വിഷുവിന്റെ നേര്ക്കാഴ്ച ............
അമ്മ തൻ ചൊല്ലി വിഷു എന്നതിൻ പെരുമ .....
വാക്കാൽ പെരുമയല്ല വിഷു , സമത്ത്വതിൻ പെരുമ ,,,,,,,,
ദേവൻ പറഞ്ഞു , വിഷുവിൻ ദിനം പോലും സമത്വതിലാണെൻ ,,,,,,,,,
നിങ്ങൾ തുടങ്ങണം ആ ദിനം കണിയാൽ,,,,,,,,,,,,
കണിയാക്കണം കണിക്കൊന്ന , പൂവും ,ഫലങ്ങളും ,,,,
ധാന്യവും, ദേവനും , എല്ലാം ഒന്നിക്കണം ,,,,,
കാണുവിൻ കണി നിറ ഭക്തി പ്രസന്നതയാൽ ,,,,,,,
തുടങ്ങട്ടെ നിൻ ദിനം ഐശ്വര്യ പൂർണമായ്.......,,,,,,
ഒരുക്കട്ടെ നിൻ കണി നരയാൽ അടുത്തവർ ,,,,,,,,
അവരാണ് വീടിൻ വിളക്കെന്നു ഓര്ക്കണം .,,,,,,,,
കൊടുക്കണം കൈ നീട്ടം ,,പുടവയും ,, നിൻ കയ്യാൽ ഉള്ളത് ,,,
തുടങ്ങണം ഈ ദിനം ദാനതിൻ മഹത്വമായ് .,,,,,,,,,,,
ഒരുക്കണം നിൻ വിഷു പ്രകൃതിയാൽ മാത്രമായ്,,,,,,,,,,,,
ഓര്ക്കണം പ്രകൃതിയാണ് നിൻ സമ്രുധിയെൻ,,,,,,,,,,,
ഒരുങ്ങണം കര്ഷകാ ഐശ്വര്യ നാളിനായ് ,,,,,,
തുടങ്ങിടാം ഭക്തിയായ് ഈ നാളിൽ പൂർണമായ് ,,,,,,
പക്ഷെ ,,,,,!!!!!
അമ്മ തൻ ചൊല്ലി എന്നോട് പക്ഷെ ,,,, !!!!
അറിയുമോ നിനക്കിന്നത്തെ വിഷുവിനെ, ??
വിഷുവിൻ ഐശ്വര്യം വിഷതാൽ കരിഞ്ഞത് ,,,,,,!!!!
പലതുണ്ട് വിഷങ്ങൾ , വിഷമതാൽ മോഴിയട്ടെ ,,,,,
വിഷുവിൻ പെരുമ സമത്വമല്ലിന്നു ,,,,,,,
തെരുവിൻ മക്കൾക്ക് വിഷുവിന്നും, എച്ചിലിൽ ..............
ഭക്ഷണം കളഞ്ഞവർ ആഘോഷമാകു്പോൾ........................
കണിയാൽ തുടങ്ങുവാൻ കണികൊന്നയില്ലിന്നു ,,,,,,,,,,,
പൂവും , ഫലങ്ങളും , ധാന്യവും , വിഷമാണെൻ ഓർക്കണം............
പൂക്കുനില്ലവൾ, കനിയാവാൻ പോലുമേ ,,,,,,,,
വിഷം കുത്തി, നോവിച്ചു ,പുഷ്പിച്ചു കൊന്നയെ ,,,,,,,,,,,,,,,,,,,,,
ഫലങ്ങളും , ധാന്യവും , കുളിപിച്ചു വിഷം കൊണ്ട് ,,,,
കണിയാവാൻ മുന്നിൽ വിഷതാൽ വിഭവങ്ങൾ.............
ഇതെല്ലാം കണികാണാൻ വാങ്ങിയവാൻ തൻ മനം ,,,,,
അതിലേറെ വിഷമാണെന്ന് നാം ഓർക്കണം ,,,,,,,,,,,
ഭക്തിയെന്നത് വിഗ്രഹം മാത്രമായ് ,,,,,,,,,,,,
പിന്നെ എങ്ങനെ തുടങ്ങീടും ഈ ദിനം , ഐശ്വര്യമായ് ,,,,,,,,,,,,,
കണിയൊരുക്കാൻ നരയുള്ളവർ വീട്ടില് ഇല്ലെന്നു നീ ഓർക്കണം ,,,,,,,
നരകണ്ടാൽ , മക്കൾ കൊണ്ടുവിട്ടതോ ,,
വൃദ്ധ സദനങ്ങളിൽ അല്ലയോ ,,,,,,
അവരായിരുന്നു വീട്ടിന വിളക്കാനേൻ ഓര്ക്കാതെ ,,,,,
കണിയൊരുക്കാൻ ഓടുന്നു കണ്‍ തുറക്കാതെ മാനവാൻ,,,,,,,,
കൊടുക്കുന്നു കൈ നീട്ടം നീട്ടാത കൈകളിൽ,,,,,,
നീട്ടുന്നോര്ക്ക് ഇല്ലെന്നു ചൊല്ലുന്നു മാനവൻ,,,,,,,,,,,,
ധാനതിനല്ലിത്,,, പേരിന്നു മാത്രമായ് ,,,,,,,
തട്ടുന്ന കൈകള ദൈവതിന്റെതെന്നു ഓർക്കണം ,,,,,,,,,,
വിശുവോരുക്കുവാൻ ഓടി പ്രകൃതിയിലെക്കവാൻ ,,,,,,,,,,
തിരഞ്ഞിട്ടും കണ്ടില്ല പ്രകൃതി തൻ സമൃദിയെ,.............
ഇതൊന്നും അറിഞ്ഞതേയില്ല മണ്ണിന് മിത്രമാം കർഷകൻ ,,,,,,,
തളിച്ചൊരു വിഷതിനാൽ മരിച്ച പ്രകൃതിതൻ സത്യം .........
വിഷതാൽ സമൃധിയാനിൻ,,,,,
വിഷുവെന്ന് ,,,
അറിയുന്നില്ല എന്നിട്ടും ,,,,
മരിച്ചു പോയ് മാനവന്റെ, മനസ്സിന് ഉള്ക്കാഴ്ച വിഷതിനാൽ ,,,,,,,,,,,
മാറുമോ മാനവാ ,,,,, അടുത്ത തലമുരക്കായ് എങ്കിലും ,,,,,,,,,
മാറ്റുമോ ?? നിൻ ശീലം ,,, ദൈവതിനായ് എങ്കിലും ,,,,,,,,,,,,
അടുത്ത വിഷുവെങ്കിലും,,, വിഷമല്ലാതാവട്ടെ ,,,,,,,,,,,,,,
ഈൗ കവിത ചൊല്ലിയതോ .....,,,,,, മായമില്ലാത്ത വിഷമില്ലാത്ത ,,,,, ലോകത്തിന് സത്യം ........ അമ്മയെന്ന സത്യം,,,,,,,,,,,,
ഇനി കണി കാണണം അമ്മയെ ,,, വിഷമില്ലാതാകുവാൻ ,,,,,,,,,,,,,,,,,,,,,,
ഇയു..............
==============================================
വിഷുകണിയും കൈന്നിട്ടവും
ഇത്തവണ മൊബൈലിലെ വാൾപെപ്പറിലെ കണിക്കൊന്നയെ കാണാൻ പറ്റുകയുള്ളൂ ..
ബാംഗളൂരിൽ നിന്നും നാട്ടിലേക്കുള്ള ബസിൽ കയറി എന്തായലും നാട്ടിലേത്തിയ ശേഷം അമ്മയുടെ കൈയിൽ നിന്ന് കൈന്നിട്ടം വാങ്ങണം ,അത് കൊണ്ട് തന്നെ
നാട്ടിൽ ഇറങ്ങി ആട്ടോയ്ക കൊടുക്കാനുള്ള ചിലറ മാറി കൈയിൽ വെച്ചു.
യാത്ര തുടങ്ങി അടുത്തിരുന്ന ആൾ
ഒന്ന് പുഞ്ചിരിച്ചു കൂടിയില്ല ഭയങ്കര ഗൗരവം പ്രകൃതി ഭംഗി നോക്കിയിരുന്ന് ഉറങ്ങി ഞാൻ..
ഏതാണ്ട് കൂറെ നേരം കഴിഞ്ഞപ്പോൾ ഒരു ഞെരുക്കൽ കേട്ടാണ് ഞാൻ ഉണറന്നത് നോക്കിയപ്പോ പുള്ളി തിരിഞ്ഞ് മറിഞ്ഞ് കിടക്കുന്നു..ഫോണിൽ സമയം നോക്കിയെ ഞാൻ ഞെട്ടി
1:30am ഇത്തവണത്തെ എൻെറ കണി ആളുടെ മൂഡായിരുന്നു ദേഷ്യത്തോടെ ആളെ ഞാൻ നോക്കി
അപ്പോഴാണ് ശ്രദ്ധയിലപ്പെട്ടത് ആളെ നെഞ്ച് വേദന കൊണ്ട് പുളയുകയാണ്.
പെട്ടെന്ന് തന്നെ അടുത്തൊരു ആശുപത്രിയിലേക്ക് bus പുറപ്പെട്ടു
അയാളെ അവിടെ അഡ്മിറ്റ് ചെയ്തു ബസ് തിരികെ പോയി എനിക്ക് ആളൊടൊപ്പം നിൽക്കേണ്ടി വന്നു.
ആൾ നോർമ്മൽ ആയി റൂമിൽ കയറി കണ്ടു അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു ...ഇതിൽപ്പരം വലിയൊരു കൈന്നിട്ടം എനിക്ക് കിട്ടാനില്ല, ആ പുഞ്ചിരി..
ഞാൻ ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു ...
By,
=========================================================
വിഷു കൈനീട്ടം
------------------------
ഞാന്‍ പഴയൊരു കുട്ടനാടന്‍
കൃത്യമായി പറഞ്ഞാല്‍ നെടുമുടി ക്കാരന്‍.
ഏതാണ്ട് അറുപതുകളുടെ അവസാന വര്‍ഷക്കാലം.
ഞാന്‍ ആറിലോ ഏഴിലോ പഠിക്കുന്നു.
മീനം കഴിഞ്ഞു മേടമെത്തുന്നു. വിഷു ഹാ .. ഹാ... ഹാ... വിഷുത്തലേന്ന് പക്ഷേ പട്ടിണി യായിരുന്നു. ഇല്ലായ്മ കൊണ്ട്. അച്ഛന്‍ വീട്ടിലെത്തിയിട്ടല്ല. വള്ളി നിക്കറിട്ട ഈ ആറാം ക്ളാസു കാരനും പടക്കം വേണം കണിക്ക് കൊന്ന പ്പൂക്കളും വേണം. അമ്മച്ചീഎന്തേലും പറ.ആരോടെങ്കിലും കടം ചോതീര്. അമ്മച്ചി കൈ മലര്‍ത്തി. ഒണ്ടാരുന്നേല് നിന്നെ പട്ടിണി ക്കിടുമോ?
ഏതായാലും അച്ഛനെത്തട്ടെ. അമ്മച്ചി ആറ്റില്‍ അലക്കാനും കുളിക്കാനും പോയി. ഞാനൊറ്റ മോനാണേ. അച്ഛന്‍ വരാന്‍ വൈകിയാലോ?
എന്താ വഴി ഞാനോചിച്ചു. കണ്ടത്തീന്ന് നെല്‍ക്കതി രൂരി വിറ്റു കാശുണ്ടാക്കാന്‍ കഴിയില്ല. കണ്ടത്തിലിപ്പം കച്ചി മാത്രേയുള്ളൂ. കതിരൂ വില്‍ക്കുന്ന വിദ്യ അറീല്ല അല്ലെ? വിളഞ്ഞു കിടക്കുന്ന പാടവരമ്പിലൂടെ ഒരുസഞ്ചീം തൂക്കി ഒറ്റ നടപ്പാ. വിളഞ്ഞു കിടക്കുന്ന നെല്‍ക്കതിര്‍ ഇരു കൈകള്‍ കൊണ്ടും ഊരിയെടുത്ത് സഞ്ചീലാക്കും. എന്നിട്ടൊറ്റ ഓട്ടം വെച്ചു കൊടുക്കും. വിശാലമായ പുഞ്ചപ്പാടത്തിന് ഇത് വലിയൊരു നഷ്ടമല്ല. പക്ഷേ കുട്ടിള്‍ക്ക് ഉല്‍സവ പ്പറമ്പിലെ ചില്ലറ ചെലവുള്‍ക്കത് ധാരാളം.
കുത്തിയിരുന്ന് തല പുകച്ചു. ഞങ്ങടെ പഴേ വീടിന്‍റ അകത്തളത്തില്‍ ഭിത്തിയില്‍ ഒരു സമ്പാദ്യ ച്ചെപ്പുണ്ട്. അത് ഭിത്തിയില്‍ സിമന്‍റു ചെയ്തു പിടിപ്പിച്ചിരിക്കുവാ. അതില്‍ അച്ഛനുമമ്മച്ചീം നാണയം ഇടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഭിത്തിയിലായതി നാല്‍ കുലുക്കി നോക്കാനു മാവില്ല.
ഞാന്‍ ചിന്തിച്ചുറച്ചു.ആ സമ്പാദ്യപ്പെട്ടി പൊട്ടിക്കുക.
ഭിത്തീന്ന് പെട്ടി അടര്‍ത്തി. എണ്ണി നോക്കിയപ്പം അന്തം വിട്ട് കണ്ണു മിഴിച്ചു. 113 രുപ. ഇന്നത്തെ ഏകദേശം 1500 രൂപ. പണം ഒരു പൊതിധയാ ക്കി വള്ളിനിക്കറിന്‍റ പോക്കറ്റിലിട്ടു.
കുളികഴിഞ്ഞമ്മ വന്നപ്പം ഞാന്‍ വിളിച്ചു കൂവീ. അമ്മച്ചീ ഞാന്‍ കൊന്നപ്പൂ പറിക്കാന്‍ പോവ്വാ. വീടീന്നിറങ്ങി പാട വരമ്പിലൂടൊറ്റ ഓട്ടം. 3 കിലോമീറ്റര്‍ അകലെയുള്ള വാലേഴത്തു ശശിയുടെ (ഇന്നത്തെ ചലച്ചിത്ര നടന്‍ നെടുമുടി വേണു വിന്‍റെ നാട്ടിലെ പ്പേര്) ആവീട്ടു മുറ്റള്ള കൂറ്റന്‍ കൊന്നമരം പൂത്തുലഞ്ഞ് ചിരിച്ചു നില്ക്കുന്നു. പൂ പറിക്കാന്‍ കുറേപ്പേരുണ്ട്. ഞാനും മരത്തില്‍ വലിഞ്ഞു കേറി ആവശ്യത്തിലധികം പൂങ്കുലകള്‍ ഒടിച്ചെടുത്തു.
തിരിച്ചൊടി പടക്കക്കടയില്‍ എത്തി ആഗ്രഹിച്ച പടക്കങ്ങള്‍ വാങ്ങി. 65 രുപ വീട്ടിലെ ത്തിയപ്പൊള്‍ അന്തി മയങ്ങി. പടക്കങ്ങളെല്ലം ഒളിപ്പിച്ചു വച്ചു.
താമസിച്ചതിനു കൊറേ വഴക്കു കേട്ടു. കണിപ്പൂക്കള്‍ കണ്ടപ്പോള്‍ അമ്മച്ചീക്കു സന്തോഷമായി. എവിടേന്നാ മോനേ ഇത്രേം കണിപ്പൂവ്. നെടുമുടി വേണൂന്‍റെ വീട്ടീന്നാ (അന്ന്താരമല്ല).
അമ്മ മനോഹരമായി വിഷു ക്കണി ഒരുക്കി ക്കിടന്നു.
വെളുപ്പാന്‍ കാലത്ത് എന്‍റെ പായില്‍ വന്ന് കണികാട്ടാന്‍ വിളിക്കുമ്പോള്‍ ഞാനില്ല,
മുറ്റത്തപ്പോള്‍ വെടിക്കെട്ടു പൂരം തകര്‍ത്തു പൊടിപൊടിച്ചു കേറി. അലൂമിനിയം കുടത്തിലും മണ്‍ കുടത്തിലും എല്ലാം പടക്കം പോട്ടി. അന്തം വിട്ടു മിഴിച്ചുനിന്ന അമ്മയുടെ മുന്നിലേക്ക് ഒരു മത്താപ്പൂവും കത്തിച്ച് ചിരിയുമായ് ഞാനെത്തി. ആദ്യം അമ്മച്ചി യൊന്നു ചിരിച്ചുവോ എന്തോ. പിന്നെ യെന്‍റെ തുടകളില്‍ പടക്കങ്ങള്‍ പൊട്ടിയോ? ഓര്‍മ്മയില്ലാ. എവിടുന്നാടാ ണം? ഞാന്‍ പൊട്ടി ക്കരഞ്ഞു. പൊട്ടി ക്കരഞ്ഞ എന്‍റെ രണ്ടു കണ്ണുകളും അമ്മച്ചീടെ ഇരുകൈകളും കൊണ്ടു പൊത്തി. എന്നെ മാറോട് ചേര്‍ത്ത് അമ്മ യൊരുക്കിയ വിഷുക്കണിക്കു മുന്നിലെത്തിച്ച് കൈകളെടുത്തു കണി കാണിച്ചു. കണിയില്‍ നിറയേം കൊന്നപ്പൂക്കള്‍ മറ്റൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. പെട്ടെന്ന് കീശയില്‍ നിന്ന് മിച്ചമുണ്ടായിരുന്ന 48 രൂപയുടെ നാണയത്തുട്ടുകള്‍ അമ്മയെ ഏല്പിച്ചു.
അതുമുഴുവനും അമ്മച്ചി വിഷു കൈനീട്ടമാണെന്ന് പറഞ്ഞ് എന്‍റെ ഇരു കൈകളിലുമായി വച്ചു തന്നു.
ഞാനൊനൊന്നു വിതുമ്പിയോ
പശ്ചാത്താപത്താലൊ
വിഷു കിടിലനാക്കിയ സന്തോഷം കൊണ്ടോ അതോ അമ്മച്ചി തന്ന വിഷുക്കൈ നീട്ടത്തിന്‍റെ ആര്‍ദ്രത യാലോ.
അറിയില്ല!
By,
Mohanan Vk.
===========================================================
By,
Unnikrishna Menon.