണം ആലോചിച്ചു ഒരുപാടുപേർ വന്നു തുടങ്ങി ... 
വീട്ടിലെ അവസ്ഥ പറഞ്ഞു എല്ലാം മടക്കിയയച്ചു ..ഓരോരുത്തർ ജാതകവും കുറുപ്പും ചോദിച്ചു വരുമ്പോൾ അവൾക്കു പേടിയായിരുന്നു ...വീട്ടുകാർ ഇല്ലെന്നു പറയുമ്പോൾ സന്തോഷവും ....
അവസാനം ബന്ധുക്കൾ  വന്നുതുടങ്ങി മുറപ്പെണ്ണിനെ ചോദിച്ചു ...
ഇല്ലെന്നു പറയുമ്പോൾ തകരുന്ന ബന്ധുത്തം ഓർത്ത് വീട്ടുകാർ നിർബന്ധിക്കാനും തുടങ്ങി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ..
മറ്റൊരുത്തനെ അംഗീകരിക്കാൻ കഴിയില്ലായിരുന്നു അവൾക്ക്... 
പ്രണയിക്കാതെ വിരഹിക്കുന്ന അവസ്ഥ ...
എല്ലാവർക്കും മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ ,,,

"ഈ പെണ്‍കുട്ടികൾക്ക് ഒരു പ്രായം വരെയേ കല്യാണം വരുള്ളൂ ..
പിന്നെ നിന്‍റെ വീട്ടുകാരുടെ കൈയ്യിൽ ഉണ്ടോ ലക്ഷങ്ങൾ സ്ത്രീധനം കൊടുക്കാൻ ... "
സത്യം പറയട്ടെ ഈ പെണ്‍കുട്ടികളെ ഇങ്ങനെ ഓരോന്ന് പറഞ്ഞു പ്രണയത്തിൽ നിന്ന് പിന്തിരിപ്പിച്ചു ഏതോ ഒരുത്തനെ കെട്ടിക്കും വീട്ടുകാർ ,,

അവർ അവിടെ നിസ്സഹായരാണ് ...

അവസാനം എല്ലാവർക്കും ബോധിച്ച ഒരു മുറചെക്കനെ കൊണ്ട് മുന്നിൽ നിർത്തി... 
"ഇവനെ കല്യാണം കഴിച്ചു തരും ,,ഇതുപോലെ നല്ല ഒരുത്തനെ നിനക്ക് വേറെ കിട്ടില്ല ...
പിന്നെ നമ്മുടെ ചെക്കൻ ആയതുകൊണ്ട് ഒരു പേടിയും വേണ്ട ..നിനക്ക് അറിയാത്ത വീടോന്നും അല്ലാലോ ..അവിടെ നിനക്ക് എല്ലാ സ്വതന്ത്രവും ഉണ്ടാകും ."

"എനിക്ക് വേണ്ട ..എനിക്ക് താൽപര്യമില്ല"

"നിനക്കെന്താ താൽപര്യം ഇല്ലാത്തത് ,,അതോ വേറെ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടെങ്കിൽ പറ ...അല്ലെങ്കിൽ ഇതുതന്നെ നടക്കും ..നീയല്ല ഒന്നും തീരുമാനിക്കുന്നത് .."

"എനിക്ക് അയാളെ ഇഷ്ട്ടമല്ല ..".അവൾ തീർത്ത്‌ പറഞ്ഞു....

പക്ഷെ വീട്ടുകാർ വിട്ടില്ല , അവർക്ക് എങ്ങനെയെങ്കിലും ബാധ്യത തീർക്കണം എന്ന് തോന്നിപ്പോയി ... 
വേണ്ടെന്നു പറയുമ്പോൾ പറയും - 
"അവനു എന്താണൊരു കുഴപ്പം " എന്ന് ...ഇതിനൊക്കെ എന്ത് മറുപടി പറയും ,,,
ഞായറാഴ്ചകളെ പതിയെ അവൾ വെറുത്തു തുടങ്ങി ...
അന്നാണല്ലോ ഈ കല്യാണ ചർച്ചകൾ ഉണ്ടാവുന്നത് ,,,,

അവൾ അവളുടെ കൂട്ടുകാരോട് പറഞ്ഞു ..
"അല്ലെങ്കിലും നിന്‍റെ തീരുമാനം എന്താണ് ഇങ്ങനെ പോകാൻ പറ്റുമോ ..എത്രെ നാൾ പോകും ????(ഈ കല്യാണം ആണ് ജീവിതത്തിൽ ഏറ്റവും വലുത് എന്ന് തോന്നിപ്പോയി )..നീ ആരെയാണ് കാത്തിരിക്കുന്നത് (name  not  specified )
"അയാളും നീയും തമ്മിൽ അങ്ങനൊരു ബന്ധം ഇല്ലാലൊ ...
അന്ന് ഞങ്ങൾ എത്രെ പറഞ്ഞതാണ് ഇഷ്ട്ടമാണെങ്കിൽ പറയാൻ ..അന്ന് നിനക്ക് എന്തൊക്കെ ആയിരുന്നു കാരണങ്ങൾ..."
"ഇന്നും എനിക്ക് കാരണങ്ങൾ ഒരുപാടുണ്ട് പക്ഷെ വേറെ ഒരാളെ ..എനിക്ക് പറ്റുന്നില്ല "
"എങ്കിൽ ഒന്നും നോക്കണ്ട ..നീ പറഞ്ഞു നോക്കൂ അയാളോട് "
"എനിക്ക് പ്രണയം വേണ്ട "
"നീയൊന്നും നന്നാവൂല "
"ഹും ..."
"ഇതിനെ പ്രണയം ഒന്നുമായി കാണണ്ട ...നിന്റെ ഒരു സമാധാനത്തിനു എന്ന് കരുതിയാൽ മതി ,,,അല്ലെങ്കിൽ ഇത്രെയും കാലം ഉള്ളിൽ കൊണ്ട് നടന്നത് അറിയാതെ പോകും,,പിന്നെയൊരിക്കലും തിരികെ കിട്ടില്ല ..."
"ഞാൻ "
"നീ ...കുന്തം ,,,,,മര്യാദക്ക് പറ അല്ലെങ്കിൽ വീട്ടിൽ പറയുന്നപോലെ ചെയ്യ് .."
അവൾ അവനെ വിളിച്ചു -
കുറെ നാളുകൾക്കു ശേഷം അവർ കുറെ നേരം സംസാരിച്ചു , 
ജോലിയുടെ തിരക്കുകളും ..വീട്ടുകാരുടെ കാര്യവും ,,നാട്ടുകാരുടെയും കൂട്ടുകാരുടെയും വിശേഷങ്ങളും എല്ലാം പറഞ്ഞു ...പിന്നെ ഞായറാഴ്ച വരാത്തതും ,,,അവന്റെ ചേട്ടന്റെ കല്യാണത്തിരക്കും അവരുടെ സുഹൃത്തിന്‍റെ അപകടവും എല്ലാം പറഞ്ഞു അവസാനിപ്പിച്ചപ്പോഴും അവൾ പറഞ്ഞില്ല ..
.പെട്ടെന്ന് അവൻ കോൾ വെച്ചു,അവൾ തിരിച്ചു വിളിച്ചപ്പോൾ കട്ട്‌ ചെയ്തു ,,,പിന്നെ അവൻ തിരികെ വിളിക്കുംബോഴേക്കും അവൾ ഫോണ്‍ വെച്ചു പോയി ,,തിരികെ വരുമ്പോൾ മെസ്സേജ് 
'അളിയൻ വന്നതാ സോറി '
"സാരമില്ല "
"പിന്നെ "
"ഒരുകാര്യം പറയണം എന്ന് വിചാരിച്ചു "
"എന്തെ "
"ഒന്നുമില്ല "
"പറഞ്ഞോ .."
"വേറൊന്നുമില്ല ..."
"പിന്നെന്താ"
"എനിക്ക് വീട്ടിൽ കല്യാണം ആലോചിക്കുകയാണ് മാമന്‍റെ മകൻ ..."

(കുറെ നേരത്തിനു ശേഷം )

"നീ എന്ത് തീരുമാനിച്ചു ?"
"ഞാൻ ഒരു കാര്യം പറഞ്ഞാൽ ഒന്നും വിജാരിക്കരുത് ...പറ്റുമെങ്കിൽ പറയു അല്ലെങ്കിൽ വിട്ടേക്ക് "
"എന്താ ..."
"ഒരുപാട് സ്ത്രീധനം ഒന്നും കിട്ടില്ല ,,പിന്നെ കുറെ പ്രശ്നങ്ങളും ഉണ്ട് ...
അതൊന്നും തീരുമോ എന്നും എനിക്കറിയില്ല ...
അന്നത്തെ ഇഷ്ട്ടം ഇപ്പോഴും ഉണ്ടെങ്കിൽ ...
പറഞ്ഞുകൂടെ ഒരിക്കൽ കൂടി ..."

(കുറച്ചു നേരത്തിനു ശേഷം )

"അന്ന് എനിക്ക് പറയാൻ ദൈര്യം ഉണ്ടായിരുന്നു ..
പക്ഷെ ഇപ്പോൾ നീ പറയുമ്പോൾ എന്തുചെയ്യണം എന്നെനിക്കറിയില്ല ...ഏട്ടന്റെ കല്യാണം പിന്നെ വേറെ കുറെ പ്രശ്നങ്ങൾ ...എനിക്ക് ഇപ്പോൾ ...ഞാൻ എന്താ പറയേണ്ടത് ...."
"പറ്റില്ലെങ്കിൽ വേണ്ട ...ബൈ ..ഗുഡ് നൈറ്റ്‌ "
"ഉം.. "
കുറച്ചു ദിവസത്തിന് ശേഷം അവന്‍റെ സുഹൃത്തിനെ ഫെയ്സ്ബുക്കിൽ കണ്ടപ്പോൾ വിശേഷം പറയുന്ന കൂട്ടത്തിൽ അവൾ പറഞ്ഞു ..
"എനിക്ക് കല്യാണം നോക്കുകയാണ് ...
നിങ്ങളുടെ ഫ്രണ്ട് ഒന്നും പറഞ്ഞില്ലേ ..."
"നീ മെസ്സേജ് ചെയ്യുമ്പോൾ ഞാൻ അവന്‍റെ കൂടെ ഉണ്ടായിരുന്നു ...
അവനു വിഷമം ഉണ്ട് ,,അവന്റെ വീട്ടിലെ കാര്യം നിനക്ക് അറിയാമല്ലോ ,,പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റില്ല ...അവന്‍റെ അമ്മ പറഞ്ഞു ഏട്ടന്റെ കല്യാണം കഴിയണം എന്ന് ..."
"ഉം ..."
"പിന്നെ നിങ്ങൾ രണ്ടെണ്ണവും വീട്ടുകാരെ വിട്ടു വരില്ലെന്നും അറിയാം ...
എനിക്കും അറിയില്ല എന്ത് ചെയ്യണം എന്ന് ,,എന്തിനായാലും ഞാൻ കൂടെയുണ്ട് പെങ്ങളെ ..."
"സാരമില്ല ചിലപ്പോൾ നമ്മടെ വിധി അതാവും ...പിന്നെ വേറെന്തുണ്ട്‌ വിശേഷം ..."

(കുറച്ചു ദിവസങ്ങൾക്ക് ശേഷം) 

ഒരു ശനിയാഴ്ച വൈകുന്നേരം അവൻ വിളിച്ചു അവളെ
"നാളെ അമ്പലത്തിൽ വരുന്നില്ലേ "
"ഇല്ല "
"അതെന്താ "
"ഒറ്റയ്ക്ക് വരാൻ വയ്യ ..ആരുമില്ല കൂട്ടിനു ..."
"എനിക്കൊന്നു കാണണം ഒന്ന് വന്നുകൂടെ ..."
"നോക്കട്ടെ ..."
അടുത്ത ദിവസം അമ്പലത്തിൽ...അവൾ ആദ്യം മടിച്ചെങ്കിലും പിന്നെ പോയി .... ഒരുപാട് തവണ പോകുമ്പോഴും പ്രതീക്ഷ ആയിരുന്നു ..
ഇപ്പോൾ എല്ലാം പറഞ്ഞു അവസാനിപ്പിക്കാൻ പോകുമ്പോൾ എന്തോ ഒരു മടി ,,കൂടെ വീട്ടിൽ എല്ലാരും ഉണ്ടാകും വീണ്ടും തുടങ്ങും കല്യാണ ചർച്ച ..
മടിച്ചു മടിച്ചു അടുത്തുള്ള സുഹൃത്തിനെയും കൂട്ടി അവൾ പോയി ..
അവനെയെങ്ങും കണ്ടില്ല ,,,
അർച്ചനയ്ക്ക് കൊടുക്കുമ്പോഴും അവനെ കണ്ടില്ല ...
സങ്കടം തോന്നിയെങ്കിലും ...
എന്തോ സമാദാനത്തോടെ അവൾ തിരിച്ചിറങ്ങി ...
വീടെത്തുമ്പോൾ അവന്റെ മെസ്സേജ് വന്നു കിടക്കുന്നു ..
"ഞാൻ വരുമ്പോഴേക്കും പോയല്ലേ "
"ഞാൻ കുറെ നേരം നോക്കി ...കാണാതായപ്പോൾ ...."
"നമ്മൾ ഇങ്ങനെ ഓരോ വീടുകളിൽ നിന്ന് വരുന്നതുകൊണ്ടാണ് ഇങ്ങനെ .."
"ഉം ...."
"എന്താ ഒന്നും പറയാത്തെ...."
"ഒന്നുമില്ല ..എന്താ കാണണം എന്ന് പറഞ്ഞെ "
"കുറെ ആയില്ലേ കണ്ടിട്ട് അതാ ....ഇനി എന്നാണു കാണുക ....."
"ഇനിയിപ്പോൾ കണ്ടിട്ടെന്തിനാ..വെറുതെ ...."
"നമുക്ക് ഒരുമിച്ചു വന്നാലോ ഇനി മുതൽ ഒരേ വീട്ടിൽ നിന്ന് "..
"എന്താ ..."
"വലിയ സ്ത്രീധനം ഒന്നും വേണ്ട ,,,പെണ്ണിനെ മാത്രം മതിയെന്ന് പറയാൻ പറഞ്ഞു അമ്മ...ഇപ്പോൾ പെട്ടെന്ന് പറ്റില്ല ...എങ്കിലും ....നിനക്ക് സമ്മതമാണെങ്കിൽ ...."
"എന്‍റെ വീട്ടിൽ ..."
"നിന്‍റെ വീട്ടിൽ ഒന്നുമില്ല ,,,അവർ അറിയാതെ നിന്നെ കൊണ്ടുപോകത്തില്ല ,,,സമ്മതിച്ചാൽ മാത്രം ..."
"ഉം ..."
"ഉം ന്ന് പറഞ്ഞാൽ എങ്ങനെയാ "
"ഇഷ്ട്ടക്കെടൊന്നുമില്ല .."
"എന്നാലും ഇഷ്ട്ടമാണെന്ന് പറയില്ലാലെ..."
---------------------------------------------------------------------------------------
ഇനി ഒറ്റയ്ക്ക് നടന്ന വഴികളിൽ അവർ ഒരുമിച്ചു നടക്കട്ടെ ... 
ഇനിയെന്നും ഞായറാഴ്ച്ചകൾ മാത്രം .... 
ഈ കാത്തിരിപ്പിന്‍റെ സുഖം അത് വേറെ തന്നെയാണ് ,,..അല്ലെ ...??????

No comments: