Friday, March 18, 2016

അന്നക്കുട്ടിയുടെ പ്രേമലേഖനം


അന്നക്കുട്ടിയുടെ പ്രേമലേഖനം
രചന : വിനയൻ
*********************
പാവാടാ പ്രായത്തിൽ എട്ടിൽ പഠിക്കുന്ന എട്ടും പൊട്ടും തിരിയാത്ത അന്നക്കുട്ടിയിൽ മൊട്ടിട്ട പ്രണയം അവളോടൊപ്പം വളരുകയായിരുന്നു. ആ പൊടിമീശക്കാരനോടുള്ള ആരാധന അവളിൽ ഒരു തരം ഭ്രാന്തായി. അന്നക്കുട്ടി എന്നും സ്കൂളിൽ പോകുന്നത് മാത്യൂസിന്റെ ചെറ്റകുടിലിനു മുന്നിലൂടെയാണ്‌. രാവിലെയും വൈകിട്ടും അവളവന്റെ കുടിലിനു മുന്നിൽ ഏറെ നേരം അവനവളെയൊന്നു നോക്കുന്നതും കാത്ത് നിൽക്കുമായിരുന്നു. മണിക്കൂറുകളോളം കാത്ത് നിന്ന് ഒടുവിലവളുടെ കാലിൽ നീര് വരുമ്പോൾ അവൾ പോകും........

വർഷങ്ങൾ കടന്നു പോയി......

അന്നക്കുട്ടി പ്രീഡിഗ്രിക്ക് ചേർന്നു പക്ഷെ 4 വർഷത്തോളം അവളുടെ ഉള്ളിൽ മാത്യൂസിനോട് തോന്നിയ പ്രണയം മാത്രം അവൾ കൈവിട്ടില്ല.... എങ്ങനെയും മാത്യൂസിനോട് അവളുടെ പ്രേമാസക്തി വെളിപ്പെടുത്തണം അവളെഴുതി അവനായി ഒരു പ്രേമലേഖനം..... പിന്നീട് അന്ന മാത്യൂസിന് പിന്നാലെ ഓടി... പള്ളിയിൽ , കവലയിൽ , വീട്ടിൽ , വായനശാലയിൽ.......

മാത്യൂസ് അവനറിയുമായിരുന്നു അന്നക്കുട്ടിക്ക് തന്നോടുള്ള പ്രണയം.....പാവപ്പെട്ട കർഷകന്റെ മകൻ ആയതുകൊണ്ടും പണം കൈയിൽ ഇല്ലാതിരുന്നതു കൊണ്ടും അവൻ അറിഞ്ഞുകൊണ്ട് അന്നയെ ഒഴിവാക്കുകയായിരുന്നു. അന്നയും തീരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുമായിരുന്നു....
ഒടുവിൽ മാത്യൂസ് സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടി പാസായി.... ആ ഗ്രാമത്തിൽ നിന്നും ആദ്യത്തെ ഒന്നാം റാങ്ക്കാരൻ..... മാത്യൂസിന് വകയിലെ ബന്ധത്തിൽ നിന്നും സ്വിസ്സർലാൻഡിൽ നിന്നും ഒരു നേഴ്സിന്റെ കല്യാണാലോചന വരികയും അവളെ പെണ്ണ് കാണാൻ പോകുന്ന വഴിയിലും പ്രേമലേഖനവുമായി അന്നക്കുട്ടി പുറകിൽ ഉണ്ടായിരുന്നു........

പെണ്ണുകണ്ട് മടങ്ങി വന്ന മാത്യൂസിന് കൊടുക്കാൻ കൈയിൽ പ്രേമലേഖനവുമായി അന്നക്കുട്ടി പാടവരമ്പത്ത് കാത്ത്നിന്നു..... പക്ഷെ കൊടുക്കാനുള്ള ധൈര്യവും സാഹചര്യവും ഉണ്ടായില്ല..... അന്നാണ് അന്നക്കുട്ടി അറിഞ്ഞത് അവളുടെ എല്ലാമെല്ലാമായ മാത്യൂസ് പെണ്ണ്കാണാൻ പോയ വിവരം..... അവൾ തളർന്നില്ല എങ്ങനെയും തന്റെ ഇഷ്ട്ടം മാത്യൂസിനെ അറിയിക്കണം.... 
പക്ഷെ , 
വൈകിപോയി കുടുംബത്തെ രക്ഷിക്കാൻ വേണ്ടി മാത്യൂസ് സ്വയം ബലിയാട് ആകുകയായിരുന്നു.....
മാത്യൂസ് കല്യാണത്തിനു മനസ്സില്ലാ മനസ്സോടെ ആണെങ്കിലും സമ്മതം മൂളി......
അതിൽ മനം നൊന്തു അന്നക്കുട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങാതെയായി.....

ഒരുദിവസം ,
അന്നക്കുട്ടി വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അതുവഴി വന്ന മാത്യൂസ് അന്നക്കുട്ടിയുടെ വീട്ടിലേക്കു കയറിവന്നു. അന്നക്കുട്ടിയെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു.... എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ടമായിരുന്നു അന്നക്കുട്ടി....
നീയെന്റെ പുറകിൽ ഇത്ര വർഷം നടന്നിട്ടും ഞാൻ അറിയാത്ത ഭാവം നടിച്ചതാണ്..... അവരിവരും ഗാഡമായി കെട്ടിപുണർന്നു പരിസരം മറന്നു.......
ഒടുവിൽ മാത്യൂസ് പിടിവിട്ടു പറഞ്ഞു..... 
കഷ്ട്ടപ്പാടു കൊണ്ട് മാത്രമാണ് അന്നക്കുട്ടി ഇഷ്ട്ടമില്ലാത്ത ഈ കല്യാണത്തിന് ഞാൻ സമ്മതം മൂളിയത്......
കുറച്ചു കാലം കഴിഞ്ഞു ഞാൻ വരും.. നീ ആരെയും കെട്ടണ്ട എനിക്ക് വേണം നിന്നെ.... നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം... പക്ഷെ നാട്ടുകാരറിഞ്ഞു നിന്നെ കല്യാണം കഴിക്കാൻ മാത്രം പറ്റില്ല എന്ന് മാത്രം....
ഇത് കൂടി കേട്ടപ്പോൾ....
അന്നയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എട്ടിൽ മൊട്ടിട്ട പ്രണയത്തിൽ പുതുനാമ്പ് കിളിർത്ത സന്തോഷത്തിൽ അന്നക്കുട്ടി മാത്യൂസിന്റെ അധരങ്ങളിൽ ചുടുചുംബനം നൽകി.....
ഒരു ദീർഘ-ചുംബനം.....
പിന്നെ ,
മാത്യൂസ് അവിടെന്നും പോയി........

പിന്നെയും പത്ത് വർഷങ്ങൾ കൊഴിഞ്ഞു പോയി......

മാത്യൂസ് തിരിച്ചു വന്നു.....
ഇന്ന് മാത്യൂസിന് കാറുണ്ട് , ബംഗ്ലാവുണ്ട് , എസ്റ്റേറ്റ് ഉണ്ട് , പരിചാരകരുണ്ട് , നാട്ടിലെ പ്രമാണിയുമായി.......
അന്നക്കുട്ടി മാത്യൂസ് തിരിച്ചു വരുന്നതും കാത്തു അവളുടെ യൗവനം നശിപ്പിച്ചു കെട്ടാതെ അവനോടുള്ള പ്രണയത്തിൽ തന്നെ ജീവിക്കുന്നു........ 
മാത്യൂസ് അന്നക്കുട്ടിയെ കണ്ടു......
അന്നക്കുട്ടിയുടെ കണ്ണിൽ പഴയ എട്ടും പൊട്ടും തിരിയാത്ത നാണക്കാരിയുടെ പ്രണയം വീണ്ടും കണ്ണിൽ പൂത്തുവിടർന്നു...
പക്ഷെ മാത്യൂസ് ആളാകെ മാറിയിരുന്നു....
മാത്യൂസ് കുറച്ചു ക്യാഷ് അന്നയുടെ അപ്പന്കൊടുത്ത് അവരുടെ വീടും സ്ഥലവും സ്വന്തമാക്കി.....
അന്നക്കുട്ടിയോടു ഒരു വാക്കും മിണ്ടാതെ കാറിൽ പോയപ്പോൾ....
പുറകിലോടി അന്നക്കുട്ടി ഇടവഴിയിലൂടെ ഓടി കാറിനു മുന്നിൽ കിതച്ചുകൊണ്ട് നിന്നു......

കാറിൽ നിന്നുമിറങ്ങിയ മാത്യൂസ്...
ചാകാൻ നിനക്കൊന്നും വേറെ വണ്ടി കിട്ടിയില്ലേടി പു***** മോളെ എന്ന് പറഞ്ഞു പോകുമ്പോഴും.....
അന്നകുട്ടിയുടെ കൈയിൽ ആ പഴയ പ്രേമലേഖനം ഭദ്രമായിരുന്നു......
കണ്ണീരിൽ കുതിർന്ന അന്നക്കുട്ടി പിന്നീട് ഒരിക്കലും മാത്യൂസിനെ കണ്ടില്ല.......
അന്നത്തെ രാതിയിൽ അവളുടെ ജീവൻ ഒരു തീവണ്ടിക്കു മുന്നില് അടിയറവ് വെച്ചവൾ വിടപറഞ്ഞു......
പരിശുദ്ധ പ്രണയത്തിന്റെ ഓർമയ്ക്കായി ആരും കാണാത്ത ആ പ്രേമലേഖനം ഇന്നും അന്നക്കുട്ടിയുടെ വീട്ടുമുറ്റത്തെ പറമ്പിൽ എവിടെയോ ഭദ്രമായി കുഴി കുത്തി മൂടിയിരിക്കുകയാണ്.....

No comments: