Tuesday, April 25, 2017

ആരാണ് അവൾ

രാത്രിയുടെ വിരിമാറിലൂടെ 
മുറിയിലേക്ക് അരിച്ചിറങ്ങുന്ന 
നിലാവെളിച്ചം പോലെ
അവളെന്നും കയറിവരുന്നുണ്ട്...... 
ചില്ലുപാത്രങ്ങളിൽ 
ഞാൻ സൂക്ഷിച്ചുവെച്ചിരുന്ന
എന്‍റെ വേദനകളെ ഒരു ദയയുമില്ലാതെ
അവൾ തകർത്തെറിയുന്നു...... 
പൊട്ടിച്ചിതറിയ ചില്ലുകളിൽ
മൃദുലമായ പാദങ്ങൾ ഉറപ്പിച്ചു 
മൗനമായി അവൾ കടന്നുപോകുന്നൂ.....
പുലർകാല സുന്ദര 
സ്വപ്നങ്ങളെ തഴുകിയവൾ 
എന്‍റെ ഉണർവിലേക്ക് പരിഭ്രമത്തിൻ 
ഒരു പിടി രോമങ്ങൾ കൊഴിച്ച് മേനിയൊതുക്കി....
രാത്രിയുടെ വിരിമാറിലൂടെ 
വന്നെന്‍റെ വിരിമാറിൽ മയങ്ങി 
അപ്രത്യക്ഷയാകുമവൾ ആര് ?.........

No comments: