ആത്മഗതം : 'പൂരി'
രചന : വിനയൻ.
*************************
രാവിലെ ഒന്നും കഴിച്ചില്ല പണിതിരക്കിൽ മറന്നുപോയതാണ് ഇപ്പോൾ സമയം ആറ് മണിയായി ഇനിയും കഴിച്ചില്ലെങ്കിൽ പിന്നെ ചെന്നൈയിൽ എത്തിയിട്ടേ വല്ലതും കഴിക്കാൻ പറ്റൂ. ഒരു ഇന്റർവ്യൂവിന് വേണ്ടിയാണ് ഈ ചെന്നൈ യാത്ര. ബസ് ഏഴുമണിക്കേ പുറപ്പെടൂ എന്നാൽ എന്തെങ്കിലും ലൈറ്റ് ആയിട്ട് കഴിക്കാന് വിചാരിച്ചു ബസിൽ നിന്നുമിറങ്ങി സ്റ്റാൻഡിലൂടെ നടന്നു ആദ്യം കണ്ട ലഘു-ഭക്ഷണശാലയിലേക്ക് കയറിയപ്പോൾ കറുത്തിരുണ്ട അഞ്ച് അടി പൊക്കവും നാല് അടി നീളവുമുള്ള ഒരു കാട്ടുമാക്കാൻ കൈയിലും നെഞ്ചിലുമായി മസാല ദോശയും , നെയ്യ്റോസ്റ്റുമെല്ലാം താങ്ങി പിടിച്ചു വരുന്നു ഇനിയവിടെ നിന്ന് കഴിച്ചാൽ അവന്‍റെ നെഞ്ചത്തെ പൂടയെല്ലാം എന്‍റെ വയറ്റതാകും.
അതുകൊണ്ട്....
തൊട്ടടുത്ത പട്ടന്മാരുടെ വെജിറ്റെറിയൻ കടയിലേക്ക് കയറി പൂരി മസാല വാങ്ങിച്ചു. ആഹാാ പൂരിക്ക് നല്ല മയം.....
നല്ല പരുവം.....
ആഹാ എന്താ രുചി.......
സ്വയം പറഞ്ഞു 'ഭല്ലേബേഷ്' എന്നിട്ട് കഴിച്ചു തുടങ്ങി.....
രുചി കൂടി കൂടി വന്നു നല്ല ഉപ്പും.....
പ്ലേറ്റിലിരുന്നത് കഴിച്ചു തീർത്തിട്ടു ഒരു പൂരി കൂടി പറയാൻ തിരിഞ്ഞപ്പോളാണ് ഉപ്പിന്‍റെ കഥയറിയാൻ കഴിഞ്ഞത്.....
:( കോഴിക്കോട്ടുകാര് ഹൽവാ ഉണ്ടാകുന്നത് പോലെ ഒരു അണ്ണാച്ചി അവന്‍റെ ശരീരത്തിലെ വിയർപ്പും കഴുത്തിലെയും , കക്ഷത്തിലെയും അഴുക്കെല്ലാം ഉരുട്ടിയെടുത്ത് പൂരിയ്ക്കുള്ള മാവ് കുഴച്ചെടുക്കുന്നു.... വായിലിരിക്കുന്ന പൂരി ഇറക്കണോ അതോ തുപ്പികളയണോ..... ??? :-o
തുപ്പിയാൽ പാവം സപ്ലൈർ ചെക്കന്‍റെ കൈയ്ക്ക് പണിയാകുമല്ലോ എന്ന് കരുതിയിട്ടു മാത്രം മനസ്സിലാ മനസ്സോടെ വായിൽ കിടന്നരഞ്ഞ പൂരി വിഴുങ്ങിയിട്ട് ഗ്ലാസിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു അവിടെന്നു ചാടിയോടി ബസ്സിൽ വന്നിരുന്നു......
അന്നൊരു ശപഥം ചെയ്തു ഇനിയൊരിക്കലും പൂരി ഹോട്ടലിൽ നിന്നും കഴിക്കില്ലാന്ന്.....
No comments:
Post a Comment