കുറച്ചുനാളായി ഒരുഗ്രൂപ്പിലും
എഴുതാറില്ലായിരുന്നു..
വിനയന്റെ പലതവണയായുള്ള അഭ്യർത്തനമൂലം വീണ്ടും വരുന്നു...
വിനയനെക്കുറിച്ചാവാം ഇന്നത്തെ കവിത......
വിന +യൻ ..നാശമാകുന്നവൻ...
വിന + യം വിനയം ചേർന്നവൻ...
എന്തായാലും 2 ഉം ചേർന്ന വിനയ..
......
വിനയ രൂപമെ വിനയചാരുതെ
മലർവാടിനോക്കുമൊരു ഇടയരൂപനെ
അടരാടുമീയൊരു കളരിനോക്കിടാൻ
ഇടയനായിന്നു പിറവികൊണ്ടഹൊ...
കഥകളുണ്ടതിൽ കവിതയുണ്ടതിൽ
കുളിരുകോരുമൊരു പ്രണയമുണ്ടതിൽ
കദനമേറുമൊരു കവിതചൊല്ലുവോർ
ഫലിതമോടുള്ള ഹൃദയമുണ്ടതിൽ...
വിരഹമോതുന്ന വികൃതരൂപികൾ
കരളുകീറുമൊരു നോവുനൽകുവോർ
രാജ്യജൽപ്പനം കണ്ടുചൊല്ലുവോർ
രാജപ്രീതിക്കു പാത്രമായവർ..
ഭാവുകങ്ങളതേറു മൊഴികളാൽ
ഇഷ്ടമോതുന്ന ഭക്തരുണ്ടതിൽ
ഇഷ്ടരൂപിണീ ഭക്തിചൊല്ലിടാൻ
ഇഷ്ടമോടുള്ള സോദരുണ്ടതിൽ..
വാടിമധ്യേ ഈ പൂത്തപൂമരം
വാനമുട്ടിവളർന്നു നിൽക്കവെ
അതിരുകാക്കുമൊരു കാവലാളതാ
വിനയചന്ദ്രകുല ജാതനായവൻ..
നാരിയാണവൻ നരരൂപിയാണവൻ
പാതിമെയ്യിനൊരു ഉടമയാണവൻ
പ്രേമനൊമ്പര കഥയിലെന്നുമേ
നാരിരൂപമ തൊട്ടുചേരുവോൻ..
കഠിനമാകുമൊരു കഥനനോവിന്റെ
കടലുനീന്തുന്ന വിനയരൂപകൻ.
വാടിമധ്യേയീ പൂമരത്തിന്റെ
നറുതേൻ കുടങ്ങൾക്കു തോഴനിന്നവൻ..
Thank You So Much (y) Sajimon Sajimon C G
No comments:
Post a Comment