Friday, May 15, 2015

പ്രണയത്തിന് അറിയില്ലല്ലോ ഇരുവരും മരിച്ചവരായിരുന്നു....

രാത്രികളിൽ ചിലപ്പോൾ
എടാ , എടീ , മോളെ , മോനെ
അച്ഛാ , അമ്മേ വിളികൾ വന്നു ചെവിയിൽ വീഴും....
നന്മ തിന്മകളുടെ കണക്കെടുപ്പ് ദൈർഘ്യം 
നീണ്ടതിനാൽ സ്വർഗ്ഗ നരക കവാടം തുറക്കാത്തതിൽ
സമാധാനം തേടി ഭൂമിയെല്ലെത്തിയവരാകും.....
സെമിത്തേരിയിലെ കല്ലറയിൽ ഇരുന്നു വിദൂര കാഴ്ചകളിലേക്ക് കണ്ണോടിക്കും
പരിചിത മുഖങ്ങൾ തേടി തെരുവുകളിൽ ചില്ലപ്പോൾ അലയാറുണ്ട്
പിൻവിളികൾ ഉണ്ടാകാറുണ്ട് തിരിഞ്ഞു നോക്കുമ്പോൾ ആരുമുണ്ടാകാറില്ല.....
എങ്കിലും ;
അവർ പരസ്പരം കണ്ടുമുട്ടാറില്ലായിരുന്നു
അവന്റെയടുത്ത് അവളോ
അവളുടെ വീട്ട് വളപ്പിൽ അവനോ പോകില്ലായിരുന്നു.....
അവർ ഇരുവരും മരിച്ചവരായിരുന്നു
എന്നൊന്നും ;
പാവം പ്രണയത്തിന് അറിയില്ലല്ലോ......

No comments: