കുമ്പളങ്ങിയിൽ കള്ള് കുടിക്കാൻ പോയ സുഹൃത്തുക്കൾക്ക് കാർ ഡ്രൈവർ ആയി പോയതായിരുന്നു 'ഞാൻ'. ജലാശയത്തിനാൽ ചുറ്റപ്പെട്ട തണുപ്പിൽ കമ്പിളി പുതച്ച സന്ധ്യ സ്വപ്നതുല്യമാണ് , തിരക്കിലെവിടെയോ മറന്നു പോയ ആ പഴയ പ്രണയത്തിന്റെ തലോടൽ കാറ്റെന്നപോലെ ആസ്വദിക്കാൻ എന്നെ മാടി വിളിക്കുന്നതുപോലെ തോന്നി. അറബികടലിന്‍റെ റാണിയുടെ മാറ്റുകൂട്ടുന്ന ഈ കൊച്ചു ഗ്രാമത്തിനെ നടന്നു കാണാൻ 'ഞാൻ' നിർബന്ധിതനായി. ഇടുങ്ങിയ വഴികളിലൂടെയും നെൽപ്പാടവരമ്പുകളിലൂടെയും നടന്ന് ഞാൻ കവലയിലെത്തി. അവിടെയുള്ള ദിവാകരേട്ടന്‍റെ ചായക്കടയിൽ നിന്നും ഒരു ചായ കുടിച്ച് കുശലം പറഞ്ഞ് വഴിയൊക്കെ ചോദിച്ച് മനസിലാക്കി പാടത്ത് വളർത്തുന്ന മത്സ്യകൃഷി കാണാൻ പോയി. ഇടുങ്ങിയ ഒരു തുരുമ്പെടുത്ത പാലത്തിലൂടെ കടന്നുപോയപ്പോൾ 'ഞാൻ' അറിയാതെ ഒന്നു ഭയന്നു പോയി. മനസ്സിൽ ഇന്നുവരെ 'ഞാൻ' കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ദുരന്തം എന്നെ തിരിച്ചു വിളിക്കുന്ന വിധം ആഴങ്ങളിൽ പതിഞ്ഞു പോയ ഒരു കഥ എന്നെ ഓർമിപ്പിച്ചു.....
മൂന്ന് വർഷങ്ങൾക്ക് മുൻപ്......
വയറു പൊരിഞ്ഞ രാത്രിയിലെ കറുത്ത പക്ഷികൾ അന്നം തേടി മരച്ചില്ലകൾക്കിടയിലൊക്കെയും അക്ഷമയോടെ പരതുകയാണ്. മരണത്തിന്റെ ചിന്നം-വിളിയും പ്രതീക്ഷിച്ചു 'ഞാൻ' നടക്കുകയാണ്, താഴേക്ക് നോക്കുമ്പോൾ മണ്ണിനും കല്ലിനും ഇരുമ്പ് നിറവും അതിനു മോടികൂട്ടുവാൻ കട്ടചോരയുടെ നിറവും കലർന്ന് കിടക്കുന്നതായി കണ്ടു.....
തോന്നുന്നതാണോ ?
അതോ......
ആവശ്യത്തിലുമധികം മദ്യം കുടിച്ചു ബോധം നഷ്ട്ടപ്പെട്ട 'ഞാൻ' കണ്ണട എവിടെയോ മറന്നു വെച്ചതു കൊണ്ട് കാഴ്ച്ചയുടെ പ്രശ്നമാണോ ?
അതോ.....
കരഞ്ഞ് കലങ്ങിയ കണ്ണുകളായത് കൊണ്ടാണോ ?
അറിയില്ല....
എനിക്കൊന്നുമറിയില്ല.......
സിഗ്നലുകളും മുന്നറിയിപ്പുകളും ഒന്നും നോക്കാതെ തുരുമ്പെടുത്ത ഇടുങ്ങിയ ആ ചെറിയ പാലത്തിലൂടെ ഇറങ്ങി 'ഞാൻ' റെയില്‍വേ ട്രാക്കിലൂടെ കാലടികൾ ഇടറാതെ ആടിയാടി നടന്നൂ.....
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രിയിൽ ഒരു സ്വപ്നം എന്നെ വേട്ടയാടുന്നു.....
'ചിന്നം-വിളിച്ചു വരുന്ന ഒരു ട്രെയിൻ'.....
ഏതോ കാന്തികശക്തിയുടെ സാന്നിദ്ധ്യം എന്നെ പിടിച്ചുനിറുത്തുന്നു.
അകലെ നിന്നും കണ്ണിലേക്ക് അടിക്കുന്ന വെളിച്ചം കണ്ണിലെ ഇരുട്ടകറ്റി സ്വർഗരാജ്യം തുറന്നെനെ വിളിക്കുന്നതായി തോന്നി...
ചീറി പാഞ്ഞ് വരുന്ന ഒരു " രാജധാനി എക്സ്പ്രസ്" എന്നെ ഒന്ന് പിടിച്ചു കുലുക്കി.....
അകലെ നിന്നും ഏതോ ഒരു മനുഷ്യൻ എന്റെ അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു.....
ചെകുത്താനും കടലിനുമിടയിലെ ഒരവസ്ഥ....
മരണത്തിന്‍റെ ചിന്നം-വിളിയിൽ നിന്നും എന്റെ സ്വപ്നങ്ങളെ വെള്ളത്തിനടിയിലാക്കി ആകാശത്ത് നിന്നും ഒരുവൻ എന്നോട് എന്തൊക്കെയോ സംസാരിക്കുന്നു....
കാതിൽ ഒരു മുഴക്കം , ശരീരത്തിൽ വിദ്യുത്ച്ഛക്തി പ്രഭാവം , ആകെ ഒരു പരവേശം....
കുടിച്ചതൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാണ്ടായി....
അല്ലെങ്കിലും ,
ഈ ദൈവം എന്ന് പറയുന്ന ഒരാളുണ്ടല്ലോ പുള്ളിക്കാരൻ നിമിഷം നേരം കൊണ്ട് യാത്രകളുടെ ഗതി.വിഗതികൾ മാറ്റികളയുന്നവനാണ് എന്ന് മമ്മി എപ്പോഴും പറയുന്നത് 'ഞാൻ' അനുഭവത്തിലൂടെ ശരിവെച്ചു......!!
[എന്റെ മുകളിൽ കിടന്ന ആ മനുഷ്യനെ തട്ടി മാറ്റി..
ഞാനയളോട് തട്ടി കയറി.......]
വിനയൻ : സ്വസ്ഥമായിട്ട് ഒരാളെ മരിക്കാൻ അനുവദിക്കില്ലേ ?
മനുഷ്യൻ : ഞാനും അത് തന്നെയാണ്, അങ്ങോട്ടും ചോദിക്കുന്നത് ?
വിനയൻ : എന്ത് , താനും മരിക്കാൻ വന്നതാണോ ?
മനുഷ്യൻ : അതെ....!!
വിനയൻ : പിന്നെന്തിനാ നിങ്ങൾ എന്നെ രക്ഷിച്ചത് ??
മനുഷ്യൻ : ഞാൻ നടന്ന ട്രാക്കിൽ ആയിരുന്നില്ല , ട്രെയിൻ വന്നത് വിനയൻ നടന്ന ട്രാക്കിൽ ആയിരുന്നു, അതുകൊണ്ടാണ് ട്രെയിൻ വന്നപ്പോൾ ഈ ട്രാക്കിലോട്ടു ഓടി വന്നത്, അപ്പോൾ ഒരാൾ ട്രെയിനിന്നു മുന്നിലേക്ക് നടക്കുന്നു.......
എന്നിലെ മനുഷ്യത്വം ഉണർന്നു.....
തന്നെ രക്ഷപ്പെടുത്തി , ഇനി അടുത്ത ട്രെയിനിനെ തേടി ഞാൻ പോകുന്നു.....
വിനയൻ : തനിക്കറിയുമോ ?
"മരണത്തെ ഭയക്കുന്ന ഒരു ഭീരുവാണ് ഞാൻ"..... അതിനാണ് കുടിച്ച് ബോധം കളഞ്ഞതും... ഇതിനു തുനിഞ്ഞിറങ്ങിയതും.... എല്ലാം താൻ ഒരുത്തൻ നശിപ്പിച്ചു.....
[കരയാൻ ആരംഭിച്ചു...]
മനുഷ്യൻ : അനിയാ എന്താ തന്റെ പ്രശ്നം ?
വിനയൻ : അനിയൻ അല്ല 'ഞാൻ' വിനയൻ....
മനുഷ്യൻ : ശരി , എങ്കിൽ പറയൂ വിനയൻ... എന്തിനാ താങ്കൾ മരിക്കാൻ വന്നത്......
വിനയൻ : 'ഞാൻ' മൃദുലയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഫേസ്ബുക്കിലൂടെയാണ്.....
ഞങ്ങൾ അടുക്കുകയും ഇഷ്ട്ടപ്പെടുകയും ചെയ്തു. കുറച്ചു നാളുകൾക്ക് ശേഷമായിരുന്നു ഞാനറിഞ്ഞത് അവൾക്ക് ഒരു കുഞ്ഞുണ്ടെന്നു......
അവൾ ഡിവോഴ്സ്ട് ആയിരുന്നു......
അവളുടെ മാറിടത്തിൽ നിന്നും പാൽ നുകർന്നും കൊണ്ട് കുഞ്ഞെന്നെ ആദ്യമായി നോക്കി എനിക്കൊരു പാൽപുഞ്ചിരി സമ്മാനിച്ചു. 6 മാസം പ്രായമുള്ള കുഞ്ഞിനെ 'ഞാൻ' സ്നേഹിക്കാൻ തുടങ്ങി , എന്റെ ജീവന് തുല്യം സ്നേഹിച്ചു.......
വീട്ടുക്കാരുടെ എതിർപ്പുകളെ അവഗണിച്ച് ഞങ്ങൾ വിവാഹിതരായി.....!!
എറണാകുളം കാക്കനാട് എയർപോർട്ട് സീ-പോർട്ട് റോഡിൽ ഗോകുലംക്കാരുടെ വില്ലയിൽ താമസം...... മൃദുല നേഴ്സ് ആയി അമൃതയിലും ജോലി ചെയ്തു പോന്നു......
കുഞ്ഞിനെ പൂർണ്ണമായും 'ഞാൻ' ആണ് വളർത്തിയത്.....
സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ പോലെ തന്നെ എന്റെ ലച്ചു മോൾക്ക് ഞാൻ അമ്മയായി , അച്ഛനായി....
കുഞ്ഞിന് രണ്ടു വയസ്സായപ്പോൾ അവളുടെ കളിപ്പാട്ടം ഡാഡി ആയി മാറിയിരുന്നു 'ഞാൻ'....
രാത്രിയിൽ ഉറക്കത്തിൽ പോലും ലച്ചു മോള് 'ഡാഡി' എന്ന് വിളിച്ച് ഞെട്ടിയുണർന്നു കരയുമ്പോൾ ഞാനുമറിയാതെ ഉള്ളിലെവിടെയോ മറഞ്ഞിരുന്നു തേങ്ങുന്നുണ്ടായിരുന്നു...........
സ്വന്തം രക്തത്തിൽ കൊരുത്ത ജീവനെ അവൾ അബോർഷൻ ചെയ്തിട്ടും 'ഞാൻ' അവളെ വിട്ടു പോയില്ല....
കാരണം ,
എനിക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു 'ലച്ചു മോൾ'....
അവളുടെ വളർത്തച്ഛൻ ആയിരുന്നില്ല 'ഞാൻ' സ്വന്തം അച്ഛൻ തന്നെയായിരുന്നു.......
മനുഷ്യൻ : എന്ത് ? സ്വന്തം രക്തത്തിലെ കുഞ്ഞിനെ നശിപ്പിച്ചോ ? എന്തിനു വേണ്ടി ? അവളൊരു അമ്മയാണോ ?
വിനയൻ : അതെ , നശിപ്പിച്ചു അതിനു ശേഷം ഞാനവളെ സ്നേഹിച്ചിട്ടില്ല......!!
അതിനവളുടെ മറുപടിയും കാരണവും......
"സ്വന്തം രക്തത്തിലെ കുഞ്ഞുണ്ടായാൽ വിനു എന്റെ ലച്ചു മോളെ സ്നേഹിക്കില്ല എന്നായിരുന്നു"......
എല്ലാ സ്ത്രീകളെയും പോലെയുള്ള അല്പ്പബുദ്ധിയും സ്വാർത്ഥതയും....
മനുഷ്യൻ : പിന്നെ ? എന്തുണ്ടായി ? എന്തിനാണ് താൻ ആത്മഹത്യ ചെയ്യാൻ വന്നത് ?
വിനയൻ : അവളെ 'ഞാൻ' പരിചയപ്പെടുന്നതിനു മുൻപ് അവൾക്ക് മറ്റൊരുവനുമായി അടുപ്പമുണ്ടായിരുന്നു ഒരു സിജേഷ് രാമകൃഷ്ണൻ ഫോട്ടോഗ്രാഫർ & ഡിസൈനർ ആണ്....
എറണാകുളത്ത് ഉള്ളവൻ.....!!
അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് അവളെന്നോട് പറഞ്ഞേക്കുന്നത് , എന്നെ വിളിച്ചു സംസാരിപ്പിച്ച് പരിചയപ്പെടുത്തിയിട്ടുമുണ്ട്..... എനിക്കതിൽ സംശയവും തോന്നിയിട്ടില്ല....... ഒരു ദിവസം അവിചാരിതമായിട്ടാണെങ്കിലും. മൃദുലയുടെയും സിജേഷിന്റെയും ചാറ്റിംഗ് 'ഞാൻ' കാണുവാനിടയായി....
ഉമ്മകളും , ഇട്ടിരിക്കുന്ന വസ്ത്രവും , അടിവസ്ത്രത്തിന്റെ നിറവും , എന്നിങ്ങനെയുള്ള സന്ദേശങ്ങൾ....
അത് കൂടാതെ 'അന്ന് തന്നത് പോലെയൊരു കടിയും കൂടി തരുമോ' എന്നൊക്കെ പറഞ്ഞു......
ഇതിന്റെ പേരിൽ ഞങ്ങൾ ഒരു വലിയ വഴക്കിൽ ചെന്നെത്തി......
അവള് മുടന്തൻ ന്യായങ്ങൾ, ഒരുപാട് പറഞ്ഞു.... അവൻ വട്ടാക്കുന്നതാണ്.... അവളും അവനും തമ്മിൽ അങ്ങനെയൊന്നുമില്ല........
ഇനി ഒരിക്കലും അവള് അവനുമായി ചാറ്റിംഗ് ചെയ്യില്ല... എന്നെല്ലാം മേരി
മാതാവിനെ പിടിച്ചും , ബൈബിൾ പിടിച്ചും , കുഞ്ഞിന്റെ തലയിൽ കൈ വെച്ചും സത്യം ചെയ്യുകയും , എന്റെ കാലുപിടിച്ചു കരഞ്ഞപ്പോ എല്ലാ പുരുഷന്മാരെപോലെയും ഞാനുമലിഞ്ഞു.....
അതെന്റെ തോൽവിയായിരുന്നു....
അറിഞ്ഞു കൊണ്ടൊരു തോൽവി.....
ജീവിതമാണ്....കുടുംബമാണ്.....വിട്ടു-വീഴ്ച്ചകൾ വേണം.....
ഇതൊന്നും കൊണ്ടല്ല......
എന്തെങ്കിലും കാരണം കൊണ്ട് പ്രശ്നം ഗുരുതരമായാൽ അവൾ കുഞ്ഞിനേയും കൊണ്ട് പോകും....
അതുകൊണ്ട് മാത്രം.....
മനുഷ്യൻ : പിന്നീടെന്തുണ്ടായി....
വിനയൻ : എന്നോട് പറഞ്ഞതെല്ലാം വാക്കിൽ മാത്രം ഒതുങ്ങി നിന്നു .....
'ഞാൻ' ജോലിക്ക് പോകുമ്പോൾ സിജേഷ് ഫ്ലാറ്റിൽ സ്ഥിരമായി വരുമായിരുന്നു......
ഇത് ഞാനറിഞ്ഞത് തൊട്ടടുത്ത ഫ്ലാറ്റുകാരൻ തന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ , അയാള് ഫോൺ വിളിച്ച് പറഞ്ഞതിന്റെ സത്യാവസ്ഥ അറിയാൻ.....
ഒരു ദിവസം പതിവ് തെറ്റിച്ചു ഞാൻ ഫ്ലാറ്റിലേക്ക് കേറി വന്നു...
സ്പെയർ കീ ഉപയോഗിച്ച് തുറന്നിട്ടും അകത്ത് നിന്നും കുറ്റിയിട്ടിരുന്നു......
ബെൽ അടിയുടെ അക്ഷമയിൽ അവൾ വന്നു വാതിൽ തുറന്നു.......
ഉറക്കമായിരുന്നു എന്നൊരു കള്ളവും പറഞ്ഞു .......
പക്ഷെ ജാരനായ സിജേഷ് അകത്തുണ്ടെന്ന ഉറപ്പിൽ, 'ഞാൻ' എല്ലായിടവും അരിച്ചുപരതി ഒടുവിൽ വാർഡ്‌റോബിനുള്ളിൽ ഒളിച്ചിരുന്ന അവനെ കൈയോടെ പിടിക്കുകയും തൊട്ടടുത്ത ഫ്ലാറ്റിൽ ഉള്ളവരും ഞാനും കൂടി അവനെ നല്ല രീതിയിൽ കൈകാര്യം ചെയ്തു വിട്ടു....
കള്ളി വെളിച്ചത്തായ നാണക്കേടിൽ മൃദുല കുഞ്ഞിനേയും കൂട്ടി കോട്ടയത്തെ അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി........
നീണ്ട ഒരു വർഷം ഞങ്ങൾക്കിടയിൽ കൊഴിഞ്ഞു പോയി.....
അവളറിയാതെ കോട്ടയത്തെ അവളുടെ വീട്ടിൽ കുഞ്ഞു കളിച്ചോണ്ടിരിക്കുമ്പോൾ ആരുമറിയാതെ 'ഞാൻ' മറഞ്ഞിരുന്നു കുഞ്ഞിനെ കാണുമായിരുന്നു...
ലച്ചു മോൾ പഠിക്കുന്ന നേഴ്സറിയിലും 'ഞാൻ' പോയി കുഞ്ഞിനെ കാണുമായിരുന്നു , അവളുടെ നേഴ്സറി ടീച്ചറും ഞാനും നല്ല സുഹൃത്തുക്കൾ കൂടിയാണ്....
കാലം അവളെ ഇപ്പോൾ ,
ഫേസ്ബുക്കിൽ അറിയപ്പെടുന്ന ഒരുവളായി മാറ്റിയിരിക്കുന്നു..........
മറ്റുള്ളവർ അവളെ ചിത്രീകരിക്കുന്നത് നല്ലവളായിട്ടല്ല.....
പലരും പറയുന്നത് കേട്ട് എന്റെ തൊലിയുരിഞ്ഞിട്ടുണ്ട് ......
നേഴ്സറിയിൽ നിന്ന് ഞാനും കുഞ്ഞും കളിക്കുന്നത് മൃദുലയുടെ പപ്പയും മമ്മിയും കാണാനിടയാകുകയും , പിന്നീട് കുഞ്ഞിനെ നേഴ്സറിയിൽ വിടാതാകുകയും ചെയ്തപ്പോൾ 'ഞാൻ' അവളുടെ വീട്ടിലേക്കു കേറി ചെന്നു.....അവരുടെ വീട്ടുകാർ എന്നെ ആട്ടി , ലച്ചു മോൾ ഡാഡി വിളിച്ചോടി വന്നപ്പോൾ...... കുഞ്ഞിനേയും അവർ തല്ലി അകത്തേക്ക് കൂട്ടി കൊണ്ട് പോയി.....
അവർക്കുമറിയില്ല സത്യമൊന്നും.....
അവരുടെ കണ്ണിലും , എല്ലാവരുടെയും കണ്ണിലും അവളെന്നെ വൃത്തിക്കെട്ടവനും , കൊള്ളരുതാത്തവനുമാക്കി മാറ്റി.......
അവളുടെ ഐ.ഡിയിൽ കേറി 'ഞാൻ' ദുരുപയോഗം ചെയ്തെന്നു അവളും സഹോദരിയും ചേർന്നു വരുത്തി തീർത്തു.....
ഇതിനൊക്കെ തെളിവുകൾ നിരത്തി എനിക്ക് അവളെ കുറ്റക്കാരിയാക്കാം ഞാനത് ചെയ്തില്ല.....
ഫ്ലാറ്റിൽ നടന്ന സംഭവം......
തൊട്ടടുത്ത ഫ്ലാറ്റിലുള്ളവരെ കൊണ്ട് വന്നു തെളിയിക്കാം , പക്ഷെ ഞാനതും ചെയ്തില്ല
കാരണം ,
പണ്ടെങ്ങോ 'ഞാൻ' അവളെ സ്നേഹിച്ചിരുന്നു....
അത് ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ എവിടെയോ മറഞ്ഞു കിടക്കുന്നു........
കുഞ്ഞിനെ ഒന്ന് നുള്ളി നോവിക്കാത്ത എന്റെ മുന്നിൽ വെച്ചവർ കുഞ്ഞിനെ തല്ലിയപ്പോൾ എനിക്കും വേദനിച്ചു...... '
ഞാൻ' അമ്മായച്ഛനിട്ടും ഒന്ന് പൊട്ടിച്ചു.....
പിന്നെ പോലീസ് , കോടതി , കേസ് , ഡിവോഴ്സ്......
സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞല്ലാത്തത് കൊണ്ടും , പ്രായപൂർത്തിയാകാത്തത് കൊണ്ടും കുഞ്ഞിനെ എനിക്ക് കിട്ടാൻ ഒരു സ്കോപ്പുമില്ലായിരുന്നു അവര് കേസ് ജയിക്കുകയും ഡിവോഴ്സും മേടിക്കുകയും ചെയ്തു......
അവരുടെ വീട്ടുകാരിൽ നിന്നും നയാ പൈസ വാങ്ങാത്ത എന്റെ പേരിൽ സ്ത്രീധന കേസും , വഞ്ചനാ കുറ്റവും ചുമത്തി കേസും നല്കി.....
ഒടുവിൽ മമ്മിയുടെ പേരിലുണ്ടായ സ്ഥലം വിറ്റു കിട്ടിയ 50 ലക്ഷം രൂപയും കോംപൻസേഷനായി കൊടുത്തു ഒത്തുതീർപ്പാക്കി......അതോടെ 'ഞാൻ' വീട്ടിൽ നിന്നും പുറത്താകുകയും ചെയ്തു.....
ഒടുവിൽ സങ്കടവും , വിഷമവും സഹിക്കാനാവാതെ മരിക്കാമെന്ന് വിചാരിച്ചു......!!
ഇതാണ് എന്റെ കഥ......!!
നിങ്ങൾ ആരാണ് ? നിങ്ങളുടെ പേരെന്താണ് ? നിങ്ങൾ എന്തിനാണ് മരിക്കാൻ വന്നത് ?
മനുഷ്യൻ : എന്‍റെ പേര് ഫ്രാൻസിസ്....ഇപ്പോഴത്തെ പേര് സുരേഷ് പിച്ച..
ഞാനൊരാനാഥൻ ആയിരുന്നു. വളര്ന്നതും പഠിച്ചതും ഇടുക്കിയിലെ സെയിന്റ് ഫ്രാൻസിസ് ഓർഫണെജിൽ നിന്നുകൊണ്ട് ആയിരുന്നു.........
പ്രീ-ഡിഗ്രിക്ക് കോളേജിൽ വെച്ചായിരുന്നു 'ഞാൻ' കാർത്തികയെ കണ്ടു മുട്ടുന്നത്. ഞങ്ങൾ പരസ്പരം ഇഷ്ട്ടത്തിലായി... കാർത്തിക വലിയ വീട്ടിലെ പൊണ്ണായിരുന്നു.
വിനയൻ : പൊണ്ണാ ?
സുരേഷ് പിച്ച : മന്നിക്കണം , തമിള് കേറി വരും.....
കാർത്തിക വലിയ വീട്ടിലെ പൊണ്ണായിരുന്നു അല്ല പെണ്ണായിരുന്നു... പലപ്പോഴും ഈ വിവാഹം നടക്കുമോ എന്ന് വരെ എനിക്ക് ഭയമായിരുന്നു.... ജാതിമത പ്രശ്നം എഎന്ന ഈഗോ എനിക്ക് നല്ലത് പോലെയുണ്ട്....
അവൾക്കെല്ലാവരും എല്ലാം ഉണ്ട്.... എനിക്കാണേൽ ഒന്നുമില്ല....
എന്നൊരു കോംപ്ലക്സ്...!!
ഞങ്ങൾ പരസ്പരം പ്രണയിച്ചു.......
ഞാനും അവളും ഉരുകി ഒന്നായിട്ടുണ്ട് പലപ്പോഴും മനസ്സ് കൊണ്ടും ശരീരം കൊണ്ടും.....
അവളുടെ അബ്ക്കാരിയും എസ്റ്റേറ്റ്കാരനുമായ അച്ഛനും അമ്മാവനും ആങ്ങളമാരും ഗുണ്ടകളും ഞങളുടെ ബന്ധം അറിഞ്ഞു. എന്നെ തല്ലികൊല്ലുന്ന പരുവത്തിലാക്കി എറണാകുളത്തെ റെയിൽവേ ട്രാക്കിൽ എന്നെ ഉപേക്ഷിച്ചു. ഇടത്തെ മുട്ട് കാലിലെ ചിരട്ട തെറ്റുകയും കാലൊടിയുകയും ചെയ്തു. ഇതുപോലെ ഒരിക്കൽ എന്നെയും ഒരാൾ രക്ഷപ്പെടുത്തി. 'മാരിമുത്തു'.......
പ്രതിമകളും വിഗ്രഹങ്ങളും വാർത്തെടുത്ത് വഴിയോര കച്ചവടം ചെയ്യുന്ന നാടോടിയായിരുന്ന തമിഴ്നാട്ടുകാരൻ......
പാതി മരിച്ച എന്നെ വീണ്ടും വാർത്തെടുക്കാൻ ഒരു വർഷം വേണ്ടി വന്നു...
ആരുമില്ലാത്ത എനിക്ക് അയാൾ ദൈവതുല്യനായിരുന്നു...
പിന്നീട് അയാളുടെ മകൾ 'പൊന്നിയെ' വിവാഹം കഴിക്കുകയും അവരുടെ കുലതൊഴിൽ പഠിക്കുകയും അവരിൽ ഒരാളായി 'ഞാൻ' ജീവിതം തുടങ്ങുകയും ചെയ്തു.....
വിവാഹം കഴിഞ്ഞു വർഷങ്ങൾ കൊഴിഞ്ഞിട്ടും മക്കളില്ലാതെ വന്നപ്പോൾ ,
പൊന്നിയെ കൂട്ടത്തിലുള്ളവർ മച്ചിയെന്നു മുദ്രകുത്തുകയും.... കൂട്ടത്തിലുള്ളവരുടെ കുഞ്ഞുങ്ങളെ എടുക്കാൻ സമ്മതിക്കാതാകുകയും.... അവളുടെ വിഷമം കാണാൻ കഴിയാതെ ഞാനും അവളും കൂട്ടം വിട്ടു തനിയെ ഓരോ ഇടങ്ങളിലും പോയി... വേല ചെയ്തു സമ്പാദിക്കും..... എനക്കോ അവക്കോ യാർക്ക് പ്രശ്നമെന്നു തെരിയിലൈ.....
കടവുൾക്കിട്ട് എന്നും കുംബിടത് അതിനു എന്തെങ്കിലും പരിഹാരമുണ്ടാകും....
വിനയൻ : ഡോക്ടറിനെ കണ്ടു ചികിത്സിക്കണം പരിഹാരമുണ്ടാകും......
കുട്ടികൾ ഉണ്ടാകാത്തതിനാണോ നിങ്ങ മരിക്കാൻ വന്നത്..... ?
സുരേഷ് പിച്ച : അല്ല , വിനയൻ.....
വഞ്ചിയൂരിൽ നാനും പൊന്നിയും ടെന്റ് അടിച്ചു.... ഒരു മാസം ഇവിടെയുണ്ടാകും..... നല്ല കച്ചോടവും ഉണ്ട്......
എങ്കളുടെ മുന്നാടി ഫ്ലാറ്റിൽ ഒരു ചിന്ന കുളന്തൈ ഏളെട്ട് വയസ്സ് പ്രായം വരും....
ദിനവും കാലയിലും സായാന്തനത്തിലും ക്ലാസ് വിട്ട് പോയി വരും.... എങ്കളെ പാർത്ത് സിരിക്കും....
ദിനവും പാർത്ത് പാർത്ത് എനക്ക് അന്ത കൊളന്തയെ റൊംമ്പ പുടിച്ചിരിക്ക്......
അവൾ പേര് 'ദിവ്യ'
നാൻ അവൾക്കാകെ സ്പെഷ്യൽ ബൊമ്മ ഉണ്ടാക്കി ദിനവും കാത്തിട്ടിരിക്കും.... അമ്മ കൂടെ വരും അവങ്ക ബസ് സ്റ്റോപ്പിൽ വിട്ടിട്ടു പോയിടും..... അപ്പ നാൻ പോയി ബൊമ്മയെ കൊടുത്തിട്ട് കൊളന്തക്കിട് സുമ്മാ എന്തെങ്കിലും പേസും......
ഒരുനാൾ ,
കുളന്തയെ നാൻ ഇങ്കട് വര സൊല്ലി..... പൊന്നിക്ക് പാക്കിറുതുക്ക്... പൊന്നിക്കും കൊളന്തയെ റൊംബ പുടിച്ചിരിക്ക്....... അപ്പറം കൊളന്ത എന്നും ക്ലാസ് കളിച്ച് മദ്ധ്യാനം എങ്കൾക്കിട്ടു വരും.......ഒരു മാസം കഴിഞ്ഞും ഞങ്ങൾ അങ്കെതാൻ ടെന്റ് അടിച്ചു..... എനക്ക് ഇന്ത പെൺകുട്ടിയെ അവ്വളവും ഇഷ്ട്ടായി... പൊന്നി കോവിലിൽ പോയിരുന്ത നേരം....ദിവ്യ എങ്കിട്ട് വരുമ്പോൾ ഒരു സൈക്കിൾ തട്ടി നിലത്ത് വീഴ്ന്തിട്ടെൻ..... അപ്പറം നാനും കൊളന്തയെ തൂക്കിട്ടു വന്തു തണ്ണി എല്ലാം കുടിക്ക വെച്ചു. മരുന്ത് വെച്ചു. കൊഞ്ചം കഴിഞ്ഞു കൊളന്ത വീണ വിസയം തെരിഞ്ച് അമ്മ ഓടി വന്നു....
"പാപ്പാ..... , അമ്മ വന്തിട്ടെൻ അമ്മ കൂടെ പോയിട്"......
"അയ്യോ ഞാൻ ദിവ്യയുടെ അമ്മയല്ലാ ഞാൻ ആയയാണ്".....
"ദിവ്യ റൊംബ ഭയന്തിട്ട്ടേൻ പറവായില്ലേ എല്ലാം ഓകെ ആയിടും".......
പൊന്നി വന്ത് സ്പെഷ്യൽ പൂജ വിശേസമെല്ലാം സൊല്ലി..... നാനും ഇങ്കെ നടന്തതെല്ലാം അവള്ക്കിട്ടും ശൊല്ലിയിട്ടെൻ..... നാളെ കാലേയില് ഇങ്കെയിരുന്തു കളംബണം സൊല്ലി..... അന്നേക്ക് നന്നായിട്ട് തൂംങ്കി......
വിനയൻ : പിന്നെന്തുണ്ടായി...... ???
സുരേഷ് പിച്ച : അന്നേക്ക് കാലേയില് കൊളന്ത കൂടെ വന്തയാളെ പാർത്ത് നാൻ ഷോക്കടിച്ച മാതിരി നിന്നുപ്പോയി...... കൊളന്ത എന്നെ പാക്കാമേ അവങ്ക സേലയിൽ മറഞ്ചിട്ടെൻ......
വിനയൻ : കുഞ്ഞിന്റെ കൂടെ വന്നതാര് ? ആയയായിരുന്നോ ?
സുരേഷ് പിച്ച : അല്ല... ദിവ്യാവുടെ അമ്മ
വിനയൻ : അമ്മയെ കണ്ടു എന്തിനു ഞെട്ടണം ?
സുരേഷ് പിച്ച : അത്.....അത്.....അതവൾ ആയിരുന്നു 'കാർത്തിക' എന്റെ കോലം കണ്ടിട്ട് അവൾക്ക് മനസിലായില്ല.....
എന്റെ മനസ്സ് മരവിച്ചു പോയി....
നാൻ അവങ്ക ഫ്ലാറ്റിൽ പോയി 'ആയ' അങ്കെയില്ല.....
അപ്പറം കാർത്തികാവുടെ പക്കത്തെ ഫ്ലാറ്റിൽ കാർത്തികാ പറ്റി കേട്ടിട്ടേൻ..... ഹസ്ബണ്ട് ഗൾഫിൽ ആണ്.... അത് കേട്ടപ്പോ കൊഞ്ചം നിമതിയാച്ച്... തിറുംമ്പി വരുമ്പോത് ആയ വരുന്തത് പാർത്ത്..... ആയക്കിട് വിസാരിച്ച് പാർത്തു...... ആയ സോല്ലിയ കഥ കേട്ട് നാൻ ഞെട്ടി പോയി വിനയൻ.........
നാൻ ഭയന്തമാതിരിയേ നടന്തിട്ടേൻ......
വിനയൻ : എന്ത് പറ്റീ ??
സുരേഷ് പിച്ച : ദിവ്യ അവൾ എന്നുടെ സ്വന്തം മോളാണ്.... കാർത്തിക വേറെ വിവാഹം കഴിച്ചില്ല.... വീട്ടിൽ നിന്നും വഴക്കിട്ടു കുഞ്ഞിനെ നശിപ്പിക്കാതെ അവൾ ജോലി ചെയ്തു കുഞ്ഞിനെ വളർത്തുന്നൂ....
വിനയൻ : അപ്പോൾ , സന്തോഷമായില്ലേ...... നിങ്ങൾക്ക് ഒരുമിച്ചു ജീവിച്ചൂടെ..... അതിനു ചാകാൻ ആണോ വരുന്നത് ? പൊന്നി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ ?
സുരേഷ് പിച്ച : ഹേയ്......
ഇല്ല വിനയൻ പൊന്നി ഒരു അപ്പാവി.......
നാൻ ഉങ്കളമാതിരി ഒരു നല്ല അപ്പൻ കിടയാത് ?
വിനയൻ : അതെന്തു പറ്റി ?
[എന്റെ കാലിൽ വീണു കരഞ്ഞുകൊണ്ട് അയാൾ പറഞ്ഞു]
സുരേഷ് പിച്ച : തപ്പ് പണ്ണിട്ടേൻ നാൻ....തപ്പ് പണ്ണിട്ടേ..... "സ്വന്തം പുള്ളയെന്ന് തെരിയാമേ നാൻ അവളെ കെടുത്തിട്ടെൻ"
വിനയൻ : എന്താണ് മനുഷ്യാ നിങ്ങളൊന്നു മലയാളത്തിൽ പറ....
സുരേഷ് പിച്ച : എന്റെ മകൾ ആണെന്ന് അറിയാതെ..... ഞാൻ ദിവ്യയെ നശിപ്പിച്ചു..... വിനയൻ..... എനിക്ക് മാപ്പില്ല എന്നെനക്ക് തെരിയും...... ഇത് യാർക്കിട്ടും സൊല്ലവും മുടിയാത്....... ഇതോ പാർ..... എന്നുടെ കൊളന്തയുടെ ജനനേന്ദ്രിയത്തിൽ പോട്ട ഇന്ത കൈവിരൽ നാൻ അറുത്ത് മാറ്റിയിട്ടേൻ.....
[വലതു ക്കൈപത്തിയിലെ വിരൽ വെട്ടി മാറ്റിയതിൽ തുണി ചുറ്റി വെച്ചിരിക്കുന്നു....]
അരാജകമായൊരു കാഴ്ച്ചയായിരുന്നു അത്.....
വിനയൻ : ഛെ....!!
എന്നെ രക്ഷപ്പെടുത്തിയവൻ ഇത്തരത്തിലൊരുവനായിരുന്നോ ?
സ്വന്തം മോൾ ആണെന്നറിഞപ്പോൾ നിനക്ക് പൊള്ളിഅല്ലേ ?.....
വല്ലവന്റെയും കുഞ്ഞായിരുന്നേൽ നിനക്കൊന്നും ഒരു പ്രശ്നവുമില്ല എന്നാണോ ?
ഞാൻ കുടിച്ചിരിക്കുന്നത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല......
എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ വൃത്തിക്കെട്ടവൻ നീയാണ്.....
ആലോചിക്കുന്തോറും നിന്നേക്കാൾ ഈ ഭൂമിയിൽ ജീവിക്കാൻ എന്തുകൊണ്ടും അർഹതയെനിക്കുണ്ടെന്നെനിക്കിപ്പോൾ തോന്നുന്നു....
ദയവായി നീ ജീവിച്ചിരിക്കരുത്........
പിന്നെ നീ ആണ് ആ കുഞ്ഞിന്റെ അച്ഛൻ എന്നുള്ളത് ഒരിക്കലും ആ കുഞ്ഞ് അറിയരുത്......
കാർത്തികയെ ഒരിക്കലും നീ കാണുകയും ചെയ്യരുത്..........
നീ ചാകുന്നതിലൂടെ അവർ സ്വസ്ഥമായിട്ട് ജീവിക്കട്ടെ.....
പിഞ്ചു കുഞ്ഞിനെ അതും സ്വന്തം കുഞ്ഞിനെ നശിപ്പിച്ച് വന്നു നിൽക്കുന്നു........
നീയൊക്കെ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണെടാ പോയി ചത്തു പണ്ടാരമടങ്ങടാ 'നാറി'.....
പോയി ചാകൂ......
എന്നും പറഞ്ഞു ഞാനാ മനുഷ്യനെ കാർക്കിച്ചു തുപ്പി.....
ഇതെല്ലം കേട്ട് മാനസികമായി തളർന്നവിടെന്നു 'ഞാൻ' സുരേഷ് പിച്ചയെ ഉച്ചത്തിൽ പുലഭ്യം വിളിച്ചുപറഞ്ഞു നടന്നകലുംമ്പോഴും ആ വൃത്തിക്കെട്ടവൻ അവിടെതനെയിരുന്നു കരയുന്നുണ്ടായിരുന്നു.........
"മരണത്തിന്റെ കാഹളവും മുഴക്കി 2 മണിക്കത്തെ പൂന്നൈ എക്സ്പ്രസ് കടന്നു പോകുന്ന ശബ്ദം വിദൂരതയിൽ നിന്നും കാതുകളിലെത്തിയപ്പോഴേക്കും 'ഞാൻ' ഏറെ ദൂരം പിന്നിട്ടിരുന്നു".......
രാവിലെ ഒൻപത് മണിക്ക് എഴുന്നേറ്റപ്പോൾ....
തലേദിവസത്തെ ഹാംഗ് ഓവർ തല പൊക്കാൻ അനുവദിക്കുന്നില്ല. ബോധവും ഉണ്ട് , സുരേഷ് പിച്ചയും ഓർമയിൽ വന്നു.....
ക്ഷീണം മാറ്റാൻ നല്ലൊരു കുളി പാസാക്കിയതിനു ശേഷം ഒരു കട്ടൻ ചായയും ഇട്ടുകുടിച്ചു 'ഞാൻ' ടി.വി വെച്ച് ചാനലുകൾ മാറ്റി നോക്കി കാണുമ്പോൾ സിറ്റി കേബിളിലെ വാർത്ത കണ്ടു ഒരുനിമിഷം നിശ്ചലനായി പോയി......
മരണത്തിന്റെ കാഹളവും മുഴക്കി വന്ന പൂന്നൈ എക്സ്പ്രസിന് മുന്നിൽ തല വെച്ചു സുരേഷ് പിച്ചയും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.....
ഒരു വശം ചിന്തിക്കുമ്പോൾ എനിക്ക് ആ മനുഷ്യനോട് ദയയും.....
മറു വശം ചിന്തിക്കുമ്പോൾ അയാളോട് വെറുപ്പും ആണുണ്ടായത്.......
എങ്കിലും,
ഒരാളെ മരണത്തിൽ നിന്നും രക്ഷിക്കാതിരുന്നതും......
പിന്നെ എത്ര വലിയ പാപിയാണെങ്കിൽ പോലും ചെയ്ത തെറ്റുകൾ എന്നോട് ഏറ്റു പറഞ്ഞിട്ടും , ചെയ്ത തെറ്റുകൾക്ക് സ്വയം പ്രായാശ്ചിതം ചെയ്ത മനസിനോട് ഒരാശ്വാസ വാക്ക് പോലും 'ഞാൻ' പറയാതിരുന്നതും.......
എന്നെ മരണത്തിൽ നിന്നും രക്ഷിച്ചയാളെ 'ഞാൻ തന്നെ മരണത്തിലേക്ക് തള്ളിവിട്ടതോർക്കുമ്പോഴും ഇന്നും 'ഒരു നൊമ്പരമായി എന്‍റെ മനസ്സിലെവിടെയോ നീറുന്നുണ്ട്'.......!!
No comments:
Post a Comment