Monday, July 13, 2015

വായനക്കപ്പുറം - മത്സരത്തിലെ പോസ്റ്റുകൾ


എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പ് സംഘടിപ്പിച്ച , വായാനാവാരം പ്രത്യേക മത്സരം വായനക്കപ്പുറം - മത്സരത്തിലെ പോസ്റ്റുകൾ എന്‍റെ എഴുത്തുപ്പുര അക്ഷരങ്ങൾക്ക് വായിക്കുവാൻ ഒരവസരം....!!
https://www.facebook.com/groups/my.ezhuthupura/

കക്കാട്
=======
ഞാന്‍ ഒരപടത്തില്‍ മരിച്ചു. ആശുപത്രിയില്‍ നൂറു കണക്കിന് നാട്ടാര് പാഞ്ഞെത്തി. മരിച്ചില്ലെന്നറിഞ്ഞ് നിരാശരായ് മടങ്ങി. ഭാര്യയും വീട്ടുകാരും പിറ്റേന്നേ അറിഞ്ഞുള്ളൂ, അറീച്ചുള്ളു. ഞാന്‍ റിക്കവറീ സ്റ്റേജ് ആയിട്ടു മാത്രം. ആശുപത്രീല്‍ ഒരു മാസം വാസം. സുഹൃത്ത് സുരേന്ദ്രന്‍ ഒരു പുസ്തകം മരുന്നായി വാങ്ങിത്തന്നു ഒാറഞ്ചിലും മധുരം കിട്ടി. കക്കാടിന്‍റെ സഭലമീ യാത്ര. ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ, ഞാനീ ജനലഴി പിടിച്ചൊട്ട് നില്‍ക്കട്ടെ നീ എന്നണിയത്ത് തന്നെ നില്‍ക്കൂ... ഞാന്‍ ഭാര്യയുടെ ചുമലില്‍ , താങ്ങി ജനലഴി പിടിച്ച് തേങ്ങീ.. ഈ പഴംകൂട് ഒരു ചുമക്കടിയിടറി വീഴാം
അത് വായനയല്ല ഒരനുഭവം കക്കാട് അതീവ ഗുരുതരാവസ്തയില്‍ ആശുപത്രീല്‍ വച്ചു കുറി ച്ചിട്ട വാക്കുകള്‍.
ഓര്‍മ്മകളുണ്ടായിരിക്കണം ഒക്കെയും വഴിയോരക്കാഴ്ച കളായ് പിന്നിലേക്കോടി മറഞ്ഞിരിക്കാം കക്കാടിന്‍റെ നിരീക്ഷണങ്ങള്‍ അപാരം. നിറുകയിലിരുട്ടേന്തി പാറാവ് നില്ക്കുന്ന തെരുവ്വിളക്കുകള്‍ അന്നിന്‍ കാഴ്ചകള്‍
കാലചക്രം ഉരുളുന്ന വര്‍ണ്ണന കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും അന്ന് ആരെന്നു മെന്തെന്നു മാര്‍ക്കറിയാം വരു സഖീ എന്നരികത്ത് ആതിരയെ വരവേല്കുന്ന ഇരുവരുടേയും ഉല്‍സാഹം അവസാനം പരസ്പരം ഊന്നു വടികളായ് നിന്ന് പറഞ്ഞു സഫലമീയാത്ര. ആ സാഫല്യം കക്കാട് ദമ്പതികളുടെ മാത്രമല്ല ഓരോ ആനുവാചകനും അറിഞ്ഞ് രുചിക്കും. ആ രുചി = എത്ര കൊഴുത്ത ചവര്‍പ്പു നീര്‍ കുടിച്ച് വറ്റീച്ചു നാം, ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന് ആ ശാന്തിയുടെ ശര്‍ക്കര ഇന്നും നുണയട്ടെ വായനക്കപ്പുറം ബഹുദൂരങ്ങള്‍ അനുഭവ വേദ്യമാക്കുന്ന ഒരൂ മഹദ് കവി
കക്കാട് ( Mohanan Vk )
=============================================

ഇന്ന് ഭഗവതിക്കാവില്‍ ഉത്സവമാണ്. ആണ്ടിലൊരിക്കലാണ് കാവില്‍ ഉത്സവം നടക്കുന്നത്,,,,ദേശത്തിന്‍റെ നാനാ ദിക്കില്‍ നിന്നും വരുന്നവരെക്കൊണ്ട് ഇന്ന് കാവും പരിസരവും നിറഞ്ഞു കവിയും. വീട്ടിലെ മുതിര്‍ന്നവരെല്ലാം നേരം ഇരുട്ടിയിട്ടേ കാവിലെത്തൂ .........ഞങ്ങള്‍ കുട്ടികള്‍ക്ക് ചാന്തുപൊട്ടും, കുപ്പിവളകളുമൊക്കെ വാങ്ങാന്‍ കിട്ടുന്ന ഒരേ ഒരവസരമാണ് ഇന്ന്. അതുകൊണ്ട് സന്ധ്യയായപ്പോള്‍ തന്നെ വീട്ടില്‍ പപ്പടവും കൊണ്ട് വരുന്ന പണ്ടാരത്തി ജാനമ്മയുടെ മക്കളായ സുലോചനയുടെയും, പങ്കജത്തിന്‍റെയുമൊപ്പം കാവിലേക്കു പോകാന്‍ ഞാനും ദേവകി അമ്മായിയുടെ മകള്‍ നളിനിയും കച്ച കെട്ടി. കാവിലെ പ്രധാന വഴിപാടായ കോഴിവെട്ടലിനു വേണ്ടി വീട്ടില്‍ നെല്ലും പതിരും കൊടുത്തു വളര്‍ത്തുന്ന നേര്‍ച്ചപ്പൂവനെ സഞ്ചിയിലാക്കി കുന്നിന്‍ മുകളിലുള്ള കാവിലേക്കു ആഞ്ഞു നടന്നപ്പോള്‍ ടാറിട്ട റോഡില്‍ രാവിലെ പെയ്ത മഴയുടെ നനവ്‌ ഉണങ്ങാതെ കിടന്നിരുന്നു. കാവിലേക്കു പോകുന്ന വഴിക്കാണ് ജാനമ്മയുടെ കുടില്‍. മനക്കലെ പറമ്പിലൂടെയുള്ള കുറുക്കു വഴിയിലൂടെ ഞങ്ങള്‍ നടന്നു.. പുതുമഴ വെള്ളം നിറഞ്ഞു കിടക്കുന്ന , പൂപ്പല്‍ പിടിച്ച ഉയരമുള്ള മതില്‍ക്കെട്ടുള്ള അമ്പലക്കുളത്തിലെ തെളിനീരില്‍ കരയിലെ അരയാലിന്‍റെ ഹരിതക വര്‍ണ്ണം പടര്‍ന്നു കിടന്നിരുന്നു. പായല്‍പ്പരപ്പിനു താഴെ വെയില്‍ വീഴാത്ത വെള്ളത്തില്‍ ഇടയ്ക്കിടെ വരാലുകള്‍ പൊങ്ങിയും ചാടിയും കളിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു. കുളക്കരയിലെ ആല്‍മരത്തിനു ചുവട്ടില്‍ മനക്കലെ പശുക്കള്‍ വിശ്രമിക്കുന്നുണ്ടായിരുന്നു . ഓടിയും , കിതച്ചും ജാനമ്മയുടെ കുടിലിലെത്തുമ്പോള്‍ ..കുറച്ചകലെയുള്ള ഭദ്രകാളിക്കാവില്‍ നിന്നും കാലമാറ്റത്തിന്‍റെ തേങ്ങലായി ഒഴുകിയെത്തുന്ന വാദ്യമേളത്തിനു മുഴക്കം കൂടിയിരുന്നു...
കാടിന്‍റെ സംഗീതം കേട്ട് ഇറയുടെ ഓലക്കീറിനു ചുവട്ടിലുടെ തെളിഞ്ഞ ആകാശച്ചെരിവും നോക്കി , ജാനമ്മയുടെ കുടിലിലെ പുകയുടെ സ്വാദുള്ള കയ്‌ക്കുന്ന ചായ ഒരിറക്ക് മനസ്സില്ലാമനസ്സോടെ മോന്തികുടിച്ചു. അവിടെ ഇരുന്നാല്‍ വേലിക്കപ്പുറം ഇടവഴിയിലൂടെ കാവിലേക്കു പോകുന്നവരെ കാണാമായിരുന്നു . കടലാസ്സില്‍ പൊതിഞ്ഞ് ചുമരില്ലാത്ത കുടിലിന്‍റെ ഓലകള്‍ക്കിടയില്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന പൊതി പുറത്തെടുത്തു അതിലെ മണം നഷ്ടപ്പെട്ടതെങ്കിലും മിനുസമുള്ള വെളുത്ത പൊടി കവിളില്‍ തൊട്ട് കണ്ണാടി ചില്ലില്‍ നോക്കി സൗന്ദര്യമാസ്വദിച്ചു കൊണ്ടിരുന്ന സുലോചനയെയും പങ്കജത്തിനെയും കൂട്ടി കാവിലേക്കു പോകുമ്പോള്‍ ,. മലയോരത്തിലൂടെ ഒഴുകിയെത്തിയ മൂടല്‍മഞ്ഞ്‌ താഴ്വരയിലാകെ പരന്നു കഴിഞ്ഞിരുന്നു. പോകുന്ന വഴിക്ക് ഒരു നേര്‍ത്ത നീര്‍ച്ചാല്‍ മാത്രമായ കാട്ടരുവിയിലെ തണുത്ത വെള്ളത്തില്‍ കാലും മുഖവും കഴുകി...ഒരിറ്റു വെള്ളം സഞ്ചിയില്‍ കാല് കെട്ടിയിട്ട നിലയില്‍ കിടക്കുന്ന നേര്‍ച്ചപ്പൂവനും നല്കി, ഉന്മേഷത്തോടെ കുന്നു കയറാന്‍ തുടങ്ങിയപ്പോള്‍ ... അരിപ്പൂക്കാടുകളില്‍ ശോണിമ പരന്നിരുന്നു.
ഭാഗവതിക്കാടിന്‍റെ പരിസരത്ത് മനയുടെ വകയായ സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് നട്ടു പിടിപ്പിച്ച കവുങ്ങിന്‍ തൈകള്‍ ആളുയരം വരെ വളര്‍ന്നി രിക്കുന്നു.. മുരിക്കിന്‍ തടികളില്‍ പടര്‍ത്തിയ കുരുമുളകു വള്ളികളില്‍ നിറയെ കുലകളായി കായ്ച്ചു കിടക്കുന്നു. കാവും പരിസരവും , മരങ്ങളും വള്ളികളും ചുറ്റിപ്പടര്‍ന്നു ഇരുട്ടിലാണ്ട് പോയിരിക്കുന്നു. ഇളം തണുപ്പുള്ള കാറ്റ് പൊന്തക്കാടുകളിലൂടെ ഊളിയിട്ടെത്തി ..തോട്ടരികിലെ വൃക്ഷശിഖരങ്ങളില്‍ നിന്നും ഞെട്ടിത്തെറിച്ചു പറന്നകലുന്ന കിളികളെ നോക്കി.... വഴിക്ക് നെടു നീളത്തില്‍ കടപുഴകി വീണുകിടക്കുന്ന കവുങ്ങിനെ മറിച്ചു കടന്നു കാവിലേക്കുള്ള ഒറ്റയടിപ്പാതയിലേക്ക് കയറിയപ്പോള്‍ തണുത്ത ചെല്ലക്കാറ്റു പരിസരമാകെ അലസമായി സഞ്ചരിച്ചു കൊണ്ടിരുന്നു .
ഭഗവതിക്കാവിന്‍റെ ചുറ്റുമുള്ള കാട്ടുചെമ്പകത്തിന്‍റെ കൊമ്പുകളില്‍ നിറയെ അരിപ്രാവുകളാണ്. അവിടവിടെയായി ചെറു കിളികളുടെ കളകൂജനങ്ങള്‍ കേള്‍ക്കാമായിരുന്നു ..ശഖുപുഷ്പത്തിന്‍റെ വള്ളികള്‍ പടര്‍ന്നു കയറി കാട് മൂടിയിരിക്കുന്ന ഭഗവതിക്കാവില്‍ ഭയാനകമായ ഒരു നിശബ്ധത തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. കാവ് എപ്പോഴും വിജനമായിരുന്നു .ഉത്സവത്തിനല്ലാതെ കാവിലേക്കു ആരും എത്തി നോക്കാറില്ലായിരുന്നു.... ആടിനെ മേച്ചു നടക്കുന്നവര്‍ പോലും കാവിന്‍റെ പരിസരത്ത് വരാറില്ലായിരുന്നു....
.കടവാവലുകള്‍ തൂങ്ങിയാടുന്ന മഞ്ചാടി മരത്തിന്‍റെ കീഴില്‍ പെട്ടിക്കടക്കാര്‍ താവളമടിച്ചിട്ടുണ്ടായിരുന്നു. കൈയില്‍ കരുതിയിരുന്ന തുട്ടുകള്‍ കൊണ്ട് കണ്മഷിയും ചാന്തും കുപ്പിവളകളും വാങ്ങി ഉറഞ്ഞു തുള്ളുന്ന കോമരങ്ങളുടെ അടുത്തേക്ക് ചെന്നു .. നാവ് തുറിച്ചു, ദംഷ്ട്ര നീട്ടി, കാലില്‍ ചിലമ്പിട്ടു തുള്ളിയുറയുന്ന മലയരയന്മാരെ കണ്ടപ്പോള്‍ത്തന്നെ ഭയന്ന് പോയി. ഇടക്കു കോമരങ്ങള്‍ തുള്ളല്‍ നിര്‍ത്തിയിട്ടു ചുറ്റും നില്‍ക്കുന്ന ഭക്തജനങ്ങള്‍ കൊടുക്കുന്ന ഗ്ലാസ്സില്‍ നിന്നും ചത്തുമലര്‍ന്നു കിടക്കുന്ന ഈച്ചകളെ ചെട്ടിതെറിപ്പിച്ചു ഒറ്റവലിക്ക് കള്ള് മുഴുവന്‍ അകത്താക്കുകയും, ചിറി തുടക്കുകയും ചെയ്യുന്നുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തുള്ളിയുറയുന്ന കോമരങ്ങളെ കണ്ടു ഭയന്ന് ഒരാഴ്ചയോളം പനി പിടിച്ചു കട്ടിലില്‍ തന്നെ കിടപ്പായിരുന്നു. അമ്മ, ഉണക്കിപ്പൊടിച്ചേടുത്ത വയനാടന്‍ കാപ്പിക്കുരുവും, ചുക്കും,തുളസിയിലയും, കുരുമുളകും, കല്ക്കണ്ടവുമിട്ടു കാപ്പി തിളപ്പിച്ച്‌ ഇടയ്ക്കിടെ കുടിപ്പിക്കുമായിരുന്നു .........
ചുവന്ന പട്ടുചേലയുടുത്തു സര്‍വാഭരണ വിഭൂഷിതയായ ഭദ്രകാളിക്ക് മുന്‍പി ല്‍ ഗുരുതി പൂജയും രക്ത പുഷ്പാന്ജലിയും കഴിപ്പിച്ചു, കോഴിക്കല്ലിന്‍റെ അടുത്തേക്ക് അച്ഛനാണു അങ്കവാലനെയും കൊണ്ട് പോയത്. കോഴിക്കല്ലിനു ചുറ്റും ചുവന്ന പൂക്കള്‍ വിതറിയിട്ടത് പോലെ കോഴിത്തലകള്‍ കാണാമായിരുന്നു.
മഞ്ഞള്‍പ്പൊടി വിതറിയ സര്‍പ്പക്കാവിനു മുന്‍പിലായി സര്‍പ്പപ്പാട്ട് പാടിക്കൊണ്ട് പുള്ളോത്തികള്‍ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്തു പറയെടുക്കാന്‍ നില്‍ക്കുന്നവരുടെ ഒരു നീണ്ട നിര തന്നെ കാണാമായിരുന്നു പറയെടുപ്പിനു വന്ന വട്ടചെവിയാട്ടി നില്‍ക്കു ന്ന തലയെടുപ്പുള്ള കുട്ടിക്കൊമ്പനെ കാണാന്‍ തിക്കും തിരക്കുമായിരുന്നു. കാണാന്‍ വരുന്നവര്‍ കാഴ്ചയായി കൊണ്ടു വന്ന ശര്‍ക്കരയും, തേങ്ങയും പാളയന്‍കോടന്‍ പഴക്കുലയും തുമ്പികൈയില്‍ വച്ചു , ചങ്ങലയും കുടമണികളും ഇളക്കി.,,. കുട്ടികൊമ്പന്‍ കഴിക്കുന്നതും നോക്കി ജിജ്ഞാസ തുളുമ്പുന്ന മിഴികളുമായി കുറച്ചു നേരം നോക്കി നിന്നപ്പോള്‍ തെങ്ങില്‍ മടലുകള്‍ വെട്ടിക്കൊടുക്കുന്ന പാപ്പാന്‍ തങ്കപ്പന്‍ ഇടയ്ക്കിടെ തന്‍റെ കൈയിലെ കുപ്പിയിലിരുന്ന പനങ്കള്ള് കൊണ്ട് നാവു നനക്കുന്നുണ്ടായിരുന്നു. . . കാവിന്‍റെ പടിഞ്ഞാറേ മൂലയില്‍ , ശ്രീധരേട്ടന്‍റെ കൊച്ചു ചായപ്പീടികയില്‍ നിന്ന് പനഞ്ചക്കരയിട്ട , ആവി പറക്കുന്ന ചുക്ക് കാപ്പി കുടിക്കാന്‍ ആളുകള് മത്സരമാണ്.
ഇന്ന് കാവില്‍ വരുന്നവര്‍ക്കെല്ലാം ടാര്‍പോളിന്‍ കൊണ്ട് പടുതകെട്ടിയ ഊട്ടു പുരയില്‍ പ്രസാദ ഊട്ടുണ്ട്. ചൂടുകഞ്ഞിയും, പപ്പടവും, ഇലച്ചീന്തില്‍ ചമ്മന്തിയും , മത്തങ്ങയും വന്‍പയറുകൊണ്ടുള്ള എരിശ്ശേരിയും കുഴിഞ്ഞ വട്ടപിഞ്ഞാണത്തിലാക്കി പ്ലാവിലയില്‍ കോരി കുടിക്കാന്‍ ഊട്ടുപുരയിലും തിരക്കാണ്.
കാട്ടു വഴിയിലുടെ പെട്രോമാക്സുകള് കത്തിച്ചു സഞ്ചിയില്‍ നിണം ഇറ്റിറ്റു വീഴുന്ന തല വെട്ടി മാറ്റിയ പൂവന്‍ കോഴികളുമായി വീടുകളിലേക്കു കൂട്ടം കൂട്ടമായി പോകുന്ന ആളുകളോടൊപ്പം കണ്മഷിയും, ചാന്തു പൊട്ടും, കുപ്പിവളകളും, ചോളപ്പൊരിയും,വാങ്ങി വീട്ടുകാരുടെ കൂടെ തിരിച്ചു പോരുമ്പോള്‍ ....... ... തണുത്ത കാറ്റിന്‍റെ കരുത്ത് കൂടിക്കൂടി വന്നു വൃക്ഷത്തലപ്പുകളില്‍ നിന്നും താഴേക്ക്‌ മഴത്തുള്ളി കണക്കെ മഞ്ഞ് തുള്ളികള്‍ അടര്‍ന്നു നിലംപതിക്കുന്നുണ്ടായിരുന്നു. പൊന്തക്കാടുകളില്‍ വെളിച്ചം വീഴുമ്പോള്‍ തീനാളം പോലെ തിളങ്ങുന്ന പക്ഷിക്കണ്ണുകള്‍ കാണാമായിരുന്നു. ദൂരെ നിന്നും മലയിറങ്ങുന്ന ഭാരം നിറച്ച ഏതോ വാഹനത്തിന്‍റെ രോദനം കേട്ടുകൊണ്ട് വീടെത്തിയപ്പോഴേക്കും കിഴക്കേ ചെരുവില്‍ നിന്നും ബാല സൂര്യന്‍ പതുക്കെ തലയുയര്‍ത്താന്‍ തുടങ്ങിയിരുന്നു...
( Sandhya Jalesh }
=====================================

എഴുത്താണിയിൽ വിരിഞ്ഞ ജീവിതങ്ങൾ.. . .ആമുഖങ്ങളില്ലാതെ തുടങ്ങാൻ പടിപ്പിച്ച എഴുത്തുകാർക്ക്‌ എന്നും ജീവിതം വെള്ളക്കടലാസു തന്നെയാണു.. ....... .ആട്‌ ജീവിതം എന്ന ഹൃദയസ്പർശിയായ നോവൽ. അല്ല ചലിക്കുന്ന വാക്കുകൾ ഒത്തുചേർന്നു ചിന്തിപ്പിക്കുന്ന വിചാരങ്ങൾ ആവുന്ന ഒരു അനുഭൂതി. .മുറ്റത്തു പെയ്യുന്ന മഴ കാണുമ്പോൾ നജീബിന്റെ ഉള്ളിൽ ഉയർന്ന തേങ്ങൽ എന്നിലും അനുഭവപ്പെടുന്നു.. സ്വപ്ങ്ങളെ താലോലിച്ചു വൃധാവിലായ മനുഷ്യന്റെ ഭീകരമായ നിമിഷങ്ങൾ. മരുഭൂമിയും മരുപ്പച്ചയും വീണ്ടുമൊരു കൺനീരിനു സാക്ഷ്യം വഹിക്കുന്നു. . ആടുകൾക്കൊപ്പമുള്ള ആ ജീവിതം നജീബിനെ മാറ്റുകയായീരുന്നു. ബുധ്ധി മരവിച്ച മനുഷ്യനെക്കാൾ ഭേധമാണു മിണ്ടാപ്രാണികൾ എന്നു തിരിച്ചറിയുന്ന ആ കൈ പൊട്ടിയതിനു ശേഷമുള്ള പാലുകറക്കുന്ന നിമിഷം. .വികാരത്തിനു മൂർച്ചയേറുമ്പോൾ തടയുന്ന പോച്ചക്കാരി രമണിയുമായുള്ള സംഭോഗം. എല്ലാം ആടു തന്നെ.പച്ചവെള്ളം പോലും കുടിക്കാൻ കഴിയാതെ വൃത്തിയായി മലമൂത്ര വിസർജ്ജനം നടത്താൻ കഴിയാതെ നരകിച്ച വർഷങ്ങൾ.. . എന്റെ പ്രിയ എഴുത്തുകാരാ നിങ്ങൾ എന്നെ ചിന്തിപ്പിച്ചു ചുറ്റുമുള്ള ആഡംബരങ്ങളിൽ ഭ്രമിക്കാതെ ജിവിക്കാൻ പ്രേരിപ്പിച്ചു. . ബെന്യാമിന്റെ ആടുജീവിതം എന്റെ ഇഷ്ട നോവൽ ആണു.. ബെന്യാം റ്റ്‌ തന്നെ പ്രിയ എഴുത്തുകാരനും. . മഴു തിന്ന മാമരക്കൊമ്പിന്റെ വേധന കിളിയായി പാടിയ കവയത്രി സുഗതകുമാരിയും നെയ്പ്പായസത്തിലൂടെ കണ്ണു നിറച്ച മാധവിക്കുട്ടിയും എന്നും എന്നും പ്രിയ എഴുത്തുകാരികൾ തന്നെ...

( അരുണ്‍ )
================================================================

ആടുജീവിതവും ഞാനും പിന്നെ ബെന്യാമിനും ---------------------- അന്നു,വായനശാലയില്‍ നിന്നു പുസ്തകം തിരയുകയായിരുന്നു ഞാന്‍,മാധവിക്കുട്ടിയും,എം.ടിയും,എല്ലാം,പുറംചട്ടയില്‍ മിന്നി തിളങുന്ന പേരുകളായ് എന്‍റെ മുന്നില്‍. ''നല്ല പുസ്തകമാണ്,ഒന്നു വായിച്ചു നോക്കൂ''എന്ന മുഖവുരയോടെ അവിടെയിരുന്ന ആള്‍ ഒരു പുസ്തകമെടുത്ത് എന്‍റെ നേര്‍ക്കു നീട്ടി, കഥാകൃത്തിന്‍റ പേരു കണ്ടു,''ബെന്യാമിന്‍ '',ആ പേരിനോടെന്തോ ഒരനിഷ്ടമാണ് അപ്പോള്‍ തോന്നിയത്(അന്നു ബെന്യാമിനും ആടു ജീവിതവും ഒന്നും എനിക്കിടയില്‍ എത്തിയിരുന്നില്ല)ആ പേരു ഞാന്‍ കേട്ടിട്ടുപോലും ഇല്ലായിരുന്നു.ഒട്ടവജ്ഞയോടെ ഞാനയാളുടെ വാക്കുകള്‍ അവഗണിച്ച് മറ്റൊന്നു തിരഞെടുത്തു. കാലങള്‍ പോയി,ഗള്‍ഫില്‍ വെച്ച് എന്‍റ മകന്‍റെ സുഹൃത്താണ് 'ആടു ജീവിതം 'എനിക്കു സമ്മാനിക്കുന്നത്.അതിന്‍റെ പുറം ചട്ട നോക്കിയപ്പോള്‍ ,അതാ പഴയ പേര്,കുറച്ചൊരു വിമ്മിഷ്ടത്തോടെയാണ് വായന തുടങിയത്,പിന്നെ അതൊരു വായനയായിരുന്നു,ജീവിതത്തില്‍ ഒരിക്കലുംമറക്കാനാവാത്ത വായന,മനസ്സുകൊണ്ട് ഞാനാ കാലുകളിലേക്ക് സാഷ്ടാംഗം വീഴുകയായിരുന്നു, മാപ്പ് ,ആ പേരിനെ പുച്ഛിച്ചതിന്,ആ പുസ്തകം തിരസ്ക്കരിച്ചതിന്,അതോടെ ആ പേര് സ്വര്‍ണ്ണ ലിപികളാല്‍ എന്‍റെ ഹൃദയത്തില്‍ എഴുതി ചേര്‍ത്തു് ഓരോ പുസ്തകങളും ആസ്വാദനത്തിന്‍റെ പുതിയ മേച്ചില്‍ പുറങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്നു.എഴുത്തിലുളള ലാളിത്യം,സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷ,എല്ലാം എഴുത്തുകാരനെ എന്‍റെ പ്രിയപ്പെട്ടവനാക്കുന്നു...

=================================================

ഒ.വി.വിജയന്റെ ധര്മ്മപുരാണം
ഈ കാലഘട്ടത്തില് പ്രസിദധ പ്പെടുത്തുവാന് ജനങ്ങളെ ഉല്ബുദ്ദരാക്കുവാന്, ഇന്നുള്ള അരാഷ്റട്രീയ നേതാക്കന്മാര് ഉടലെടുക്കും എന്നു പ്രവചിക്കുവാനായിരുന്നിരിക്കണം വിജയന് മുപ്പത്തിയെട്ടു വരിഷം മുബെ ഈ നൊവല്,ലേഖനം രൂപപ്പെടുത്തിയതു. ഇതിലെ ധര്മ്മപുരിയും പ്റജാപതിയും ഇന്നത്തെ മഹാഭാരതത്തിലെ സംസ്താനങ്ങളെയും ,ഭരണാതികാരികളെയും അവരുടെഅശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനിൽക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന ഈ നോവലിലെ നായകൻ സിദ്ധാർത്ഥൻ എന്ന ബാലനാണ്. ഇപ്പൊള് നാം എല്ലാ ഭരണതലങ്ങളിലും കാണുന്നതുപൊലെ, ഞെട്ടിപ്പിക്കുന്ന വിസർജ്ജ്യ, സംഭോഗ ബിംബങ്ങൾ ചേർന്ന ആഖ്യാന ശൈലിയാണ്‌ ഈ രചനയിൽ വിജയൻ സ്വീകരിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ് ആയിരുന്നു അന്നത്തെ പ്രതലമെന്കില്, അതിനെക്കാള് ദുഷ്കരമായ ഒരു അവസ്ഥയിലെക്കു ഭാരതം കൂപ്പുകൂത്തുമെന്നു വിജയന് അന്നെ ഇതിലൂടെ പ്രവചിച്ചിരുന്നു. ഭരണ,മാധ്യമ തലങ്ങളില് നിന്നും വിജയന് അനുഭവിക്കേണ്ടി വന്ന സമ്മര്ദ്ദങല് പ്രസിദ്ദീകരണത്തിനും, തിരുത്തലുകളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നതായി വിജയന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ വരുത്തിയ മാറ്റങ്ങളിൽ പ്രധാനമായത്, നോവലിലെ നായകനായ സിദ്ധാർത്ഥന്റെ പാത്രപരിണാമമായിരുന്നു. സിദ്ധാർത്ഥനെ ഗുരുവായും അയാളുടെ വിപ്ലവസ്പർശത്തെ ഗുരുപ്രസാദമായും പരിവർത്തനം ചെയ്യുന്നതിനു വിജയന് പ്രേരിതനയത്!!. . "ഒരു അസാധാരണ നക്ഷത്രം (വിപ്ലവം) സ്തല രാശികളുടെ ഇരുള്പരപ്പുകളിലൂടെ വനാന്തരങ്ങള് വിട്ട് ഗ്രാമങ്ങളിലൂടെ സിദ്ധാർത്ഥ നൊപ്പം തലസ്താനങ്ങളിലെക്ക് പ്രയാണം തുടങ്ങിയതായും അതിന്റെ അറിവില് സസ്യമ്ര്ഗാതികള് പൊലും ആനന്തലഹരിയിലാറാടുന്ന വിവരണത്തോടെയാണ് നോവല് ആരംഭിക്കുന്നത്.
നക്ഷത്രങ്ങളുടെ സൂചനകിട്ടിയപ്പോള് തലസ്ഥാനങ്ങളിലെ പ്രചാപതിമാര് അസ്വ്സ്തരാവുന്നു. ഭയം അവരുടെ വയര് ഇളക്കിമറിക്കുന്നു. മഹാഭാരതത്തിന്റെ പ്രജാപതിക്ക് അര്ദ്രരാത്രിയില് "തൂറാന്" മുട്ടുന്നു. ’അടിയന്തിര’ മായ ഒരവസ്ത ഉടലെടുക്കുന്നു. തുടര്ന്ന് ധര്മ്മപുരിയിലും, മറ്റ് സംസ്ഥനങ്ങളിലും നടന്ന രംഗങ്ങള് ആക്ഷേപഹാസ്യത്തൊടെ നോവലിസ്റ്റ് അവതരിപ്പിക്കുന്ന്ത് വായിക്കേണ്ടതു തന്നെയാണ്.പ്രജാപതിയുടെ അസമയത്തെ വിസർജ്ജനവും അതിന്റെ ചട്ടവട്ടങ്ങളും വലിയ വാർത്തയായി. അയാളുടെ വിസർജ്ജ്യം പാദസേവകർക്കും, ഭരണകക്ഷിയായ ആധ്യാത്മകക്ഷിക്കാർക്കും, നാട്ടുകാരായ പത്രലേഖകർക്കും, പ്രതിപക്ഷത്തിനും പോലും വിശിഷ്ടഭോജ്യമായിരുന്നു. വിദേശലേഖകരും, വൻശക്തികളായ വെള്ള സം‌യുക്തനാടുകളിലേയും നയതന്ത്രപ്രതിനിധികളും നേതാക്കന്മാരും[] പോലും അതിന്റെ വൈശിഷ്ട്യം അംഗീകരിക്കുന്നതായി അഭിനയിച്ചു.
അടിയന്തിരമായ അവസ്ഥയിലെ മലവിതരണം രാജ്യത്തിന്റെ സര്വ്വ സൈനാധിപനെ ഏല്പ്പിച്ചു. ജനരൊഷം ആളിക്കത്തുമെന്നറിഞ്ഞ ഇയാള് കീഴ രാജ്യങ്ങളിലെ സുരക്ഷാ മന്ത്രി മാരെ ഏല്പിച് ഒളിച്ചൊടി.
മന്ത്രാലയങ്ങളിലും, മന്ത്രി ഭവനങ്ങളിലും നടക്കുന്ന നെറികേടുകള് ഹാസ്യ രൂപേണ മാത്രമെ വിജയന് അവതരിപ്പിക്കുവാന് കഴിഞ്ഞുള്ളു.എന്നിട്ടു കൂടി തിരുത്തലുകള്ക്കും, പ്രസിദ്ദീകരണത്തിനും സമ്മര്ദം നേരിട്ടു.ഇന്നു കാണുന്നതു പോലെ ഭരണാധികാരികളുടെ ക്രൂരതയുടെയും, നുണകളുടേയും,കാപട്ട്യത്തിന്റെയും ചിത്രങ്ങള് അന്നു വിജയന് ഇതില്വരച്ചു കാണിച്ചു തന്നിട്ടുണ്ട്.ആശുപത്രികൾ ചിലപ്പോൾ, മനുഷ്യശരീരങ്ങളെ ശവങ്ങളാക്കി വി ദേശസർ‌വകലാശാലകൾക്ക് ഗവേഷണത്തിനായി വിൽക്കുന്ന തൊഴിൽ ശാലകളായി പ്രവർത്തിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളുടെ ശ്രദ്ധതിരിക്കാനായി ഭരണകൂടം, 

അയൽ‌രാജ്യങ്ങളു മായി ഉഭയസമ്മതത്തോടെ യുദ്ധം ചെയ്യുക പോലും ചെയ്തു.പാക്കിസ്ഥാന്, ബ്ംഗ്ലാദെശ്, യുദ്ദങ്ങളും, ഇപ്പൊള് നാം കാണുന്ന് വിദേശയുദ്ദങ്ങളും,അതല്ലാതെ വേറെ എന്താണ്? അമ്മയുടെ ഗർഭത്തിലായിരിക്കെ ജീവകക്കുറവിൽ അന്ധയായിത്തീർന്ന കാഞ്ചനമാല എന്ന ബാലിക നോവലിൽ പലവട്ടം പ്രത്യക്ഷപ്പെടുന്നുണ്ട്. പോഷകം സബന്നര്ക്ക് മാത്രമണ്.പൊഷകാഹാരക്കുറവുമൂലം ഇന്ത്യയിലെ മരണ്ം സംഖ്യാ കണക്ക് ഇപ്പൊള് ഞ്ട്ടിക്കുന്നതാണു. വിഭവ സമാഹരണമില്ലാതെ,ഇപ്പൊള് ഇവിടത്തെ വിഭവങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. 

രാഷ്ട്രത്തിന്റെ വിഭവങ്ങളെല്ലാം സൈനികശക്തിയ്ക്കായി ഉപയോഗിച്ചതിനാൽ ജനങ്ങളെ ദാരിദ്ര്യവും ജീവകക്കുറവും വലച്ചു. ഇന്നു നേതാക്കള് കൊണ്ടു നടക്കുന്ന രാഷ്ട്ര മീമാംസയും വ്യവഹാരവും,നയങ്ങളും,സഭാ മന്തിരങ്ങളില് ആക്രോശിക്കപ്പെടുന്ന ലക്ഷ്യങ്ങളും ഭരണവര്ഗ്ഗ്ത്തിന്റെയും അവരുടെ ആശ്രിതരുടെയും ഭോഗപരത ക്കുള്ള സൗകര്യങ്ങള്മാത്രമായിരിക്കും എന്നു അന്നെ വിജയന് നമ്മെ ഈ നോവലിലൂടെ ഓര്മ്മപ്പെടുത്തിയിട്ടുണ്ട്. 

ഇന്നു കാണുന്ന അവിഹിത രാഷ്ടീയ ലാവണ്യ ബധ്ധങ്ങള്, പ്രജകള് , അവര് വിരലില് പുരട്ടിതരുന്ന കറുത്ത കറ കൊണ്ട് അംഗീകരിക്കുന്നു. നാം കണ്ട യുദ്ദങ്ങളും , വിസ്പോടനങ്ങളും,കൂട്ടക്കൊലകളും,പാമൊലിന് ഇറക്കുമതിയും എന്തിനായിരുന്നു എന്ന സിധ്ദാര്ത്തന്റെ ചോദ്യത്തിന് ഉത്തരം അത് സ്ര്ഷ്ടിയുടെ തെറ്റുകള് മാത്രമാണെന്നു കണ്ടെത്തുന്നു. ചെറുപ്പക്കാർക്ക് ഷണ്ഡത്വവും വൈധവ്യവും കൊടുക്കുകയും ചെയ്യുന്ന ഭരണത്തെ ജനങ്ങൾ വീണ്ടും വീണ്ടും സിരസ്സാവഹിച്ച് ജനങ്ങള് അവരോടു തന്നെ പ്രായസ്ചിത്ത്ം ചെയ്യുന്നതു കണ്ട് സിധ്ദാര്ത്തന് ഗംഗാനദിയുടെ അസ്ഥ്മയത്തില് ഇല്ലാതവുന്നു. നാം ഇന്നും ഈ ഗ്രഥത്തിന്റെ രചനാ കാലഘട്ടത്തില് ജീവിക്കുന്നു.

=================================================

ബഷീറിക്കയുടെയും എന്‍റെയും..
'ബാല്യകാലസഖി'
==============
സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച് വിശ്വവിഖ്യാത സാഹിത്യകാരനായ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'ബാല്യകാലസഖി'യാണ് വായനയുെട മാസ്മരിക ലോകത്തിലേക്ക് എന്നെ ൈകപിടിച്ചു കയറ്റിയ ആദ്യകൃതി.
അയല്‍ക്കാരും കളിക്കൂട്ടുകാരുമായിരുന്നു സുഹ്റയും മജീദും. പഠനത്തില്‍ പുറകോട്ടായിരുന്ന മജീദിനെ സഹായിച്ചിരുന്നത് മിടുക്കിയായിരുന്ന സുഹ്റ ആയിരുന്നു. എന്നാല്‍ ബാപ്പയുടെ മരണംമൂലം പഠനം പാതിവഴിയിലുപേക്ഷിക്കേണ്ടി വന്നു സുഹ്റക്ക്. മജീദ് തുടര്‍ വിദ്യാഭ്യാസത്തിനായി പട്ടണത്തില്‍ പോവുകയും ചെയ്തു.പിന്നീട് അവര്‍ പ്രണയത്തിലാവുന്നു. ബാപ്പയുെട കച്ചവടം തകര്‍ച്ചയിലാവുന്നതോടെ മജീദ് നാടുവിടുന്നു. ഏറെ നാളുകള്‍ക്കു ശേഷം തിരികെയെത്തുമ്പോള്‍ തന്‍റെ നിഴലായ് നടന്നിരുന്ന സുഹ്റ മറ്റൊരാളെ വിവാഹം ചെയ്തുവെന്ന വാര്‍ത്ത വേദനയോടെ അറിയുന്നു. ഭര്‍തൃപീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്കു വന്ന സുഹ്റ െയ മജീദ് തിരിെക പോകുന്നതിനു വിലക്കുകയും അത് അവള്‍ പാലിക്കുകയും ചെയ്തു .
ചില ലക്ഷ്യങ്ങളുമായ് മജീദ് വീണ്ടും നാടു വിട്ടു. ഉത്തരേന്ത്യയില്‍ എത്തിയ മജീദ് അവിടെ സെയില്‍സ്മാനായി ജോലി ചെയ്യുകയും ചെയ്തു . അതിനിടയില്‍ സൈക്കിള്‍ അപകടത്തില്‍പെട്ട് മജീദിന് ഒരു കാല്‍ നഷ്ടമായി. അതിനാല്‍ അവനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഒരു ജോലിക്കായി പല വാതിലുകളില്‍ അവന്‍‍ മുട്ടി. അവസാനം ഒരു ഹോട്ടലില്‍ പാത്രം കഴുകുകാരനായ് ജോലി കിട്ടി. കുറച്ച് പണമുണ്ടാക്കി തിരികെ നാട്ടില്‍ ചെന്ന് കടങ്ങള്‍ വീട്ടുകയും സുഹ്റ യെ വിവാഹം ചെയ്യുന്നതും സ്വപ്നം കണ്ടുറങ്ങി. പക്ഷേ പിന്നീട് അസുഖം കൂടി സുഹ്റ മരിച്ചുവെന്ന് ഉമ്മയുടെ കത്തില്‍കൂടി മജീദ് ഞെട്ടലോടെ വായിച്ചറിയുന്നു. ഇതാണ് കഥാസാരംശം.
ബാല്യത്തിലെ കുസൃതികളാല്‍ പുളകം കൊള്ളിച്ച് ഒന്നും ഒന്നും എത്രയെന്ന് ചോദിച്ചപ്പോള്‍ 'ഇമ്മിണി ബല്യ ഒന്ന് ' എന്നുപറഞ്ഞ് കുടുകുടെ ചിരിപ്പിക്കുകയും കൗമാരത്തിലെ പ്രണയത്തില്‍ കോരിത്തരിപ്പിക്കുകയും ചെയ്തു ബാല്യകാലസഖി. പ്രണയമെന്ന സുന്ദരവികാരത്തെ ഞാന്‍ ആദ്യമായ് അറിയുന്നതും ബാല്യകാലസഖിയിലൂടെ ആയിരുന്നു . മജീദിന്റെ കഷ്ടപ്പാടുകള്‍ ഒാര്‍ത്ത് എന്റെ നെഞ്ചും പിടഞ്ഞു. അവര്‍ ഒന്നിക്കണമെന്ന് ആഗ്രഹിച്ചു.. പ്രാര്‍ഥിച്ചു.. പക്ഷേ എന്റെ ആഗ്രഹങ്ങളെ തകര്‍ത്തുകൊണ്ടാണ് നോവല്‍ അവസാനിച്ചത്. അവസാനതാളും മറിക്കുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഒരു നീര്‍ത്തുള്ളി കവിളിനെ തഴുകികടന്നുപോയിരുന്നു..
ഈ ഒരൊറ്റ നോവലില്‍കൂടിത്തന്നെ എന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ഒരു സാഹിത്യകാരനാണ് ബഷീര്‍. അദ്ദേഹത്തോടു തോന്നിയ ഭ്രാന്തമായ ആരാധനയാവാം ബഷീറിക്ക എന്നെന്നെ വിളിക്കാര്ന്‍ പ്രേരിപ്പിച്ചത്. ലളിതവും സുന്ദരവുമായ ജീവിതം നയിക്കുകയും എന്തിലും ഏതിലും സൗന്ദര്യം കണ്ടെത്തുകയും ചെയ്യുന്ന ബഷീറിക്കയോടും നര്‍മ്മത്തില്‍ ചാലിച്ച് വരച്ചുകൂട്ടിയ ഓരോ വാക്കുകളോടും വല്ലാത്ത അഭിനിവേശമായിരുന്നു എനിക്ക്. ഏതൊക്കെ.., എത്രയൊക്കെ പുസ്തകങ്ങള്‍ വായിച്ചാലും അറിഞ്ഞാലും എന്റെയുള്ളില്‍ എന്നും ഒരു നൊമ്പരപ്പൂവായ് 'ബാല്യകാലസഖി' ഉണ്ടാവും..

No comments: