Friday, March 11, 2016

ഞാൻ ഏകനാണ്


'നിങ്ങളെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണു 
നിങ്ങൾ മടങ്ങുന്നത് അതിലേക്കാണു 
നിങ്ങളെ  പുനരുജ്ജീവിപ്പിക്കുന്നതും അതിൽ നിന്നാണു'
ഓരോ പിടി മണ്ണിനോടൊപ്പം ഈ വാചകങ്ങളും നിങ്ങൾ എന്‍റെ കുഴിമാടത്തിലും എന്‍റെ ശവപ്പെട്ടിയുടെ മുകളിലേക്കും എറിയുക. 
കുഴിവെട്ടിയ മണ്ണെല്ലാം എന്‍റെ ശവപ്പെട്ടിക്ക് മുകളിൽത്തന്നെയിട്ട് മൂടി...
തിരിച്ചറിയാനൊരു നാമം  മാത്രമവശേഷിപ്പിച്ച് നിങ്ങൾ എല്ലാവരും  പിരിഞ്ഞുപോകും...... 
എനിക്കൊരുക്കിയ ആറടി മണ്ണിൽ "ഞാൻ"  മാത്രമാവും ....
അതെ,
'ഞാൻ ഏകനാണ്'.

No comments: