(ഒരാളുടെ ജീവിതത്തിൽ നിന്നും ചുരണ്ടിയെടുത്തത് - കഥയിലെ കഥാപാത്രങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നു , ആരാണ് ?? എവിടെയാണ് ?? എന്നൊന്നും ചോദിക്കരുത്..!!)
കഥയിൽ ചോദ്യമില്ല , ഈ കാഥാപാത്രം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ മെമ്പർ ആണ്
https://www.facebook.com/groups/my.ezhuthupura/
ഒരു വാക്കിൽ പറഞ്ഞൊതുക്കാൻ കഴിയില്ല , അതിന്റെ അർത്ഥവും വ്യാപ്തിയും തിരിച്ചരിയുന്നവർക്ക് ചിലർക്ക് കിട്ടാതെ , ചിലർക്ക് വിരഹം ,ചിലർക്ക് സന്തോഷം ...
മനസ്സ് ഒരുപാട് കൊതിക്കുമ്പോഴും കൈ തൊടാനാവാതെ വേദനിക്കുന്ന ഹൃദയങ്ങൾ ഒരുപാടുണ്ട് ഒരുപക്ഷെ ഞങ്ങളും അതിലൊന്നാവും....
അവർ രണ്ടുപേരും ഒരേ നാട്ടിലായിരുന്നു എങ്കിലും പരസ്പരം പരിചയമൊന്നുമില്ല ...
സ്കൂളിൽ പഠിക്കുന്ന കാലം മുതലേ അവൾക്കു പ്രേമിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു ..
പലരും വന്നു ഇഷ്ട്ടമാണുന്നു പറഞ്ഞു , പക്ഷെ എന്തോ അന്ന് ഒന്നിനോടും താല്പര്യം തോന്നിയില്ല ,, പിന്നെ ചിന്തിക്കാൻ പ്രായമായപ്പോൾ മനസ്സിലായി അമ്മയും അച്ഛനും പ്രേമിച്ചു വിവാഹം കഴിച്ചതുകൊണ്ടാണ് കുടുംബക്കാർ എല്ലാം ഒത്തുകൂടുമ്പോൾ അവളെയും അനിയന്മാരെയും മാറ്റി നിർത്തുന്നപോലെ അല്ലെങ്കിൽ അവരുടെ ഇടയില അവൾ ഒറ്റപെടുന്നപോലെ തോന്നിയത് ....
അന്ന് മുതൽ വാശിയായിരുന്നു ജീവിതത്തിൽ പ്രേമിക്കില്ലെന്നു .... സ്കൂളിലും കോളേജിലും ഇഷ്ടമാണെന്ന് പറഞ്ഞവരെ ഇഷ്ട്ടക്കെടുണ്ടാക്കി പറഞ്ഞയച്ചു ..ചില കൂട്ടുകാര് പറയുമായിരുന്നു നന്നായെന്നു ,,ചിലര് പറയും "നോക്കിക്കോ ഇവരുടെയൊക്കെ ശാപം കിട്ടും നീയും ഇതുപോലെ ആരുടെയെങ്കിലും ഇഷ്ട്ടതിനായി കൊതിക്കുമെന്നു " ....
പക്ഷെ നാലുരൂപ ബസ് ചാർജ് ഇല്ലാതെ കോളജിൽ പോകാതിരുന്ന ദിനങ്ങളും ....
കുടിച്ചു വരുന്ന അച്ഛന്റെ കലാപ്രകടനം കഴിയാത്തതുകൊണ്ട് ഉറങ്ങാതിരുന്ന രാവുകളും ...
കള്ളു കുടിക്കാനും കൂട്ടുകൂടാനും വന്ന അനന്തിരവൻമാർക്ക് മകളെ കെട്ടികൊടുക്കാൻ വാക്കുകൊണ്ട് പ്രമാണങ്ങൾ ഉണ്ടാക്കുമ്പോഴും ...
മഴ വരുന്ന നേരങ്ങളിൽ ഓലപ്പുരയുടെ ചോരാത്ത ഭാഗത്ത് അനിയന്മാരോട് കൂടി പതുങ്ങിയിരിക്കുമ്പോഴും ...
കൂട്ടുകാരുടെ പോലെ വിഭവങ്ങൾ ഇല്ലാത്തതുകൊണ്ട് ചില സമയത്ത് ചോറുപോലും കിട്ടാത്തതുകൊണ്ട് ഉണ്ടാവുന്ന വേദനകളെക്കാളും മനസ്സ് നീറിയത് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കാൻ ആവാതെ ഒരു കുടുംബത്തിന്റെ ഭാരം ചുമലിൽ ഏറ്റിയ അനിയനെ മത്സരിക്കാൻ ആവതതുകൊണ്ട് ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ പണിക്കു പോയിത്തുടങ്ങി...
മാസ്റ്റർ ബിരുദത്തിനു പോകാനാവാതെ ജോലിക്ക് പോയിത്തുടങ്ങി അവളും ....
മദ്യപാനം നശിപ്പിച്ച കുടുംബം ...
അവളെക്കുറിച്ചും നാട്ടുകാർ അനാവശ്യം പറഞ്ഞു തുടങ്ങി ..
അവന്റെ കൂടെ കണ്ടു ഇവന്റെ കൂടെ കണ്ടു എന്നൊക്കെ ...
കൂട്ടുകാരിയുടെ പ്രേമത്തിന് കൂട്ടുപോയതാണ് കാരണം ......
ഇനി നായകനെ കുറിച്ച് പറയാം ...
പഠിക്കാൻ മോശമായതുകൊണ്ട് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതും ജോലി തേടി അന്യ നാടുകളിൽ ..
ഗുജറാത്തിലും പിന്നെ കേരളത്തിന്റെ തെക്കൻ ജില്ലകളിലും ഒക്കെയായി കറങ്ങി നടന്നു നല്ലൊരു ജോലിയുമായി തിരികെയെത്തി ...
നേരതെയെതിയ ഒരു ദിവസം ബൈക്കുമായി കറങ്ങാനിറങ്ങി അവൻ വഴിയെ പോകുന്ന പെണ്‍കുട്ടിയെ വെറുതെ നോക്കി ...എവിടെയോ കണ്ട പരിജയത്തിൽ വീണ്ടും തിരിഞ്ഞു നോക്കി ഇതൊന്നും കാണാതെ അവൾ തിരക്കിട്ട് നടന്നകന്നു.....
അന്ന് മുഴുവൻ അവൻ ആ കുട്ടിയേക്കുറിച്ചാണ് ഓർത്തത് എവിടെയോ കണ്ട പരിജയം പക്ഷെ എവിടെയെന്നറിയില്ല ..
പിറ്റേന്ന് അവൻ നേരത്തെ വന്നു ആ സമയത്ത് , കുറെ നേരം നിന്നു...
ഒടുവില തിരിച്ചു പോകാൻ നിൽക്കുമ്പോൾ വീണ്ടും അവൾ വന്നു ....
അവളെ കണ്ടതും അവൻ അടുത്തുള്ള കടയിൽ കയറി നിന്നു , അവൾ കാണാതെ അവളെ നോക്കി നിന്നു ....
പിറ്റേന്ന് മുതൽ ഇതൊരു പതിവായി പെട്ടൊന്നൊരു ദിവസം അവളെ കാണുന്നില്ല ...പതിവ് തെറ്റിക്കാതെ അവൻ വരുമായിരുന്നു .... അവൾ വന്നില്ല .... പിന്നെ അവനും പോകാതെയായി ...
ആയിടക്കാണ് അമ്പലത്തില ഉത്സവം കൂട്ടുകാരുടെ കൂടെ അലക്ഷ്യമായിരിക്കുമ്പോൾ അവൾ വന്നു ...അവനു വിശ്വസിക്കാനായില്ല ...
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു ...
അവനെ ഞെട്ടിച്ചുകൊണ്ട് അവൾ അവന്റെ സുഹൃത്തുക്കളോട് വന്നു സംസാരിച്ചു ...
അവൾ പോയപ്പോൾ -
അവൻ കൂട്ടുകാരോട് ചോദിച്ചു "ഇവളെ എങ്ങനെ അറിയും ?"
ഇത് നമ്മുടെ അമ്മു ആണ് നിനക്കറിയില്ലേ ? (അവളുടെ വീട് പറഞ്ഞു കൊടുക്കുന്നു ) ...
നിനക്ക് എങ്ങനെ അറിയും? അവൻ പറഞ്ഞു വെറുതെ ചോദിച്ചതാ ...
പിന്നെ അവനു അവളെക്കുറിച്ച് മാത്രമായി ചിന്ത ....
ഊണിലും ഉറക്കത്തിലും അവൾ മാത്രം ... പതുക്കെ പതുക്കെ അവൾ അവന്റെ എല്ലാമെല്ലാമായിതുടങ്ങി ... അവളെ കാണാനായി നാടുമുഴുവാൻ കറങ്ങുമായിരുന്നു..
ചിലപ്പോൾ കാണും ചിലപ്പോ കാണില്ല ....
പിന്നെ അവൻ മനസ്സിലാക്കി ഞായറാഴ്ച അമ്പലത്തിൽ വരുന്നത് ... അവൻ മുടങ്ങാതെ അമ്പലത്തിൽ പോയി തുടങ്ങി ...
അവളെ കാണും,ചിലപ്പോൾ കാണില്ല ..എങ്കിലും ഒന്നും മിണ്ടാൻ പോയില്ല ...പിന്നീട് ഒരു നാൾ അവൻ മനസ്സിലാക്കി അവൾ എന്നും രാവിലെ ബസ് കാത്തു നില്ക്കുന്നത് ..ആദ്യം എവിടെയാണെന്ന് അറിഞ്ഞിരുന്നില്ല ..
പിന്നെ ബസിനു പുറകെ പോയി കണ്ടു പിടിച്ചു കോളേജിൽ പോകുകയാണെന്ന്....
പിന്നെയവാൻ മുടങ്ങാതെ വന്നു നില്ക്കും ...ബസ് സ്റൊപ്പിലെ സ്ഥിരം പണിയോന്നുമില്ലതെയും പണിക്കും ക്ലാസ്സിലും പോകാനായും നില്ക്കുന്ന കൂട്ടുകാരുടെ കൂട്ടത്തിൽ അവനും ചേർന്നു ,,എന്നും ജോലിക്ക് പോകുന്നതിനു മുൻപ് 8.40 മുതൽ അവൾ പോകുന്നതുവരെ ബസ് സ്റ്റോപ്പിൽ ഉണ്ടാകും ....
ആരോടും പറഞ്ഞില്ല ....
അവന്റെ ചില സുഹൃത്തുക്കളോട് അവൾ സംസാരിക്കുമ്പോൾ പറയണോ വേണ്ടയോ എന്നറിയാതെ നില്ക്കും....
രണ്ടു വര്ഷതിലധികം ആരോടും പറയാതെ അവളെ സ്നേഹിച്ചു ..
പിന്നീട് കൂട്ടുകാരുടെ നിർബന്തം കൂടി വന്നപ്പോൾ പറയേണ്ടി വന്നു ..
പിന്നെ അവളോട് ചെന്ന് പറയാനുള്ള വഴികൾ തേടി നടന്നു അവർ ... നാട്ടിലെ മിക്കവാറും എല്ലാവരും അറിഞ്ഞു അവൾ മാത്രം അറിഞ്ഞില്ല ...
പിന്നെ അവളോട് നേരിട്ട് പറയാൻ കാത്തു നിന്നു അവൾ അടുത്ത് എത്തുമ്പോൾ തിരിഞ്ഞു നില്ക്കും അല്ലെങ്കിൽ അമ്പലത്തിൽ കയറിപ്പോകും ...പിന്നെയും പറയാതെ ഒരു വര്ഷം കൂടി ....
കൂട്ടുകാരുടെ നിർബന്തം കൂടിയപ്പോൾ അവളുടെ തുണിക്കടയിൽ ജോലിക്ക് പോകുന്ന സുഹൃത്തിനോട് പറയാമെന്നു സമ്മതിച്ചു .. അവൾ പോയിക്കഴിഞ്ഞാൽ അവൻ തുണിക്കടയിൽ പോകും സുഹൃത്തിനെ തനിച്ചു കിട്ടാത്തതുകൊണ്ട് എന്നും ഓരോ ടവ്വൽ വാങ്ങി തിരിച്ചു പോരും ... ഒരു ദിവസം സുഹൃത്ത് ചോദിച്ചു എന്തിനാ ദിവസവും ടവ്വൽ എന്ന്
എന്നിട്ടും അവൻ ഒന്നും പറഞ്ഞില്ല അവന്റെ കൂടെ നടക്കുന്ന കൂട്ടുകാരാൻ പറഞ്ഞു നിന്നോട് സംസാരിക്കാൻ വരുന്നതാണ് .. പറയാനുള്ള മടികൊണ്ട് ടവ്വൽ വാങ്ങി പോകുന്നതാ "
എന്താ കാര്യം ?
നിന്റെ ഫ്രെണ്ടിനെ ഇവന് വലിയ ഇഷ്ട്ടമാണ് കുറെ കാലമായി തുടങ്ങിയിട്ട് പക്ഷെ പറയാൻ ദൈര്യമില്ല ...
"എങ്ങനെയെങ്കിലും അവളോട് പറയണം ഇഷ്ട്ടമാല്ലന്നു മാത്രം പറയരുത് " അവൻ പറഞ്ഞു
"ഞാൻ പറയാം ,, എന്നാലും ഇത്രകാലം ഒരു പെണ്ണിന്റെ പുറകില നടന്നോ ..വിശ്വസിക്കാൻ പറ്റുന്നില്ല ...പിന്നെ അവൾക്കു സമ്മതം അല്ലായിരിക്കും ...
"അതെന്താ "
അതങ്ങനെയാ ...
അവൾക്കു വേറെ ആരോടെങ്കിലും ....???????
ഏയ് ...അതൊന്നുമല്ല പ്രേമിച്ചു കല്യാണം കഴിക്കില്ലെന്ന വാശിയിലാണ് ..
ഹാവൂൂ .....ഞാൻ പേടിച്ചു ..എന്തായാലും പറയണേ
ഉം
അവളോട് പറഞ്ഞെങ്കിലും വേണ്ട പറഞ്ഞു ,,, അവൾക്കു ഇതിനൊന്നും താല്പര്യം ഇല്ലായിരുന്നല്ലോ ...എന്നാൽ അവൻ പതിവുപോലെ എന്നും വരുമായിരുന്നു
ഒരു ദിവസം അവൾ ബസ് കാത്തു നിൽക്കുമ്പോൾ അവളുടെ ഫ്രെണ്ട് വന്നു ... വിശേഷം പറയുന്ന കൂട്ടത്തിൽ അവൾ പറഞ്ഞു " ഡി അവിടെ ഒരു ചേട്ടനെ കണ്ടോ എന്നും വന്നു നില്ല്കും ആരെയോ കാണാനാണ് ....എനിക്കുറപ്പാണ് ...നമ്മുടെ കൂട്ടത്തിൽ ആരെയോ ആണ്‌ന്ന തോന്നുന്നേ ..എന്തൊരു ആത്മാർഥത .."
ഡി നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ചേട്ടനാണ് അത് ..
ഇയാളോ ?
അതേന്ന്..
എന്നോട് പറഞ്ഞില്ലാലോ എന്നിട്ട് നീ ?
ഞാൻ അന്ന് കാര്യം പറയുമ്പോഴേക്കും നീ അല്ലെ പറഞ്ഞത് കേള്ക്കണ്ട എന്ന്
അപ്പോൾ എന്നും എന്നെ കാണാനാണോ വരുന്നത് ?
അതെ .... മൂന്നു വർഷം കഴിഞ്ഞു കാണും... നിന്റെ പുറകെ നടക്കാൻ തുടങ്ങിട്ട് ... (എല്ലാ കഥകളും അവളോട് പറഞ്ഞു കൊടുക്കുന്നു )
ഞാൻ മാത്രം അറിയാതെ ......
(അവൾക്കു ബസ് വന്നതും അവൾ വേഗം പോയി ,,സുഹൃത്ത് കേറിയില്ല ...അവനെ വിളിച്ചു പറഞ്ഞു) "ഇപ്പോഴാണ് നിങ്ങളെക്കുറിച്ച് അവളോട് പറഞ്ഞത് ...
ഇപ്പോഴോ ?
അതെ
അപ്പൊ അന്ന് വേണ്ടാന്ന് പറഞ്ഞതോ ?
അന്ന് അവൾക്കു അറിയില്ലായിരുന്നു നിങ്ങളുടെ കാര്യമാണ് ഞാൻ പറയുന്നത് എന്ന്
എന്നിട്ടോ ?
അവൾ ഒന്നും പറഞ്ഞില്ല ...
പിന്നീട് ഒരു ദിവസം സുഹൃത്ത് ചോദിച്ചപ്പോൾ അവൾ പറഞ്ഞു " നിനക്ക് അറിയാമോ എനിക്ക് അയാളെ വലിയ ഇഷ്ട്ടമാണ് ..എന്തെന്നറിയില്ല ...കുറെ മുൻപ് മുതലേ ഇഷ്ട്ടമാണ് ...പക്ഷെ അത് തിരിച്ചു ഇങ്ങോട്ട് ഉണ്ടാവില്ലെന്ന് വിജാരിച്ച ഞാൻ ആരോടും പറയാതിരുന്നത് .. എല്ലാ ഞായരാഴച്ചയും അയാൾക്ക് ലീവല്ലേ ചിലപ്പോൾ കണ്ടാലോ എന്ന് കരുതിയ ഞാൻ അമ്പലത്തിൽ പോകുന്നത് ,,,,
ക്ലാസ് ഇല്ലെങ്കിലും വെറുതെ കോളേജിൽ പോയി വരുന്നത് ...നേരത്തെ ആണേലും ഈ സമയത്ത് തന്നെ പോകുന്നത് ... മുഖത്തോട്ട് നോക്കാൻ പേടിയാണ് അതുകൊണ്ടാ ആ ഭാഗത്തേക്ക് നോക്കാത്തത് ... അയാളുടെ ബികെ വീടിനു മുന്നിലൂടെ പോകാൻ വേണ്ടി എന്നും കാത്തിരിക്കും പക്ഷെ മുന്നില് പോകില്ല ..
ഞാൻ പറഞ്ഞിട്ടില്ലേ എന്റെ സ്വപ്നത്തില വരുന്ന ആളുണ്ടെന്നു ...അപ്പോൾ നിങ്ങൾ കളിയാക്കില്ലെ അത് ഇയാളാ... വേറെ ആരെയോ എന്നും കാത്തിരിക്കുകയാണെന്ന് തോന്നാറുണ്ടെങ്കിലും എനിക്ക് ഇഷ്ടമായിരുന്നു ....അന്ന് നീ പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നു അറിയിലായിരുന്നടി ...അത്രക്കും ഇഷ്ട്ടമാണ് ആ ഏട്ടനെ .."
പതിവുപോലെ കടയിലെത്തിയ അവനോടു സുഹൃത്ത് പറഞ്ഞു അവൾക്കു ഇഷ്ട്ടമാണെന്നും... അവളുടെ പ്രശ്നങ്ങളും
എനിക്ക് അവളുടെ നമ്പർ തരുമോ ?
ഇല്ല
അവള്ക്കും ഇഷ്ട്ടമാണല്ലോ പിന്നെന്താ തന്നാൽ ?
നീ നേരിട്ട് ചോദിക്ക്
പിറ്റേ ദിവസം അവൻ അവൾ വരുന്ന വഴിയില പോയി നിന്നു ..കൂട്ടുകാർ അമ്പല പടവിൽ മറഞ്ഞു നിന്നു ...അവൾ അടുതെത്തി .. ദൈര്യതോടെ അവൻ അടുത്ത് ചെന്നു
"ഒന്ന് നിലക്കുമോ "
അവൾ നിന്നു ....(തല താഴ്ത്തി )
നിന്റെ കൂട്ടുകാരി പറഞ്ഞില്ലേ ?
ഉം
നിന്റെ തീരുമാനം പറ
എനിക്ക് വേണ്ട
വേണ്ടേ ?
ഉം
അതെന്താ ?
ഒന്നുമില്ല .. ഇഷ്ട്ടമല്ല ...(അത്രയും പറഞ്ഞു അവൾ പോയി )
അവൻ തുണിക്കടയിൽ പോയി അവളുടെ ഫ്രണ്ടിനെ കൊണ്ട് നമ്പർ വാങ്ങി .. അന്ന് തന്നെ മെസ്സേജ് ചെയ്തു ... എനിക്ക് നിന്നെ ഇഷ്ട്ടമാണ് ... പ്രമിച്ചു നടക്കാൻ നിനക്ക് പേടിയാണെങ്കിൽ വേണ്ട ... നിനക്ക് ഇഷ്ട്ടമാണെങ്കിൽ അത് മാത്രം പറഞ്ഞാല മതി ഇല്ലെങ്കിൽ സുഹൃത്തുക്കൾ ആയിരിക്കാം ...
അത് അവൾക്കു സമ്മതം ആയിരുന്നു ....
അവർ സംസാരിക്കാൻ തുടങ്ങി ....രണ്ടുപേരും വലിയ സന്തോഷത്തിൽ ആയിരുന്നു ....
അവളുടെ പിറന്നാളിന് പുതു വസ്ത്രം വാങ്ങിക്കൊടുത്തു ..എന്ത് ചെയ്യണം എന്നറിയാതെ അവളുടെ സുഹൃത്തിന്റെ അടുത്ത് എടുത്തു വെക്കാൻ കൊടുത്തു
അവന്റെ പിറന്നാളിന് അവളും വാങ്ങി കൊടുത്തു ഒരു പാവയും വാച്ചും...
അവന്റെ വീട്ടിലെ എല്ലാവും അറിഞ്ഞു തുടങ്ങി .... നാട്ടിലെയും .... പഠനം നിർത്തി അവൾ ജോലിക്ക് പോയിത്തുടങ്ങി ...എന്നും കണ്ടിരുന്ന അവർ ഞായരാഴ്ച്ചകൾക്കായി കാത്തിരുന്നു ...
പക്ഷെ പരസ്പരം ഒരിക്കലും ഇഷ്ട്ടം മാത്രം പറഞ്ഞില്ല ......
ഒരുപാട് സംസാരിച്ചിരുന്നു ...പിന്നെ സാഹചര്യങ്ങളും സമയക്കുറവും കാരണം കോളുകൾ കുറഞ്ഞു .... മെസേജുകൾ കുറഞ്ഞു ... ആദ്യം ആര് വിളിക്കും എന്ന മത്സരത്തിൽ മിണ്ടാതിരുന്നു ദിവസങ്ങളോളം ..... പിന്നെയും ആരെങ്കിലും സംസാരിച്ചു തുടങ്ങും ... പാതി വഴിയിൽ മുറിയും .. രണ്ടുപേരുടെയും വീട്ടില് കല്യാണം നോക്കി തുടങ്ങി .. ഓരോന്ന് പറഞ്ഞു അതൊക്കെ മുടക്കും രണ്ടുപേരും പരസ്പരം കാത്തിരുന്നു ...
അവൾ തന്റെ ഇഷ്ട്ടം വീട്ടുകാർക്ക് വേണ്ടി മറച്ചു വെച്ചു...
അവൻ അവളുടെ സാമീപ്യം നഷ്ട്ടപെടുമോ എന്നോർത്ത് പറയാതെ വെച്ചു
എന്നിട്ടും മറ്റൊരാളെ സ്വീകരിക്കാൻ ആവാതെ രണ്ടുപേരും ഇഷ്ട്ടം മനസ്സിലൊതുക്കി ..
ഇപ്പോൾ ഒരു വർഷം കഴിയുന്നു അവർ അങ്ങനെയാണ് .... ഞായരാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു ....ഇന്നും ... കാണാതെ ഒരുപാട് സംസാരിക്കുമ്പോഴും കാണുമ്പോൾ ഒരു ചിരിയിൽ തീരും ....
പുറത്തു നിന്നു നോക്കുമ്പോൾ ഞങ്ങള്ക്ക് തോന്നും ഇവര്ക്ക് വട്ടാണോ എന്ന് .. പക്ഷെ അതുപോലെ പരസ്പരം സ്നേഹിക്കുന്ന ആരുമുണ്ടാകില്ല ....
ഒരുപക്ഷെ അവരുടെ കൂട്ടുകാര്ക്കും തലയിണകൾക്കും മാത്രം അറിയുമായിരിക്കും ..കാരണം അവരോടാണല്ലോ പരസ്പരം പറയേണ്ടതെല്ലാം ഒറ്റയ്ക്ക് പറഞ്ഞത് ...
ഒരുപാട് പേർ ആഗ്രഹിക്കുന്നു അവരോന്നാകാൻ ... അവരും
പക്ഷെ ...
അവരുടെ ഇടയിൽ എന്നും വിലക്കുകൾ മാത്രം ...
കുടുംബത്തിന്റെ അഭിമാനവും .....
പിന്നെ ഒരുപാട് സ്നേഹവും .....
വിനയൻ.
No comments:
Post a Comment