തിരമാലകൾ....
എന്‍റെ തിരമാലകളായിരുന്നുവോ...
എന്‍റെ പാദങ്ങളെ മെല്ലെ ചുംബിച്ച തിരമാലകൾ....
പിന്നീടെപ്പോഴോ ആഴങ്ങളിൽ നിന്നും -
അനന്തതയിലേക്ക് ഉയർന്നു എനിലേക്ക് പടർന്നിറങ്ങി....
വീണ്ടും നിർമ്മിക്കാൻ കഴിയാത്ത വിധം -
എന്നെ തകർത്ത് പിൻവാങ്ങിയ തിരമാലകൾ....
എന്‍റെ പ്രണയമായിരുന്നുവോ... ?
No comments:
Post a Comment