Thursday, June 4, 2015

നീയില്ലാതെ.....

എന്‍റെ ചിന്തകൾ ഇന്നെന്നെ മുഴുവനായും കാർന്നു തിന്നുകയാണ് ;
നീയാണതിന് കാരണം -
ഞാൻ ചിന്തിച്ച് കൂട്ടിയതെല്ലാം നിന്നെ കുറിച്ച് മാത്രമായിരുന്നു....
നിൻ ചിരികളികൾ ,
നിൻ കനവുകൾ ,
നിൻ നൊമ്പരങ്ങൾ ,
നിൻ ഓർമ്മകൾ ,
നീയാണീ മനസ്സിൽ മുഴുവൻ......
എങ്കിലും ;
എന്നിലൊരു സംശയം അവശേഷിക്കുന്നു.....!!
നീയിന്നെനിക്ക് അന്യമല്ലോ -
നീയില്ലാതെ എന്തിനു വെറുതേ -
ഞാനീ മഴ നനയുന്നത്.......!!!

No comments: