കരഞ്ഞു
കലങ്ങിയ കണ്ണുകളിൽ
കണ്ണുന്നീർ വറ്റിയിരിക്കുന്നു
ഇനി കരയേണ്ടതില്ലലോ......
അറപ്പുളവാക്കുന്ന വാക്കുകളെ
വ്യഭിച്ചരിച്ച് സ്ഖലിക്കുമ്പോൾ
പാപനാശത്തിലൊഴുക്കണം.........
ഇനിയെങ്ങാനും ഓർമ്മകൾ
മുളപൊട്ടി വിത്തായാൽ
പുഴുങ്ങിയെടുത്ത് മൈനയെ തീറ്റാം......
നീയിനി കാത്തിരിക്കരുതെന്നെ
അന്ധകാരത്തിൻ ഒളിവിൽ പുഴുവരിച്ച
കാമസിരകളെ ഞാൻ മറവു ചെയ്യ്തു...
'നിനക്കിനിയും വ്യഭിചരിക്കാം പുതുസിരകളെ തേടി'
തുരുമ്പിച്ച് ഇല്ലാതാക്കട്ടെ
എന്‍റെ തൂലികയുടെ വായ്ത്തല.....!!!
No comments:
Post a Comment