Tuesday, April 25, 2017

പറയാൻ മറന്നൊരെൻ പ്രണയം


പറയാൻ മറന്നൊരെൻ പ്രണയം
പറയാതെ പോയൊരെൻ സ്വപ്നവും
നിന്നിൽ നിന്നും കേൾക്കാൻ കൊതിച്ചൊരാ വാക്കുകൾ....

പറയാതെ പോയതോ നീ പറയാൻ മറന്നതെന്നോ അറിയില്ലാ....
എങ്കിലും സ്നേഹിച്ചുപോയി ഒരുപാട് നിന്നെ......
മറക്കാൻ കഴിയാത്തൊരെൻ പ്രണയം....
മായിക്കാൻ കഴിയാത്തൊരെൻ സ്വപ്നവും.....

ഇന്നുമെന്റെ മനസ്സിന്റെ ചില്ലുജാലകത്തിൽ
എങ്ങുനിന്നും അറിയാതെ വന്നൊരാ-
മഴത്തുള്ളിപോൽ എന്നിലേക്ക്‌-
പെയ്തിറങ്ങിയ സുന്ദരീ......
നിന്നെ തലോടുവാൻ നീട്ടിയോരെൻ കൈകൾ
നീ കാണാതെ പോയതെന്തേ സഖീ....
അറിയാതെ പോയ്യോരെൻ സ്നേഹവും , ഞാൻ-
പറയാൻ മറന്നൊരെൻ പ്രണയകഥയും....

ഒരു കൊച്ചുപനിന്നീർ തെന്നലായി....
എന്നരികിൽ വന്നെന്നും തഴുകീടും നിന്നോര്മകളെ....
മിഴിചിമ്മാതെ കാതിരുന്നുമെന്നും ഏകനായി ഞാൻ.....
വിരഹാർദ്രമാം രാവുകളേറിയിട്ടും ഉണർന്നിരുന്നൂ ഇമ്മവെട്ടാതെ.....
കണ്ണീരിൽ കുതിർന്ന കണ്ണുകളുമായീ എന്നും.....
കാത്തിരിക്കുന്നു നിൻ തിരിച്ചുവരവിനായി.....

No comments: